| Cinema Niroopanam ............!!!!!!!!!!!!!!!! | |
|
+43balagolapan mancheri majeed baasha pandit smitha willy machan nair roshanpeter kannan nair manzoor avatar shyam Thakara bharathchandran thambi mangalasseri M.R.P thalathil dineshan thanthonni nishpakshan bellari raja vikalan merlin mohan menon kiwi balram ombhatia narendrannair raja vettukuzhi deathrace maadambi naayakan real hero ajith_mc86 safalpu mohan.thomas MANNADIYAR suku dracula yeldo987 47 posters |
|
Author | Message |
---|
mancheri majeed New Member
Posts : 63 Points : 71 Reputation : 0 Join date : 2010-04-02 Location : Malappuram
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun Nov 20, 2011 7:35 pm | |
| ജെനീലിയയും അടിച്ചുപൊളിക്കാരി [You must be registered and logged in to see this image.] കോളിവുഡ് സിനിമാ സെറ്റുകളില്‍ വളരെ കുറച്ചുമാത്രം സംസാരിയ്ക്കുന്ന നടിയെന്ന ഇമേജാണ് ജനീലിയ ഡിസൂസയ്ക്കുള്ളത്. എന്നാല്‍ മുംബൈയില്‍ ജനീലിയ അടിച്ചുപൊളി പെണ്‍കുട്ടിയാണ്.
ഇതിനൊപ്പം റിതേഷ് ദേശ്മുഖുമായുള്ള പ്രേമവും നടക്കുന്നു. റിതേഷുമായി പ്രണയമുണ്ടെന്ന് പരസ്യമായി സമ്മതിച്ചില്ലെങ്കിലും മാധ്യമങ്ങള്‍ക്ക് അതൊരു പരസ്യമായ രഹസ്യമാണ്. പ്രണയത്തെ കുറിച്ച് ചോദിക്കുമ്പോഴൊക്കെ ഒന്നും വിട്ടു പറയാന്‍ ജനീലിയ തയ്യാറായിട്ടില്ലെങ്കിലും ഇരുവരുടേയും വിവാഹം അടുത്തു തന്നെയുണ്ടാകുമെന്നാണ് സൂചന.
ചില നടിമാരുമായി സ്ഥിരമായി വഴക്കിടുന്നുവെന്ന ആരോപണവും ജനീലിയയ്‌ക്കെതിരെ ഉയര്‍ന്നു വന്നിരുന്നു. അടുത്തിടെ അസിന്‍ തോട്ടുങ്കലുമായി ജനീലിയ വഴക്കടിച്ചുവെന്ന രീതിയില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍ അസിന്‍ തന്നെ ആ ആരോപണം നിഷേധിച്ചതോടെ വിവാദം തത്കാലം കെട്ടടിങ്ങിയെങ്കിലും ഇതില്‍ സത്യമുണ്ടെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. എന്തായാലും തെന്നിന്ത്യന്‍ സിനിമാ സെറ്റുകളില്‍ അടങ്ങിയൊതുങ്ങി കഴിയുന്ന ജനീലിയെയല്ല ബോളിവുഡില്‍ കാണാന്‍ കഴിയുക എന്ന് ചുരുക്കം. | |
|
| |
mancheri majeed New Member
Posts : 63 Points : 71 Reputation : 0 Join date : 2010-04-02 Location : Malappuram
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun Nov 20, 2011 7:38 pm | |
| ഹന്‍സികയും അമ്മ ഗാര്‍ഡും [You must be registered and logged in to see this image.] തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന ഹന്‍സികയെ നിയന്ത്രിയ്ക്കുന്നത് അമ്മ ഗാര്‍ഡാണത്രേ. ഹന്‍സിക സെറ്റിലെത്തിയാലും അമ്മയുടെ ഒരു കണ്ണ് എപ്പോഴുമുണ്ടാവും. ചെന്നൈയില്‍ നാടന്‍ പെണ്‍കുട്ടി ഇമേജ് സൃഷ്ടിക്കാന്‍ ശ്രമിയ്ക്കുന്ന ഹന്‍സിക മുംബൈയിലെത്തിയാല്‍ കൂടുതല്‍ പ്രകോപനപരമായി വസ്ത്രം ധരിയ്ക്കാന്‍ ഇഷ്ടപ്പെടുന്നു.
മുംബൈയ്ക്കാരിയായ ഇല്യാനയും തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ്. തെന്നിന്ത്യയില്‍ ക്ലീന്‍ ഇമേജ് നിലനിര്‍ത്തുന്ന താരം പക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ലെന്നാണ് റിപ്പോര്‍ട്ട്.
തെന്നിന്ത്യയില്‍ ചെറിയ പ്രതിഫലം കൊണ്ടു തൃപ്തിപ്പെടുന്ന താരം പക്ഷേ ബോളിവുഡില്‍ നിന്ന് അവസരങ്ങള്‍ വന്നാല്‍ ഒരിക്കലും പ്രതിഫലത്തുകയില്‍ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങാറില്ലത്രേ. എന്തായാലും ബോളിവുഡിലും തെന്നിന്ത്യയിലും നടിമാര്‍ വ്യത്യസ്തരാവുന്നത് ഗ്ലാമര്‍ പ്രദര്‍ശനത്തിലെ ഏറ്റക്കുറച്ചിലുകള്‍ കൊണ്ടു മാത്രമല്ലെന്ന് ചുരുക്കം. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Mon Nov 21, 2011 1:27 am | |
| kochu kuttiyallee..\\
athukondaaavum | |
|
| |
pandit Active member
Posts : 127 Points : 136 Reputation : 0 Join date : 2011-11-08 Location : Kozhikkode
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Mon Nov 21, 2011 7:27 am | |
| Asin te maaattathe patti...Hindi maadhyamangal nannayi..report cheyyarundu | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Tue Nov 22, 2011 2:19 am | |
| panditji enthaa uddeshiche?
maattam!!!!!!!!!!!!!!!!!!!! | |
|
| |
balagolapan New Member
Posts : 36 Points : 38 Reputation : 0 Join date : 2011-02-06
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed Nov 23, 2011 11:09 pm | |
| Pandit ji ...aanu sherikkum maaattam konduvannathu..... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Thu Nov 24, 2011 7:20 pm | |
| athe athe
ellaaarum parayunnund | |
|
| |
mohan Royal Fighter
Posts : 731 Points : 858 Reputation : 2 Join date : 2010-01-12
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Fri Nov 25, 2011 3:09 pm | |
| vallathoru maattam aayippoyi.... | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Dec 17, 2011 10:28 pm | |
| മമ്മൂട്ടിയ്ക്ക് ആശ്വാസമാവുമോ വ്യാപാരി? [You must be registered and logged in to see this image.] വെനീസിലെ വ്യാപാരിയില്‍ മമ്മൂട്ടി രക്ഷ തേടുന്നുവെന്ന് പറഞ്ഞാല്‍ അതിലൊട്ടും തെറ്റുണ്ടെന്ന് പറയാനാവില്ല. 2010ല്‍ തകര്‍പ്പന്‍ വിജയങ്ങള്‍ കുറിച്ച നടന്‍ 2011ല്‍ വമ്പന്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങുന്നതിനാണ് മോളിവുഡ് സാക്ഷ്യം വഹിച്ചത്.
ആഗസ്റ്റ് 15, ഡബിള്‍സ്, ദി ട്രെയിന്‍, 1993 മാര്‍ച്ച് 12 എന്നിങ്ങനെ തുടര്‍ച്ചയായി നാല് പരാജയങ്ങളാണ് മമ്മൂട്ടിയ്ക്ക് ഈ വര്‍ഷം നേരിടേണ്ടി വന്നത്. ഇതിനൊക്കെ മറുപടി പറയേണ്ടത് വെനീസിലെ വ്യാപാരിയിലൂടെയാണെനന് മമ്മൂട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ റിസ്‌ക്കുകള്‍ എടുക്കാതെ സുരക്ഷിതമായ ചുവടുവയ്പ്പിനാണ് താരം ഒരുങ്ങുന്നത്.
കരിയറില്‍ ഹിറ്റുകള്‍ മാത്രം സമ്മാനിച്ച, ഷാഫി, മലയാളത്തിലെ യുവതിരക്കഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ ജെയിംസ് ആല്‍ബര്‍ട്ട് എന്നിങ്ങനെ അണിയറയില്‍ ശക്തരായവരെ അണിനിരത്തി ഒരുക്കുന്ന വെനീസിലെ വ്യാപാരിയിലൂടെ ബോക്‌സ് ഓഫീസില്‍ വീണ്ടും വിജയം കൊയ്യാനാണ് മമ്മൂട്ടിയുടെ ശ്രമം. കാവ്യ മാധവനും പൂനം ബജ്‌വയും നായികയാവുന്ന ചിത്രത്തില്‍ മലയാളത്തിലെ നമ്പര്‍ വണ്‍ കോമഡി താരങ്ങളും അണിനിരക്കുന്നുണ്ട്.
ഷാഫി-ആല്‍ബര്‍ട്ട്-മമ്മൂട്ടി ഈ കൂട്ടുകെട്ട് തന്നെയാണ് വ്യാപാരിയുടെ അനുകൂല ഘടകങ്ങള്‍. ഇതുവരെ പരാജയമറിയാത്ത മമ്മൂട്ടിയ്ക്കും ഷാഫിയ്ക്കുമൊപ്പം ജെയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥ കൂടിച്ചേരുമ്പോള്‍ ബോക്‌സ് ഓഫീസില്‍ പടം പണംവാരുമെന്നാണ് കരുതപ്പെടുന്നത്.
മമ്മൂട്ടി മൂന്ന് ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്ന വെനീസിലെ വ്യാപാരിയുടെ പശ്ചാത്തലം 1980കളിലെ കേരളമാണ്. പീരിയഡ് ചിത്രങ്ങള്‍ മലയാള സിനിമയില്‍ അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാല്‍ ഒരു കോമഡി സിനിമയ്ക്കായി ഇത്തരത്തിലൊരു പശ്ചാത്തലം മലയാളി പ്രേക്ഷകന് അത്രപരിചയമുണ്ടാവില്ല. ഇതുതന്നെയാണ് വെനീസിലെ വ്യാപാരിയുടെ പ്രധാന ആകര്‍ഷണ ഘടകം | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Dec 17, 2011 10:30 pm | |
| അറബി-മോഹന്‍ലാലിനും നിര്‍ണായകം [You must be registered and logged in to see this image.] 2010നെ അപേക്ഷിച്ച് ഈ വര്‍ഷം വമ്പന്‍ വിജയങ്ങളുടെ ഭാഗമാവാന്‍ കഴിഞ്ഞത് മോഹന്‍ലാലിന് പകര്‍ന്ന ആശ്വാസം ചില്ലറയൊന്നുമല്ല. എന്നാല്‍ ക്രിസ്ത്യന്‍ ബ്രദേഴ്‌സും ചൈനാ ടൗണും നേടിയ വിജയത്തിന്റെ ക്രെഡിറ്റ് മറ്റുള്ളവരും കൊണ്ടുപോയതിനാല്‍ ഒരു വന്‍ വിജയം തേടിയുള്ള ലാലിന്റെ അന്വേഷണം ലക്ഷ്യം കണ്ടില്ല. ഇടയ്ക്കുവന്ന പ്രണയവും സ്‌നേഹവീടും വാണിജ്യപരമായി നേട്ടം ഉണ്ടാകാത്തത് താരത്തിന് ചെറുതായെങ്കിലും ക്ഷീണം ചെയ്തിരുന്നു.
ഈ ചെറിയ തിരിച്ചടികളെല്ലാം അറബിയും ഒട്ടകവും പി മാധവന്‍ നായരിലൂടെയും നികത്താമെന്ന പ്രതീക്ഷയിലാണ് മോഹന്‍ലാല്‍. കരിയറില്‍ ഏറ്റവുമധികം ഹിറ്റുകള്‍ സമ്മാനിച്ച പ്രിയദര്‍ശനൊപ്പം ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലാല്‍ വരുമ്പോള്‍ ആരാധകരും പ്രതീക്ഷയിലാണ്.
തൊണ്ണൂറുകളില്‍ പ്രേക്ഷകരെ ഏറ്റവുമധികം പൊട്ടിച്ചിരിപ്പിച്ച പ്രിയദര്‍ശന്‍-മോഹന്‍ലാല്‍-മുകേഷ് കൂട്ടുകെട്ട് പത്ത് വര്‍ഷത്തിന് ശേഷം വീണ്ടുമൊന്നിയ്ക്കുന്നത് ഒരു മരുഭൂമിക്കഥയുടെ പശ്ചാത്തലത്തിലാണ്. പേരില്‍ തന്നെ കൗതുകം സൃഷ്ടിയ്ക്കാനുള്ള പ്രിയന്‍ ടെക്‌നിക്ക് ഈ സിനിമയിലും കാണാം.
മാധവന്‍ നായരായി മോഹന്‍ലാലും അറബിയായി ബോളിവുഡ് താരം ശക്തി കപൂറുമാണെത്തുന്നത്. ഒട്ടകമായി മുകേഷ് അവതരിയ്ക്കുമ്പോള്‍ ഭാവന, ലക്ഷ്മി റായി എന്നിവര്‍ നായികമാരായെത്തും. ലാല്‍-പ്രിയന്‍ ഹിറ്റുകളിലെ സ്ഥിരസാന്നിധ്യങ്ങളായ ഇന്നസെന്റിനും നെടുമുടി വേണുവിനും പുറമെ കോമഡി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് സുരാജ് വെഞ്ഞാറമ്മൂടിനെയും പ്രിയന്‍ സെലക്ട് ചെയ്തിട്ടുണ്ട്.
നര്‍മത്തിനും ആക്ഷനും സസ്‌പെന്‍സിനും പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തിന്റെ കഥയെക്കുറിച്ചുള്ള സൂചനകളൊന്നും സിനിമയുടെ അണിയറക്കാര്‍ പുറത്തുവിടാത്തത് പ്രേക്ഷകരില്‍ ആകാംക്ഷ ഉയര്‍ത്തിയിട്ടുണ്ട്.
ഡിസംബര്‍ 16ന് തിയറ്ററുകളിലെത്തുന്ന മമ്മൂട്ടി-ലാല്‍ ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് പ്രകടനം മലയാള സിനിമാ വിപണിയ്ക്ക് ഏറെ നിര്‍ണായകമാണ്. ഇതിലൊരു സിനിമയുടെ പരാജയത്തെക്കുറിച്ച് ചിന്തിയ്ക്കാന്‍ അതിന്റെ നായകന്‍മാര്‍ക്കോ ആരാധകര്‍ക്കോ വിപണിയ്‌ക്കോ സാധിയ്ക്കില്ല. 23ന് റിലീസ് ചെയ്യുന്ന ദിലീപിന്റെ വെള്ളരി പ്രാവിന്റെ ഭാവിയും ഏറെ പ്രധാനപ്പെട്ടതാണ്. ഈ മൂന്ന് സിനിമകളും സിനിമാസ്വദകര്‍ക്ക് ഗംഭീര ക്രിസ്മസ് വിരുന്നാവുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം. | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Dec 17, 2011 10:35 pm | |
| സൂപ്പറുകളോട് എതിരിട്ട് ദിലീപ് [You must be registered and logged in to see this image.]വെനീസിലെ വ്യാപാരി പ്രേക്ഷകരെ എണ്‍പതുകളിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോള്‍ ദിലീപ് നായകനാവുന്ന വെള്ളരിപ്രാവിന്റെ ചങ്ങാതി അതിനും പത്ത് വര്‍ഷം പിന്നില്‍ നിന്നാണ് കഥ തുടരുന്നത്. 1970കളുടെ പശ്ചാത്തലത്തില്‍ അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന വെള്ളരിപ്രാവിന്റെ ചങ്ങാതിയിലൂടെയാണ് ദിലീപ് മമ്മൂട്ടിയുടെ പാത പിന്തുടരുന്നത്.
ജിഎസ് അനിലിന്റെ തിരക്കഥയില്‍ അക്കു അക്ബര്‍ അവതരിപ്പിയ്ക്കുന്ന വെള്ളരിപ്രാവ് പറയുന്നത് സിനിമയ്ക്കുള്ളിലെ ഒരു സിനിമാക്കഥയാണ്. മലയാളത്തില്‍ മുമ്പും സിനിമാക്കഥകള്‍ പറയുന്ന ചിത്രങ്ങള്‍ മുമ്പുണ്ടായിട്ടുണ്ടെങ്കിലും വെള്ളരിപ്രാവ് ഇതില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നു.
1970ല്‍ അഗസ്റ്റിന്‍ ജോസഫ് എന്ന സംവിധായകന്‍ പുതുമുഖങ്ങളെ കഥാപാത്രങ്ങളാക്കി ഒരു സിനിമ ചെയ്യുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികള്‍ മൂലം സിനിമ റിലീസ് ചെയ്യാനാവുന്നില്ല. നിരാശനായ സംവിധായകന്‍ ജീവനൊടുക്കുന്നു. 41വര്‍ഷങ്ങള്‍ക്ക് ശേഷം അഗസ്റ്റിന്റെ മകന്‍ സിനിമ കണ്ടെടുക്കുകയും 2011ലെ ക്രിസ്മസിന് സിനിമ റിലീസ് ചെയ്യാനും ശ്രമിയ്ക്കുന്നു. പ്രേംനസീര്‍ഷീല, സത്യന്‍ യുഗത്തിലുള്ള ഒരു സിനിമ 2011ല്‍ വെളിച്ചം കാണുമ്പോഴുള്ള സംഭവവികാസങ്ങളാണ് വെള്ളരിപ്രാവിന്റെ പ്രമേയം.
പ്രേംനസീര്‍ സ്‌റ്റൈലിലുള്ള വരയന്‍ മീശയും വച്ചെത്തുന്ന ദിലീപിന്റെ ഗെറ്റപ്പ് വെള്ളരിപ്രാവിന്റെ ഹൈലൈറ്റാണ്. ഭാഗ്യ ജോഡിയായ കാവ്യയുമൊന്നിച്ച് ദിലീപ് വീണ്ടുമെത്തുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും സിനിമയുടെ അണിയറക്കാര്‍ പ്രതീക്ഷിയ്ക്കുന്നില്ല.
ഷീലയെ അനുസ്മരിപ്പിയ്ക്കുന്ന വേഷത്തില്‍ കാവ്യ മാധവനും സത്യന്റെ വേഷപ്പകര്‍ച്ചകളുമായി മനോജ് കെ ജയനുമെത്തുമ്പോള്‍ പ്രേക്ഷകര്‍ക്കതൊരു പുതുമയുള്ള അനുഭവമായി മാറും. ഇന്ദ്രജിത്ത്, വിജയരാഘവന്‍, സായികുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. വ്യാപാരിയും അറബിയും തിയറ്ററുകളിലെത്തി ഒരാഴ്ചയ്ക്ക് ശേഷം ഡിസംബര്‍ 23നാണ് വെള്ളരിപ്രാവിന്റെ ചങ്ങാതി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun Dec 18, 2011 9:05 pm | |
| മുല്ലപെരിയാറിലെ സിനിമ രാഷ്ട്രീയം
കേരളത്തിന്റെ ഹൃദയമിടിപ്പിനു വേഗതകൂട്ടിയ മുല്ലപ്പെരിയാറാണ് ഇന്ന് എവിടെയും ചര്‍ച്ചാവിഷയം. ഇടുക്കിജില്ലയില്‍ നിരവധി സമരങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. നാടിന്റെ നാനാഭാഗത്തും ചെറുതും വലുതുമായ പ്രതിഷേധങ്ങളും ഐക്യദാര്‍ഡ്യ പ്രകടനങ്ങളും സമരങ്ങള്‍ക്ക് ശക്തി പകരുന്നു.
ഇത് കേരളവും തമിഴ്‌നാടും തമ്മിലുള്ള വൈകാരികമായ ഒരു പ്രശ്‌നമായിരിക്കയാണ്. ഈ അയല്‍ സംസ്ഥാനങ്ങള്‍ പരസ്പരപൂരകമായ് പൊതുസമൂഹത്തിന്റെ നിത്യജീവിതത്തിലെ നിരന്തരമായ കൊടുക്കല്‍ വാങ്ങലിലൂടെ ഏറെ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവയാണ്.
മലയാള സിനിമയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും അടിത്തറ പാകിയത് മദിരാശിയാണ്. ഇന്നു കേരളം ഏറെ മുമ്പോട്ട് പോയെങ്കിലും സിനിമവ്യവസായത്തിന്റെ പാതി ഹൃദയം ചെന്നൈയും കോടാമ്പക്കവും തന്നെയാണ്.
കോളിവുഡിന് മോളിവുഡിനെ ആശ്രയിക്കേണ്ട കാര്യമൊന്നുമില്ലെങ്കിലും മോളിവുഡിന്റെ സ്ഥിതി അതല്ലല്ലോ. മുന്നും പിന്നും നോക്കാതെ വിജയകാന്തിനെ പോലുള്ളവര്‍ കേരളത്തെ പഴിക്കുന്നതുപോലെ കേരളത്തിന്റെ സൂപ്പര്‍താരങ്ങള്‍ക്ക് തമിഴരെ കുറ്റപ്പെടുത്താനാവുമോ.അതുകൊണ്ട് വല്ല പ്രാര്‍ത്ഥനയോ കുത്തിയിരിപ്പ് സത്യാഗ്രഹമോ കൂട്ടമായ് നടത്തുകയല്ലാതെ നെടുങ്കന്‍ പ്രഖ്യാപനങ്ങള്‍ക്കൊന്നും സൂപ്പറുകള്‍ തയ്യാറല്ല. | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun Dec 18, 2011 9:06 pm | |
| സലിം പറഞ്ഞുപറഞ്ഞ് അതിരുവിട്ടു?
നടന്‍മാരുടെ മൗനം ചൂണ്ടിക്കാട്ടി ഉരുളന്‍ കല്ലുകള്‍ തയ്യാറാക്കിവെക്കാനുള്ള സലീം കുമാറിന്റെ പ്രഖ്യാപനം ഇത്തിരി കൂടിപോയില്ലേ.? ആദാമിന്റെ മകന്‍ അബുവിനുശേഷം സലീംകുമാറില്‍ വര്‍ഷങ്ങളായി കെട്ടിനിര്‍ത്തിയ കോംപ്‌ളക്‌സ് അണ തകര്‍ത്ത് ഒഴുകുന്നതാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
പണ്ട് അവാര്‍ഡ് കടുകിടെ വ്യത്യാസത്തിന് കൈവിട്ടുപോയ കലാഭവന്‍ മണി ബോധം കെട്ടുവീണു എന്നുകേട്ടിട്ടുണ്ട്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം മണിയെ പോലുള്ളവര്‍ക്ക് ലഭിക്കാനിടയുള്ള അവാര്‍ഡ് ഉള്ളം കയ്യില്‍ നിന്ന് തെന്നിപ്പോയിട്ടും മണി നിശബ്ദനായ് തുടര്‍ന്നു.
അവാര്‍ഡ് ലഭിച്ചതിനുശേഷമാണ് സലീംകുമാര്‍ സംസാരിച്ചുതുടങ്ങിയത്. ഏത് അവാര്‍ഡുകളും വിവാദമുണ്ടാക്കിയേക്കാം, അതിന്റെ ഓളം പെട്ടെന്ന് തന്നെ അടങ്ങും. തനിക്ക് അവാര്‍ഡ് കിട്ടിയതിനെ കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായപ്രകടനങ്ങളെ വിമര്‍ശിച്ചും ഓസ്‌ക്കാര്‍ നോമിനേഷനെ ചൂണ്ടിക്കാട്ടിയുമൊക്കെ സലീം കുമാര്‍ കുറച്ച് ഫോര്‍വേഡ് കളിക്കാന്‍ തുടങ്ങി.
വിനയമായിരുന്നു ഇരുത്തംവന്ന നടന് ഭൂഷണമെങ്കിലും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കുറേ കൂടി മുമ്പിലെത്തി ശത്രുപാളയം കണ്ടെത്തിയ ശൗര്യം കാണിച്ചു. പരസ്പരം പ്രസാതാവനകളുടെ ചെളിവാരിയെറിഞ്ഞല്ല മുല്ലപ്പെരിയാറില്‍ സിനിമക്കാരായാലും പ്രതികരിക്കേണ്ടത്.
ഇത് തിരിച്ചറിയാഞ്ഞിട്ടല്ല സലിം കുമാര്‍ പ്രകോപിപ്പിക്കുന്നത്. പണ്ട് വേലക്കാരികളെകുറിച്ച് കമന്റ്പറഞ്ഞ ജയറാമിന്റെ അനുഭവം എല്ലാവര്‍ക്കും ഓര്‍മ്മയുണ്ട്. ഇത് നിലനില്പിന്റെ പ്രശ്‌നമാണെന്നിരിക്കെ അടവുനയം തന്നെ സൂപ്പറുകള്‍ക്ക് അഭികാമ്യം. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed Dec 21, 2011 8:57 am | |
| award kittyente thilappaaanu.... | |
|
| |
bellari raja Active member
Posts : 213 Points : 233 Reputation : 0 Join date : 2010-03-22 Location : Thironthoram
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Tue Jan 03, 2012 3:16 am | |
| Salimkumar inu award kittiyathil renjith inu shathrutha ille...athukondu mullapperiyar oru aayudham aakkiyathalle... | |
|
| |
dilipfan Active member
Posts : 221 Points : 266 Reputation : 0 Join date : 2010-02-04 Location : thrissur
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Fri Jan 06, 2012 12:03 am | |
| ആദ്യം ഗറ്റൗട്ട്; പിന്നെ ട്രാഫിക്കിന്റെ മധുരം [You must be registered and logged in to see this image.] കഴിഞ്ഞവര്‍ഷം മലയാളസിനിമയില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ട്രാഫിക് എന്ന ചിത്രത്തിന്റെ സംവിധായകന്‍ രാജേഷ് പിള്ളയുടെ ആദ്യസിനിമയില്‍ നിന്നും ട്രാഫിക്കിലേക്കുള്ള ദൂരത്തിനിടയില്‍ ഉണ്ടായ ദുരന്തങ്ങള്‍ രണ്ടാം ജന്മത്തിലേക്കുള്ള വഴി തെളിയിക്കുകയായിരുന്നു.
ഏറെക്കാലത്തെ സ്വപ്നങ്ങളുടെ നീക്കിവെപ്പായിരുന്നു ആദ്യസിനിമഹൃദയത്തില്‍ സൂക്ഷിക്കാനെന്നത്. തന്റെ പ്രണയവിവാഹത്തിന്റെ ഹാങ്ങ് ഓവറിലാണ് സിനിമയ്ക്ക് ഈ കാവ്യ സുന്ദരമായപേരു നല്‍കിയത്. എന്നിട്ടും സിനിമ നിലം തൊടാതെ പൊട്ടി.
തന്റെ ജീവിതത്തിന്റെ ഗതി മാറ്റി മറിക്കുവാന്‍ ഈ സിനിമ വിജയിച്ചിരുന്നുവെങ്കില്‍ സാധിച്ചേനെ. എന്നാല്‍ ഒരു പാട് ദുരന്ത അനുഭവങ്ങള്‍ക്കുള്ള അവസരമാണ് ആദ്യ സിനിമ ഒരുക്കിയത്.
ആദ്യ സിനിമ പരാജയപ്പെട്ടാലും രണ്ടാമത്തെ സിനിമ സ്വപ്നം കണ്ടുതുടങ്ങും. ഈ സ്വപ്നവും ചുമന്നാണ് തിരുവനന്തപുരത്തെ നിര്‍മ്മാതാവിനോട് കഥ പറയാന്‍ ചെന്നത്. നിര്‍മ്മാതാവിന്റെ പെരുമാറ്റം രാജേഷിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. | |
|
| |
dilipfan Active member
Posts : 221 Points : 266 Reputation : 0 Join date : 2010-02-04 Location : thrissur
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Fri Jan 06, 2012 12:07 am | |
| രാജേഷ് പിള്ളയെ അപമാനിച്ച നിര്‍മ്മാതാവ് [You must be registered and logged in to see this image.] ട്രാഫിക്കിന്റെ കഥ കേട്ടു കഴിഞ്ഞ നിര്‍മ്മാതാവ് ആക്രോശിച്ചു കൊണ്ട് ഗെറ്റൌട്ട് അടിച്ചപ്പോള്‍ ഇത്ര വലിയ പാതകമാണോ താന്‍ ചെയ്തതെന്ന ഷോക്കായിരുന്നു രാജേഷിന്.
പിന്നീടുള്ള യാത്ര ഒരു നായക നടനെ കാണാനായിരുന്നു. നായകന്‍ സിനിമയില്‍ പ്രകടിപ്പിക്കുന്ന അഭിനയമികവിനേക്കാള്‍ മികച്ച പ്രകടനമായിരുന്നു രാജേഷിനുമുന്നില്‍ കാഴ്ച വെച്ചത്.
അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഡേറ്റ് തരുന്നതിനേക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയില്ല. എന്നാല്‍ പിന്നെ കഥയെങ്കിലും കേട്ടുകൂടെ എന്ന് രാജേഷ്. കഥ കേള്‍ക്കാനോ രണ്ടുവര്‍ഷം കഴിഞ്ഞിട്ടു വിളിക്കൂ ഞാന്‍ ഫ്രീ ആണെങ്കില്‍ കേള്‍ക്കാം.
ആദ്യ സിനിമയുടെ പരാജയം തന്ന ആഘാതത്തെക്കാള്‍ ഭീകരമായിരുന്നു രണ്ടാമത്തെ സിനിമയ്ക്കുള്ള തുടക്കം തന്നെ.ജീവിതം കൈവിട്ടുപോകുന്ന അവസ്ഥ. പ്രണയിച്ചു കൂടെ ഇറങ്ങിവന്ന ഭാര്യയും ജീവിതവും ഒരു വശത്ത് സിനിമ എന്ന വലിയ സ്വപ്നം മറുവശത്ത്.
ഇതിനുനടുവില്‍ അന്തവും കുന്തവുമില്ലാത്തവിധം കാര്യങ്ങള്‍. ഈ ഒരവസ്ഥയില്‍ നിന്നാണ് തിരക്കഥാകൃത്ത് സഞ്ജയുടെ പ്രൊജക്റ്റ് രാജേഷിന്റെ രക്ഷയ്‌ക്കെത്തുന്നത്.
ലിസ്റ്റിന്‍ സ്റ്റീഫനും ശ്രീനിവാസനും അതിന്റെ ഭാഗമായിതീരുന്നതേടെ ട്രാഫിക് പിറക്കുന്നു.ട്രാഫിക്കിന്റെ വിജയം മലയാളസിനിമയ്ക്ക് പുതുജീവനേകി ഒപ്പം രാജേഷിനൊരു പുനര്‍ജന്മവും. ഗെറ്റൌട്ട് അടിച്ചവരും കഥ കേള്‍ക്കാന്‍ പോലും സമയമില്ലാത്തവരും അഭിനന്ദിക്കാനെത്തി.
സിനിമ അങ്ങിനെയാണ് കൈവിടാനും കൈക്കൊള്ളാനും അധികം താമസമുണ്ടാകില്ല.വമ്പന്‍മാര്‍ വരെ കൊമ്പുകുത്തി വീഴുമ്പോള്‍ സിനിമയില്‍ നിലനില്‍പ്പു തന്നെയാണ്ഏറ്റവും വലിയ വെല്ലുവിളി. | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Fri Jan 06, 2012 9:46 pm | |
| മധു അമ്പാട്ടിന് അര്‍ഹിയ്ക്കുന്ന പരിഗണന ലഭിച്ചില്ല?[You must be registered and logged in to see this image.]ഇന്ത്യയിലെ ഏറ്റവും മികച്ച ഛായാഗ്രാഹകരില്‍ ഒരാളാണ് മധുഅമ്പാട്ട്. ആദാമിന്റെ മകന്‍ അബുവിലൂടെ ഛായാഗ്രഹണത്തിന് ദേശീയ അംഗീകാരം മധു അമ്പാട്ടിനെ തേടിയെത്തി. ശാരീരികമായ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ഇപ്പോഴും ക്യാമറയ്ക്കു പിന്നില്‍ കൗതുകപൂര്‍വ്വം പുതിയ പരീക്ഷണങ്ങള്‍ക്കു മുതിരുന്ന മധുഅമ്പാട്ട് ഛായാഗ്രഹണരംഗത്തെ അതികായനാണ്. നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുള്ള അദ്ദേഹത്തെ വേണ്ട രീതിയില്‍ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ ആദരിച്ചിട്ടില്ല എന്നത് ഒരു സത്യമാണ്. സിനിമയുടെ മര്‍മ്മ പ്രധാനമായ സാങ്കേതിക തികവാണ് ക്യാമറയെന്നിരിക്കെ കാഴ്ചയുടെ വേറിട്ട അനുഭവം പ്രധാനം ചെയ്യുന്ന ക്യാമറമാന്‍ വെറും ഒരു ടെക്‌നീഷ്യന്‍ മാത്രമല്ല. പ്രമേയത്തിന്റെ ഉള്ളുരുക്കങ്ങള്‍ തൊട്ടറിഞ്ഞ് സംവിധായകന്റെ കാഴ്ചപ്പാടുമായ് ഐക്യപ്പെട്ട് വിരിയിച്ചെടുക്കുന്ന ദൃശ്യഖണ്ഡങ്ങളുടെ കാവ്യാത്മകമായ ഒഴുക്കാണ് പ്രേക്ഷകന്റെ ഉള്ളില്‍ അനുഭവങ്ങളുടെ തിരയിളക്കങ്ങള്‍ സൃഷ്ടിക്കുന്നത്. നിറവും നിഴലും വെളിച്ചവും സമരസപ്പെടുന്ന അഭ്രകാവ്യങ്ങളുടെ പൂര്‍ണ്ണതയ്ക്കായ് മധു അമ്പാട്ടിന്റെ സമര്‍പ്പണങ്ങള്‍ ഏറെയാണെങ്കിലും അര്‍ഹിക്കുന്ന ആദരം അദ്ദേഹത്തിനുനല്‍കിയിട്ടില്ല എന്നത് കുറ്റകരമായ അനാസ്ഥയാണ്. പരിഭവങ്ങളും പരാതികളുമില്ലാതെ നിര്‍മ്മലമായ് ചിരിക്കുന്ന മധു അമ്പാട്ട് പല കോണുകളില്‍ നിന്നും ഉയരുന്ന ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഒരു വേള സ്വയം ചിന്തിക്കുന്നു.താന്‍ മലയാളി ആയതുകൊണ്ടായിരിക്കുമോ ഇത് എന്ന് | |
|
| |
Alexander Active member
Posts : 215 Points : 242 Reputation : 0 Join date : 2010-02-15 Location : Kottayam
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Tue Jan 17, 2012 12:51 am | |
| കാസനോവ ആര്‍ക്കുവേണ്ടി?[You must be registered and logged in to see this image.]മലയാള സിനിമാലോകവും ലാല്‍ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന കാസനോവ തിയറ്ററുകളിലേക്കെത്തുകയാണ്. ജനുവരി 26ന് ഈ ബിഗ് ബജറ്റ് ചിത്രം തിയറ്ററുകളിലെത്തുമ്പോള്‍ മലയാള സിനിമയില്‍ പുതിയ ചരിത്രം എഴുതപ്പെടും.
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം, ഏറ്റവും കൂടുതല്‍ സെന്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രം.. കാസനോവയെ കാത്തിരിയ്ക്കുന്ന റെക്കാര്‍ഡുകള്‍ ഇനിയുമേറെ....
ലോഞ്ചിങ് കഴിഞ്ഞ് കൃത്യം രണ്ട് വര്‍ഷത്തിന് ശേഷമാണ് കാസനോവ തിയറ്ററുകളിലെത്തുന്നത്. 2009 ജനുവരി 24ന് ബാംഗ്ലൂര്‍ നഗരത്തില്‍ നടന്ന ചടങ്ങിലായിരുന്നു ചിത്രം പ്രഖ്യാപിയ്ക്കപ്പെട്ടത്. മലയാള സിനിമ ഇതുവരെ കാണാത്ത രീതിയിലുള്ള ആഡംബരം നിറഞ്ഞ ചടങ്ങ് സിനിമയെപ്പറ്റിയുള്ള സൂചനകളും നല്‍കിയിരുന്നു.
ലക്ഷങ്ങള്‍ ചെലവിട്ട് സിനിമയുടെ ലോഞ്ചിങ് നടത്തുമ്പോള്‍ സിനിമയുടെ ബജറ്റ് കോടികള്‍ കവിയുമെന്നാണ്ചടങ്ങിലൂടെ നിര്‍മാതാക്കള്‍ പറയാതെ പറഞ്ഞത്. എബന്നാല്‍ ലാലിന്റെ സാഗര്‍ ഏലിയാസ് ജാക്കി പോലുള്ള വമ്പന്‍ ചിത്രങ്ങളുടെ പരാജയം കാസനോവയുടെ ഷൂട്ടിങിന് വിഘാതമായി. ലാലിന്റെ അക്കാലത്തെ താരമൂല്യത്തിനനുസരിച്ച് കാസനോവ പോലൊരു ബിഗ് ബജറ്റ് ചിത്രത്തിന്റെ വിജയസാധ്യതകള്‍ എത്രത്തോളമുണ്ടെന്ന് വരെ അക്കാലത്ത് ചര്‍ച്ചകളുണ്ടായിരുന്നു.
ചിത്രം ഉപേക്ഷിച്ചുവെന്നും ഷൂട്ടിങ്മുടങ്ങിയെന്നുമൊക്കെ തുടരെ വാര്‍ത്തകള്‍ വന്നതോടെ താരത്തിന്റെ ആരാധകരും നിരാശയിലാണ്ടു. എന്തായാലും ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ട് കാസനോവ ഇപ്പോള്‍ തിയറ്ററുകളിലെത്തുമ്പോള്‍ ഉയരുന്നത് ഒരുപിടി ചോദ്യങ്ങളാണ്. ഇങ്ങനെയൊരു സിനിമ ആര്‍ക്കുവേണ്ടി? എന്തിന് വേണ്ടി? | |
|
| |
Alexander Active member
Posts : 215 Points : 242 Reputation : 0 Join date : 2010-02-15 Location : Kottayam
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Tue Jan 17, 2012 12:53 am | |
| കാസനോവ ലാലിന്റെ സമാധാനം കെടുത്തുമോ?[You must be registered and logged in to see this image.]ഹോളിവുഡ് സിനിമകളോട് കിട പിടിയ്ക്കുന്ന രീതിയിലാണ് കാസനോവ പൂര്‍ത്തിയാക്കിയിരിക്കുന്നതെന്നാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്. വിദേശ ലൊക്കേഷനുകളില്‍ വന്‍താര നിരയുടെ അകമ്പടിയോടെ 16കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ചിത്രമെന്ന അവകാശവാദവുമായി കാസനോവ തിയറ്ററുകളിലെത്തുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ ഇതാണ്.
കാസനോവ 2011 ജനുവരിയില്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ മെഗാഹിറ്റായാല്‍പ്പോലും കോടികള്‍ നഷ്ടം വരുമെന്ന് നിര്‍മാതാവ് സൂചിപ്പിച്ചിരുന്നു. അതുംകഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഒരുപാട് പണം ചെലവാക്കിയെത്തുന്ന സിനിമ ഇനി നിര്‍മാതാവിന് നഷ്ടം മാത്രമല്ലേ വരുത്തിവെയ്ക്കുക, ഇതിനെല്ലാം പുറമെ മോഹന്‍ലാലിനും സംവിധായകന്‍ റോഷനും ഈ സിനിമ പേരുദോഷം വരുത്തിവെയ്ക്കില്ലേ?
കാസനോവയ്ക്ക് വേണ്ടി മനസ്സും ശരീരവും ഒരുപോലെ അര്‍പ്പിച്ചയാളാണ് ലാല്‍. സാഹസികരംഗങ്ങളില്‍പ്പോലും ഡ്യൂപ്പിനെ വയ്ക്കാതെ ചിത്രീകരിച്ച് ലാല്‍ എല്ലാവരെയും വിസ്മയിപ്പിയ്ക്കുകയും ചെയ്തു. ഇത്രയൊക്കെ ബുദ്ധിമുട്ടിയിട്ടും സിനിമ ലക്ഷ്യം കാണുന്നില്ലെങ്കില്‍ ലാലിന് എങ്ങനെ മനസമാധാനം കിട്ടും.
16 കോടി രൂപ ചെലവില്‍ നിര്‍മിച്ച രണ്ടേ കാല്‍ മണിക്കൂര്‍ സിനിമ നമ്മുടെ ചലച്ചിത്ര വ്യവസായത്തിന് എന്ത് ഗുണമാണ് തരുന്നത്. ? ഏറ്റവും ചെലവേറിയ സിനിമയെന്ന പേരില്‍ പില്‍ക്കാലത്ത് കാസനോവ ഓര്‍ക്കപ്പെടുമ്പോഴും നിര്‍മാതാവിന്റെ സ്ഥാനം എവിടെയായിരിക്കും. ഒരുപക്ഷേ സാങ്കേതിക മികവിലും ദൃശ്യഭംഗിയിലും മികച്ചൊരു സിനിമയായി കാസനോവയ്ക്ക് മാറാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഒരു വാണിജ്യ ഉത്പന്നമെന്ന നിലയ്ക്കുള്ള ലാഭം നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ കാസനോവ എന്താണ് മലയാള സിനിമാവ്യവസായത്തിന് നല്‍കുന്നത്. ചെലവ് കുറയ്ക്കാനുള്ള സിനിമാസംഘടനകളുടെ തീരുമാനങ്ങള്‍ എവിടെപ്പോയെന്നും ചോദിയ്‌ക്കേണ്ടി വരും.
ഒരുപക്ഷേ ഈ ആശങ്കകളെല്ലാം വെറുതെയാവും. കാസനോവ തിയറ്ററുകൡലെത്തി ചരിത്ര വിജയം കുറിയ്ക്കുമെന്ന് നമുക്ക് കരുതാം. നിര്‍മാതാവിന്റെ പണപ്പെട്ടിയും നിറയെട്ടെ. ലാലിനും റോഷനും മലയാള സിനിമയ്ക്ക് എന്നെന്നും ഓര്‍മയില്‍ സൂക്ഷിയ്ക്കാവുന്ന ചിത്രമായി കാസനോവ മാറുമെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം. | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Tue Jan 17, 2012 6:23 am | |
| ithippol ethra valya padamaayaalum muthalmudakku thirichu kittumo ennullathu... kandariyanam.... | |
|
| |
manikandan New Member
Posts : 85 Points : 87 Reputation : 0 Join date : 2010-03-29 Age : 37 Location : Wayanad<----->Ernakulam
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Tue Jan 17, 2012 11:46 pm | |
| ശ്രീനിവാസന്‍ ചിത്രം പൊളിഞ്ഞതെന്തു കൊണ്ട്? [You must be registered and logged in to see this image.] സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ 'ഉദയനാണ് താര'ത്തിന് ശക്തമായ ഒരു തിരക്കഥയുണ്ടായിരുന്നു. എന്നാല്‍ രണ്ടാം വട്ടവും സരോജ് കുമാറുമായി പ്രേക്ഷകരുടെ മുന്നിലെത്തിയ ശ്രീനിയ്ക്ക് നല്ലൊരു തിരക്കഥയൊരുക്കാനായില്ല.
ഒരു പക്ഷേ ശ്രീനിയുടെ ഏറ്റവും മോശപ്പെട്ട തിരക്കഥയെന്നു പോലും പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാറിനെ വിശേഷിപ്പിയ്ക്കാം.
കുറേയേറെ കഥാപാത്രങ്ങളെ അണിനിരത്തി ഹാസ്യത്തിന് വേണ്ടി ഹാസ്യം സൃഷ്ടിയ്ക്കാനാണ് ഈ ചിത്രത്തിലൂടെ സംവിധായകനും തിരക്കഥാകൃത്തും ശ്രമിച്ചിരിയ്ക്കുന്നതെന്ന് പറയേണ്ടി വരും.
ശക്തമായ ഒരു തിരക്കഥയുടെ അഭാവം ചിത്രത്തിലുടനീളം മുഴച്ചു നില്‍ക്കുന്നു. കോമഡിയുടെ പേരില്‍ പരസ്പര ബന്ധമില്ലാത്ത പല സീനുകളും തിരുകി കേറ്റാനുള്ള ശ്രമങ്ങളും സംവിധായകന്‍ നടത്തിയിട്ടുണ്ട്.
എന്നിരുന്നാലും ചിത്രത്തിലെ ചില താരങ്ങളുടെ പ്രകടനം പ്രശംസനീയമാണ്. ഫഹദ് ഫാസില്‍ തന്റെ റോള്‍ മനോഹരമാക്കിയിട്ടുണ്ട്. മലയാള സിനിമയ്ക്ക് പുത്തന്‍പ്രതീക്ഷ നല്‍കുന്ന താരമായി ഫഹദ് വളര്‍ന്നു കഴിഞ്ഞു.
വിനീത് ശ്രീനിവാസന്റെ പ്രകടനവും ശ്രദ്ധേയമാണ്. എങ്കിലും ശക്തമായ അടിത്തറയില്ലാതെ പണിതുയര്‍ത്തിയ ഈ ചിത്രം പ്രേക്ഷകര്‍ക്ക് നിരാശയല്ലാതെ മറ്റൊന്നും നല്‍കുന്നില്ല. അതേസമയം ചിത്രമെടുത്തതിനെ ന്യായീകരിയ്ക്കുകയാണ് ശ്രീനി. | |
|
| |
manikandan New Member
Posts : 85 Points : 87 Reputation : 0 Join date : 2010-03-29 Age : 37 Location : Wayanad<----->Ernakulam
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed Jan 18, 2012 6:33 am | |
| നിര്‍മ്മാതാവിനെ പറ്റിയ്ക്കുന്ന ആര്‍ട് ഡയറക്ടര്‍ [You must be registered and logged in to see this image.]മലയാള സിനിമയുടെ നിര്‍മ്മാണ ചെലവ് കുറയ്ക്കണമെന്ന് മുറവിളിയുയരാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. സൂപ്പര്‍താരങ്ങള്‍ ഉയര്‍ന്ന പ്രതിഫലം കൈപ്പറ്റുന്നതാണ് മലയാള ചിത്രങ്ങളുടെ നിര്‍മ്മാണ ചെലവ് ഉയരാന്‍ കാരണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയും സിനിമാമന്ത്രിയും കണ്ടെത്തി കഴിഞ്ഞു.
എന്നാല്‍ സിനിമയിയ്ക്കുള്ളിലെ കളികള്‍ നന്നായറിയാവുന്ന പലരും നിര്‍മ്മാതാക്കളെ പറ്റിച്ച് പണം തട്ടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ നിര്‍മ്മാണ ചെലവുയര്‍ത്തി പ്രൊഡ്യൂസറുടെ പോക്കറ്റ് കാലിയാക്കുന്ന ചില ആര്‍ട്ട് ഡയറക്ടര്‍മാരും രംഗത്തിറങ്ങിയിട്ടുണ്ടത്രേ. ഒരു സിനിമാ മാസികയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇത്തരക്കാര്‍ ആദ്യം സംവിധായകനെ പാട്ടിലാക്കും. തന്റെ കള്ളക്കളിയ്ക്ക് കൂട്ടുനില്‍ക്കുന്നവനാണ് സംവിധായകന്‍ എന്ന് കണ്ടാല്‍ പിന്നെ ആര്‍ട്ട് ഡയറക്ടര്‍ പതിയെ പദ്ധതികള്‍ തയ്യാറാക്കി തുടങ്ങും.
സെറ്റിടലിനായി വന്‍ തുക ചെലവായെന്ന് ആര്‍ട് ഡയറക്ടര്‍ നിര്‍മ്മാതാവിനെ ധരിപ്പിയ്ക്കും. സംവിധായകനും ഇത് ആവര്‍ത്തിയ്ക്കുന്നതോടെ പാവം നിര്‍മ്മാതാവ് ഇവരുടെ വാക്ക് വിശ്വസിയ്ക്കും.
സിനിമ മേഖലയുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ലാത്തയാളാണ് നിര്‍മ്മാതാവെങ്കില്‍ തട്ടിപ്പിന്റെ ആഴവും കൂടും. ഇത്തരത്തിലുള്ള ഒട്ടേറെ ആര്‍ട്ട് ഡയറക്ടര്‍മാര്‍ മലയാള സിനിമയിലുണ്ടെന്നതിന് അടിവരയിടുന്നതാണ് വെനീസിലെ വ്യാപാരിയുടെ പരാജയം | |
|
| |
manikandan New Member
Posts : 85 Points : 87 Reputation : 0 Join date : 2010-03-29 Age : 37 Location : Wayanad<----->Ernakulam
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed Jan 18, 2012 6:36 am | |
| അരക്കോടിയ്ക്ക് സെറ്റിട്ടിട്ടും വ്യാപാരി പൊട്ടി [You must be registered and logged in to see this image.] എണ്‍പതുകളില്‍ നടക്കുന്ന കഥ പ്രമേയമാക്കി ഇറങ്ങിയ വെനീസിലെ വ്യാപാരിയ്ക്ക് പക്ഷേ പ്രേക്ഷകശ്രദ്ധ നേടാനായില്ല. എണ്‍പതുകളില്‍ നടക്കുന്ന കഥയായതു കൊണ്ടു തന്നെ ആ കാലഘട്ടത്തിന്റെ പഴമ ചിത്രത്തിലെ ദൃശ്യങ്ങളില്‍ കൊണ്ടു വരണം.
ഇതിനായി എഴുപതു ലക്ഷത്തോളം രൂപ ചെലവാക്കിയെന്നാണ് നിര്‍മ്മാതാവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. എന്നാല്‍ അറുപതു ലക്ഷമേ മുടക്കിയുള്ളൂവെന്ന് സംവിധായകനും.
എന്തായാലും വ്യാപാരിയുടെ സെറ്റിനായി അരക്കോടി പൊടിച്ചുവെന്ന് വ്യക്തം. എന്നാല്‍ തീയേറ്ററിലെത്തി പടം കണ്ട നിര്‍മ്മാതാവിന്റെ കണ്ണു തള്ളി. അരക്കോടിയുടെ പൊലിമയൊന്നും ദൃശ്യങ്ങളില്‍ കാണാനില്ല.
വ്യാപാരിയ്ക്കായി കാവാലത്ത് പുഴക്കരയില്‍ വലിയ ഒരു ചായക്കടയുടെ സെറ്റിട്ടിരുന്നു. സെറ്റിനായി നിര്‍മ്മാതാവ് ലക്ഷങ്ങള്‍ പൊടിച്ചു. നല്ല തുക ചെലവഴിച്ചു നിര്‍മ്മിച്ച ഈ സെറ്റ് ചിത്രത്തിലൂടനീളം ഉണ്ടെന്നായിരുന്നു നിര്‍മ്മാതാവിനെ പറഞ്ഞു ധരിപ്പിച്ചിരുന്നത്.
എന്നാല്‍ പടം പുറത്തിറങ്ങിയപ്പോള്‍ ചായക്കട പ്രത്യക്ഷപ്പെടുന്നത് മൂന്ന് സെക്കന്റ് നീളുന്ന ഒരു രംഗത്തില്‍ മാത്രം. എന്തായാലും എണ്‍പതുകളുടെ പഴമ പ്രേക്ഷകര്‍ക്കു നല്‍കാന്‍ വ്യാപാരിയ്ക്കായില്ല എന്നു വ്യക്തം. അപ്പോള്‍ പിന്നെ സെറ്റിനായി ചെലവഴിച്ച് വന്‍ തുക എവിടേയ്ക്കു പോയി എന്ന ചോദ്യമാണ് അവശേഷിയ്ക്കുന്നത്. | |
|
| |
manikandan New Member
Posts : 85 Points : 87 Reputation : 0 Join date : 2010-03-29 Age : 37 Location : Wayanad<----->Ernakulam
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed Jan 18, 2012 6:40 am | |
| സെറ്റിടല്‍ തന്ത്രത്തിലൂടെ കാശു തട്ടുന്നവര്‍ [You must be registered and logged in to see this image.]സെറ്റിടല്‍ തന്ത്രത്തിലൂടെ കാശു തട്ടുന്നത് ഇതാദ്യമല്ല. വ്യാപാരിയുടെ നിര്‍മ്മാതാവിനു നേരിടേണ്ടി വന്നതു പോലൊരു അനുഭവം പട്ടാളം എന്ന ചിത്രത്തിന്റെ കാര്യത്തിലും ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്.
പട്ടാളം എന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ച പട്ടാളക്കാരനെ 'കൊല്ലാന്‍' വേണ്ടി അരക്കോടി ചെലവഴിയ്‌ക്കേണ്ടി വന്നു പാവം നിര്‍മ്മാതാവിന്.
ഇന്ദ്രജിത്തിന്റെ കഥാപാത്രം വെടിയേറ്റ് മരിച്ചുവെന്ന് മമ്മൂട്ടിയുടേയോ ബിജുമേനോന്റെയോ കഥാപാത്രത്തെ കൊണ്ട് പറയിപ്പിക്കേണ്ടതിന് പകരം പതിനഞ്ച് സെക്കന്റോളം നീളുന്ന ഫൈറ്റ് രംഗം ചിത്രീകരിച്ചിരിക്കുന്നു. ഹെലികോപ്റ്ററും തോക്കും വെടിയുണ്ടയുമൊക്കെയായി ഫൈറ്റ് സീക്വന്‍സ് കൊഴുപ്പിച്ചപ്പോള്‍ നിര്‍മ്മാതാവിന്റെ കീശയും കാലിയായി.
സെറ്റിടലിന്റെ പേരില്‍ പണം തട്ടുന്ന പ്രവണതയ്‌ക്കെതിരെ മലയാള സിനിമാനിര്‍മ്മാതാക്കള്‍ സംഘടിച്ചു കഴിഞ്ഞു. മുറിയ്ക്കുള്ളില്‍ നടക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിയ്ക്കാന്‍ ഏതു വീടും ഉപയോഗിക്കാമെന്നിരിയ്‌ക്കെ ഇതിനായി കൂറ്റന്‍ പാലസുകള്‍ വാടകയ്‌ക്കെടുക്കുന്നതും സിനിമാരംഗത്ത് പതിവായി കഴിഞ്ഞു.
സൂപ്പര്‍താരങ്ങള്‍ക്കെതിരെ വാളെടുത്ത നിര്‍മ്മാതാക്കള്‍ ഈ അനീതിയ്‌ക്കെതിരെയും ശബ്ദമുയര്‍ത്തുമെന്ന് പ്രതീക്ഷിയ്ക്കാം. | |
|
| |
Sponsored content
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! | |
| |
|
| |
| Cinema Niroopanam ............!!!!!!!!!!!!!!!! | |
|