സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ യുവരക്തത്തിന് പ്രാമുഖ്യം നല്‍കിയപ്പോള്‍ ഐ പി എല്ലില്‍ വെടിക്കെട്ടുതിര്‍ത്ത റോബിന്‍ ഉത്തപ്പ എവിടെ എന്നായിരുന്നു ആരാധകരുടെ ചോദ്യം. ഉത്തപ്പയെ ഒഴിവാക്കിയതില്‍ ആരാധകര്‍ നിരാശരാവുകയും ചെയ്തു. എന്നാല്‍ ഉത്തപ്പയ്ക്ക് വിനയായത് പരുക്കാണെന്നാണ് ബി സി സി ഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഉത്തപ്പയ്ക്ക് പരുക്കേറ്റുവെന്ന് അറിയിച്ച ബി സി സി ഐ എന്നാല്‍ പരുക്കിന്‍റെ സ്വഭാവത്തെക്കുറിച്ച് വ്യക്തമാക്കിയില്ല. മോശം ഫോമിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കപ്പെട്ട പാതി മലയാളി കൂടിയായ ഉത്തപ്പ ഐ പി എല്ലിന്‍റെ മൂന്നാം പതിപ്പില്‍ മിന്നുന്ന ഫോമിലായിരുന്നു. എന്നിട്ടും ഉത്തപ്പയെ ട്വന്‍റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തതില്‍ സെലക്ടര്‍മാര്‍ക്കെതിരെ പരക്കെ വിമര്‍ശനമുയരുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് യുവതാരങ്ങളെ മാത്രം ഉള്‍പ്പെടുത്തി സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ യുവടീമിലും ഉത്തപ്പയില്ലാത്തന്ത് എന്ന ചോദ്യമുയരും മുന്‍പേ വിശദീകരണവുമായി ബി സി സി ഐ രംഗത്ത് വരികയായിരുന്നു. ഐ പി എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനു വേണ്ടി 16 കളികളില്‍ നിന്ന് 171.55 സ്ട്രൈക്ക് റേറ്റില്‍ 374 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു