ത്രീ ഇഡിയറ്റ്‌സിനും ഫിറാഖിനും ഫിലിം ഫെയര്‍ അവാര്‍ഡ്
മുംബൈ: താരങ്ങളുടെ സാന്നിധ്യം കൊണ്ട് വര്‍ണ്ണാഭമായ ചടങ്ങില്‍ 55-മത് ഫിലിം ഫെയര്‍ അവാര്‍ഡ് വിതരണം ചെയ്തു. അമീര്‍ഖാന്‍ നായകനായ ത്രീ ഇഡിയറ്റ്‌സാണ് മികച്ച ജനപ്രിയ ചിത്രം. ഇതിന്റെ സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയാണ് മികച്ച സംവിധായകന്‍. 'പാ' യിലെ വേറിട്ട അഭിനയത്തിന് അമിതാഭ് ബച്ചന്റെ മികച്ച നടനും അതേ ചിത്രത്തിലെ മികവിന് വിദ്യാബാലന്‍ മികച്ച നടിയ്ക്കുമുള്ള പുരസ്‌കാരങ്ങള്‍ നേടി.
എന്നാല്‍ അമിതാഭ് ബച്ചന്‍ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ എത്തിയില്ല. ഐശ്വര്യറായിയെക്കുറിച്ച് മോശം വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് ബച്ചന്‍ കുടുംബം ചടങ്ങ് ബഹിഷ്‌കരിച്ചത്. ഏറ്റവും
നല്ല ചിത്രത്തിനുള്ള ഫിലിം ഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡ് നന്ദിതാദാസ് സംവിധാനം ചെയ്ത ഫിറാഖ് നേടി. ദേവ് ഡി യിലെ അഭിനയത്തിന് മഹി ഗില്ലും കഴിഞ്ഞവര്‍ഷത്തെ സ്ഥിരതയുള്ള പ്രകടനത്തിന് രണ്‍ബീര്‍ കപൂറും പുരസ്‌കാരങ്ങള്‍ നേടി.
എ ആര്‍ റഹ്മാനാണ് മികച്ച സംഗീത സംവിധായകന്‍-ചിത്രം ഡല്‍ഹി 6. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ശശികപൂര്‍ ഏറ്റുവാങ്ങി. ദേവ് ഡി യ്ക്ക് ക്യാമറ ചലിപ്പിച്ച മലയാളി രാജീവ് രവിയാണ് മികച്ച ഛായാഗ്രാഹകന്‍. എഡിറ്റിങ്ങിനുള്ള പുരസ്‌കാരം മലയാളിയായ ശ്രീകര്‍ പ്രസാദിനാണ്-ചിത്രം ഫിറാഖ്. ഷാരൂഖ് അടക്കമുള്ള ബോളിവുഡ് താരനിര ചടങ്ങിനെ സമ്പന്നമാക്കി.