malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
Tamil Film News --- LATEST UPDATES - Page 5 I_vote_lcapTamil Film News --- LATEST UPDATES - Page 5 I_voting_barTamil Film News --- LATEST UPDATES - Page 5 I_vote_rcap 
yeldo987
Tamil Film News --- LATEST UPDATES - Page 5 I_vote_lcapTamil Film News --- LATEST UPDATES - Page 5 I_voting_barTamil Film News --- LATEST UPDATES - Page 5 I_vote_rcap 
real hero
Tamil Film News --- LATEST UPDATES - Page 5 I_vote_lcapTamil Film News --- LATEST UPDATES - Page 5 I_voting_barTamil Film News --- LATEST UPDATES - Page 5 I_vote_rcap 
allambans
Tamil Film News --- LATEST UPDATES - Page 5 I_vote_lcapTamil Film News --- LATEST UPDATES - Page 5 I_voting_barTamil Film News --- LATEST UPDATES - Page 5 I_vote_rcap 
mohan.thomas
Tamil Film News --- LATEST UPDATES - Page 5 I_vote_lcapTamil Film News --- LATEST UPDATES - Page 5 I_voting_barTamil Film News --- LATEST UPDATES - Page 5 I_vote_rcap 
ajith_mc86
Tamil Film News --- LATEST UPDATES - Page 5 I_vote_lcapTamil Film News --- LATEST UPDATES - Page 5 I_voting_barTamil Film News --- LATEST UPDATES - Page 5 I_vote_rcap 
deathrace
Tamil Film News --- LATEST UPDATES - Page 5 I_vote_lcapTamil Film News --- LATEST UPDATES - Page 5 I_voting_barTamil Film News --- LATEST UPDATES - Page 5 I_vote_rcap 
dracula
Tamil Film News --- LATEST UPDATES - Page 5 I_vote_lcapTamil Film News --- LATEST UPDATES - Page 5 I_voting_barTamil Film News --- LATEST UPDATES - Page 5 I_vote_rcap 
maadambi
Tamil Film News --- LATEST UPDATES - Page 5 I_vote_lcapTamil Film News --- LATEST UPDATES - Page 5 I_voting_barTamil Film News --- LATEST UPDATES - Page 5 I_vote_rcap 
mohan
Tamil Film News --- LATEST UPDATES - Page 5 I_vote_lcapTamil Film News --- LATEST UPDATES - Page 5 I_voting_barTamil Film News --- LATEST UPDATES - Page 5 I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Tamil Film News --- LATEST UPDATES - Page 5 Image
Powered by website-hit-counters.com .
flag
Tamil Film News --- LATEST UPDATES - Page 5 Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 Tamil Film News --- LATEST UPDATES

Go down 
+16
naayakan
innachan
manikandan
avatar
baasha
machan
yeldo987
MANGALASSERY KARTHIKEYAN
MANNADIYAR
real hero
mangalasseri
roshanpeter
Exorcist
thankan
deathrace
devan
20 posters
Go to page : Previous  1, 2, 3, 4, 5
AuthorMessage
innachan
Active member
Active member
innachan


Posts : 114
Points : 132
Reputation : 0
Join date : 2010-03-27
Age : 43
Location : thrissur

Tamil Film News --- LATEST UPDATES - Page 5 Empty
PostSubject: Re: Tamil Film News --- LATEST UPDATES   Tamil Film News --- LATEST UPDATES - Page 5 EmptyMon Mar 14, 2011 7:45 am

അതിശയിപ്പിക്കാത്ത വേഷങ്ങള്‍ക്ക് ത്രിഷയില്ല

Tamil Film News --- LATEST UPDATES - Page 5 001%20(17)

പ്രിയങ്ക ചോപ്രയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ഫാഷന്‍ എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പ് വരുന്നുവെന്ന് വാര്‍ത്തവന്നിട്ട് നാളുകള്‍ ഏറെയായി. ചിത്രത്തില്‍ പ്രിയങ്ക ചെയ്ത റോള്‍ നയന്‍താര ചെയ്യുമെന്നായിരുന്നു ആദ്യം വന്നറിപ്പോര്‍ട്ട്.


എന്നാല്‍ പിന്നീട് ത്രിഷയും പ്രിയാമണിയും നായികമാരാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ത്രിഷയും ഈ റോളിനില്ലെന്നാണ് പുതിയ വാര്‍ത്ത. ത്രിഷ ഈ ഓഫര്‍ സ്വീകരിച്ചുവെന്നുവരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ത്രിഷ പറയുന്നത് ഫാഷനില്‍ അഭിനയിക്കില്ലെന്നാണ്.

ഫാഷനില്‍ മാത്രമല്ല റിപ്പോര്‍ട്ടുകളില്‍ പറയുന്നപോലെ താന്‍ ഇപ്പോള്‍ ഹിന്ദി ചിത്രത്തിലും അഭിനയിക്കുന്നില്ലെന്ന് ത്രിഷ വ്യക്തമാക്കി. തന്നെ അതിശയിപ്പിക്കുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഇനി മുതല്‍ സ്വീകരിക്കുകയുള്ളൂ എന്നാണ് ത്രിഷ പറയുന്നത്.

അതായത് ഫാഷനിലെ കഥാപാത്രം ത്രിഷയെ അതിശയിപ്പച്ചിട്ടില്ലെന്ന് ചുരുക്കം. പ്രിയങ്കയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ച ചിത്രത്തെ ത്രിഷ കുറച്ചുകാണുകയാണെന്നു പറഞ്ഞ് വരും ദിവസങ്ങളില്‍ ഇനി വിവാദങ്ങളൊന്നും ഉണ്ടാകാതിരുന്നാല്‍ നന്ന്.

ഇപ്പോള്‍ ഒരു തമിഴ് ചിത്രവും തെലുങ്ക് ചിത്രവുമാണ് ത്രിഷ ചെയ്തുകൊണ്ടിരിക്കുന്നത്. അജിത്തിന്റെ അമ്പതാം ചിത്രമായ മങ്കാതെയിലെ നായികവേഷം ചെയ്യുന്നത് ത്രിഷയാണ്. തീന്‍ മാര്‍ എന്ന തെലുങ്ക് ചിത്രത്തില്‍ പവന്‍ കല്യാണിന്റെ നായികയായും താരം വേഷമിടുന്നു.
Back to top Go down
innachan
Active member
Active member
innachan


Posts : 114
Points : 132
Reputation : 0
Join date : 2010-03-27
Age : 43
Location : thrissur

Tamil Film News --- LATEST UPDATES - Page 5 Empty
PostSubject: Re: Tamil Film News --- LATEST UPDATES   Tamil Film News --- LATEST UPDATES - Page 5 EmptyMon Mar 14, 2011 7:54 am

പൊന്നിയന്‍ സെല്‍വനില്‍ അനുഷ്‌ക്ക

Tamil Film News --- LATEST UPDATES - Page 5 55

മണിരത്‌നത്തിന്റെ അടുത്ത് ബിഗ് ബജറ്റ് പ്രൊജക്ടായ പൊന്നയന്‍ സെല്‍വനില്‍ തെന്നിന്ത്യന്‍ ഗ്ലാമര്‍താരം അനുഷ്‌ക്ക നായികയാവുമെന്ന് റിപ്പോര്‍ട്ടുകള്‍.


ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ലെങ്കിലും നടിയോട് അടുത്തവൃത്തങ്ങള്‍ ഈ വാര്‍ത്ത് ശരിവെച്ചിട്ടുണ്ട്. വിജയ്, മഹേങ് ബാബു, ആര്യ എന്നിങ്ങനെ തമിഴിലേയും തെലുങ്കിലേയും സൂപ്പര്‍താരങ്ങള്‍ അണിനിരക്കുന്ന പീരിയഡ് സിനിമയില്‍ ആരുടെ നായികയായാണ് അനുഷ്‌ക്ക അഭിനയിക്കുന്നതെന്ന് വ്യക്തമായിട്ടില്ല.

സന്തോഷ് ശിവന്‍, സാബു സിറില്‍, എആര്‍ റഹ്മാന്‍ എന്നിങ്ങനെ ഇന്ത്യയിലെ നമ്പര്‍വണ്‍ ടെക്‌നീഷ്യന്‍മാര്‍ പൊന്നിയന്‍ സെല്‍വനൊപ്പം ഉണ്ടാകുമെന്നും സൂചനകളുണ്ട്.

കടലാസ് ജോലികള്‍ പൂര്‍ത്തിയാക്കി ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കാനാണ് മണി തീരുമാനിച്ചിരിയ്ക്കുന്നത്.
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

Tamil Film News --- LATEST UPDATES - Page 5 Empty
PostSubject: Re: Tamil Film News --- LATEST UPDATES   Tamil Film News --- LATEST UPDATES - Page 5 EmptySun Apr 03, 2011 11:06 pm

ത്രിഷ വീണ്ടും ബോളിവുഡിലേക്ക്

Tamil Film News --- LATEST UPDATES - Page 5 4940994104_0c33b8908d

ഭാഗ്യപരീക്ഷവുമായി ത്രിഷ വീണ്ടും ബോളിവുഡിലേക്ക്. ഹിന്ദിയിലെ പ്രമുഖ ബാനര്‍ നിര്‍മിയ്ക്കുന്ന ചിത്രം ഒരുക്കുന്നത് മുന്‍നിര സംവിധായകനാണ്. ബോളിവുഡിലേക്ക് പോകുന്ന കാര്യം സ്ഥിരീകരിച്ച താരം ഇതിന്റെ ചര്‍ച്ചകള്‍ പുരോഗമിയ്ക്കുകയാണെന്നും അറിയിച്ചു. ഏറെ പ്രത്യേകതകളുള്ള പ്രൊജക്ടാണിതെന്നും ത്രിഷ വ്യക്തമാക്കി. എന്നാല്‍ പ്രൊജക്ട് ഉറപ്പായതിന് ശേഷം മാത്രം കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ മതിയെന്ന തീരുമാനത്തിലാണ് നടി.


ത്രിഷയുടെ ബോളിവുഡ് അരങ്ങേറ്റം അമ്പേ പാളിപ്പോയിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അക്ഷയ് കുമാര്‍ നായകനായ ഖട്ടാ മീട്ടയിലൂടെയായിരുന്നു നടി ബോളിവുഡില്‍ നായികയായി രംഗപ്രവേശം ചെയ്തത്. മലയാളത്തിലെ സൂപ്പര്‍ഹിറ്റായ വെള്ളാനകളുടെ നാടിന്റെ റീമേക്കിന് പക്ഷേ ഹിന്ദിയില്‍ വിജയം ആവര്‍ത്തിയ്ക്കാനായില്ല. അതോടെ ത്രിഷയുടെ ബോളിവുഡ് സ്വപ്‌നങ്ങള്‍ക്കും തിരിച്ചടിയേറ്റിരുന്നു.

തമിഴില്‍ ത്രിഷയുടെ സൂപ്പര്‍ഹിറ്റായ വിണ്ണൈതാണ്ടി വരുവായ് യുടെ റീമേക്കും ബോളിവുഡില്‍ തുടങ്ങുകയാണ്, ഗൗതം മേനോന്‍ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് പക്ഷേ ത്രിഷയെ വിളിച്ചിട്ടില്ല. സിനിമയ്ക്കായി 25 ദിവസത്തെ കാള്‍ഷീറ്റ്് ത്രിഷ നല്‍കിയിരുന്നു. എന്നാല്‍ ഗൗതം മേനോന്‍ ഇതുപയോഗിച്ചില്ലെന്ന് ത്രിഷ പരാതിപ്പെടുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ ഗൗതവുമായി യാതൊരു പിണക്കവുമില്ലെന്ന് ത്രിഷ വ്യക്തമാക്കി.
Back to top Go down
innachan
Active member
Active member
innachan


Posts : 114
Points : 132
Reputation : 0
Join date : 2010-03-27
Age : 43
Location : thrissur

Tamil Film News --- LATEST UPDATES - Page 5 Empty
PostSubject: Re: Tamil Film News --- LATEST UPDATES   Tamil Film News --- LATEST UPDATES - Page 5 EmptyTue Apr 19, 2011 9:14 pm

സിനിമ വിട്ട് ദിവ്യ സ്*പന്ദന യൂത്ത് കോണ്*ഗ്രസിലേക്ക്*

Tamil Film News --- LATEST UPDATES - Page 5 Divya-spandana-hot-stills6

നിര്*മാതാവിന്റെ ആരോപണങ്ങളില്* മനംനൊന്ത് അഭിനയം നിര്*ത്തുകയാണെന്ന് പ്രഖ്യാപിച്ച ദിവ്യസ്പന്ദന രാഷ്ട്രീയത്തിലിറങ്ങുന്നു. രാഷ്ട്രീയ പരീക്ഷണത്തിന്റെ ആദ്യപടിയായി യൂത്ത്് കോണ്*ഗ്രസില്* അംഗത്വമെടുക്കുന്ന വിവരം ട്വിറ്ററിലൂടെയാണ് ദിവ്യ ആരാധകരെ അറിയിച്ചത്. രാഹുല്* ഗാന്ധിയുടെ യുവസേനയിലായിരിക്കുമെങ്കിലും കോണ്*ഗ്രസില്* ചേക്കേറുന്നതോടെ അച്ഛന്റെ വഴി തന്നെയാണ് ഒടുവില്* അവര്* തിരഞ്ഞെടുത്തിരിക്കുന്നത്. കേന്ദ്രമന്ത്രി എസ്.എം.കൃഷ്ണയുടെ മകളാണ് ഈ തെന്നിന്ത്യന്* സുന്ദരി. ഗ്ലാമര്* വേഷങ്ങളിലൂടെ നിറഞ്ഞുനിന്ന ദിവ്യക്ക് വാരണം ആയിരവും, പൊല്ലാതവനും വേറിട്ട മുഖഛായ നല്*കി ചിത്രങ്ങളായിരുന്നു.

പുതിയ കന്നട ചിത്രത്തിന്റെ ഓഡിയോപ്രകാശനച്ചടങ്ങിന് ദിവ്യ എത്താതിരുന്നതിനെ നിര്*മാതാവ് പ്രകാശ് പരസ്യമായി വിമര്*ശിച്ചതോടെയാണ് സഹികെട്ട് ദിവ്യ അഭിനയം നിര്*ത്താന്* തീരുമാനിച്ചത്. കഴിഞ്ഞ ചിത്രത്തിന്റെ പ്രതിഫലത്തില്* ബാക്കിതരാനുണ്ടായിരുന്ന മൂന്നരലക്ഷം രൂപ ആവശ്യപ്പെട്ടതിന്റെ ചൊരുക്ക് തീര്*ക്കാനാണ് തന്നെ നിര്*മാതാവ് അപമാനിച്ചതെന്നാണ് നടി വിശദീകരിച്ചത്. പിന്തുണയുമായി കന്നഡ താരങ്ങള്* അണിനിരന്നതോടെ പ്രശ്*നം വലുതാകുകയായിരുന്നു. അഭിനേതാക്കളും താരങ്ങളും തമ്മിലുള്ള തര്*ക്കം സിനിമാസ്തംഭനത്തിലേക്കെത്തുമെന്നുപോലും തോന്നിച്ചു. എന്നാല്* ഒടുവില്* മനംമടുത്ത് ദിവ്യ ഗ്ലാമര്* ലോകത്തോട് ഗുഡ്*ബൈ പറഞ്ഞ് യൂത്ത് കോണ്*ഗ്രസില്* അക്കൗണ്ട് ഓപ്പണ്* ചെയ്യുകയാണ്*
Back to top Go down
suku
Moderator
Moderator
suku


Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 35
Location : moovattupuzha

Tamil Film News --- LATEST UPDATES - Page 5 Empty
PostSubject: Re: Tamil Film News --- LATEST UPDATES   Tamil Film News --- LATEST UPDATES - Page 5 EmptyThu Apr 28, 2011 5:11 am

പരുത്തിവീരന് കല്യാണം


Tamil Film News --- LATEST UPDATES - Page 5 03096_283225

തമന്നയ്ക്കും കാജല്‍ അഗര്‍വാളിനും ഇനി കാര്‍ത്തിയുമായി ചേര്‍ത്തുള്ള ഗോസിപ്പുകള്‍ കേട്ട് പേടിക്കേണ്ട. കുറഞ്ഞകാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമയില്‍ ആരാധകരേയും ഹിറ്റുകളും സൃഷ്ടിച്ച യുവനടന്‍ കാര്‍ത്തി വിവാഹിതനാകുന്നു. നടന്‍ സൂര്യയുടെ സഹോദരനും തമിഴ്‌നടന്‍ ശിവകുമാറിന്റെ മകനുമായ കാര്‍ത്തി തമിഴ് സിനിമയിലെ ഏറ്റവും തിരക്കുള്ള താരമാണിപ്പോള്‍. ആദ്യചിത്രമായ പരുത്തിവീരനിലൂടെ തന്നെ തമിഴ് ജനതയുടെ മാത്രമല്ല മലയാളികളുടെ കൂടി ശ്രദ്ധയും ഇഷ്ടവും കവര്‍ന്ന നടനായ കാര്‍ത്തിയുടേത് പക്ഷേ പ്രേക്ഷകര്‍ പ്രതീക്ഷിച്ചതുപോലെ ഒരു പ്രണയവിവാഹമല്ല.

ചെന്നൈ സ്റ്റെല്ല മേരീസ് കോളേജില്‍ നിന്ന് സാഹിത്യത്തില്‍ ഗോള്‍ഡ് മെഡലോടെ ബിരുദം നേടിയ രഞ്ജിനിയാണ് കാര്‍ത്തിയുടെ പ്രതിശ്രുത വധു. ഇതേ കോളേജില്‍ എം.എയ്ക്ക് പഠിക്കുകയാണിപ്പോള്‍ രഞ്ജിനി. കാര്‍ത്തിയുടെ പിതാവ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചെന്നൈ ഈറോഡ് സ്വദേശികളായ ചിന്നസ്വാമി-ജ്യോതി മീനാക്ഷി ദമ്പതികളുടെ മകളാണ് രഞ്ജിനി.

വരുന്ന ജൂലൈ മൂന്നിന് വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. പല നടിമാരുടേയും പേരില്‍ കേട്ട ഗോസിപ്പുകളെയെല്ലാം അല്‍പ്പായുസ്സാക്കിയാണ് കാര്‍ത്തി സ്ത്രീ ആരാധകരെ വേദനിപ്പിക്കുന്ന ഈ കടുത്ത തീരുമാനമെടുത്തത്. സഹോദരന്‍ സൂര്യയുടേത് പ്രണയവിവാഹമായിരുന്നു. നടി ജ്യോതികയെയാണ് സൂര്യ വിവാഹം കഴിച്ചത്. മലയാളത്തില്‍ കാര്‍ത്തിയുടെ സമപ്രായക്കാരനായ നടന്‍ പൃഥ്വിരാജിന്റെ വിവാഹം കഴിഞ്ഞ അതേസമയത്തുതന്നെയാണ് തമിഴകത്തുനിന്ന് ഈ വാര്‍ത്തയും പുറത്തുവന്നത് എന്നതാണ് കൗതുകകരം.

പയ്യ, സിരുത്തൈ എന്നീ ഹിറ്റ് ചിത്രങ്ങളാണ് നടി തമന്നയുമായുള്ള ഗോസിപ്പുകള്‍ക്ക് കാരണമായത്. പയ്യയ്ക്ക് ശേഷം നാന്‍ മഹാന്‍ അല്ലൈ എന്ന ചിത്രം കാജല്‍ അഗര്‍വാളുമായും പ്രണയകഥകള്‍ സൃഷ്ടിച്ചു. ഈ ഗോസിപ്പുകളെയെല്ലാം അപ്രതീക്ഷിതമായ ഒരു അറേഞ്ച്ഡ് മാര്യേജിലൂ



courtesy ; www.mathrubhumi.com
Back to top Go down
devan
Active member
Active member
devan


Posts : 279
Points : 366
Reputation : 1
Join date : 2010-01-11
Location : mavelikkara

Tamil Film News --- LATEST UPDATES - Page 5 Empty
PostSubject: Re: Tamil Film News --- LATEST UPDATES   Tamil Film News --- LATEST UPDATES - Page 5 EmptySat May 07, 2011 5:13 pm

ശശികുമാറിന്റെ നായികയായി സ്വാതി വീണ്ടും തമിഴില്‍


Tamil Film News --- LATEST UPDATES - Page 5 Swathi1

കണ്‍കള്‍ ഇരണ്ടാല്‍ എന്ന സൂപ്പര്‍ഹിറ്റ് മെലഡി സോങിലൂടെ തെന്നിന്ത്യയില്‍ തരംഗമായ സ്വാതി വീണ്ടും തമിഴിലേക്ക്.

മൂന്ന് വര്‍ഷം മുമ്പ് തെലുങ്ക് ചാനലില്‍ അവതാരകയായിരുന്ന സ്വാതിയെ സുബ്രഹ്മണ്യപുരത്തിലൂടെ തമിഴിലെത്തിച്ച ശശികുമാര്‍-സമുദ്രക്കനി ടീം തന്നെയാണ് നടിയെ വീണ്ടും തമിഴകത്തേക്ക് മടക്കിക്കൊണ്ടുവരുന്നത്. സമുദ്രക്കനി സംവിധാനം ചെയ്യുന്ന പോരാളി എന്ന ചിത്രത്തില്‍ ശശികുമാറിന്റെ നായികാ വേഷമാണ് സ്വാതിയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്.

കഴിഞ്ഞ വര്‍ഷം വിക്രമിനെ നായകനാക്കി ശെല്‍വരാഘവന്‍ തുടങ്ങിയ ചിത്രത്തില്‍ സ്വാതി അഭിനയിച്ചിരുന്നു. എന്നാല്‍ ആദ്യ ഷെഡ്യൂളിന് ശേഷം ചിത്രത്തിന്റെ ഷൂട്ടിങ് ഉപേക്ഷിച്ചു. ചിത്രത്തില്‍ അഞ്ജലി, ത്രിഷ എന്നിവരെ നായികമാരാക്കാനാണ് ശശികുമാര്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍ ഇവര്‍ക്ക് ഡേറ്റില്ലാത്തത് സ്വാതിയ്ക്ക് വഴിയൊരുക്കുകയായിരുന്നു.




courtesy : www.oneindia.com
Back to top Go down
devan
Active member
Active member
devan


Posts : 279
Points : 366
Reputation : 1
Join date : 2010-01-11
Location : mavelikkara

Tamil Film News --- LATEST UPDATES - Page 5 Empty
PostSubject: Re: Tamil Film News --- LATEST UPDATES   Tamil Film News --- LATEST UPDATES - Page 5 EmptySat May 07, 2011 5:42 pm

കമലും ശ്രീദേവിയും വീണ്ടും ഒന്നിക്കുന്നു

Tamil Film News --- LATEST UPDATES - Page 5 Sridevi-and-Kamal-Haasan%E2%80%99s-great-onscreen-chemistry-

ഒരു കാലത്ത് കമലഹാസന്‍ ശ്രീദേവി ജോഡികളെ ആരാധിക്കാത്ത സിനിമാപ്രേക്ഷകരില്ലായിരുന്നു. തമിഴകത്തും കേരളത്തിലും ഈ താരജോഡികള്‍ പെര്‍ഫക്ട് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇരുവരും ഒ്ന്നിച്ച പലചിത്രങ്ങളും വന്‍ഹിറ്റുകളായി മാറി.

പിന്നീട് കമല്‍ഹാസന്‍ തെന്നിന്ത്യതന്നെ തട്ടകമാക്കിമാറ്റിയപ്പോള്‍ ശ്രീദേവി ബോളിവുഡിന്റെ തിളക്കങ്ങളിലേയ്ക്ക് മാറി. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും വീണ്ടും ഒന്നിയ്ക്കുന്നു. കമല്‍ തന്നെ നിര്‍മ്മിക്കുന്ന വിശ്വരൂപം എന്ന ചിത്രത്തിലൂടെയാണ് വീണ്ടും ഈ താരസംഗമം നടക്കുന്നത്.

ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സോനാക്ഷി സിന്‍ഹയാണ് നായികയായി എത്തുന്നത്. ചിത്രത്തിലെ ഒരു സുപ്രധാന വേഷമാണ് ശ്രീദേവി കൈകാര്യം ചെയ്യുന്നതെന്നാണ് അറിയുന്നത്.

ബോളിവുഡ് നിര്‍മ്മാതാവ് ബോണികപൂറുമായുള്ള വിവാഹത്തിന് ശേഷം ശ്രീദേവി അഭിനയത്തോട് താല്‍ക്കാലികമായി വിട പറഞ്ഞിരുന്നു. അടുത്തിടെ റിലീസ് ആയ 'മാപ്പിളൈ'യില്‍ ധനുഷിന്റെ ഭാര്യാ മാതാവായി അഭിനയിക്കാനും ശ്രീദേവിയെ ക്ഷണിച്ചിരുന്നെങ്കിലും അത് അവര്‍ നിരസിച്ചു.

എന്നാല്‍ 'വിശ്വരൂപ'ത്തില്‍ ശ്രീദേവിയുടെ സാന്നിദ്ധ്യം വേണമെന്ന് കമലഹാസന്‍ നിര്‍ബ്ബന്ധം പിടിക്കുകയായിരുന്നുവെന്നും. ഉലകനായകന്റെ നിര്‍ബന്ധത്തിന് മുന്നില്‍ മറ്റൊരു വഴിയുമില്ലാതെ ശ്രീദേവി സമ്മതം മൂളുകയായിരുന്നുവെന്നുമാണ് തമിഴകത്തെ സംസാരം
Back to top Go down
shyam
Active member
Active member
shyam


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

Tamil Film News --- LATEST UPDATES - Page 5 Empty
PostSubject: Re: Tamil Film News --- LATEST UPDATES   Tamil Film News --- LATEST UPDATES - Page 5 EmptyFri May 13, 2011 11:29 am

നയന്‍താര സല്‍മാന്റെ നായികയാവുന്നു?

Tamil Film News --- LATEST UPDATES - Page 5 Nayanthara-Hot-Pictures2


നയന്‍താര ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നുവെന്ന് നാളുകള്‍ക്ക് മുമ്പേ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ അവര്‍തന്നെ അത് നിഷേധിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ഇതേകാര്യം വീണ്ടും കേള്‍ക്കുന്നു. പോക്കിരിയുടെ ഹിന്ദി റീമേക്കായ വാണ്ടഡ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് നയന്‍സ് സല്‍മാന്‍ ഖാന്റെ നായികയാകുന്നുവെന്നാണ് കേള്‍ക്കുന്നത്. ഇത് സംവിധാനം ചെയ്യുന്നത് നയന്‍സിന്റെ പ്രതിശ്രുത വരന്‍ പ്രഭുദേവയാണ്.

നയന്‍സിനെ നായികയാക്കണമെന്ന് പ്രഭുദേവ, ചിത്രത്തിന്റെ നിര്‍മ്മാതാവ് ബോണി കപൂറിനോട് ആവശ്യപ്പെട്ടിരുന്നു. ബോണി എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നാണ് അറിയുന്നത്. 2011 അവസാനത്തോടെ ചിത്രം ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതി.

നയന്‍സ്-പ്രഭു വിവാഹം ജൂണില്‍ നടക്കുമെന്നും അതിന്റെ ഭാഗമായി പുതിയ ചിത്രങ്ങളൊന്നും നയന്‍സ് ഏറ്റെടുക്കുന്നില്ലെന്നുമുള്ള വാര്‍ത്തകള്‍ക്കിടെയാണ് നയന്‍സ് ബോളിവുഡില്‍ ്അഭിനയിക്കുന്നുവെന്ന് വീണ്ടും റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

മലയാളി പെണ്‍കൊടി അസിനുമൊത്തുള്ള 'റെഡി' എന്ന ചിത്രമാണ് സല്‍മാന്റേതായി ഏറ്റവും പുറത്തിറങ്ങാനുള്ള ചിത്രം. സല്‍മാന്‍ നായകനാകുന്ന സിദ്ദിഖിന്റെ 'ബോഡിഗാഡ്'ന്റെ ഹിന്ദി പതിപ്പ് ഡിസംബറില്‍ റിലീസ് ചെയ്യും
Back to top Go down
baasha
Active member
Active member
baasha


Posts : 107
Points : 117
Reputation : 0
Join date : 2011-01-19
Location : Salem

Tamil Film News --- LATEST UPDATES - Page 5 Empty
PostSubject: Re: Tamil Film News --- LATEST UPDATES   Tamil Film News --- LATEST UPDATES - Page 5 EmptyTue Nov 22, 2011 12:40 pm

മങ്കാത്തയ്ക്ക് ശേഷം വെങ്കട്ട് ഗോദയിലേക്ക്

Tamil Film News --- LATEST UPDATES - Page 5 Venkat-Prabhu


വെങ്കട്ട് പ്രഭുവിന്റെ ആരാധകര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത...മെഗാഹിറ്റായ മങ്കാത്തയ്ക്ക് ശേഷം വെങ്കട്ട് പ്രഭുവും സംഘവും പുതിയ ചിത്രത്തിന്റ പണിപ്പുരയിലേക്ക്.


'ഇപ്പടി ഒരു ഗോദ തേവ മച്ചാന്‍' എന്ന ടാഗ് ലൈനോടെ ഗോദയെന്നൊരു ചിത്രമാണ് വെങ്കിട്ടിന്റെ അടുത്ത പ്രൊജക്ട്. കോളിവുഡില്‍ വെങ്കിട്ട് മൂവിയെന്നൊരു ട്രെന്റ് തന്നെ സൃഷ്ടിച്ച സംവിധായകന്റെ പുതിയ പ്രൊജക്ടിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ വരവേല്‍ക്കുന്നത്.

ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ വെങ്കിട്ടിന്റെ തന്നെ ചെന്നൈ 6000 28ലെ അതേ താരനിരയായിരിക്കും ഗോദയിലും അണിനിരക്കുക. ജയ്, പ്രേംജി, അമരന്‍, മിര്‍ച്ചി ശിവ, നിതിന്‍ സത്യ, അരവിന്ദ് എന്നിവര്‍ ഒരിയ്ക്കല്‍ കൂടി ഗോദയിലൂടെ ഒന്നിയ്ക്കുകയാണ്. ചെന്നൈ 6000 28 പോലെ ഒരു കളിയുടെ പശ്ചാത്തലത്തില്‍ തന്നെയായിരിക്കും ഗോദയും അവതരിപ്പിയ്ക്കുകയെന്ന് വെങ്കട്ട്പ്രഭു സൂചനകള്‍ നല്‍കിയിട്ടുണ്ട്. അതേസമയം ചെന്നൈ 6000 28ന്റെ രണ്ടാംഭാഗമാണോ ഈ സിനിമയെന്ന കാര്യം ഉറപ്പായിട്ടില്ല.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്‍ പ്രചാരണങ്ങളൊന്നുമില്ലാതെ തിയറ്ററുകളിലെത്തിയെ ചെന്നൈ 6000 28 നേടിയ അപ്രതീക്ഷിത വിജയം കോളിവുഡിനെ തന്നെ അമ്പരിപ്പിച്ചിരുന്നു. ഈ സിനിമയിലൂടെ വെങ്കട്ട് പ്രഭുവെന്ന സംവിധായകനും ഒരു കൂട്ടം പുതുമുഖങ്ങളും തമിഴ് സിനിമയുടെ ഭാഗമായി മാറുകയും ചെയ്തു.
Back to top Go down
baasha
Active member
Active member
baasha


Posts : 107
Points : 117
Reputation : 0
Join date : 2011-01-19
Location : Salem

Tamil Film News --- LATEST UPDATES - Page 5 Empty
PostSubject: Re: Tamil Film News --- LATEST UPDATES   Tamil Film News --- LATEST UPDATES - Page 5 EmptyTue Nov 22, 2011 12:44 pm

ഇല്യാനയുടെ രണ്ട് ദിവസത്തിന് 1 കോടി രൂപ!!

Tamil Film News --- LATEST UPDATES - Page 5 Images?q=tbn:ANd9GcSw6If9itdlkaEI3nSLZx5akbYvBwOLV5-xaHH5_GL2fqodOO3mG6LXASjHUg


ഒരു സിനിമയ്ക്ക് ഒരു കോടി പ്രതിഫലം വാങ്ങുന്ന നടിമാര്‍ ദക്ഷിണേന്ത്യന്‍ സിനിമയില്‍ അത്രവലിയ കാര്യമൊന്നുമല്ല, എന്നാല്‍ വെറും രണ്ട് ദിവസത്തെ പരസ്യ ഷൂട്ടിങിന് വേണ്ടി ഇത്രയും പ്രതിഫലം വാങ്ങുന്നവരും ഈ തെന്നിന്ത്യയിലുണ്ടെന്നറിയുക.

വേറാരുമല്ല, തെന്നിന്ത്യയിലെ ഹോട്ട് ഷോട്ടായ ഇല്യാനയാണ് ഈ കൂറ്റന്‍ പ്രതിഫലം വാങ്ങി വാര്‍ത്തകളില്‍ നിറയുന്നത് ഒരു ജ്വല്ലറി ഗ്രൂപ്പിന്റെ പരസ്യത്തിനായി രണ്ട് ദിവസത്തെ ഡേറ്റാണ് ഇല്യാന അനുവദിച്ചത്. ഇവരുടെ ആദ്യത്തെ ദക്ഷിണേന്ത്യന്‍ ഷോറൂമിന്റെയും ഉദ്ഘാടനം നടിയാണ് നിര്‍വഹിയ്ക്കുന്നത്.

സിനിമയിലെ അവസരങ്ങള്‍ക്ക് പുറമെ പരസ്യലോകത്ത് നിന്നും ഒട്ടേറെ ഓഫറുകളാണ് നടിയെ തേടിയെത്തുന്നത്. എന്നാല്‍ തന്റെ താരമൂല്യത്തിന് അനുസരിച്ചുള്ള ബ്രാന്‍ഡുകളുടെ മോഡലാവാനെ ഇല്യാന താത്പര്യം കാണിയ്ക്കുന്നുള്ളു. ജ്വല്ലറിഷോപ്പുകളുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും സ്വര്‍ണാഭരണങ്ങളണിയാന്‍ ഇല്യാനയ്ക്ക് തീരെ താത്പര്യം കാണിയ്ക്കാറില്ല


Back to top Go down
meeshamadhavan
New Member
New Member
meeshamadhavan


Posts : 54
Points : 56
Reputation : 0
Join date : 2011-02-06
Location : angamali

Tamil Film News --- LATEST UPDATES - Page 5 Empty
PostSubject: Re: Tamil Film News --- LATEST UPDATES   Tamil Film News --- LATEST UPDATES - Page 5 EmptyTue Nov 22, 2011 5:52 pm

മമ്മൂട്ടി-രജനി: ദളപതിയ്ക്ക് റീമേക്ക്!!

Tamil Film News --- LATEST UPDATES - Page 5 Images?q=tbn:ANd9GcSb917vjLu85-Bsmj8jd9zVrmDrx-XFpuK33-xYprCvwyksF7pD9oXWBHvI

രജനിയും മമ്മൂട്ടിയും കര്‍ണദുര്യോധനനായി തിളങ്ങിയ മണിരത്‌നത്തിന്റെ ക്ലാസിക് ചിത്രം ദളപതിയ്ക്ക് റീമേക്കൊരുങ്ങുന്നു. റിലീസ് ചെയ്ത് ഇരുപത് വര്‍ഷത്തിന് ശേഷം ദളപതിയുടെ റീമേക്ക് അവകാശം ബോളിവുഡിലെ മുന്‍നിര നിര്‍മാതാവായ ഭരത് ഷായാണ് സ്വന്തമാക്കിയിരിക്കുന്നത്.

മണിരത്‌നത്തിന്റെ തന്നെ അലൈപായുതേയുടെ ഹിന്ദി റീമേക്കായ സാത്തിയയുടെ സഹനിര്‍മാതാവായിരുന്നു ഭരത് ഷാ. വിവേക് ഒബ്‌റോയിയും റാണി മുഖര്‍ജിയും ഒന്നച്ച സാത്തിയ ബോളിവുഡിലും വിജയം നേടിയിരുന്നു.

മഹാഭാരതത്തിലെ ഇതിഹാസ കഥാപാത്രങ്ങളായ കര്‍ണനും ദുര്യോധനനും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ കടമെടുത്തൊരുക്കിയ ദളപതി വാണിജ്യവിജയത്തിനൊപ്പം നിരൂപകപ്രശംസയും നേടിയിരുന്നു. ഇളയരാജയുടെ സുന്ദരമായ സംഗീതമായിരുന്നു ഈ സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. ഇതിന് പുറമെ പിന്‍കാലത്ത് ഇന്ത്യയിലെ മികച്ച ഛായാഗ്രാഹകനെന്ന പെരുമ നേടിയ സന്തോഷ് ശിവന്റെ ആദ്യതമിഴ് ചിത്രം കൂടിയെന്ന ബഹുമതിയും ദളപതിയ്ക്ക് സ്വന്തമായിരുന്നു.

2012ന്റെ തുടക്കത്തില്‍ ഷൂട്ടിങ് ആരംഭിയ്ക്കുന്ന ദളപതിയുടെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത് ഒട്ടേറെ സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച് പരിചയമുള്ള പൂജ ജതിന്ദര്‍ സിങാണ്.
Back to top Go down
baasha
Active member
Active member
baasha


Posts : 107
Points : 117
Reputation : 0
Join date : 2011-01-19
Location : Salem

Tamil Film News --- LATEST UPDATES - Page 5 Empty
PostSubject: Re: Tamil Film News --- LATEST UPDATES   Tamil Film News --- LATEST UPDATES - Page 5 EmptySun Nov 27, 2011 4:41 pm

ഗബ്ബര്‍ സിങില്‍ ശ്രുതിഹാസനു പകരം ഇല്യാന

Tamil Film News --- LATEST UPDATES - Page 5 Bollywood-Actress-Shruti-Hassan-Hot-Images-500x370

Tamil Film News --- LATEST UPDATES - Page 5 Ileana_hot


മുംബൈ: തെലുങ്കിലെ വന്‍ ബജറ്റ് സിനിമയായ ഗബ്ബര്‍ സിങില്‍ ശ്രുതിഹാസനു പകരം ഇല്യാന ഡിക്രൂസ് അഭിനയിച്ചേക്കുമെന്ന് അഭ്യൂഹം. ദക്ഷിണേന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നടിയാണ് ഇല്യാന.

ഗണേഷാണ് പവന്‍ കല്യാണ്‍ നായകനായി അഭിനയിക്കുന്ന ഗബ്ബര്‍ സിങിന്റെ നിര്‍മാതാവ്. അല്ലു അര്‍ജുന്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തിനായെത്തിയ ഇല്യാനയുമായി അവസാനറൗണ്ട് ചര്‍ച്ചനടത്തിയതിനുശേഷമാണ് ഈ പ്രഖ്യാപനമുണ്ടായത്. 40കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്ന ആരെങ്കിലും വേണമെന്ന അഭിപ്രായം സജീവമായതോടെയാണ് ശ്രുതിഹാസനെ ഒഴിവാക്കിയത്.

ബോളിവുഡിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ദബന്‍ഗിന്റെ തെലുങ്ക് റിമേക്കാണ് ഗബ്ബര്‍ സിങ്. അഭിമന്യു സിങ്, സുഹാസിനി മണിരത്‌നം, അജയ്, ബ്രഹ്മാനന്ദം എന്നിവര്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് സംവിധായകന്‍ ഹരിഷ് ശങ്കര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഗബ്ബര്‍ സിങിലെ കഥാപാത്രത്തെ ശ്രുതി ഏറെ ഇഷ്ടപ്പെടുന്നുണ്ട്. ഡിസംബറില്‍ ഷൂട്ടിങ് തുടങ്ങുമ്പോള്‍ ശ്രുതി തന്നെയായിരിക്കും നായിക. എല്ലാ ഊഹാപോഹങ്ങളും മറന്നേക്കൂ
Back to top Go down
baasha
Active member
Active member
baasha


Posts : 107
Points : 117
Reputation : 0
Join date : 2011-01-19
Location : Salem

Tamil Film News --- LATEST UPDATES - Page 5 Empty
PostSubject: Re: Tamil Film News --- LATEST UPDATES   Tamil Film News --- LATEST UPDATES - Page 5 EmptySun Nov 27, 2011 4:44 pm

വേശ്യാലിസ്റ്റ് വിവാദം: താരങ്ങള്‍ കോടതിയിലേക്ക്


Tamil Film News --- LATEST UPDATES - Page 5 Bhuvaneshari-103


വ്യഭിചാരക്കുറ്റത്തിന് അറസ്റ്റു ചെയ്യപ്പെട്ട നടി ഭുവനേശ്വരി നല്‍കിയതെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന നക്ഷത്ര വേശ്യകളുടെ ലിസ്റ്റിനെതിരെ പ്രതിഷേധിച്ച താരങ്ങളോട് കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശം. പ്രതിഷേധ യോഗത്തില്‍ വച്ച് മാധ്യമ പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞ കേസില്‍ താരങ്ങളായ ശരത്കുമാര്‍, സത്യരാജ്, സൂര്യ, വിവേക്, ശ്രീപിയ എന്നീ താരങ്ങള്‍ക്കാണ് കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

2009 ഒക്ടോബര്‍ ആദ്യവാരമാണ് തമിഴ്മാധ്യമങ്ങള്‍ ഭുവനേശ്വരി പൊലീസിന് നല്‍കിയെന്ന് പറയപ്പെടുന്ന നക്ഷത്രവേശ്യകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. തമിഴിലേയും മലയാളത്തിലേയും പല പ്രമുഖ നടിമാരുടേയും പേര് ഉള്‍പ്പെട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ നടപടിയ്‌ക്കെതിരെ രംഗത്തു വന്ന സിനിമാ താരങ്ങളായ ശരത്കുമാര്‍, സത്യരാജ്, സൂര്യ, വിവേക്, ശ്രീപിയ എന്നിവര്‍ മാധ്യമപ്രവര്‍ത്തകരെ ചീത്തവിളിയ്ക്കുകയായിരുന്നു

ലിസ്റ്റലില്‍ ആദ്യത്തെ പേര് തെന്നിന്ത്യ അടക്കി വാഴുന്ന ഗ്ലാമര്‍ റാണി നമിതയുടെതാണ്. മണിക്കൂറിന് ഒരു ലക്ഷം പ്രതിഫലം വാങ്ങുന്ന നമിത ബിസിനസ് നടത്തുന്നത് വിശ്വസ്തനായ മാനേജരുടെ സഹായത്തോടെയാണെന്ന് ഭുവനേശ്വരി പറയുന്നു. അതിനാല്‍ തന്നെ പൊലീസിന് ഇവരെ കുടുക്കാന്‍ കഴിയില്ലെന്ന രഹസ്യവും അവര്‍ വെളിപ്പെടുത്തി.

ഒട്ടേറെ മലയാള സിനിമകളിലെ സജീവ സാന്നിധ്യമായിരുന്ന ഷക്കീല, അഞ്ജു എന്നിവര്‍ക്ക് സിനിമയില്‍ ഇപ്പോള്‍ വലിയ അവസരങ്ങളില്ലെങ്കിലും മാംസവ്യാപരത്തില്‍ തിരക്കേറിയവരാണെന്ന് ഭുവനേശ്വരി സാക്ഷ്യപ്പെടുത്തുന്നു. ജാക്ക്‌പോട്ട്, ഇന്‍സ്‌പെക്ടര്‍ ബല്‍റാം സിനിമകളില്‍ വില്ലത്തിയായെത്തിയ മഞ്ജുളയാണ് ലിസ്റ്റിലെ മറ്റൊരാള്‍.

വിവാഹ മോചനം നേടിയ രണ്ട് നടിമാരുടെ പേരുകളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടിരുന്നു. തമിഴ് നടന്‍ പാര്‍ത്ഥിപന്റെ മുന്‍ ഭാര്യ സീത, രാമരാജന്റെ ഭാര്യയായിരുന്ന നളിനി എന്നിവരാണ് അവര്‍. തന്മാത്ര, വിനോദയാത്ര തുടങ്ങിയ സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ താരമാണ് സീത. ഇതിന് പുറമെ തമിഴിലെ പ്രശ്‌സ്ത നടനായ വിജയകുമാറിന്റെ ഭാര്യ മഞ്ജുള, ശ്രീപ്രിയ എന്നിവരുടെ പേരുകളും പൊലീസിന് ലഭിച്ച ചൂടന്‍ പട്ടികയിലുണ്ടെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Back to top Go down
baasha
Active member
Active member
baasha


Posts : 107
Points : 117
Reputation : 0
Join date : 2011-01-19
Location : Salem

Tamil Film News --- LATEST UPDATES - Page 5 Empty
PostSubject: Re: Tamil Film News --- LATEST UPDATES   Tamil Film News --- LATEST UPDATES - Page 5 EmptySun Nov 27, 2011 4:48 pm

നടി രേവതി രാഷ്ട്രീയത്തിലേയ്ക്ക്?

Tamil Film News --- LATEST UPDATES - Page 5 Revathi-110


കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി രേവതി ഇടക്കാലത്ത് സിനിമയില്‍ നിന്ന് മാറി നിന്നു.

പിന്നീട് മടങ്ങി വന്ന നടി പാട്ടിന്റെ പാലാഴി, പെണ്‍പട്ടണം, ഇന്ത്യന്‍ റുപ്പി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. അഭിനയത്തോടൊപ്പം രണ്ടാം വരവില്‍ സംവിധാനത്തിലും തന്റെ പ്രതിഭ തെളിയിച്ച രേവതിയുടെ കണ്ണ് ഇനി രാഷ്ട്രീയത്തിലേയ്ക്കാണോ?

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് രേവതി നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല.

പിന്നെ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന ആള്‍ക്കാര്‍ക്ക് തീര്‍ച്ചയായും മാറ്റങ്ങളില്‍ ഒരു കൈയുണ്ടാവണം. ആ കൈയുടെ പങ്ക് എങ്ങനെയുണ്ടാവുമെന്ന് തനിയ്ക്ക് അറിയില്ല.

ചിലപ്പോള്‍ താന്‍ തിരഞ്ഞെടുക്കുന്നത് രാഷ്ട്രീയമായിരിക്കുമെന്നും രേവതി അഭിമുഖത്തില്‍ സൂചിപ്പിക്കുകയുണ്ടായി. ഇനി തനിയ്ക്ക് ഇണങ്ങുന്നതെന്നു തോന്നുന്ന കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യൂ എന്ന വ്യക്തമാക്കിയ രേവതി സംവിധാനത്തിലാവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അറിയിച്ചു.
Back to top Go down
dilipfan
Active member
Active member
dilipfan


Posts : 221
Points : 266
Reputation : 0
Join date : 2010-02-04
Location : thrissur

Tamil Film News --- LATEST UPDATES - Page 5 Empty
PostSubject: Re: Tamil Film News --- LATEST UPDATES   Tamil Film News --- LATEST UPDATES - Page 5 EmptyFri Jan 06, 2012 12:46 am

നന്‍‌പനില്‍ അഭിനയിക്കാത്തതില്‍ സന്തോഷിക്കുന്നു: മാധവന്‍

Tamil Film News --- LATEST UPDATES - Page 5 R-madhavan-hair-13864


തമിഴ്നാട്ടില്‍ പൊങ്കല്‍ റിലീസായി രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങള്‍ എത്തുകയാണ്. ലിംഗുസാമി സംവിധാനം ചെയ്ത വേട്ടൈ, ഷങ്കര്‍ ഒരുക്കിയ നന്‍‌പന്‍ എന്നിവ. വേട്ടൈയില്‍ മാധവനും ആര്യയുമാണ് നായകന്‍‌മാര്‍. നന്‍പനില്‍ വിജയ്, ശ്രീകാന്ത്, ജീവ എന്നിവര്‍ ഒന്നിക്കുന്നു.

ഈ പൊങ്കല്‍ മാധവന് ഏറെ പ്രിയപ്പെട്ടതാണ്. ഏറെക്കാലം കൂടിയാണ് മാധവന്‍ ഒരു മാസ് മസാല ചിത്രത്തില്‍ നായകനാകുന്നത്. ‘വേട്ടൈ’ വന്‍‌വിജയം നേടുമെന്നാണ് പ്രതീക്ഷ. വേട്ടൈയോട് എതിരിടാന്‍ വരുന്ന ‘നന്‍‌പന്‍’ ആകട്ടെ ‘ത്രീ ഇഡിയറ്റ്സ്’ എന്ന ഹിന്ദി ബ്ലോക്ക് ബസ്റ്ററിന്‍റെ റീമേക്കാണ്. ത്രീ ഇഡിയറ്റ്സില്‍ മാധവനും ഒരു നായകനായിരുന്നു. എന്നാല്‍ നന്‍‌പനില്‍ മാധവന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീകാന്താണ്.

“ത്രീ ഇഡിയറ്റ്സിന്‍റെ ഭാഗമായതില്‍ സന്തോഷമുണ്ട്. നന്‍‌പന്‍റെ ഭാഗമാകാത്തതിലും സന്തോഷമുണ്ട്. ത്രീ ഇഡിയറ്റ്സില്‍ ഞാന്‍ 21 വയസുള്ള ഒരു വിദ്യാര്‍ത്ഥിയായാണ് അഭിനയിച്ചത്. അതിനുവേണ്ടി രണ്ടുവര്‍ഷത്തെ തയ്യാറെടുപ്പ് വേണ്ടിവന്നു. അത് അത്ര എളുപ്പമായിരുന്നില്ല. നന്‍‌പനില്‍ അഭിനയിക്കാന്‍ ഷങ്കര്‍ എന്നെ ക്ഷണിച്ചതാണ്. 41കാരനായ ഞാന്‍ ഇനിയും ഒരു വിദ്യാര്‍ത്ഥിയായി അഭിനയിക്കുന്നതിലെ അനൌചിത്യം ഞാന്‍ ഷങ്കറിനെ പറഞ്ഞു മനസിലാക്കി. മാത്രമല്ല, ഷങ്കറിന് നന്‍‌പന്‍റെ ചിത്രീകരണം വളരെ വേഗം ആരംഭിക്കേണ്ടതുമുണ്ടായിരുന്നു” - മാധവന്‍ വ്യക്തമാക്കി.

“നന്‍‌പന്‍റെ ട്രെയിലര്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. നമ്മുടെ പ്രതീക്ഷകള്‍ക്കുമപ്പുറം മികച്ചതായിരിക്കും നന്‍‌പന്‍ എന്ന് ഉറപ്പാണ്. നന്‍‌പനില്‍ അഭിനയിക്കാത്തതില്‍ എനിക്ക് കുറ്റബോധമില്ല. വേട്ടൈ കാണും‌മുമ്പെ ഞാന്‍ നന്‍‌പന്‍ കാണുകയും ചെയ്യും” - ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മാധവന്‍ പറഞ്ഞു
Back to top Go down
Sponsored content





Tamil Film News --- LATEST UPDATES - Page 5 Empty
PostSubject: Re: Tamil Film News --- LATEST UPDATES   Tamil Film News --- LATEST UPDATES - Page 5 Empty

Back to top Go down
 
Tamil Film News --- LATEST UPDATES
Back to top 
Page 5 of 5Go to page : Previous  1, 2, 3, 4, 5
 Similar topics
-
» Read the Latest Tamil Cinema News from Tamizhankural
» Hot News..From Tamil Industry...
» Chiyaan -- vikram --- latest Updates

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Tamil Cinema-
Jump to: