ട്വന്റി-20 ലോകകപ്പിലെ തോല്‍വി ഭാരവുമായി നാട്ടിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വീണ്ടും തോല്‍വി. ഇത്തവണ ക്രിക്കറ്റിലല്ല, എഴുത്ത് പരീക്ഷയിലാണെന്ന് മാത്രം. ബാച്ചിലര്‍ ഓഫ് ബിസിനസ് മാനേജ്മെന്റ് ആന്‍ഡ് സെക്രട്ടറിയല്‍ പ്രാക്ടീസ് ആദ്യസെമസ്റ്റര്‍ പരിക്ഷയിലാണ് ധോണി പരാജയപ്പെട്ടത്. റാഞ്ചിയിലെ സെന്‍റ് സേവ്യേഴ്സ് കോളജിലെ നോട്ടീസ് ബോര്‍ഡിലാണ് ധോണി തോറ്റതായി അറിയിച്ചിരിക്കുന്നത്.
ഇതിനു മുമ്പ് എഴുതാത്ത പരീക്ഷയില്‍ ധോണി തോറ്റതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. റാഞ്ചിയിലെ സെന്‍റ് സേവ്യേഴ്സ് കോളജില്‍ ബികോം വിദ്യാര്‍ത്ഥിയായിരുന്ന ധോണിയുടെ രണ്ടാം സെമസ്റ്റര്‍ പരീക്ഷാഫലത്തിലാണ് അബദ്ധം കടന്നുകൂടിയത്. പിന്നീട് ക്ലെറിക്കല്‍ അബദ്ധമെന്ന ക്ഷമാപണത്തോടെ മണിക്കൂറുകള്‍ക്ക് ശേഷം അധികൃതര്‍ നോട്ടീസ് ബോര്‍ഡില്‍ നിന്ന് പരീക്ഷാഫലം നീക്കുകയായിരുന്നു.
കഴിഞ്ഞ ജൂലൈയില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ ക്രിക്കറ്റിലെ തിരക്ക് മൂലം ധോണി എഴുതിയിരുന്നില്ല. സെന്റ് സേവിയേഴ്‌സ് കോളേജില്‍ സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് ധോണിക്ക് അഡ്മിഷന്‍ ലഭിച്ചത്. എന്നാല്‍, കഴിഞ്ഞ സീസണിലെ വലിയ തിരക്ക് കാരണം ക്ലാസിലിരിക്കുന്നതില്‍ നിന്ന് ധോണിക്ക് ഇളവ് നല്‍കിയിരുന്നു