സി.വി. പാപ്പച്ചന്ബ്രസീലിന്റെ തോല്‍വി ലോകത്തെല്ലായിടത്തെയും, ഇന്ത്യയിലെയും
കേരളത്തിലെയും ആരാധകരെ നിരാശരാക്കി. എന്നാല്‍, ആ കളി
ശ്രദ്ധിച്ചവര്‍ക്കറിയാം- രണ്ടു കൂട്ടരും മികച്ച കളി പുറത്തെടുത്തില്ല.
ആദ്യ പകുതിയില്‍ ബ്രസീല്‍ ഒരുഗോളിനു മുന്നേറി എന്നതു സത്യം. എന്നാല്‍,
സെക്കന്‍ഡ് ഹാഫില്‍ ഗോള്‍ മടങ്ങിയതോടെ പ്രതിരോധത്തിലേക്കു വലിഞ്ഞ
ബ്രസീലിനെയാണു കണ്ടത്. ഹോളണ്ടിന്‍റെ രണ്ടു ഗോളും അത്ര
മികച്ചവയായിരുന്നില്ല. ഇരു കൂട്ടരും പരസ്പരം ഭയത്തോടെ കളിച്ചു.
പാസുകള്‍ നല്ല ധാരണയോടെ കൊടുത്തും വാങ്ങിയും മുന്നേറുന്നതാണ് കളിയുടെ
രസം. നിര്‍ഭാഗ്യവശാല്‍ ഇന്നലെ അതുണ്ടായില്ല. ആരും സെല്‍ഫ് കളിച്ചില്ലെന്നു
പറയാം. ഒരു കളിക്കാരന്‍റെ പെര്‍ഫോമന്‍സ് അയാളുടെ പാസിലും
പന്തടക്കത്തിലുമാണ്. പരസ്പരം പന്തുമായി മുന്നേറുന്ന ധാരണ നഷ്ടപ്പെട്ട
കളിയായിരുന്നു. റഫറിയിങ് വളരെ കൃത്യമായിരുന്നെന്നു പറയണം. ബ്രസീല്‍
കളിക്കാരനു റെഡ് കാര്‍ഡ് കിട്ടിയതു തന്നെ ഉദാഹരണം. വീണു കിടക്കുന്ന
കളിക്കാരനു വെറുതെ ഒരു ചവിട്ടു കൊടുക്കുന്നത് പ്രൊഫഷനല്‍ കളിക്കാര്‍
പണ്ടും ചെയ്യുന്നതാണ്, ഒതുക്കത്തില്‍. അതിന്നലെ പിടിക്കപ്പെട്ടു എന്നു
മാത്രം. എന്നാല്‍, ബ്രസീലിനെക്കാള്‍ ഫൗള്‍ ഗെയിമിലൂന്നിയതു
ഹോളണ്ടായിരുന്നു എന്നു പറയണം. കളിക്കാര്‍ തമ്മില്‍ വാഗ്വാദവുമുണ്ടായി.
രണ്ടു വിങ്ങില്‍ നിന്നും പന്ത് ഡ്രിബിള്‍ ചെയ്തു മുന്നേറുന്ന കളി
മറന്നതാണിന്നലെ സംഭവിച്ചത്. ബ്രസീലിന്‍റെ വിങ് ബാക്ക് മാത്രം നല്ല
ധാരണയുള്ള ചില നീക്കങ്ങള്‍ നടത്തി. ഹോളണ്ടിന്‍റെ ആര്യന്‍ റോബന്‍ ആദ്യ
പകുതിയില്‍ മികച്ച കളി പുറത്തെടുത്തില്ലെന്നു വേണം പറയാന്‍. എന്നാല്‍
സെക്കന്‍ഡ് ഹാഫില്‍ വിങ്ങിലൂടെ നല്ല മുന്നേറ്റങ്ങള്‍ നടത്താന്‍
അയാള്‍ക്കായി.
കളിക്കമ്പക്കാരുടെ ഫേവറിറ്റുകളിലൊന്നു പടിയിറങ്ങിയപ്പോള്‍ എന്‍റെ
ഭാര്യയടക്കമുള്ള ആരാധകര്‍ പറയുന്നു, കഷ്ടമായി എന്ന്. എന്നാല്‍ കളി ഇതാണ്.
ലോകത്തിനിഷ്ടപ്പെട്ട അര്‍ജന്‍റീന ഇന്നിറങ്ങുകയാണ്. അവരെ
കാത്തിരിക്കുന്നതും വളരെ ടഫ് ഗെയിം തന്നെ. ആദ്യം മുതല്‍ മികച്ച
ഒത്തിണക്കത്തോടെ കളിച്ചാലേ മുന്നേറാനാവൂ. ആദ്യ ഘട്ടത്തില്‍ ഗോള്‍
വഴങ്ങിയാല്‍ കാര്യങ്ങള്‍ കുഴപ്പത്തിലാവും. ജര്‍മനി ഓള്‍ ഔട്ട് പവര്‍ ഗെയിം
കളിക്കുന്ന ടീമാണ്. നാലു ഗോള്‍ വഴങ്ങിയാലും അവര്‍ ഒരേപോലെ കളിക്കും.
മറഡോണയുടെ ഗെയിം പ്ലാന്‍ അര്‍ജന്‍റീ നയെ ജയിപ്പിക്കുമെന്നു പറയാനാവില്ല.
കോച്ചല്ല, കളത്തില്‍ കളിക്കുന്ന പ്ലെയേഴ്സാണു കളി നിയന്ത്രിക്കുന്നത്.
ജയിച്ചാല്‍... എന്നേ മറഡോണ പോലും പറഞ്ഞിട്ടുള്ളൂ. ഞാന്‍ ജയിപ്പിക്കും
എന്നു പറഞ്ഞിട്ടില്ല. അതാണു കളിയുടെ വ്യത്യാസം. മെസിയും ടെവസും ഉള്‍പ്പട്ട
സംഘം നന്നായി കളിച്ചാല്‍ മാത്രമേ- നേരത്തെ പറഞ്ഞതുപോലെ ഓരോ പ്ലെയറും
അവരവരുടെ ഗെയിം ഒത്തിണക്കത്തോടെ കളിച്ചാല്‍ മാത്രമേ ജയിക്കൂ. കളിയുടെ
എല്ലാ സമയവും ഒരുപോലെ കളിക്കാനുള്ള ചങ്കൂറ്റമുള്ള ടീമാണു ജര്‍മനി