[color=yellow] ഐസിസി പ്രസിഡന്റ്: പവാര്‍ ഉടന്‍ സ്ഥാനമേല്‍ക്കും [/color ]
അന്താരാഷ്ട്ര ക്രിക്കറ്റ്
സമിതിയുടെ (ഐ സി സി) പ്രസിഡന്റായി മുന്‍ ബി സി സി ഐ പ്രസിഡന്റ് ശരത് പവാര്‍ ജൂലൈ ഒന്നിന് സ്ഥാനമേല്‍ക്കും.
ഐ സി സി പ്രസിഡന്റ് സ്ഥാനത്തെത്തുന്ന
രണ്ടാമത്തെ ഇന്ത്യക്കാരനാണ് പവാര്‍. നേരത്തെ ജഗ്‌മോഹന്‍ ഡാല്‍മിയയും പ്രസിഡന്റായിരുന്നു.
ഐ സി സിയുടെ ഏഴാമത്തെ പ്രസിഡന്റായാണ് പവാര്‍
സ്ഥാനമേല്‍ക്കുന്നത്. നിലവില്‍ ഇംഗ്ലണ്ടിന്റെ
ഡേവിഡ് മോര്‍ഗനാണ് പ്രസിഡന്റ്. 1997 ലാണ്
ജഗ്‌മോഹന്‍ ഡാല്‍മിയ ഐ സി സി
പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ഞായറാഴ്ച ചേരുന്ന ഐ സി സി യോഗത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്
മത്സരിക്കുന്ന മുന്‍ ഓസ്ട്രേലിയന്‍
പ്രധാനമന്ത്രി ജോണ്‍ ഹൊവാര്‍ഡിന്റെ കാര്യവും ചര്‍ച്ച ചെയ്തേക്കും. 2012-20 വര്‍ഷത്തേക്കുള്ള
വിവിധ ടൂര്‍ണമെന്റുകളുടെ സമയക്രമങ്ങളും
യോഗത്തില്‍ തീരുമാനിക്കും.
അതേസമയം, മുന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജോണ്‍
ഹൊവാര്‍ഡ് 2012 ല്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കും. 1996 മുതല്‍ 2007 വരെ
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയായിരുന്നു
ഹൊവാര്‍ഡ്. 2012ല്‍ തുടങ്ങുന്ന പ്രസിഡന്റ്
സ്ഥാനം ഓസ്ട്രേലിയ-ന്യൂസിലന്‍ഡ്
ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് സംയുക്തമായി
അവകാശപ്പെട്ടതായിരുന്നു.
ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ജോണ്‍
ആന്‍ഡേഴ്സണെ പ്രസിഡന്റാക്കാനായിരുന്നു
അവര്‍ക്ക് താല്‍പര്യം. എന്നാല്‍,
ക്രിക്കറ്റ് ഭരണരംഗത്ത് മുന്‍
പരിചയമില്ലെങ്കിലും കടുത്ത കളിഭ്രമക്കാരനായ ഹൊവാര്‍ഡിന്റെ നയതന്ത്ര കഴിവുകള്‍
ഉപയോഗപ്പെടുത്തുകയായിരുന്നു.