ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനിക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ധോണി രംഗത്ത്. കരാര്‍ കാലാവധി കഴിഞ്ഞിട്ടും ധോണിയുടെ പരസ്യം ഉപയോഗിച്ച കമ്പനിയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
ചെന്നൈയിലെ സുജാത ബയോടെക് കമ്പനിയ്ക്കെതിരെയാണ് ധോണി രംഗത്തെത്തിയിരിക്കുന്നത്. പരസ്യത്തിന്റെ ഫീ നല്‍കാന്‍ കമ്പനി തയ്യാറായിട്ടില്ലെന്ന് കാണിച്ചാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 2008ല്‍ ഒപ്പുവച്ച കരാര്‍ പ്രകാരം ഓരോ പാദത്തിലും കമ്പനി ധോണിയ്ക്ക് പരസ്യ ഫീസ് നല്‍കണമെന്നായിരുന്നു ധാരണയെന്ന് ക്രിക്കറ്റ് താരങ്ങളുടെ ബിസിനസ് മാനേജര്‍ പ്രതീക് സെന്‍ പറഞ്ഞു.
2008 വര്‍ഷത്തില്‍ ആദ്യത്തില്‍ പരസ്യതുക നല്‍കിയെങ്കിലും പിന്നീട് ഒരിക്കല്‍ പോലും ധോണിയ്ക്ക് ഫീ നല്‍കാന്‍ കമ്പനി തയ്യാറായില്ലെന്നാണ് പരാതിയില്‍ പറയുന്നത്. ഇതേത്തുടര്‍ന്നാണ് ലീഗല്‍ നോട്ടോസ് നല്‍കാന്‍ തീരുമാനിച്ചതെന്ന് സെന്‍ പറഞ്ഞു. കമ്പനിയുടെ ഉല്‍പ്പന്നങ്ങളില്‍ ഇപ്പോഴും ധോണിയുടെ പേരും ചിത്രങ്ങളും ഉപയോഗിക്കുന്നുണ്ട്. പരസ്യത്തിന് പണം നല്‍കാതെ എങ്ങിനെയാണ് ഇത്രയും കാലം ധോണിയുടെ പേരും ചിത്രങ്ങളും ഉപയോഗിക്കുക എന്നാണ് സെന്‍ ചോദിക്കുന്നത്