സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ഓസീസിനോടു തോല്ക്കാന് കാരണം ഷോട്ടു തെരഞ്ഞെടുക്കുന്നതിലെ പരാജയമാണെന്ന് ഇന്ത്യന്‍ നായകന് മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു. ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെല്ലാം അനാവശ്യ ഷോട്ട് കളിച്ചാണ് പുറത്തായത്. മത്സരത്തില്‍ ഇന്ത്യ 49 റണ്‍സിന് തോറ്റിരുന്നു.
മത്സരത്തില്‍ ഇന്ത്യ 20 റണ്‍സ് അധികം നല്കി. എങ്കിലും 184 റണ്‍സ് മറിക്കടക്കാവുന്ന സ്കോര്‍ തന്നെയായിരുന്നുവെന്ന് ധോണി പറഞ്ഞു. ഷോര്‍ട്ട് പിച്ച് പന്തുകളിലാണ് മിക്കവരും പുറത്തായത്. മികച്ചൊരു തുടക്കം ലഭിച്ചിരുന്നെങ്കില്‍ വിജയിക്കാമായിരുന്നുവെന്നും ധോണി പറഞ്ഞു.
അടുത്ത രണ്ട് മത്സരങ്ങള്‍ വിജയിച്ച് ഇന്ത്യ സെമിയില്‍ കടക്കുമെന്നും ധോണി പറഞ്ഞു. അതിവേഗത്തില്‍ പന്തെറിയുന്ന ഓസീസ് ബൌളര്‍മാരുടെ ഷോട്ട് ബോളുകള്‍ അടിക്കാന്‍ ശ്രമിച്ചതാണ് വിക്കറ്റുകള്‍ പെട്ടെന്ന് വീഴാന്‍ കാരണമായത്. ഇന്ത്യന്‍ ബൌളര്‍മാരെ ശ്രദ്ധിച്ചു നേരിട്ടതിനലാണ് ഓസീസിന് കൂറ്റന്‍ സ്കോര്‍ നേടാനായതെന്നും നായകന് പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ ബാറ്റിംഗ് നിരയുമായാണ് ഇന്ത്യ ബാറ്റിംഗിനിറങ്ങിയത്. 170 മുതല്‍ 180 റണ്‍സ് മറിക്കടക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍, തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായത് വന്‍ തിരിച്ചടിയായെന്ന് ധോണി പറഞ്ഞു.