ജി
ഗ്രൂപ്പിലെ ആദ്യ ഹൈലൈറ്റ് പോരാട്ടം. ആഫ്രിക്കന്‍ കൊമ്പന്‍മാര്‍ ഐവറി
കോസ്റ്റ് നേരിടുന്നതു ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ.
ജയിക്കുന്നവര്‍ ബ്രസീലിനൊപ്പം അടുത്ത റൗണ്ടിലേക്കു മുന്നേറുമെന്നാണു
പൊതു ധാരണ. പോര്‍ട്ട് എലിസബത്തിലെ നെല്‍സണ്‍ മണ്ടേല ബേ
സ്റ്റേഡിയത്തിലാണു പോരാട്ടം.
ഐവറി കോസ്റ്റ്ആഫ്രിക്കന് മണ്ണില്‍ പിടിച്ചാല്‍ കിട്ടാത്തവര്‍. ക്യാപ്റ്റന്‍ ദിദിയര്‍
ദ്രോഗ്ബയുടെ പരുക്ക് ആശങ്കയായി തുടരുന്നു. യൂറോപ്യന്‍ ലീഗുകളില്‍
കളിച്ചു തെളിഞ്ഞ താരങ്ങളടങ്ങിയ ടീം 2006ലെ കുതിപ്പിന്‍റെ തുടര്‍ച്ച
പ്രതീക്ഷിക്കുന്നു. ജപ്പാനെതിരേ സൗഹൃദ മത്സരത്തില്‍ 2-0 ന് വിജയിച്ചതും
പരാഗ്വെയ്ക്കെതിരേ സമനില സ്വന്തമാക്കിയതും ആത്മവിശ്വാസം.
ടീം ന്യൂസ്ദ്രോഗ്ബ ഇറങ്ങിയില്ലെങ്കില്‍ പകരം പ്ലാന്‍ ഉണ്ടെന്നു കോച്ച് സ്വെന്‍
ഗൊരാന്‍ എറിക്സണ്‍. പ്രധാ മത്സരമായതിനാല്‍ ദ്രോഗ്ബയെ കളിപ്പിക്കാന്‍
പരമാവധി ശ്രമം.
സ്റ്റാര്‍ ടു വാച്ച്ദ്രോഗ്ബ ഇറങ്ങിയാലും ഇല്ലെങ്കിലും മിഡ്ഫീല്‍ഡാകും ലൈം ലൈറ്റില്‍. യായ
ടുറെ പ്ലേമേക്കര്‍ റോളില്‍. പറങ്കിപ്പടയുടെ ആക്രമണങ്ങളുടെ
മുനയൊടിക്കാനും മുന്നേറ്റങ്ങള്‍ കരുപ്പിടിപ്പിക്കാനും ടുറെ തന്നെ ആശ്രയം.
പോര്ച്ചുഗല്എന്നും ഏറെ പ്രതീക്ഷയോടെ എത്തുന്നവര്‍, നിരാശയോടെ മടങ്ങുന്നവര്‍.
ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെന്ന ഒറ്റയാന്‍ ഇത്തവണത്തെ പ്രതീക്ഷ. പ്ലേ
ഓഫ് കളിച്ചാണ് യോഗ്യത സ്വന്തമാക്കിയതെങ്കിലും കാര്‍ലോസ് ക്വെയ്റോസ്
പരിശീലിപ്പിക്കുന്ന ടീം എന്തിനും പോന്നവര്‍. കാമറൂണിനെ എതിരില്ലാത്ത
മൂന്നു ഗോളുകള്‍ക്കും മൊസാംബിക്കിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കും
കീഴടക്കിയിരുന്നു.
ടീം ന്യൂസ്നാനിക്കു പരുക്ക്, സിമാവോയ്ക്കു തളര്‍ച്ച. എങ്കിലും വലത് വിങ്ങില്‍
റൊണാള്‍ഡോ ഇറങ്ങുമ്പോള്‍, ഇടതുവിങ്ങില്‍ സിമാവൊ തന്നെയുണ്ടാകുമെന്നു
സൂചന. ഹ്യൂഗൊ അല്‍മെയ്ഡയ്ക്ക് ആക്രമണച്ചുമതല.
സ്റ്റാര്‍ ടു വാച്ച്റൊണാള്ഡോയെ ഒഴിച്ചു നിര്‍ത്തിയാല്‍ റൗള്‍ മെയ്രെലെസ് എന്ന
മിഡ്ഫീല്‍ഡറില്‍ നിന്ന് പോര്‍ച്ചുഗല്‍ ഏറെ പ്രതീക്ഷിക്കുന്നു.
കാമറൂണിനെതിരേ രണ്ട് ഗോളുകള്‍ വലയിലാക്കിയ താരം മിഡ്ഫീല്‍ഡില്‍ ടീമിനു
മേല്‍ക്കൈ ഏകുമെന്ന് പ്രതീക്ഷ