| Tamil Film News --- LATEST UPDATES | |
|
+16naayakan innachan manikandan avatar baasha machan yeldo987 MANGALASSERY KARTHIKEYAN MANNADIYAR real hero mangalasseri roshanpeter Exorcist thankan deathrace devan 20 posters |
|
Author | Message |
---|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: കോമഡിക്കാര്‍ സീരിയസ്സായി; സിങ്കമുത്തു ജയിലില്‍ Mon May 17, 2010 7:52 pm | |
| കോളിവുഡിലെ പ്രമുഖരായ രണ്ടു ഹാസ്യതാരങ്ങള്‍ തമ്മിലുള്ള തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു. വടിവേലുവിനെതിരേ വധഭീഷണി ഉയര്‍ത്തിയ കെആര്‍ സിങ്കമുത്തുവിനെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി വടിവേലുവിന്റെ ഓഫീസിലെത്തി സിങ്കമുത്തു വധഭീഷണി ഉയര്‍ത്തിയെന്ന് വടിവേലുവിന്റെ മാനേജരാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് വിരുഗംപക്കം പൊലീസ് സിങ്കമുത്തുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സിങ്കമുത്തിവിനെ റിമാന്‍ഡ് ചെയ്തു. ഭൂമിയിടപാടില്‍ ഏഴുകോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ മാസങ്ങളായി തര്‍ക്കം നിലനില്‍ക്കുകയാണ്. വടിവേലുവിനെ സിങ്കമുത്തു വഞ്ചിച്ചെന്നു കാട്ടി ഒട്ടേറെ പരാതികളും പൊലീസിന് ലഭിച്ചിട്ടുണ്ട്. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: യാത്രകളെ സ്നേഹിക്കുന്ന നടി Wed May 19, 2010 2:49 pm | |
| ഷൂട്ടിങ്ങിനു വേണ്ടിയുള്ള യാത്രകള്‍ താന്‍ ആസ്വദിക്കുകയാണെന്ന് ജെനീലിയ ഡിസൂസ. മംഗലാപുരത്തു ജനിച്ച് മുംബൈയില്‍ പഠിച്ചു വളര്‍ന്ന ജെനീലിയയ്ക്ക് സിനിമയില്‍ തിരക്കേറുകയാണ്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങുന്ന താരത്തിനു പരസ്യങ്ങളിലും വന്‍ ഡിമാന്‍ഡ്. ഷൂട്ടിങ്ങിനായി വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്നത് അങ്ങേയറ്റം ആസ്വദിക്കുകയാണ് താനെന്ന് ജെനീലിയ പറയുന്നു. യാത്രകള്‍ കുറച്ചു ബുദ്ധിമുട്ടാണെങ്കിലും അത് പലപ്പോഴും സന്തോഷം തരുന്നു. സീനിയര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കുന്നത് ബുദ്ധിമുട്ടേയല്ലെന്ന് ജെനീലിയ. അവര്‍ക്കൊപ്പം സിനിമ ചെയ്യുമ്പോഴാണ് കൂടുതല്‍ പഠിക്കാന്‍ കഴിയുന്നത്. തെലുങ്കില്‍ വെങ്കിടേഷിനൊപ്പം അഭിനയിച്ചത് മറക്കാന്‍ കഴിയില്ല. അഭിനയത്തിലെ പോരായ്മകള്‍ പറഞ്ഞു തരാന്‍ അവര്‍ ശ്രദ്ധിക്കാറുണ്ട്. ശങ്കര്‍ സംവിധാനം ചെയ്ത ബോയ്സിലൂടെ സിനിമയിലെത്തിയ ജെനീലിയയ്ക്ക് അന്ന് പുതുമുഖമായിരുന്ന സിദ്ധാര്‍ഥിനൊപ്പം അഭിനയിക്കുന്നതില്‍ ബുദ്ധിമുട്ടു തോന്നിയില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ബൊമ്മരിലുവില്‍ ഇരുവരും ഒന്നിച്ചപ്പോഴാണ് അഭിനയത്തിലെ മാറ്റം തനിക്കു മനസിലായതെന്ന് ജെനീലിയ. ധനുഷ് നായകനാവുന്ന ഉത്തമപുത്രന്‍റെ ഷൂട്ടിങ് തിരക്കുകളിലാണ് ജെനീലിയ ഇപ്പോള്‍. സന്തോഷ് സുബ്രഹ്മണ്യത്തിനു ശേഷം തനിക്കു ലഭിക്കുന്ന മികച്ച വേഷമാണ് ഉത്തമപുത്രനിലേത്. ഭാഗ്യരാജ്, കരുണാസ്, വിവേക് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സൂപ്പര്‍ഹിറ്റാവുമെന്ന് ജെനീലിയ ഉറപ്പിച്ചുകഴിഞ്ഞു. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: മൂവര്‍സംഘം വീണ്ടും Sat May 22, 2010 2:38 am | |
| അങ്ങാടിത്തെരു'വിലൂടെ തമിഴ്‌സിനിമാപ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ മൂവര്‍ സംഘം വീണ്ടും ഒന്നിക്കുന്നു. നായികാനായകന്മാരായ കനിയെയും ജ്യോതിലിംഗത്തെയും അവതരിപ്പിച്ച അഞ്ജലി, മഹേഷ് എന്നിവര്‍ക്കൊപ്പം, നായകന്റെ സുഹൃത്തായ മാരിമുത്തുവിനെ വെള്ളിത്തിരയിലെത്തിച്ച പാണ്ടിയും പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്നു. 'അങ്ങാടിത്തെരു'വിന്റെ നിര്‍മാതാക്കളായ ഐങ്കരന്‍ ഇന്റര്‍നാഷണലിന്റെ അടുത്ത ചിത്രത്തിലാണീ മൂന്നുപേരും വീണ്ടുമൊരുമിക്കുന്നത്. വസന്തബാലന്‍ സംവിധാനം ചെയ്ത 'അങ്ങാടിത്തെരു' എല്ലാവിഭാഗം പ്രേക്ഷകരും നന്നായി സ്വീകരിച്ചതിന്റെ ആഹ്ലാദത്തിലാണ് നിര്‍മാതാക്കള്‍. സംവിധാനമികവിനൊപ്പം, കഥാപാത്രങ്ങളുടെ ആത്മാവറിഞ്ഞ് അഭിനയിച്ച താരങ്ങളും സിനിമയുടെ വിജയത്തില്‍ പ്രധാനപങ്കുവഹിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അസ്വാഭാവികതയോ കൃത്രിമത്വമോ നിഴലിക്കാത്ത പ്രകടനമാണ് അഭിനേതാക്കളുടേതെന്ന് നിരൂപകര്‍ പ്രശംസിക്കുന്നു. യഥാര്‍ഥജീവിതവുമായി അത്രയേറെ ചേര്‍ന്നുനില്ക്കുന്ന മട്ടിലുള്ള സിനിമയാകാന്‍ 'അങ്ങാടിത്തെരു'വിന് കഴിഞ്ഞത് അഭിനേതാക്കളുടെ സമര്‍പ്പണംകൊണ്ടുകൂടിയാണെന്നു വ്യക്തം. അതുകൊണ്ടുതന്നെ, ഈ മൂവര്‍സംഘം വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയേറെയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖമായിരിക്കുമെന്നതിനപ്പുറമുള്ള വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഏതായാലും, 'അങ്ങാടിത്തെരു'വിനെപ്പോലെതന്നെ നല്ല സ്വീകരണം പുതിയചിത്രത്തിനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അഞ്ജലി. മഹേഷിനും പാണ്ടിക്കുമൊപ്പം വീണ്ടും അഭിനയിക്കാന്‍ അവസരം കിട്ടുന്നതിലെ സന്തോഷവും ഈ പെണ്‍കൊടി പങ്കുവെക്കുന്നു. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: നമിത വില്ലത്തിയാവുന്നു Tue May 25, 2010 11:12 pm | |
| കരിയറില്‍ ആദ്യമായി നമിത നെഗറ്റീവ് റോളില്‍ അഭിനയിക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി കഥ രചിച്ച ഇളൈജനിലാണ് നമിത വില്ലത്തിയാവുന്നത്. രമ്യ നമ്പീശന്‍ നായികയാവുന്ന ചിത്രത്തില്‍ പി വിജയ് ആണ് നായകന്‍.
ചിത്രത്തിലെ നെഗറ്റീവ് റോള്‍ നമിതയെ ത്രില്ലടിപ്പിച്ചിരിയ്ക്കുകയാണ്. കരുണാനിധിയുടെ സാന്നിധ്യമാണ് തന്നെ ഈ സിനിമയിലേക്ക് ആകര്‍ഷിച്ചതെന്ന് ഗ്ലാമര്‍ താരം പറയുന്നു.
ആരാധകര്‍ പ്രതീക്ഷിയ്ക്കുന്നതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു വേഷമാണ് എനിയ്ക്ക് ചിത്രത്തിലുള്ളത്. ഇളൈഞ്ജറിലെ നെഗറ്റീവ് റോള്‍ ആരാധകരെ തൃപ്തിപ്പെടുത്തുമെന്നാണ് ഞാന്‍ കരുതുന്നത് നമിത പറയുന്നു.
ഒരു നിര്‍മാണ കമ്പനി തുടങ്ങുന്നതിന്റെ ആലോചനയിലാണ് നമിത. നല്ല തിരക്കഥകള്‍ക്ക് വേണ്ടി കാത്തിരിയ്ക്കുകയാണ് ഞാന്‍. നവാഗത പ്രതിഭകളെ പ്രോത്സാഹിപ്പിയ്ക്കാനും ഞാന്‍ ആഗ്രഹിക്കുന്നു | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: മംമ്ത വീണ്ടും തമിഴില്‍ ഭാഗ്യപരീക്ഷണത്തിന് Wed May 26, 2010 5:37 pm | |
| രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മംമ്ത തമിഴില്‍ വീണ്ടും ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നു. ജയം രവിയെ നായകനാക്കി അമീര്‍ സംവിധാനം ചെയ്യുന്ന 'ആദി ഭഗവാനി'ലൂടെയാണ് മംമ്തയുടെ തമിഴിലേക്കുള്ള തിരിച്ചുവരവ്. രണ്ട് വര്‍ഷം മുമ്പ് മാധവന്‍ നായകനായ 'ഗുരു എന്‍ ആളു' ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടതിന് ശേഷം മംമ്ത ഒരൊറ്റ തമിഴ് ചിത്രത്തില്‍ പോലും പ്രത്യക്ഷപ്പെട്ടിരുന്നില്ല.
കോളിവുഡിലേക്കുള്ള രണ്ടാം വരവില്‍ അഭിനയപ്രധാന്യമുള്ള റോളുകള്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്നാണ് താരത്തിന്റെ തീരുമാനം.മലയാളത്തില്‍ മികച്ച വേഷങ്ങള്‍ ലഭിയ്ക്കുമ്പോള്‍ തമിഴില്‍ ചെറിയ റോളുകളില്‍ ഒതുങ്ങേണ്ട ആവശ്യമില്ലെന്നാണ് താരത്തിന്റെ നിലപാട്.
"വാണിജ്യ സിനിമകളിലെ ഹീറോയിന്‍ റോളുകള്‍ . റിയലിസ്റ്റിക് സിനിമകളെക്കാള്‍ പ്രധാന്യമുണ്ടെന്നറിയാം. കൊമേഴ്‌സ്യല്‍ സിനിമകള്‍ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിച്ചേരുന്നു.ആദി ഭഗവാനിലെ എന്റെ വേഷം എനിക്കിഷ്ടപ്പെട്ടു. അതിനാല്‍ ചിത്രവുമായി സഹകരിയ്ക്കുന്നു." ഒരു തമിഴ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയ | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ആക്ഷന്‍ കിങ് അര്‍ജ്ജുന് കാലിടറുന്നു Thu May 27, 2010 8:18 pm | |
| ആക്ഷന്‍ കിങ് അര്‍ജ്ജുന് തമിഴകത്ത് കാലിടറുകയാണ്. നാല്‍പതുകളിലെത്തി നില്‍ക്കുന്ന താരം കടുത്ത മത്സരമാണ് യുവതാരങ്ങളില്‍ നിന്നും നേരിടുന്നത്. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുമായെത്തുന്ന യുവതാര സിനിമകള്‍ ലക്ഷ്യമിടുന്നത് അര്‍ജ്ജുന്‍ ആരാധകരെയാണ്. ഒട്ടേറെ വര്‍ഷങ്ങള്‍ അര്‍ജ്ജുന്‍ കയ്യടക്കിവെച്ചിരുന്ന ആക്ഷന്‍ കിങ് പദവി നോട്ടമിട്ട് ഒരുപിടി യുവതാരങ്ങളാണ് രംഗത്തുള്ളത്. വിശാല്‍, അരുണ്‍ വിജയ് പോലുള്ള താരങ്ങളാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നിലുള്ളത്. അര്‍ജ്ജുന്‍ ചിത്രങ്ങളുടെ പ്രധാന മാര്‍ക്കറ്റായിരുന്ന ബി-സി ക്ലാസ് തിയറ്ററുകളുടെ തകര്‍ച്ചയും താരത്തിന് ഭീഷണിയാകുന്നു. അര്‍ജ്ജുന്റെ അവസാന സിനിമകളായ ദുരൈ, തിരുവണ്ണാമലൈ എന്നീ സിനിമകള്‍ക്ക് ബോക്‌സ് ഓഫീസില്‍ ഒരു ചലനവും സൃഷ്ടിയ്ക്കാനായിരുന്നില്ല. വര്‍ഷങ്ങളായി ഷൂട്ടിങ് തുടരുന്ന വന്ദേമാതരം ഇനിയും പൂര്‍ത്തിയായിട്ടില്ല. ഈ സാഹചര്യത്തില്‍ മിനിമം ഗ്യാരണ്ടി നടന്‍ എന്ന ഇമേജ് അര്‍ജ്ജുന് നഷ്ടപ്പെടുകയാണെന്ന് സിനിമാ പണ്ഡിറ്റുകള്‍ വിലയിരുത്തുന്നു. ' കരിയറില്‍ ഒരു തിരിച്ചുവരവിന് ശ്രമിയ്ക്കുന്ന നടന്റെ ഏറ്റവും പുതിയ ചിത്രം ജി കിച്ച സംവിധാനം ചെയ്ത 'മാസി'യാണ്. പതിവ് അര്‍ജ്ജുന്‍ പടങ്ങള്‍ പോലെ ഗ്ലാമര്‍ മാത്രം ലക്ഷ്യമാക്കി രണ്ട് നായികമാര്‍ ചിത്രത്തിലുണ്ട്. ഹേമ, അര്‍ച്ചന എന്നിവര്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അര്‍ജ്ജുന്‍ അഭിനയിക്കുന്നത്. കോളിവുഡിലെ നിലനില്‍പിനും ആക്ഷന്‍ കിങ് എന്ന വിശേഷണത്തോട് നീതി പുലര്‍ത്താനും അര്‍ജ്ജുന് ഒരു വിജയം കൂടിയേ തീരൂ. മാസിയിലൂടെ അര്‍ജ്ജുന് അത് കഴിയുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: പൃഥ്വിയുടെ പൊലീസ് റോള്‍ Fri May 28, 2010 2:15 pm | |
| മണിരത്നത്തിന്‍റെ രാവണന്‍ എന്ന ചിത്രം കൂടി വരുന്നതോടെ തമിഴ് സിനിമാ ലോകത്ത് പൃഥ്വിരാജിന്‍റെ കരിയര്‍ ഗ്രാഫ് മാറും. അതിനു തൊട്ടു മുന്‍പ് ഒരു പൊലീസ് റോളില്‍ പൃഥ്വി വരുന്നു. കുട്രപ്പിരിവ്. കൂടെ ശ്രീകാന്തും. തെലുങ്കില്‍ പൊലീസ് പൊലീസ് എന്ന പേരില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്‍റെ തമിഴ് റീമേക്കാണ് കുട്രപ്പിരിവ്. രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ കഥ. പൃഥ്വിരാജും ശ്രീകാന്തുമാണു പൊലീസ് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സംവിധാനം മന്‍മോഹന്‍.പതിവു പൊലീസ് കഥകളില്‍ നിന്നു വ്യത്യസ്തമാണു കുട്രപ്പിരിവ്. വളരെ വ്യത്യസ്തരായ ഓഫിസര്‍മാരാണ് ഇവര്‍. കുറ്റാന്വേഷണത്തിനു രണ്ടു മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. കുറ്റവാളികളെ നേരിടുന്നതിലടക്കം രണ്ടു സ്റ്റൈലുകളാണ് ഇവര്‍ക്ക്. വേട്ടയാടു വിളയാടു ഫെയിം കമാലിനി മുഖര്‍ജിയാണ് നായിക. കാനാ കണ്ടേന്‍ എന്ന ചിത്രത്തിനു ശേഷം പൃഥ്വിയും ശ്രീകാന്തും ഒന്നിക്കുന്നത് ഇതാദ്യം. നിര്‍മാണം സാത്തിക്, ക്യാമറ ഭരണി.കെ.ധരന്‍, സംഗീതം ചാക്രി, എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. കലാസംവിധാനം പി.എസ് വര്‍മ. കുട്രപ്പിരിവ് കേരളത്തില്‍ ജൂണ്‍ | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: പ്രിയ ഹാപ്പിയാണ് Sat May 29, 2010 1:04 pm | |
| രണ്ടു മികച്ച കഥാപാത്രങ്ങളുടെ തിളക്കമുണ്ട് പ്രിയാമണിയുടെ കണ്ണുകളില്‍. രണ്ടു മികച്ച സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിന്‍റെ തിളക്കമുണ്ട് പ്രിയയുടെ വാക്കുകളില്‍. മണിരത്നത്തിന്‍റെ രാവണ്‍ അടുത്തമാസം തിയെറ്ററുകളില്‍ എത്തും. രാം ഗോപാല്‍ വര്‍മയുടെ രക്തചരിത്രയുടെ ചിത്രീകരണം പൂര്‍ത്തിയാവുന്നു. ദേശീയ അവാര്‍ഡ് കിട്ടിയിട്ടും തന്‍റെ നയങ്ങളില്‍ മാറ്റം വരുത്താതെ ഗ്ലാമര്‍ റോളുകളില്‍ അഭിനയം തുടര്‍ന്ന പ്രിയയ്ക്കു കാത്തിരുന്ന കഥാപാത്രങ്ങള്‍ കിട്ടുക തന്നെ ചെയ്തു. എത്ര ഗ്ലാമറസാവുമ്പോഴും പ്രിയയിലെ യഥാര്‍ഥ നടിയെ മികച്ച സംവിധായകര്‍ തിരിച്ചറിയുന്നു എന്നതു തന്നെയാണ് കാര്യം. സംവിധായകര്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ മികച്ച ടെക്നീഷ്യന്‍മാര്‍ക്കൊപ്പവും മികച്ച അഭിനേതാക്കള്‍ക്കൊപ്പവും പ്രവര്‍ത്തിച്ചതിന്‍റെ ആവേശത്തിലാണ് പ്രിയ ഈ രണ്ടു സിനിമകളെക്കുറിച്ചും സംസാരിക്കുന്നത്. അഭിഷേക് ബച്ചന്‍, പ്രഭു, വിക്രം, പൃഥ്വിരാജ്, കാര്‍ത്തിക്, ഐശ്വര്യ റായ് എന്നിവരാണ് രാവണില്‍ പ്രിയയുടെ കൂടെ. രാവണിലെ അനുഭവങ്ങളെക്കുറിച്ചു പറയാന്‍ വാക്കുകളില്ല. വീണ്ടും വീണ്ടും മണിരത്നത്തിന്‍റെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തോന്നുന്നു. അഭിഷേക് സെറ്റിലുള്ളപ്പോള്‍ ഒരിക്കല്‍പ്പോലും ഡള്‍ മൂഡില്ല. എല്ലാവരും അവരുടെ വീട്ടിലാണെന്നു തോന്നുന്ന തരത്തിലുള്ള ഫീലുണ്ടാക്കാന്‍ അഭിഷേകിനു കഴിയുന്നുണ്ട്. വളരെ ജോളിയായി നടക്കും. ആക്ഷന്‍ പറഞ്ഞാല്‍ അഭിഷേക് കഥാപാത്രമാവുകയായി. കട്ടു പറഞ്ഞാല്‍ കഥാപാത്രത്തില്‍ നിന്നു പെട്ടെന്നു പുറത്തു വരും. വിക്രമാണെങ്കില്‍ ഷോട്ടിനു തൊട്ടു മുമ്പു വരെ റിഹേഴ്സല്‍ ആഗ്രഹിക്കുന്ന നടനാണ്. എപ്പോഴും നല്ല കഥാപാത്രങ്ങള്‍ കിട്ടും എന്നു പ്രതീക്ഷിക്കാന്‍ തന്നെക്കിട്ടില്ല എന്ന നയത്തില്‍ത്തന്നെയാണു പ്രിയ. കൊമെഴ്സ്യല്‍ സിനിമ എന്നൊന്നും പറഞ്ഞുമാറി നില്‍ക്കാന്‍ താനില്ല. ഇഷ്ടം തോന്നുന്ന ഏതു കഥാപാത്രത്തെയും സ്വീകരിക്കും | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: കണ്ണും മനസ്സും നിറയുമ്പോള്‍... Sat May 29, 2010 1:12 pm | |
| 'അവളപ്പടിയൊന്‍ട്രും അഴകില്ലൈ അവളുക്ക് ആരും ഇണയില്ലൈ അവളപ്പടിയൊന്‍ട്രും കളറില്ലൈ ആനാലത് ഒരു കുറയില്ലൈ...'പ്രണയത്തില്‍പ്പെടുമ്പോള്‍ എല്ലാം മനോഹരമായി കാണപ്പെടുന്നു.പ്രണയനഷ്ടത്തിലാകട്ടെ, ഏതു പറുദീസയും നരകമായിത്തീരുന്നു. നരകസമാനമായ അന്തരീക്ഷത്തിലേക്ക് വലിച്ചെറിയപ്പെടുമ്പോഴും ജീവിതത്തോട് പോരാടാനുള്ള ഊര്‍ജം മനുഷ്യനില്‍ നിറയ്ക്കുന്നത് പ്രണയമല്ലാതെ മറ്റെന്താണ്? അത്രയക്കൊന്നും അഴകില്ലാത്ത, അത്രയ്‌ക്കൊന്നും നിറമില്ലാത്ത പ്രണയിനിയെ മനോഹരിയാക്കുന്നതെന്താണെന്ന് സുവ്യക്തമാണിവിടെ. പ്രണയികളുടെ കാര്യത്തില്‍ ഇതൊക്കെ ശരി. പക്ഷേ, അഴകും നിറവുമില്ലാത്തവരെ കാട്ടിയാല്‍ സിനിമ ഓടുമോ? 'വെയില്‍' എന്ന ആദ്യചിത്രം ഒരുക്കുമ്പോള്‍ത്തന്നെ സംവിധായകന്‍ വസന്തബാലന്‍ ഈ ചോദ്യം നേരിട്ടിട്ടുണ്ടാവുമെന്നുറപ്പ്. 'അങ്ങാടിതെരു' എന്ന അടുത്ത സിനിമയിലും ആര്‍ക്കും വേണ്ടാത്ത മനുഷ്യര്‍ക്കു പിന്നാലെയാണീ മനുഷ്യന്‍ പോയത്. വമ്പന്‍വസ്ത്രക്കടകളുടെ പളപളപ്പില്‍ കണ്ണുമഞ്ഞളിച്ചുനില്ക്കുമ്പോള്‍, ഒരിക്കലെങ്കിലും കൗണ്ടറിലോ ഗോഡൗണിലോ ജോലിചെയ്യുന്ന കഷ്ടിച്ചുകൗമാരം കടക്കാറായവരെ പരിഗണനയോടെയൊന്നു നോക്കിയിട്ടുണ്ടോ? ഉത്സാഹത്തോടെ ജോലി ചെയ്യുന്ന, ചിരിച്ചുകൊണ്ട് ഇടപാടുകാരോട് പെരുമാറുന്ന അവരുടെ ജീവിതങ്ങള്‍ എപ്രകാരമുള്ളതാണെന്ന് അന്വേഷിക്കേണ്ട കാര്യമെന്ത്, ആര്‍ക്കാണതിനൊക്കെ നേരം എന്നാവും ചോദ്യം. 'അങ്ങാടിതെരു' കണ്ടതിനുശേഷവും ആ നിലപാടു തുടരാന്‍ കഴിയുന്ന കാര്യം സംശയമാണ്. ഹൃദയത്തില്‍ മുറിവേല്പിക്കുന്നൊരു സിനിമയാണിത്. ആര്‍ക്കുംവേണ്ടാത്ത ജീവിതങ്ങളെയാണ് ഇതില്‍ ആവിഷ്‌കരിക്കുന്നത്. 'അങ്ങാടിതെരു' എന്ന സിനിമയില്‍ മിക്കസംഭവങ്ങളും നടക്കുന്നത് ചെന്നൈയിലെ രംഗനാഥന്‍തെരുവിലെ സെന്തില്‍മുരുകന്‍ സ്‌റ്റോഴ്‌സിലാണ്. നമ്മുടെ നാട്ടിലെ തൊഴിലിടങ്ങള്‍ ഏതുമട്ടിലാണുള്ളതെന്നതിന്റെ വ്യക്തമായൊരു ചിത്രം ഈ ജീവിതദൃശ്യങ്ങളിലൂടെ തെളിയുന്നുണ്ട്. സിനിമ പുറത്തുവന്നയുടന്‍ സംവിധായകനുനേരെ ഭീഷണിയുണ്ടായത് വെറുതയല്ല. സ്‌റ്റോറിനുള്ളിലെ ജീവിതങ്ങളെ മാത്രമല്ല, അതിനുപുറത്ത് തെരുവിലെ വെയിലില്‍ നില്‍ക്കുന്നവരെയും ഈ സിനിമ കാട്ടിത്തരുന്നുണ്ട്. തീര്‍ച്ചയായും നമ്മളാരും കാണാത്ത കാഴ്ചകളൊന്നുപോലും ഇതിലില്ലെന്നുറപ്പിച്ചു പറയാം. എന്നാല്‍, കണ്ടാലും കണ്ടില്ലെന്നു നടിച്ചൊഴിഞ്ഞുപോകാറാണ് സാധാരണ പതിവ്. ഉല്ലാസഭരിതമായ കാഴ്ചകള്‍ക്കു നേരെ മാത്രം കണ്ണുതുറന്നാല്‍ മതിയെന്നു തീരുമാനിച്ചിരിക്കുന്നതിനാലാണ്, നിസ്സഹായജീവിതങ്ങളെ അവഗണിക്കാന്‍ കഴിയുന്നത്. രസിപ്പിക്കുന്ന കാഴ്ചകള്‍ മാത്രം മതിയെന്നു നിശ്ചയിച്ചിരിക്കുന്ന പ്രേക്ഷകര്‍ക്കുമുമ്പിലേക്ക് വെയിലില്‍പ്പെട്ടുപോയവരുടെ ജീവിതങ്ങളുമായി വരികയാണ് വസന്തബാലന്‍ എന്ന സംവിധായകന്‍ ചെയ്തത്. ഇത്തരമൊരു സിനിമയ്ക്ക് പ്രേക്ഷകര്‍ നല്ല വരവേല്പു നല്കുമോ എന്ന സംശയം സ്വാഭാവികം. വാണിജ്യവിജയമുറപ്പാക്കാനുള്ള 'കളര്‍ഫുള്‍ഐറ്റംസ്' ഒന്നുപോലുമില്ല ഈ ചിത്രത്തില്‍. എന്നിട്ടും ചിത്രത്തെ തമിഴ്‌പ്രേക്ഷകര്‍ ഹൃദയത്തോടു ചേര്‍ത്തു. 'അങ്ങാടിതെരു'വിലെ കനിയും ജ്യോതിലിംഗവും മാരിമുത്തുവുമൊക്കെ പ്രേക്ഷകരുടെ കരളില്‍ കുടിയേറിയിരിക്കുകയാണിപ്പോള്‍.അവരെ അവതരിപ്പിച്ച അഞ്ജലി, മഹേഷ്, പാണ്ടി എന്നിവര്‍ എല്ലാവിഭാഗം പ്രേക്ഷകരുടെയും പ്രശംസ നേടുകയും ചെയ്തു. തുടര്‍ച്ചയായ തിരിച്ചടികളേറ്റ് വീണുകിടക്കുമ്പോഴും ജീവിതത്തെ നോക്കി ചിരിക്കാന്‍ പാടുപെടുന്നവരെയാണ് ഈ സിനിമയില്‍ നാം പരിചയപ്പെടുന്നത്. സുന്ദരന്മാരും സുന്ദരികളുമല്ല അവര്‍. അവസാനത്തെ തിരിച്ചടിയിലും ജീവിതത്തോട് പോരാട്ടം തുടരുകതന്നെയാണവര്‍. പരിഗണനയോടെയുള്ളൊരു നോട്ടം, ഒരു ചിരി-അതുമതി, മൃതസഞ്ജീവനി കിട്ടിയ മട്ടില്‍ അവര്‍ ജീവിതത്തിലേക്ക് തിരിച്ചുവരും. വമ്പന്‍തുണിക്കടകളിലെ തൊഴില്‍ചൂഷണത്തെക്കുറിച്ചു മാത്രമുള്ള സിനിമയല്ല 'അങ്ങാടിതെരു'. ജീവിതത്തില്‍ ഏറ്റവും കുറഞ്ഞ മോഹങ്ങള്‍ മാത്രമുള്ള നിസ്സാരജന്മങ്ങളുടെ കഥയാണത്.സ്വന്തം സങ്കടങ്ങളെല്ലാം മറച്ചുവെച്ചുകൊണ്ട് വീട്ടിലേക്ക് മണിയോര്‍ഡര്‍ അയക്കാന്‍ വേണ്ടി ജീവിക്കുന്നവര്‍ മഹാനഗരങ്ങളില്‍ എത്രയെങ്കിലുമുണ്ട്. അത്തരം മനുഷ്യരുടെ പ്രതിനിധികളെയാണ് ഈ സിനിമയില്‍ നാം കാണുന്നത്.വര്‍ണസ്വപ്നങ്ങള്‍ കാണാനുള്ള ധൈര്യം തന്നെ അവര്‍ക്കില്ല. ജീവിതത്തില്‍ ഓരോ അടിയേല്ക്കുമ്പോഴും വേദനയില്‍ വിറങ്ങലിക്കുന്നുണ്ട് അവര്‍. എങ്കിലും ഏതുവിധേനയും അതിജീവിക്കാന്‍ തന്നെയാണ് ശ്രമം. സ്നേഹശക്തികൊണ്ട്, ദുരന്തഭരിതമായ സാഹചര്യങ്ങളെ മറികടക്കാനാവുമെന്നും, ഏതു കാലുഷ്യത്തിലും എല്ലാം മറന്നു ഹൃദയം തുറന്നു ചിരിക്കാനാവുമെന്നും 'അങ്ങാടിതെരു' കാട്ടിത്തരുന്നു. അപ്പോഴും ഒരു തേങ്ങല്‍ നമ്മുടെ മനസ്സില്‍ അവശേഷിക്കുന്നുണ്ടാവും.നിറഞ്ഞ കണ്ണുകളും വിങ്ങുന്ന മനസ്സുമായല്ലാതെ ഈ ചിത്രം കണ്ടുതീര്‍ക്കാന്‍ കഴിയില്ല. ഇവരൊന്നും നമുക്ക് അപരിചിതരായ മനുഷ്യരല്ല. നമ്മുടെ ചുറ്റുപാടുമുള്ളവര്‍. ഒരുവേള, നമുക്കുള്ളില്‍ത്തന്നെയുള്ളവര്‍- ഇത്ര സാധാരണരായ ആള്‍ക്കാരെ സിനിമാവിഷയമാക്കുന്ന സംവിധായകര്‍ അധികമില്ലാത്ത കാലത്ത്, വസന്തബാലന്‍ കാണിക്കുന്നത് വലിയ ധൈര്യമാണെന്ന് പ്രത്യേകം പറയേണ്ടതുണ്ട്. വസന്തബാലന്റെ മുന്‍ സിനിമയായ 'വെയിലി'ലെന്ന പോലെ, തിരുനെല്‍വേലിക്കടുത്തുള്ള ഗ്രാമക്കാഴ്ചകള്‍ 'അങ്ങാടിതെരു'വിലുമുണ്ട്. അവിടെനിന്നാണ് നായകന്‍ ജ്യോതിലിംഗവും(മഹേഷ്) കൂട്ടുകാരന്‍ മാരിമുത്തുവും(പാണ്ടി) ചെന്നൈ നഗരത്തിലേക്ക് പുറപ്പെട്ടുപോകുന്നത്. പ്ലസ്ടുവിന് സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി ജയിച്ച ജ്യോതിലിംഗത്തിന് അച്ഛന്റെ ആകസ്മികമരണത്തോടെ എന്‍ജിനീയറിങ് പഠനമെന്ന സ്വപ്നം അവസാനിപ്പിച്ച്, കുടുംബത്തെ പോറ്റാനുള്ള ചുമതല ഏറ്റെടുക്കേണ്ടിവരുന്നു. അങ്ങനെയാണ് അവര്‍ സെന്തില്‍മുരുകന്‍ സ്‌റ്റോഴ്‌സിലെ പണിക്കെത്തുന്നത്. അവിടെയുള്ള ജോലിക്കാരെല്ലാം സമാനസാഹചര്യങ്ങളില്‍നിന്നു വരുന്നവര്‍. വീട്ടിലെ പട്ടിണിയോര്‍ക്കുമ്പോള്‍ ഏതു നരകത്തിലും ജോലിചെയ്യാന്‍ സന്നദ്ധരാവുന്ന ആ പാവങ്ങളുടെ നിസ്സഹായത ചൂഷണം ചെയ്തുകൊഴുക്കുന്നവരുടെ ദയാരാഹിത്യത്തെക്കുറിച്ച് ഒട്ടേറെ സൂചനകള്‍ നല്കുന്നുണ്ട് ഈ ചിത്രം. മനുഷ്യരാണെന്ന പരിഗണന അവര്‍ക്ക് തൊഴിലിടത്തിലോ ഭക്ഷണസ്ഥലത്തോ ഉറങ്ങുന്നിടത്തോ ഒന്നും ലഭിക്കുന്നില്ല. കാലിത്തൊഴുത്തിനു സമാനമായ സാഹചര്യങ്ങളില്‍ കഴിഞ്ഞുകൂടാന്‍ ഓരോരുത്തരും നിര്‍ബന്ധിതരാവുന്നത് വീട്ടിലെ സാഹചര്യങ്ങളോര്‍ത്താണ്. തമിഴ്‌നാട്ടില്‍ അങ്ങനെയാണ് അവസ്ഥയെന്നതില്‍ അതിശയോക്തിയൊട്ടുമില്ല. ''മൂത്രമൊഴിക്കണമെങ്കില്‍ അവര്‍ ഇനിപണിക്കുവരേണ്ടതില്ലെ''ന്നു കല്പിച്ച വ്യാപാരിനേതാവുള്ളത്, സമരപുളകങ്ങളാല്‍ അവകാശങ്ങള്‍ നേടിയെടുത്തവരെമ്പാടുമുള്ള കേരളത്തിലാണല്ലോ. അപ്പോള്‍, തമിഴകത്തെ സ്ഥിതി ഇങ്ങനെയൊക്കെയാകുന്നതില്‍ അതിശയമില്ല. പ്രണയം പോലും നിഷേധിക്കപ്പെട്ട ആ പശ്ചാത്തലത്തിലും സങ്കടങ്ങള്‍ മറന്ന് ജീവിതം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നവരെ കാണുമ്പോള്‍ ഉള്ളിലൊരുവിങ്ങലുയരാതിരിക്കില്ല.അത്തരം സാഹചര്യങ്ങളിലും ജീവിതം എത്രത്തോളം മോഹിപ്പിക്കുന്നതാണെന്നതിന്റെ കാഴ്ചകള്‍ ഇടയ്ക്കിടെ മിന്നിമറയുന്നു.ഇത്തരം ജീവിതങ്ങളെ പ്രകാശഭരിതമാക്കാന്‍ പ്രണയത്തിനല്ലാതെ മറ്റെന്തിനു സാധിക്കും? ജോലിക്കുനിന്നവര്‍ പ്രണയിക്കുന്നതിനെക്കാള്‍ വലിയ അപരാധം മറ്റൊന്നില്ലെന്നു കരുതുന്ന തൊഴിലുടമ അത് സമ്മതിക്കില്ലെന്നു പറയേണ്ടതില്ലല്ലോ. അതേത്തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ദുരന്തങ്ങളിലാണ് അവസാനിക്കുന്നത്. കണ്ണും മനസ്സും നിറയുന്നു ആ കാഴ്ചകള്‍ കാണുമ്പോള്‍. വൈകാരികവെള്ളപ്പൊക്കം സൃഷ്ടിച്ചുകൊണ്ടാണ് സംവിധായകന്‍ ദുര്‍ബലഹൃദയരായ പ്രേക്ഷകരെ കയ്യിലെടുക്കുന്നതെന്ന കുറ്റപ്പെടുത്തലുയരാനിടയുണ്ട്. ആഴംകുറഞ്ഞ ആഹ്ലാദക്കാഴ്ചകള്‍ ആറാട്ടു നടത്തുന്നതിനിടയില്‍, അല്പം വൈകാരികത ഒരു കുറ്റമാണോ? മനസ്സില്‍ നനവുള്ളവര്‍ക്കുവേണ്ടിയാണ് ഈ സിനിമയെന്ന് സംവിധായകന്‍ പറഞ്ഞിട്ടുണ്ട്. ഈ കാഴ്ചകളില്‍ ഒന്നുപോലും അസത്യമല്ലെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. പ്രധാനകഥാപാത്രങ്ങള്‍ മാത്രമല്ല, ഒറ്റ രംഗത്ത് വന്നു പോകുന്നവര്‍പോലും മനസ്സിലിടം പിടിക്കും മട്ടില്‍ ഹൃദയസ്പര്‍ശിയാണ് വസന്തബാലന്റെ ആഖ്യാനം. 'വെയിലി'ലെന്ന പോലെ അങ്ങാടിതെരുവിലും ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്നവര്‍ ഏറെയാണ്. യഥാര്‍ഥജീവിതാനുഭവം സൃഷ്ടിക്കുന്നതില്‍ സിനിമ വിജയിച്ചതിനു പ്രധാനകാരണം അഭിനേതാക്കളുടെ തിരഞ്ഞെടുപ്പില്‍ കാണിച്ച ഈ സൂക്ഷ്മതയാണെന്നു വ്യക്തം. അണ്ണാച്ചിയെന്ന വിളിപ്പേരുള്ള കരിങ്കാളിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന്‍ എ.വെങ്കടേഷിനെ തിരഞ്ഞെടുത്തതുതന്നെ ഏറ്റവും നല്ല ഉദാഹരണം. വിജയിന്റെ 'ഭഗവതി',ശരത്കുമാര്‍- നമിത ജോഡിയുടെ 'ഏയ്', 'ചാണക്യ' തുടങ്ങിയ സിനിമകളുടെ സംവിധായകനെന്ന നിലയ്ക്കാണ് തമിഴ് പ്രേക്ഷകര്‍ക്ക് അദ്ദേഹത്തെ പരിചയം. 'അങ്ങാടിതെരു'വിലൂടെ അഭിനേതാവെന്ന നിലയില്‍ അദ്ദേഹം തിളങ്ങുന്നതു കാണുമ്പോള്‍, കയ്യടി കൂടുതല്‍ കിട്ടുന്നത് സംവിധായകന്‍ വസന്തബാലനാണ് | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ചരിത്രാന്വേഷി Mon May 31, 2010 8:38 pm | |
| ചോളരാജവംശത്തിന്‍റെ കഥകളും രഹസ്യങ്ങളും തേടിയുള്ള യാത്രയായിരുന്നു ശെല്‍വരാഘവന്‍ സംവിധാനം ചെയ്ത ആയിരത്തില്‍ ഒരുവന്‍. രണ്ടു വര്‍ഷത്തിലേറെ സമയമെടുത്തു ചിത്രീകരിച്ച സിനിമയുടെ ടെക്നിക്കും ട്രീറ്റ്മെന്‍റും വ്യത്യസ്തമായിരുന്നു. ഏറെ പ്രതീക്ഷയോടെ ഒരുക്കിയ ചിത്രം പരാജയപ്പെട്ടെങ്കിലും പിന്മാറാന്‍ ശെല്‍വരാഘവന്‍ ഒരുക്കമല്ല. വീണ്ടും ഒരു ചരിത്രസിനിമയുമായി തിരിച്ചുവരാനാണ് ശെല്‍വരാഘവന്‍റെ തീരുമാനം. തമിഴിലും തെലുങ്കിലുമായി നിര്‍മിക്കുന്ന ചിത്രം അഞ്ചാം നൂറ്റാണ്ടിന്‍റെ കഥ പറയുന്നു. സുരേഷ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ രാമ നായിഡുവാണ് നിര്‍മാണം. നായകന്‍ തെലുങ്ക് താരം റാണ. നായികയുടെ കാര്യം തീരുമാനമായിട്ടില്ല. ഷൂട്ടിങ്ങിനായി വീണ്ടും കാട്ടിലേക്കു തന്നെയാണു ശെല്‍വരാഘവന്‍റെ യാത്ര. കൊടും വനത്തിലായിരിക്കും ചിത്രീകരണം. എത്രയും പെട്ടെന്നു തന്നെ ചിത്രീകരണം തുടങ്ങാനാണു പദ്ധതി. ആയിരത്തില്‍ ഒരുവന്‍റെ ഗതി പുതിയ ചിത്രത്തിനുണ്ടാവില്ലെന്നാണു നിര്‍മാതാക്കളുടെ വിശ്വാസം. കരിയറിലെ തന്നെ മികച്ച ചിത്രമായിരിക്കും ഇതെന്നു ശെല്‍വരാഘവന്‍ പറയുന്നു. ആയിരത്തില്‍ ഒരുവന്‍റെ സമയത്തും ഇതേ ഡയലോഗായിരുന്നു സംവിധായകന്‍ പറഞ്ഞത്. എന്നാല്‍ ചിത്രം പൂര്‍ത്തിയായപ്പോഴേക്ക് ശെല്‍വരാഘവന് നഷ്ടമായത് സ്വന്തം ഭാര്യയെത്തന്നെ. ആയിരത്തില്‍ ഒരുവനിലെ നായിക ആന്‍ഡ്രിയയുമായുള്ള അടുപ്പത്തിന്‍റെ പേരില്‍ ശെല്‍വരാഘവന്‍റെ ഭാര്യയും നടിയുമായ സോണിയ അഗര്‍വാള്‍ വേര്‍പിരിഞ്ഞു. പുതിയ സിനിമ പുറത്തിറങ്ങുമ്പോഴേക്ക്, സിനിമ തന്നെ മതിയാക്കേണ്ട അവസ്ഥയിലെത്തുമോ ശെല്‍വരാഘവന്‍. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ഉലകം സുട്രും വാലിബന്‍ 2 Thu Jun 03, 2010 2:34 pm | |
| എംജിആര്‍ അനശ്വരമാക്കിയ ഉലകം സുട്രും വാലിബന്‍റെ രണ്ടാം ഭാഗം പുറത്തുവരുന്നു എന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ടു കാലം കുറച്ചായി. എംജിആറിന്‍റെ സ്വപ്നമായിരുന്ന പദ്ധതി പൂര്‍ത്തിയാക്കാന്‍ പല സംവിധായകരും താരങ്ങളും ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒന്നും സംഭവിച്ചില്ല. സെക്കന്‍ഡ് പാര്‍ട്ടിന് കിഴക്ക് ആഫ്രിക്കാവില്‍ രാജു എന്നാണു പേരെന്നു നിശ്ചയിച്ചിട്ടും കുറച്ചുനാളായി. എന്നാല്‍ വിജയകാന്ത് ആ ദൗത്യം ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. എംജിആര്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം വിജയകാന്ത് നിര്‍മിക്കും. അതിനായി ആഫ്രിക്കയിലെ ലൊക്കേഷന്‍ കാണാന്‍ വിജയകാന്ത് പോയിക്കഴിഞ്ഞു. സംവിധാനം ചെയ്ത് അഭിനയിക്കുന്ന വിരുധഗിരി എന്ന ചിത്രത്തിന്‍റെ തിരക്കുകളിലാണു വിജയകാന്ത്. ചിത്രം പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ കിഴക്ക് ആഫ്രിക്കാവില്‍ രാജുവിന്‍റെ ചിത്രീകരണം തുടങ്ങും. ക്യാപ്റ്റനും തിരക്കുകളിലാണ്. രാഷ്ട്രീയം, സിനിമ ഇതൊന്നും പോരാഞ്ഞു സ്വന്തം പേരില്‍ തുടങ്ങുന്ന ചാനലിന്‍റെ പ്രവര്‍ത്തനങ്ങളും. എല്ലാത്തിനും സമയം കണ്ടെത്തുന്നതിനിടെ ഇത്തരം ചിത്രങ്ങള്‍ തെരഞ്ഞെടുക്കാനും വിജയകാന്തിനു മടിയില്ല. എംജിആര്‍ ചിത്രത്തിന്‍റെ റീമേക്കുകള്‍ നിര്‍മിക്കുന്നതും പേരുകള്‍ കടമെടുക്കുന്നതും ഇപ്പോള്‍ തമിഴകത്ത് ഒരു ട്രെന്‍ഡായിരിക്കുകയാണ് | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ജെസിയും കാര്‍ത്തിക്കുമെത്തിയിട്ട് ഇന്ന് 100 നാള്‍! Sat Jun 05, 2010 9:29 pm | |
| ജെസിയും കാര്‍ത്തിക്കും. അവരുടെ തീവ്രപ്രണയം പ്രേക്ഷകര്‍ ഏറ്റെടുത്തിട്ട് ഇന്ന് 100 ദിവസം. താരങ്ങളേക്കാള്‍, സിനിമയേക്കാള്‍ വളര്‍ന്ന രണ്ട് കഥാപാത്രങ്ങള്‍. അതെ, ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത പ്രണയചിത്രം ‘വിണ്ണൈത്താണ്ടി വരുവായാ’ തിയേറ്ററുകളില്‍ 100 ദിവസം തികച്ചു. ഇപ്പോഴും ഈ സിനിമ ഇന്ത്യയിലും വിദേശത്തും പ്രദര്‍ശിപ്പിച്ചുവരുന്നു.
ഒരു ചെറിയ കഥയുടെ വലിയ വിജയമായാണ് ഇതിനെ സിനിമാലോകം കാണുന്നത്. അധികം പ്രത്യേകതകളൊന്നുമില്ലാത്ത ഒരു സാധാരണ പ്രണയകഥ തന്നെയാണ് ‘വി ടി വി’ പറയുന്നത്. പക്ഷേ, അതിന്‍റെ ആഖ്യാനത്തിലാണ് പുതുമ. ഒരു പ്രണയകഥ അതിന്‍റെ എല്ലാ വിശുദ്ധിയോടും തീവ്രതയോടും കൂടി പ്രേക്ഷകരിലെത്തിക്കാന്‍ സംവിധായകന് കഴിഞ്ഞു.
ചിലമ്പരശന്‍റെയും തൃഷയുടെയും അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളെയാണ് അവര്‍ക്ക് വിണ്ണൈത്താണ്ടി വരുവായായില്‍ ലഭിച്ചത്. ചിമ്പുവിന്‍റെ കരിയറിനെത്തന്നെ ഈ ചിത്രം മാറ്റിമറിച്ചു. ഇവര്‍ ഇരുവരും മാത്രമല്ല, ബാബു ആന്‍റണി, ചിമ്പുവിന്‍റെ സുഹൃത്തായി അഭിനയിച്ച ഗണേഷ്(അദ്ദേഹമാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാതാവും) തുടങ്ങിയവര്‍ക്കും ഈ സിനിമ ഒരു പുതിയ അനുഭവമായി മാറി.
ചെന്നൈയില്‍ ഏഴ് തിയേറ്ററുകളിലാണ് വിണ്ണൈത്താണ്ടി വരുവായാ 100 നാള്‍ തികച്ചത്. ബാംഗ്ലൂരില്‍ രണ്ട് തിയേറ്ററുകളിലും കേരളത്തില്‍ ഒരു തിയേറ്ററിലും വി ടി വി സെഞ്ച്വറി നേടി.
ഗൌതം മേനോനും ത്രിഷയും ചിലമ്പരശനും ഉള്‍പ്പടെയുള്ള ‘വി ടി വി ടീം’ ഒരു വന്‍ ആഘോഷപരിപാടിയെക്കുറിച്ച് ആലോചിക്കുന്നതായി സൂചനയുണ്ട്. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: സുറ തമന്നയ്‌ക്കേറ്റ ഷോക്ക് Tue Jun 15, 2010 12:32 pm | |
| ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ സുറയ്ക്ക വേണ്ടി കണ്ണീരൊഴുക്കാന്‍ ഒരാള്‍കൂടി. വേറാരുമല്ല ചിത്രത്തില്‍ വിജയ് യുടെ നായികയായി അഭിനയിച്ച തമന്നയാണ് സുറയുടെ പരാജയത്തില്‍ സങ്കടപ്പെടുന്നത്.
അയന്‍, പഠിയ്ക്കാത്തവന്‍, കണ്ടേന്‍ കാതലി, പയ്യ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ നായികയ്ക്ക് സുറയുടെ പരാജയം വലിയൊരു ഷോക്കായി മാറിയിരുന്നു.
സുറ നല്ല പ്രകടനം കാഴ്ചവെയ്ക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ സിനിമ നിര്‍മ്മിയ്ക്കുമ്പോള്‍ തന്നെ അതിനെ വിലയിരുത്തുന്നത് ശരിയല്ലെന്ന് എനിയ്ക്കിപ്പോള്‍ മനസ്സിലായി. മറ്റെന്തിനെക്കാളും പ്രേക്ഷകരെ നിലപാടാണ് സിനിമയുടെ വിധി നിര്‍ണയിക്കുന്നത്- തമന്ന പറയുന്നു.
എന്നാല്‍ ഈ തിരിച്ചടിയൊന്നും താരത്തെ തളര്‍ത്തുന്നില്ല. പുത്തന്‍ സിനിമകളിലൂടെ കോളിവുഡിലെ താരറാണിപ്പട്ടം ഉറപ്പിച്ചു നിര്‍ത്താന്‍ തന്നെയാണ് തമന്നയുെട ശ്രമം.
ജയം രവിയ്‌ക്കൊപ്പം അഭിനയിച്ച തില്ലാലങ്കടിയിലാണ് നടി ഇനി പ്രതീക്ഷവെയ്ക്കുന്നത്. തെലുങ്കില്‍ വമ്പന്‍ ഹിറ്റായ ചിത്രം തമിഴ്‌നാട്ടിലും വിജയം ആവര്‍ത്തിയ്ക്കുമെന്ന് തന്നെയാണ് തമന്നയുടെ പ്രതീക്ഷ | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: അനുഷ്കയുടെ സ്വകാര്യങ്ങള്‍ Mon Jun 21, 2010 1:40 pm | |
| തമിഴകത്തെ സൂപ്പര്‍താരങ്ങളായ വിജയ്, സൂര്യ എന്നിവരുടെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ വേട്ടൈക്കാരന്‍, സിങ്കം തുടങ്ങിയവയില്‍ നായികയായതിന്‍റെ സന്തോഷത്തിലാണു തെലുങ്ക് സുന്ദരി അനുഷ്ക ഷെട്ടി. മംഗലാപുരത്തു ജനിച്ച്, ബംഗളൂരുവില്‍ വളര്‍ന്ന അനുഷ്ക, തെന്നിന്ത്യയിലെ നമ്പര്‍ വണ്‍ നായികയായതു പെട്ടെന്നാണ്. തെലുങ്കില്‍ അരുന്ധതി എന്ന ചിത്രത്തിന്‍റെ വന്‍ വിജയത്തോടെ പ്രേക്ഷകര്‍ക്കു പ്രിയങ്കരിയായി. സ്വീറ്റി എന്ന ചെല്ലപ്പേരുള്ള അനുഷ്ക പറയുന്നു, എന്‍റെ യഥാര്‍ഥ പേര് സ്വീറ്റി ഷെട്ടി എന്നു തന്നെയാണ്. സിനിമയ്ക്കു വേണ്ടി അനുഷ്ക എന്നു പേരുമാറ്റി. കുറേ സിനിമാ താരങ്ങള്‍ പഠിച്ചിട്ടുള്ള മൗണ്ട് കാര്‍മല്‍ കോളെജില്‍ നിന്ന് ബിസിഎ പഠിച്ചിറങ്ങിയ അനുഷ്ക, പിന്നീട് യോഗ ക്ലാസ് തുടങ്ങി. പ്രശസ്ത താരം ഭൂമിക ചൗളയുടെ ഭര്‍ത്താവ് ഭരത് ഠാക്കുറായിരുന്നു യോഗ പരിശീലകന്‍. ഈ പരിശീലനമാണു ക്ലാസ് തുടങ്ങാന്‍ ധൈര്യം നല്‍കിയതെന്ന് അനുഷ്ക പറയുന്നു. പിന്നീടു യോഗ പഠിക്കാനെത്തിയ തെലുങ്ക് സംവിധായകനാണ് അനുഷ്കയെ സിനിമയിലേക്കു വിളിച്ചത്. പെഴ്സനാലിറ്റിയും ഹൈറ്റും തന്നെയാണ് ഒരുപാട് അവസരങ്ങള്‍ തേടിയെത്താന്‍ കാരണമെന്ന് അനുഷ്ക വിശ്വസിക്കുന്നു. തനിക്കു കുറച്ചുകൂടി പൊക്കം കുറവായിരുന്നെങ്കില്‍ എന്നു പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ആഭരണങ്ങളോടു തീരെ ഭ്രമമില്ല. എന്നിട്ടും അരുന്ധതിയില്‍ പന്ത്രണ്ട് കിലോയോളം ആഭരണം അണിയേണ്ടി വന്നപ്പോള്‍ അമ്മയാണ് ഏറെ സന്തോഷിച്ചത്. ഒറ്റയ്ക്കിരിക്കാനാണ് അനുഷ്കയ്ക്ക് ഏറെയിഷ്ടം. ദിവസവും നാല്‍പ്പതു മിനിറ്റു നേരം കാര്‍ഡിയോ എക്സര്‍സൈസ്, പിന്നീട് യോഗയും. രാവിലെ എട്ടു മണിക്കു ശേഷം ബ്രേക്ക്ഫാസ്റ്റ് കഴിക്കാറില്ല. രാത്രി ഭക്ഷണം നേരത്തെ വേണമെന്നു നിര്‍ബന്ധം. ഇതൊക്കെയാണ് ഫിറ്റ്നസ് സ്റ്റൈലെന്നു പറയുന്നു അനുഷ്ക. ഇഷ്ടം വെജിറ്റേറിയന്‍ ഫുഡാണെങ്കിലും കുക്ക് ചെയ്യാന്‍ അറിയുന്നത് നോണ്‍ വെജ്. സമയം കിട്ടുമ്പോഴെല്ലാം ബംഗളൂരുവിലെ സ്വന്തം റസ്റ്ററന്‍റിലേക്കു പോകുന്നതാണ് ഏറ്റവും സന്തോഷം. ഒരു ടെലിവിഷന്‍ ചാനലിനു വേണ്ടി ഇന്‍റര്‍വ്യൂ ചെയ്തതു മുതല്‍ തന്‍റെ അടുത്ത സുഹൃത്താണ് തമന്ന. സിനിമയില്‍ ആരോടും വഴക്കും പിണക്കവുമില്ല. തനിക്കു വര്‍ഷങ്ങളായി മേക്കപ്പ് ചെയ്യുന്നയാള്‍ നിര്‍മിക്കുന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്. എല്ലാവരോടും നന്നായി പെരുമാറാന്‍ ശീലിക്കുകയാണെന്ന് അനുഷ്ക. വിജയചിത്രങ്ങളുടെ വെയ്റ്റൊന്നും തന്നെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ് ഈ താരം | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: കൂട്ടുകാരനില്ല; സമീരക്ക് ബോറടിക്കുന്നു Tue Jun 22, 2010 2:20 pm | |
| വാരണം ആയിരത്തിലൂടെ കോളിവുഡിലെത്തിയ സമീര റെഡ്ഡി തെന്നിന്ത്യയില്‍ തന്റെ സാന്നിധ്യം ശക്തമാക്കാനുള്ള ശ്രമത്തിലാണ്. തമിഴിന് പുറമെ മലയാളത്തിലും സമീര തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. മോഹന്‍ലാലിന്റെ നായികയായി ഒരു നാള്‍ വരും എന്ന ചിത്രത്തിലൂടെയാണ് സമീര മലയാളത്തിലെത്തുന്നത്.
ഗൗതം മേനോന്റെ പുതിയ ത്രില്ലര്‍ സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ് ഇപ്പോള്‍ നടി. സുകന്യ എന്ന കഥാപാത്രത്തെയാണ് സമീര ഈ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ സിനിമയുടെ ഷൂട്ടിങിനും ഏറെ പ്രത്യേകതകളുണ്ടത്രേ. എല്ലാ ദിവസവും വൈകിട്ട് ആറു മണി മുതല്‍ പുലര്‍ച്ചെ മൂന്ന് മണി വരെയാണ് ഗൗതം മേനോന്‍ സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഇരുട്ടിന് ഏറെ പ്രധാന്യമുള്ള സിനിമ പ്രേക്ഷകരെ ത്രില്ലടിപ്പിയ്ക്കുമെന്ന് തന്നെയാണ് സമീര കരുതുന്നത്.
കഴിഞ്ഞ കുറെ നാളുകളായി താന്‍ ഒറ്റയ്ക്കാണെന്നും നടി പറയുന്നു. ഞാന്‍ ആരുമായിട്ടും ഡേറ്റ് ചെയ്യുന്നില്ല, ചില റിപ്പോര്‍ട്ടുകളില്‍ വന്നതു പോലെ ഒരു ബിസിനസ്സുകാരനെയും വിവാഹം കഴിച്ചിട്ടുമില്ല, പക്ഷേ ഇങ്ങനെ ഒറ്റയ്ക്ക് കഴിയുന്നത് ബോറാണെന്നും താരം സമ്മതിയ്ക്കുന്നുണ്ട്. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ചിന്വുവിന്റെ നായികയായി തമന്ന Tue Jun 22, 2010 3:07 pm | |
| ഗൗതം മേനോന്റെ വിടിവിയുടെ വിജയത്തിന് ശേഷം ചിമ്പു രണ്ട് സിനിമകളിലേക്ക് കരാറായിരിക്കുന്നു. ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മി നായികയാവുന്ന സിനിമയിലും ലിംഗുസ്വാമി ചിത്രത്തിലുമാണ് ചിമ്പു ഇനി അഭിനയിക്കുക.
തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന ലിംഗുസ്വാമി ചിത്രത്തില്‍ തമന്നയെയാണ് നായികയായി തീരുമാനിച്ചിരിയ്ക്കുന്നത്. എന്നാല്‍ സിനിമയില്‍ അഭിനയിക്കുന്നതിനായി 25 ദിവസത്തെ സാവകാശം ചോദിച്ചിരിയ്ക്കുകയാണത്രേ തമന്ന.
ചിത്രത്തിലെ ലോ കോളജ് വിദ്യാര്‍ത്ഥിനിയുടെ വേഷം ഇണങ്ങുന്നതിനായി തടി കുറയ്ക്കാനാണത്രേ തമന്ന സമയം ചോദിച്ചിരിയ്ക്കുന്നത്.
സംഭാഷണത്തേക്കാളെറെ തമന്നയുെട രൂപഭാവങ്ങള്‍ക്കായിരിക്കും സിനിമയില്‍ പ്രാധാന്യമെന്നും സൂചനകളുണ്ട്. സിനിമയിലെ നായികാകഥാപാത്രം മൊത്തം പറയുന്ന ഡയലോഗുകള്‍ രണ്ട് പേജിലധികം വരില്ലത്രേ. പുതിയൊരു തമന്നയായിരിക്കും സിനിമയിലൂടെ പ്രേക്ഷകര്‍ കാണുകയെന്ന് ലിംഗുസ്വാമിയോട് അടുത്തവൃത്തങ്ങള്‍ പറയുന്നു.
തമന്നയുടെ സഹോദരവേഷത്തിലേക്ക് മാധവനെ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. മാധവന്‍ തയാറായില്ലെങ്കില്‍ അജ്മലിനെ ആ റോളിലേക്ക് കാസ്റ്റ് ചെയ്യാനാണ് ലിംഗുസ്വാമി തീരുമാനിച്ചിരിയ്ക്കുന്നത്. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: അനന്തപുരത്തു വീട്: ഷങ്കറിന് നിര്‍ണായകം Wed Jun 23, 2010 2:49 pm | |
| തമിഴിലെ ബ്രഹ്മാണ്ഡ സംവിധായകന്‍ ഒരു ആശയക്കുഴപ്പത്തിലാണ്. ‘എസ്’ പിക്ചേഴ്സിന്റെ ബാനറില്‍ ഇനി ചിത്രങ്ങള്‍ നിര്‍മ്മിക്കണോ എന്നാണ് ഷങ്കര്‍ ആലോചിക്കുന്നത്. ഷങ്കര്‍ നിര്‍മ്മിച്ച ‘ഇരട്ടൈച്ചുഴി’ ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞതോടെയാണ് നിര്‍മ്മാണം തല്‍ക്കാലം അവസാനിപ്പിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നത്. കോടികളുടെ നഷ്ടമാണ് എസ് പിക്ചേഴ്സിന് ഇരട്ടൈച്ചുഴി സമ്മാനിച്ചത്.
ഷങ്കര്‍ നിര്‍മ്മിച്ച ‘അനന്തപുരത്തു വീട്’ എന്ന ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തുകയാണ്. ഈ ചിത്രത്തിന്‍റെ ബോക്സോഫീസ് പ്രകടനം ഷങ്കറിനെ സംബന്ധിച്ച് നിര്‍ണായകമാണ്. ചിത്രം പരാജയപ്പെട്ടാല്‍ സിനിമാ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ ഷങ്കര്‍ നിര്‍ബന്ധിതനാകും. നവാഗതനായ നാഗയാണ് അനന്തപുരത്തു വീട് എന്ന സൂപ്പര്‍ നാച്വറല്‍ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത്.
23 വര്‍ഷമായി അടഞ്ഞുകിടക്കുന്ന ഒരു വീട്ടിലേക്ക് ഒരു കുടുംബം താമസത്തിനെത്തുമ്പോള്‍ സംഭവിക്കുന്ന കുഴപ്പങ്ങളാണ് അനന്തപുരത്തു വീടിന്‍റെ പ്രമേയം. വീടിനുള്ളിലെ ചില അദൃശ്യ ശക്തികള്‍ അതോടെ പുറത്തുവരുന്നു. ത്രില്ലടിപ്പിക്കുന്ന, ഞെട്ടിക്കുന്ന, ട്വിസ്റ്റുകള്‍ നിറഞ്ഞ, രസകരമായ ഒട്ടേറെ അനുഭങ്ങള്‍ നല്‍കുന്ന ഒരു ചിത്രമായിരിക്കും ഇതെന്ന് സംവിധായകന്‍ നാഗ പറയുന്നു.
നന്ദ, ഛായാ സിംഗ്, മാസ്റ്റര്‍ ആര്യന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മര്‍മദേശം, ചിദംബര രഹസ്യം തുടങ്ങിയ ടെലി സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് നാഗ.
മുതല്‍വന്‍, കാതല്‍, ഇംസൈ അരസന്‍ 23ആം പുലികേശി, വെയില്‍, കല്ലൂരി, അറൈ എന്‍ 305ല്‍ കടവുള്‍, ഈറം, ഇരട്ടൈച്ചുഴി എന്നിവയാണ് ഷങ്കര്‍ നിര്‍മ്മിച്ച സിനിമകള്‍. അറൈ എന്‍ 305ല്‍ കടവുള്‍, ഇരട്ടൈച്ചുഴി എന്നിവ മാത്രമാണ് ഇവയില്‍ പരാജയം രുചിച്ചവ. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ഗൌതം ചിത്രത്തില്‍ റാണ, നായിക സാമന്ത Wed Jun 23, 2010 2:50 pm | |
| ഗൌതം വാസുദേവ് മേനോന്‍ പ്രവചനാതീതനായ സംവിധായകനാണ്. അദ്ദേഹത്തിന്‍റെ സിനിമകള്‍ ഏതുരീതിയിലുള്ളവയാണെന്ന് ആര്‍ക്കും മുന്‍കൂട്ടി പറയാനാവില്ല. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്‍റെ അടുത്ത പ്രൊജക്ട് ഏതാണെന്ന കാര്യവും. അജിത്തിനെ നായകനാക്കി ഒരു സിനിമ ഒരുക്കുന്നു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. വിണ്ണൈ താണ്ടി വരുവായായുടെ ഹിന്ദി പതിപ്പിനെപ്പറ്റിയും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി പുതിയ പുതിയ പ്രൊജക്ടുകള്‍ ഗൌതം പ്രഖ്യാപിക്കുന്നു.
സമീര റെഡ്ഡിയെ കേന്ദ്ര കഥാപാത്രമാക്കി ഒരു ലോ ബജറ്റ് ചിത്രം ഗൌതം സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ, തന്‍റെ മറ്റൊരു പ്രൊജക്ടിനുള്ള ഒരുക്കങ്ങള്‍ അദ്ദേഹം തകൃതിയായി നടത്തുന്നു. തെലുങ്കിലെ യംഗ് സൂപ്പര്‍സ്റ്റാര്‍ റാണ ദഗ്ഗുബാട്ടി നായകനാകുന്ന സിനിമയാണ് അദ്ദേഹം അടുത്തതായി സംവിധാനം ചെയ്യുന്നത്. നായിക സാമന്ത. ഇതിന്‍റെ ഫോട്ടോഷൂട്ട് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു.
ജൂലൈ അവസാന വാരം ചിത്രീകരണമാരംഭിക്കുന്ന റാണ - സാമന്ത പ്രൊജക്ട് ഒരു വ്യത്യസ്തമായ പ്രണയകഥയാണ് പറയുന്നത്. തെലുങ്കിലും തമിഴിലുമായി ചിത്രീകരിക്കുന്ന ഈ സിനിമ ഒരു ബിഗ് ബജറ്റ് പദ്ധതിയാണ്. കഴിഞ്ഞ ദിവസം എ വി എം സ്റ്റുഡിയോയിലാണ് ഈ സിനിമയുടെ ഫോട്ടോ ഷൂട്ട് നടന്നത്.
തെലുങ്കിലെ സിനിമാ ദൈവം ഡി രാമനായിഡുവിന്‍റെ ചെറുമകനും സൂപ്പര്‍സ്റ്റാര്‍ വെങ്കിടേഷിന്‍റെ അനന്തരവനുമാണ് റാണ. ശേഖര്‍ കമ്മൂല സംവിധാനം ചെയ്ത ‘ലീഡര്‍’ എന്ന മെഗാഹിറ്റിലൂടെയാണ് റാണയുടെ രംഗപ്രവേശം. ഇതിനകം തന്നെ പ്രമുഖ സംവിധായകരെല്ലാം തങ്ങളുടെ റാണ പ്രൊജക്ടുകളുടെ ജോലിയിലാണ്. ‘വിണ്ണൈ താണ്ടി വരുവായാ’യുടെ തെലുങ്ക് പതിപ്പായ ‘യേ മായ ചേസാവേ’യിലെ നായികയാണ് സാമന്ത. ഈ താരങ്ങളെ ഒന്നിപ്പിച്ച് ഒരു പ്രണയകഥ ഗൌതം വാസുദേവ് മേനോന്‍ ഒരുക്കുമ്പോള്‍ ‘വി ടി വി’യുടെ വിജയം ആവര്‍ത്തിക്കുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: മേഘ്‌നയുടെ മെയില്‍ ഹാക്ക് ചെയ്ത് കള്ളപ്രചാരണം Fri Jun 25, 2010 6:41 pm | |
| ഗര്‍ഭിണിയാണെന്ന കള്ളപ്രചാരണത്തിനെതിരെ മേഘനാ നായിഡു പൊലീസില്‍ പരാതി നല്‍കി. മേഘ്‌നയുടെ ജിമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്താണ് ഗര്‍ഭിണിയാണെന്ന പ്രചാരണം നടത്തിയത്. ആഴ്ചകള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. മുംബൈ ക്രൈംബ്രാഞ്ചിന്റെ സൈബര്‍ സെല്ലിലാണ് നടി പരാതി നല്‍കിയത്. മെയില്‍ ഹാക്ക് ചെയ്തയാളുടെ ഐപി അഡ്രസ് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ പൊലീസ് ഗൂഗിള്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മേഘനയുടെ മെയില്‍ ഹാക്ക് ചെയ്ത് അതിലുള്ള അംഗങ്ങളുമായി ചാറ്റ് ചെയ്ത ഇയാള്‍ മേഘ്‌നയാണെന്ന രീതിയിലാണ് സംസാരിച്ചത്. താന്‍ ഇപ്പോള്‍ ഗര്‍ഭിണിയാണെന്നും ആരില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് ഓര്‍ക്കുന്നില്ലെന്നും ഇയാള്‍ മേഘ്‌നയുടെ ഓണ്‍ലൈന്‍ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ടത്രേ. ഈ സമയം ചാറ്റിലെത്തിയ നടിയുടെ മുന്‍ പബ്ലിക് റിലേഷന്‍സ് മാനേജര്‍ക്ക് സംശയം തോന്നിയതാണ് കള്ളി വെളിച്ചത്താവാന്‍ കാരണം. മേഘനയെ അടുത്തറിയാവുന്ന പിആര്‍ ചാറ്റ് കഴിഞ്ഞ ഉടന്‍ മേഘനയുടെ വീട്ടിലേക്ക് വിളിച്ചു. ആസമയത്ത് യോഗ ക്ലാസിലായിരുന്ന നടിയുടെ പേരില്‍ മറ്റാരോ ആണ് ചാറ്റ് ചെയ്തതെന്ന് മനസ്സിലാക്കിയ പിആര്‍ വിവരം അവരെ വിളിച്ചറിയിക്കുകയായിരുന്നു. തനിക്കെതിരെ അപവാദ പ്രചരണം നടത്തിയത് എന്തിനാണെന്നും ആരെന്നും അറിയണമെന്ന് നടി തന്റെ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട് ബോളിവുഡിലെ ഐറ്റം നമ്പറുകളിലൂടെ പ്രശസ്തയായ മേഘ്‌ന തെന്നിന്ത്യന്‍ ഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: സെല്‍വരാഘവന്‍റെ പിതാവും സോണിയയും ഒന്നിക്കുന്നു! Sat Jun 26, 2010 4:07 pm | |
| തമിഴിലെ മികച്ച സംവിധായകരിലൊരാളായ സെല്‍വരാഘവനും നടി സോണിയ അഗര്‍വാളും വിവാഹമോചനം നേടിയത് വന്‍ വാര്‍ത്താപ്രാധാന്യം നേടിയ സംഭവമായിരുന്നു. പ്രണയവിവാഹിതരായ ഇവര്‍ക്കിടയില്‍ പിന്നീട് അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയും പിരിയാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇപ്പോഴിതാ പുതിയ വാര്‍ത്ത - സെല്‍വരാഘവന്‍റെ പിതാവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സോണിയ അഗര്‍വാള്‍ നായികയാകുന്നു.
സെല്‍വരാഘവന്‍റെ പിതാവും പ്രശസ്ത സംവിധായകനുമായ കസ്തൂരിരാജ സംവിധാനം ചെയ്യുന്ന ‘പാണ്ഡ്യ പേരരശ്’ എന്ന ചിത്രത്തിലാണ് സോണിയ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്.
“സോണിയ വളരെ നല്ല കുട്ടിയാണ്. അവളുമായി ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല. സെല്‍വയുടെ സ്വപ്നങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ സോണിയയ്ക്ക് കഴിഞ്ഞില്ല എന്നതുമാത്രമാണ് അവര്‍ തമ്മില്‍ പിരിയാന്‍ കാരണം” - കസ്തൂരിരാജ വ്യക്തമാക്കി.
“ഇപ്പോഴും സോണിയയുമായി ഞങ്ങള്‍ ബന്ധം പുലര്‍ത്തുന്നുണ്ട്. എന്‍റെ പുതിയ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കണമെന്ന് അടുത്തിടെ ഞാന്‍ അവളോട് ആവശ്യപ്പെട്ടു. അവള്‍ ആ ഓഫര്‍ സ്വീകരിച്ചു. പാണ്ഡ്യ പേരരശ് എന്ന ആ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും” - കസ്തൂരിരാജ പറഞ്ഞു.
സെല്‍വരാഘവന്‍ സംവിധാനം ചെയ്ത കാതല്‍ കൊണ്ടേന്‍, 7 ജി റെയിന്‍ബോ കോളനി, പുതുപ്പേട്ടൈ എന്നീ ചിത്രങ്ങളില്‍ സോണിയ അഗര്‍വാള്‍ നായികയായിരുന്നു. | |
|
| |
machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| |
| |
baasha Active member
Posts : 107 Points : 117 Reputation : 0 Join date : 2011-01-19 Location : Salem
| |
| |
avatar Active member
Posts : 149 Points : 165 Reputation : 0 Join date : 2010-04-03 Age : 94 Location : Pandora
| |
| |
manikandan New Member
Posts : 85 Points : 87 Reputation : 0 Join date : 2010-03-29 Age : 37 Location : Wayanad<----->Ernakulam
| |
| |
manikandan New Member
Posts : 85 Points : 87 Reputation : 0 Join date : 2010-03-29 Age : 37 Location : Wayanad<----->Ernakulam
| |
| |
Sponsored content
| Subject: Re: Tamil Film News --- LATEST UPDATES | |
| |
|
| |
| Tamil Film News --- LATEST UPDATES | |
|