പ്രീ
ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ഇംഗ്ലണ്ട് - ജര്‍മനി യുദ്ധത്തിനൊപ്പം
നില്‍ക്കുന്ന മറ്റൊരു മത്സരം. യൂറോപ്യന്‍ ചാംപ്യന്‍മാരുടെ
ലേബലിലെത്തിയിട്ടും, ചിലിയും സ്വിറ്റ്സര്‍ലന്‍ഡും ഹോണ്ടുറാസും മാത്രം
ഗ്രൂപ്പില്‍ എതിരാളികളായി വന്നിട്ടും സുഖകരമായിരുന്നില്ല സ്പെയ്ന്‍റെ
നോക്കൗട്ട് പ്രവേശനം. എന്നാല്‍ ബ്രസീലും ഐവറി കോസ്റ്റും ഉത്തര കൊറിയയും
ഉള്‍പ്പെട്ട മരണ ഗ്രൂപ്പില്‍ നിന്ന് തലയുയര്‍ത്തിയാണ് പറങ്കിപ്പട
വരുന്നത്. യൂറോപ്പിന്‍റെ തെക്ക്പടിഞ്ഞാറ് ഭാഗത്തുള്ള ഈ അയല്‍ക്കാരുടെ
പോരാട്ടം ആരാധകര്‍ക്ക് ആവേശമേകും.
സ്പെയ്ന്ഡേവിഡ് വിയയൊഴികെ മുന്നേറ്റനിരയില്‍ ആരും ഫോമിലേക്കുയര്‍ന്നിട്ടില്ല.
പ്രതിരോധം ശക്തിയാര്‍ജിച്ചിട്ടില്ല. പ്ലെയിങ് സ്റ്റൈല്‍ തന്നെ മാറിയെന്ന്
ആരാധകര്‍ക്കു പരാതിയുണ്ട്. പരുക്കേറ്റ സെന്‍റര്‍ ബാക്ക് റൗള്‍
ആല്‍ബിയോളും മിഡ്ഫീല്‍ഡര്‍ സാബി അലൊന്‍സോയും ഫസ്റ്റ് ഇലവനിലെത്തില്ല.
അലൊന്‍സോയ്ക്ക് പകരം സാവി മാര്‍ട്ടിനെസ് കളിക്കും.
റോഡ് ടു സക്സസ്സ്വിറ്റ്സര്ലന്ഡിനോടു തോറ്റു (0-1)
ഹോണ്ടുറാസിനെ തോല്‍പ്പിച്ചു (2-0)
ചിലിയെ തോല്‍പ്പിച്ചു (2-1)
സ്റ്റാര്‍ ടു വാച്ച്ഡേവിഡ് വിയഒരു പരിധിവരെയെങ്കിലും പ്രതീക്ഷ കാത്ത ഏക സൂപ്പര്‍ സ്റ്റാര്‍. മൂന്നു ഗോള്‍ നേടുകയും ഒന്നിനു വഴിയൊരുക്കുകയും ചെയ്തു.
പോര്ച്ചുഗല്കൗണ്ടര് അറ്റാക്കിലും പ്രതിരോധത്തിലും മികവ്. ഫേവറിറ്റുകളല്ലാത്ത്
ആശ്വാസം. എന്നാല്‍, ഫിനിഷിങ്ങിലെ പോരായ്മ വലയ്ക്കുന്നു. ഗോള്‍
നേടാനാകുമെന്ന് ഉറപ്പുള്ള സ്ട്രൈക്കറുടെ അഭാവത്തില്‍ മിഡ്ഫീല്‍ഡ് ആ ചുമതല
കൂടി വഹിക്കുന്നത്. പരുക്കില്‍നിന്നു പൂര്‍ണമുക്തനല്ലാത്ത ഡെക്കോ ആദ്യ
ഇലവനില്‍ ഉള്‍പ്പെടാന്‍ സാധ്യത കുറവ്. ഡാനിയും റൂബെന്‍ അമൊറിമ്മും
പരുക്കിന്‍റെ പിടിയില്‍. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്കൊപ്പം
വിങ്ങിന്‍റെ ചുമതല സിമാവൊ സബ്രോസയ്ക്കാകും.
റോഡ് ടു സക്സസ്ഐവറി കോസ്റ്റുമായി സമനില (0-0)
ഉത്തര കൊറിയയെ തോല്‍പ്പിച്ചു (7-0)
ബ്രസീലുമായി സമനില (0-0)
സ്റ്റാര്‍ ടു വാച്ച്ക്രിസ്റ്റ്യാനൊ റൊണാള്ഡോഇതുവരെ യഥാര്‍ഥ റൊണാള്‍ഡോ മാജിക് പുറത്തെടുക്കാനായില്ലെങ്കിലും
ഗോളവസരങ്ങള്‍ ഒരുക്കുന്നതില്‍ മികവ് കാട്ടുന്നു. ബ്രസീലിനെതിരേ
അപകടകാരിയായി