വാഗ്ദാനങ്ങള്‍
, വാഗ്ദാനങ്ങള്‍ മാത്രമല്ലെങ്കില്‍ ഈ ലോകകപ്പു കഴിയുമ്പോള്‍ പലതും
കാണേണ്ടി വരും. കണ്ടുപിടുത്തത്തിന്‍റെ ലഹരിയില്‍ തുണിയില്ലാതെ
തെരുവിലേക്കിറങ്ങി യുറേക്ക, യുറേക്ക എന്നലറിക്കൊണ്ട് ഓടിയ
ആര്‍ക്കമെഡീസിനെക്കുറിച്ചു കേട്ടിട്ടില്ലേ. കിങ് ഹെയ്റോ രണ്ടാമന് തന്‍റെ
കിരീട നിര്‍മാണത്തില്‍ തട്ടാന്മാര്‍ തട്ടിപ്പു കാണിക്കുന്നുണ്ടോ എന്നു
സംശയം. അതു തെളിയിക്കാനാണ് ഗണിതശാസ്ത്രത്തില്‍ മിടുക്കനായ ആര്‍ക്കമെഡീസിനെ
ഏല്‍പ്പിച്ചത്. കുളിക്കാന്‍ കിടന്നപ്പോള്‍ ബാത്ത്ടബ്ബില്‍ നിന്നു
തുളുമ്പിപ്പോയ വെള്ളത്തില്‍ നിന്നാണ് ആര്‍ക്കമെഡീസ് പുതിയ സമവാക്യം
സൃഷ്ടിച്ചത്. അന്നു വരെ അജ്ഞാതമായിരു ന്ന കണക്ക്. ആഹ്ലാദം തിരതല്ലി.
നൂല്‍ബന്ധമില്ലാതെ കുളിക്കാന്‍ കിടക്കുകയായിരുന്നു എന്നൊന്നും
ഓര്‍ത്തില്ല ആ മഹാനായ ശാസ്ത്രജ്ഞന്‍. ഞാന്‍ കണ്ടെ ത്തി, എന്നര്‍ഥം വരുന്ന
യൂറേക്കാ... എന്ന വാക്ക് ഉറക്കെപ്പറഞ്ഞ് ആര്‍ക്കമെഡീസ് തെരുവിലേക്ക്
ഇറങ്ങിയോടി. മുന്നറിയിപ്പൊന്നുമില്ലാതെ.
2010 ജൂലൈ പതിനൊന്നിനു ശേഷം ഇത്തരം രണ്ട് ഓട്ടങ്ങള്‍ പ്രതീക്ഷിക്കാം.
അതും മുന്‍കൂട്ടി പ്രഖ്യാപി ച്ച രണ്ട് ഓട്ടങ്ങള്‍. ലോകകപ്പ്
ഫുട്ബോളുമായി ബന്ധമുള്ള ഓട്ടങ്ങള്‍. ഒന്ന് അര്‍ജന്‍റീനയുടെ കോച്ച് ഡീഗോ
മറഡോണയുടെ ഓഫറാണ്. തന്‍റെ ടീമിനു ലോകകപ്പു കിട്ടിയാല്‍ അര്‍ജന്‍റീനയുടെ
തലസ്ഥാനമായ ബുവാനോസ് ആരിസിലൂടെ തുണിയുടുക്കാതെ ഓടുമെന്ന്. ഇതു വരെയു ള്ള
ടീമിന്‍റെ പ്രകടനം വച്ചു നോക്കിയാല്‍ അതിനു മിക്കവാറും സാധ്യതയുണ്ട്.
പറയാന്‍ വയ്യ, ആരെങ്കിലും മറഡോണയുടെ ഈ നഗ്താപ്രദര്‍ശനമോ ഹത്തിനു
തടയിടാനും മതി.
എന്നാല്‍ കുറച്ചു കൂടി പ്രലോഭനീയവും വിലോഭനീയവുമായ ഓഫര്‍
മറ്റൊരാളുടേതാണ്. നിരവധി പ്രമുഖ ബ്രാന്‍ഡുകളുടെ മോഡലായ ലാറിസ
റിക്വല്‍മെയുടേത്. ഈ ഇരുപത്തിനാലുകാരി സുന്ദരി പരാഗ്വെക്കാരിയാണ്.
ലോകത്തിലെ ഒന്നാം നമ്പര്‍ പരാഗ്വെ ആരാധിക എന്നാണ് അറിയപ്പെടുന്നത്.
ചെല്ലപ്പേര് വേള്‍ഡ് കപ്പ് ഗേള്‍ഫ്രണ്ട് എന്ന്. പരാഗ്വെയുടെ ചില
മത്സരങ്ങള്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ എത്തി ഗാലറിയിലിരുന്ന് ആവേ ശം
കൊണ്ടു. കുറച്ചു ഗ്ലാമറസ് വസ്ത്രധാരണ രീതിയായതു കൊണ്ട് ക്യാമറകളു ടെ
പ്രിയതാരമായി. അപ്പോഴേക്കും ഇതാ വരുന്നു, ലാറിസയുടെ ഓഫര്‍. എന്‍റെ ടീം,
പരാഗ്വെ ലോകകപ്പു നേടിയാല്‍ ഞാന്‍ നഗ്നയായി ഓടും. പരാഗ്വെയുടെ ആരാധകര്‍
പോലും ഒരു നിമിഷം ഞെട്ടി.
വെറും ഓഫറല്ല. മറഡോണയെക്കൂടി ഉന്നം വച്ചായിരുന്നു അത്. തന്‍റെ ഓട്ടം
പകര്‍ത്താന്‍ അര്‍ജന്‍റൈന്‍ ടെലിവിഷനെ അനുവദിക്കുമെന്നു കൂടി പറഞ്ഞു,
അവള്‍. ശരീരത്തില്‍ പരാഗ്വെ പതാകയുടെ നിറങ്ങള്‍ പൂശും എന്നൊരു
അടിക്കുറിപ്പു കൂടിയുണ്ട് ലാറിസയുടെ ഓഫറിന്.
പരാഗ്വെ കിരീടം നേടിയാല്‍, ആ വിജയം ആഘോഷമാക്കാന്‍ ന്യൂഡ് ഓട്ടത്തിന്‍റെ
ചേരുവ കൂടി വന്നതോടോ ലാറി സ താരമായി. ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍, യൂ
ട്യൂബില്‍ ഏറ്റവുമ ധികം അന്വേഷണം ലാറിസയുടെ ജീവചരിത്രത്തിനും
ചിത്രങ്ങള്‍ക്കും. കഥാപാത്രത്തിന്‍റെ ചിത്രങ്ങള്‍ കണ്ടു കഴിഞ്ഞപ്പോള്‍,
ഇഷ്ടടീമുകള്‍ തോറ്റാലും വേണ്ടില്ല പരാഗ്വെ കപ്പടിച്ചോട്ടെ
എന്നായിട്ടുണ്ട് ചിലര്‍ക്ക്. ആങ്ങളെ മരിച്ചാലും വേണ്ടില്ല നാത്തൂന്‍റെ
കണ്ണീരു കണ്ടാമതി എന്ന അവസ്ഥ. ഇന്ന് പരാഗ്വെയും സ്പെയ്നും ക്വാര്‍ട്ടര്‍
ഫൈനലില്‍ ഏറ്റുമുട്ടുകയാണ്. ഇന്നറിയാം ആരുടെ ഓട്ടം കാണേണ്ടി വരുമെന്ന്.
മറഡോണയുടെയോ? ലാറിസ റിക്വല്‍മെയുടെയോ?