malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
Vakkukal...Vaachakangal...... - Page 28 I_vote_lcapVakkukal...Vaachakangal...... - Page 28 I_voting_barVakkukal...Vaachakangal...... - Page 28 I_vote_rcap 
yeldo987
Vakkukal...Vaachakangal...... - Page 28 I_vote_lcapVakkukal...Vaachakangal...... - Page 28 I_voting_barVakkukal...Vaachakangal...... - Page 28 I_vote_rcap 
real hero
Vakkukal...Vaachakangal...... - Page 28 I_vote_lcapVakkukal...Vaachakangal...... - Page 28 I_voting_barVakkukal...Vaachakangal...... - Page 28 I_vote_rcap 
allambans
Vakkukal...Vaachakangal...... - Page 28 I_vote_lcapVakkukal...Vaachakangal...... - Page 28 I_voting_barVakkukal...Vaachakangal...... - Page 28 I_vote_rcap 
mohan.thomas
Vakkukal...Vaachakangal...... - Page 28 I_vote_lcapVakkukal...Vaachakangal...... - Page 28 I_voting_barVakkukal...Vaachakangal...... - Page 28 I_vote_rcap 
ajith_mc86
Vakkukal...Vaachakangal...... - Page 28 I_vote_lcapVakkukal...Vaachakangal...... - Page 28 I_voting_barVakkukal...Vaachakangal...... - Page 28 I_vote_rcap 
deathrace
Vakkukal...Vaachakangal...... - Page 28 I_vote_lcapVakkukal...Vaachakangal...... - Page 28 I_voting_barVakkukal...Vaachakangal...... - Page 28 I_vote_rcap 
dracula
Vakkukal...Vaachakangal...... - Page 28 I_vote_lcapVakkukal...Vaachakangal...... - Page 28 I_voting_barVakkukal...Vaachakangal...... - Page 28 I_vote_rcap 
maadambi
Vakkukal...Vaachakangal...... - Page 28 I_vote_lcapVakkukal...Vaachakangal...... - Page 28 I_voting_barVakkukal...Vaachakangal...... - Page 28 I_vote_rcap 
mohan
Vakkukal...Vaachakangal...... - Page 28 I_vote_lcapVakkukal...Vaachakangal...... - Page 28 I_voting_barVakkukal...Vaachakangal...... - Page 28 I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Vakkukal...Vaachakangal...... - Page 28 Image
Powered by website-hit-counters.com .
flag
Vakkukal...Vaachakangal...... - Page 28 Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 Vakkukal...Vaachakangal......

Go down 
+52
baasha
vikalan
devan
nair
manavalan
meeshamadhavan
appukuttan
bharathchandran
thankan
kiwi
neelakandan
shyam
perumal
machan
manzoor
kannan nair
mancheri majeed
roshanpeter
narendrannair
manikandan
nishpakshan
avatar
dilipfan
prakashan
thanthonni
thalathil dineshan
mangalasseri
allambans
vettukuzhi
menon
thambi
naayakan
willy
M.R.P
raja
safalpu
yeldo987
bellari raja
dracula
ombhatia
merlin
smitha
mohan
Alexander
suku
real hero
MANNADIYAR
rangerover
maadambi
ajith_mc86
mohan.thomas
deathrace
56 posters
Go to page : Previous  1 ... 15 ... 27, 28, 29, 30, 31, 32  Next
AuthorMessage
thankan
Active member
Active member
thankan


Posts : 188
Points : 219
Reputation : 2
Join date : 2010-01-15
Location : trivandrum

Vakkukal...Vaachakangal...... - Page 28 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 28 EmptyFri Sep 16, 2011 3:27 am

എനിക്കെതിരെ പലരും കളിച്ചിട്ടുണ്ട്: നരേന്‍

[You must be registered and logged in to see this image.]


സിനിമയില്‍ കഴിവുണ്ടായാല്‍ മാത്രം പോരാ, അല്‍പ്പം ഭാഗ്യവും വേണം എന്നൊരു പറച്ചിലുണ്ട്. എന്നാല്‍ കഴിവും ഭാഗ്യവുമല്ല, മറ്റുള്ളവര്‍ക്ക് പാര പണിയാനും മറ്റുള്ളവരുടെ പാരയില്‍ നിന്ന് രക്ഷപ്പെടാനുമുള്ള വൈഭവം കൂടിയുണ്ടെങ്കിലേ സിനിമയില്‍ താരമാകാന്‍ കഴിയൂ എന്നാണ് പലരുടെയും അനുഭവം തെളിയിക്കുന്നത്. കഴിവുണ്ടായിട്ടും ഭാഗ്യമോ പാര പണിയാനുള്ള പാടവമോ ഇല്ലാത്തതുകാരണം ഉയരങ്ങളിലെത്താത്ത ഒരു നടന്‍ മലയാളത്തിലുണ്ട് - നരേന്‍.

തനിക്കെതിരെ പലരും കളിച്ചിട്ടുണ്ടെങ്കിലും അവരെയൊന്നും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് നരേന്‍ പറയുന്നത്. “മലയാള സിനിമയില്‍ എനിക്ക് സംഭവിച്ച ഗ്യാപ്പുകള്‍ക്ക് പിന്നില്‍ പാരകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. എനിക്കറിയില്ല. അറിയാന്‍ ആഗ്രഹവുമില്ല. പലരും കളിച്ചിട്ടുണ്ട്. അതവരുടെ സ്വഭാവമായി കാണുന്നു. അതുകൊണ്ട് കുറ്റപ്പെടുത്തുന്നില്ല.” - നരേന്‍ പറയുന്നു.

“സെല്‍ഫ് ബൂസ്റ്റിംഗ് വേണ്ടത്ര ശ്രദ്ധിക്കാത്ത ആര്‍ട്ടിസ്റ്റാണ് ഞാന്‍. പിന്നെ, ഞാന്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ എന്നെ തേടി എത്തിയിട്ടില്ല. പകരക്കാരനായാണ് പല സിനിമകളിലും എത്തിയത്. അതുപോലെ ഞാന്‍ ചെയ്യാമെന്നേറ്റ പല കഥാപാത്രങ്ങളും അവസാന നിമിഷം മറ്റുചിലരിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്. അതൊന്നും വലിയ പ്രശ്നമായി തോന്നിയിട്ടില്ല. ഓരോരുത്തര്‍ക്കും ഓരോന്ന് വിധിച്ചിട്ടുണ്ട്. അതവര്‍ക്കു തന്നെ കിട്ടും.” - ഒരു സിനിമാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ നരേന്‍ വ്യക്തമാക്കി.

പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ‘വീരപുത്രന്‍’ എന്ന ചരിത്ര സിനിമയില്‍ അബ്ദുറഹ്‌മാന്‍ സാഹിബായാണ് ഇപ്പോള്‍ നരേന്‍ അഭിനയിക്കുന്നത്. റെയ്മ സെന്‍ ആണ് നായിക. പൃഥ്വിരാജ് ആണ് ആദ്യം ഈ ചിത്രത്തില്‍ നായകവേഷം ചെയ്യാനിരുന്നത്. പൃഥ്വി പിന്‍‌മാറിയതോടെയാണ് വീരപുത്രനായി നരേന്‍ എത്തിയത്.

“ഇനി സിനിമയില്‍ സജീവമാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിനു വേണ്ടി വിട്ടുവീഴ്ചകള്‍ക്കും ഞാന്‍ തയ്യാറാണ്. സിനിമയുടെ എണ്ണം കൂട്ടാന്‍ തന്നെയാണ് തീരുമാനം” - നരേന്‍ പറഞ്ഞു
Back to top Go down
thankan
Active member
Active member
thankan


Posts : 188
Points : 219
Reputation : 2
Join date : 2010-01-15
Location : trivandrum

Vakkukal...Vaachakangal...... - Page 28 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 28 EmptyFri Sep 16, 2011 3:32 am

എനിക്ക് മോഹന്‍ലാലിലുള്ള വിശ്വാസം തകര്‍ന്നു: ജഗതി

[You must be registered and logged in to see this image.]


മലയാളത്തിന്‍റെ മഹാനടന്‍ ജഗതി ശ്രീകുമാര്‍ മനസില്‍ ഒന്നൊളിച്ച് പുറത്ത് മറ്റൊന്ന് പറയുന്ന ആളല്ല. സാഹചര്യമോ പരിസരമോ സമയമോ നോക്കാതെ അദ്ദേഹം കടുത്ത വിമര്‍ശനങ്ങള്‍ നടത്താറുണ്ട്. അടുത്തിടെ ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ജൂനിയറിന്‍റെ ഗ്രാന്‍റ് ഫിനാലെയില്‍ അവതാരക രഞ്ജിനി ഹരിദാസിനെ പരസ്യമായി ജഗതി പരിഹസിച്ചത് വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു.

ജഗതി വീണ്ടും കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍, ജയറാം ദിലീപ്, റാഫി - മെക്കാര്‍ട്ടിന്‍ തുടങ്ങിയവരിലുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടു എന്നാണ് ജഗതിയുടെ പുതിയ പ്രസ്താവന. എന്താണ് കാരണമെന്നല്ലേ?

ഒരു സിനിമാവാരികയുടെ ഓണപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തിലാണ് ജഗതി ഇങ്ങനെ പറയുന്നത്. “അടുത്തിടെ റിലീസായ ചൈനാ ടൌണ്‍ എന്ന ചിത്രത്തില്‍ ഞാനും അഭിനയിച്ചിട്ടുണ്ട്. ആ ചിത്രം കണ്ടിറങ്ങിയ ഭൂരിപക്ഷം പേര്‍ക്കും ഞാന്‍ ആ വേഷം ചെയ്യേണ്ടിയിരുന്നില്ല എന്ന അഭിപ്രായമായിരുന്നു. ചിത്രം കണ്ടപ്പോള്‍ എനിക്കും അങ്ങനെ തോന്നി. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ഡയറക്ടര്‍മാരാണ് റാഫിയും മെക്കാര്‍ട്ടിനും. അനുഭവ സമ്പത്തില്‍ ഒട്ടും പിറകിലല്ല മോഹന്‍ലാലും ജയറാമും ദിലീപും. അങ്ങനെയുള്ളവരുടെ ഒരു ടീമില്‍ നിന്നും എന്നെ തേടി ഒരു വേഷമെത്തുമ്പോള്‍ അത് മോശമായിരിക്കുമെന്ന് എനിക്ക് തോന്നിയില്ല. അത് അവരിലുള്ള എന്‍റെ വിശ്വാസമാണ്. പക്ഷേ ചൈനാ ടൌണ്‍ എന്ന ചിത്രത്തോടെ ആ വിശ്വാസം തകര്‍ക്കപ്പെട്ടു” - ജഗതി തുറന്നടിക്കുന്നു.

‘ദേ, ഇങ്ങോട്ട് നോക്ക്യേ...” എന്ന ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയിച്ചതും അബദ്ധമായിപ്പോയെന്ന് ജഗതി പറയുന്നു. “ബഹുമുഖപ്രതിഭയാണ് ബാലചന്ദ്രമേനോന്‍. അങ്ങനെയുള്ള ഒരാള്‍ക്ക് കഥയറിയില്ലെന്നോ സംവിധാനം അറിയില്ലെന്നോ പറഞ്ഞ് എനിക്ക് ചോദ്യം ഉയര്‍ത്താനാകുമോ? പകരം അദ്ദേഹത്തെ വിശ്വസിക്കാനേ എനിക്ക് നിര്‍വാഹമുണ്ടായിരുന്നുള്ളൂ. ഫലമോ? ആ പടം എല്ലാ അര്‍ത്ഥത്തിലും തികഞ്ഞ പരാജയമായിരുന്നു” - ജഗതി വെളിപ്പെടുത്തുന്നു.

ഈ അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ചിത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ജഗതി ശ്രീകുമാര്‍ പറയുന്നു. ഓടിനടന്ന് അഭിനയിക്കുവാന്‍ ഇനി ഞാനുണ്ടാവില്ല. കഥ നിര്‍ബന്ധമായും കേട്ടിരിക്കും. എനിക്കുചേര്‍ന്ന വേഷങ്ങളേ ഇനിമുതല്‍ ഞാന്‍ ചെയ്യൂ - ജഗതി തന്‍റെ തീരുമാനം അറിയിക്കുന്നു



courtesy : [You must be registered and logged in to see this link.]
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Vakkukal...Vaachakangal...... - Page 28 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 28 EmptySat Sep 17, 2011 2:22 am

ithoru manjappathramallee...!!!!!!!!!!!
Back to top Go down
bharathchandran
Active member
Active member
bharathchandran


Posts : 170
Points : 192
Reputation : 0
Join date : 2010-03-18
Location : Kollam

Vakkukal...Vaachakangal...... - Page 28 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 28 EmptyThu Sep 22, 2011 1:34 am

ഇനി സജീവമാകുന്നത് ബോളിവുഡിലായിരിക്കും : സിദ്ദിഖ്



സിദ്ദിഖ് വിജയം സൃഷ്ടിക്കുന്നത് ഇതാദ്യമല്ല. മലയാള സിനിമയില്‍ ചരിത്രം സൃഷ്ടിച്ച മഹാവിജയചിത്രങ്ങള്‍ സിദ്ദിഖ് സംവിധാനം ചെയ്തിട്ടുണ്ട്. തമിഴകത്ത് മെഗാഹിറ്റുകള്‍ തീര്‍ത്തിട്ടുണ്ട്. പക്ഷേ അപ്പോഴൊന്നുമില്ലാത്ത ഒരു ആരവം ഇപ്പോള്‍ സിദ്ദിഖിനെ പൊതിയുകയാണ്. ഇന്ത്യന്‍ സിനിമയുടെ ‘തല’യായ ബോളിവുഡില്‍ അതിഗംഭീരമായ ഒരു വിജയം സിദ്ദിഖ് സൃഷ്ടിച്ചിരിക്കുന്നു. വെറും പത്തുദിവസങ്ങള്‍ക്കുള്ളില്‍ നൂറുകോടിയിലധികം രൂപ വാരിക്കൂട്ടിയ ‘ബോഡിഗാര്‍ഡ്’. സല്‍മാന്‍ ഖാനും കരീന കപൂറും ആടിത്തിമിര്‍ത്ത ബോഡിഗാര്‍ഡ് ഓരോദിനം പിന്നിടുമ്പോഴും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

ഈ വിജയം കൂടുതല്‍ വിനയാന്വിതനാക്കുന്നു എങ്കിലും സിദ്ദിഖ് പറയുകയാണ് - ഇനി സജീവമാകുന്നത് ബോളിവുഡിലായിരിക്കും. മലയാളത്തില്‍ ഇനി സന്ദര്‍ശനം ഇടയ്ക്കിടെ മാത്രം. ഹിന്ദി സിനിമയുടെ ഇടവേളകളില്‍ മാത്രം. “ബോഡിഗാര്‍ഡിന്റെ വിജയത്തേക്കാള്‍ വലിയ വിജയങ്ങള്‍ ഞാന്‍ ഇവിടെ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ, അന്നൊന്നും ഇത്ര കോലാഹലങ്ങള്‍ ഉണ്ടായില്ല. മറ്റെവിടെയെങ്കിലും പോയി അംഗീകരിക്കപ്പെടുമ്പോഴാണ് മലയാളി ഒരാളെ അംഗീകരിക്കുന്നത്. ഞാനുള്‍പ്പെടെയുള്ളവരുടെ സ്വഭാവമാണത്. നമ്മളെ അംഗീകരിക്കുന്നയിടമായതുകൊണ്ട് ഹിന്ദിക്ക് മുന്‍ഗണന കൊടുക്കാനാണ് തീരുമാനം. ഇടയ്ക്കിടയ്ക്ക് മലയാളവും” - മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ സിദ്ദിഖ് പറയുന്നു.

ഹിന്ദി സിനിമാലോകം അപരിചിതമായ ഒരിടം തന്നെയായിരുന്നു സിദ്ദിഖിന്. സിദ്ദിഖ് സംവിധാനം ചെയ്ത പല ചിത്രങ്ങളും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയും വലിയ ഹിറ്റുകള്‍ ആയിത്തീരുകയും ചെയ്തിട്ടുണ്ടെങ്കിലും ഹിന്ദിയില്‍ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള അവസരം വന്നപ്പോള്‍ സിദ്ദിഖ് ധൈര്യപൂര്‍വം തന്നെ അതിനെ നേരിട്ടു.

“ബോഡിഗാര്‍ഡിന്‍റെ ചര്‍ച്ച നടക്കുമ്പോള്‍ത്തന്നെ എല്ലാ രാത്രികളിലും ഹോംവര്‍ക്കായി ഞാന്‍ ഒരുപാട് ഹിന്ദി സിനിമകള്‍ കണ്ടു. നമ്മളാണ് ശരി എന്ന് ധരിച്ച് അവിടേക്ക് ചെല്ലരുത്. അത് അവരുടെ ലോകമാണ്. അവരുടേതായ ശരികളും ഉണ്ടാകും. അവിടെ അവരുടേതായ രീതിയില്‍ ചിന്തിക്കാനും നമുക്ക് കഴിയണം. പിന്നെ ലോകത്ത് എല്ലായിടത്തും വികാരങ്ങള്‍ ഒരുപോലെയാണ്. നമ്മള്‍ ചിരിക്കുന്നതുപോലെയും കരയുന്നതുപോലെയുമാണ് മുംബൈയിലുള്ളവരും ചിരിക്കുന്നതും കരയുന്നതും. വ്യത്യാസമുള്ളത് വിഷ്വലുകളില്‍ മാത്രമാണ്. ചെറുതാക്കി എടുത്തുകളയരുതെന്ന് മാത്രമായിരുന്നു ഹിന്ദിയിലെ നിര്‍മാതാക്കളുടെ ആവശ്യം. ലോകനിലവാരത്തിലാണ് അവര്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. അതിനുവേണ്ടി എത്ര പണം മുടക്കാനും അവര്‍ തയ്യാറായിരുന്നു” - സിദ്ദിഖ് പറയുന്നു.
Back to top Go down
bharathchandran
Active member
Active member
bharathchandran


Posts : 170
Points : 192
Reputation : 0
Join date : 2010-03-18
Location : Kollam

Vakkukal...Vaachakangal...... - Page 28 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 28 EmptyThu Sep 22, 2011 1:35 am

തനിക്ക് ഒരുപാട് ശത്രുക്കളുള്ള കാര്യം തമിഴ്നടന്‍ വിജയ് പോലും പറഞ്ഞിട്ടുള്ളത് സിദ്ദിഖ് മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഓര്‍മ്മിക്കുന്നു. ബോഡിഗാര്‍ഡിന്‍റെ തമിഴ് പതിപ്പായ കാവലനില്‍ വിജയ് ആയിരുന്നു നായകന്‍. “കാവലനില്‍ അഭിനയിക്കരുതെന്നാവശ്യപ്പെട്ട് പലരും വിജയിനെ വിളിച്ചു. ശത്രുക്കള്‍ ആരായിരുന്നെന്ന് എനിക്കറിയില്ല. ആ സമയത്ത് വിജയ് എന്നോട് ചോദിച്ചു: 'സര്‍, നിങ്ങള്‍ക്ക് ഇത്രയും ശത്രുക്കളോ..?'. എന്നാല്‍ എന്റെ വിശ്വാസം മുഴുവന്‍ ഈ കഥയിലായിരുന്നു. 'കാവല'ന്റെ വിജയമാണ് സല്‍മാന്‍ഖാനെ ആകര്‍ഷിച്ചത്. വിജയിനെ വിളിച്ചവര്‍ സല്‍മാനേയും വിളിക്കാന്‍ ശ്രമിച്ചിരിക്കണം. പക്ഷേ അവിടെ സല്‍മാന് ഇഷ്ടപ്പെട്ട ഒന്നിനെപ്പറ്റി ആരും എതിരഭിപ്രായം പറയില്ല.” - സിദ്ദിഖ് വ്യക്തമാക്കി.

താനും ലാലും പിരിയാനുണ്ടായ കാരണത്തേക്കുറിച്ചുള്ള സൂചനകളും ഈ അഭിമുഖത്തില്‍ സിദ്ദിഖ് നല്‍കുന്നു. “ 'ആര്.. ആര്..?' എന്ന് ചോദിക്കുന്നവരോടെല്ലാം 'ഞങ്ങള്‍.. ഞങ്ങള്‍...' എന്നാണ് ഞങ്ങള്‍ പറഞ്ഞിരുന്നത്. അത് എപ്പോഴോ 'ഞാന്‍.. ഞാന്‍...' എന്നായി മാറി. അത് വളര്‍ന്നാല്‍ വഴക്കാകുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. പിന്നെ നാളുകളായി പുകഞ്ഞിരുന്ന കുറേ ചെറിയ ചെറിയ പ്രശ്‌നങ്ങള്‍. അവ പൊട്ടിത്തെറിക്കുന്നതിനുമുമ്പേ ഞങ്ങള്‍ സ്വയം സ്‌ഫോടനം സൃഷ്ടിക്കുകയായിരുന്നു. ഇപ്പോഴും ലാല്‍ ഇടയ്‌ക്കൊക്കെ വിളിക്കാറുണ്ട്.” - സിദ്ദിഖ് പറയുന്നു.
Back to top Go down
kiwi
Active member
Active member
kiwi


Posts : 201
Points : 224
Reputation : 0
Join date : 2010-04-02
Age : 36
Location : Moovattupuzha

Vakkukal...Vaachakangal...... - Page 28 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 28 EmptyThu Sep 22, 2011 3:38 am

പടം നിരസിക്കാനുള്ള അവകാശമുണ്ട്: പൃഥ്വിരാജ്

[You must be registered and logged in to see this image.]

ഓണത്തിന് തിയേറ്ററുകളിലെത്തിയ ഡോക്ടര്‍ ലവ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ കെ ബിജു അടുത്തിടെയാണ് മുമ്പ് തന്റെ ഈ ചിത്രത്തില്‍ നിന്നും പിന്മാറിയ നടന്‍ പൃഥ്വിരാജിനെതിരെ രംഗത്തെത്തിയത്. പൃഥ്വിരാജ് പിന്‍മാറിയതുകാരണം തന്റെ മൂന്നുവര്‍ഷങ്ങള്‍ പാഴായിപ്പോയെന്നും പൃഥ്വി ഇനി ആരോടും ഇങ്ങനെ ചെയ്യരുതെന്നുമൊക്കെ ബിജു ഒരു ചാനല്‍ ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു.

ഇതിനെതിരെ ഇപ്പോള്‍ പൃഥ്വിരാജ് രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ മലയാളസിനിമയില്‍ പുതിയൊരു യുദ്ധത്തിന് കളമൊരുങ്ങിയിരിക്കുകയാണ്.

തിരക്കഥ ഇഷ്ടമായില്ലെങ്കില്‍ ഒരു ചിത്രത്തില്‍ നിന്നും പിന്മാറാനുള്ള സ്വാതന്ത്ര്യം ഏതൊരു നടനുമുണ്ടെന്നാണ് പൃഥ്വി പറയുന്നത്. അതിന്റെ പേരില്‍ ബിജു തന്നെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും പൃഥ്വിപറയുന്നു.

തന്റെ തീരുമാനങ്ങളിലെ ശരിയും തെറ്റും ബിജു തീരുമാനിക്കേണ്ടതില്ലെന്നും താരം തിരിച്ചടിച്ചിട്ടുണ്ട്. ബിജുവിന്റെ ചാനല്‍ ഇന്റര്‍വ്യൂ മറ്റുമാധ്യമങ്ങളിലും വലിയ വാര്‍ത്തയായതോടെയാണ് മറുപടിയുമായി പൃഥ്വിതന്നെ രംഗത്തെത്തിയിരിക്കുന്നത്.

താന്‍ പിന്മാറിയത് ബിജുവിന്റെ കരിയര്‍ പ്രതിസന്ധിയിലാക്കിയെന്ന് പറയുന്നത് ശരിയല്ലെന്ന് പറയുന്ന പൃഥ്വി അങ്ങനെയെങ്കില്‍ മലയാളചലച്ചിത്രലോത്ത് എത്രപേര്‍ നശിയ്ക്കണമെന്നും ചോദിക്കുന്നു.
Back to top Go down
kiwi
Active member
Active member
kiwi


Posts : 201
Points : 224
Reputation : 0
Join date : 2010-04-02
Age : 36
Location : Moovattupuzha

Vakkukal...Vaachakangal...... - Page 28 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 28 EmptyThu Sep 22, 2011 3:41 am

ഞാന്‍ ബിജുവിനെ പറ്റിച്ചിട്ടില്ല : പൃഥ്വി

[You must be registered and logged in to see this image.]


ഡോക്ടര്‍ ലവ് സംവിധായകന്‍ ബിജു എന്നെ മനസില്‍ കണ്ട് എഴുതിയ സിനിമയാണ് എന്നത് സത്യമാണ്. എന്നാല്‍ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ എനിക്ക് അത് പൂര്‍ണ തൃപ്തി നല്‍കിയില്ല. പല ഭാഗങ്ങളിലും വേണ്ടത്ര ക്ലാരിറ്റി ഉള്ളതായി തോന്നിയില്ല. ഞാന്‍ ഇക്കാര്യം ബിജുവിനോട് തുറന്നു പറഞ്ഞു.

അപ്പോള്‍ തിരക്കഥ ശരിയാക്കാനായി സച്ചി-സേതു ടീമിനെ ഏല്‍പ്പിക്കാമോ എന്ന് ബിജു ചോദിച്ചു. ഞാന്‍ അവരോട്് കാര്യം പറഞ്ഞു. എന്നാല്‍ പിന്നീട് ഈ പ്രൊജക്ടിനോട് സഹകരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് സച്ചിയും സേതുവും വ്യക്തമാക്കി.

തിരക്കഥ ശരിയാക്കിയിട്ടു വന്നാല്‍ ഷൂട്ടിംഗ് ആരംഭിക്കാമെന്ന് ഞാന്‍ ബിജുവിനോടു പറഞ്ഞു. എന്നാല്‍ പിന്നീട് ബിജു എന്റെയടുത്ത് വന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി ബിജു ആ തിരക്കഥ ഷൂട്ടുചെയ്യുകയും ചെയ്തു. ഇതില്‍ ഞാന്‍ കുറ്റക്കാരനാണോ- ഇതാണ് പൃഥ്വിരാജിന്റെ ചോദ്യം.

തിരക്കഥ ഇഷ്ടപ്പെടാഞ്ഞ് സിനിമ വേണ്ടെന്നുവെയ്ക്കുന്ന ആദ്യ നടനല്ല താനെന്നും താന്‍ കാരണം ബിജുവിന്റെ ഭാവിഇരുട്ടിലായെന്ന് പറയുന്നതില്‍ കഴമ്പില്ലെന്നും പൃഥ്വി പറയുന്നു. ഞാന്‍ തിരക്കഥ തിരുത്താന്‍ പറഞ്ഞപ്പോള്‍ ബിജുവിന് പറ്റില്ലെന്ന് പറയാമായിരുന്നു. അല്ലെങ്കില്‍ അത് ശരിയാക്കിയശേഷം എന്നെ വിളിക്കാമായിരുന്നു. ഇതുരണ്ടും അദ്ദേഹം ചെയ്തില്ല- പൃഥ്വി ചൂണ്ടിക്കാണിക്കുന്നു.
Back to top Go down
menon
Active member
Active member
menon


Posts : 200
Points : 219
Reputation : 0
Join date : 2010-04-02

Vakkukal...Vaachakangal...... - Page 28 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 28 EmptySat Sep 24, 2011 6:15 pm

തൊഴില്‍ മുടക്കിയുള്ള സമരത്തിന് അമ്മയില്ല -ഇന്നസെന്‍റ്


കൊച്ചി: തൊഴില്‍ മുടക്കിയുള്ള സിനിമാ സമരത്തോട് യോജിപ്പില്ലെന്ന് അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റ് പറഞ്ഞു. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ഫെഫ്ക ചലച്ചിത്ര തൊഴിലാളി സംസ്ഥാന സ്‌പെഷല്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹര്‍ത്താല്‍ പോലുള്ള സമരമുറകള്‍ മാറ്റേണ്ട സമയം അതിക്രമിച്ചു. സിനിമാ നിര്‍മാതാക്കള്‍ നവംബര്‍ ഒന്നു മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരം അനാവശ്യമാണ്. താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അങ്ങിനെയുള്ളവരെ ഒഴിവാക്കുകയാണ് വേണ്ടത്, അല്ലാതെ അവര്‍ ആവശ്യപ്പെട്ട തുക ആരുമറിയാതെ രഹസ്യമായി കൊടുക്കുകയല്ല ചെയ്യേണ്ടത്. ഒരു സംഘടനയാകുമ്പോള്‍ എല്ലാവരേയും തൃപ്തിപ്പെടുത്തി മുന്നോട്ടു പോവുക പ്രയാസമാണ് . പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ എന്ന സംഘടന നവംബര്‍ ഒന്നു മുതല്‍ സിനിമാ നിര്‍മാണം നിര്‍ത്തിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഫെഫ്ക ഈ സമരത്തില്‍ പങ്കെടുക്കില്ലെന്ന് ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ചടങ്ങില്‍ ഫെഫ്കയ്ക്ക് ഓള്‍ ഇന്ത്യ ഫിലിം എംപ്ലോയീസ് കോണ്‍ഫെഡറേഷന്റെ (ഐഫെക്) അംഗീകാരം ലഭിച്ചു കൊണ്ടുള്ള കത്ത് ഐഫെക് പ്രസിഡന്‍റ് ധര്‍മ്മേഷ് തിവാരി ഫെഫ്ക പ്രസിഡന്‍റ് സിബി മലയിലിന് കൈമാറി.

ഫെഫ്കയുടെ ഓണററി മെമ്പര്‍ഷിപ്പുകള്‍ സംവിധായകരായ കെ. ജി ജോര്‍ജ്, മോഹന്‍ എന്നിവര്‍ക്ക് നല്‍കി. സംവിധായകന്‍ സിദ്ദിഖ്, ഇന്ദ്രന്‍സ്ജയന്‍ എന്നിവരെ ആദരിച്ചു. ഐഫെക് ആക്ടിംഗ് ജനറല്‍ സെക്രട്ടറി അപര്‍ണ്ണ ഘട്ട്, ട്രഷറര്‍ ശിവ, എം.സി ഗോപി, ഫാസില്‍, ലാല്‍ ജോസ്, തമ്പി കണ്ണന്താനം, രാജേഷ് റെഡ്ഡി, രവീന്ദ്രനാഥ്, ശങ്കര്‍, ഹിമാന്‍ഷു ഭട്ട് എന്നിവര്‍ പങ്കെടുത്തു.
Back to top Go down
menon
Active member
Active member
menon


Posts : 200
Points : 219
Reputation : 0
Join date : 2010-04-02

Vakkukal...Vaachakangal...... - Page 28 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 28 EmptySat Sep 24, 2011 6:21 pm

ഇത് വമ്പന്മാര്‍ക്കുള്ള മറുപടി - സലിംകുമാര്‍


[You must be registered and logged in to see this image.]


അബു'വിന്റെ ആഘോഷത്തിലേക്ക് ഓസ്‌കര്‍ പ്രഖ്യാപനം


കൊച്ചി: 'ഇത് ആദാമിന്റെ മകന്‍ അബുവിനെ ഗര്‍ഭത്തില്‍ വച്ചുതന്നെ ഞെക്കിക്കൊല്ലാന്‍ ശ്രമിച്ച സിനിമയിലെ വമ്പന്മാര്‍ക്കുള്ള മറുപടിയാണ്. ഈ സിനിമ കാണാതെ അഭിപ്രായം പറഞ്ഞ അത്ഭുത മജീഷ്യന്മാര്‍ക്ക് ഈ അവസരത്തില്‍ ഞാന്‍ നന്ദി പറയുന്നു' - കലൂര്‍ എ.ജെ. ഹാളില്‍ ലാല്‍ ജോസിന് തൊട്ടരികിലിരുന്ന് സലിംകുമാര്‍ പറഞ്ഞു. വേദിയില്‍ അപ്പോള്‍ 'ആദാമിന്റെ മകന്‍ അബു'വിന്റെ വിജയാഘോഷം പാട്ടും ചിരിയും നൃത്തവുമായി നിറഞ്ഞു. ഇന്ത്യന്‍ സിനിമയില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച ഒരു ചിത്രം അതിന്റെ പരമോന്നത നേട്ടത്തിലും നാടകീയത സൃഷ്ടിക്കുകയായിരുന്നു.

ഓസ്‌കറിനുള്ള ഇന്ത്യന്‍ നോമിനേഷന്‍ തേടിയെത്തിയ നേരം കൊച്ചിയില്‍ 'ആദാമിന്റെ മകന്‍ അബു'വിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒത്തുചേരലിന്റെ സായാഹ്നത്തിലായിരുന്നു. ആദാമിന്റെ മകന്റെ വിജയാഘോഷത്തെ അവിസ്മരണീയമാക്കിക്കൊണ്ടാണ് ഓസ്‌കര്‍ നോമിനേഷന്‍ പ്രഖ്യാപനമെത്തിയത്. ആദാമിന്റെ മകന്‍ അബു എന്ന സിനിമയെപ്പോലെ തന്നെ നിറപ്പകിട്ടൊട്ടുമില്ലാത്ത ചടങ്ങിനിടെ നാടകീയമായാണ് സംവിധായകന്‍ സലിം അഹമ്മദ് സന്തോഷവാര്‍ത്ത അറിയിച്ചത്. അതിന് സാക്ഷിയാകാന്‍ അത്രയൊന്നും വലുതല്ലാത്ത സദസ്സും ആദാമിന്റെ മകന്റെ അണിയറ പ്രവര്‍ത്തകരും മാത്രം.

ടി.എ. റസാഖായിരുന്നു ഉദ്ഘാടകന്‍. താനും സലിം അഹമ്മദും തമ്മിലുള്ള സൗഹൃദത്തെപ്പറ്റിയുള്ള ഓര്‍മ്മകള്‍ റസാഖ് പങ്കുവയ്ക്കുന്നതിനിടെയാണ് സലിം അഹമ്മദ് വേദിയിലേക്ക് കയറിവന്നത്. തുടര്‍ന്നായിരുന്നു ഓസ്‌കറിനെ തന്നെ ഓര്‍മ്മിപ്പിക്കുന്ന പ്രഖ്യാപനം. ഛായാഗ്രാഹകന്‍ മധു അമ്പാട്ടും സലിംകുമാറിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സറീന വഹാബുമുള്‍പ്പെട്ട അബുവിന്റെ അണിയറക്കാര്‍ വേദിയില്‍ അണിനിരന്നു.

ഈ സന്തോഷനിമിഷത്തിന് സാക്ഷിയാകാന്‍ സലിംകുമാര്‍ ഉണ്ടായിരുന്നില്ല. ഹോട്ടലിലേക്ക് വേഷം മാറാന്‍ പോയിരിക്കുകയായിരുന്നു ഇന്ത്യയിലെ മികച്ച നടന്‍. ചടങ്ങ് തുടങ്ങി അല്‍പ്പസമയത്തിനകം ലാല്‍ജോസിനൊപ്പമെത്തിയ സലിം കുമാര്‍ പതിവുഫോമില്‍ തന്നെയായിരുന്നു. മക്കാ... എന്ന് നിലയ്ക്കാതെ വിളിക്കുന്ന ഫോണിനു നടുവില്‍ നില്‍ക്കുമ്പോള്‍ ട്രേഡ്മാര്‍ക്ക് ചിരിയേക്കാള്‍ ആരോടൊക്കെയോ ഉള്ള മറുപടിയുടെ ഭാവത്തിലായിരുന്നു ആദാമിന്റെ മകന്‍ അബു.



[You must be registered and logged in to see this image.]


'ഈ സിനിമയെ തകര്‍ക്കാന്‍ പല വമ്പന്മാരും ശ്രമിച്ചു. ഗര്‍ഭത്തില്‍ വച്ചുതന്നെ ഇതിനെ കൊല്ലാനായിരുന്നു പലരുടേയും ശ്രമം. പക്ഷേ, ഒന്ന് ഭൂമിയില്‍ സൃഷ്ടിക്കപ്പെട്ടാല്‍ അതിന്റെ വിധി മാറ്റിയെഴുതാന്‍ ആര്‍ക്കുമാകില്ല. അതിന്റെ തെളിവാണിത്. കപടന്മാര്‍ക്കുള്ള മറുപടി.' -സലിംകുമാര്‍ പറഞ്ഞു. ഓസ്‌കര്‍ നോമിനേഷന്‍ വാര്‍ത്ത പുറത്തുവന്നതോടെ ചാനലുകളെല്ലാം ഈ ചെറിയ ചടങ്ങിലേക്ക് കുതിച്ചെത്തി. സലിംകുമാറിന്റെ ബൈറ്റിനു വേണ്ടി തിരക്കുകൂട്ടി.

ആദാമിന്റെ മകന്റെ അബുവിനോട് ഒരു ഘട്ടത്തിലും സഹകരിക്കാതിരുന്ന മലയാളസിനിമയിലെ മുന്‍നിരക്കാര്‍ക്കെതിരായ അതൃപ്തി തന്റെ ഉപഹാരം സ്വീകരിച്ചുകൊണ്ടുള്ള പ്രസംഗത്തിലും സലിംകുമാര്‍ ആവര്‍ത്തിച്ചു. 'ഈ സിനിമയുടെ യാതൊരു പ്രവര്‍ത്തനത്തിനും ഒരു താരവും വന്നില്ല. ആരും തിരിഞ്ഞുനോക്കിയില്ല' -സലിംകുമാര്‍ പറഞ്ഞു. അപ്പോള്‍ താരങ്ങളായി സദസ്സിലുണ്ടായിരുന്നത് സറീന വഹാബും നാദിര്‍ഷായും മാത്രം.

'ആദാമിന്റെ മകന്‍ അബുവിന്‍േറത് സാര്‍വലൗകിക വിഷയമാണെന്നും ലോകത്തുള്ള ആര്‍ക്കും അത് മനസ്സിലാകുമെന്നുമായിരുന്നു സലിം അഹമ്മദിന്റെ വാക്കുകള്‍. ഈ ചിത്രത്തിനൊരു നന്മയുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. ഏഴ് മണിയോടെയാണ് ചെന്നൈയില്‍ നിന്ന് ഓസ്‌കര്‍ നോമിനേഷന്‍ കിട്ടിയ വിവരമറിഞ്ഞത്. ഉടന്‍ വേദിയില്‍ കയറി പ്രഖ്യാപിക്കുകയായിരുന്നു' -സലിം അഹമ്മദ് പറഞ്ഞു. സലിംകുമാറിന് കിട്ടിയ നേട്ടങ്ങള്‍ താന്‍ സ്വപ്നം കണ്ടിരുന്നുവെന്നായിരുന്നു ഉപഹാരം സമ്മാനിച്ച സംവിധായകന്‍ ലാല്‍ ജോസിന്റെ പ്രശംസ. നേട്ടത്തിന്റെ തുടക്കക്കാരനായതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Back to top Go down
appukuttan
New Member
New Member
appukuttan


Posts : 65
Points : 75
Reputation : 0
Join date : 2010-04-03
Age : 41
Location : thrissur

Vakkukal...Vaachakangal...... - Page 28 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 28 EmptySat Sep 24, 2011 7:02 pm

ചിരിച്ചുചിരിച്ച് ഞാന്‍ കരഞ്ഞു: പൃഥ്വിരാജ്



[You must be registered and logged in to see this image.]

‘തേജാഭായ് ആന്‍റ് ഫാമിലി’ എന്ന സിനിമയുടെ തിരക്കഥ വായിച്ച് ചിരിച്ചുചിരിച്ച് താന്‍ കരഞ്ഞുപോയെന്ന് ബിഗ്സ്റ്റാര്‍ പൃഥ്വിരാജ്. ചിത്രം ഇപ്പോള്‍ കേരളക്കരയാകെ ഏറ്റെടുക്കുകയാണെന്നും ഗാനരംഗങ്ങള്‍ കണ്ട് പ്രേക്ഷകരെല്ലാം സ്ക്രീനിന് മുന്നില്‍ ആനന്ദനൃത്തമാടുകയാണെന്നും പൃഥ്വിരാജ് പറഞ്ഞു. തേജാഭായിയുടെ റിലീസുമായി ബന്ധപ്പെട്ട് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇങ്ങനെ പറയുന്നത്.

“പോക്കിരിരാജ എന്ന സിനിമയുടെ ലൊക്കേഷനില്‍ തേജാഭായിയുടെ ഫുള്‍ സ്ക്രിപ്റ്റുമായാണ് സംവിധായകന്‍ ദീപു കരുണാകരന്‍ എത്തിയത്. സ്ക്രിപ്റ്റ് വായിച്ച് ചിരിച്ച് ചിരിച്ച് എന്‍റെ കണ്ണുകള്‍ നിറഞ്ഞു. അത്ര ഗംഭീരമായ കോമഡി രംഗങ്ങളായിരുന്നു തിരക്കഥയില്‍. സ്ക്രിപ്റ്റ് വായിച്ച ശേഷം ഞാന്‍ അടുത്ത ഷോട്ടിനായി റെഡിയായപ്പോള്‍ പോക്കിരിരാജയുടെ ക്യാമറാമാന്‍ എന്നോടു ചോദിച്ചത് കണ്ണുകള്‍ എന്താണ് കലങ്ങിയിരിക്കുന്നത് എന്നാണ്. തേജാഭായിയുടെ തിരക്കഥ വായിച്ച കാര്യം ഞാന്‍ അപ്പോള്‍ അവരോട് പറഞ്ഞു” - പൃഥ്വിരാജ് പറഞ്ഞു.

“തേജാഭായി ഇപ്പോള്‍ റിലീസായി. വളരെ ആവേശകരമായ റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. തിരക്കഥ വായിച്ചപ്പോള്‍ തന്നെ സംവിധായകന്‍ ദീപു എന്നോടു പറഞ്ഞത് ഇത് ഓണക്കാലത്ത് റിലീസ് ചെയ്യണം എന്നാണ്. അതെന്തിനാണ് ഇപ്പൊഴേ റിലീസ് ഡേറ്റ് തീരുമാനിക്കുന്നത് എന്നു ചോദിച്ചപ്പോള്‍ ‘ഓണക്കാലം പോലെ ഒരു ഫെസ്റ്റിവല്‍ സീസണില്‍ അടിച്ചുപൊളിക്കാവുന്ന ഒരു സിനിമയായിരിക്കും ഇത്’ എന്നായിരുന്നു മറുപടി. ‘ഒരു മധുരക്കിനാവിന്‍ ലഹരിയില്‍..’ എന്ന ഗാനം റീമിക്സ് ചെയ്ത് ഉപയോഗിക്കണം എന്നും ദീപു അന്നേ പറഞ്ഞിരുന്നു” - പൃഥ്വി വ്യക്തമാക്കി.

‘ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ കുടമുല്ലപ്പൂ വിരിഞ്ഞു..’ എന്ന റീമിക്സ് ഗാനം ജനങ്ങള്‍ ഏറ്റെടുത്തതായി പൃഥ്വിരാജ് പറഞ്ഞു. “ഈ ഗാനരംഗം വരുമ്പോള്‍ എല്ലാ തിയേറ്ററുകളിലും പ്രേക്ഷകരെല്ലാം സ്ക്രീനിനുമുന്നില്‍ ഡാന്‍സ് ചെയ്യുകയാണ്. ആ ഗാനരംഗത്തില്‍ ഞാന്‍ വളരെ ഫാസ്റ്റായി ഡാന്‍സ് ചെയ്യുന്നത് നൃത്ത സംവിധായിക ബൃന്ദ മാസ്റ്ററുടെ കഴിവുകൊണ്ടാണ്. എന്തായാലും തേജാഭായിയില്‍ ഒരു ആക്ഷന്‍ പശ്ചാത്തലം ഉണ്ടെങ്കില്‍ പോലും ഇതൊരു സമ്പൂര്‍ണ കോമഡിച്ചിത്രമാണെന്നാണ് എന്‍റെ അഭിപ്രായം.” - പൃഥ്വി വിശദമാക്കി.
Back to top Go down
neelakandan
Active member
Active member
neelakandan


Posts : 138
Points : 147
Reputation : 0
Join date : 2010-04-03
Age : 44
Location : Tvm...

Vakkukal...Vaachakangal...... - Page 28 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 28 EmptyFri Sep 30, 2011 5:24 am

ശങ്കരനും മോഹനും പാളിപ്പോയി-ജയസൂര്യ

[You must be registered and logged in to see this image.]


ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിച്ച ശങ്കരനും മോഹനും പരാജയപ്പെടാനുണ്ടായ കാരണം മാര്‍ക്കറ്റിങിലെ പാളിച്ചകളാണെന്ന് നടന്‍ ജയസൂര്യ.

ജയസൂര്യയുടെ വ്യത്യസ്ത മുഖഭാവങ്ങളുമായെത്തിയ ചിത്രത്തിന്റെ സംവിധായകന്‍ ടിവി ചന്ദ്രനായിരുന്നു. കലാപരമായും വാണിജ്യപരമായും ശ്രദ്ധിയ്ക്കപ്പെടുമെന്ന് കരുതപ്പെട്ടെങ്കിലും ഇതൊന്നുമാവാതെ ശങ്കരനും മോഹനും തിയറ്ററുകള്‍ വിട്ടതിന് പിന്നിലുള്ള കാരണങ്ങളെപ്പറ്റി ഒരുവാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയസൂര്യ വിശദീകരിച്ചത്.

മലയാളി പ്രേക്ഷകര്‍ക്ക് ടിവി ചന്ദ്രന്റെ സിനിമകളെക്കുറിച്ച് കൃത്യമായ ധാരണകളുണ്ട്. എന്നാല്‍ ടിവി ചന്ദ്രന്‍ ചിത്രമെന്ന തലത്തില്‍ നിന്നും സംവിധായകന്‍ ആദ്യ കൊമേഴ്‌സ്യല്‍ സിനിമയെന്ന തലത്തിലേക്ക് ഹൈലൈറ്റ് ചെയ്യപ്പെട്ടതാമ് ശങ്കരനും മോഹനും ശ്രദ്ധിയ്ക്കപ്പെടാതെ പോയതിന് കാരണമെന്ന് യുവനടന്‍ പറയുന്നു.

ടിവി ചന്ദ്രന്‍ സിനിമകളുടെ പതിവ് രീതിയിലുള്ള മാര്‍ക്കറ്റിങ് ലഭിച്ചിരുന്നുവെങ്കില്‍ സിനിമ ഏറെ ചര്‍ച്ച ചെയ്യപ്പെടുമായിരുന്നു. ഒരു വാണിജ്യ ചിത്രമെന്ന നിലയ്ക്ക് അവതരിപ്പിയ്ക്കപ്പെട്ടതും സിനിമയെ ദോഷകരമായി ബാധിച്ചു. എന്തായാലും ആ സിനിമയിലെ മറക്കാനാവാത്ത അനുഭവമായിരുന്നെന്നും അഭിമുഖത്തില്‍ നടന്‍ പറയുന്നു.

താന്‍ വില്ലന്‍ വേഷത്തിലെത്തിയ കോക്ക് ടെയ്‌ലിന് ശേഷമാണ് മലയാളത്തില്‍ പുതിയ പരീക്ഷണങ്ങളുടെ ട്രെന്‍ഡിന് തുടക്കമായതെന്നും ഇത്തരമൊരു മാറ്റം പ്രതീക്ഷയ്ക്ക് വകനല്‍കുന്നുവെന്നും ജയസൂര്യ ചൂണ്ടിക്കാട്ടി.
Back to top Go down
neelakandan
Active member
Active member
neelakandan


Posts : 138
Points : 147
Reputation : 0
Join date : 2010-04-03
Age : 44
Location : Tvm...

Vakkukal...Vaachakangal...... - Page 28 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 28 EmptyFri Sep 30, 2011 5:30 am

മലയാളത്തിലേയ്ക്കില്ലെന്ന് ജനീലിയ

[You must be registered and logged in to see this image.]


തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന ജനീലിയയ്ക്ക് പക്ഷേ മലയാളത്തിലിനി ഒരു ചിത്രം ചെയ്യാന്‍ താത്പര്യമില്ല. ഉറുമി എന്ന ചിത്രത്തിലൂടെ മലയാളത്തിലേയ്ക്കുള്ള തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയ ജനീലിയ ഉറുമിയ്ക്കു ശേഷം തന്നെ തേടി ഒട്ടേറെ മലയാളം ചിത്രങ്ങളെത്തിയെന്ന് വെളിപ്പെടുത്തി. എന്നാല്‍ എല്ലാ ഓഫറും ഞാന്‍ നിരസിച്ചു. കാരണം പല സിനിമാഇന്‍ഡസ്ട്രികളില്‍ അഭിനയിക്കുക എന്നത് വലിയ റിസ്‌കാണ്- ജനീലിയ പറയുന്നു.

തമിഴ് ചിത്രമായ വേലായുധത്തിലും കാക്ക കാക്കയുടെ ഹിന്ദി പതിപ്പിലുമാണ് ഇപ്പോള്‍ ജനീലിയ അഭിനയിക്കുന്നത്. വേലായുധത്തില്‍ ഒരു ജേര്‍ണലിസ്റ്റിന്റെ റോളിലാണ് ജനീലിയ എത്തുന്നതെങ്കില്‍ കാക്ക കാക്കയില്‍ ഒരു സാമൂഹ്യ പ്രവര്‍ത്തകയാണ് താരം. തമിഴില്‍ ജ്യോതിക ചെയ്ത ടീച്ചര്‍ കഥാപാത്രത്തെ ഹിന്ദിയില്‍ സോഷ്യല്‍ വര്‍ക്കര്‍ ആക്കി മാറ്റുകയായിരുന്നു-ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജനീലിയ പറഞ്ഞു.
Back to top Go down
suku
Moderator
Moderator
suku


Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 36
Location : moovattupuzha

Vakkukal...Vaachakangal...... - Page 28 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 28 EmptyWed Oct 05, 2011 4:38 am

പൃഥ്വിരാജ് ശുദ്ധനായ മനുഷ്യന്*: ടിനിടോം



അഹങ്കാരിയായ ചെറുപ്പക്കാരനല്ല പൃഥ്വിരാജെന്ന് കുടുംബപ്രേക്ഷകര്*ക്ക് പ്രിയങ്കരനായ ടിവിതാരം ടിനിം ടോം. എല്ലാം തുറന്നു പറയുന്ന പ്രകൃതമാണ് പൃഥിയുടെത്. യഥാര്*ത്ഥ പ്രതിഭയുള്ളവര്* വ്യാജവിനയമുള്ളവരാവില്ലെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് പൃഥ്വിയെന്ന് ഒരു പ്രമുഖ സിനിമാ മാസികയ്ക്കു നല്*കിയ അഭിമുഖത്തില്* ടിനി വ്യക്തമാക്കി.
പുറത്ത് എളിമ കാണിയ്ക്കുന്നവര്* കള്ളന്മാരാണ്. ഇന്ത്യന്* റുപ്പിയില്* അഭിനയിക്കുന്നതിനിടെ പൃഥ്വിയെന്ന വ്യക്തിയെ കൂടുതല്* അടുത്തറിയാന്* സാധിച്ചിട്ടുണ്ട്. സിനിമയെ വളരെ ഗൗരവത്തോടെ കാണുന്ന ചെറുപ്പക്കാരനാണ്.
ടിനി മിനിസ്*ക്രീനില്* നിന്നും ബിഗ് സ്*ക്രീനിലേക്ക് ചുവടുമാറ്റുന്ന തിരക്കിലാണ്. വിനയന്റെ ബോയ്ഫ്രണ്ട് എന്ന ചിത്രത്തില്* മമ്മുട്ടിയുടെ ഡ്യൂപ്പായി അഭിനയിച്ചതോടെയാണ് മോളിവുഡില്* അറിയപ്പെടാന്* തുടങ്ങിയത്.
മമ്മുട്ടിയുടെ വാല്*സല്യഭാജനമായ ടിനി ഇപ്പോള്* ഇന്ത്യന്* റുപ്പിയിലും വികെ പ്രകാശിന്റെ ബ്യൂട്ടിഫുളിലും ടി കെ രാജീവ് കുമാറിന്റെ തല്*സമയം ഒരു പെണ്*കുട്ടിയിലും അഭിനയിക്കുന്നുണ്ട്.
Back to top Go down
suku
Moderator
Moderator
suku


Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 36
Location : moovattupuzha

Vakkukal...Vaachakangal...... - Page 28 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 28 EmptyWed Oct 05, 2011 4:52 am

[You must be registered and logged in to see this image.]
Back to top Go down
narendrannair
Active member
Active member
narendrannair


Posts : 237
Points : 278
Reputation : 1
Join date : 2010-01-31
Age : 44
Location : cochin

Vakkukal...Vaachakangal...... - Page 28 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 28 EmptyFri Oct 07, 2011 11:37 pm

മോഹന്‍ലാല്‍ പരസ്യമായി മാപ്പ് പറയേണ്ട അഴീക്കോട്



തൃശൂര്‍: നടന്‍ മോഹന്‍ലാലുമായി നടക്കുന്ന നിയമയുദ്ധം അവസാനിപ്പിയ്ക്കാന്‍ തയാറാണെന്ന് സംസ്‌കാരികനായകന്‍ സുകുമാര്‍ അഴീക്കോട്. മോഹന്‍ലാല്‍ പരസ്യമായി മാപ്പ ്പറയേണ്ടെന്നും പരസ്പരം നേരില്‍ കണ്ട് കാര്യങ്ങള്‍ പറഞ്ഞു തീര്‍ക്കാമെന്നുമാണ് അഴീക്കോട് മാഷ് ഇപ്പോള്‍ പറയുന്നത്.

കഴിഞ്ഞ കാലത്തുണ്ടായ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിന് എന്റെ ഈഗോ തടസ്സമാവില്ലെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. പരസ്യമായൊരു മാപ്പ് പറച്ചില്‍ ആവശ്യമില്ല. തീര്‍ത്തും സ്വകാര്യമായി കണ്ട് കാര്യങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് അഴീക്കോട് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

രണ്ട് വര്‍ഷം മുമ്പ് താരസംഘടനയായ അമ്മയും തിലകനുമായുള്ള പ്രശ്‌നത്തില്‍ തിലകന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. തര്‍ക്കം പിന്നീട് മോഹന്‍ലാലും അഴീക്കോടുമായുള്ള വാക്തര്‍ക്കമായും പിന്നീട് നിയമപോരാട്ടമായും വളരുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ തൃശൂര്‍ സിജെഎം കോടതില്‍ മോഹന്‍ലാലിനെതിരെ അഴീക്കോട് അപകീര്‍ത്തി കേസ് നല്‍കുകയും ചെയ്തു.

ചര്‍ച്ചകളിലൂടെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതിന് ആരുടെയെങ്കിലും ഇടപെടല്‍ ഞാന്‍ എതിര്‍ക്കുന്നില്ല. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മോഹന്‍ലാലിനെതിരെ കോടതിയില്‍ പരാതി നല്‍കിയതെന്നും അദ്ദേഹം വിശദീകരിച്ചു.

അഴീക്കോടിന് മാനസിക വിഭ്രാന്തിയുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞതാണ് ഏറ്റുമുട്ടലിന് ഇടയാക്കിയത്. ലാല്‍ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടികള്‍ നേരിടാന്‍ തയാറാവാന്‍ അഴീക്കോട് മുന്നറിയിപ്പ് നല്‍ികിയിരുന്നു. പിന്നീട് മോഹന്‍ലാല്‍ തൃശൂര്‍ സിജെഎം കോടതിയിലെത്തി ജാമ്യം നേടുകയും ചെയ്തു. കേസ് കോടതി വീണ്ടും പരിഗണിയ്ക്കാനിരിയ്‌ക്കെയാണ് അഴീക്കോട് വിട്ടുവീഴ്ചയ്ക്കുള്ള സൂചനകള്‍ നല്‍കിയിരിക്കുന്നത്.
Back to top Go down
mangalasseri
Active member
Active member
mangalasseri


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

Vakkukal...Vaachakangal...... - Page 28 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 28 EmptySat Oct 15, 2011 5:24 am

പ്രിയന്‍ ആരെയും സഹായിച്ചില്ല : സംവിധായകന്‍ സിദ്ദിഖ്‌





[You must be registered and logged in to see this image.]


ഹിന്ദി സിനിമയിലേയ്ക്ക് ചേക്കേറാന്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ മറ്റുള്ളവര്‍ക്കായി വഴിയൊന്നും വെട്ടിത്തെളിച്ചിട്ടില്ലെന്ന് സംവിധായകന്‍ സിദ്ദിഖ്‌. അങ്ങനെ പ്രിയന്‍ ചെയ്തിരുന്നെങ്കില്‍ ഇന്ന് ഒരുപാട് മലയാളി സംവിധായകര്‍ ബോളിവുഡിലെത്തുമായിരുന്നു. ബോഡിഗാര്‍ഡ് എന്ന ഹിറ്റ് ചിത്രമൊരുക്കിയ സിദ്ദിഖ് കഥയുടെ ബലമാണ് തനിയ്ക്ക് ഹിന്ദി സിനിമയിലേയ്ക്കുള്ള വഴി തുറന്നതെന്ന് വിശ്വസിക്കുന്നു.

ഓരോരുത്തര്‍ക്കും പോകാനുള്ള പാതകള്‍ കണ്ടുപിടിയ്‌ക്കേണ്ടത് അവരവര്‍ തന്നെയാണ്. ഹിന്ദിയില്‍ ഒരു വിജയ ചിത്രമൊരുക്കിയെങ്കിലും ഞാനും മറ്റുള്ളവര്‍ക്കായി വഴിവെട്ടിയിട്ടില്ല-സിദ്ദിഖ് പറഞ്ഞു. പത്തു കൊല്ലം മുന്‍പ് ഹിന്ദി ചിത്രം ചെയ്യാന്‍ തനിയ്ക്ക് ഓഫര്‍ ലഭിച്ചെങ്കിലും ഭാഷയറിയില്ലാത്തതിനാലും നല്ല കഥയില്ലാത്തതിനാലും താന്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്ന് സിദ്ദിഖ്.

ബോഡിഗാര്‍ഡ് എന്ന ചിത്രമൊരുക്കുന്നതിന് മുന്‍പ് താന്‍ നന്നായി ഹോം വര്‍ക്ക് ചെയ്തിരുന്നുവെന്നും സിദ്ദിഖ് വെളിപ്പെടുത്തി.മലയാളത്തിലെ തമാശകള്‍ ഹിന്ദിയിലാക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. ഭാഷയുടെ പ്രത്യേകത കൊണ്ട് ഉണ്ടാകുന്ന തമാശകള്‍ ഉണ്ട്. ബോഡിഗാര്‍ഡ് ഹിന്ദിയിലേയ്ക്കും തമിഴിലേയ്ക്കും റീമേക്ക് ചെയ്തപ്പോള്‍ അവര്‍ക്കിണങ്ങുന്ന തമാശകള്‍ താന്‍ കണ്ടെത്തുകയായിരുന്നുവെന്നും സിദ്ദിഖ് പറഞ്ഞു
Back to top Go down
mangalasseri
Active member
Active member
mangalasseri


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

Vakkukal...Vaachakangal...... - Page 28 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 28 EmptySat Oct 15, 2011 5:27 am

സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് പൊളിഞ്ഞത് നന്നായി

[You must be registered and logged in to see this image.]


സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിലൂടെ മലയാള സിനിമയ്ക്ക് ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ കൂട്ടുകെട്ട് പിരിഞ്ഞതില്‍ തനിയ്ക്ക് നഷ്ടബോധം തോന്നുന്നില്ലെന്നാണ് സംവിധായകന്‍ സിദ്ദിഖ് പറയുന്നത്.

സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് പിരിഞ്ഞതു കൊണ്ട് എനിക്കോ ലാലിനോ നഷ്ടമുണ്ടായിട്ടില്ല. മറിച്ച് ഒരുപാട് ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട് താനും. മലയാളത്തിന് ലാല്‍ എന്ന നല്ലൊരു നടനെ ലഭിച്ചു-സിദ്ദിഖ് പറഞ്ഞു.

ലാലുമായി പിരിഞ്ഞതില്‍ മാത്രമല്ല, ഹരിഹര്‍ നഗര്‍ കൈവിട്ടു പോയതിലും തനിയ്ക്ക് തെല്ലും നിരാശയില്ലെന്ന് സിദ്ദിഖ്. മലയാളികള്‍ വളരെ സെന്‍സിറ്റീവാണ്. ഇണങ്ങുകയും പിണങ്ങുകയും ചെയ്യുന്ന സ്വഭാവക്കാര്‍. എന്നാല്‍ ഈ ഇണക്കങ്ങളും പിണക്കങ്ങളും വളരെ നീണ്ടു പോകാറില്ലെന്നും സംവിധായന്‍ പറഞ്ഞു.

ലാലുമായി പിരിഞ്ഞതു കൊണ്ട് എന്തെങ്കിലും കുറവ് സംഭവിച്ചുവെന്ന തോന്നല്‍ എനിയ്ക്കുണ്ടായിട്ടില്ല. പിരിയേണ്ടി വന്നതില്‍ ദുഖവുമില്ല-സംവിധായകന്‍ പറഞ്ഞു. ബോഡിഗാര്‍ഡ് ഹിന്ദിയില്‍ ഒരുക്കിയപ്പോഴാണ് അവിടെ സിനിമയും സൗഹൃദവും രണ്ടാണെന്ന് മനസ്സിലായതെന്ന് സിദ്ദിഖ്.

ഹിന്ദി ചലച്ചിത്രമേഖലയിലുള്ളവര്‍ വളരെ പ്രൊഫഷണലാണ്. അവരുടെ മാര്‍ക്കറ്റിങ് അനുകരിക്കപ്പെടേണ്ടതാണ്. മലയാളത്തില്‍ സൗഹൃദങ്ങളില്‍ നിന്നാണ് സിനിമയുണ്ടാകുന്നത്. ഇവിടെ സുഹൃത്തുക്കള്‍ ഒത്തുചേരുമ്പോള്‍ നമുക്കൊരു സിനിമയെടുത്തു 'കളയാം' എന്നു പറയുന്നു. കളയുന്ന പരിപാടി അപ്പോള്‍ തുടങ്ങുന്നു-ബോളിവുഡില്‍ ചരിത്രവിജയം സൃഷ്ടിച്ച സംവിധായകന്‍ പറഞ്ഞു.
Back to top Go down
meeshamadhavan
New Member
New Member
meeshamadhavan


Posts : 54
Points : 56
Reputation : 0
Join date : 2011-02-06
Location : angamali

Vakkukal...Vaachakangal...... - Page 28 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 28 EmptyTue Oct 18, 2011 4:23 am

തമിഴ് സിനിമ ശ്വാസം മുട്ടിയ്ക്കുന്നു: കാവ്യ

[You must be registered and logged in to see this image.]

മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ സാന്നിധ്യമറിയിച്ച മിക്ക നായികമാരും ഒന്നോ രണ്ടോ മലയാള ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അന്യഭാഷാചിത്രങ്ങളിലേയ്ക്ക് ചേക്കേറുന്നു. ഭാവന, ഭാമ, മീര ജാസ്മിന്‍, നയന്‍ താര, മീര നന്ദന്‍, നിത്യ മേനോന്‍, അര്‍ച്ചന കവി തുടങ്ങിയവരൊക്കെ അന്യ ഭാഷാ ചിത്രങ്ങളില്‍ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു.

എന്നാല്‍ മലയാള സിനിമയെ നെഞ്ചോടടക്കി പിടിച്ച കാവ്യ മറ്റുഭാഷാ ചിത്രങ്ങളുടെ ഭാഗമാവാന്‍ മടിച്ചു. തമിഴില്‍ ഒരു ചിത്രത്തില്‍ അഭിനയിച്ച കാവ്യ അവിടെ ചില പരസ്യ ചിത്രങ്ങളിലും പ്രത്യക്ഷപ്പെടുകയുണ്ടായി. എന്നാല്‍ ഭാഷ അറിയാതെ കോളിവുഡില്‍ അഭിനയിക്കുന്നത് വളരെ വിഷമം പിടിച്ച ജോലിയാണെന്ന് കാവ്യ പറയുന്നു.

അന്യ ഭാഷ ചിത്രങ്ങളുടെ സെറ്റില്‍ കുറേ അറിയാത്ത ആളുകളുടെ നടുവില്‍ ഇരിക്കേണ്ടി വരുമ്പോള്‍ തനിയ്ക്ക് ശ്വാസം മുട്ടുന്നതു പോലെ തോന്നാറുണ്ടെന്ന് കാവ്യ. എന്നാല്‍ ഇക്കാര്യം തന്റെ സുഹൃത്തായ ഭാവനയോട് പറഞ്ഞാല്‍ അവള്‍ ചിരിക്കുന്നു. ടോളിവുഡിലും കോളിവുഡിലുമായി ഓടി നടന്ന് അഭിനയിക്കുന്ന ഭാവനയ്ക്ക് കാവ്യയുടെ വാക്കുകളോട് യോജിക്കാനാവില്ലെന്നത് സത്യം തന്നെ.

അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കണമെന്ന് എനിയ്ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ അത്തരം ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല. എനിയ്ക്ക് അനായാസം ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ പറ്റുന്ന അവസ്ഥയുണ്ടാകണമെന്നാണ് ആഗ്രഹം-കാവ്യ പറഞ്ഞു.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Vakkukal...Vaachakangal...... - Page 28 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 28 EmptyWed Oct 19, 2011 12:25 am

mangalasseri wrote:
പ്രിയന്‍ ആരെയും സഹായിച്ചില്ല : സംവിധായകന്‍ സിദ്ദിഖ്‌





[You must be registered and logged in to see this image.]


ഹിന്ദി സിനിമയിലേയ്ക്ക് ചേക്കേറാന്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ മറ്റുള്ളവര്‍ക്കായി വഴിയൊന്നും വെട്ടിത്തെളിച്ചിട്ടില്ലെന്ന് സംവിധായകന്‍ സിദ്ദിഖ്‌. അങ്ങനെ പ്രിയന്‍ ചെയ്തിരുന്നെങ്കില്‍ ഇന്ന് ഒരുപാട് മലയാളി സംവിധായകര്‍ ബോളിവുഡിലെത്തുമായിരുന്നു. ബോഡിഗാര്‍ഡ് എന്ന ഹിറ്റ് ചിത്രമൊരുക്കിയ സിദ്ദിഖ് കഥയുടെ ബലമാണ് തനിയ്ക്ക് ഹിന്ദി സിനിമയിലേയ്ക്കുള്ള വഴി തുറന്നതെന്ന് വിശ്വസിക്കുന്നു.

ഓരോരുത്തര്‍ക്കും പോകാനുള്ള പാതകള്‍ കണ്ടുപിടിയ്‌ക്കേണ്ടത് അവരവര്‍ തന്നെയാണ്. ഹിന്ദിയില്‍ ഒരു വിജയ ചിത്രമൊരുക്കിയെങ്കിലും ഞാനും മറ്റുള്ളവര്‍ക്കായി വഴിവെട്ടിയിട്ടില്ല-സിദ്ദിഖ് പറഞ്ഞു. പത്തു കൊല്ലം മുന്‍പ് ഹിന്ദി ചിത്രം ചെയ്യാന്‍ തനിയ്ക്ക് ഓഫര്‍ ലഭിച്ചെങ്കിലും ഭാഷയറിയില്ലാത്തതിനാലും നല്ല കഥയില്ലാത്തതിനാലും താന്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്ന് സിദ്ദിഖ്.

ബോഡിഗാര്‍ഡ് എന്ന ചിത്രമൊരുക്കുന്നതിന് മുന്‍പ് താന്‍ നന്നായി ഹോം വര്‍ക്ക് ചെയ്തിരുന്നുവെന്നും സിദ്ദിഖ് വെളിപ്പെടുത്തി.മലയാളത്തിലെ തമാശകള്‍ ഹിന്ദിയിലാക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. ഭാഷയുടെ പ്രത്യേകത കൊണ്ട് ഉണ്ടാകുന്ന തമാശകള്‍ ഉണ്ട്. ബോഡിഗാര്‍ഡ് ഹിന്ദിയിലേയ്ക്കും തമിഴിലേയ്ക്കും റീമേക്ക് ചെയ്തപ്പോള്‍ അവര്‍ക്കിണങ്ങുന്ന തമാശകള്‍ താന്‍ കണ്ടെത്തുകയായിരുന്നുവെന്നും സിദ്ദിഖ് പറഞ്ഞു



sahaayichillelum 10 paisaa chilavillaathe angeru nallapole copy adikkanundalloo...............

athokkethanne pore maashe..................
Back to top Go down
willy
Active member
Active member
willy


Posts : 160
Points : 176
Reputation : 0
Join date : 2010-03-16
Location : pathanamthitta

Vakkukal...Vaachakangal...... - Page 28 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 28 EmptyThu Oct 27, 2011 4:14 pm

സന്തോഷ് പണ്ഡിറ്റിനെ സമ്മതിക്കണം: മാമുക്കോയ


[You must be registered and logged in to see this image.]


മനോരോഗമുള്ള സന്തോഷ് പണ്ഡിറ്റിനെപ്പോലുള്ളവരുടെ സിനിമയ്ക്ക് കേരളത്തില്‍ പ്രേക്ഷകരുണ്ടാകുന്നത് കഷ്ടമാണെന്ന് പ്രമുഖ നടന്‍ മാമുക്കോയ. ഇത്തരം കോപ്രായങ്ങള്‍ കാണാനും ആളെക്കിട്ടുമെന്നതാണ് ഇത്തരം സിനിമകള്‍ക്ക് പ്രചാരം ലഭിക്കാന്‍ കാരണമെന്നും മാമുക്കോയ പറഞ്ഞു.

ദുബയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് സന്തോഷ് പണ്ഡിറ്റിന്റെ ചിത്രം കാണുന്നവരെ മാമുക്കോയ വിമര്‍ശിച്ചത്.

അതേസമയം തന്നെ സ്വന്തമായി സിനിമയൊരുക്കി അത് തിയറ്ററിലെത്തിച്ച സന്തോഷ് പണ്ഡിറ്റിന്റെ സാഹസികത അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വീട് വരെ വിറ്റാണ് അയാള്‍ സിനിമയെടുക്കുന്നത്്. ഇത്തരം ആളുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിന്റെ പൊരുള്‍ മനസ്സിലാവുന്നില്ല- മാമുക്കോയ പറഞ്ഞു.

30 വര്‍ഷം നാടകരംഗത്ത് ചെലവഴിച്ചശേഷമാണ് ഞാന്‍ സിനിമാ ലോകത്തെത്തിയത്. ഒരിക്കല്‍പ്പോലും അവാര്‍ഡിന് വേണ്ടി അഭിനയിച്ചിട്ടില്ല. എങ്കിലും ചില അംഗീകാരങ്ങള്‍ തേടിയെത്തിയതില്‍ സന്തോഷമുണ്ട്. പലര്‍ക്കും അര്‍ഹിച്ച പരിഗണന സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ലഭിക്കാറില്ല.

നൂറുകണക്കിന് ചിത്രങ്ങളില്‍ അഭിനയിക്കുകയും ഒട്ടേറെ സിനിമകളുടെ സംവിധാനം നിര്‍വഹിക്കുകയും നിര്‍മിക്കുകയും ചെയ്ത മധുവിന് ഇതുവരെ പത്മശ്രീ ലഭിച്ചിട്ടില്ല-മാമുക്കോയ ചൂണ്ടിക്കാട്ടി.

കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് ആലംനി അസോസിയേഷന്റെ തളിരിട്ട കിനാക്കള്‍ എന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാനാണ് താരം ദുബയിലെത്തിയത്.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Vakkukal...Vaachakangal...... - Page 28 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 28 EmptyThu Oct 27, 2011 5:05 pm

DAIVAMEE......\\PANDITJI KODATHIYIL POKUMO ENTHOO....
Back to top Go down
Alexander
Active member
Active member
Alexander


Posts : 215
Points : 242
Reputation : 0
Join date : 2010-02-15
Location : Kottayam

Vakkukal...Vaachakangal...... - Page 28 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 28 EmptyFri Oct 28, 2011 6:38 am

panditji....raayaappante athra pottan aano...?
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Vakkukal...Vaachakangal...... - Page 28 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 28 EmptyFri Oct 28, 2011 4:04 pm

avan divasam enthu maaathram thallakku vili kelkkunnundaaavum......


kanakkukoottaaanaavumo entho...!!!!!!!!!!
Back to top Go down
nishpakshan
Active member
Active member
nishpakshan


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

Vakkukal...Vaachakangal...... - Page 28 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 28 EmptySat Oct 29, 2011 4:05 am

കുടുംബം സഹായിക്കുന്നില്ല: ഭാനുപ്രിയ

[You must be registered and logged in to see this image.]


ഇടവേളയ്ക്ക് ശേഷം നടിയും നര്‍ത്തകിയുമായ ഭാനുപ്രിയ വീണ്ടും സിനിമകളില്‍ സജീവമാകാനൊരുങ്ങുന്നു. വിവാഹശേഷം അമേരിക്കയിലായിരുന്നു താരം നാട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ്.

എട്ടുവയസ്സുകാരിയായ മകള്‍ അഭിനയയുമായിട്ടാണ് ഭാനുപ്രിയ തിരിച്ചെത്തിയിരിക്കുന്നത്. അമേരിക്കയിലും നൃത്തവും മറ്റുമായി തിരക്കിലായിരുന്ന ഭാനുപ്രിയയ്ക്ക് ചെന്നൈയില്‍ ഒരു നൃത്തവിദ്യാലയം തുടങ്ങാനും പദ്ധതിയുണ്ട്. മകളെ നൃത്തം പഠിപ്പിക്കുന്നുണ്ടെന്നും ഭാനുപ്രിയ പറഞ്ഞു.

പക്ഷേ ഇതിനെല്ലാം പണം വേണ്ടതിനാല്‍ അതിനായി അഭിനയം പുനരാരംഭിക്കുകയാണെന്ന് താരം പറയുന്നു. എഴുപതുകളുടെ അവസാനത്തില്‍ അഭിനയം തുടങ്ങിയ താന്‍ സമ്പാദിച്ചതെല്ലാം കുടുംബത്തിന് നല്‍കിയതാണെന്നും എന്നാല്‍ കുടുംബക്കാരാരും തന്നെ സഹായിക്കാന്‍ ഇപ്പോള്‍ തയ്യാറല്ലെന്നും അവര്‍ പറഞ്ഞു.

ഇനിയെല്ലാം ആദ്യം മുതല്‍ തുടങ്ങണം. സിനിമകളില്‍ നിന്നും ഓഫറുകള്‍ വന്നാല്‍ ഞാന്‍ സ്വീകരിക്കും. എന്നെപ്പോലെ തൊഴിലിനോട് ആത്മര്‍ത്ഥത കാണിച്ചവര്‍ക്ക് ഒരു തിരിച്ചുവരവ് എളുപ്പമായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.

വിവിധ ദക്ഷിണേന്ത്യന്‍ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ ഭാനുപ്രിയ അഭിനയിച്ചിരുന്നു. മലയാളത്തില്‍ ഏറെ നല്ല കഥാപാത്രങ്ങളെ ഭാനുപ്രിയ അവതരിപ്പിച്ചിട്ടുണ്ട്. നേരത്തേ മലയാളചിത്രത്തിലൂടെയാണ് ഭാനുപ്രിയ തിരിച്ചുവരവ് നടത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Back to top Go down
manikandan
New Member
New Member
manikandan


Posts : 85
Points : 87
Reputation : 0
Join date : 2010-03-29
Age : 37
Location : Wayanad<----->Ernakulam

Vakkukal...Vaachakangal...... - Page 28 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 28 EmptySat Oct 29, 2011 7:11 pm

അമ്മ വേഷം ചെയ്യാന്‍ മടിയില്ല: സംവൃത

[You must be registered and logged in to see this image.]

കണ്ണൂരുകാരി സംവൃത സുനില്‍ മലയാളസിനിമയിലെത്തിയത് തികച്ചും ആകസ്മികമായാണ്. നല്ല സിനിമയുടെ ഭാഗമാവാന്‍ വേണ്ടി അതിലെ ചെറിയ റോളു ചെയ്യാനും സംവൃതയക്ക് മടിയില്ല. നായികാ വേഷം കിട്ടിയാല്‍ മാത്രമേ അഭിനയിക്കൂ എന്ന് വാശി പിടിയ്ക്കുന്ന യുവനായികമാരുടെ ഇടയില്‍ സംവൃത വ്യത്യസ്തയാവാന്‍ കാരണമിതാണ്.

അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ കണ്ടെത്താനും തിരഞ്ഞെടുക്കാനും സംവൃതയ്ക്ക് കഴിവുണ്ട്. ചില യുവനടികളെ പോലെ ഒരു പ്രത്യേക ഇമേജില്‍ ഒതുങ്ങിപ്പോവാനും താരത്തിന് താത്പര്യമില്ല. ഇതൊക്കെ കൊണ്ടാണ് സ്വപ്‌ന സഞ്ചാരി എന്ന ജയറാം ചിത്രത്തില്‍ സംവൃത ഒരു എട്ടാം ക്ലാസുകാരിയുടെ അമ്മയായി അഭിനയിച്ചത്.

ഒരിക്കല്‍ അമ്മ വേഷം ചെയ്താല്‍ പിന്നെ അത്തരം വേഷങ്ങള്‍ മാത്രമേ തന്നെ തേടി വരൂ എന്ന ഭയമൊന്നും സംവൃതയ്ക്കില്ല. എനിയ്ക്ക് 24 വയസ്സേ ആയിട്ടുള്ളൂവെന്ന് സിനിമാരംഗത്തുള്ള എല്ലാവര്‍ക്കും നന്നായി അറിയാം. ഒരു സിനിമയില്‍ ഞാന്‍ അമ്മ വേഷം ചെയ്യുമ്പോഴേയ്ക്കും എന്റെ വയസ്സ് കൂടില്ലെന്നും അവര്‍ക്കറിയാം. മലയാളി പ്രേക്ഷകര്‍ക്ക് ഇത് ഉള്‍ക്കൊള്ളാനുള്ള ബുദ്ധിയുണ്ടെന്ന് ഞാന്‍ കരുതുന്നു-സംവൃത പറഞ്ഞു.
Back to top Go down
Sponsored content





Vakkukal...Vaachakangal...... - Page 28 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 28 Empty

Back to top Go down
 
Vakkukal...Vaachakangal......
Back to top 
Page 28 of 32Go to page : Previous  1 ... 15 ... 27, 28, 29, 30, 31, 32  Next

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: