| Tamil Film News --- LATEST UPDATES | |
|
+16naayakan innachan manikandan avatar baasha machan yeldo987 MANGALASSERY KARTHIKEYAN MANNADIYAR real hero mangalasseri roshanpeter Exorcist thankan deathrace devan 20 posters |
|
Author | Message |
---|
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Tamil Film News --- LATEST UPDATES Sat Feb 27, 2010 10:34 pm | |
| theatre: Sakthi dts qube, nedumangad date and time: 26-01-2010, 11am status: 45%
Vinnaithandi varuvaaya is just another Gautham menon film you just like to watch. No matter what the story is, what the climax is...the film gives a beautiful watching experience when you are in movie hall.
About story? I dont thing we can find anything novel in a love story, romance, and chemistry between a girl and boy. Just the same first meeting, falling in love, expressing and suppressing the love.....all those things we have seen in many films in all languages like aniyathipravu, alaipayuthe etc.
Here also same happens. Situations and back ground only differs. But sure, we will fall in this love. The charm, the background music, the presentation etc makes this a completely enjoyable film.
Chimbu is here as Karthik, an aspirant film director,who has completed his engineering and trying a chance to find an opening into film world. One fine day he finds an angel coming towards his gate and falls in love with her on first sight. That was his house owner's (Babu antony) daughter Jessie, who is staying in the upper floor of his house. He realises that she is an year older to him, a christian girl, malayalee etc which would cause problems if he loves her. But is firm in his love and after some days effort, he tells his love to her. He was not lucky enough to get a positive reply then and follows to Alapuzha (her native place in Kerala). There during their Kerala trip, something works out..Is it love or friendship? Can karthik convince Jessie?? That s what Gautham Menon tries to tell in his own way through rest of the film....
Chimbu....he should be the first person we should discuss about...Amazing change! Actually i have not seen his early movies in full..(have seenjust songs, clippings only and that too were irritating...) And now , he has become an actor and has delivered a controlled and matured performance. Trisha was also equally good. She was perfect for that role. Both of them had a good on screen chemisty too. I dont think Babu Antony was fit for the role given to him in the film, any way he was OK. Special appearance scenes by Naga Chaithanya, Samantha and KS ravikumar were also good. (I personally feels that Naga is not fit for the hero character in the telugu version of this film)
The way Gautham menon handled the story was beautiful. Till interval, he was trying to show the development of the love story. (Which was an usual track, still he was able keep viewers engaged). Kerala sequences were good. But the second half lacks the same momentum or smoothness which the first half had. As usual, we can find lot of english dialogues inthe film.
There are two fight scenes in the film, which is totally different from usual Chimbu movie. Cinematography by Manoj Paramahamsa was marvelous. Kerala looks more beautiful his frames. I dont think it is necessary to tell about AR Rahman's music and background score. Truely superb.! Song picturisation was marvelous.
Totally, VTV is a lovely experience to watch. I am quoting the heroine's words in the climax to describe this work--"it is a simple , feel good movie", eventhough I have different opinion about the climax twist.
Rating: 3.75/5 | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: Tamil Film News --- LATEST UPDATES Sat Mar 06, 2010 8:55 pm | |
| real herokku ippol bhayankara dhairyamaa.........naagavalliyengaanum ee post kandaall | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: Tamil Film News --- LATEST UPDATES Sat Mar 06, 2010 8:56 pm | |
| | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| |
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: നഗ്***മ വിവാഹിതയാകുന്നു Wed Mar 24, 2010 10:06 pm | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: ചേരന്റെ നായികയായി നവ്യയുടെ രണ്ടാമൂഴം Wed Apr 21, 2010 7:05 pm | |
| ചേരന്റെ നായികയായി നവ്യയുടെ രണ്ടാമൂഴം
Wed, 21 Apr 2010 13:57:40 +0530
വിവാഹം കഴിഞ്ഞുപോയ നായികമാര്‍ ഓരോരുത്തരായി മലയാള ചലച്ചിത്രലോകത്തേയ്ക്ക് തിരിച്ചെത്തുകയാണ്. ഗോപിക, കാവ്യാ മാധവന്‍ എന്നിവര്‍ക്ക് പിന്നാലെ ഇതാ നവ്യയും തിരിച്ചെത്തുന്നു. വിവാഹശേഷം മുംബൈയിലേയ്ക്കുപോയ നവ്യയ്ക്ക് വെറുതെയിരുന്ന് ബോറിടിച്ചു തുടങ്ങിയത്രേ. ഈ ബോറടിമാറ്റാനാണ് വീണ്ടും അഭിനയരംഗത്തേയ്‌ക്കെത്തുന്നത്. ചേരന്‍ സംവിധാനം ചെയ്യുന്ന തമിഴ്ചിത്രത്തിലാണ് നവ്യ നായികയാവുന്നത്. ചേരന്‍ തന്നെയാണ് ഇതിലെ നായകനും. എന്നാല്‍ രണ്ടാം വരവില്‍ നവ്യയുടെ ആദ്യ ചിത്രമെന്ന വിശേഷം ഈ ചിത്രത്തിനാവില്ല. ഇതിനുമുമ്പേ തന്നെ നവ്യ അഭിനയിച്ച ഒരു കന്നഡ ചിത്രം പുറത്തിറങ്ങും. ചേരന്റെ ചിത്രം കഴിഞ്ഞാല്‍ മലയാളത്തിലും തമിഴിലുമായി മാറിമാറി അഭിനയിക്കുകയാണ് നവ്യയുടെ പദ്ധതി. മലയാളത്തില്‍ നിന്നും ചില ഓഫറുകള്‍ നവ്യയെത്തേടി എത്തിയിട്ടുണ്ടെന്നാണ് സൂചന. രണ്ടാംവരവില്‍ കാമ്പുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന നവ്യ. നായികാ കഥാപാത്രങ്ങള്‍ തന്നെ വേണമെന്ന് നിര്‍ബ്ബന്ധം പിടിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
| |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: പ്രകാശ്‌രാജ് പുനര്‍വിവാഹത്തിനൊരുങ്ങുന്നു. Wed Apr 28, 2010 9:24 pm | |
| ദേശീയ അവാര്‍ഡ് ജേതാവായ തെന്നിന്ത്യന്‍ താരം പ്രകാശ്‌രാജ് പുനര്‍വിവാഹത്തിനൊരുങ്ങുന്നു. ആദ്യഭാര്യ ലതികാകുമാരിയില്‍ നിന്ന് അടുത്തിടെയാണ് പ്രകാശ്‌രാജ് വിവാഹമോചനം നേടിയത്. ഈ ബന്ധത്തില്‍ പ്രകാശിന് രണ്ടു പെണ്‍മക്കളുണ്ട്. ഞാന്‍ ഇപ്പോള്‍ സിനിമയില്‍ നിന്ന് സമ്പാദിക്കുന്നത് എന്‍റെ മക്കളുടെ ജീവിതസുരക്ഷയ്ക്ക് വേണ്ടിയാണ്. ഞാന്‍ അവരെ ഏറെ സ്നേഹിക്കുന്നു. അതേ സമയം, എന്‍റെ വ്യക്തിജീവിതത്തില്‍ ചില പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കേണ്ട സമയമാണിതെന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ട്” - പ്രകാശ്‌രാജ് പറയുന്നു അടുത്തുതന്നെ, ഞാന്‍ മറ്റൊരു വിവാഹം കഴിക്കും. എനിക്ക് ഇഷ്ടപ്പെട്ട, ഞാന്‍ തെരഞ്ഞെടുക്കുന്ന ഒരാളെയായിരിക്കും വിവാഹം കഴിക്കുക. എന്നാല്‍, ഒരു അച്ഛന്‍ എന്ന നിലയിലുള്ള കടമകളില്‍ നിന്ന് ഞാന്‍ ഒഴിഞ്ഞുമാറില്ല” - പ്രകാശ്‌രാജ് വ്യക്തമാക്കി. പ്രകാശ്‌രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘നാനു നന്നു കനസു’ ഉടന്‍ തിയേറ്ററുകളിലെത്തും. “അഭിയും നാനും എന്ന തമിഴ് ചിത്രത്തിന്‍റെ കന്നഡ റീമേക്കാണിത്. ഇത് വന്‍ വിജയമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കാരണം, ഒരു യൂണിവേഴ്സല്‍ തീമാണ് ഈ ചിത്രത്തിന്‍റേത്” - പ്രകാശ് പറയുന്നു.
| |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Tamil Film News --- LATEST UPDATES Thu May 06, 2010 3:10 pm | |
| ee vandikku ithuvare permit kittyillaayirunno???? | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ഒരുകോടി ചോദിച്ചില്ലെന്ന് തമന്ന Sun May 09, 2010 1:48 pm | |
| ഹിന്ദി ഗജിനിയില്‍ അമീര്‍ ഖാനൊപ്പം അഭിനയിച്ചശേഷമാണ് ശരിയ്ക്കും തമന്നയുടെ വിലകൂടിയത്, ഈചിത്രം പുറത്തുവന്നതിന് പിന്നാലെ സാക്ഷാല്‍ കമലഹാസന്റെ നായികയാവാന്‍ വരെ താരത്തിന് ക്ഷണം ലഭിച്ചിരുന്നു, കമലിന് പ്രായം കൂടുതലാണെന്ന് പറഞ്ഞ് തമന്ന ആ ഓഫര്‍ നിരസിച്ചുവെന്നത്് മറ്റൊരു കാര്യം.
ഇപ്പോള്‍ പയ്യാ, വിജയ് നയകനായ സുറാ എന്നീ ചിത്രങ്ങളെല്ലാം പുറത്തിറങ്ങിയതോടെ തമന്ന തമിഴ്‌പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായിരിക്കുകയാണ്. പ്രശസ്തിയ്‌ക്കൊപ്പം തന്നെ ചില പരദൂഷണങ്ങളും തമന്നയെപ്പറ്റി പ്രചരിക്കുന്നുണ്ട്.
സുറയുടെ റിലീസിന് ശേഷം താരം പ്രതിഫലം കുത്തനെകൂട്ടിയെന്നാണ് കേള്‍ക്കുന്നത്. സുറയ്ക്കു പിന്നാലെ തന്നെ സമീപിച്ച നിര്‍മ്മാതാക്കളോടൊക്കെ താരം ഒരു കോടിയാണത്രേ പ്രതിഫലം ആവശ്യപ്പെട്ടത്. എന്നാല്‍ ഈ പറയുന്നത് പച്ചക്കള്ളമാണെന്ന് തമന്ന പറയുന്നു.
എങ്ങനെയാണ് ഇത്തരം കള്ളക്കഥകള്‍ പ്രചരിക്കുന്നതെന്ന് എനിക്കറിയില്ല. സിനിയില്‍ എന്റെ വില എന്താണെന്ന് നിര്‍മ്മാതാക്കള്‍ക്ക് അറിയാം. ഞാനര്‍ഹിക്കുന്നത് അവരെനിക്ക് തരും, ഒരാളോടും ഇത്ര പ്രതിഫലം വേണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഒരുകോടിയെക്കുറിച്ചൊന്നും ഞാന്‍ ചിന്തിക്കുന്നുപോലുമില്ല- തമന്ന പറഞ്ഞു.
ഇപ്പോള്‍ എല്ലാരും പറയുന്നു തമിഴില്‍ ഞാനാണ് നമ്പര്‍ വണ്‍ എന്ന്, ന്നാല്‍ മൂന്നുവര്‍ഷത്തോളം ഇവിടെ പിടിച്ചുനില്‍ക്കാന്‍ ഞാന്‍ കഷ്ടപ്പെട്ടതോര്‍ക്കുമ്പോള്‍ ഇക്കാര്യം എനിക്ക് വിശ്വസിക്കാന്‍തന്നെ കഴിയുന്നില്ല. പക്ഷേ എന്നെ പ്രോത്സാഹിപ്പിച്ച് ഇന്നത്തെ നിലയിലേയ്ക്ക് വളരാന്‍ സഹായിച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുകയാണ്- താരം പറഞ്ഞു.
വിജയുടെ അമ്പതാം ചിത്രത്തിന്റെ ഭാഗമായി എന്നത് വലിയഭാഗ്യമായാണ് താന്‍ കാണുന്നതെന്നും തമന്ന പറയുന്നു | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: സിനിമ നിര്‍മിക്കാന്‍ നമിത എത്തുമ്പോള്‍ Sun May 09, 2010 5:46 pm | |
| Written by Madhu from Balcony രംഭയടക്കമുള്ള തമിഴ് താരങ്ങള്‍ സിനിമനിര്‍മിച്ച് പെരുവഴിയിലായ ചരിത്രം തിരുത്താന്‍ ഗ്ലാമര്‍നായിക നമിത വരുന്നു. നമിത നിര്‍മാണരംഗത്ത് ഒരു കൈ പയറ്റാന്‍ ഒരുങ്ങുകയാണ്. രംഭയുടെ വഴിയല്ല ഖുശ്‌ബു, രാധിക തുടങ്ങിയവരുടെ വിജയചരിത്രമാണ് നമിത മാതൃകയാക്കുന്നതത്രെ.
നിര്‍മ്മാണ രംഗത്ത് വിജയം കുറിച്ചവരാണ്. താന്‍ നിര്‍മ്മിക്കുന്ന സിനിമയ്‌ക്കുള്ള കഥ തേടി ഇപ്പോള്‍ തിരക്കഥകള്‍ വായിക്കുന്ന തിരക്കിലാണ്. താന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുകയെന്ന് നമിത പറയുന്നു. സ്വന്തം ചിത്രങ്ങള്‍പോലെ ഗ്ലാമറിന്റെ അതിപ്രസരമുള്ള ചിത്രമാണോ നിര്‍മ്മിക്കുന്നതെന്നകാര്യം നമിത വ്യക്തമാക്കിയിട്ടില്ല. സ്വയം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിമതയും വേഷമിടുമോയെന്നകാര്യവും വ്യക്തമല്ല. എന്തായാലും മുമ്പ് നിര്‍മ്മാണരംഗത്തേയ്‌ക്ക് തിരിഞ്ഞ്‌് വിജയിച്ചവരുടെയും പരാജയപ്പെട്ടവരുടെയും ചരിത്രം പഠിച്ച് കാര്യങ്ങളൊക്കെ അങ്ങേയറ്റം ശ്രദ്ധയോടെ മുന്നോട്ടുകൊണ്ടുപോകാനാണ് നമിതയുടെ തീരുമാനം.
വെറുമൊരാവേശത്തിന് നിര്‍മ്മണരംഗത്തേയ്‌ക്ക് ചുവടുവയ്‌ക്കുകയാണ് നമിതയെന്നാണ് കരുതുന്നതെങ്കില്‍ തെറ്റി. ഏറെക്കാലമായുള്ളൊരു മോഹം സഫലമാക്കാനുള്ള ശ്രമമാണ് ഇതെന്ന് താരം പറയുന്നു.ഗുജറാത്തിലെ വസ്‌ത്രവ്യാപാരികളാണ് നമിതയുടെ കുടുംബം, അതിനര്‍ത്ഥം കച്ചവടതന്ത്രങ്ങള്‍ രക്തത്തില്‍ അലിഞ്ഞിട്ടുണ്ടെന്നുതന്നെ. എന്തായാലും സിനിമയിലെ കച്ചവടം വിജയിക്കുമോ എന്ന് കാത്തിരുന്നുകാണാം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: തില്ലാലെങ്കിടിയുമായി രവി Tue May 11, 2010 5:27 pm | |
| കോളിവുഡിലെ യൂത്ത് സെന്‍സേഷന്‍ ജയം രവി പുതിയ ചിത്രം തില്ലാലെങ്കിടിയുടെ തിരക്കിലാണ്. റീമേക്ക് ചിത്രങ്ങളിലൂടെ എന്നും പ്രേക്ഷകരുടെ പ്രിയങ്കരനായ രവിക്ക് ഇത്തവണയും അര ങ്ങൊരുക്കുന്നത് ജ്യേഷ്ഠനും സംവിധായകനുമായ ജയം രാജ. എല്ലാ പ്രേക്ഷകര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ചിത്രമായിരിക്കും തില്ലാലെങ്കിടി. വയലന്‍സിന്‍റെ അതിപ്രസരമുള്ള ചിത്രങ്ങള്‍ സിനിമകാണാനെത്തുന്നവര്‍ക്ക് മാനസിക സമ്മര്‍ദമുണ്ടാക്കും. എന്നാല്‍ കുടുംബത്തോടൊപ്പം സിനിമ യ്ക്കു വരുന്നവര്‍ സന്തോഷത്തോടെ മടങ്ങാനുള്ള അവ സരമായിരിക്കും തന്‍റെ ചിത്രമെന്ന് രവി. സംവിധായകനെ ന്ന നിലയില്‍ രാജയുടെ മറ്റൊ രു മാജിക് തന്നെയായിരിക്കും ചിത്രം. ഏകദേശം മുപ്പത്തഞ്ചോളം പ്രധാന താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇത്രയധികം പേര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് രവി. ലൊക്കേഷന്‍ കണ്ടാല്‍ നടികര്‍ സംഘത്തിന്‍റെ മീറ്റിങ് പോലെ തോന്നും. ഓരോരുത്തര്‍ക്കും യോജിക്കുന്ന വേഷങ്ങളായതുകൊണ്ട് ബജറ്റിനെക്കുറിച്ചു ചിന്തിച്ചതേയില്ല. ഒരു വിജയ ചിത്രം ചിത്രീകരിക്കുന്നു എന്നു മാത്രമായിരുന്നു മനസില്‍. തില്ലാലെങ്കിടി സൂപ്പര്‍ഹിറ്റാവുമെന്ന് രവി ഉറപ്പിച്ചുകഴിഞ്ഞു. അമീര്‍ സംവിധാനം ചെയ്യുന്ന ആദിഭഗവാനാണ് രവിയുടെ പുതിയ ചിത്രം. ഒരുപാട് കാലമായി ഒരു സിനിമയില്‍ അഭിനയിക്കാന്‍ അമീര്‍ വിളിക്കുന്നു. തന്‍റെ സിനിമയില്‍ അഭിനയിക്കുന്ന താരത്തിന് ഒരു തരത്തിലുമുള്ള സംശയങ്ങള്‍ ഉണ്ടാവരുതെന്ന് അമീറിന് നിര്‍ബന്ധമാണ്. അതുകൊണ്ടുതന്നെ ഇതിനകം സിനിമയെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം തനിക്കു കിട്ടിക്കഴിഞ്ഞു. ശ്രദ്ധയോടെ തന്നെ ചുവടു വയ്ക്കാനാണ് രവിയുടെ തീരുമാനം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: പ്രതീക്ഷയോടെ പിയ Tue May 11, 2010 5:27 pm | |
| അജിത് നായകനായ ഏകനിലൂടെയാണ് പിയ തമിഴകത്ത് എത്തിയത്. പൊയ് സൊ ല്ല പോരോം, ഗോവ എന്നീ ചിത്രങ്ങളിലൂടെ മികച്ച താര മെ ന്ന ലേബലിലേക്ക് പിയ എത്തി. ബലേ പാണ്ഡ്യയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ പിയ, ചിത്രം റിലീസ് ചെയ്യാനായി കാത്തിരിക്കുകയാണ്. ഇതുവരെ അഭിനയിച്ച ചിത്രങ്ങളെല്ലാം കോമഡിയായിരുന്നു. താന്‍ ഒരിക്കലും തെരഞ്ഞെടുത്ത് അഭിനയിച്ചതല്ല. എല്ലാം അങ്ങനെ സംഭവിച്ചതാണെന്ന് പിയ. അത് തനിക്ക് എന്തെങ്കിലും തരത്തില്‍ സഹായമായോ എന്നാണ് പലര്‍ക്കും അറിയേണ്ടത്. എന്നാല്‍ സിനിമയുടെ പശ്ചാത്തലം കോമഡിയാണോ ആക്ഷനാണോ എന്നത് താന്‍ കാര്യമാക്കുന്നില്ലെന്ന് പിയ പറയുന്നു. സിനിമയില്‍ എത്ര പ്രാധാന്യമുള്ളതാണ് തന്‍റെ വേഷമെ ന്നു മാത്രമേ താന്‍ ശ്രദ്ധിക്കാറുള്ളൂ. അങ്ങനെ കണക്കാക്കിയാല്‍ അഭിനയിച്ച ചിത്രങ്ങളെ ല്ലാം വ്യത്യസ്തമായ കഥയും പശ്ചാത്തലവുമുള്ളതായിരു ന്നു. സിനിമ കോമഡിയായിരുന്നെങ്കിലും തന്‍റെ കഥാപാത്രങ്ങള്‍ സീരിയസായിരുന്നു. ബലേ പാണ്ഡ്യയിലും സീരിയസ് വേഷമാണ് ചെയ്യുന്നത്. അമ്മൂമ്മയെ കാണാനായി വിദേശത്തു നിന്നെത്തുന്ന പെണ്‍കുട്ടിയുടെ വേഷം തനിക്ക് ഏറെ ഇഷ്ടമായി. നായകനെ കണ്ടുമുട്ടുന്നതോടെ അവളുടെ ജീവിതം മാറിമറിയുകയാണ്. വിഷ്ണുവാണ് ചിത്രത്തിലെ നായകന്‍. ബലേ പാണ്ഡ്യ ജൂലൈയില്‍ റിലീസ് ചെയ്യും. എന്നാല്‍ അതിനു മുന്‍പു തന്നെ അടുത്ത ചിത്രത്തിന്‍റെ തിരക്കുകളിലാണ് പിയ. കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന ഗോ ഒരു ആക്ഷന്‍ ത്രില്ലറാണ്. ഗോയിലൂടെ തന്‍റെ കോമഡി ഇമേജ് മാറിക്കിട്ടുമെന്ന പ്രതീക്ഷയിലാണ് പിയ. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: മമ്പട്ടിയാന്‍ വരുന്നു Tue May 11, 2010 5:28 pm | |
| അച്ഛന്‍ അവതരിപ്പിച്ച് സൂപ്പര്‍ഹിറ്റാക്കിയ മലയൂര്‍ മമ്പട്ടിയാന്‍റെ റീമേക്ക് മമ്പട്ടിയാനുമായി മകന്‍ എത്തുന്നു. ത്യാഗരാജന്‍റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ മലയൂര്‍ മമ്പട്ടിയാന്‍ മകന്‍ പ്രശാന്തിനു വേണ്ടിയാണ് വീണ്ടും ഒരുങ്ങുന്നത്. ത്യാഗരാജന്‍ തന്നെയാണ് സംവിധാനം. തെലുങ്കില്‍ കൃഷ്ണംരാജു, കന്നടയില്‍ അംബരീഷ്, ഹിന്ദിയില്‍ രജനീകാന്ത് എന്നിവര്‍ അവതരിപ്പിച്ച മമ്പട്ടിയാന്‍ വീണ്ടും തമിഴിലേക്ക് തിരിച്ചുവരികയാണ്. സരിത അവതരിപ്പിച്ച നായികാ കഥാപാത്രമാവുന്നത് മീര ജാസ്മിന്‍. സില്‍ക്ക് സ്മിതയുടെ വേഷം ചെയ്യുന്നത് ബോളിവുഡ് താരം മല്ലിക ഷെരാവ ത്ത്. ഗൗണ്ടമണി ചെയ്ത കോമഡി പുതിയ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് വടിവേലു. ഏറെക്കാലമായി തമിഴകത്ത് ഹിറ്റുകളൊന്നുമില്ലാത്ത പ്രശാന്തിന് തിരിച്ചുവരവിനുള്ള പ്രതീക്ഷയാണ് മമ്പട്ടിയാന്‍. ചിത്രത്തിനു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടെ ന്ന് പ്രശാന്ത്. കഠിനമായ വ്യായാമമുറകള്‍ വേണ്ടി വന്നു. കാട്ടുപോത്തും ആന കളും ഒന്നിച്ചുള്ള ആക്ഷന്‍ രംഗങ്ങള്‍ ത്രില്ലിങ്ങായി. വടിവേലുവിന്‍റെ കോമഡി ചിത്രത്തിന്‍റെ ഹൈലൈറ്റാവുമെന്നു തന്നെയാണ് പ്രതീക്ഷ. ഷാജി കുമാറാണ് ക്യാമറ. ചിത്രത്തിന്‍റെ പ്രമോഷനുവേണ്ടി ഒരു മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. മമ്പട്ടിയാന്‍റെ സംഗീതസംവിധായകന്‍റെ പേര് അനൗണ്‍സ് ചെയ്യുന്നില്ല. അത് ശരിയായി പറയുന്ന വ്യക്തിക്കാണ് സമ്മാനം. വിജ യിക്കുന്ന വ്യക്തിക്ക് ചിത്രത്തിന്‍റെ ഓഡി യോ ലോഞ്ചില്‍ സംഗീത സംവിധായകന്‍ തന്നെ സമ്മാനം നല്‍കും. പഴയ ചിത്രത്തിന്‍റെ കഥ അതുപോലെ പകര്‍ത്താന്‍ ത്യാഗരാജന്‍ തയാറായിട്ടില്ല. ഇന്നത്തെ ട്രെന്‍ഡിനനുസരിച്ച് തിരക്കഥയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഗ്രാഫിക് സീനുകള്‍ തന്നെയാവും ചിത്രത്തിന്‍റെ കീ ഫാക്റ്റര്‍. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: കമാലിനി സ്പീക്കിങ് Tue May 11, 2010 5:29 pm | |
| പാര്‍ത്ത മുതല്‍ നാളെ... ഗൗതം മേനോന്‍ സംവിധാനം ചെയ്ത വേട്ടയാട് വിളയാട് എന്ന ചിത്രത്തിലെ ഈ ഗാനത്തിനൊപ്പം നായികയും സൂപ്പര്‍ഹിറ്റാവുകയായിരുന്നു. കമാലിനി മുഖര്‍ജിയെന്ന ഉത്തരേന്ത്യന്‍ സുന്ദരിയെ തമിഴകം മാത്രമല്ല മലയാളികളും സ്വീകരിച്ചു. പിന്നീട് ഹിന്ദി, തെലുങ്ക്, മലയാളം, കന്നട, ബംഗാളി ചിത്രങ്ങളുടെ തിരക്കിലായിരുന്നു കമാലിനി. കോളിവുഡില്‍ നിന്ന് മാറിനിന്ന കമാലിനി, ശ്രീകാന്തും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തുന്ന കുട്ര പിരിവ് എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. എന്നാല്‍ തമിഴില്‍ മാത്രമല്ല സിനിമയ്ക്കു മൊത്തമായി അവധി കൊടുത്തിരിക്കുകയായിരുന്നു താനെന്ന് കമാലിനി. തമിഴില്‍ നിന്ന് നിരവധി അവസരങ്ങള്‍ വന്നെങ്കിലും ഒന്നും സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. എന്നാല്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ മറ്റു ഭാഷകളില്‍ നിന്നുള്ള ഓഫര്‍ സ്വീകരിക്കേണ്ടിയും വന്നു. കോളെജ് വിദ്യാര്‍ഥി മുതല്‍ അധ്യാപിക വരെയുള്ള മാറ്റം അവതരിപ്പിക്കേണ്ട കഥാപാത്രമാണ് കുട്ര പിരിവിലേത്. രണ്ടു തരം ബോഡി ലാംഗ്വേജ് ചെയ്യാന്‍ കഴിഞ്ഞു. കമാലിനി ഗ്ലാമര്‍ വേഷങ്ങളിലേക്കെത്തുന്നതും വാര്‍ത്തയായി. എന്നാല്‍ താന്‍ ഒരിക്കലും ഹോംലി വേഷങ്ങള്‍ മാത്രം ചെയ്യുന്ന നായികയാവാന്‍ ആഗ്രഹിച്ചിരുന്നില്ല. കഥയില്‍ അത്തരമൊരു വേഷം സ്വീകരിക്കേണ്ടി വന്നാല്‍ മാത്രം ചെയ്യും. നഗരത്തിലെ പെണ്‍കുട്ടിയുടെ കഥ പറയുമ്പോള്‍ അതിലെ പാട്ടു രംഗങ്ങളിലെങ്കിലും ഗ്ലാമറസാവേണ്ടി വരും. തെലുങ്ക് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തില്‍ അതിഥി വേഷത്തിലും അഭിനയിക്കാന്‍ കമാലിനി തയാറായി. വേട്ടയാട് വിളയാടിലും അത്തരമൊരു വേഷമായിരുന്നു. എങ്കിലും കഥാപാത്രത്തിന്‍റെ പ്രാധാന്യമാണ് താന്‍ കണക്കാക്കിയത്. മലയാളത്തില്‍ ഷാജി.എന്‍. കരുണിന്‍റെ കുട്ടി സ്രാങ്കും ഒരു കന്നട ചിത്രവുമാണ് ഇനി റിലീസ് ചെയ്യാനുള്ളതെന്ന് കമാലിനി. ഇതിനിടെ സംവിധാന രംഗത്തേക്കു കടക്കാനും കമാലിനി തീരുമാനിച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം തന്നെ സംവിധാനവും താന്‍ പഠിക്കുന്നു. എന്നാല്‍ ഇപ്പോള്‍ അഭിനയത്തെക്കുറിച്ചു മാത്രമാണ് മനസ് നിറയെ. കുറച്ചു കൂടി കഴിഞ്ഞാല്‍ സംവിധായികയുടെ റോളിലേക്കും കമാലിനി എത്തുമെന്ന് ഉറപ്പ്. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ചിമ്പു വിത്ത് തമന്ന & വരലക്ഷ്മി Tue May 11, 2010 9:17 pm | |
| ഗൗതം മേനോന്‍ എന്ന സംവിധായകനോട് ഏറെ ഇഷ്ടമായിരിക്കും ചിലമ്പരശന്. ആടിയുലഞ്ഞു നിന്ന തന്‍റെ കരിയറിനു വ്യക്തമായ ദിശ നല്‍കിയതു ഗൗതമിന്‍റെ വിണ്ണൈത്താണ്ടി വരുവായാ എന്ന ചിത്രമാണ്. അടിപൊളി ചിത്രങ്ങളുടെ നായകന്‍ എന്ന ലേബലില്‍ നിന്ന് അഭിനയിക്കാനറിയുന്ന നടന്‍ എന്ന നിലയിലേക്കു വളരാന്‍ ചിമ്പുവിനു വഴികാട്ടിയായതു ഗൗതമാണ്. വിണ്ണൈത്താണ്ടി വരുവായായ്ക്കു ശേഷം ആകെ തിരക്കിലാണു ചിമ്പു. രണ്ടു സിനിമകളിലേക്കു കരാറായിക്കഴിഞ്ഞു. തന്‍റേതായി രണ്ടു ചിത്രങ്ങള്‍ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലും. ലിങ്കുസ്വാമി സംവിധാനം ചെയ്ത്, ക്ലൗഡ് നയന്‍ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ജൂലൈയില്‍ തുടങ്ങാനാണു തീരുമാനം. തമന്നയാണു നായിക. വിഘ്നേഷ് ശിവ സംവിധാനം ചെയ്യുന്ന പോടാ പോടിയില്‍ ശരത് കുമാറിന്‍റെ മകള്‍ വരലക്ഷ്മി ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ടൊറാന്‍റോയില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന പോടാ പോടിയും ചിമ്പുവിന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്. ചിമ്പു സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന വാലിബനിലേക്കു നായികയായി സോനം കപൂറിനെ വിളിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കമിറ്റ് ചെയ്ത സിനിമകള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ വാലിബന്‍റെ ചിത്രീകരണം ആരംഭിക്കും. ഇതിനിടെ ഡബ്ബിങ്ങും പാട്ടുകളും ഒക്കെയായി ചിമ്പുവിനു തിരക്കൊഴിഞ്ഞ നേരമില്ല. മണിരത്നത്തിന്‍റെ രാവണിന്‍റെ തമിഴ് വെര്‍ഷനില്‍ അഭിഷേക് ബച്ചന് ശബ്ദം നല്‍കുന്നതും ചിമ്പുവാണ്. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: രക്തചരിത്രയില്‍ സുബ്രതും Tue May 11, 2010 9:27 pm | |
| തെന്നിന്ത്യന്‍ താരം സൂര്യയുടെ ബോളിവുഡ് അരങ്ങേറ്റം. വിവേക് ഒബ്രോയിയുടെ വ്യത്യസ്തമായ വേഷം. ആന്ധ്രപ്രദേശിന്‍റെ രാഷ്ട്രീയം ചോരക്കളമാക്കിയ സംഭവങ്ങളുടെ ദൃശ്യാവിഷ്കാരം...ഇങ്ങനെ രാം ഗോപാല്‍ വര്‍മയുടെ രക്തചരിത്ര എന്ന ചിത്രത്തിനു വിശേഷണങ്ങള്‍ ഏറെ. ചിത്രത്തിന്‍റെ ഷൂട്ടിങ് തുടങ്ങി. സൂര്യയും പ്രിയാമണിയും ഒന്നിക്കുന്ന സീനുകളുടെ സ്റ്റില്ലുകള്‍ പുറത്തു വന്നു. അപ്പോഴും ചില കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പറ്റിയ താരങ്ങളെ തേടുകയായിരുന്നു രാമു. അങ്ങനെയാണു സുബ്രത് ദത്ത് രക്തചരിത്രയുടെ ഭാഗമാവുന്നത്. മാധോലാല്‍ കീപ്പ് വാക്കിങ് എന്ന ചിത്രത്തിലൂടെ കെയ്റോ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്കാരം നേടിയ സുബ്രത് രക്തചരിത്രയില്‍ മികച്ച കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. യഷ്രാജ് ഫിലിംസിന്‍റെ പൗഡര്‍ എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണു സുബ്രത് ശ്രദ്ധിക്കപ്പെട്ടത്. പൗഡറില്‍ ഐപിഎസ് ഓഫിസറുടെ റോള്‍ സുബ്രത് ഗംഭീരമാക്കി. ഇതിനു ശേഷമാണു ബോളിവുഡ് ശ്രദ്ധിച്ചു തുടങ്ങിയത്. ബംഗാളിലെ ബംങ്കുര എന്ന സ്ഥലത്തു ജനിച്ചു വളര്‍ന്ന സുബ്രത് എംബിഎ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് ഡല്‍ഹിയില്‍ സ്കൂള്‍ ഒഫ് ഡ്രാമയില്‍ ചേര്‍ന്നു. തൊണ്ണൂറുകളുടെ അവസാനം നിരവധി ബംഗാളി സിനിമകളില്‍ അഭിനയിച്ചു. പിന്നീടാണു പൗഡറിലെ വേഷം. ഇപ്പോള്‍ രാം ഗോപാല്‍ വര്‍മ ചിത്രത്തിലൂടെ സുബ്രത് ബോളിവുഡിനോടു കൂടുതല്‍ അടുക്കുന്നു. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ചേരന്‍റെ ആക്ഷന്‍ Tue May 11, 2010 9:28 pm | |
| തമിഴകത്തെ രണ്ട് മികച്ച സംവിധായകര്‍ ഒന്നിക്കുന്നു ഒരു ചിത്രത്തിനു വേണ്ടി. ഒരാള്‍ നായകനായും അടുത്തയാള്‍ സംവിധായകന്‍റെ കുപ്പായത്തിലും. സംവിധായകനെന്നും മികച്ച നടനെന്നും പേരെടുത്ത ചേരന്‍ നായകനാവുന്ന യുദ്ധം സെയ് സംവിധാനം ചെയ്യുന്നതു മിസ്കിന്‍. ചിത്തിരം പേശുതടി, അന്‍ജാതെ, നന്ദലാല തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം മിസ്കിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആക്ഷന്‍ ഹീറോ ഇമേജില്‍ ചേരന്‍ എത്തുന്ന ആദ്യ ചിത്രം കൂടിയാവും യുദ്ധം സെയ്. എജിഎസ് എന്‍റര്‍റ്റെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ കല്‍പ്പാത്തി.എസ്. അഘോരം, കല്‍പ്പാത്തി.എസ്. ഗണേശ്, കല്‍പ്പാത്തി.എസ്. സുരേഷ് എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തിലെ നായിക ദീപ ഷാ. ഓട്ടൊഗ്രാഫ്, തവമായി തവമിരുന്ത്, രാമന്‍ തേടിയ സീതൈ, പൊക്കിഷം തുടങ്ങി ചേരന്‍ നായകനായ ചിത്രങ്ങളെല്ലാം പ്രണയത്തിന്‍റെ വിവിധ ഭാവങ്ങളായിരുന്നു പറഞ്ഞത്. എന്നാല്‍ കൈയില്‍ തോക്കേന്തിയ ചേരനെ ആദ്യമായി പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയാണ് സുഹൃത്ത് കൂടിയായ മിസ്കിന്‍. യുഗേന്ദ്രന്‍, വൈ.ജി. മഹേന്ദ്രന്‍, ലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. സിനിമറ്റൊഗ്രഫി സത്യ. എഡിറ്റിങ് ഗോഗിന്‍. വ്യത്യസ്ത വേഷങ്ങള്‍ പരീക്ഷിക്കാന്‍ തയാറുള്ള ചേരനും മിസ്കിനും ചേരുമ്പോള്‍ മറ്റൊരു ഹിറ്റ് പ്രതീക്ഷിക്കുകയാണ് ആരാധകര്‍. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: പ്രഭുവും നയന്‍സും പങ്കുകച്ചവടക്കാര്‍ Wed May 12, 2010 2:15 pm | |
| തലക്കെട്ട് കണ്ട് തെറ്റിദ്ധരിയ്‌ക്കേണ്ട, പ്രഭുദേവയും നയന്‍താര യും ബിസിനസ്സില്‍ പങ്കുകച്ചവടക്കാരാകുന്ന കാര്യമാണ് പറഞ്ഞ് വരുന്നത്. അമേരിക്കയില്‍ ഒരു ഡാന്‍സ് സ്‌കൂള്‍ ആരംഭിയ്ക്കണമെന്നത് പ്രഭുദേവയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ്. തന്റെ കീഴിലുള്ള 30 അസിസ്റ്റന്റുമാരെ സ്‌കൂളിലെ മാസ്റ്റേഴ്‌സാക്കാനും പ്രഭുദേവ തീരുമാനിച്ചിരുന്നു. കഴിഞ്ഞ കുറെ നാളുകളായി സ്‌കൂള്‍ തുടങ്ങുന്നതിന് ആവശ്യമായ രണ്ട് കോടി രൂപ ഒപ്പിയ്ക്കാനുള്ള ശ്രമങ്ങളിലായിരുന്നു പ്രഭുദേവ. അപ്പോഴാണ് കൂട്ടുകാരിയായ നയന്‍സ് സഹായഹസ്തവുമായി രംഗത്തെത്തിയത്. ചെലവാകുന്ന തുകയുടെ പാതി താന്‍ വഹിയ്ക്കാമെന്നായിരുന്നു നയന്‍സിന്റെ ഓഫര്‍. എന്തായാലും പ്രഭുദവേ സഹായം സ്വീകരിച്ചു. പ്രത്യുപകാരമായി സ്‌കൂളിന്റെ പേര് ഇടാനുള്ള ചുമതല നയന്‍സിന് നല്‍കിയതായും പറയപ്പെടുന്നു. ഇനി ഒരുപടി കടന്ന് നയന്‍സിന്റെ പേരില്‍ തന്നെ പ്രഭു ഡാന്‍സ് സ്‌കൂള്‍ ആരംഭിയ്ക്കുമോയെന്നാണ് കോളിവുഡ് ഉറ്റുനോക്കുന്നത്. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ഖുശ്ബു DMKയിലേക്ക് Sat May 15, 2010 2:39 pm | |
| ഒരു വിവാദ പ്രസ്താവനയുടെ കോലാഹലങ്ങള്‍ അവസാനിച്ചിട്ടേയുള്ളൂ. കോടതിയില്‍ നിന്നു രക്ഷപെട്ട് എത്തിയതേയുള്ളൂ. തൊട്ടു പിന്നാ ലെ തെന്നിന്ത്യന്‍ താരം ഖുശ്ബു രാഷ്ട്രീ യത്തിലേക്ക്. 2005ല്‍ വിവാഹ പൂര്‍വബ ന്ധങ്ങളെക്കുറിച്ചു നടത്തിയ പ്രസ്താവ നയുടെ പേരിലായിരുന്നു ഇത്രനാളത്തെ പ്രശ്നങ്ങള്‍. വിവിധ സംഘടന കള്‍ രംഗത്തെത്തിയിരുന്നു. തമിഴ്നാട്ടി ലെ വിവിധ പൊലീസ് സ്റ്റേഷനുകളിലാ യി നിരവധി കേസുകളുണ്ടായിരുന്നു ഖുശ്ബുവിനെതിരേ. അതെല്ലാം ഒറ്റയടി ക്കു റദ്ദാക്കാന്‍ സുപ്രിം കോടി വിധിച്ചത് അടുത്തിടെ. അതൊരു സാധാരണ വിധിയായിരുന്നില്ല. വിവാഹപൂര്‍വ ബ ന്ധം, വിവാഹിതരാവാതെ ഒന്നിച്ചു താമസിക്കുന്നതിന്‍റെ പ്രശ്നങ്ങള്‍ തുടങ്ങി യ കാര്യങ്ങളില്‍ പരമോന്നത നീതിപീഠത്തിന്‍റെ അഭിപ്രായങ്ങളും ആ ഉത്തരവിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ വിധി ഏറെ ചര്‍ച്ചയായി. കലൈഞ്ജര്‍ കരുണാനിധിയുടെ അടുത്തേക്കാണ് ഖുശ്ബു പോകുന്ന ത്. ഭരണകക്ഷിയായ ഡിഎംകെയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ആഗ്ര ഹം ഖുശ്ബു നേരത്തെ പ്രകടിപ്പിച്ചിരു ന്നു. പാര്‍ട്ടി നേതാക്കളുമായി രണ്ടു വട്ടം ചര്‍ച്ചകള്‍ നടത്തി. രണ്ടു ദിവസ ത്തിനകം വീണ്ടും ചര്‍ച്ചയുണ്ട്. അതു കഴിഞ്ഞാല്‍ കരുണാനിധിയെ സന്ദര്‍ശിച്ച് ഖുശ്ബു ചര്‍ച്ച നടത്തും. സുപ്രീം കോടതി വിധി അനുകൂലമായപ്പോള്‍ത്തന്നെ രാഷ്ട്രീയത്തിലിറങ്ങാനുള്ള ആഗ്രഹം ഖുശ്ബു പ്രകടിപ്പിച്ചിരുന്നു. നാഷണല്‍ പാര്‍ട്ടി എന്ന നില യില്‍ കോണ്‍ഗ്രസിനോടും താത്പര്യമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഡിഎംകെയുമായി ചര്‍ച്ചകള്‍ നടത്തുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ ഖുശ്ബുവിന്‍െ വരവ് പാര്‍ട്ടി ക്കു ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. ഒരിക്കല്‍ തമിഴകത്തിന്‍റെ താരറാണിയായിരുന്ന ഖുശ്ബുവിനു വേണ്ടി ക്ഷേ ത്രം വരെ പണിതിരുന്നു ആരാധകര്‍. ഇപ്പോഴും മിനിസ്ക്രീനില്‍ സജീവമായ ഖുശ്ബു ഇടയ്ക്ക് മിക ച്ച കഥാപാത്രങ്ങളുമായി സിനിമയി ലും എത്തുന്നുണ്ട്. അടുത്ത തെര ഞ്ഞെടുപ്പില്‍ ഖുശ്ബുവിനു സീറ്റ് നല്‍കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട് ഡിഎംകെ. ഖുശ്ബുവിനു ക്ഷേത്രം പണിത പെരുമാമ്പല്ലൂര്‍ ജില്ലയില്‍ വരുന്ന ഏതെങ്കിലും സീറ്റ് നല്‍കാനാണ് സാധ്യത. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ഖുശ്ബുവിന്റെ ഷോ ജയ ടിവിക്ക് വേണ്ട Sun May 16, 2010 4:33 pm | |
| മിത്രം ശത്രുവാകാന്‍ അധികസമയം വേണ്ടെന്ന് തെളിയിക്കുന്ന തീരുമാനമാണ് ജയ ടിവി ഖുശ്ബു അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയുടെ കാര്യത്തില്‍ മിത്രം ശത്രുവാകാന്‍ അധികസമയം വേണ്ടെന്ന് തെളിയിക്കുന്ന തീരുമാനമാണ് ജയ ടിവി ഖുശ്ബു അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയുടെ കാര്യത്തില്‍ കൈക്കൊണ്ടത്. ഖുശ്ബു ഡിഎംകെയില്‍ ചേര്‍ന്ന കാരണത്താല്‍ എഐഡിഎംകെ അനുഭാവ ചാനലായ ജയ ടിവി അവരുടെ ഷോ വേണ്ടെന്ന് വച്ചു.
തമിഴ്നാട്ടില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി വളരെ പ്രശസ്തി നേടിയ റിയാലിറ്റി ഗെയിം ഷോ ആയ ‘ജാക്ക് പോട്ട്’ ആണ് രാഷ്ട്രീയച്ചൊരുക്കില്‍ നിര്‍ത്തിവച്ചത്. വളരെയധികം പ്രേക്ഷക പങ്കാളിത്തമുള്ള ഒരു മണിക്കൂര്‍ നീളുന്ന ഗെയിം റിയാലിറ്റി ഷോ ഞായറാഴ്ച രാത്രിയിലായിരുന്നു സംപ്രേക്ഷണം ചെയ്തിരുന്നത്.
ചാനലിന്റെ നയത്തിന്റെ ഭാഗമായാണ് ഖുശ്ബു അവതരിപ്പിക്കുന്ന ഷോ നിര്‍ത്തിവച്ചതെന്ന് ചാനല്‍ അധികൃതര്‍ പറഞ്ഞു. ഡിഎംകെ അനുകൂലികളോട് വ്യക്തിപരമായ പ്രശ്നമൊന്നുമില്ല എന്ന് വ്യക്തമാക്കിയ അധികൃതര്‍ കരുണാനിധി തിരക്കഥയെഴുതിയ സിനിമകളും തങ്ങള്‍ പ്രദര്‍ശിപ്പിക്കാറില്ല എന്നും ചൂണ്ടിക്കാട്ടുന്നു.
“കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലമായി ഞാനാണ് ‘ജാക്ക്പോട്ട്’ എന്ന പരിപാടി അവതരിപ്പിച്ചുവരുന്നത്. എന്നെ ആ പരിപാടിയില്‍ നിന്ന് നീക്കം ചെയ്യുന്നുണ്ടെങ്കില്‍ അക്കാര്യം ജയ ടിവി എന്നെയായിരുന്നു ആദ്യം അറിയിക്കേണ്ടിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ജയ ടിവി അധികൃതര്‍ എന്ന ബന്ധപ്പെട്ടിട്ടില്ല. പാര്‍ട്ടിയില്‍ ചേരുന്ന കാര്യം തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തിന്റെ സമ്മതം ലഭിച്ചതിന് ശേഷം മതി എന്ന നയം ഒട്ടും ശരിയല്ല. തൊഴില്‍ വേറെ, രാഷ്‌ട്രീയം വേറെ എന്നാണ് എന്റെ നിലപാട്” - ഖുശ്ബു വിശദീകരിക്കുന്നു.
ജയലളിതയുടെ അടുത്ത കൂട്ടുകാരി ശശികലയുടെ ബന്ധുക്കളുടെ ഉടമസ്ഥതയിലാണ് ജയ ടിവി പ്രവര്‍ത്തിക്കുന്നത്. ഖുശ്ബുവിനെ ജയ ടിവി പുറത്താക്കിയത് ‘ഉര്‍വശീശാപം’ പോലെയാണെന്ന് കോടമ്പാക്കം കരുതുന്നു. കാരണം ജയ ടിവിയേക്കാള്‍ എന്തുകൊണ്ടും മുന്നിലാണ് ഡിഎംകെയുടെ അനൌദ്യോഗിക ചാനലുകളായ സണ്‍ നെറ്റ്‌വര്‍ക്കും കലൈഞ്ജര്‍ ടിവിയും. ജയ ടിവി പുറത്താക്കിയ ഖുശ്ബുവിനെ സണ്‍ നെറ്റ്‌വര്‍ക്കോ കലൈഞ്ജര്‍ ടിവിയോ ഏറ്റെടുക്കും എന്ന് ഉറപ്പ്. ജയ ടിവിയേക്കാള്‍ ‘റീച്ച്’ ഉള്ള, ‘റിച്ച്’ ആയ ഡിഎംകെ ചാനലുകളില്‍ കയറിപ്പറ്റിയാല്‍ കൂടുതല്‍ പ്രശസ്തിയും സമ്പത്തും ഖുശ്ബുവിനെ തേടിവരും! | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: അഞ്ജലിയുടെ ഭീഷ്മപ്രതിജ്ഞ Mon May 17, 2010 5:12 pm | |
| കടുപ്പമേറിയൊരു പ്രതിജ്ഞയെടുത്തിരിക്കുകയാണ് നടി അഞ്ജലി.ഗ്ലാമര്‍വേഷങ്ങളിലേക്ക് തന്നെയിനി നോക്കേണ്ടെന്നാണ് തമിഴിലെ ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന യുവതാരങ്ങളിലൊരാളെന്നു വിലയിരുത്തപ്പെടുന്ന അഞ്ജലി പറയുന്നത്. അഭിനയജീവിതം തുടങ്ങിയിട്ടധികമാവാത്തൊരു നടിക്ക് ഈ പ്രതിജ്ഞ പാലിക്കാന്‍ പ്രയാസമേറെയാണെന്ന് അറിയാത്തയാളല്ല അഞ്ജലി. സാന്നിധ്യമറിയിച്ച ആദ്യചിത്രത്തില്‍ത്തന്നെ പ്രതിഭാസ്ഫുരണം ബോധ്യപ്പെടുത്തിയ നടിയാണവര്‍. 'കറ്റ്‌റത് തമിള്‍' എന്ന ചിത്രത്തില്‍ ജീവയുടെ നായികയായിട്ടായിരുന്നു ആ അരങ്ങേറ്റം. ഒടുവില്‍, വസന്തബാലന്‍ സംവിധാനം ചെയ്ത 'അങ്ങാടിതെരു' എന്ന ചിത്രത്തിലൂടെയും അഞ്ജലി എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.'കല്ലൂരി'യെന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മഹേഷാണ് 'അങ്ങാടിതെരു'വില്‍ അഞ്ജലിയുടെ നായകന്‍. നിത്യജീവിത്തില്‍ കണ്ടുമുട്ടുന്ന അതിസാധാരണരായ പെണ്‍കിടാങ്ങളെ വെള്ളിത്തിരയില്‍ ആവിഷ്‌കരിക്കുന്നതില്‍ അസാമാന്യമായ പാടവമാണ് ഈ പെണ്‍കുട്ടി കാണിക്കുന്നതെന്ന് നിരൂപകര്‍ വിലയിരുത്തുന്നു. തങ്ങളിലൊരാളെന്ന മട്ടില്‍ സ്‌ക്രീനിലെത്തുന്ന അഞ്ജലിയെ സാധാരണ തമിഴ്‌പ്രേക്ഷകര്‍ ഹൃദയപൂര്‍വമാണ് സ്വീകരിച്ചത്. വസന്തബാലന്റെ 'അങ്ങാടിതെരു' അഞ്ജലിയുടെ അഭിനയജീവിത്തില്‍ പ്രധാനവഴിത്തിരിവാകുകയാണ്. ജീവിതത്തിന്റെ ഓരങ്ങളിലായിപ്പോകുന്നവരെ പ്രേക്ഷകരുടെ ഉള്ളുലയ്ക്കുംവിധം ചിത്രീകരിക്കുന്നസംവിധായകനാണ് വസന്തബാലന്‍. ആദ്യചിത്രമായ 'വെയിലി'ലും അദ്ദേഹം അത് തെളിയിച്ചിരുന്നു. എല്ലാവരുടെയും കണ്‍മുന്നിലുണ്ടെങ്കിലും ആരും കണ്ടെന്നു നടിക്കാത്ത സത്യങ്ങള്‍ ആവിഷ്‌കരിക്കാനാണ് 'അങ്ങാടിതെരു'വിലൂടെ ഈ സംവിധായകന്‍ ശ്രമിച്ചത്വമ്പന്‍മാളുകളിലെ ജോലിക്കാരുടെ ദുരിതജീവിതങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയതിന്റെ പേരില്‍ സംവിധായകന് ഭീഷണി നേരിടേണ്ടിവന്നിരുന്നു. ഇതിലെ അഭിനയത്തിലൂടെ അഞ്ജലി പഴയ നായികമാരായ രേവതിയുടെയും നദിയയുടെയും തലത്തിലെത്തിയിരിക്കുന്നുവെന്നു പലരും പ്രശംസിച്ചു. തൊട്ടുപിന്നാലെ അഭിനയിച്ച രണ്ടു ചിത്രങ്ങളിലും സാധാരണജീവിതത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെയാണ് അഞ്ജലിക്കുകിട്ടിയത്.'ഇമയമും ശിഖരമും രട്ടൈസുഴി', 'മകിഴ്ചി' എന്നിവയാണവ. ഇത്തരം ചിത്രങ്ങളില്‍ അഭിനയിച്ച ശേഷം ഗ്ലാമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ശരിയല്ലെന്നാണ് അഞ്ജലി പറയുന്നത്. 'കറ്റ്‌റത് തമിള്‍' പുറത്തിറങ്ങിയ ശേഷം സുന്ദര്‍.സി യുടെ നായികയായി 'ആയുധം സെയ്‌വോം' എന്ന ചിത്രത്തില്‍ ഗ്ലാമര്‍വേഷത്തില്‍ അഞ്ജലി പ്രത്യക്ഷപ്പെട്ടിരുന്നു.അഴകളവുകള്‍ വെളിപ്പെടുത്തിക്കൊണ്ടുള്ള അഞ്ജലിയുടെ ഗാനരംഗങ്ങളായിരുന്നു ആ ചിത്രത്തിന്റെ തുറുപ്പ്ചീട്ട്. അത്തരത്തില്‍ ഒരു വേഷം ഇനി ആലോചിക്കാന്‍ പറ്റില്ലെന്നാണ് താരത്തിന്റെ ഇപ്പോഴത്തെ നിലപാട്. ''എന്നില്‍ വിശ്വാസമര്‍പ്പിച്ച് മികച്ച കഥാപാത്രങ്ങളെ നല്കിയ സംവിധായകരോടു കാട്ടുന്ന വഞ്ചനയായിരിക്കും അത്. അതുകൊണ്ട്, മേലില്‍ ഗ്ലാമര്‍വേഷങ്ങള്‍ ചെയ്യുന്ന പ്രശ്‌നമില്ല''- അഞ്ജലി ആണയിടുന്നു. വ്യത്യസ്തമായ രീതിയില്‍ ചിന്തിക്കുകയും സിനിമയെടുക്കുകയും ചെയ്യുന്നവരാണ് തമിഴിലെ പുതുതലമുറയില്‍ പലരുമെന്നതിനാല്‍, പ്രതിജ്ഞ പാലിക്കാന്‍ പാകത്തിന് നല്ല കഥാപാത്രങ്ങള്‍ തുടര്‍ച്ചയായി അഞ്ജലിക്കു ലഭിക്കുമെന്നു പ്രതീക്ഷിക്കാം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: വിമലിന് ആക്ഷന്‍ നായകനാവേണ്ട Mon May 17, 2010 5:16 pm | |
| സിനിമയിലെത്തിക്കഴിഞ്ഞാല്‍ ആക്ഷന്‍ഹീറോ ആകാനാഗ്രഹിക്കാത്തവരുണ്ടാകുമോ? പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന സംഘട്ടനങ്ങളും പഞ്ച്ഡയലോഗുകളുമൊക്കെയായി വെള്ളിത്തിരയിലങ്ങനെ നിറഞ്ഞുവിലസാന്‍ കൊതിക്കാത്തവരാരാണ് ? എന്നാല്‍, ആ വഴിയല്ല തന്‍േറതെന്നാണ് വിമല്‍ പറയുന്നത്. ആരാണീ വിമല്‍ എന്നാവും സംശയം. 'പശങ്ക' എന്ന ചിത്രത്തില്‍ മീനാക്ഷിസുന്ദരം എന്ന എല്‍.ഐ.സി. ഏജന്റായി പ്രേക്ഷകരുടെ പ്രിയം നേടിയ യുവനടനാണ് അദ്ദേഹം. വേഗ അവതരിപ്പിച്ച സോഫിക്കണ്ണ് എന്ന ബാലവാടി ടീച്ചറെ പ്രണയിക്കുന്ന കഥാപാത്രമാണ് മീനാക്ഷിസുന്ദരം. ചിത്രത്തിന്റെ മുഖ്യകഥാവസ്തുവിന് സമാന്തരമായി വികസിക്കുന്ന ആ പ്രണയകഥ സാധാരണ സിനിമാപ്രണയങ്ങളില്‍നിന്നു വളരെ വ്യത്യസ്തമായിരുന്നു. അതുകൊണ്ടുതന്നെ, 'പശങ്ക' കണ്ടവര്‍ക്കാര്‍ക്കും വിമലിനെ അത്രയെളുപ്പം മറക്കാനാവില്ല. യാഥാര്‍ഥ്യബോധമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് തനിക്കു താത്പര്യമെന്ന് വിമല്‍ പറയുന്നു. 'കളവാണി' എന്ന പുതിയ ചിത്രത്തില്‍ അത്തരമൊരു വേഷമാണ് ലഭിച്ചിരിക്കുന്നത്. കേരളക്കാരിയായ ഓവിയയാണ് ഈ ചിത്രത്തില്‍ നായിക. യഥാര്‍ഥ ജീവിതസ്പര്ശമുള്ളതെങ്കിലും പ്രേക്ഷകരെ രസിപ്പിക്കുന്ന ചിത്രമാണിതെന്ന് നായകന്‍ പറയുന്നു. തഞ്ചാവൂരുകാരനായ സര്‍ഗുണമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആദ്യചിത്രമാണിത്. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: കമാലിനിയുടെ സംവിധാനമോഹം Mon May 17, 2010 5:18 pm | |
| വേട്ടയാട് വിളയാട്' എന്ന കമല്‍ച്ചിത്രം കണ്ടവരാരും കമാലിനി മുഖര്‍ജിയെ മറക്കാനിടയില്ല. തെലുങ്കിലും തമിഴിലും അഭിനയത്തിരക്കുകളിലാണെങ്കിലും താരത്തിനു മോഹം സംവിധായികയാവാനാണ്. ''ഇപ്പോള്‍ ശ്രദ്ധ മുഴുവന്‍ അഭിനയത്തിലാണെങ്കിലും സംവിധായികയാവുകയെന്നത് എന്റെ സ്വപ്നമാണ്. ഭാവിയില്‍ തീര്‍ച്ചയായും ഞാന്‍ സംവിധായികയാവും''-കമാലിനി ആണയിടുന്നു. തമിഴിലും തെലുങ്കിലുമിറങ്ങുന്ന ഒരു ആക്ഷന്‍ ചിത്രത്തിലാണ് കമാലിനി ഒടുവില്‍ അഭിനയിച്ചത്. തമിഴില്‍ 'കുറ്റ്‌റപിരിവ്' എന്നും തെലുങ്കില്‍ 'പോലീസ്‌പോലീസ്' എന്നുമാണ് ഈ ചിത്രത്തിന്റെ പേര്. പൃഥ്വിരാജും ശ്രീകാന്തും ഒന്നിക്കുന്ന ഈ ചിത്രത്തിലെ മറ്റൊരു നായിക സഞ്ജനയാണ്. ആന്ധ്രയിലെ നക്‌സല്‍പോരാട്ടങ്ങളുടെ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ പോലീസുദ്യോഗസ്ഥരായാണ് പൃഥ്വിരാജും ശ്രീകാന്തും വേഷമിടുന്നത്. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: കരുണാനിധിയുടെ തിരക്കഥയില്‍ 'ഇളൈഞ്ജന്‍' വരുന്നു Mon May 17, 2010 5:19 pm | |
| ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധി ഇടവേളയ്ക്കുശേഷം വീണ്ടും ഒരു സിനിമയ്ക്കായി കഥയും തിരക്കഥയും ഒരുക്കുന്നു. ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന സിനിമയ്ക്ക് 'ഇളൈഞ്ജന്‍' (യുവാവ്) എന്നാണ് പേരിട്ടിരിക്കുന്നത്. സുരേഷ് കൃഷ്ണ (ബാഷ ഫെയിം) സംവിധാനം ചെയ്യുന്ന സിനിമ നിര്‍മിക്കുന്നത് എസ്. മാര്‍ട്ടിനാണ്. google_ad_client = "pub-3347613767743789"; google_language = "en"; google_encoding = "latin1"; google_ad_slot = "7478524737"; google_ad_width = 234; google_ad_height = 60; google_protectAndRun("ads_core.google_render_ad", google_handleError, google_render_ad); പി. വിജയ് ആണ് നായകന്‍. രമ്യാ നമ്പീശന്‍, മീനാക്ഷി എന്നിവര്‍ മുഖ്യ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഖുഷ്ബു, വടിവേലു നാസര്‍ എന്നിവരും തിരശ്ശീലയിലെത്തും. റോം, വെനീസ്, ഹോളണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന 'ഇളൈഞ്ജ'ന്റെ ഛായാഗ്രഹണം പി.സി. ശ്രീറാമിന്റെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള പി.എല്‍. സഞ്ജയ് ആണ്. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: പുണെ സുന്ദരിയുടെ യോഗാഭ്യാസം Mon May 17, 2010 5:20 pm | |
| നടി പൂനം ബജ്‌വ അല്പം തിരക്കിലാണ്. അഭിനയത്തിനുപുറമെ യോഗ പരിശീലനം കൂടിയുള്ളതിനാലാണ് തിരക്ക്. പുണെക്കാരിയായ താരം മുംബൈയില്‍ നിന്നാണ് യോഗപരിശീലനത്തിന് ആളെ കണ്ടെത്തിയിരിക്കുന്നത്. ശരീരവും മനസ്സും എപ്പോഴും സൗഖ്യത്തോടെയിരിക്കണം. അതിന് യോഗയ്ക്കു പുറമെ ജിമ്മിലെ അഭ്യാസങ്ങള്‍ കൂടി ചെയ്യുന്നുണ്ടെന്നു താരം വെളിപ്പെടുത്തുന്നു. ഇതുകാരണം ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിക്കാന്‍ കഴിയുന്നുണ്ടെന്നു സാക്ഷ്യപ്പെടുത്താനും പൂനം തയ്യാര്‍. തെന്നിന്ത്യയില്‍ തെലുങ്കിലാണ് തുടക്കംകുറിച്ചതെങ്കിലും തമിഴിലെത്തിയതോടെയാണ് പൂനത്തിന്റെ രാശി തെളിഞ്ഞത്. ജീവയുടെ നായികയായി അഭിനയിച്ച 'കച്ചേരി ആരംഭം' എന്ന ചിത്രമാണ് ഒടുവില്‍ തിയേറ്ററിലെത്തിയത്. ഒരേസമയത്ത് ഒന്നിലേറെ ചിത്രങ്ങളില്‍ വാരിവലിച്ച് അഭിനയിക്കാന്‍ താത്പര്യമില്ലെന്നാണ് പൂനത്തിന്റെ നിലപാട്. കാര്യമായൊന്നും ചെയ്യാനില്ലാത്ത വേഷങ്ങള്‍ അവതരിപ്പിക്കാന്‍ തയ്യാറുമല്ല. അതുകൊണ്ട്, സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കാറുണ്ട്. നരേന്‍ നായകനായ 'തമ്പിക്കോട്ടൈ' എന്ന ചിത്രത്തിലാണിപ്പോള്‍ അഭിനയിക്കുന്നത്. പോരടിക്കുന്ന രണ്ടുഗ്രാമങ്ങളെ ഒരുമിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രണയികളുടെ കഥ പറയുന്ന ഈ ചിത്രം തന്നെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുമെന്നാണ് താരത്തിന്റെ പ്രതീക്ഷ. | |
|
| |
Sponsored content
| Subject: Re: Tamil Film News --- LATEST UPDATES | |
| |
|
| |
| Tamil Film News --- LATEST UPDATES | |
|