ലാറ്റിനമേരിക്കന്‍ ആധിപത്യം ഊട്ടിയുറപ്പിക്കാന്‍ പരാഗ്വെ. അവശേഷിക്കുന്ന ഏക ഏഷ്യന്‍ പ്രതീക്ഷ അണയാതിരിക്കാന്‍ ജപ്പാന്‍.
പരാഗ്വെഇറ്റലിയും സ്ലൊവാക്യയും ന്യൂസിലന്‍ഡുമുള്‍പ്പെട്ട ഗ്രൂപ്പില്‍ ടോപ്
ഫിനിഷ്. എന്നാല്‍ ഇതുവരെ ശക്തമായ പരീക്ഷണങ്ങള്‍ നേരിട്ടിട്ടില്ല.
എന്‍റിക്കെ വെരയും ക്രിസ്റ്റ്യന്‍ റിവെറോസും വിക്റ്റര്‍ കസെരെസും
ഉള്‍പ്പെട്ട മധ്യനിരയാണു കരുത്ത്. എന്നാല്‍, രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട
കസെരെസിന് ഇന്നിറങ്ങാനാകില്ല. പകരം എഡ്ഗര്‍ ബരെറ്റോ.
റോഡ് ടു സക്സസ്ഇറ്റലിയുമായി സമനില (1-1)
സ്ലൊവാക്യയെ തോല്‍പ്പിച്ചു (2-0)
ന്യൂസിലന്‍ഡുമായി സമനില (0-0)
സ്റ്റാര്‍ ടു വാച്ച്എന്റിക്കെ വെരമധ്യനിരയില് നിന്ന് മുന്നേറിക്കളിക്കുന്നതിലും പ്രതിരോധത്തിന് ശക്തിനല്‍കുന്നതിലും വിദഗ്ധന്‍.
ജപ്പാന്തീരെ പ്രതീക്ഷയില്ലാതെ ടൂര്‍ണമെന്‍റിനെത്തി. ഇപ്പോള്‍ ഏഷ്യയുടെ മാനം
കാക്കാനുള്ള ചുമതല. അമിത പ്രതിരോധത്തിലൂന്നുന്ന പതിവ് മാറ്റിക്കഴിഞ്ഞു.
ഡെന്‍മാര്‍ക്കിനെതിരേ ഗ്രൂപ്പിലെ അവസാന മത്സരത്തിനിറക്കിയ ടീമില്‍
മാറ്റമുണ്ടാകില്ല.
റോഡ് ടു സക്സസ്കാമറൂണിനെ തോല്‍പ്പിച്ചു (1-0)
ഹോളണ്ടിനോടു തോറ്റു (0-1)
ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ചു (3-0)
സ്റ്റാര്‍ ടു വാച്ച്കെയ്സുകെ ഹോണ്ടഈ ടൂര്‍ണമെന്‍റിന്‍റെ താരോദയം. ഡെന്‍മാര്‍ക്കിനെതിരായ വിസ്മയ ഫ്രീ കിക്ക്
ഗോളടക്കം ഹോണ്ടയുടെ താരമൂല്യമുയര്‍ന്ന മുഹൂര്‍ത്തങ്ങള്‍ നിരവധി