| Cinema Niroopanam ............!!!!!!!!!!!!!!!! | |
|
+37kiwi bharathchandran thalathil dineshan thanthonni manavalan Thakara merlin Mohanlal Is Reloaded vettukuzhi rangerover thankan willy menon balram Sandeep M.R.P naayakan narendrannair Alexander raja mangalasseri Exorcist roshanpeter safalpu mohan devan mohan.thomas dracula ajith_mc86 maadambi bellari raja MANNADIYAR real hero ombhatia deathrace suku yeldo987 41 posters |
|
Author | Message |
---|
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed Apr 14, 2010 7:29 am | |
| കോടികള്‍ മുടക്കി കൊട്ടിഘോഷിച്ച് ഇറക്കുന്ന മലയാള സിനിമകളില്‍ ഭൂരിപക്ഷവും ഫാന്‍സുകാരുടെ ആഘോഷപ്പേക്കൂത്തുകള്‍ക്ക് അപ്പുറം മൂക്കുകുത്തുന്നത് എന്തുകൊണ്ടാണ്? ഇന്ത്യയില്‍ മറ്റെങ്ങുമില്ലാത്തതുപോലെ, 'മറ്റവന്റെ' സിനിമ വിജയിക്കരുതെന്ന വാശി താരങ്ങളും അവര്‍ ചുടുചോര്‍ വാരിക്കുന്ന വാനരപ്പടയും പുലര്‍ത്തിത്തുടങ്ങിയതോടെ കുടുംബങ്ങള്‍ തീയറ്ററുകളില്‍നിന്ന് അകന്നു. നല്ലൊരു സിനിമ ഇറങ്ങിയാലും നാലുനാള്‍ തികച്ചു തീയറ്ററുകളില്‍ ഓടാന്‍ അനുവദിക്കാത്തതും മറ്റൊരു കാരണമാണ്. അടുത്തിടെ ഇറങ്ങിയ, മികച്ച കഥയെന്നു വിലയിരുത്തപ്പെട്ട ഒരു സിനിമ തീയറ്ററുകളിലെത്തി ഒരു മാസം തികയും മുമ്പു നിര്‍മാതാവിനുതന്നെ സിഡിയായി വിപണിയിലെത്തിക്കേണ്ടിവന്നു. ഈ വിഷുദിനത്തില്‍ പ്രമുഖ ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന സിനിമകള്‍ ശ്രദ്ധിക്കുക. തീയറ്ററുകളില്‍ റിലീസ് ചെയ്‌ത്, ഒട്ടിച്ച പോസ്‌റ്ററിനുമേല്‍ മറ്റൊന്നു പതിയുന്നതിനു മുമ്പേ, 'മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ഇതാദ്യമായി' എന്ന അറിയിപ്പോടെ പുതുപുത്തന്‍ സിനിമകള്‍ നമ്മുടെ സ്വീകരണമുറികളില്‍ എത്തുകയാണ്. ഏതു പൊട്ടപ്പടം റിലീസ് ചെയ്‌താലും ആദ്യദിനംതന്നെ, ടിവി ചാനലുകളിലെ വാര്‍ത്തകളില്‍ അതു ഗംഭീരവിജയമായി നിറയും. അണിയറശില്‍പ്പികളെ വാര്‍ത്താ അവതാരകര്‍ വാനോളം പുകഴ്‌ത്തും. അധികം വൈകാതെ അതേ പ്രേക്ഷകര്‍ക്കു മുന്നില്‍ അതേ ചിത്രം 'മിനിസ്‌ക്രീനില്‍ ഇതാദ്യമായി ബ്ലോക്‌ബസ്‌റ്റര്‍' ചലച്ചിത്രം എന്ന അറിയിപ്പോടെ എത്തുകയും ചെയ്യും. | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed Apr 14, 2010 7:29 am | |
| പല ചലച്ചിത്ര സംരംഭങ്ങളും നിര്‍മാണഘട്ടത്തില്‍ത്തന്നെ 'സാറ്റലൈറ്റ് റൈറ്റ്' (സംപ്രേഷണാവകാശം) വില്‍ക്കപ്പെടുന്ന അവസ്‌ഥയിലാണ്. തീയറ്ററുകളില്‍ ഓടിയില്ലെങ്കിലും സംപ്രേഷണാവകാശം വിറ്റും വിതരണക്കാരില്‍നിന്ന് അഡ്വാന്‍സ് വാങ്ങിയുമൊക്കെ മുടക്കുമുതല്‍ ഊരിയെടുക്കാം എന്ന വാഗ്‌ദാനത്തില്‍ പ്രലോഭിപ്പിച്ചാണു പല പുതുമുഖ നിര്‍മാതാക്കളെയും വീഴ്‌ത്തുന്നത്. ചില പ്രമുഖ താരങ്ങളുടെ ചിത്രങ്ങള്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്ന സാറ്റലൈറ്റ് റൈറ്റ്‌ഏകദേശം ഇങ്ങനെ: മമ്മൂട്ടി/മോഹന്‍ലാല്‍- രണ്ടുകോടി, പൃഥ്വിരാജ്- ഒന്നരക്കോടി, ജയസൂര്യ മുതല്‍പ്പേര്‍- 80 ലക്ഷവും അതില്‍ താഴോട്ടും. ഏതെങ്കിലും രീതിയില്‍ താരത്തിന്റെ ഡേറ്റ് സംഘടിപ്പിക്കുന്ന നിര്‍മാതാവിനും സംവിധായകനുമൊക്കെ പിന്നെ ആ ചൊല്‍പ്പടിയില്‍ നില്‍ക്കുക എന്ന ചുമതലയേയുള്ളൂ. സാറ്റലൈറ്റ് റൈറ്റിന്റെ നിയന്ത്രണം മിക്കവാറും താരങ്ങള്‍ക്കുതന്നെ. ആ തുക മിക്കവാറും അവരുടെ പ്രതിഫലമായി വരവുവയ്‌ക്കും. | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed Apr 14, 2010 8:24 am | |
| | |
|
| |
M.R.P Active member
Posts : 227 Points : 271 Reputation : 1 Join date : 2010-04-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed Apr 14, 2010 8:30 am | |
| | |
|
| |
ajith_mc86 Forum Champion
Posts : 1742 Points : 1810 Reputation : 8 Join date : 2010-01-29 Age : 38 Location : Thrissur
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed Apr 14, 2010 12:04 pm | |
| ithellam vaayikkanulla timum illa kshamayum illa... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: പ്രശാന്ത് മാമ്പുള്ളി ആരാന്നാ വിചാരം...! Wed Apr 14, 2010 12:33 pm | |
| മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നാണു കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഭഗവാൻ. 19 മണിക്കൂർ കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ഭഗവാനു പക്ഷെ 24 മണിക്കൂർ പോലും തികച്ച് തിയറ്ററിൽ കളിക്കാൻ ഭാഗ്യമുണ്ടായില്ല. മലയാള സിനിമയുടെ പാരമ്പര്യം അനുസരിച്ച് ഇത്രയും കനത്ത പരാജയം നേരിടേണ്ടി വന്ന സംവിധായകനെ അതും ഒരു പുതുമുഖ സംവിധായകനെ എഴുതിത്തള്ളുകയാണു പതിവ്. അത് തന്നെ ഇവിടെയും സംഭവിച്ചു. പ്രശാന്ത് മാമ്പുള്ളി എന്ന സംവിധായകൻ കഴിവില്ലാത്തവനാണു എന്ന വിലയിരുത്തൽ സിനിമാലോകം നടത്തി. ഒരുപാട് കാലം അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന് സിനിമ എടുത്ത ആളല്ല പ്രശാന്ത്. സിനിമയിൽ മുൻ പരിചയം വളരെ കുറവായിരുന്നു. വളരെ തഴക്കം ചെന്ന സംവിധായകർ ഇതേ മോഹൻലാലിനെ വെച്ച് തന്നെ ഭഗവാൻ പോലുള്ള സൃഷ്ടികൾ ഇതിനു മുൻപും ഉണ്ടാക്കിയിട്ടുണ്ട്. പൊളി സിനിമകളിൽ അഭിനയിക്കുന്നത് മോഹൻലാലിനു പതിവാണു താനും എന്നിട്ടും പ്രശാന്തിനെ മലയാള സിനിമ ഒതുക്കി. 19 മണിക്കൂർ കൊണ്ട് സിനിമ പൂർത്തിയാക്കിയ പ്രശാന്തിനെ ആരും അഭിനന്ദിച്ചിലെന്നു മാത്രമല്ല വിമർശനങ്ങൾ കൊണ്ട് മൂടുകയാണു ചെയ്തത്. പ്രശാന്തിനെപ്പോലെ ഒരു പുതുമുഖം അതും ഒരു സഹസംവിധായകൻ പോലും ആവാതെ സിനിമ സംവിധാനം ചെയ്ത ഒരുവൻ പേരെടുക്കുന്നത് മലയാള സിനിമയിലെ താപ്പാനകൾക്ക് സഹിക്കില്ല. (തിലകൻ ഹോളിവുഡ് സിനിമയിൽ അഭിനയിച്ചാൽ ഓസ്ക്കർ കിട്ടും എന്നതു കൊണ്ടാണു തിലകനെ വിലക്കിയത് എന്ന ആരോ പറയുന്നുണ്ടായിരുന്നു.. ആ... ആർക്കറിയാം). പക്ഷെ പ്രശാന്ത് മാമ്പുള്ളി ഇപ്പോ ആരാ എന്നറിയുമോ.. കന്നഡയിൽ സൂപ്പർഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന സുഗ്രീവ എന്ന ചിത്രത്തിന്റെ സംവിധായകൻ. ഇതിലെ നായകൻ ചിലറക്കാരനല്ല കന്നഡ സൂപ്പർ സ്റ്റാർ ശിവ് രാജ് കുമാർ. അത് 18 മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയ സിനിമ. ഇപ്പോഴാണു നമ്മൾ ശരിക്ക് വിളിച്ച് പോകുക ഭഗവാനേ........................................! എന്ന്. | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed Apr 14, 2010 12:48 pm | |
| | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed Apr 14, 2010 12:50 pm | |
| mammunni times allallo.... chumma vaayichekk.... [You must be registered and logged in to see this image.] | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed Apr 14, 2010 8:03 pm | |
| ooniversal achaaar special aaano?????? | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed Apr 14, 2010 10:49 pm | |
| drona, praani irangiyathil pinne mammu times nte circulation koodiyennu kettu... [You must be registered and logged in to see this image.] | |
|
| |
willy Active member
Posts : 160 Points : 176 Reputation : 0 Join date : 2010-03-16 Location : pathanamthitta
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Thu Apr 15, 2010 4:23 am | |
| nalla report..sathyangalailekkoru velicham veeshal | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Thu Apr 15, 2010 9:00 am | |
| nerariyan......nerathe ariyan.....mammunni times..... [You must be registered and logged in to see this image.] | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Thu Apr 15, 2010 9:30 am | |
| achaaar special achaar pothiyaanum mathi pothiyaanum maathralle use cheyyaarulluu.... | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Thu Apr 15, 2010 3:59 pm | |
| mammunni times ....toilet tissue.... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ഞങ്ങളുടെ വിഷു ഇങ്ങനെയൊക്കെ ആയിരുന്നു. Thu Apr 15, 2010 4:22 pm | |
| Yeldo - " ee post ivide idunnthu sariyaano ennu ariyilla... pakshe ithu vaayichappol oru kauthukam thonni athu kondu postiythaanu... ithinu cinimayum aayi bantham illa ennu thonnunnuvenkil moderatrsinu delete cheyyam.."
courtesy - b Studio blog എല്ലാവർക്കും വിഷു ആശംസകൾ.
വിഷുക്കാലം എന്ന് പറയുന്നത് ആഘോഷത്തിന്റെ കാലമാണു.കൊന്നപൂക്കളുടെയും വിഷുക്കണിയുടെയും, പുത്തൻ വസ്ത്രങ്ങളുടെയും, പടക്കങ്ങളുടെയും കൈനീട്ടത്തിന്റെയും ഒക്കെ കാലം. വിഷുവിനെക്കുറിച്ചുള്ള ഓർമകൾ എല്ലാവരും പങ്കുവെക്കുന്നത് ഇങ്ങനെയൊക്കയാണു. എന്നാൽ ഞങ്ങളുടെ വിഷു ഇങ്ങനെയൊന്നും ആയിരുന്നില്ല.വിഷുക്കാല ഓർമകളും. വിഷുവിന്റെ അന്ന് രാവിലെ 6 മണിക്ക് എഴുന്നേറ്റാൽ ഉടൻ പല്ല് തേച്ച് ഓടുകയാണു സിനിമാ തിയറ്ററിലെക്ക്. അത് ഇഷടതാരത്തിന്റെ പടത്തിനല്ല. മറിച്ച് എതിരാളിയായ നടന്റെ സിനിമ കളിക്കുന്ന തിയറ്ററിലേക്കാണു ഞങ്ങൾ ആദ്യം എത്തുക. 8 മണിക്കു തുടങ്ങുന്ന റിസർവേഷനു വേണ്ടി 6 മണിക്കേ ക്യു തുടങ്ങിയിട്ടുണ്ടാവും ക്യുവിനു നീളം കൂടുതൽ ഉണ്ടെങ്കിൽ ചങ്കിടിപ്പാണു.അങ്ങിനെ ഞങ്ങൾ ഒരൊരുത്തരായി പിരിയും എല്ലാവരും അപരിചിതർ. 7 മണിയാവുമ്പോഴെക്കും ഒരു വിധം ആൾക്കൂട്ടം ആയിക്കഴിഞ്ഞിരിക്കും ഞങ്ങൾ ഒന്നിടവിട്ട് വരിയിലും. അപ്പോൾ ഒരാൾ തുടങ്ങും "ഈ പടം എങ്ങനെ ഉണ്ടാവുമോ എന്തോ.. " "നന്നായാൽ മതിയായിരുന്നു. രാവിലെ തന്നെ വന്ന് അവസാനം തല്ലിപ്പൊളിയാണെങ്കിൽ ....." അപ്പോള്‍ ഇതു കേൾക്കുന്ന സാധാരണക്കാരൻ ചിരിക്കും. ഉടനെ ഞങ്ങളുടെ കൂട്ടത്തില്‍ നിന്നും "എന്റെ ഒരു ഫ്രെണ്ട് ഇന്നലെ ചെന്നൈയിൽ വെച്ച് പ്രിവ്യു കണ്ടു എന്നാ പറഞ്ഞെ കൊള്ളിലാത്രെ." അപ്പോഴും സാധാരണക്കാരായ ആ പാവം ആളുകൾ മൗനം പാലിക്കും. ഉടനെ വീണ്ടും "പോട അത് ചുമ്മാ പറഞ്ഞതായിരിക്കും " "അതെ ചിലപ്പോ അങ്ങിനെ ആയിരിക്കും അതാ ഞാൻ കാണാം എന്ന് വിചാരിച്ചെ." " പക്ഷെ പോസ്റ്റർ കണ്ടിട്ട് അവൻ പറഞ്ഞത് ശരിയാവാനാ സാധ്യത. ക്ലൈമാക്സ് ഒക്കെ വൻ പോക്കാത്ര.." "അതിപ്പോ ഈ സംവിധായകന്റെ ഏത് സിനിമയുടെ ക്ലൈമാക്സ് ആണു നന്നായിട്ടുള്ളത്.. " ഇത്രയും ആവുമ്പോഴെക്കും കേൾവിക്കാരുടെ എണ്ണം കൂടിയിട്ടുണ്ടാവും.അങ്ങിനെ ഇരുപക്ഷത്തും വാദപ്രതിവാദങ്ങളും വാഗ്വാദങ്ങളും ചൂട് പിടിപ്പിച്ച് (രണ്ടും ഞങ്ങൾ തന്നെ) അവസാനം ഒരു 30 ആളെയെങ്കിലും ആ സിനിമ കാണുന്നില്ല എന്ന തിരുമാനമെടുപ്പിച്ച് തിയറ്ററിൽ നിന്ന് പറഞ്ഞയച്ച് വീട്ടിൽ തിരിച്ചെത്തുമ്പോൾ 10 മണി ആയിട്ടുണ്ടാവും. വീട്ടിൽ എത്തിയപാടെ കുളിച്ച് ഭക്ഷണം കഴിച്ച് നമ്മുടെ സ്വന്തം താരത്തിന്റെ പടം കാണാൻ പോയി അവിടെ ആഘോഷമാക്കി 3 മണിക്ക് തിരിച്ച് വന്ന് ഉച്ച ഭക്ഷണവും കഴിച്ചാൽ പകുതി വിഷു തീർന്നു. വെയിലിനു ഒന്ന് കനം കുറഞ്ഞാൽ തുടങ്ങന്ന ക്രിക്കറ്റ് കളി പന്തിനു പോലും അതിനെ കാണാൻ പറ്റാത്താത്ര ഇരുട്ടാവുമ്പോൾ നിർത്തി വീട്ടിൽ പോയി വീണ്ടും കുളിച്ച് ഭക്ഷണം കഴിച്ചാൽ ഉടൻ എതിർതാരത്തിന്റെ പടം സെക്കന്റ് ഷോ കാണാൻ ഇറങ്ങുകയായി. അത് കണ്ട് പൊളിയാണെങ്കിൽ ആ നടന്റെ ഫാൻസിനെ മുഴുവൻ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി കളിയാക്കി വീട്ടിൽ തിരിച്ചത്തുമ്പോൾ 1.30 മണി. അങ്ങിനെ വളരെയധികം തിരക്കേറിയ ആ വർഷത്തെ വിഷുവിനോടും ഗുഡ്ബൈ പറഞ്ഞ് പതിയെ ഉറക്കത്തിലെക്ക് വഴുതി വീഴും....! പക്ഷെ കാലങ്ങൾ കഴിയും തോറും ഈ വിഷു ആഘോഷത്തിന്റെ പൊലിമ കുറഞ്ഞ് കുറഞ്ഞ് വന്ന് തുടങ്ങി. സിനിമകൾ വിഷുവിന്റെ അന്ന് റിലീസ് ചെയ്യുന്നത് വിഷുവിൻ മുൻപും വിഷുവിനു പിൻപും ആക്കിമാറ്റി. കാലം ഞങ്ങളിലും മാറ്റം വരുത്തി തുടങ്ങി. 2 മാസത്തെ അവധിക്കാലം 2 ആഴ്ച്ചത്തെ സ്റ്റ്ഡി ലീവും പിന്നീടത് ഒരാഴ്ച്ചത്തെ ലീവും ആയി മാറി. ഒപ്പം സിനിമ എന്നത് നേരം പോക്ക് എന്നതിലുപരി ഒരു പാഷനായി മാറി. താരാരാധനയ്ക്ക് അപ്പുറത്തൊരു മനസുമായി സിനിമകൾ കണ്ട് തുടങ്ങിയ കാലത്ത് വിപ്ലവകരമായ തിരുമാനമെടുത്ത് കൊണ്ട് ഒരു അസിസ്റ്റന്റ് ഡയറക്ടറുടെ അസോസിയെറ്റാവാൻ ഇറങ്ങിപ്പുറപ്പെട്ടത് ഒരു അവധിക്കാലത്തായിരുന്നു. ഒരു തൊഴിൽ ചെയ്ത് കുറച്ച് കാശ് ചിലവിനു കരുതി വെച്ചതിനു ശേഷം മതി സംവിധായകർ ആകുന്നത് എന്ന് കോടംമ്പക്കത്തെ ജീവിതം പഠിപ്പിച്ച പാഠവുമായ് ഒരു വർഷത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയതും മറ്റൊരു വിഷുക്കാലത്തായിരുന്നു. ഒരു വിഷുകൂടി കടന്നു പോവുകയാണു ഒപ്പം വിഷുക്കാല സിനിമകളും.. ഈ വിഷുവും ഞങ്ങൾ ആഘോഷിക്കുകയാണു. ഒരു യുവത്വകാലത്തിന്റെ മാത്രം ആഘോഷമല്ല ജീവിതം അത് മറ്റെന്തെക്കൊയോ ആണു... തീർച്ചയായും അത് മറ്റെന്തെക്കെയോ ആണു എന്ന തിരിച്ചറിവോട് കൂടി...! | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Thu Apr 15, 2010 7:20 pm | |
| hahahahaa....
kollaaaam.... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Fri Apr 16, 2010 7:09 am | |
| lal news toilet tissue ayittu polum use cheyyarilla athrakku standard polum illennanu puthiya report | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Fri Apr 16, 2010 7:47 am | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Fri Apr 16, 2010 8:07 am | |
| | |
|
| |
thankan Active member
Posts : 188 Points : 219 Reputation : 2 Join date : 2010-01-15 Location : trivandrum
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Fri Apr 16, 2010 9:10 am | |
| ithu ellavarkkum ariyavunna kaaryam alle. | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Fri Apr 16, 2010 9:40 am | |
| | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Fri Apr 16, 2010 11:12 am | |
| Ithe polathe kore postu ellarum..avaravarude pazhaya vishu ormakalokke.......................Ee thread onnushaarakkuuu................................ | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: അമ്മയുടെ സഖാക്കൾ. Fri Apr 16, 2010 1:05 pm | |
| കേരളത്തിലെ ശക്തമായ ഒരു രാഷ്ട്രീയ പാർട്ടിയാണു കമ്മ്യുണിസ്റ്റ് പാർട്ടി. ഇതിലെ മെമ്പർമാർക്ക് പാർട്ടിയുടെ നയങ്ങളെ എത്ര വേണമെങ്കിലും വിമർശിക്കാം തിരുമാനങ്ങളിലെ തെറ്റുകളെ ചൂണ്ടിക്കാണിക്കാം പക്ഷെ ഇതെല്ലാം അതിന്റെതായ വേദികളിൽ വെച്ച് വേണം എന്ന് മാത്രം. അതിനു ബ്രാഞ്ച് കമ്മറ്റികൾ, ലോക്കൽ കമ്മറ്റികൾ, ഏരിയാ കമ്മറ്റികൾ എന്നിവ ഉണ്ട് താനും. ഇവിടെ വെച്ച് നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷം പാർട്ടി തിരുമാനം അംഗീകരിക്കപ്പെട്ടാൽ അത് അനുസരിക്കേണ്ട ബാധ്യത പാർട്ടി മെമ്പർമാർക്കുണ്ട്. പിന്നീട് ഇതേ പറ്റിയുള്ള പരസ്യ വിമര്‍ശനങ്ങളും പ്രസ്താവനകളും അച്ചടക്കത്തിനു നിരക്കാത്തതായി കണക്കുകൂട്ടും. തിരുത്താൻ തയ്യാറായിലെങ്കിൽ പിന്നെ പാർട്ടിയുടെ പുറത്താണു കാരണം പാർട്ടിയാണു വലുത് വ്യക്തികളല്ല.ഇപ്പോൾ ചില ജീർണതകൾ ബാധിച്ചിട്ടുണ്ടെങ്കിലും ഈ കേഡർ സ്വഭാവമാണു അനവധി കണ്ണികളുണ്ടായിട്ടും കമ്യുണിസ്റ്റ് പാർട്ടിയുടെ ശക്തി. എന്നാൽ ഇതിനെ കവച്ചു വെക്കുന്ന പ്രകടനമാണു ഇപ്പോൾ കേരളത്തിലെ മറ്റൊരു സംഘടന കാഴച്ച വെച്ച് കൊണ്ടിരിക്കുന്നത്. മറ്റാരുമല്ല കാമറക്ക് മുൻപിലും പിൻപിലും നന്നായി അഭിനയിക്കാൻ കഴിയുന്ന അമ്മയുടെ മക്കൾ തന്നെ.തിലകൻ പൊട്ടിത്തെറിച്ചപ്പോൾ മലയാളി സമൂഹം അതിനെ ഒരു വയസന്റെ ജല്പനങ്ങൾ മാത്രമായി തള്ളികളയുകയാണു ഉണ്ടായത്.എന്നാൽ ഇടവേളയോടടുക്കുമ്പോൾ ചിത്രം ഏകദേശം വ്യകതമായി തുടങ്ങുന്നു.. തീയിലാതെ ഒരിക്കലും പുകയുണ്ടാവില്ല എന്ന പഴമൊഴി അന്വർത്ഥമാക്കുന്ന പോലെ പൊട്ടിത്തെറികൾ അങ്ങിങ്ങായി ഉണ്ടായികൊണ്ടിരിക്കുന്നു. തിലകനെ അനുകൂലിച്ച് മാളയും ഇന്ദ്രൻസും വന്ന പോലെ ഫിലിം ചേമ്പറിനെ അനുകൂലിച്ച് സുരേഷ് ഗോപിയും രംഗത്തു വന്നു. പക്ഷെ പിന്നീടുണ്ടായ സംഭവ വികാസങ്ങളെ തുടർന്ന് ഞാൻ ജീവിച്ചിരിപ്പില്ല എന്ന് വരെ പറയേണ്ട ഗതികേട് ഉണ്ടായി അല്ലെങ്കിൽ ഉണ്ടാക്കി സുരേഷ് ഗോപിക്ക്. അച്ചടക്കത്തിന്റെ പടവാൾ കാട്ടി അദ്ദേഹത്തെ നിശബ്ദനാക്കി.ഫിലിം ചേമ്പറിന്റെ തിരുമാനം ശരിയോ തെറ്റോ ആയിക്കൊള്ളട്ടെ ഭരത് അവാർഡ് നേടിയ ഒരു സൂപ്പർ സ്റ്റാറിനു ഇതാണു അവസ്ഥയെങ്കിൽ അമ്മയിലെ സാദാ അംഗങ്ങളുടെ സ്ഥിതി എന്തായിരിക്കും. രണ്ട് സൂപ്പർ താരങ്ങൾക്കും അവരുടെ റാൻ മൂളികൾക്കും മാത്രമാണോ മലയാള സിനിമയിൽ സ്ഥാനം?. ഈ താൻ പെരിമയും തൊഴുത്തിക്കുത്തും വർഷം ഇറങ്ങുന്ന 100 സിനിമകളിൽ 95 എണ്ണവും പൊളിയുമ്പോഴാണു എന്നോർക്കണം. സിനിമാ പ്രവർത്തകർ ടെലിവിഷനിൽ വരരുത് എന്ന് ഫിലിം ചേമ്പർ പറയുന്നത് പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടാണു കാരണം സിനിമകളുടെ പ്രമോഷനുകൾക്കും മറ്റുമായി താരങ്ങൾക്ക് ടിവിയിൽ വന്നേ മതിയാവു. നല്ല സിനിമകൾക്ക് മൗത്ത് പബ്ലിസിറ്റി മതി എന്നത് വെറേ വശം. പരസ്പരം ചെളി വാരിയെറിയാതെ നല്ല സിനിമകൾക്ക് വേണ്ടി പരിശ്രമിച്ച് തിയറ്ററിലേക്ക് പ്രേക്ഷകരെ തിരിച്ച് കൊണ്ട് വരാനാണു സിനിമാ പ്രവർത്തകർ ശ്രമിക്കേണ്ടത് അല്ലാതെ മഹത്തായ സൃഷ്ടികൾ എന്ന പേരിൽ മായബസാറും കോളെജ് കുമാരനുമൊക്കെ പടച്ച് വിട്ടാൽ പിന്നീട് ഈ താരങ്ങൾ ടെലിവിഷനിൽ വന്നാൽ പോലും ജനം തിരിഞ്ഞു നോക്കാത്ത അവസ്ഥയാവും. ഫിലിം ചേമ്പറിന്റെ തിരുമാനത്തോട് താര സംഘടന സമവായത്തില്‍ എത്താത്തത് മൂലം മലയാള സിനിമയിൽ കടുത്ത പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണു. പുതിയ റിലീസുകൾ ഇല്ലാതിരിക്കുകയും ഷൂട്ടിംഗ് നിർത്തിവെക്കാനുമൊക്കെയുള്ള തിരുമാനങ്ങൾ ദൂരവ്യാപകമായ ഫലങ്ങൾ ആണു ഉണ്ടാക്കുക. പരസ്പരമുള്ള ചെളി വാരിയെറിയലും കുറ്റപ്പെടുത്തലുകളും അവസാനിപ്പിച്ച് സംഘടനയ്ക്കുള്ളിലെ തെറ്റായ നിലപാടുകൾ തിരുത്തി വിമർശനങ്ങൾക്കും സ്വയം വിമർശനങ്ങൾക്കും വിധേയമായി വീണ്ടും മലയാള സിനിമയുടെ വസന്ത കാലത്തെ തിരികെ കൊണ്ട് വരാൻ ഇവർക്ക് കഴിയട്ടെ എന്ന് നമ്മുക്ക് ആശിക്കാം. തെലുങ്ക് മൊഴിമാറ്റ ചിത്രങ്ങളും തമിഴ് ചിത്രങ്ങളും ബ്രഹമാണ്ഡ ഹോളിവുഡ് ചിത്രങ്ങളും കേരളത്തിലെ തിയറ്ററുകൾ അടക്കി വാഴുന്ന ഒരു കാലം വരാതിരിക്കട്ടെ . കാരണം നമ്മൾ പ്രേക്ഷകർക്ക് സിനിമ നന്നായാൽ മതിയല്ലോ ഭാഷ ഏതായാല്ലും...!
| |
|
| |
ajith_mc86 Forum Champion
Posts : 1742 Points : 1810 Reputation : 8 Join date : 2010-01-29 Age : 38 Location : Thrissur
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Fri Apr 16, 2010 1:07 pm | |
| | |
|
| |
ajith_mc86 Forum Champion
Posts : 1742 Points : 1810 Reputation : 8 Join date : 2010-01-29 Age : 38 Location : Thrissur
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Fri Apr 16, 2010 1:23 pm | |
| | |
|
| |
Sponsored content
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! | |
| |
|
| |
| Cinema Niroopanam ............!!!!!!!!!!!!!!!! | |
|