കറാച്ചി: ഓസ്ട്രേലിയന്‍ പര്യടനത്തിന്റെ ദുര്‍ഭൂതം പാക് ക്രിക്കറ്റിനെ വിടാതെ വേട്ടയാടുന്നു. പര്യടനത്തിനിടെ പാക് പേസ് ബൗളര്‍ മുഹമ്മദ് ആസിഫ് ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന് വാട്സണിനെ വംശീയമായി അധിക്ഷേപിച്ചുവെന്ന്് പാക് ടീം മാനേജര്‍ അബ്ദുള്‍ റാഖിബ് ടീമിന്റെ പ്രകടനത്തെ കുറിച്ച് അന്വേഷണം നടത്തുന്ന സമിതിയോട് പറഞ്ഞു.
ടെസറ്റിന്റെ രണ്ടാം ദിവസം ആസഫ് ബ്ളഡി വൈറ്റ് എന്ന് വിളിച്ചുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഭാഗ്യം കൊണ്ടാണ് ആസിഫ് നടപടിയില്‍ നിന്ന് രക്ഷപ്പെട്ടതെന്നും ഓസ്ട്രേലിയന്‍ പര്യടനത്തെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സമിതി നടത്തിയ ഹിയറിങ്ങില്‍ റാഖിബ് പറഞ്ഞു. ഒരു പാക് ചാനല്‍ ഈ ഹിയറിങ് ചോര്‍ത്തി പുറത്തുവിടുകയായിരുന്നു.