ഓക്ടോബറില്‍ നടക്കുന്ന ഇന്ത്യന്‍ പര്യടനത്തില്‍ ടെസ്റ്റ് മത്സരങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് ബി സി സി ഐ ക്രിക്കറ്റ് ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടു. ഏഴ് ഏകദിനങ്ങളടങ്ങിയ പരമ്പരയ്ക്ക് പകരം രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും കളിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. എന്നാല്‍ ഇതിനോട് ക്രിക്കറ്റ് ഓസ്ട്രേലിയ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ല.
ആഷസ് പരമ്പരയ്ക്കുള്ള മുന്നൊരുക്കമെന്ന നിലയില്‍ ടെസ്റ്റ് പരമ്പര കളിക്കാന്‍ ഓസ്ട്രേലിയ സന്നദ്ധമയേക്കുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ദക്ഷിണാഫ്രികയ്ക്കെതിരെ നടത്താനിരുന്ന അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര ഇത്തരത്തില്‍ രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവുമായി ബി സി സി ഐ പുന:ക്രമീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര നേടിയതോടെ ഐ സി സി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നതാണ് ബി സി സി ഐയുടെ മനംമാറ്റത്തിന് കാരണം.
ഇന്ത്യയുടെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ഈ വര്‍ഷം മതിയായ ടെസ്റ്റ് മത്സരങ്ങള്‍ ഇല്ലെന്ന പരാതിയെ തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ടെസ്റ്റ് കൂടി ഉള്‍പ്പെടുത്താന്‍ ഇരുബോര്‍ഡുകളും ധാരണയിലെത്തിയത്. ജൂലായില്‍ പാകിസ്ഥാനെതിരെ രണ്ട് ടെസ്റ്റുകളടങ്ങുന്ന പരമ്പരയില്‍ ഓസ്ട്രേലിയ പങ്കെടുക്കുന്നുണ്ട്. അതിനാല്‍ കൂടുതല്‍ ടെസ്റ്റ് കളിക്കാന്‍ ഓസീസ് തയ്യാറാവുമോ എന്നാണ് ബി സി സി ഐയുടെ ആശങ്ക