malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
Vakkukal...Vaachakangal...... - Page 27 I_vote_lcapVakkukal...Vaachakangal...... - Page 27 I_voting_barVakkukal...Vaachakangal...... - Page 27 I_vote_rcap 
yeldo987
Vakkukal...Vaachakangal...... - Page 27 I_vote_lcapVakkukal...Vaachakangal...... - Page 27 I_voting_barVakkukal...Vaachakangal...... - Page 27 I_vote_rcap 
real hero
Vakkukal...Vaachakangal...... - Page 27 I_vote_lcapVakkukal...Vaachakangal...... - Page 27 I_voting_barVakkukal...Vaachakangal...... - Page 27 I_vote_rcap 
allambans
Vakkukal...Vaachakangal...... - Page 27 I_vote_lcapVakkukal...Vaachakangal...... - Page 27 I_voting_barVakkukal...Vaachakangal...... - Page 27 I_vote_rcap 
mohan.thomas
Vakkukal...Vaachakangal...... - Page 27 I_vote_lcapVakkukal...Vaachakangal...... - Page 27 I_voting_barVakkukal...Vaachakangal...... - Page 27 I_vote_rcap 
ajith_mc86
Vakkukal...Vaachakangal...... - Page 27 I_vote_lcapVakkukal...Vaachakangal...... - Page 27 I_voting_barVakkukal...Vaachakangal...... - Page 27 I_vote_rcap 
deathrace
Vakkukal...Vaachakangal...... - Page 27 I_vote_lcapVakkukal...Vaachakangal...... - Page 27 I_voting_barVakkukal...Vaachakangal...... - Page 27 I_vote_rcap 
dracula
Vakkukal...Vaachakangal...... - Page 27 I_vote_lcapVakkukal...Vaachakangal...... - Page 27 I_voting_barVakkukal...Vaachakangal...... - Page 27 I_vote_rcap 
maadambi
Vakkukal...Vaachakangal...... - Page 27 I_vote_lcapVakkukal...Vaachakangal...... - Page 27 I_voting_barVakkukal...Vaachakangal...... - Page 27 I_vote_rcap 
mohan
Vakkukal...Vaachakangal...... - Page 27 I_vote_lcapVakkukal...Vaachakangal...... - Page 27 I_voting_barVakkukal...Vaachakangal...... - Page 27 I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Vakkukal...Vaachakangal...... - Page 27 Image
Powered by website-hit-counters.com .
flag
Vakkukal...Vaachakangal...... - Page 27 Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 Vakkukal...Vaachakangal......

Go down 
+52
baasha
vikalan
devan
nair
manavalan
meeshamadhavan
appukuttan
bharathchandran
thankan
kiwi
neelakandan
shyam
perumal
machan
manzoor
kannan nair
mancheri majeed
roshanpeter
narendrannair
manikandan
nishpakshan
avatar
dilipfan
prakashan
thanthonni
thalathil dineshan
mangalasseri
allambans
vettukuzhi
menon
thambi
naayakan
willy
M.R.P
raja
safalpu
yeldo987
bellari raja
dracula
ombhatia
merlin
smitha
mohan
Alexander
suku
real hero
MANNADIYAR
rangerover
maadambi
ajith_mc86
mohan.thomas
deathrace
56 posters
Go to page : Previous  1 ... 15 ... 26, 27, 28 ... 32  Next
AuthorMessage
vettukuzhi
Active member
Active member
vettukuzhi


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

Vakkukal...Vaachakangal...... - Page 27 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 27 EmptySun Feb 13, 2011 12:55 am

ശ്രമിച്ചാല്‍ എനിയ്ക്കും പത്മശ്രീ കിട്ടും: ജഗതി

[You must be registered and logged in to see this image.]

ആലപ്പുഴ: നൂറുകോടി ജനങ്ങളില്‍ 95 ശതമാനം പേര്‍ക്കും പത്മശ്രീ ലഭിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നു നടന്‍ ജഗതി ശ്രീകുമാര്‍. ആര്‍ക്കും എന്തും ഏതുസമയത്തു കിട്ടുമെന്നു പറയാന്‍ കഴിയാത്ത അവസ്ഥയാണിന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അവാര്‍ഡുകളില്‍ എനിക്ക് ഒരു താല്‍പര്യവുമില്ല. ശ്രമിച്ചാല്‍ ആര്‍ക്കും അവാര്‍ഡ് കിട്ടും. പുരസ്‌കാരങ്ങളോട് പണ്ടേ താല്‍പര്യമില്ല. കര്‍മം ചെയ്യുക മാത്രമാണ് തന്റെ ദൗത്യം-ജഗതി പറഞ്ഞു.

കയര്‍ കേരളയുടെ സമാപന ചടങ്ങില്‍ 'ഒരു വീട്ടില്‍ ഒരു കയര്‍ ഉല്‍പന്നം കാംപെയ്ന്‍ ഡോക്യുമെന്ററി ഫിലിം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു വീട്ടില്‍ ഒരു കയര്‍ ഉല്‍പന്നം എന്ന ആശയം നല്ലതാണ്. ആഴ്ചയിലൊരിക്കല്‍ മുണ്ടുടുക്കണമെന്ന പരിപാടിയുടെ അവസ്ഥ ഇതിനുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

ചില കാര്യങ്ങള്‍ക്കു വലിയ ആളുകളെയാണു ക്ഷണിക്കുന്നത്. ജനങ്ങള്‍ക്കു പ്രയോജനപ്പെടുന്ന ഒരു ഉല്‍പന്നത്തിന്റെയും അംബാസഡറല്ല താന്‍. മന്ത്രി ജി. സുധാകരന്‍ ഭരിച്ചപ്പോള്‍ മാത്രമാണ് സഹകരണ വകുപ്പ് എന്നൊരു വകുപ്പുണ്ടെന്നു തോന്നിയത്.

പറയേണ്ടത് പറയേണ്ട സമയത്തു പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മന്ത്രി സുധാകരനെ വ്യക്തിപരമായി ഇഷ്ടമാണ്. ആത്മഹത്യ ചെയ്യാന്‍ ജനങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് കയറാണ്-ജഗതി പറഞ്ഞു.

ആര്‍ട്ടിസ്റ്റ് കേശവനെ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ലെന്ന് ജഗതി ശ്രീകുമാര്‍ പറഞ്ഞു. അദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി
Back to top Go down
Alexander
Active member
Active member
Alexander


Posts : 215
Points : 242
Reputation : 0
Join date : 2010-02-15
Location : Kottayam

Vakkukal...Vaachakangal...... - Page 27 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 27 EmptySun Feb 13, 2011 2:52 pm

scratch scratch scratch scratch scratch
Back to top Go down
deathrace
Moderator
Moderator
deathrace


Posts : 970
Points : 1239
Reputation : 47
Join date : 2010-01-11

Vakkukal...Vaachakangal...... - Page 27 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 27 EmptyThu Feb 17, 2011 11:01 pm

kannan nair wrote:
enthokke aayirunnu..H.B.O de kayyil ninnum 18 cr kitti ennokke paranju..dhe ippol sambhavam purathaayi..padam paraajayam...

Valya nashtamilla ennu vechaal parajayam ennu thanne.Pakshe inganoru padam nashtamakum ennarinjitum eduthathu valya karyam
Back to top Go down
merlin
Active member
Active member
merlin


Posts : 252
Points : 289
Reputation : 1
Join date : 2010-03-13
Age : 36
Location : Ernakulam

Vakkukal...Vaachakangal...... - Page 27 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 27 EmptyTue Mar 01, 2011 6:20 am

അച്ഛനെ വേട്ടയാടിയവര്‍ ശ്രീവിദ്യയെയും അപമാനിക്കുന്നു: ഗണേഷ്

[You must be registered and logged in to see this image.]

തന്‍റെ അച്ഛനെ വേട്ടയാടിയവര്‍ അന്തരിച്ച പ്രശസ്ത നടി ശ്രീവിദ്യയെയും അപമാനിക്കുകയാണെന്ന് നടനും എം എല്‍ എയുമായ കെ ബി ഗണേഷ്കുമാര്‍. ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കരരാമനെ മുന്‍നിര്‍ത്തി നടത്തുന്ന കളികള്‍ക്കു പിന്നില്‍ തന്‍റെ അച്ഛനെ വേട്ടയാടിയവര്‍ തന്നെയാണെന്നാണ് ഗണേഷ് ആരോപിക്കുന്നത്.

“ശ്രീവിദ്യയുടെ പേരുപയോഗിച്ച് എന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ആ കലാകാരിയുടെ മരണസമയത്തുപോലും സ്വത്ത് നേടിയെടുക്കാന്‍ ശ്രമിച്ചയാളാണ് ശങ്കരരാമന്‍. അയാളെ മുന്‍‌നിര്‍ത്തി എനിക്കെതിരെ നടത്തുന്ന അക്രമണത്തിന് പിന്നില്‍ എന്‍റെ അച്ഛനെ വേട്ടയാടിയവര്‍ തന്നെയാണ്. ഇത്തരം പ്രവര്‍ത്തികള്‍ ശ്രീവിദ്യയെ ആക്ഷേപിക്കുന്നതിന് തുല്യമാണ്” - ഗണേഷ് പറയുന്നു.

ശ്രീവിദ്യയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ഗണേഷ് ശ്രമിക്കുന്നു എന്നായിരുന്നു അവരുടെ സഹോദരന്‍ ശങ്കരരാമന്‍ ആരോപിച്ചത്. എന്നാല്‍, ശ്രീവിദ്യയുടെ സ്വത്തുവകകള്‍ ഗണേഷ് സര്‍ക്കാരിന് കൈമാറി. സ്വത്ത് ഏറ്റെടുക്കണമെന്ന് സാംസ്കാരികവകുപ്പിന് ഗണേഷ് കത്തെഴുതിയിരിക്കുകയാണ്.

തിരുവനന്തപുരം പി ടി പി നഗറിലുള്ള എട്ടു സെന്‍റ് സ്ഥലവും വീടും, ചെന്നൈയിലുള്ള ഫ്‌ളാറ്റ്‌, 15.5 ലക്ഷം രൂപയും അതിന്‍റെ പലിശയും, 580 ഗ്രാം സ്വര്‍ണാഭരണങ്ങള്‍, 1.5 കിലോഗ്രാം തൂക്കം വരുന്ന പാത്രങ്ങള്‍, മറ്റ് വെള്ളി സാധനങ്ങള്‍ എന്നിവയാണ് സര്‍ക്കാരിന് കൈമാറുന്നത്. സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുവരെ ഇതിന്‍റെ കാവല്‍ക്കാരനായി താന്‍ തുടരുമെന്നും ഗണേഷ് അറിയിച്ചിട്ടുണ്ട്.

മരിക്കുന്നതിന്‌ രണ്ടുമാസം മുമ്പ്‌ ശാസ്തമംഗലം സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത വില്‍പ്പത്രം അനുസരിച്ച്‌ ശ്രീവിദ്യയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ ഗണേഷിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ സ്വത്തെല്ലാം ഗണേഷ് അടിച്ചുമാറ്റിയെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം



courtesy : webduniya.com

[You must be registered and logged in to see this link.]
Back to top Go down
manzoor
New Member
New Member
manzoor


Posts : 63
Points : 77
Reputation : 1
Join date : 2010-12-11
Age : 47
Location : Eerattupetta

Vakkukal...Vaachakangal...... - Page 27 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 27 EmptyTue Mar 01, 2011 6:57 am

മകളെ വിദേശത്തേയ്ക്ക് കൊണ്ടുപോകില്ല: മനോജ്


കൊച്ചി: പുനര്‍വിവാഹിതനായാലും മകളെ വിദേശത്തേക്കു കൊണ്ടുപോകില്ലെന്നു നടന്‍ മനോജ് കെ. ജയന്‍ ഹൈക്കോടതിയില്‍ ഉറപ്പുനല്‍കി.

ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കുന്നതിനു കുട്ടിയെ വിട്ടുനല്‍കാനുള്ള കുടുംബകോടതി ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ചു മുന്‍ഭാര്യയും നടിയുമായ ഉര്‍വശി സമര്‍പ്പിച്ച ഹര്‍ജിയിലാണു മനോജ് കെ. ജയന്റെ ഉറപ്പ്.

മകളായ കുഞ്ഞാറ്റയുടെ അവകാശത്തര്‍ക്കം സംബന്ധിച്ച കേസ് കുടുംബകോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ കുഞ്ഞാറ്റ മനോജിനും കുടുംബത്തിനുമൊപ്പമാണ് കഴിയുന്നത്.

ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുപ്പിക്കുന്നതിനായി മകളെ വിട്ടുകിട്ടണമെന്ന് ഉര്‍വശി കോടതിയില്‍ ആവശ്യമുന്നയിച്ചിരുന്നു. ഇതുപ്രകാരം മനോജിനോട് കുട്ടിയെ നല്‍കാന്‍ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു.

എന്നാല്‍ സ്‌കൂളില്‍ വിനോദയാത്രയുള്ളതിനാല്‍ കുട്ടിയെ വിടാന്‍ കഴിയില്ലെന്നായിരുന്നു മനോജിന്റെ നിലപാട്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഉര്‍വശി മനോജിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.
Back to top Go down
roshanpeter
Active member
Active member
roshanpeter


Posts : 313
Points : 367
Reputation : 3
Join date : 2010-01-10
Location : Kayamkulam

Vakkukal...Vaachakangal...... - Page 27 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 27 EmptyTue Mar 01, 2011 6:34 pm

thanks.......manzoor...............
Back to top Go down
dilipfan
Active member
Active member
dilipfan


Posts : 221
Points : 266
Reputation : 0
Join date : 2010-02-04
Location : thrissur

Vakkukal...Vaachakangal...... - Page 27 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 27 EmptyFri Mar 04, 2011 6:16 am

പ്രിയനെയും എന്നെയും പിരിക്കാനാവില്ല: ശ്രീകുമാര്‍


[You must be registered and logged in to see this image.]

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും, സൂപ്പര്‍സംവിധായകന്‍ പ്രിയദര്‍ശനും ഗായകന്‍ എംജി ശ്രീകുമാറും തമ്മിലുള്ള സൗഹൃദം ആര്‍ക്കും ഒരു പുതിയ കഥയല്ല. ഇവരൊന്നിച്ചാണ് കരിയറില്‍ ഓരോ പടവുകളും കയറിവന്നത്. ഇന്ന് ഓരോരുത്തരും ഓരോരുത്തരുടെയും മേഖലയില്‍ കഴിവും തെളിയിച്ചു കഴിഞ്ഞു. പക്ഷേ ഇപ്പോഴും ഇവരുടെ സൗഹൃദം പഴയ അതേ ഊഷ്മളതയോടെ നിലനില്‍ക്കുന്നു.

എന്നാല്‍ ഇവരെ വേര്‍പിരിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ. ഉണ്ടെന്നാണ് എംജി ശ്രീകുമാര്‍ പറയുന്നത്. അടുത്തിടെ ഒരു ചലച്ചിത്ര പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീകുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രിയനെയും തന്നെയും ലാലിനെയും വേര്‍പിരിക്കാന്‍ ചിലര്‍ ശ്രമം നടത്തിയെന്നും എന്നാല്‍ ഇതൊന്നും വിലപ്പോയില്ലെന്നുമാണ് ശ്രീകുമാര്‍ പറയുന്നത്. പ്രിയനും ലാലും എന്റെ സിനിമാ ജീവിതത്തില്‍ നൂറ് ശതമാനം നേട്ടങ്ങളാണ് നല്‍കിയത്. ഒരുപാട് സഹായങ്ങള്‍ ചെയ്തിട്ടുള്ളവരാണ് അവര്‍ രണ്ടുപേരും.

പ്രിയന്‍ എന്റെ ഗോഡ്ഫാദറാണ്. എല്ലാകാര്യങ്ങളും ഞാന്‍ പ്രിയനുമായി പങ്കുവയ്ക്കാറുണ്ട്. ആര്‍ക്കും വേര്‍പിരിക്കാന്‍ കഴിയാത്ത ഒരു ബന്ധമാണ് ഞങ്ങള്‍ക്കിടിയിലുള്ളത്- ശ്രീകുമാര്‍ പറയുന്നു.

എന്നാല്‍ പിന്നാലെ തങ്ങളെ വേര്‍പിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി ശ്രീകുമാര്‍ പറയുന്നു. എന്നാല്‍ പേരുകളൊന്നും വെളിപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഞാന്‍ എപ്പോള്‍ വിളിച്ചാലും പ്രിയനും ലാലും ഫോണ്‍ അറ്റന്റ് ചെയ്യുകയും സംസാരിക്കുകയും ചെയ്യും. അവരെന്ത് പറഞ്ഞാലും ഞാനും കേള്‍ക്കും. സിനിമാ ബന്ധങ്ങള്‍ക്കപ്പുറത്തുള്ള ഒരു ബന്ധമാണ് ഞങ്ങള്‍ മൂവരും തമ്മിലുള്ളത്- ശ്രീകുമാര്‍ പറയുന്നു.



Courtesy : [You must be registered and logged in to see this link.]
Back to top Go down
dilipfan
Active member
Active member
dilipfan


Posts : 221
Points : 266
Reputation : 0
Join date : 2010-02-04
Location : thrissur

Vakkukal...Vaachakangal...... - Page 27 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 27 EmptyFri Mar 04, 2011 6:35 am

കമലിനെ ചുംബിക്കണം, ജോണ്‍ സെക്സി, രാഹുലിനെ കാണണം!

[You must be registered and logged in to see this link.]


മിത്ര കുര്യന്‍ അങ്ങനെയാണ്. തന്‍റെ മനസിലുള്ളത് തുറന്നു പറയും. അത് ആരുടെ മുഖത്തുനോക്കിയും പറയും. ബോള്‍ഡ് ആന്‍റ് ബ്യൂട്ടിഫുള്‍ മിത്ര!. മലയാളത്തില്‍ ബോഡിഗാര്‍ഡിലും തമിഴില്‍ കാവലനിലും അഭിനയിച്ച മിത്രയ്ക്ക് ഇപ്പോള്‍ അവസരങ്ങളുടെ പ്രവാഹമാണ്. അവസരം ലഭിച്ചാലും ഇല്ലെങ്കിലും ചില കാര്യങ്ങളില്‍ മിത്ര സ്ട്രെയിറ്റ് ഫോര്‍വേഡാണ്.

ഇപ്പോള്‍ തന്നെ മിത്രയുടെ ഒരു ആഗ്രഹം കേട്ടില്ലേ? കമലഹാസനെ ചുംബിക്കണമത്രെ! ഒരു മാധ്യമം നടത്തിയ അഭിമുഖത്തില്‍ ‘ആരെ ചുംബിക്കാനാണ് ആഗ്രഹം’ എന്ന് അഭിമുഖം നടത്തിയയാള്‍ ചോദിക്കുകയായിരുന്നു. സാധാരണ നമ്മുടെ നായികമാരെല്ലാം ഇത്തരം ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറും. അല്ലെങ്കില്‍ പറയും ‘ആറുമാസം പ്രായമുള്ള കുഞ്ഞുവാവയെ ചുംബിക്കാനാണ് ആഗ്രഹം’ എന്ന്. പക്ഷേ മിത്രാ കുര്യന്‍ അങ്ങനെയല്ല, തുറന്നടിച്ചു - കമലഹാസനെ ചുംബിക്കാനാണ് ആഗ്രഹം!

അപ്പോള്‍ മിത്രയുടെ അഭിപ്രായത്തില്‍ ഏറ്റവും സെക്സിയായ നടന്‍ കമലഹാസന്‍ ആയിരിക്കുമല്ലേ? അവിടെയാണ് നമുക്ക് തെറ്റുന്നത്. മിത്രയ്ക്ക് ഏറ്റവും സെക്സിയായി തോന്നുന്നത് ബോളിവുഡ് ഹീറോ ജോണ്‍ ഏബ്രഹാമിനെയാണ്. അവിടം കൊണ്ടും തീരുന്നില്ല. മിത്രയ്ക്ക് ഒരു രഹസ്യാഭിലാഷമുണ്ട്. അതെന്താണെന്നോ?

പെണ്‍കുട്ടികളുടെ ഹരമായ രാഹുല്‍ ഗാന്ധിയെ ഒന്നു കാണണം. ആളു കൊള്ളാമല്ലോ എന്ന് കരുതുമ്പോള്‍ അതാ അടുത്ത ബോംബ്. എന്താണ് മിത്രയുടെ സെക്സ് അപ്പീല്‍ എന്നാണ് ചോദ്യം. ‘എന്‍റെ സെക്സി ശരീരം’ എന്നാണ് മിത്രയുടെ ഉത്തരം!

ഏറ്റവും ഇഷ്ടപ്പെടുന്ന മോശം വാക്ക് ഏതാണെന്ന ചോദ്യത്തിന് സുരേഷ്ഗോപി സ്റ്റൈലില്‍ കൈചുരുട്ടി മിത്രാകുര്യന്‍ പറയുന്നു - “ഷിറ്റ്”. മിത്രയുടെ ആഗ്രഹങ്ങള്‍ സാധിക്കട്ടെ എന്ന് ആശംസി



[You must be registered and logged in to see this link.]
Back to top Go down
machan
Active member
Active member
machan


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

Vakkukal...Vaachakangal...... - Page 27 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 27 EmptyTue Mar 29, 2011 9:14 pm

മലയാളിയായ സിനിമാക്കാരനെ വിവാഹം കഴിക്കണം: ലക്‍ഷ്മി

[You must be registered and logged in to see this image.]

മലയാള സിനിമയില്‍ നിന്ന് ഒരാളെ വിവാഹം കഴിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് നടി ലക്‍ഷ്മി ഗോപാലസ്വാമി. അയാള്‍ ക്രിയേറ്റീവ് ആര്‍ട്ടിസ്റ്റായിരിക്കണമെന്നും താന്‍ ആഗ്രഹിക്കുന്നതായി ലക്ഷ്മി വെളിപ്പെടുത്തി. ഒരു സിനിമാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ലക്ഷ്മി തന്‍റെ വിവാഹക്കാര്യങ്ങള്‍ സംസാരിക്കുന്നത്.

“മലയാള സിനിമയില്‍ നിന്ന് ഒരാളെ വിവാഹം കഴിക്കണമെന്ന് ആഗ്രമുണ്ട്. അയാള്‍ ക്രിയേറ്റീവ് ആര്‍ട്ടിസ്റ്റ് ആയിരിക്കണം. നടനാണെങ്കിലും സംഗീതജ്ഞനാണെങ്കിലും കുഴപ്പമില്ല. പക്ഷേ, എന്നെ അടുത്തറിയുന്ന ആളായിരിക്കണം.” - ലക്ഷ്മി പറയുന്നു.

തന്‍റെ കൂടെ അഭിനയിച്ച ചില നടന്‍‌മാരോട് താല്‍പ്പര്യം തോന്നിയിട്ടുണ്ടെന്നും ലക്ഷ്മി വെളിപ്പെടുത്തി. “ഒപ്പം അഭിനയിച്ച ചില നടന്‍‌മാരോടൊപ്പം അടുത്ത് ഇടപഴകുമ്പോള്‍ ഇങ്ങനെയൊരാളെ ലൈഫ് പാര്‍ട്ണറായി ലഭിച്ചെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. വല്ലാത്ത ഒരിഷ്ടമാണ് അത്. അതേസമയം, ഒരു നടനെയും എന്‍റെ സഹോദരനെപ്പോലെ എനിക്ക് തോന്നിയിട്ടില്ല” - ലക്ഷ്മി പറയുന്നു.

പ്രണയത്തെക്കുറിച്ചും ലക്ഷ്മി ഗോപാലസ്വാമിക്ക് വ്യക്തമായ അഭിപ്രായമുണ്ട്. “പ്രണയത്തിന് പ്രായമൊന്നും ബാധകമല്ല. ജീവിതം ആസ്വദിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ പ്രണയം അനിവാര്യമാണ്. പുരുഷനും സ്ത്രീയും തമ്മില്‍ ബ്യൂട്ടിഫുള്‍ റിലേഷന്‍ഷിപ്പ് വേണം. ആദ്യം സൌഹൃദം, പിന്നെ വിവാഹം എന്ന ആശയത്തില്‍ ഞാന്‍ വിശ്വസിക്കുന്നു.” - ലക്ഷ്മി വ്യക്തമാക്കുന്നു
Back to top Go down
machan
Active member
Active member
machan


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

Vakkukal...Vaachakangal...... - Page 27 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 27 EmptyTue Mar 29, 2011 9:23 pm

ചിലര്‍ പറയുന്നു എനിക്കു വട്ടാണെന്ന്: സിന്ധു ലോഹിതദാസ്

[You must be registered and logged in to see this image.]

മലയാള സിനിമയിലെ തിരക്കഥയുടെ അമരക്കാരന്‍ എ കെ ലോഹിതദാസ് വിടപറഞ്ഞിട്ട് ജൂണ്‍ 28ന് രണ്ടുവര്‍ഷം തികയുകയാണ്. ലോഹിയുടെ ഭാര്യ പറയുന്നു - “എന്‍റെ ദുഃഖങ്ങളും പരാധീനതകളും ആരോടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സാമ്പത്തികപ്രശ്നങ്ങള്‍ ഇപ്പോഴുമുണ്ട്. എന്തെങ്കിലും ഒരു പിടിവള്ളി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഞാന്‍. അദ്ദേഹം പോയതിന് ശേഷം ആദ്യമൊക്കെ എനിക്ക് പണം റോള്‍ ചെയ്യാന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ പക്ഷേ ഒരു ശതമാനം പോലും പറ്റുന്നില്ല എന്നതാണ് സത്യം” - സിന്ധു പറയുന്നു.

ഒരു വനിതാപ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സിന്ധു ലോഹിതദാസ് സംസാരിക്കുന്നത്. “ലോഹിതദാസ് പോയതോടെ എനിക്കു വട്ടായെന്ന് ചിലര്‍ പറയുന്നു. ജീവിതത്തില്‍ ഇത്രയും വലിയ ഷോക്കുണ്ടായപ്പോള്‍ ചിന്തകള്‍ മാറില്ലേ? എനിക്ക് വട്ടാണെന്ന് പറഞ്ഞുനടക്കുന്ന ഒരുപാടു പേരുണ്ട്. മുത്തപ്പന്‍റെ(ലോഹിതദാസിന്‍റെ) അനിയനെ പോലെ നടന്ന പ്രമുഖനായ ഒരു സംവിധായകന്‍ പോലും എന്നെ അങ്ങനെ വിളിച്ചിട്ടുണ്ട്.”

“ഒരിക്കലും പണം കണക്കുപറഞ്ഞ് വാങ്ങില്ലായിരുന്നു അദ്ദേഹം. പണം തരാത്തവരെ തേടി മുത്തപ്പന്‍ പോയിട്ടില്ല. കിട്ടാത്തതിന്‍റെ പിന്നാലെ ഒരുപാട് തവണ നടക്കുന്നതിലും നല്ലത് അടുത്ത പടം ചെയ്യുക എന്നതാണെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു.” - സിന്ധു പറയുന്നു.

“എന്‍റെ മക്കള്‍ക്ക് പ്രതിഭയുണ്ട്. അവര്‍ നന്നായി എഴുതും. നന്നായി ചിന്തിക്കും. അവര്‍ക്കും ഒരു ദിവസം വരും. അതെനിക്ക് ഉറപ്പാണ്” - സിന്ധു ആത്മവിശ്വാസത്തോടെ പറയുന്നു
Back to top Go down
mangalasseri
Active member
Active member
mangalasseri


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

Vakkukal...Vaachakangal...... - Page 27 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 27 EmptySun Apr 10, 2011 5:52 am

റോമയ്ക്കിഷ്ടം മീരാ ജാസ്മിനെ!


[You must be registered and logged in to see this image.]


ഏത് നടിയെയാണ് ഏറ്റവും ഇഷ്ടമെന്ന് ചോദിച്ചാല്‍ നമ്മുടെ നായികമാരുടെ ഉത്തരമെന്തായിരിക്കും? ശോഭന, മഞ്ജു വാരിയര്‍, ഉര്‍വശി, ശാരദ... അങ്ങനെ ഇപ്പോള്‍ സജീവമല്ലാത്തവരെ കുറിച്ചായിരിക്കും പറയുക. ഇപ്പോഴുള്ള ഏതേലും നടി കഴിവുള്ളയാളാണെന്ന് സമ്മതിച്ചുകൊടുക്കാന്‍ മടികാട്ടുന്നവരാണ് അധികവും.

എന്നാല്‍ ഇവിടെയാണ് റോമ വ്യത്യസ്തയാകുന്നത്. ഏറ്റവും ഇഷ്ടമുള്ള നടി ആരെന്ന് ചോദിച്ചാല്‍ മറുപടി പറയാന്‍ റോമയ്ക്ക് ആലോചിക്കേണ്ടത് പോലുമില്ല. മീരാ ജാസ്മിന്‍ എന്ന് റോമ ഉത്തരം നല്‍കും. മീരാ ജാസ്മിന്റെ കടുത്ത ആരാധികയാണെന്ന് താനെന്നും റോമ പറയുന്നു.

കണ്ണുകളിലൂടെ എല്ലാ ഭാവങ്ങളും പ്രകടിപ്പിക്കാന്‍ കഴിവുള്ള നടിയാണ് മീരാ ജാസ്മിനെന്ന് റോമ പറയുന്നു. മീരാ ജാസ്മിന്‍ അഭിനയിച്ച എല്ലാ തമിഴ്, മലയാളം, തെലുങ്ക് സിനിമകളും താന്‍ കണ്ടിട്ടുണ്ടെന്നും റോമ പറഞ്ഞു.

നോട്ടുബുക്ക് എന്ന ചിത്രത്തിലൂടെയാണ് റോമ വെള്ളിത്തിരയിലെത്തിയത്. മലയാളത്തിലെ എല്ലാ സൂപ്പര്‍ സ്റ്റാറുകള്‍ക്കുമൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ഈ നടി ഇപ്പോള്‍. ഡബിള്‍സിലൂടെ മമ്മൂട്ടിയുടെയും കാസനോവയിലൂടെ മോഹന്‍‌ലാലിന്റേയും നായികയായി റോമ മലയാളത്തില്‍ സജീവമാകുകയാണ്
Back to top Go down
manikandan
New Member
New Member
manikandan


Posts : 85
Points : 87
Reputation : 0
Join date : 2010-03-29
Age : 37
Location : Wayanad<----->Ernakulam

Vakkukal...Vaachakangal...... - Page 27 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 27 EmptyTue Apr 19, 2011 4:00 am

ഫെഫ്കക്കാര്‍ നായികയെ തടഞ്ഞെന്ന് വിനയന്‍

[You must be registered and logged in to see this image.]

കുറച്ചുനാളത്തെ ഇടവേളയ്ക്കുശേഷം സംവിധായകന്‍ വിനയന്‍ വീണ്ടും ഫെഫ്കയ്‌ക്കെതിരെ. ഫെഫ്കയുടെ ഒരു ഉന്നത ഭാരവാഹിയും പ്രമുഖ സംവിധായകനും തന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ നിന്നും പുതുമുഖ നായികയെ വിലക്കിയെന്നാണ് വിനയന്റെ പുതിയ ആരോപണം.

വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തില്‍ അഭിനയിച്ച മേഘ്‌നയെയായിരുന്നുവത്രേ ഇവര്‍ വിലക്കിയത്. മേഘ്‌നയുടെ സാന്നിധ്യത്തിലായിരുന്നു വിനയന്റെ ആരോപണങ്ങള്‍.

അന്‍പതിനായിരം രൂപ അഡ്വാന്‍സ് വാങ്ങിയശേഷം ഒരു മുതിര്‍ന്ന നടന്‍ തന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ നിന്നു പിന്‍മാറിയെന്നും ഇത് വേദനാ ജനകമാണെന്നും വിനയന്‍ പറഞ്ഞു. ഒപ്പം ഇപ്പോള്‍ നടന്‍ തിലകനെതിരെയുള്ള വിലക്ക് നീക്കിയെന്ന ഫെഫ്കയുടെ പ്രഖ്യാപനം അപഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പുതിയ ചിത്രമായ രഘുവിന്റെ സ്വന്തം റസിയയുടെ ഓഡിയോ സിഡി പ്രകാശനച്ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഫെഫ്ക വിലക്ക് ഏര്‍പ്പെടുത്തിയപ്പോഴും താന്‍ അഭിനയരംഗത്തു സജീവമായിരുന്നുവെന്നു ചടങ്ങില്‍ പങ്കെടുത്ത നടന്‍ തിലകന്‍ പറഞ്ഞു. നാടകത്തില്‍ സജീവമായിരുന്നു. പക്ഷേ, അവിടെയും ഫാന്‍സ് അസോസിയേഷന്‍കാര്‍ വന്നു കൂവി.

കൂവിയാല്‍ തോല്‍ക്കുന്നയാളല്ല ഞാന്‍ ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ലെന്നു കൂടി തെളിയിക്കാനാണു ഞാന്‍ വിനയന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നത്, ഇനിയും അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്യും
Back to top Go down
perumal
New Member
New Member
perumal


Posts : 69
Points : 71
Reputation : 0
Join date : 2011-01-02
Location : Malappuram

Vakkukal...Vaachakangal...... - Page 27 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 27 EmptyWed Apr 20, 2011 2:08 am

എല്ലാം തിലകന്‍ ചേട്ടന്റെ തോന്നലുകള്‍: ഇടവേള ബാബു

[You must be registered and logged in to see this image.]

നടന്‍ തിലകന് ഏര്‍പ്പെടുത്തിയ വിലക്ക് ഫെഫ്ക പിന്‍വലിച്ചുവെങ്കിലും താരസംഘനയായ അമ്മ തിലകനെതിരെയുള്ള തീരുമാനത്തില്‍ അയവു വരുത്തിയിട്ടില്ല. ഒട്ടേറെ പൊട്ടിത്തെറികള്‍ക്കും ചളിവാരിഎറിയലുകള്‍ക്കുമൊടുവിലായിരുന്നു തിലകനെ അമ്മ പുറത്താക്കിയത്.

ഇക്കാര്യത്തെക്കുറിച്ച് അമ്മയുടെ ഭാരവാഹികളില്‍ ഒരാള്‍ കൂടിയായ നടന്‍ ഇടവേള ബാബു പറയുന്നത് എല്ലാം തിലകന്റെ ഓരോതോന്നലുകള്‍ മൂലം സംഭവിച്ചതാണെന്നാണ്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ബാബു തിലകന്‍ പ്രശ്‌നത്തില്‍ തന്റെ അഭിപ്രായം പറഞ്ഞത്.

അമ്മയുടെ മീറ്റിംഗില്‍ വച്ച് ഞാന്‍ അടിക്കാന്‍ കൈയോങ്ങി എന്നാണ് തിലകന്‍ ചേട്ടന്റെ ഒരു പരാതി. ബാബു അങ്ങനെ ചെയ്യുമോ എന്ന് പത്രക്കാര്‍ എടുത്തു ചോദിച്ചപ്പോള്‍ അങ്ങനെ തോന്നി എന്നാണ് അദ്ദേഹം പറഞ്ഞത്.

പലകാര്യങ്ങളും ഇങ്ങനെ സംഭവിച്ചതാണ്, വെറും തോന്നലുകള്‍ എല്ലാം അദ്ദേഹം സത്യമാണെന്ന് കരുതി വിശ്വസിക്കുകുയം ആരോപിക്കുകയുമായിരുന്നു. ഞാന്‍ ആരാണ്, തിലകന്‍ ചേട്ടന്‍ ആരാണ് എന്നതിനെക്കുറിച്ചെല്ലാം എനിക്ക് വ്യക്തമായ തിരിച്ചറിവുണ്ട്. ഏത് സന്ദര്‍ഭത്തിലും അദ്ദേഹത്തോട് ബഹുമാനത്തോടെയേ പെരുമാറിയിട്ടുള്ളൂ.

ഞാന്‍ ഇപ്പോഴും മനസുകൊണ്ട് അദ്ദേഹത്തെ സ്‌നേഹിക്കുന്നു, ആരാധിക്കുന്നു. 12 വര്‍ഷം അമ്മയുടെ കസേരയിലിരുന്ന എന്നെ ഏറ്റവും വേദനിപ്പിച്ചത് തിലകന്‍ ചേട്ടനെ പുറത്താക്കിക്കൊണ്ടുള്ള കടലാസില്‍ ഒപ്പുവച്ചപ്പോഴാണ്- ബാബു പറയുന്നു.

എല്ലാത്തിനെയും എതിര്‍ക്കാനായി ഒരാള്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും. സഹപ്രവര്‍ത്തകരെ മാധ്യമങ്ങളിലൂടെ അവഹേളിക്കുന്ന ഒരാളെ എങ്ങനെ ഉള്‍ക്കൊള്ളാന്‍ പറ്റും- ബാബു ചോദിക്കുന്നു
Back to top Go down
perumal
New Member
New Member
perumal


Posts : 69
Points : 71
Reputation : 0
Join date : 2011-01-02
Location : Malappuram

Vakkukal...Vaachakangal...... - Page 27 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 27 EmptyWed Apr 20, 2011 2:35 am

എനിക്ക് നല്ലൊരു ഭാര്യയാകാന്‍ കഴിയുമോ?: ഭാവന

[You must be registered and logged in to see this image.]

മലയാളത്തില്‍ ഇപ്പോഴത്തെ നമ്പര്‍ വണ്‍ നായികയാണ് ഭാവന. ആദ്യകാലങ്ങളില്‍ സിനിമാഭിനയത്തെ ലാഘവത്വത്തോടെ സമീപിച്ച ഭാവന പിന്നീട് തികച്ചും പ്രൊഫഷണലായി മാറി. മലയാളത്തില്‍ ഇപ്പോള്‍ പ്ലാന്‍ ചെയ്യുന്ന പ്രധാന പ്രൊജക്ടുകളിലെല്ലാം നായികാ സ്ഥാനത്ത് ഭാവനയാണ്, പ്രിയദര്‍ശന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ വരെ.

സിനിമ എന്ന മാധ്യമത്തിലെത്തിയതോടെ തന്‍റെ കാഴ്ചപ്പാടുകളെല്ലാം മാറുകയായിരുന്നു എന്ന് ഭാവന പറയുന്നു. “പതിനാറാമത്തെ വയസിലാണ് ഞാന്‍ സിനിമയിലെത്തുന്നത്. ഇപ്പോള്‍ ഞാന്‍ വളരെ അഡ്വാന്‍‌സ്ഡായി. ലോകത്തെക്കുറിച്ചും ജീവിത സാഹചര്യങ്ങളെക്കുറിച്ചും കൂടുതല്‍ അറിഞ്ഞു. അവഗണിച്ചവര്‍ക്ക് മുന്നില്‍ വിജയിക്കാനായി. തൊഴിലിന്‍റെ മഹത്വം തിരിച്ചറിഞ്ഞു. ബോഡി മെയിന്‍റെയിന്‍ ചെയ്യാന്‍ കഴിയുന്നു. ബോള്‍ഡായി കാര്യങ്ങള്‍ കാണാനും പ്രവര്‍ത്തിക്കാനും കഴിയുന്നു. ഇതെല്ലാം ഒരു സിനിമാതാരത്തിന് കിട്ടുന്ന ഗുണങ്ങളാണ്. വീട്ടിലായാലും ലൊക്കേഷനിലായാലും ചോദിക്കുന്നതെല്ലാം കിട്ടുന്നു. എന്നാല്‍ ഈ ശീലം സ്വന്തമായി കുടുംബം നടത്തുമ്പോള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് അറിയില്ല. ഒരു ഭാര്യയായി വീട്ടിലെ എല്ലാ കാര്യങ്ങളും ഞാന്‍ തന്നെ നോക്കി നടത്തേണ്ട സാഹചര്യത്തില്‍ എന്‍റെ ശീലങ്ങളെ ഞാന്‍ എങ്ങനെ മറികടക്കും എന്ന പേടി എന്നെ ബാധിച്ചിട്ടുണ്ട്. നല്ലൊരു ഭാര്യയായി മാറാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഞാന്‍ കണ്‍ഫ്യൂഷനിലാണ്” - ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഭാവന പറയുന്നു.

“ജീവിതത്തില്‍ പലപ്പോഴും മടുപ്പ് തോന്നാറുണ്ട്. അഭിനയമൊക്കെ നിര്‍ത്തി, ആരും തിരിച്ചറിയാത്ത നാട്ടില്‍ പോയി എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാമെന്ന് മനസില്‍ തോന്നിയ നിമിഷങ്ങളുണ്ട്. എല്ലാം ഇട്ടെറിഞ്ഞ് പോകണമെന്ന് തോന്നുന്ന നേരത്താണ് ഏതെങ്കിലും ഒരു നല്ല പുസ്തകമോ, സിനിമയോ, അല്ലെങ്കില്‍ ഫേസ്ബുക്കില്‍ ഒരു ആരാധകന്‍റെ ആത്മാര്‍ത്ഥമായ മെസേജോ യാദൃശ്ചികമായി മുന്നിലെത്തുക. അതൊരു പ്രചോദനമാണ്. ആ എനര്‍ജിയില്‍ നൂറുശതമാനം ആത്മാര്‍ത്ഥതയോടെ ജീവിക്കാനുള്ള ധൈര്യം ലഭിക്കുന്നു” - ഭാവന പറയുന്നു.

പ്രണയത്തേക്കുറിച്ചും ഭാവനയ്ക്ക് കൃത്യമായ ചിന്തയുണ്ട്. “പ്രണയത്തിനുവേണ്ടി ജീവിതം നശിപ്പിക്കാന്‍ ഞാനില്ല. ഒരൊറ്റ ജീവിതമേയുള്ളൂ. അത് പ്രണയത്തിന് വേണ്ടി കളയാനുള്ളതല്ല. ജീവിതത്തിനാണ് പ്രാധാന്യം. ജീവിതമുണ്ടെങ്കിലേ പ്രണയത്തിന് സ്ഥാനമുള്ളൂ” - ഭാവന പറയുന്നു
Back to top Go down
suku
Moderator
Moderator
suku


Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 36
Location : moovattupuzha

Vakkukal...Vaachakangal...... - Page 27 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 27 EmptyFri May 20, 2011 6:41 am

മലയാളി ഇല്ലാത്തതിനാല്‍ അവാര്‍ഡ് കിട്ടി: ദിലീപ്

[You must be registered and logged in to see this image.]


ദേശീയ പുരസ്‌കാര നിര്‍ണയ കമ്മിറ്റിയില്‍ മലയാളി അംഗമല്ലാത്തതാണ് ഇത്രയധികം പുരസ്‌കാരങ്ങള്‍ ലഭിയ്ക്കാന്‍ കാരണമെന്ന് നടന്‍ ദിലീപ്. സലീം കുമാറിനും അദ്ദേഹം അഭിനയിച്ച ആദാമിന്റെ മകന്‍ അബുവിനും ദേശീയ പുരസ്‌കാരം ലഭിച്ച വാര്‍ത്തയോട് പ്രതികരിയ്ക്കുകയായിരുന്നു ദിലീപ്. അടുത്ത സുഹൃത്തായ സലീമിനെ പ്രശംസിയ്ക്കാനും ദിലീപ് തയ്യാറായി.

ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിയ്ക്കുമ്പോള്‍ ജൂറി അംഗങ്ങള്‍ തമ്മിലുള്ള ഈഗോ ക്ലാഷുകള്‍ പുറത്തുവരുന്നത് പതിവാണ്. ജൂറി അംഗങ്ങളാകുന്ന മലയാളി സംവിധായകര്‍ തങ്ങളുടെ എതിരാളികളെ ചവിട്ടിത്താഴ്ത്തുന്നതും സാധാരണം. ഇതോര്‍ത്തുകൊണ്ടാണ് ദിലീപ് ഇത്തരത്തില്‍ വെടിപൊട്ടിച്ചത്. മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ച സംവിധായകന്‍ ഡോ ബിജുവും ഇതുപോലൊരു കമന്റ പറഞ്ഞിരുന്നു.

എന്തായാലും ഇവര്‍ക്കുള്ള മറുപടിയുമായി മുതിര്‍ന്ന സംവിധായകന്‍ സിബി മലയില്‍ ഉടന്‍ രംഗത്തെത്തി. മലയാളികള്‍ ഉള്ളപ്പോഴും മലയാള സിനിമയ്ക്ക് ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സിബിയുടെ വാദം.. ഇതേക്കുറിച്ച് ഇവര്‍ക്ക് അറിയാത്തതു കൊണ്ടാവും ആക്ഷേപം ഉന്നയിച്ചതെന്നും സിബി വ്യക്തമാക്കി.



courtesy : [You must be registered and logged in to see this link.]
Back to top Go down
shyam
Active member
Active member
shyam


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

Vakkukal...Vaachakangal...... - Page 27 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 27 EmptySat May 21, 2011 12:56 am

ഹജ്ജ് യാത്രയുടെ ചെലവ് വഹിയ്ക്കും: സലീം കുമാര്‍


[You must be registered and logged in to see this image.]

'ഇത്തവണ കേരളത്തില്‍ നിന്ന് ഹജ്ജിന് പോകുന്നവരുടെ കൂട്ടത്തില്‍ തന്റെ പ്രതിനിധിയുണ്ടാകുമെന്നും അദ്ദേഹത്തിന് ഹജ്ജ് നിര്‍വഹിക്കാനുള്ള പൂര്‍ണ സാമ്പത്തിക ചെലവ് വഹിയ്ക്കുമെന്നും ദേശീയ പുരസ്‌കാര ജേതാവ് സലീം കുമാര്‍. ആദാമിന്റെ മകന്‍ അബുവിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചതിന് ശേഷമാണ് സലീം കുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ കൊതിച്ചിട്ട് അതിന് സാധ്യമാകാത്ത ഒരു സത്യവിശ്വാസിയുടെ ആത്മനൊമ്പരമെന്തെന്ന് ഞാന്‍ തിരിച്ചറിഞ്ഞ നാളുകളായിരുന്നു സിനിമയുടെ ഷൂട്ടിങിന്റെ 40 ദിവസങ്ങള്‍. ഞാനും ഒരു വിശ്വാസിയാണ്. ഒരു വിശ്വാസിക്കേ മറ്റൊരു വിശ്വാസിയുടെ നൊമ്പരങ്ങള്‍ തൊട്ടറിയാനാകൂ. ആദാമിന്റെ മകന്‍ അബുവില്‍ അഭിനയിക്കുമ്പോള്‍ മനസ്സില്‍ കുറിച്ചിട്ടതാണിത്'.

'ഹജ്ജ് കര്‍മത്തെക്കുറിച്ചും അതിന്റെ നിര്‍വഹണ രീതിയെക്കുറിച്ചും എനിക്ക് കൂടുതല്‍ അറിയില്ല. അതിനാല്‍ അര്‍ഹനായ ആളെ തെരഞ്ഞെടുക്കാന്‍ ഞാന്‍ മുസ്‌ലിംലീഗ് നേതാവ് ഡോ. എം.കെ. മുനീറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്' സലീംകുമാര്‍ പറഞ്ഞു.
Back to top Go down
mangalasseri
Active member
Active member
mangalasseri


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

Vakkukal...Vaachakangal...... - Page 27 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 27 EmptySun May 22, 2011 5:04 pm

അവാര്‍ഡ്‌ നിര്‍ണയത്തിന്റെ മതിലുകള്‍ ഇടിഞ്ഞുവീണു: സലിംകുമാര്‍

[You must be registered and logged in to see this image.]


പറവൂര്‍: മിമിക്രിക്കാര്‍ വെറും ഗോഷ്‌ഠിക്കാരല്ല എന്ന ആരോപണത്തിനുള്ള ഡബിള്‍ മറുപടിയാണ്‌ തനിക്കു കിട്ടിയ ദേശീയ-സംസ്‌ഥാന അവാര്‍ഡുകളെന്നു സലിം കുമാര്‍. മികച്ച നടനുള്ള സംസ്‌ഥാന അവാര്‍ഡ്‌ പ്രഖ്യാപനത്തെ തുടര്‍ന്നു ലഫിംഗ്‌ വില്ലയില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കു ഒരേ സമയം രണ്ട്‌ അവാര്‍ഡുകള്‍ ലഭിച്ചതിലൂടെ മികച്ച നടനെ കുറിച്ചുള്ള മുന്‍വിധികളാണ്‌ ഇല്ലാതായത്‌. മുന്‍വിധികളുടെ മതില്‍ ഇടിച്ചു കളഞ്ഞിട്ടുണ്ട്‌. ഇനി മിമിക്രിക്കാരനായാലും അല്ലെങ്കിലും ആര്‍ക്കും ധൈര്യമായി കടന്നുവരാം. പുതിയ ആളുകള്‍ക്കു ഇതൊരു പ്രചോദനമാണ്‌.

നേരത്തെ അപ്രശസ്‌തനായ ഒരു നടന്‌ അവാര്‍ഡ്‌ കിട്ടണമെങ്കില്‍ പ്രശസ്‌തനായ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കണമായിരുന്നു. എന്നാല്‍ സലിം അഹമ്മദിനും തനിക്കും അവാര്‍ഡ്‌ കിട്ടിയതിലൂടെ ആ ധാരണയും പൊളിഞ്ഞിരിക്കുന്നു. ഇപ്പോള്‍ അപ്രശസ്‌തര്‍ക്കു അവാര്‍ഡ്‌ കിട്ടുന്നതാണ്‌ പുതിയ ട്രെന്‍ഡ്‌.

ജൂറിയുടെ മാനദണ്ഡം എന്താണെന്നു അറിയില്ല. ദേശീയ കമ്മിറ്റിയില്‍ മലയാളികള്‍ ഇല്ലാത്തതിനാലാണ്‌ അവാര്‍ഡ്‌ കിട്ടിയതെന്ന തന്റെ മുന്‍ പരാമര്‍ശം തമാശയ്‌ക്കു പറഞ്ഞതാണെന്നു സലിം കുമാര്‍ പറഞ്ഞു. എന്നാല്‍ സംസ്‌ഥാന കമ്മിറ്റിയുടെ ജൂറി ചെയര്‍മാനും മലയാളിയല്ല എന്നു അദ്ദേഹം കള്ളച്ചിരിയോടെ കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു. ഇത്‌ ഇരട്ടി മധുരമാണ്‌. അവാര്‍ഡുകള്‍ തന്നിലെ നടന്‌ ഊര്‍ജവും കരുത്തുമാണെന്നും സലിം കുമാര്‍ പറഞ്ഞു



courtesy : [You must be registered and logged in to see this link.]
Back to top Go down
mangalasseri
Active member
Active member
mangalasseri


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

Vakkukal...Vaachakangal...... - Page 27 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 27 EmptySun May 22, 2011 5:05 pm

അംഗീകാരത്തില്‍ സന്തോഷമുണ്ടെന്ന്‌ കാവ്യ


[You must be registered and logged in to see this image.]

മുംബൈ: ഗദ്ദാമയിലൂടെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന്‌ നടി കാവ്യ മാധവന്‍. അവാര്‍ഡ്‌ പ്രതീക്ഷിച്ചിരുന്നില്ല. അവാര്‍ഡിനല്ലല്ലോ അഭിനയിക്കുന്നത്‌. എന്നാല്‍ തന്നെ അവാര്‍ഡിന്‌ പരിഗണിച്ചതിനാല്‍ ആകാംക്ഷയുണ്ടായിരുന്നു. തനിക്ക്‌ ലഭിച്ച പുരസ്‌കാരം ഗദ്ദാമയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രചോദനമായെന്നും കാവ്യ പറഞ്ഞു


courtesy : [You must be registered and logged in to see this link.]
Back to top Go down
neelakandan
Active member
Active member
neelakandan


Posts : 138
Points : 147
Reputation : 0
Join date : 2010-04-03
Age : 44
Location : Tvm...

Vakkukal...Vaachakangal...... - Page 27 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 27 EmptyWed May 25, 2011 12:43 am

പ്രാഞ്ചിയേട്ടന്‍ പിന്‍വലിക്കണമായിരുന്നു: സലിം

[You must be registered and logged in to see this image.]

അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയില്‍ വിശ്വാസമില്ലെങ്കില്‍ സ്വന്തം ചിത്രം പിന്‍വലിക്കുകയാണു സംവിധായകന്‍ രഞ്ജിത് ചെയ്യേണ്ടിയിരുന്നതെന്നു മികച്ച നടനുള്ള ദേശീയ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയ സലിം കുമാര്‍. കെ.ജി. ജോര്‍ജ് ദേശീയ ജൂറിയില്‍ ഉണ്ടായിരുന്നെങ്കില്‍ തന്റെ ചിത്രത്തിന് അവാര്‍ഡ് കിട്ടുമായിരുന്നുവെന്ന് രഞ്ജിത് പറഞ്ഞുവെന്നാണ് അറിയുന്നത്. അതേ കെജി ജോര്‍ജാണു പണ്ടു നന്ദനത്തിനു കിട്ടേണ്ടിയിരുന്ന അവാര്‍ഡ് മുടക്കിയതെന്നും രഞ്ജിത് പറഞ്ഞിട്ടുണ്ട്. വലിയൊരു തമാശയല്ലേ അദ്ദേഹം പറയുന്നതെന്നും സലീം കുമാര്‍ പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചയുടനെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റിലെ മമ്മൂട്ടിയാണ് നൂറ് ശതമാനവും മികച്ച നടനെന്ന് ചിത്രത്തിന്റെ സംവിധായകന്‍ രഞ്ജിത് അഭിപ്രായപ്പെട്ടിരുന്നു. താന്‍ കണ്ടതില്‍ വച്ച് നൂറ് ശതമാനവും മികച്ച നടന്‍ ആ കഥാപാത്രം തന്നെയാണ്.

നടന്റെ പ്രകടനത്തിനാണോ കഥാപാത്രത്തിന്റെ ദുരന്തഛായയ്ക്കാണോ അവാര്‍ഡ് നല്‍കുന്നതെന്ന് രഞ്ജിത് ചോദിച്ചു. ഇതില്‍ ഏതിനാണ് അവാര്‍ഡെന്ന് വ്യക്തമാക്കണമെന്നും രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു.

ഇതിന് മറുപടി പറയവെയാണ് സലിം കുമാര്‍ രഞ്ജിത്തിന്റെ നിലപാടുകളെ വിമര്‍ശിച്ചത്. ദേശീയ ജൂറി അധ്യക്ഷനായിരുന്ന ജെപി ദത്ത ബോളിവുഡിലെ മേജര്‍ രവിയാണെന്നാണു രഞ്ജിത് പറയുന്നത്. എന്തിനാണു മേജര്‍ രവിയെ ഇതിലേക്കു വലിച്ചിഴയ്ക്കുന്നത്. ബോര്‍ഡര്‍ പോലുള്ള ദേശസ്‌നേഹം തുളുമ്പുന്ന ചിത്രങ്ങള്‍ എടുത്തിട്ടുള്ള സംവിധായകനാണു ജെ.പി. ദത്ത. അദ്ദേഹം എടുക്കുന്നതുപോലുള്ള ഒരു ഷോട്ടെങ്കിലും എടുക്കാന്‍ രഞ്ജിത്തിനു കഴിയുമോയെന്നും സലിം ചോദിച്ചു.

സ്വന്തം ചിത്രങ്ങള്‍ക്കെല്ലാം അവാര്‍ഡ് കിട്ടണമെന്നു വാശി പിടിക്കാന്‍ കഴിയുമോ? വീട്ടില്‍ ഭിക്ഷ ചോദിച്ചു വരുന്നയാള്‍ അതു കിട്ടാതെ വരുമ്പോള്‍ വീട്ടുകാരെ ചീത്ത വിളിക്കുന്നതിനു തുല്യമാണിതെന്നും സലിം പറഞ്ഞു. ഏറെ നിരൂപകപ്രശംസ നേടിയ രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന് കലാമൂല്യവും ജനപ്രതീയുമുള്ള ചിത്രമെന്ന പുരസ്‌കാരം മാത്രമാണ് ലഭിച്ചത്.



courtesy : [You must be registered and logged in to see this link.]
Back to top Go down
shyam
Active member
Active member
shyam


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

Vakkukal...Vaachakangal...... - Page 27 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 27 EmptySat May 28, 2011 4:58 pm

മോഷണ ആരോപണത്തിനെതിരെ സലിം കുമാര്‍


[You must be registered and logged in to see this image.]

'ആദാമിന്റെ മകന്‍ അബു' മോഷണമാണെന്ന് പറഞ്ഞവര്‍ ആദ്യം സിനിമ കാണട്ടേയെന്നും എന്നിട്ടുമതി ആരോപണങ്ങളെന്നും നടന്‍ സലീംകുമാര്‍. സിനിമയുടെ രണ്ടു ക്‌ളിപ്പിംഗുകള്‍ മാത്രം കണ്ടിട്ടാണ് കഥ മോഷ്ടിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്.


സിനിമയുടെ കഥ മോഷ്്ടിച്ചതാണെന്ന ആരോപണവുമായി രംഗത്തെത്തിയ ആള്‍ ഇതുസംബന്ധിച്ച കേസുനല്‍കിയാല്‍ അകത്തുകിടക്കേണ്ടിവരുമെന്നും സലിം മുന്നറിയിപ്പ് നല്‍കി. പാര്‍ട്ട് തൃശൂരിന്റെ വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

തന്റേതെന്ന് സംവിധായകന്‍ അവകാശപ്പെടുന്ന കഥ 'കുട്ടിക്കുപ്പായ'ത്തിന്റേതാണ്. കേസുമായി മുന്നോട്ടുപോയാല്‍ മോഷണകുറ്റത്തിനു അകത്തുകിടക്കേണ്ടിവരും. 'ആദാമിന്റെ മകന്‍ അബു' തന്റെ 'മരുപ്പച്ച' എന്ന കഥയുടെ മോഷണമാണെന്ന് ആരോപിച്ച് അബ്ബാസ് കാളത്തോട് എന്ന സംവിധായകന്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് സലിം കുമാര്‍ രംഗത്തെത്തിയത്.

സിനിമ കണ്ടിട്ടായിരിക്കണം കലാസൃഷ്്ടി ഉദാത്തമാണോയെന്ന് വിലയിരുത്തേണ്ടത്. അതിനു ആദ്യം സിനിമയെ പുറത്തിറക്കുകയാണ് വേണ്ടത്. ജൂണ്‍ 10നും 15നും ഇടയില്‍ ആദാമിന്റെ മകന്‍ അബുവിന്റെ റിലീസിംഗ് നടത്താന്‍ കഴിയുമെന്നാണ് കരുതുന്നത്.

അവാര്‍ഡിനുള്ള ഒരു പ്രത്യേക ചേരുവയും ഈ സിനിമയിലില്ല. എല്ലാവര്‍ക്കും മനസിലാകുന്ന ഭാഷയിലാണ് ചിത്രീകരണമെന്നും സലിം വ്യക്തമാക്കി.
Back to top Go down
kiwi
Active member
Active member
kiwi


Posts : 201
Points : 224
Reputation : 0
Join date : 2010-04-02
Age : 36
Location : Moovattupuzha

Vakkukal...Vaachakangal...... - Page 27 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 27 EmptyWed Jun 01, 2011 11:41 pm

ആന്റി പൈറസി സെല്‍ ഒരാഴ്ച്ചയ്ക്കകം: മന്ത്രി ഗണേഷ്‌കുമാര്‍

[You must be registered and logged in to see this image.]


കൊല്ലം: സിനിമാ വ്യാജ സിഡികളുടെ വിതരണം തടയുന്നതിനുള്ള ആന്റി പൈറസി സെല്‍ ഒരാഴ്ച്ചയ്ക്കകം സജ്ജമാകുമെന്ന് സിനിമാ ചുമതലയുള്ള വനംമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയുടെ മാതൃകയില്‍ ചിത്രാഞ്ജലി സ്റ്റുഡിയോ പരിഷ്‌കരിക്കുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. കൊല്ലത്ത് ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മുന്‍സിപ്പാലിറ്റിയോ കോര്‍പ്പറേഷനോ പാട്ടവ്യവസ്ഥയില്‍ സ്ഥലം നല്‍കിയാല്‍ മള്‍ട്ടിപ്ലക്‌സ് തിയ്യറ്റര്‍ കോംപ്ലക്‌സുകള്‍ നിര്‍മ്മിക്കാന്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ തയ്യാറാണെന്നും ഈ ആവശ്യം ഉന്നയിച്ച് പല എം.എല്‍.എമാരും തന്നെ സമീപിച്ചിരുന്നുവെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. കാടിന് ദോഷം വരുത്താത്ത രീതിയില്‍ സിനിമാ ചിത്രീകരണം നടത്തുന്നതിന് അനുമതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി

humi.com

courtesy : [You must be registered and logged in to see this link.]
Back to top Go down
suku
Moderator
Moderator
suku


Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 36
Location : moovattupuzha

Vakkukal...Vaachakangal...... - Page 27 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 27 EmptySat Jun 11, 2011 3:19 am

‘ലോലിപോപ്പ്’ ഒരു സാമ്പത്തിക ദുരന്തമായിരുന്നില്ല!


[You must be registered and logged in to see this image.]

മലയാള സിനിമയില്‍ ഏറ്റവും നല്ല ട്രാക്ക് റെക്കോര്‍ഡുള്ള സംവിധായകനാണ് ഷാഫി. 11 സിനിമകള്‍ സംവിധാനം ചെയ്ത ഷാഫി അതില്‍ 10 ചിത്രങ്ങളും ഹിറ്റുകളാക്കി. ഒരേയൊരു സിനിമ മാത്രമാണ് ബോക്സോഫീസില്‍ ഏല്‍ക്കാതെ പോയത് - പൃഥ്വിരാജ് നായകനായ ‘ലോലിപോപ്പ്’!

2008 ഡിസംബറില്‍ പുറത്തിറങ്ങിയ ലോലിപോപ്പില്‍ പൃഥ്വിയെ കൂടാതെ കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഭാവന, റോമ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എന്നാല്‍ ബെന്നി പി നായരമ്പലം തിരക്കഥയെഴുതിയ ഈ സിനിമ തിയേറ്ററുകളില്‍ തണുത്ത പ്രതികരണമാണ് ഉണ്ടാക്കിയത്. ക്ലൈമാക്സ് രംഗങ്ങള്‍ പ്രേക്ഷകര്‍ കൂവലോടെ സ്വീകരിച്ചപ്പോള്‍ ക്ലൈമാക്സിലെ കുറേഭാഗം മുറിച്ചുമാറ്റി. അപ്പോഴെന്തായി സ്ഥിതി, തലയും വാലുമില്ലാത്ത സിനിമയായി ‘ലോലിപോപ്പ്’ മാറി.

എന്നാല്‍ സംവിധായകന്‍ ഷാഫി പറയുന്നത്, ലോലിപോപ്പ് ഒരു സാമ്പത്തിക ദുരന്തമായിരുന്നില്ല എന്നാണ്.

“ഞാന്‍ വര്‍ഷത്തില്‍ ഒരു ചിത്രം മാത്രമേ ചെയ്യാറുള്ളൂ. കഥയും തിരക്കഥയുമൊക്കെ വളരെ സമയമെടുത്താണ് എഴുതുക. പതിനൊന്നു സിനിമകളാണ് ഞാന്‍ സംവിധാനം ചെയ്തത്. അതില്‍ ലോലിപോപ്പ് ഒഴികെ മറ്റെല്ലാം സാമ്പത്തിക വിജയമായി. എന്നിരുന്നാലും ലോലിപോപ്പ് സാമ്പത്തികമായി ദുരന്തമായില്ല. മുടക്കുമുതല്‍ തിരിച്ചുപിടിച്ച സിനിമയായിരുന്നു അത്” - ഷാഫി വ്യക്തമാക്കുന്നു.

കല്യാണരാമന്‍, തൊമ്മനും മക്കളും, മായാവി, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്‌മാന്‍ തുടങ്ങിയ മെഗാഹിറ്റുകളുടെ സംവിധായകന് ലോലിപോപ്പിന്‍റെ കാര്യത്തില്‍ മാത്രം എവിടെയാണ് പിഴച്ചത്?

“ഞാനും കൂടി ചേര്‍ന്നു നിര്‍മ്മിച്ച സിനിമയായിരുന്നു ലോലിപോപ്പ്. യുവതാരങ്ങള്‍ മാത്രം അഭിനയിച്ച സിനിമയാണത്. പടം നല്ല കളര്‍ഫുളാകട്ടെ എന്ന് കരുതി വളരെ റിച്ച് ആയാണ് ഓരോ ഷോട്ടും എടുത്തത്. സ്വാഭാവികമായും പ്രതീക്ഷിച്ചതിലും കൂടുതല്‍ ചെലവായി” - ഒരു വനിതാ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഷാഫി വിശദമാക്കി



courtesy : [You must be registered and logged in to see this link.] ( malayalam )
Back to top Go down
kiwi
Active member
Active member
kiwi


Posts : 201
Points : 224
Reputation : 0
Join date : 2010-04-02
Age : 36
Location : Moovattupuzha

Vakkukal...Vaachakangal...... - Page 27 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 27 EmptyFri Sep 16, 2011 1:07 am

പൃഥ്വിരാജ് എന്നെ വേദനിപ്പിച്ചു: ആസിഫ് അലി


[You must be registered and logged in to see this image.]

പൃഥ്വിരാജിനെതിരെ പരോക്ഷമായി പ്രതികരിച്ച് ജയസൂര്യ രംഗത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ഇംഗ്ലീഷ് സംസാരിക്കുന്നതിലല്ല, ആളുകളോട് സ്നേഹത്തോടെ പെരുമാറുന്നതിലാണ് കാര്യമെന്നാണ് ജയസൂര്യ പറഞ്ഞത്. ഇപ്പോഴിതാ യുവനിരയിലെ മറ്റൊരു സൂപ്പര്‍താരം ആസിഫ് അലി പൃഥ്വിരാജിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു.

പൃഥ്വിരാജിന്‍റെ ചില വാക്കുകള്‍ തന്നെ വേദനിപ്പിച്ചതായാണ് ആസിഫ് അലി പറയുന്നത്. “അദ്ദേഹത്തിന് ശേഷം വന്ന നടന്‍‌മാര്‍ സിനിമയെ ഗൌരവമായി കാണുന്നില്ല എന്ന് ഈയിടെ അദ്ദേഹം പറഞ്ഞു. അത് എന്നെ ഏറെ വേദനിപ്പിച്ചു. അദ്ദേഹം പറഞ്ഞത് ശരിയല്ല. ഞങ്ങളൊക്കെ സിനിമയെ വെറും കുട്ടിക്കളിയായി കാണുന്നവരാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്‍റെ തലമുറയില്‍ പെട്ടവര്‍ക്കെല്ലാം അതില്‍ വേദനയുണ്ട്” - ‘മനോരമ’യ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ആസിഫ് പറയുന്നു.

സീനിയര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വിളിച്ച് അഭിനന്ദിക്കുന്നില്ലെന്ന് പരാതി പറയുന്ന പൃഥ്വിരാജ് തന്നെ ഒരിക്കലും വിളിച്ച് അഭിനന്ദിച്ചിട്ടില്ലെന്ന് ആസിഫ് വെളിപ്പെടുത്തി. അതേസമയം മമ്മൂട്ടി എപ്പോഴും അഭിനന്ദിക്കുമെന്നും ആസിഫ് പറയുന്നു.

സീനിയര്‍ താരങ്ങളില്‍ ആരോടാണ് കൂടുതല്‍ അടുപ്പം എന്ന ചോദ്യത്തിന് ‘കുഞ്ചാക്കോ ബോബന്‍’ എന്നാണ് ആസിഫിന്‍റെ മറുപടി. “ചാക്കോച്ചന്‍ എനിക്കുതന്ന വലിയ ഉപദേശം ഇതാണ് - നീ സിനിമയെ കൂടുതല്‍ സ്നേഹിച്ചാല്‍ നിനക്ക് കൂടുതല്‍ ശത്രുക്കളുണ്ടാകും” - ആസിഫ് അലി പറഞ്ഞു.

ചില യുവനടന്‍‌മാരെപ്പോലെ വിവാഹക്കാര്യത്തില്‍ ബുദ്ധിമതിയായ പെണ്‍കുട്ടിയെത്തന്നെ വേണോ എന്ന ചോദ്യത്തിന് ‘ഭാര്യയ്ക്ക് അത്രയും ബുദ്ധി വേണ്ട. രണ്ടുപേര്‍ക്കും ബുദ്ധിയുണ്ടായാല്‍ പ്രശ്നമാകും’ എന്ന് ആസിഫ് തുറന്നു പറയുന്നു
Back to top Go down
machan
Active member
Active member
machan


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

Vakkukal...Vaachakangal...... - Page 27 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 27 EmptyFri Sep 16, 2011 3:10 am


“പൃഥ്വിരാജ് ഇനി ആരോടും ഇങ്ങനെ ചെയ്യരുത് ''


[You must be registered and logged in to see this image.]


‘ഡോക്ടര്‍ ലവ്’ എന്ന ചിത്രം ഓണം റിലീസുകളില്‍ നമ്പര്‍ വണ്‍ ആയി മുന്നേറുകയാണ്. നവാഗത സംവിധായകനായ കെ ബിജു സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നായകന്‍ കുഞ്ചാക്കോബോബന്‍ ആണ്. എന്നാല്‍ ബിജു ആദ്യം ഈ ചിത്രം പ്ലാന്‍ ചെയ്തത് ഒരു ‘പൃഥ്വിരാജ് പ്രൊജക്ട്’ എന്ന നിലയിലാണ്.

“ഡോക്ടര്‍ ലവിലെ ആദ്യ നായകന്‍ പൃഥ്വിരാജായിരുന്നു. സ്ക്രിപ്റ്റ് പൂര്‍ത്തിയായ ശേഷം എല്ലാ ഒരുക്കങ്ങളും നടന്നതാണ്. ആ സമയത്താണ് പൃഥ്വി ഈ പ്രൊജക്ടില്‍ നിന്നും പിന്‍‌മാറിയത്. താരം മാറിയാല്‍ നിര്‍മ്മാതാവും പിന്‍‌മാറും. എന്തു ചെയ്യണമെന്നറിയാതെ മൂന്നുവര്‍ഷം ഞാന്‍ ഇരുട്ടില്‍ തപ്പി. ഒരാള്‍ക്കും ഇനി ഇങ്ങനെ ഒരു അനുഭവം ഉണ്ടാകരുത് എന്നുള്ളതുകൊണ്ടാണ് ഞാന്‍ ഇത് തുറന്നുപറയുന്നത്” - കെ ബിജു ഒരു പ്രമുഖ ടി വി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

സിനിമാലോകത്ത് പരിചയമില്ലാത്ത ആളല്ല കെ ബിജു. കഴിഞ്ഞ 15 വര്‍ഷമായി മലയാള സിനിമയിലെ തിരക്കുള്ള അസോസിയേറ്റ് ഡയറക്ടറായിരുന്നു ബിജു. എന്നാല്‍ ഡോക്ടര്‍ ലവില്‍ നിന്നു പൃഥ്വി പിന്‍‌മാറിയ ശേഷം അസോസിയേറ്റ് ഡയറക്ടറായി പോലും ജോലി ചെയ്യാനാവാത്ത അവസ്ഥയാണ് ഉണ്ടായതെന്ന് ബിജു പറയുന്നു.

“കങ്കാരു എന്ന സിനിമയുടെ അസോസിയേറ്റായിരുന്നു ഞാന്‍. ആ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ഡോക്ടര്‍ ലവിന്‍റെ കഥ ഞാന്‍ പൃഥ്വിയോട് പറയുന്നത്. അദ്ദേഹം പ്രോത്സാഹിപ്പിച്ചു. എനിക്ക് സ്വന്തമായി എഴുതാനുള്ള ധൈര്യവും പൃഥ്വിയാണ് നല്‍കിയത്. തിരക്കഥയുടെ ആദ്യപകുതി വായിച്ച് ഇഷ്ടപ്പെടുകയും ചെയ്തു. തന്‍റെ അടുത്ത സിനിമ ഡോക്ടര്‍ ലവ് ആയിരിക്കുമെന്ന് പൃഥ്വി തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് തിരക്കഥയില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ പൃഥ്വിക്ക് ഉണ്ടായി. ഒടുവില്‍ പ്രൊജക്ടില്‍ നിന്ന് പിന്‍‌മാറുകയും ചെയ്തു” - കെ ബിജു പറയുന്നു.



courtesy : [You must be registered and logged in to see this link.]
Back to top Go down
machan
Active member
Active member
machan


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

Vakkukal...Vaachakangal...... - Page 27 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 27 EmptyFri Sep 16, 2011 3:13 am

പൃഥ്വിരാജിന്‍റെ കഴിവുകളെ താന്‍ മാനിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ അനുമാനങ്ങളോട് യോജിപ്പില്ലെന്ന് സംവിധായകന്‍ കെ ബിജു വ്യക്തമാക്കുന്നു. “പൃഥ്വിരാജിനെ ഒരു നല്ല പെര്‍ഫോര്‍മര്‍ എന്ന നിലയില്‍ ഞാന്‍ മാനിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ പല ജഡ്ജുമെന്‍റുകളോടും എനിക്ക് വിയോജിപ്പുണ്ട്. സിനിമയെപ്പറ്റി അദ്ദേഹം പറയുന്ന കാഴ്ചപ്പാടുകള്‍ പലതും അദ്ദേഹം തെരഞ്ഞെടുക്കുന്ന സിനിമകളില്‍ ഉണ്ടാകാറില്ല. ഡോക്ടര്‍ ലവ് എന്തുകൊണ്ടാണ് പൃഥ്വി വേണ്ടെന്നുവച്ചത് എന്നതിന്‍റെ ഉത്തരം ഇപ്പോഴും എനിക്ക് ലഭിച്ചിട്ടില്ല” - ബിജു പറയുന്നു.

പൃഥ്വി പിന്‍‌മാറിയപ്പോള്‍ ഡോക്ടര്‍ ലവ് എന്ന പ്രൊജക്ട് നിലച്ചു. മൂന്നുവര്‍ഷങ്ങള്‍ ഒന്നും സംഭവിക്കാതെ കടന്നുപോയി. തനിക്ക് നഷ്ടമായ മൂന്നുവര്‍ഷങ്ങള്‍ തിരിച്ചുതരാന്‍ ആര്‍ക്കും കഴിയില്ലെന്ന് ബിജു പറയുന്നു. നായകന്‍റെ സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബനും നിര്‍മ്മാതാവായി ജോയ്തോമസ് ശക്തികുളങ്ങരയും എത്തിയതോടെയാണ് ഡോക്ടര്‍ ലവിന് വീണ്ടും ജീവന്‍ വച്ചത്.

പൃഥ്വിയെ നായകനാക്കി ആലോചിച്ച പ്രൊജക്ട് ആണെന്നറിഞ്ഞുകൊണ്ടാണ് കുഞ്ചാക്കോ ബോബന്‍ ‘ഡോക്ടര്‍ ലവ്’ ഏറ്റെടുക്കുന്നത്. “ചാക്കോച്ചനോട് ആദ്യം ഞാന്‍ ചോദിച്ചത് ഒരു രണ്ടാം കെട്ടിന് തയ്യാറാണോ എന്നായിരുന്നു. ഈ ചിത്രത്തിന്‍റെ സബ്ജക്ടിലും സ്ക്രിപ്റ്റിലുമുള്ള വിശ്വാസം കൊണ്ടാണ് ചാക്കോച്ചന്‍ ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ചത്.” - ബിജു വ്യക്തമാക്കുന്നു.

പൃഥ്വിരാജ് നായകനായ തേജാഭായ് ആന്‍റ് ഫാമിലിയും ചാക്കോച്ചന്‍റെ ഡോക്ടര്‍ ലവും തമ്മിലായിരുന്നു ഓണക്കാല റിലീസുകളില്‍ പ്രധാന മത്സരം. ഡോക്ടര്‍ ലവ് വന്‍ വിജയത്തിലേക്ക് നീങ്ങുമ്പോള്‍ തേജാഭായ് ശരാശരി കളക്ഷനുമായി മുന്നേറുകയാണ്



courtesy : [You must be registered and logged in to see this link.]
Back to top Go down
Sponsored content





Vakkukal...Vaachakangal...... - Page 27 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 27 Empty

Back to top Go down
 
Vakkukal...Vaachakangal......
Back to top 
Page 27 of 32Go to page : Previous  1 ... 15 ... 26, 27, 28 ... 32  Next

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: