യുദ്ധതന്ത്രങ്ങള്‍
മെനയാന്‍ മിടുക്കനായ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്‍റെ നാട്ടുകാര്‍ക്കു
പക്ഷേ, ദക്ഷിണാഫ്രിക്കയില്‍ തന്ത്രങ്ങള്‍ എല്ലാം പിഴച്ചു. ഒരൊറ്റക്കളി
കൂടി, മിക്കവാറും ജൊഹാന്നസ്ബര്‍ഗില്‍ നിന്ന് പാരിസിലേക്കു വണ്ടി കയറേണ്ടി
വരും. കണക്കുകൂട്ടലുകളും കിഴിക്കലുകളും ഫ്രഞ്ചു പടപ്പാളത്തില്‍ സജീവം.
ഉറുഗ്വെയോടു സമനില, മെക്സ്ക്കോയോടു രണ്ടു ഗോള്‍ തോല്‍വി, മിഷേല്‍
പ്ലറ്റിനിയുടെയും സിനദിന്‍ സിദാന്‍റെയും പുത്തന്‍കൂറ്റുകാര്‍ക്ക്
കണക്കുകൂട്ടലുകള്‍ നേരത്തെ പിഴച്ചു.
ഇനിയിപ്പോള്‍ ഇരുപത്തിരണ്ടാം തീയതിയാണ് ഗ്രൂപ്പ് എയി ലെ അടുത്ത
പോരാട്ടങ്ങള്‍. ദക്ഷിണാഫ്രിക്കയാണ് ഫ്രാന്‍സിന്‍റെ എതിരാളികള്‍. അടുത്ത
കളി മെക്സിക്കോയും ഉറുഗ്വെ യും തമ്മില്‍. അന്നറിയാം ഫ്രാന്‍സിന്,
നിക്കണോ പോണോ. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാല്‍ മതിയായിരുന്നു
എങ്കില്‍ എങ്ങനെയെങ്കിലും അതു നേടാമായിരുന്നു. എന്നാല്‍ മെക്സിക്കോയും
ഉറുഗ്വെയും സമനിലയില്‍ പിരിഞ്ഞാല്‍പ്പിന്നെ വിജയം കൊണ്ടും കാര്യമില്ല.
കണക്കെടുപ്പുകള്‍ ഇതായിരിക്കുമ്പോഴാണ് ഫ്രഞ്ച് പത്രം എല്‍ എക്വിപെ
ചെറിയൊരു കുസൃതി കാണിച്ചത്. സ്പോര്‍ട്സിനു മാത്രമായുള്ള ദിനപത്രമാണിത്.
ഫ്രാന്‍സിനെ പുറത്താക്കാന്‍ മെക്സിക്കോയും ഉറുഗ്വെയും മനപ്പൂര്‍വം കളി
സമനിലയാക്കുമോ എന്നായിരുന്നു പത്രത്തിന്‍റെ ചോദ്യം. മെക്സിക്കോയും
ഉറുഗ്വെയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളല്ലേ. പോരാഞ്ഞിട്ട് അയല്‍ക്കാരും.
ഫ്രാന്‍സിനെ പുറത്താക്കി രണ്ടാംഘട്ടത്തില്‍ കടക്കാനല്ലേ ഇവര്‍ ആഗ്രഹിക്കൂ?
എല്‍ എക്വിപെ സംശയത്തിനു ന്യായങ്ങള്‍ നിരത്തി.
മുന്‍പു പല തവണ ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നു പറഞ്ഞ് അവര്‍ ചില
ഭൂതകാലാനുവഭങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. 1982ല്‍ അള്‍ജീരിയയ്ക്ക്
ഇത്തരത്തിലൊരു അനുഭവം ഉണ്ടായി. ജര്‍മനി - ഓസ്ട്രിയ കളിയുടെ ഫലം അവര്‍ക്കു
നിര്‍ണായകമായിരുന്നു. എന്നാല്‍ അവര്‍ സമനിലയില്‍ പിരിഞ്ഞതോടെ അള്‍ജീരിയ
പുറത്താ യി. അതു മനപ്പൂര്‍വമുള്ള സമ നിലയായിരുന്നു എന്നു പിന്നീട്
അള്‍ജീരിയക്കാര്‍ കുറ്റപ്പെടുത്തി. 2004 യൂറോക്കപ്പില്‍ സുഹൃത്തുക്കളും
അയല്‍ക്കാരുമായ സ്വീഡ നും ഡെന്മാര്‍ക്കും തമ്മിലുള്ള കളി. ഈ പോരാട്ടം
നിര്‍ണായകമായത് ഇറ്റലിക്ക്. ആവേശത്തോടെ കളിച്ച് അയല്‍ക്കാര്‍ 2-2
സമനിലയില്‍ പിരിഞ്ഞപ്പോള്‍ ചാംപ്യന്‍ഷിപ്പില്‍ നിന്നു പുറത്തായത് ഇറ്റലി.
എന്നാല്‍ നാട്ടിലെ പത്രത്തിന്‍റെ കണ്ടെ ത്തലില്‍ തനിക്ക് അത്ര വിശ്വാസം
പോരെന്നാണ് ഫ്രഞ്ച് കോച്ച് റെയ്മണ്ട് ഡൊമനെ ക്കെ പറയുന്നത്. അടുത്ത
കളിയില്‍ ദക്ഷിണാഫ്രിക്കക്കെതിരേ രണ്ടും കല്‍പ്പിച്ചു പൊരുതും. അടുത്ത
കളിയെക്കുറിച്ച് ചിന്തിക്കുന്നി ല്ല. ബാക്കിയൊക്ക വരുന്നിടത്തു വച്ചു
കാണാം, നല്ല ക്ലിയര്‍ കട്ട് അഭിപ്രായം. ഉറുഗ്വെയുടെ കോച്ച് ഒസ്കാര്‍
തബാരെസ് ഫ്രഞ്ച് ക്യാംപിലേ ക്കു നോക്കിപ്പറയുന്നു, ഡോണ്ട് വറി, ഞങ്ങള്‍
മെക്സിക്കോക്കെതിരെ കളിക്കുന്നത് ജയിക്കാന്‍ തന്നെയാണ്. ഒത്തുകളിക്കുക,
മറ്റൊരു ടീമിനെ പുറത്താക്കുക, അത്തരം അജണ്ടകളൊന്നുമില്ല. മെക്സിക്കന്‍
കോച്ച് ജാവിയര്‍ അഗ്വിറെയുടെ വാക്കുകളും ഏതാണ്ട ഇതേ ഭാഷയില്‍.
കണക്കുകൂട്ടലുകളൊന്നും വേണ്ട. ഫ്രാന്‍സിനെതിരേ കളിച്ചതിലും നന്നായി
കളിക്കാനാണ് കളിക്കാരോടു പറഞ്ഞിരിക്കുന്നത്.