| Vakkukal...Vaachakangal...... | |
|
+52baasha vikalan devan nair manavalan meeshamadhavan appukuttan bharathchandran thankan kiwi neelakandan shyam perumal machan manzoor kannan nair mancheri majeed roshanpeter narendrannair manikandan nishpakshan avatar dilipfan prakashan thanthonni thalathil dineshan mangalasseri allambans vettukuzhi menon thambi naayakan willy M.R.P raja safalpu yeldo987 bellari raja dracula ombhatia merlin smitha mohan Alexander suku real hero MANNADIYAR rangerover maadambi ajith_mc86 mohan.thomas deathrace 56 posters |
|
Author | Message |
---|
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: Vakkukal...Vaachakangal...... Wed Jun 16, 2010 3:38 pm | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Wed Jun 16, 2010 8:16 pm | |
| 3 padangalum super hito????????
CHOTTA MUMBAI rakshappettathu avante entho bhaagyam... | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Vakkukal...Vaachakangal...... Wed Jun 16, 2010 9:56 pm | |
| oru manikyathine kooode malayalikal thaangilla.....ippozhe poruthi mutti..chattiyum peekiriyum...... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Wed Jun 16, 2010 10:10 pm | |
| pakshe ALEXANDER great thanne....!!!!!!11
janangalkkum producerkkum..... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ലാലും ഇന്നസെന്റും വെള്ളംകുടിയ്ക്കും: അഴീക്കോട് Sat Jun 19, 2010 1:00 pm | |
| കൊച്ചി: നല്ലൊരു വക്കീലിന്റെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ അമ്മ [You must be registered and logged in to see this image.]ഭാരവാഹികളായ മോഹന്‍ലാലും ഇന്നസെന്റും വെള്ളം കുടിക്കുമെന്ന് സുകുമാര്‍ അഴീക്കോട്. അമ്മ തനിക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ചെയ്ത വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എനിക്കെതിരെ നല്‍കപ്പെട്ടിട്ടുള്ള ഏറ്റവും ദുര്‍ബലമായ കേസാണിത്. ക്രോസ് വിസ്താര സമയത്ത് നല്ലൊരു അഭിഭാഷകന്റെ മുന്നില്‍ പെട്ടാല്‍ മോഹന്‍ലാലിനും ഇന്നസെന്റിനും ഉണ്ടാകുന്ന അവസ്ഥയെക്കുറിച്ച് ആലോചിച്ചതിന് ശേഷം വേണമായിരുന്നു അമ്മ കേസുകൊടുക്കാന്‍. എനിക്ക് മതിഭ്രമമാണെന്നാണ് മോഹന്‍ലാല്‍ [You must be registered and logged in to see this image.]പറഞ്ഞത്. അങ്ങനെ മതിഭ്രമമുള്ളയാള്‍ക്ക് ആരെയും എന്തും പറയാം. അതിനെതിരെ നല്‍കുന്ന കേസ് നിലനില്‍ക്കുന്നതല്ല. മാനാഭിമാനമില്ലാത്തവര്‍ തോന്നിയതുപറയും എന്നതുകൊണ്ടാണ് മോഹന്‍ലാലിനും ഇന്നസെന്റിനുമെതിരെ കേസുകൊടുക്കാത്തത്- അഴീക്കോട് പറഞ്ഞു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അഴീക്കോടിനെതിരെ അമ്മ കേസുകൊടുത്തിരിക്കുന്നത്. അമ്മ യ്‌ക്കെതിരെ അഴീക്കോട് നടത്തിയ പ്രസ്താവനകള്‍ പിന്‍വലിച്ച് മാപ്പുപറയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: Vakkukal...Vaachakangal...... Sat Jun 19, 2010 1:46 pm | |
| Ingere kodathiyilethum munpe thallikkollum [You must be registered and logged in to see this image.] | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| |
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: Vakkukal...Vaachakangal...... Sun Jun 20, 2010 2:12 pm | |
| Ini enthokke kelkkendiyum kaanendi um varum ente daivame | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Vakkukal...Vaachakangal...... Sun Jun 20, 2010 7:34 pm | |
| Azhikkode kure paadu pedum!!!! | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Vakkukal...Vaachakangal...... Sun Jun 20, 2010 7:46 pm | |
| azhikodu ithukondonnum kulungillaa
angerkku kodathiyil case nadathuka ennu paranjaal
pussiyude pooda parikkunnathu poleyaanu
(MOD..... pussy ennu vechaal poo... pooo poocha)
| |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: Vakkukal...Vaachakangal...... Sun Nov 21, 2010 3:29 pm | |
| - yeldo987 wrote:
azhikodu ithukondonnum kulungillaa
angerkku kodathiyil case nadathuka ennu paranjaal
pussiyude pooda parikkunnathu poleyaanu
(MOD..... pussy ennu vechaal poo... pooo poocha)
[You must be registered and logged in to see this image.]Ini maattiparayaruthu | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: Vakkukal...Vaachakangal...... Sun Nov 21, 2010 9:29 pm | |
| അമ്മ റോളുകളില്‍ മാത്രമായി ഒതുങ്ങിക്കൂടാന്‍ താത്പര്യമില്ലെന്ന് നടി സിമ്രാന്‍. തമിഴില്‍ നിന്നും ഒട്ടേറെ ഓഫറുകള്‍ വരുന്നുണ്ടെങ്കിലും അടുത്തൊന്നും ഒരു സിനിമയിലും അഭിനയിക്കേണ്ടെന്ന തീരുമാനത്തിലാണ് ഈ പഴയകാല ഗ്ലാമര്‍ താരം.
വാരണം ആയിരത്തിലൂടെ തിരിച്ചുവരവ് നടത്തിയ ശേഷം വമ്പന്‍ ചിത്രങ്ങളിലൊന്നും നടി അഭിനയിച്ചിരുന്നില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് നടിയുടെ മറുപടി ഇങ്ങനെയായിരുന്നു.
എപ്പോഴും അമ്മ വേഷത്തില്‍ മാത്രം അഭിനയിക്കാന്‍ താത്പര്യമില്ല. സിനിമകളില്‍ വെറുമൊരു അമ്മയായി മാറാനും ഞാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും സിമ്രാന്‍ പറയുന്നു.[You must be registered and logged in to see this image.] | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: Vakkukal...Vaachakangal...... Sun Nov 21, 2010 9:31 pm | |
| അനുഷ്‌ക്കയുണ്ടെങ്കിലും കുഴപ്പമില്ല: പ്രിയാമണി [You must be registered and logged in to see this image.] തനിയ്‌ക്കൊപ്പം റേഞ്ചുള്ള നടിമാര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ ലേശം അസ്വസ്ഥത പ്രകടിപ്പിയ്ക്കാറുള്ള താരമാണ് പ്രിയാമണി. പ്രിയയുടെ ഈ സ്വഭാവം മൂലം പല ലൊക്കേഷനുകളിലും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്.
ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങിനിടെ നടി വിമലാ രാമനൊപ്പമുള്ള പ്രിയാമണിയുടെ രംഗങ്ങള്‍ ചിത്രീകരിയ്ക്കാന്‍ സംവിധായകന്‍ കഷ്ടപ്പെട്ടത് വന്‍ വാര്‍ത്തയായി മാറിയിരുന്നു. എന്നാലിപ്പോള്‍ ആ സ്വഭാവമൊക്കെ മാറ്റിയെന്നാണ് നടി പറയുന്നത്.
നാഗാര്‍ജ്ജുന നായകനാവുന്ന റഗാദ്ദയില്‍ അനുഷ്‌ക്കയ്‌ക്കൊപ്പമാണ് പ്രിയ അഭിനയിക്കുന്നത്. നടിയുടെ സ്വഭാവമറിയുന്ന മാധ്യമപ്രവര്‍ത്തകര്‍ പ്രിയയോട് തന്നെ ഇതേപ്പറ്റി ചോദിച്ചിരുന്നു. എന്നാല്‍ അനുഷക്കയ്‌ക്കൊപ്പം അഭിനയിക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ലെന്നായിരുന്നു പ്രിയയുടെ മറുപടി. ഇതുമാത്രമല്ല മറ്റൊരു നടിയ്‌ക്കൊപ്പം അഭിനയിക്കുമ്പോള്‍ ഒരു സൗഹൃദ മത്സരത്തിനുള്ള സ്‌ക്കോപ്പുണ്ടെന്നും പ്രിയാമണി പറയുന്നു. | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: Vakkukal...Vaachakangal...... Sun Nov 21, 2010 9:33 pm | |
| രജനിക്കും കമലിനുമൊപ്പം അഭിനയിക്കില്ല: വിക്രം [You must be registered and logged in to see this image.] രജനീകാന്തിനും കമലഹാസനുമൊപ്പം താന്‍ അഭിനയിക്കില്ലെന്ന് ചിയാന്‍ വിക്രം. അവരുടെ സിനിമകളില്‍ തനിക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കാത്തതിനാലാണ് ഈ തീരുമാനമെന്നും വിക്രം പറയുന്നു. ഒരു സിനിമാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് വിക്രമിന്‍റെ ഈ വെളിപ്പെടുത്തല്‍.
“രജനീകാന്തിനും കമലഹാസനുമൊപ്പം ഞാന്‍ സിനിമകളില്‍ അഭിനയിക്കില്ല. അവരുടെ ചിത്രങ്ങളില്‍ എനിക്ക് ലഭിക്കാവുന്ന പ്രാധാന്യത്തേക്കുറിച്ച് ഞാന്‍ ബോധവാനാണ്. ഒന്നുകില്‍ ഒരു അതിഥിവേഷം, അല്ലെങ്കില്‍ കഥയില്‍ വഴിത്തിരിവാകുന്ന ഒരു കഥാപാത്രം. അങ്ങനെയൊരു കഥാപാത്രമാകാന്‍ ഞാന്‍ ഒരുക്കമല്ല. ഞാന്‍ നായകനായ പിതാമഹനില്‍ സൂര്യ അഭിനയിച്ച വേഷം കമലഹാസന്‍ ചെയ്യാന്‍ തയ്യാറാകുമോ?” വിക്രം ചോദിക്കുന്നു.
സിനിമ തന്‍റെ ശ്വാസമാണെന്നും എന്നും സിനിമയോടൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും വിക്രം പറയുന്നു. എന്തായാലും കമലിനും രജനിക്കുമൊപ്പം അഭിനയിക്കില്ലെന്ന വിക്രമിന്‍റെ തുറന്നുപറച്ചില്‍ കോടമ്പാക്കത്ത് ചര്‍ച്ചാവിഷയമായിട്ടുണ്ട്.
പത്തുവര്‍ഷത്തിലധികം മലയാളം, തമിഴ് സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള വിക്രം ‘സേതു’ എന്ന സിനിമ ഹിറ്റായതോടെയാണ് സ്റ്റാറായി മാറിയത്. പിന്നീട് ജെമിനി, ദൂള്‍, പിതാമഹന്‍, അന്ന്യന്‍, രാവണന്‍ തുടങ്ങി ഒട്ടേറെ വമ്പന്‍ ചിത്രങ്ങള്‍ വിക്രമിന്‍റേതായി പുറത്തുവന്നു. | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Vakkukal...Vaachakangal...... Mon Nov 22, 2010 8:04 pm | |
| കാവ്യയുമായി എനിക്കൊരു വഴക്കുമില്ല: നവ്യ
[You must be registered and logged in to see this image.] ശ്രദ്ധേയമായ നിരവധി സിനിമകളിലൂടെ വൈവിധ്യമാര്‍ന്ന അഭിനയമുഹൂര്‍ത്തങ്ങള്‍ മലയാളികള്‍ക്കു സമ്മാനിച്ച നടിയാണു നവ്യാ നായര്‍.
മികച്ച നടിക്കുള്ള സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുള്ള നവ്യ കുടുംബജീവിതത്തിന്റെ ആസ്വാദ്യത നുകരുകയാണിപ്പോള്‍. നല്ലൊരു ജീവിതം കിട്ടിയ താന്‍ ഒരിക്കലും ഭാഗ്യദോഷിയല്ലെന്നു പറയുന്ന നവ്യ മനസു തുറക്കുകയാണിവിടെ. ദൂരദര്‍ശനിലെ 'തുറന്ന മനസോടെ' എന്ന പ്രോഗ്രാമില്‍ നവ്യയുമായി മംഗളം ദിനപത്രം അസോസിയേറ്റ് എഡിറ്റര്‍ ആര്‍. അജിത്‌കുമാര്‍ നടത്തിയ സംഭാഷണത്തിന്റെ പ്രസക്‌ത ഭാഗങ്ങള്‍...
? നവ്യാനായര്‍ ഒരു കുഞ്ഞിന്റെ അമ്മയാകാന്‍പോകുന്നു. ആണ്‍കുഞ്ഞിനെയാണോ പെണ്‍കുഞ്ഞിനെയാണോ ഇഷ്‌ടം.
-അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല. കൂടുതല്‍ താല്‍പ്പര്യം പെണ്‍കുഞ്ഞിനോടാണ്.
? സാധാരണ അമ്മമാര്‍ക്ക് ആണ്‍കുട്ടികളോടാണല്ലോ താല്‍പര്യം.
-ആയിരിക്കും. എന്റെ അമ്മയ്‌ക്കും അങ്ങനെയാണ്. അമ്മയുടെ കുടുംബത്തില്‍ നാലു പെണ്‍കുട്ടികളാണ്.
? വിവാഹശേഷം പല നടിമാരും അഭിനയരംഗത്തുനിന്നു പിന്‍വാങ്ങിയിട്ടുണ്ട്. മഞ്‌ജുവാര്യരെ അഭിനയിക്കാന്‍ ദിലീപ് അനുവദിച്ചില്ലെന്നു പറയുന്നു. പാര്‍വതി വിവാഹത്തിനുശേഷം അഭിനയിച്ചിട്ടില്ല...
-അതൊക്കെ അവരുടെ സ്വന്തം തീരുമാനമാണ്. മഞ്‌ജുച്ചേച്ചി അഭിനയം നിര്‍ത്തിയെങ്കില്‍ ദീലീപ് അഭിനയിക്കുന്നുണ്ടല്ലോ. രണ്ടുപേര്‍ക്കും അവരുടേതായ ഒരുപാടു ജോലിയില്ലേ...
? ഐശ്വര്യറായിയും അഭിഷേക്‌ബച്ചനും ഇപ്പോഴും അഭിനയിക്കുന്നുണ്ടല്ലോ.
-ഉണ്ട്. ഇതു തരണംചെയ്യാന്‍ മാനസികമായി സന്നദ്ധരാണെങ്കില്‍ നമുക്കു പറ്റും. ചിലര്‍ക്കു മാനസികമായി ബുദ്ധിമുട്ടു തോന്നും.
? നവ്യ ഐശ്വര്യാറായിയുടെ പാതയിലാണോ മഞ്‌ജുവാര്യരുടെ പാതയിലാണോ.
-രണ്ടിലുമല്ല. എന്റെ ഭര്‍ത്താവ് നടനല്ലല്ലോ. രണ്ടുപേരുടെയും പാതയല്ല എന്റെ പാത.
? അപ്പോള്‍ അഭിനയിക്കില്ല എന്നില്ല...
-ഇല്ല. അഭിനയിക്കും.
? അഭിനയത്തോടുള്ള താല്‍പ്പര്യം ചെറുപ്പത്തിലേ തോന്നിയതാണോ.
-ചെറുപ്പത്തില്‍ സിനിമാനടിയാകാന്‍ ആഗ്രഹിച്ചിട്ടില്ല. അന്നു വെറുതെ ഡാന്‍സ് ചെയ്‌തു നടക്കുമ്പോള്‍ അച്‌ഛന്‍ ചോദിച്ചു, നിനക്കു ഡാന്‍സ് പഠിക്കണോ എന്ന്. ഞാന്‍ അതുകേട്ടു തുള്ളിച്ചാടി. അങ്ങനെയാണു നൃത്തപഠനം തുടങ്ങുന്നത്. പണ്ടുതൊട്ടേ ഞാന്‍ സിനിമാ ആരാധികയാണ്. പക്ഷേ സിനിമ തൊഴിലാക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല.
? ആരാധന ആരിലൂടെയാണു വന്നത്.
-സിനിമയിലൂടെ. അന്നേ ഞാന്‍ താരത്തിനെ കാണാനല്ല സിനിമയ്‌ക്കു പോകുന്നത്. ഞാന്‍ പഠിച്ച ബഥനിസ്‌കൂളില്‍ എല്ലാ വെള്ളിയാഴ്‌ചയും കള്‍ച്ചറല്‍ മീറ്റിംഗ് ഉണ്ടായിരുന്നു. അവിടെ എപ്പോഴും കൂടുതല്‍ സിനിമ കാണുന്ന കുട്ടി ഞാനായിരുന്നു. അന്നൊക്കെ ശനിയും ഞായറും ഞങ്ങള്‍ സിനിമയ്‌ക്കു പോകും. ചില ദിവസങ്ങളില്‍ സെക്കന്‍ഡ് ഷോയ്‌ക്കും. ബാനറും സംവിധായകനെയുമൊക്കെ നോക്കിയാണു സിനിമ കണ്ടിരുന്നത്.
? സിനിമ കണ്ടുതുടങ്ങിയ കാലത്ത് ഏതു താരത്തോടായിരുന്നു ഇഷ്‌ടം.
-ഒരു വടക്കന്‍വീരഗാഥ, തേന്മാവിന്‍കൊമ്പത്ത്, ആകാശദൂത്... ഇതു മൂന്നുമാണ് എനിക്കേറ്റവും ഇഷ്‌ടപ്പെട്ട സിനിമകള്‍. എന്റെ സിനിമയേക്കാള്‍ കൂടുതല്‍ ഇവയാണു ഞാന്‍ കണ്ടിരിക്കുന്നത്.''
? കുട്ടിക്കാലത്ത് ആരാധിച്ചിരുന്ന താരങ്ങളോടൊപ്പം അഭിനയിക്കേണ്ടിവന്നപ്പോള്‍ എന്തുതോന്നി.
-ആകാംക്ഷ ഉണ്ടായിരുന്നു. ആദ്യകാലത്തു കുഞ്ചാക്കോ ബോബനോട് ആരാധന തോന്നിയിരുന്നു. വടക്കന്‍വീരഗാഥ കണ്ടപ്പോള്‍ മമ്മൂക്കയോടും. വ്യക്‌തികളെയല്ല, കഥാപാത്രങ്ങളെയാണ് ഇഷ്‌ടപ്പെടുന്നത്. നല്ല സിനിമകളെല്ലാം കാണുമായിരുന്നു. കാണാതിരുന്നതു ദേവരാഗം മാത്രമാണ്.
? സ്‌കൂളില്‍ പഠിച്ചപ്പോള്‍ കലാതിലകമാകാന്‍ കേസ് കൊടുത്തിരുന്നോ.
-അങ്ങനെയല്ല... കലാതിലകം കിട്ടിയില്ല എന്നതു ശരിയാണ്. അമ്പിളിദേവിയും ഞാനുമായി മത്സരിച്ച് എനിക്കു കിട്ടാതിരുന്നപ്പോള്‍ ഞാന്‍ കരഞ്ഞു. എന്റെ ചെറുപ്പകാലത്തു ദൂരദര്‍ശന്‍ മാത്രമേയുള്ളൂ. ചിത്രഗീതവും ഞായറാഴ്‌ചത്തെ സിനിമയുമല്ലാതെ വേറൊന്നും ഇല്ല. ഒരു പാട്ടുസീന്‍ കാണാന്‍ മറ്റെല്ലാം മറന്നു ടി.വിയുടെ മുമ്പില്‍ കാത്തിരുന്ന കാലമാണ് എന്റെ കുട്ടിക്കാലം. അന്ന് അമ്പിളിദേവിക്കാണു കലാതിലകം കിട്ടിയത്. പക്ഷേ റിസല്‍ട്ട് വരുന്നതിനുമുമ്പേ മാധ്യമങ്ങള്‍ എന്നെ കലാതിലകമായി വിധിയെഴുതി. എന്റെ ഇന്റര്‍വ്യൂ ഒക്കെ എടുത്തു. എല്ലാം കഴിഞ്ഞപ്പോള്‍ എനിക്കു ഫസ്‌റ്റും സെക്കന്‍ഡും തേര്‍ഡും ഇല്ല. എ ഗ്രേഡുപോലും കിട്ടിയില്ല. കരച്ചില്‍ അടക്കിവയ്‌ക്കാന്‍ അറിയാത്തതുകൊണ്ടു ഞാന്‍ കരഞ്ഞു. അമ്പിളിദേവിയോട് എനിക്കൊരു വിരോധവുമില്ല. പക്ഷേ ജഡ്‌ജസിനോട് അന്നു വിരോധം തോന്നിയിരുന്നു. അമ്പിളിദേവി സീരിയലില്‍ അഭിനയിക്കുന്നതുകൊണ്ടാണ് കലാതലകം കൊടുക്കുന്നതെന്നു കരുതി.
'മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്‌നവും' എന്ന പടത്തില്‍ അമ്പിളിദേവി ഉള്ളതുകൊണ്ടാണു ഞാന്‍ അഭിനയിക്കാത്തതെന്നു പിന്നീടു ഗോസിപ്പ് പരന്നു. സത്യത്തില്‍ അന്നു പന്ത്രണ്ടാം ക്ലാസിന്റെ പരീക്ഷയായതുകൊണ്ടാണ് ഞാന്‍ അഭിനയിക്കാതിരുന്നത്.
? കാവ്യയുമായി തെറ്റല്‍ ഉണ്ടായിട്ടുണ്ടോ.
-ഇല്ല. ഞങ്ങള്‍ തമ്മില്‍ ഒരു വഴക്കുമുണ്ടായിട്ടില്ല. സ്‌ഥായിയായ അഭിപ്രായഭിന്നത എനിക്കാരോടും തോന്നിയിട്ടില്ല. തുറന്നുപറയുന്ന വ്യക്‌തിത്വമാണ് എന്റേത്. ഗ്രാമഫോണില്‍ അഭിനയിച്ചപ്പോള്‍ ഞാനും മീരയുമായി വഴക്കാണെന്നു പ്രചരിച്ചു. സത്യത്തില്‍ ഒരു വഴക്കുമില്ലായിരുന്നു.
? ആരാകാനായിരുന്നു ആഗ്രഹം.
-പത്രപ്രവര്‍ത്തകയാകാന്‍ ആഗ്രഹിച്ചിരുന്നു. എം.ബി.എ. ചെയ്യണമെന്നും ആഗ്രഹം തോന്നിയിരുന്നു. ഐ.എ.എസ് വലിയ മോഹമായിരുന്നു. അച്‌ഛന്റെ മോഹമായിരുന്നു അത്. അമ്മയുടെ വീട്ടുകാര്‍ക്ക് എന്നെ ഡോക്‌ടറാക്കണമെന്നായിരുന്നു. ഇതൊന്നുമായില്ലെന്ന് ഇപ്പോള്‍ മനസിലായില്ലേ.
? അഭിനയിക്കുന്നതിനോടുള്ള ഭര്‍ത്താവിന്റെ പ്രതികരണമെന്താണ്
-അഭിനയിക്കുന്നതില്‍ ഭര്‍ത്താവിന് എതിര്‍പ്പില്ല. എന്നിലെ കലാകാരിയെ ഇല്ലാതാക്കണമെന്നൊന്നും ആഗ്രഹമില്ല.
? ഇത്രനാളും നായികയായിരുന്നിട്ട് ഇനി ചേച്ചി, അമ്മ... തുടങ്ങിയ വേഷങ്ങളിലേക്കു പോകുമ്പോള്‍ പൊരുത്തപ്പെടാന്‍ സാധിക്കുമോ.
-നായികയായി മാത്രമേ അഭിനയിക്കൂ എന്നില്ല. മികച്ച കഥാപാത്രങ്ങള്‍ മാത്രം ചെയ്യും. ദൈവത്തിന്റെ കൃപകൊണ്ടു പണത്തിനുവേണ്ടി മാത്രം അഭിനയിക്കേണ്ടി വന്നിട്ടില്ല. അങ്ങനെയുള്ള ബാധ്യതയൊന്നും ഞാന്‍ വരുത്തിവച്ചിട്ടില്ല.
? അങ്ങനെ ബാധ്യത വരുത്തുന്നവരാണോ സിനിമാക്കാര്‍.
-ചിലര്‍ക്കൊക്കെയുണ്ടല്ലോ. ഞാനൊന്നും അങ്ങനെ വാങ്ങിച്ചുകൂട്ടിയിട്ടില്ല. എന്റെ അമ്മയും അച്‌ഛനും സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരാണല്ലോ.
? നവ്യയ്‌ക്ക് അര്‍ഹതപ്പെട്ട അംഗീകാരം ലഭിച്ചു എന്നു തോന്നുന്നുണ്ടോ.
-വലിയൊരു നടിയാണെന്നു തോന്നിയിട്ടില്ല. അര്‍ഹതപ്പെട്ട അംഗീകാരം കിട്ടാത്ത ഒരുപാട്‌ു വ്യക്‌തികള്‍ ഈ ലോകത്തുണ്ട്. ഇത്രയൊക്കെ കിട്ടിയതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു.
? ദേശീയ അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമില്ലേ.
-ആ സമയത്തൊക്കെ വിഷമം തോന്നിയിട്ടുണ്ട്. അവാര്‍ഡ് ലഭിക്കത്തക്ക കഥാപാത്രങ്ങള്‍ ചെയ്‌തിട്ടുണ്ട്. അഭിനയത്തില്‍ എന്തെങ്കിലും പ്രശ്‌നമുള്ളതായിട്ട് അറിയില്ല. എന്താണു കിട്ടാത്തതെന്നും എനിക്കറിയില്ല. | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Vakkukal...Vaachakangal...... Mon Nov 22, 2010 8:06 pm | |
| ? ജൂറി മെമ്പേഴ്‌സ് ആരെങ്കിലും വിളിച്ചു സംസാരിച്ചിട്ടുണ്ടോ.
-പേര് പബ്ലിക് ആയിട്ടു പറയാന്‍ പറ്റത്തില്ല. ഒരു വ്യക്‌തിയുമായിട്ടു സംസാരിച്ചിട്ടുണ്ട്.
? സദ്‌ഗമയിലെ അഭിനയത്തിന് അവാര്‍ഡ് കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നോ.
-തിലകനങ്കിള്‍ സാധ്യതയുണ്ടെന്നു പറഞ്ഞിരുന്നു. പിന്നെ ഇതൊക്കെ ഒരു ഭാഗ്യമാണല്ലോ.
? ഭാഗ്യദോഷിയാണോ നവ്യ.
-ഭാഗ്യദോഷിയല്ല. ഇപ്പോള്‍ എനിക്കു നല്ലൊരു ജീവിതം കിട്ടിയില്ലേ.
? പലരും പറയുന്നു, ജഡ്‌ജസിനെ സമീപിച്ചെങ്കിലേ അവാര്‍ഡ് കിട്ടൂ എന്ന്. അങ്ങനെ ആരെങ്കിലും സമീപിച്ചിട്ടുണ്ടോ.
-അവാര്‍ഡ് വാങ്ങിത്തരാമെന്ന് ആരും പറഞ്ഞിട്ടില്ല. വലിയ ആളുകളുമായിട്ട് എനിക്കു ബന്ധങ്ങളൊന്നുമില്ല. സംസ്‌ഥാന അവാര്‍ഡ് കിട്ടിയതില്‍ വളരെ സന്തോഷമുണ്ട്.
? പല നടിമാരുടെയും വിവാഹജീവിതം പ്രശ്‌നങ്ങളില്‍ കലാശിക്കാറുണ്ട്. അങ്ങനെയൊരു ഭയമുണ്ടോ.
-ഒരു പ്രിക്കോഷന്‍ എടുത്തിട്ടാണു ഞാന്‍ കല്യാണം കഴിച്ചത്. ഞങ്ങള്‍ കുറെ സംസാരിച്ചു. പരസ്‌പരം മനസിലാക്കാന്‍ ശ്രമിച്ചു. ജീവിതം ഒരുപരിധിവരെ നമ്മുടെ കൈയില്‍തന്നെയാണ്. എന്റെ കുഴപ്പങ്ങള്‍ ഞാന്‍ ഭര്‍ത്താവിനോടു തുറന്നുപറഞ്ഞിരുന്നു.
? എന്തൊക്കെയാണു കുഴപ്പങ്ങള്‍.
-അത് എല്ലാവരോടും പറയാന്‍ പറ്റത്തില്ല. ഒരുദാഹരണം പറഞ്ഞാല്‍ ഉറക്കം എനിക്കു വളരെ ഇഷ്‌ടമാണ്. രാവിലെ എഴുന്നേല്‍ക്കാന്‍ മടിയാണ്. ദൈവം സഹായിച്ചു ഞങ്ങള്‍ രണ്ടുപേരും ഇക്കാര്യത്തില്‍ ഒരുപോലെയാണ്.
? തൊഴിലില്‍ കോമ്പറ്റീഷന്‍ നല്ലതാണോ.
-എല്ലായിടത്തും കോമ്പറ്റീഷന്‍ കാണും. രാഷ്‌ട്രീയത്തിലും കാണും. ഓരോരുത്തരും വ്യത്യസ്‌ത അഭിപ്രായമുള്ളവരാണ്.
? കുറച്ചു ബോള്‍ഡായി സംസാരിക്കുന്ന ആളാണ്, അല്ലേ.
-തന്റേടമൊക്കെയുണ്ട്. ഞാന്‍ കുറച്ച് ഇമോഷണലും ആണ്. ദേഷ്യം വന്നാല്‍ അതു പ്രകടിപ്പിക്കും. കരച്ചില്‍ വന്നാല്‍ കരയും.
? ഭര്‍ത്താവിനോടു ദേഷ്യപ്പെട്ടിട്ടുണ്ടോ.
-ദേഷ്യത്തേക്കാള്‍ കൂടുതല്‍ സങ്കടമാണ്. ദേഷ്യം തോന്നുമ്പോള്‍ കരച്ചില്‍ വരും.
? അസൂയ തോന്നിയിട്ടുള്ള നടി ആരാണ്.
-മഞ്‌ജുവാര്യരോട് അസൂയ തോന്നിയിട്ടുണ്ട്. ഉര്‍വശി വളരെ കഴിവുള്ള നടിയാണ്.
? സാമൂഹികപ്രശ്‌നങ്ങളില്‍ അഭിപ്രായം പറഞ്ഞതിനു കേസില്‍പ്പെട്ടുപോയ നടിയാണു ഖുശ്‌ബു. ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ അഭിപ്രായം പറയേണ്ടവയല്ലേ.
-ഖുശ്‌ബുവിന് അഭിപ്രായം പറയാം. പക്ഷേ ആ അഭിപ്രായത്തോടു യോജിപ്പില്ല. ഞാന്‍ യാഥാസ്‌ഥിതിക കുടുംബത്തിലാണു വളര്‍ന്നത്. വിവാഹപൂര്‍വ ബന്ധങ്ങളോട് എനിക്കു യോജിക്കാനാവില്ല. | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Vakkukal...Vaachakangal...... Mon Nov 22, 2010 8:07 pm | |
| ? ജൂറി മെമ്പേഴ്‌സ് ആരെങ്കിലും വിളിച്ചു സംസാരിച്ചിട്ടുണ്ടോ.
-പേര് പബ്ലിക് ആയിട്ടു പറയാന്‍ പറ്റത്തില്ല. ഒരു വ്യക്‌തിയുമായിട്ടു സംസാരിച്ചിട്ടുണ്ട്.
? സദ്‌ഗമയിലെ അഭിനയത്തിന് അവാര്‍ഡ് കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നോ.
-തിലകനങ്കിള്‍ സാധ്യതയുണ്ടെന്നു പറഞ്ഞിരുന്നു. പിന്നെ ഇതൊക്കെ ഒരു ഭാഗ്യമാണല്ലോ.
? ഭാഗ്യദോഷിയാണോ നവ്യ.
-ഭാഗ്യദോഷിയല്ല. ഇപ്പോള്‍ എനിക്കു നല്ലൊരു ജീവിതം കിട്ടിയില്ലേ.
? പലരും പറയുന്നു, ജഡ്‌ജസിനെ സമീപിച്ചെങ്കിലേ അവാര്‍ഡ് കിട്ടൂ എന്ന്. അങ്ങനെ ആരെങ്കിലും സമീപിച്ചിട്ടുണ്ടോ.
-അവാര്‍ഡ് വാങ്ങിത്തരാമെന്ന് ആരും പറഞ്ഞിട്ടില്ല. വലിയ ആളുകളുമായിട്ട് എനിക്കു ബന്ധങ്ങളൊന്നുമില്ല. സംസ്‌ഥാന അവാര്‍ഡ് കിട്ടിയതില്‍ വളരെ സന്തോഷമുണ്ട്.
? പല നടിമാരുടെയും വിവാഹജീവിതം പ്രശ്‌നങ്ങളില്‍ കലാശിക്കാറുണ്ട്. അങ്ങനെയൊരു ഭയമുണ്ടോ.
-ഒരു പ്രിക്കോഷന്‍ എടുത്തിട്ടാണു ഞാന്‍ കല്യാണം കഴിച്ചത്. ഞങ്ങള്‍ കുറെ സംസാരിച്ചു. പരസ്‌പരം മനസിലാക്കാന്‍ ശ്രമിച്ചു. ജീവിതം ഒരുപരിധിവരെ നമ്മുടെ കൈയില്‍തന്നെയാണ്. എന്റെ കുഴപ്പങ്ങള്‍ ഞാന്‍ ഭര്‍ത്താവിനോടു തുറന്നുപറഞ്ഞിരുന്നു.
? എന്തൊക്കെയാണു കുഴപ്പങ്ങള്‍.
-അത് എല്ലാവരോടും പറയാന്‍ പറ്റത്തില്ല. ഒരുദാഹരണം പറഞ്ഞാല്‍ ഉറക്കം എനിക്കു വളരെ ഇഷ്‌ടമാണ്. രാവിലെ എഴുന്നേല്‍ക്കാന്‍ മടിയാണ്. ദൈവം സഹായിച്ചു ഞങ്ങള്‍ രണ്ടുപേരും ഇക്കാര്യത്തില്‍ ഒരുപോലെയാണ്.
? തൊഴിലില്‍ കോമ്പറ്റീഷന്‍ നല്ലതാണോ.
-എല്ലായിടത്തും കോമ്പറ്റീഷന്‍ കാണും. രാഷ്‌ട്രീയത്തിലും കാണും. ഓരോരുത്തരും വ്യത്യസ്‌ത അഭിപ്രായമുള്ളവരാണ്.
? കുറച്ചു ബോള്‍ഡായി സംസാരിക്കുന്ന ആളാണ്, അല്ലേ.
-തന്റേടമൊക്കെയുണ്ട്. ഞാന്‍ കുറച്ച് ഇമോഷണലും ആണ്. ദേഷ്യം വന്നാല്‍ അതു പ്രകടിപ്പിക്കും. കരച്ചില്‍ വന്നാല്‍ കരയും.
? ഭര്‍ത്താവിനോടു ദേഷ്യപ്പെട്ടിട്ടുണ്ടോ.
-ദേഷ്യത്തേക്കാള്‍ കൂടുതല്‍ സങ്കടമാണ്. ദേഷ്യം തോന്നുമ്പോള്‍ കരച്ചില്‍ വരും.
? അസൂയ തോന്നിയിട്ടുള്ള നടി ആരാണ്.
-മഞ്‌ജുവാര്യരോട് അസൂയ തോന്നിയിട്ടുണ്ട്. ഉര്‍വശി വളരെ കഴിവുള്ള നടിയാണ്.
? സാമൂഹികപ്രശ്‌നങ്ങളില്‍ അഭിപ്രായം പറഞ്ഞതിനു കേസില്‍പ്പെട്ടുപോയ നടിയാണു ഖുശ്‌ബു. ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ അഭിപ്രായം പറയേണ്ടവയല്ലേ.
-ഖുശ്‌ബുവിന് അഭിപ്രായം പറയാം. പക്ഷേ ആ അഭിപ്രായത്തോടു യോജിപ്പില്ല. ഞാന്‍ യാഥാസ്‌ഥിതിക കുടുംബത്തിലാണു വളര്‍ന്നത്. വിവാഹപൂര്‍വ ബന്ധങ്ങളോട് എനിക്കു യോജിക്കാനാവില്ല. | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: Vakkukal...Vaachakangal...... Tue Nov 23, 2010 9:26 am | |
| Bharthavinodu deshyapettittundo? Deshaymalla sankadamaanu | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: എന്നെ ഇഷ്ടമില്ലാത്തവര്‍ എന്‍റെ സിനിമ കാണേണ്ട: പൃഥ്വിരാജ് Thu Nov 25, 2010 7:21 am | |
| [You must be registered and logged in to see this image.] തന്നെ ഇഷ്ടമില്ലാത്തവര്‍ തന്‍റെ സിനിമ കാണേണ്ടതില്ലെന്ന് ബിഗ്സ്റ്റാര്‍ പൃഥ്വിരാജ്. എന്നാല്‍ തന്‍റെ സിനിമ കാണുന്ന മറ്റുള്ളവരെ പിന്തിരിപ്പിക്കാനുള്ള അവകാശം ആര്‍ക്കുമില്ലെന്നും പൃഥ്വിരാജ് പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പൃഥ്വിരാജ് തനിക്കെതിരെ ചില കോണുകളില്‍ നിന്നുണ്ടാകുന്ന നീക്കങ്ങളെക്കുറിച്ച് വാചാലനാകുന്നത്.
“ഏതൊരാള്‍ക്കും അവരവര്‍ക്ക് ഇഷ്ടമുള്ള സിനിമകള്‍ കാണാനുള്ള സ്വാതന്ത്ര്യവും അവകാശവും ഇവിടെയുണ്ട്. എന്നെ ഇഷ്ടമില്ലാത്തവര്‍ എന്‍റെ സിനിമ കാണേണ്ടതില്ല. പക്ഷേ, മറ്റുള്ളവരെ സിനിമ കാണുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് ശരിയല്ല. എനിക്കുനേരെ ചില കോണുകളില്‍ നിന്നുള്ള നീക്കങ്ങളെ ആദ്യമൊന്നും ഞാന്‍ വകവച്ചിരുന്നില്ല. പക്ഷേ ഈ നീക്കങ്ങളൊക്കെ എന്തിനുവേണ്ടിയാണെന്നാണ് എനിക്ക് മനസിലാകാത്തത്” - പൃഥ്വി പറയുന്നു.
“എന്‍റെ താരപദവി കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ കൊണ്ട് ഞാന്‍ സമ്പാദിച്ചതാണ്. കേരളത്തില്‍ ഇന്ന് എന്‍റെ സിനിമ റിലീസാകുമ്പോള്‍ തിയേറ്ററുകള്‍ നിറയുന്നുണ്ടെങ്കില്‍ അത് എന്‍റെ അധ്വാനത്തിന്‍റെ ഫലമാണ്. ആര്‍ക്കും അത് നിഷേധിക്കാനാവില്ല. കഴിഞ്ഞ കുറേക്കാലമായി ഇവിടെ ഏറ്റവും വലിയ ഹിറ്റായ സിനിമകളെക്കാള്‍ സൌന്ദര്യപരമായി മെച്ചപ്പെട്ട സിനിമകളില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടനാണ് ഞാന്‍. അങ്ങനെയുള്ള എന്‍റെ സിനിമകള്‍ കാണാനായി എത്തുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് ശരിയാണോ?” - പൃഥ്വിരാജ് ചോദിക്കുന്നു.
നടന്‍ എന്ന നിലയില്‍ ഒരു യൂണിവേഴ്സല്‍ അപ്പീല്‍ ലഭിക്കുന്നതിനായുള്ള യാത്ര താന്‍ തുടങ്ങിക്കഴിഞ്ഞതായും ഈ അഭിമുഖത്തില്‍ പൃഥ്വിരാജ് വ്യക്തമാക്കുന്നു | |
|
| |
thalathil dineshan Active member
Posts : 189 Points : 205 Reputation : 0 Join date : 2010-05-02 Age : 51 Location : Mumbai
| Subject: ഭര്‍ത്താവിന് താല്‍പ്പര്യമുണ്ടെങ്കില്‍ സിനിമ നിര്‍മ്മിക്കും: മംമ്ത Thu Nov 25, 2010 10:57 am | |
| [You must be registered and logged in to see this image.] താന്‍ വിവാഹം കഴിക്കുന്ന ആള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ ഭാവിയില്‍ സിനിമ നിര്‍മ്മിക്കുമെന്ന് നടി മംമ്ത. ഒരു സിനിമാ മ്യൂസിക് കമ്പനിയെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് മംമ്ത പറയുന്നു. ഒരു ചലച്ചിത്രവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മംമ്ത തന്‍റെ വിവാഹ സ്വപ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നത്.
“വീട്ടിലേക്ക് കുഞ്ഞുങ്ങള്‍ വരേണ്ട സമയമായെന്ന് അച്ഛനും അമ്മയും പറഞ്ഞുതുടങ്ങിയിരിക്കുന്നു. എന്നെ വേഗം വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിലാണ് അവര്‍. എന്നെ വിവാഹം കഴിക്കുന്നയാളെ സ്വന്തം മകനെപ്പോലെയായിരിക്കും അവര്‍ കാണുന്നത്. മാട്രിമോണിയലിലൊന്നും ഇതുവരെ കൊടുത്തിട്ടില്ല. അത്ര സീരിയസായി ആലോചനകള്‍ തുടങ്ങിയിട്ടില്ല” - മംമ്ത പറയുന്നു.
“അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ എന്‍റെ വിവാഹം പ്രതീക്ഷിക്കാം. വിവാഹം കഴിക്കേണ്ട പ്രായമായെന്ന് എനിക്കും തോന്നിത്തുടങ്ങി. എനിക്ക് വലിയ സങ്കല്‍പ്പങ്ങളൊന്നുമില്ല. എന്‍റെ വര്‍ത്തമാനങ്ങള്‍ കേട്ടിരിക്കാന്‍ പറ്റിയ സംഗീതത്തെ സ്നേഹിക്കുന്ന ആളായിരിക്കണം” - മംമ്ത വ്യക്തമാക്കി.
ലൌ മാര്യേജിനോട് മംമ്തയ്ക്ക് വിരോധമൊന്നുമില്ല. “ഞാന്‍ ഇതുവരെ ആരെയും പ്രണയിച്ചിട്ടില്ല. പ്രണയ വിവാഹമാണെങ്കിലും അച്ഛനും അമ്മയും തടസം പറയില്ല.” ഇന്ദ്രജിത്തും പൂര്‍ണിമയുമാണ് കേരളത്തില്‍ തന്‍റെ ഏറ്റവും അടുത്ത ഫ്രണ്ട്സെന്നും മംമ്ത പറയുന്നു | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: Vakkukal...Vaachakangal...... Fri Nov 26, 2010 1:51 am | |
| അര്‍ച്ചന കവി പറയുന്നു[You must be registered and logged in to see this image.] ഹലോ, അര്‍ച്ചനാ കവിയല്ലേ, ഞാനൊരു സംവിധായകനാണ്. എന്റെ പേര്.... അര്‍ച്ചനയെ ഞാന്‍ ഒരുപാട് തവണ വിളിച്ചിരുന്നു. ഫോണില്‍ കിട്ടിയില്ല. എന്റെ പുതിയ ചിത്രം ഉടന്‍ ആരംഭിക്കുകയാണ്. നായികയായി ഉദ്ദേശിക്കുന്നത് അര്‍ച്ചനയെ ആണ്.'' നേരം വെളുക്കുന്നതിന് മുന്‍പ് വന്ന ഫോണ്‍ കോള്‍ കിടക്കയില്‍ കിടന്നുകൊണ്ട് തന്നെയാണ് ഞാന്‍ എററവൃല ചെയ്തത്. ഒരു പ്രമുഖ സംവിധായകന്‍ ആയതുകൊണ്ട് വളരെ ബഹുമാനത്തോടെയാണ് സംസാരിച്ചു തുടങ്ങിയതും. ''സര്‍, സോറി ഒരു പാട് 'റോങ് കോള്‍സ്' വരുന്നത് കൊണ്ട് പല വേണ്ടപ്പെട്ട കോള്‍സും ഒഴിവാക്കാന്‍ നിര്‍ബന്ധിതയാകുന്നു.
ഒന്നും വിചാരിക്കരുത്.'' വിനയാന്വിതയായി ഞാന്‍ പറഞ്ഞപ്പോള്‍ 'അദ്ദേഹം' തുടര്‍ന്നു: ''സാരമില്ല അര്‍ച്ചനാ, എന്തായാലും ഇനി ഇത്തരം മണ്ടത്തരങ്ങള്‍ സംഭവിക്കാതെ നോക്കണം. നിങ്ങളുടെ നമ്പരിലേക്ക് മണിരത്‌നം സാര്‍ വരെ വിളിച്ചിരുന്നു; അദ്ദേഹത്തിന്റെ പുതിയ സിനിമയെക്കുറിച്ച് സംസാരിക്കാന്‍. നിങ്ങളെ കിട്ടാത്തതുകൊണ്ട് അദ്ദേഹം മറ്റൊരു നായികയെ തീരുമാനിച്ചു...'' എന്ന് സംവിധായകന്‍ പറയുന്നത് കേട്ടപ്പോള്‍ ഒരു നിമിഷം എന്റെ തലയില്‍ ബള്‍ബ് കത്തി. മണിരത്‌നം ഒക്കെ വിളിക്കാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല. മാത്രമല്ല, അദ്ദേഹം എന്നെ വിളിക്കാന്‍ മാത്രം ഞാന്‍ ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ നായികയും അല്ല. ഫോണിലെ 'സംവിധായകന്‍' ഒറിജിനല്‍ അല്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ പതുക്കെ ഞാന്‍ പിന്‍വലിഞ്ഞു.
മൊബൈല്‍ ഫോണ്‍ പുതിയ കാലത്തിന്റെ ഭാഗമായിക്കഴിഞ്ഞു. പക്ഷേ, അത് പലപ്പോഴും പെണ്‍കുട്ടികള്‍ക്ക് ശാപമാകാറുണ്ടെന്ന് തന്നെയാണ് എന്റെ പക്ഷം. എന്റെ അനുഭവങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഒരു വില്ലന്റെ പരിവേഷമാണ് അതിന്.ചിലരുണ്ട്, ചുമ്മാ ഏതെങ്കിലും നമ്പറിലോട്ട് വിളിക്കും. അപ്പുറത്ത് പെണ്ണാണെന്ന് കണ്ടാല്‍ പിന്നെ സംസാരം തുടങ്ങും. അതൊരു പതിവാക്കും. ഇവര്‍ക്കൊക്കെ ഉള്ള നല്ല മരുന്ന് നല്ല ആണുങ്ങളുടെ ഭാഷയാണ്. ശല്യക്കാരുടെ വിളി കൂടുമ്പോള്‍ അച്ഛനോ, ഏട്ടനോ, ഏതെങ്കിലും ആണ്‍ സുഹൃത്തിനോ കോള്‍ കൊടുക്കുക. കിട്ടേണ്ടത് കിട്ടിയാല്‍ അടങ്ങിക്കൊള്ളും.
ഈ ഫോണ്‍ കോളുകളേക്കാള്‍ ഒക്കെ എന്നെ വേദനിപ്പിച്ച മറ്റൊരു സംഭവം എന്റെ പേരില്‍ മൊബൈല്‍ ഫോണുകളിലൂടെ പ്രചരിപ്പിച്ച അശ്ലീല ക്ലിപ്പിങ്ങുകളാണ്. എന്റെ ബന്ധുക്കളും സുഹൃത്തുക്കളും വഴിയാണ് ഇങ്ങനെയൊരു എംഎംഎസ് വിവാദത്തെക്കുറിച്ച് ഞാനറിഞ്ഞത്. 'നീലത്താമര'യിലെ കുഞ്ഞിമാളുവിനെ കാണിച്ചുകൊണ്ടാണ് രംഗങ്ങള്‍ പുരോഗമിക്കുന്നത്. വല്ലാത്ത വിഷമംതോന്നി. എന്റെ അച്ഛന്‍, അമ്മ, ചേട്ടന്‍ അവരോടൊക്കെ എനിക്കൊരു കമിറ്റ്‌മെന്റ് ഉണ്ട്. സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്ന് കരുതി, ഇത്തരം വ്യാജ ചിത്രങ്ങള്‍ ഉണ്ടാക്കി എംഎംഎസ് വഴി പ്രചരിപ്പിക്കുക എന്നൊക്കെ പറഞ്ഞാല്‍ മോശം കാര്യമാണ്. ഞാന്‍ അങ്ങനെ ഒരു വഴിയിലൂടെ സഞ്ചരിക്കുന്ന ആളല്ല. സിനിമാ മേഖലയെക്കുറിച്ച് പുറത്ത് പ്രചരിക്കുന്ന മോശം കാര്യങ്ങളൊന്നും തന്നെ ഈ ഫീല്‍ഡില്‍ എത്തിയപ്പോള്‍ ഞാന്‍ അനുഭവിച്ചിട്ടോ, കണ്ടിട്ടോ ഇല്ല.
ലൊക്കേഷനില്‍ വന്ന് അനുവാദമില്ലാതെ ചിലര്‍ ഫോട്ടോ എടുക്കും. അവരോട് ദേഷ്യം തോന്നുമെങ്കിലും പ്രതികരിക്കാന്‍ പോകാറില്ല. അടുത്തിടെ നയന്‍താരയുടെ ചിത്രമെടുത്ത ഒരാളുടെ ഫോണ്‍ അവര്‍ വാങ്ങി എറിഞ്ഞുപൊട്ടിച്ചു എന്നൊക്കെ കേട്ടു. അതവരുടെ ചങ്കൂറ്റം. പ്രശ്‌നങ്ങള്‍ ഇല്ലാതെ നോക്കാനാണ് ഞാന്‍ ശ്രമിക്കാറ്. ഞാനൊരു പെണ്‍കുട്ടിയാണ് എന്ന തിരിച്ചറിവ് തന്നെ കാരണം. നമ്പര്‍ തേടിപ്പിടിച്ച് വിളിക്കുന്നവര്‍ എല്ലാം ശല്യക്കാര്‍ എന്നല്ല പറയുന്നത്. വളരെ ആത്മാര്‍ഥമായി സംസാരിക്കുന്നവരും വിമര്‍ശിക്കുന്നവരും അക്കൂട്ടത്തിലുണ്ട്. അവരെ പ്രോത്സാഹിപ്പിക്കാറുമുണ്ട്. Courtesy : Mathrubhumi [You must be registered and logged in to see this link.] | |
|
| |
dilipfan Active member
Posts : 221 Points : 266 Reputation : 0 Join date : 2010-02-04 Location : thrissur
| Subject: Re: Vakkukal...Vaachakangal...... Wed Dec 01, 2010 2:34 am | |
| എനിക്കു പൃഥ്വിയോടു മത്സരമില്ല: ദിലീപ് [You must be registered and logged in to see this image.] താന്‍ ഒരിക്കലും പൃഥ്വിരാജിനോട് മത്സരിച്ചിട്ടില്ലെന്ന് ജനപ്രിയനായകന്‍ ദിലീപ്. മറ്റുള്ളവര്‍ തങ്ങളെക്കുറിച്ച് പലതും പറഞ്ഞുണ്ടാക്കുന്നതാണെന്നും ദിലീപ്. ഒരു വനിതാ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കുന്നത്.
“ഞാനും പൃഥ്വിയും വളരെ അകലത്തിലാണെന്ന് പുറത്തുള്ളവര്‍ പറഞ്ഞു പരത്തുന്നതാണ്. ‘ട്വന്‍റി20’യില്‍ പൃഥ്വി അഭിനയിച്ചിരുന്നു. പ്രൊഡക്ഷന്‍റെ പല കാര്യങ്ങള്‍ക്കായി ഞങ്ങള്‍ ഇപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാറുണ്ട്. ഞാന്‍ ഒരിക്കലും പൃഥ്വിയോട് മത്സരത്തിന് ശ്രമിച്ചിട്ടില്ല. പൃഥ്വിയോടെന്നല്ല ആരോടും എനിക്കു മത്സരമില്ല.” - ദിലീപ് പറയുന്നു.
“മലയാളത്തിലെ സിനിമാനടന്‍മാര്‍ എന്നുപറഞ്ഞ് നിരത്തിനിറുത്തിയാല്‍ അതില്‍ ‘സിനിമാനടനല്ല’ എന്നുതോന്നാല്‍ സാധ്യതയുള്ള ഒരാള്‍ ഞാന്‍ മാത്രമായിരിക്കും. ഞാന്‍ വളരെ സാധാരണക്കാരനാണ്. കാഴ്ചയിലും ജീവിത രീതികളിലും. തുടക്കകാലത്ത് പലരും എന്‍റെ എതിരാളിയായി വിശേഷിപ്പിച്ചിരുന്നത് കുഞ്ചാക്കോ ബോബനെയായിരുന്നു. ചാക്കോച്ചനെ പെണ്‍കുട്ടികള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. എനിക്കതിലൊന്നും വിഷമം തോന്നിയിട്ടില്ല.” - ദിലീപ് വ്യക്തമാക്കി.
“കരിയറില്‍ ഞാന്‍ താഴോട്ടുപോവും പോലെ തോന്നിയത് കല്യാണം കഴിഞ്ഞപ്പോഴാണ്. മലയാള സിനിമയുടെ ചരിത്രം എടുക്കുമ്പോള്‍ ദിലീപ് എന്ന നടന് ഒരു സ്ഥാനവുമുണ്ടാകില്ല എന്നു തോന്നി. കല്യാണം കഴിച്ചത് വലിയൊരു നടിയെ. നമ്മള്‍ മോശം സിനിമകള്‍ ചെയ്ത് അവര്‍ക്കുകൂടി ചീത്തപ്പേരുണ്ടാക്കാന്‍ പാടില്ലല്ലോ. അങ്ങനെ കുറച്ചുകാലം സിനിമയൊന്നും ചെയ്യാതെ വീട്ടിലിരുന്നു. 2000നു മുമ്പ് എനിക്ക് അഭിമാനിക്കാന്‍ അപൂര്‍വം നല്ല സിനിമകളേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ നൂറ് സിനിമകളില്‍ 10 എണ്ണമെങ്കിലും മലയാളി എന്നും ഓര്‍ക്കുന്ന സിനിമകളാണ്” - ദിലീപ് പറഞ്ഞു | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Vakkukal...Vaachakangal...... Thu Dec 02, 2010 1:49 am | |
| | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Vakkukal...Vaachakangal...... Sat Dec 04, 2010 12:54 am | |
| | |
|
| |
avatar Active member
Posts : 149 Points : 165 Reputation : 0 Join date : 2010-04-03 Age : 94 Location : Pandora
| Subject: Re: Vakkukal...Vaachakangal...... Sat Dec 04, 2010 7:50 am | |
| ബന്‍സാലിയുടെ കാര്യത്തില്‍ സല്‍മാന് തെറ്റി: ഋത്വിക് [You must be registered and logged in to see this image.] സഞ്ജയ് ലീല ബന്‍സാലി ചിത്രമായ ഗുസാരിഷനെതിരെയുള്ള സല്‍മാന്റെ തരംതാഴ്ന്ന പരാമര്‍ശത്തിനെതിരെ ചിത്രത്തിലെ നായകന്‍ ഋത്വിക് റോഷന്‍ രംഗത്ത്.
സല്‍മാന്‍ ഇത്തരത്തില്‍ പെരുമാറരുതെന്നും കുറച്ചൊക്കെ ദയ കാണിയ്ക്കണമെന്നുമാണ് ഋത്വികിന്റെ ഉപദേശം. സഞ്ജയ് ലീല ബന്‍സാലി ചിത്രമായ ഗുസാരിഷ് പട്ടികള്‍ക്കുപോലും കാണ്ടാലിഷ്ടമാകില്ലെന്നായിരുന്നു സല്‍മാന്റെ കമന്റ്. ബന്‍സാലിയോടുള്ള വ്യക്തിപരമായ ശത്രുതയാണ് സല്‍മാന്റെ ദേഷ്യത്തിന് പിന്നില്‍.
എന്നാല്‍ ബന്‍സാലി ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഈ അവസരത്തിലാണ് ചിത്രത്തിലെ നായകനായ ഋത്വിക് രംഗത്തെത്തിയിരിക്കുന്നത്.
ഞാന്‍ അന്നും ഇന്നും ആരാധിക്കുകയും മാതൃകയാക്കിയിരിക്കുകയും ചെയ്തിട്ടുള്ള നടനാണ് സല്‍മാന്‍. അദ്ദേഹം നല്ലമനുഷ്യനാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. അദ്ദേഹം എല്ലാ കാലത്തും ഹീറോ ആയിരിക്കുകയും ചെയ്യും.
എന്നുവച്ച് ഇത്തരം പ്രസ്താവനകള്‍ നടത്തരുത്. ബോക്‌സ്ഓഫീസിലെ പ്രകടനം നോക്കി ഒരു സംവിധായകനെയും അദ്ദേഹത്തിന്റെ ചിത്രത്തെയും മോശമായി വിലയിരുത്തുന്നത് നല്ലതല്ല- താരം പറയുന്നു.
ഗുസാരിഷ് വിജയത്തിലേയ്ക്കുള്ള യാത്രയിലാണ്. ബന്‍സാലിയെ സല്‍മാന്‍ ആക്ഷേപിച്ചത് കേട്ട് എനിക്കു വേദനിച്ചു. നമ്മള്‍ക്ക് കൂടുതല്‍ വിജയങ്ങളുണ്ടാകുമ്പോള്‍ നമ്മള്‍ ഹീറോ ആയിരിക്കുമ്പോള്‍ കൂടുതല്‍ വിനയമുള്ളവരുമായിരിക്കണം- ഋത്വിക് പറഞ്ഞു. സഞ്ജയ്‌ക്കൊപ്പം ചെയ്ത ചിത്രങ്ങളെക്കുറിച്ച് സല്‍മാന്‍ ഓര്‍ക്കുന്നത് നല്ലതാണെന്നും നടന്‍ പറഞ്ഞു | |
|
| |
Sponsored content
| Subject: Re: Vakkukal...Vaachakangal...... | |
| |
|
| |
| Vakkukal...Vaachakangal...... | |
|