പോര്‍ട്ട് എലിസബത്ത്പ്രതീക്ഷകളുടെ അമിത ഭാരവുമായെത്തിയ ഇംഗ്ലണ്ട്. മോശക്കാരല്ലെന്നു പലവട്ടം
തെളിയിച്ച യുഎസ്എ. ഇരു ടീമുകളും ഫ്രാന്‍സിന്‍റെ വഴിയേ സഞ്ചരിക്കുമെന്ന
സൂചനകള്‍ ഫുട്ബോള്‍ പ്രേമികളുടെ ഹൃദയങ്ങളില്‍ ഭാരമേറ്റിയിരുന്നു.
ഇവരെയൊന്നും പിന്തുണയ്ക്കാത്തവരും പറഞ്ഞു, ഇവരൊക്കെയില്ലെങ്കില്‍
പിന്നെന്തു ലോകകപ്പ്. നിരാശയ്ക്ക് ഇടമില്ല, ഇംഗ്ലണ്ട് ഒറ്റ ഗോള്‍
ജയവുമായി രക്ഷപെട്ടു, യുഎസ്എയും. ഇരുപക്ഷത്തെയും വീണ്ടും കാണാം, പ്രീ
ക്വാര്‍ട്ടറില്‍.
ഇംഗ്ലണ്ട് സ്ലൊവേന്യ
ഒടുവില്‍ ഇംഗ്ലണ്ട് പ്രതീക്ഷകാക്കുക തന്നെ ചെയ്തു. ഫ്രാന്‍സിനുപിന്നാലെ
അവര്‍ പോയില്ല. സ്ലൊവേന്യയ്ക്കെതിരേ ഒരു ഗോളിന്‍റെ ജയവുമായി
കപ്പെല്ലോയുട കുട്ടികള്‍ ഡെയ്ഞ്ചര്‍ സോണില്‍ നിന്ന് കരകയറി. 22ാം
മിനിറ്റില്‍ ജെര്‍മെയ്ന്‍ ഡെഫോയുടെ ക്ലോസ് റേഞ്ച് ഗോളാണു മുന്‍
ലോകചാംപ്യന്‍മാര്‍ക്കു പുതുജീവന്‍ നല്‍കിയത്.
ജയംഅനിവാര്യമായ കളിയില്‍ ആക്രമണഫുട്ബോളിലൂടെ ഇംഗ്ലണ്ട് ലക്ഷ്യം
നേടുകയായിരുന്നു. പന്ത് അധിക സമയവും കവൈശം വെച്ച ഇംഗ്ലണ്ട് സ്ലൊവേന്യ
ഗോള്‍മുഖത്ത് റെയ്ഡുകളുടെ പെരുമഴ പെയ്യിച്ചു. 11 കോര്‍ണറുകളാണ് ഇംഗ്ലീഷ്
പട സ്വന്തമാക്കിയത്. ലാംപാര്‍ഡും ജെറാര്‍ഡുമൊക്കെ നിലവാരത്തിലേക്കു
തിരിച്ചെത്തിയപ്പോള്‍ ഇംഗ്ലിഷ് നിര താളംകണ്ടെത്തി. ഫിനിഷിങ്
മികച്ചതായിരുന്നെങ്കില്‍ കൂടുതല്‍ നല്ല ഫലം അവരെ തേടിയെത്തുമായിരുന്നു.
കളി നിയന്ത്രിച്ചിട്ടും സ്കോര്‍ ഷീറ്റില്‍ പ്രതിഫലിപ്പിക്കാനായില്ലെന്നത്
ഇംഗ്ലണ്ടിനു ക്ഷീണമായി.
സ്ലൊവേന്യന്‍ ഗോള്‍ കീപ്പര്‍ സമിര്‍ ഹാന്‍ഡനോവിച്ചിന്‍റെ പ്രകടനവും
നിര്‍ണായകമായി. ഡിഫോയുടെയും ജെറാര്‍ഡിന്‍റെയും ഒന്നിലധികം ഷോട്ടുകള്‍
സേവ് ചെയ്ത ഹാന്‍ഡനോവിച്ച് ഇടവേളയ്ക്കു മുമ്പായി ടെറിയുടെ ഹെഡ്ഡര്‍
വിഫലമാക്കി മാറ്ററിയിച്ചു.
രണ്ടാം പകുതിയില്‍ വെയ്ന്‍ റൂണിയുടെ ഉഗ്രനൊരു ഷോട്ട് ഗോള്‍പോസ്റ്റില്‍
തട്ടിത്തെറിച്ചു. ഗാരത് ബാരിയുടെ ശ്രമങ്ങളും പരാജയപ്പെട്ടു. വാള്‍ട്ടര്‍
ബിര്‍സായായിരുന്നു സ്ലൊവേന്യന്‍ ആക്രമണങ്ങളുടെ അമരത്ത്. അവസാന
നിമിഷങ്ങളില്‍ സ്ലൊവേന്യ സമ്മര്‍ദം ചെലുത്തിയെങ്കിലും ഇംഗ്ലീഷ്
പ്രതിരോധം കുലുങ്ങിയില്ല.
യുഎസ്എ അള്‍ജീരിയ
ഫുട്ബോള്‍ എത്ര മനോഹരമാണ്...! ആരാധകരുടെ ഹൃദയമിടിപ്പേറ്റിയ
മത്സരത്തിനൊടുവില്‍ അമേരിക്ക വിജയത്തേരിലേറുമ്പോള്‍ ഒരിക്കല്‍ക്കൂടി അതു
തെളിയിക്കപ്പെട്ടു. ഗ്രൂപ്പ് സിയിലെ വിധിനിര്‍ണായക മത്സരത്തില്‍
അമേരിക്കയും അള്‍ജീരിയയും സമാസമമായിരുന്നു, 92ാം മിനിറ്റ് വരെ.
അള്‍ജീരിയന്‍ ഗോള്‍മുഖം വിറപ്പിച്ച മുന്നേറ്റത്തിനൊടുവില്‍ ആകാശത്തു
നിന്നു പൊട്ടിവീണ നക്ഷത്രത്തെപ്പോലെ ലന്‍ഡന്‍ ഡൊണോവാന്‍ വല
കുലുക്കുമ്പോള്‍ ഫുട്ബോള്‍ ജയിച്ചു; യുഎസും. അള്‍ജീരിയന്‍ സമനിലയില്‍
തൂങ്ങി പ്രീക്വാര്‍ട്ടലെത്താമെന്നു പ്രതീക്ഷിച്ച സ്ലൊവേന്യ പുറത്ത്. ഒറ്റ
ഗോള്‍ ജയവും അഞ്ചു പോയിന്‍റുമായി അമേരിക്ക രണ്ടാം റൗണ്ടിലേക്ക്.
പ്രിട്ടോറിയയില്‍ അള്‍ജീരിയയും അമേരിക്കയും പുറത്തെടുത്തത് വിജയദാഹം
തുടിച്ചുനിന്ന കളി. അമേരിക്ക ആക്രമിച്ചു. പൊസഷനില്‍ മുന്‍തൂക്കം നേടിയ
അള്‍ജീരിയ തിരിച്ചടിച്ചുകൊണ്ടേയിരുന്നു. യുഎസ് ആധിപത്യം പുലര്‍ത്തിയ
ഒന്നാംപകുതിയില്‍ അള്‍ജീരിയ ലോങ്റേഞ്ചുകളിലൂടെയാണു ഗോളിനു ശ്രമിച്ചത്.
അമേരിക്കയുടെ മുന്നേറ്റത്തോടെ മത്സരാരംഭം. അള്‍ജീരിയന്‍ പകുതിയില്‍ മജിദ്
ബുഹേരയില്‍ നിന്നു പന്തുതട്ടിയെടുത്ത ലന്‍ഡന്‍ ഡൊണോവന്‍ തൊടുത്ത
ഷോട്ട് ക്രോസ് ബാറിനു മേലെ പറന്നു. ആറാം മിനിറ്റില്‍ അള്‍ജീരിയന്‍
നീക്കം. ബുഹേരയുടെ ലോങ് ബോള്‍ ഓട്ടത്തിനിടയില്‍ പിടിച്ചെടുത്ത ജെബോര്‍
തൊടുത്ത ഷോട്ട് ക്രോസ് ബാറില്‍ തട്ടിപ്പൊലിഞ്ഞു. ഡൊണോവന്‍റെ
ആക്രമണങ്ങള്‍ക്കും കരിസീയാനിയുടെ പ്രത്യാക്രമണങ്ങള്‍ക്കുമാണു പിന്നീട്
ഗ്യാലറി സാക്ഷിയായത്. മാറ്റ്മറും ജെബോറും ഫോമായതോടെ കളിയുടെ
ഒഴുക്കുകൂടി. 29ാം മിനിറ്റില്‍ മാറ്റ്മോറിന്‍റെ ക്രോസ് അമേരിക്കന്‍
ബോക്സില്‍ ഭീതി വിതച്ചെങ്കിലും പ്രതിരോധ നിര ക്ലിയര്‍ ചെയ്തു.
ഇതിനിടയില്‍ ക്ലിന്‍റ് ഡെംപ്സി അള്‍ജീരിയന്‍ വലകുലുക്കി, ലനൈ്‍സ്മാന്‍
ഓഫ്സഡൈ് വിധിച്ചു. 34ാം മിനിറ്റില്‍ വലതുവിങ്ങില്‍ നിന്നു വന്ന ക്രോസ്
സ്വീകരിച്ച ഡെംപ്സിയുടെ ഹെഡര്‍ സഹതാരത്തിന്‍റെ ദേഹത്തുതട്ടിത്തെറിച്ചു
പന്തു പിടിച്ച ഡൊണോവാന്‍റെ ശ്രമം വിഫലമായി.
രണ്ടാം പകുതിയില്‍ കൂടുതല്‍ അപകടകാരികളായത് അമേരിക്ക. ഗോളെന്നുറച്ച
നിരവധി അവസരങ്ങള്‍ അവര്‍ നഷ്ടമാക്കി. ക്ലിന്‍റ് ഡെംപ്സിയുടെ ഷൂട്ട്
പോസ്റ്റില്‍ തട്ടിത്തെറിക്കുമ്പോള്‍ അമേരിക്കന്‍ ആരാധകര്‍ നെഞ്ചില്‍
കവൈച്ചു. അള്‍ജീരിയയും എതിര്‍ ഗോള്‍മുഖം വിറപ്പിച്ചു. ഗ്യാലറി
സമനിലയുറപ്പിച്ചപ്പോള്‍ ഡൊണോവന്‍റെ ഗോള്‍ വന്നു. വലതുവിങ്ങിലൂടെ
മുന്നേറിയ ജോസി അല്‍റ്റിഡോറിന്‍റെ ഷോട്ട് ഗോളി റാസി ബോലി
തട്ടിത്തെറിപ്പിച്ചു. പറന്നെത്തിയ ഡൊണോവാന്‍ പന്തു വലയിലാക്കിയപ്പോള്‍
ഫനൈല്‍ വിസില്‍.