1966ലെ
വേള്‍ഡ്കപ്പ് മത്സരത്തിലൂടെയാണു ഉത്തര കൊറിയയെ ഫുട്ബോള്‍ ലോകം
അറിയുന്നത്. ടീമംഗങ്ങളെ അതീവരഹസ്യമായാണു പരിശീലിപ്പിച്ചിരുന്നത്.
കളിക്കാരെ അവരുടെ വീട്ടുകാര്‍, ഭാര്യമാര്‍, കാമുകിമാര്‍ എന്നിവരില്‍
നിന്നെല്ലാം അകറ്റി മാസങ്ങളോളം ഒളിവില്‍ പാര്‍പ്പിച്ചുകൊണ്ടായിരുന്നു
പരിശീലനം. ഒരു കമ്യൂണിസ്റ്റ് രാഷ്ട്രം സ്റ്റേറ്റിന്‍റെ പ്രധാനപ്പെട്ട
ആവശ്യം നിര്‍വഹിക്കുമ്പോള്‍ അവിടെ മനുഷ്യാവകാശ സംഘടനകള്‍ക്കോ
കോടതികള്‍ക്കോ ഇടപെടാന്‍കഴിയില്ലല്ലൊ. അതിന്‍റെ ഫലമായി ഇംഗ്ലണ്ടില്‍
നടന്ന 1966ലെ ലോകകപ്പ് മത്സരത്തില്‍ ആ വര്‍ഷം കപ്പ്
നേടുമെന്നുറപ്പിച്ചുവന്ന ഇറ്റലിയെ ഉത്തര കൊറിയ തോല്‍പ്പിച്ചു.
തുടര്‍ന്നു പോര്‍ച്ചുഗലിനെതിരെ കളിയുടെ 15 മിനിറ്റിനകം മൂന്നു ഗോളുകള്‍
നേടി. യുസേബിയോവിന്‍റെ അത്ഭുത സിദ്ധികളില്‍ അന്നു പോര്‍ച്ചുഗല്‍ വിജയം
നേടി. അതേ കൊറിയയുടെ മറ്റൊരു പാതിയായ ദക്ഷിണ കൊറിയയാണു ലോകകപ്പില്‍
കൂടുതല്‍ തിളങ്ങിയ ഏഷ്യന്‍ രാഷ്ട്രം.
2002ല്‍ പോര്‍ച്ചുഗലിനെയും സ്പെയിനിനെയും ഇറ്റലിയെയും പരാജയപ്പെടുത്തിയ
ദക്ഷിണ കൊറിയ ആഫ്രിക്കയില്‍ ഗ്രീസിനെതിരേ തങ്ങളുടെ കരുത്ത് ഒരിക്കല്‍കൂടി
പ്രകടിപ്പിച്ചിരിക്കുന്നു. ആറുവര്‍ഷം മുന്‍പു യൂറോപ്യന്‍
ചാംപ്യന്‍മാരായിരുന്ന ഗ്രീസിനു ലോകകപ്പില്‍ കാര്യമായ നേട്ടങ്ങളൊന്നും
ഉണ്ടാക്കാനായില്ല. ലോക റാങ്കിങില്‍ ദക്ഷിണ കൊറിയ 47ാം സ്ഥാനത്തും ഗ്രീസ്
17ാം സ്ഥാനത്തുമാണ്. റാങ്കിങ്ങിലെ ഈ അന്തരം കളിയില്‍ കണ്ടില്ല. കൊറിയന്‍
പടയെ ഏഴാം മിനിറ്റില്‍തന്നെ സ്ട്രൈക്കര്‍ ലീ ജുങ് സൂ മുന്നിലെത്തിച്ചു.
രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ പാര്‍ക് ജി സുങ് ടീമിനു രണ്ടാം ഗോളും
നേടിക്കൊടുത്തു. തുടരെ പങ്കെടുത്ത മൂന്നു ലോകകപ്പിലും ഗോള്‍നേടുക എന്ന
ബഹുമതിക്കു പുറമെ മാന്‍ ഒഫ് ദിമാച്ച് അവാര്‍ഡിനും പാര്‍ക് അവകാശിയായി.
നമ്മുടെ നാട്ടുകാര്‍ അടുത്തൊന്നും ഒരു ലോകകപ്പ് മത്സരത്തില്‍
പങ്കെടുക്കാനിടയില്ല. വന്‍കരയെങ്കിലും ജയിച്ചതില്‍ ഏഷ്യക്കാരെന്ന
നിലയ്ക്കു നമ്മുക്ക് അഭിമാനിക്കാം. ആഘോഷിക്കാം- “”ജബുലാനി’’.
ആഫ്രിക്കന്‍ സൂപ്പര്‍ ഈഗിള്‍സ് എന്ന അര്‍ജന്‍റീന, ലോകഫുട്ബോളില്‍
തുടക്കക്കാരായ നൈജീരിയയെ ഒരു ഗോളിന്, ഒരേ ഒരു ഗോളിനു
തോല്‍പ്പിച്ചിരിക്കുന്നു. കളിയുടെ ആറാം മിനിറ്റില്‍ ഡിഫന്‍ഡര്‍ ഹെയിന്‍സ്
അര്‍ജന്‍റീനയെ മുന്നിലെത്തിച്ചു. പെനല്‍റ്റി സ്പോട്ടില്‍നിന്ന് ഒരു
സ്പോട്ട് കിക്കിന്‍റെ ശക്തിയോടെ ഗോളിലേക്കു ഹെഡ് ചെയ്തുകൊണ്ടാണു
ഹെയ്ന്‍സ് ആ ഗോള്‍ നേടിയത്. പിന്നീട് ഇരു ടീമുകളും ഗോളടിക്കാതെ കളി
അവസാനിപ്പിക്കുകയായിരുന്നു. “”അര്‍ജന്‍റീനയെ തടയാന്‍ മെസിയെ പൂട്ടുക’’-
ഒരു മുദ്രാവാക്യം പോലെ കേട്ടുകൊണ്ടിരുന്ന വാക്യത്തില്‍
ചിലര്‍ക്കെങ്കിലും സംശയം തോന്നിയിരിക്കും. മെസി കൂടാതെ അര്‍ജന്‍റീ
നക്കാര്‍ക്ക് വേറെ കഴിവുള്ള കളിക്കാരില്ലെ.... ആ സംശയം തീര്‍ക്കും
വിധമായിരുന്നു മൈതാനിയില്‍ നിറഞ്ഞു കളിച്ച മെസിയുടെ പ്രകടനം.
ഗോളടിച്ചില്ലെങ്കിലും കൂട്ടുകാര്‍ക്കു ഗോളടിക്കാന്‍ നിരവധി അവസരങ്ങള്‍
തുറന്നുകൊടുത്ത മെസി സ്വന്തം നിലയ്ക്കു ശക്തിയായി നാലു ഷോട്ടുകള്‍
എതിര്‍വലയത്തെ ലക്ഷ്യമാക്കി തൊടുത്തിരുന്നു. കളിയിലെ കേമനായി
തെരഞ്ഞെടുത്ത നൈജീരിയന്‍ ഗോളി എനിയേമ ഗോളടിക്കുന്നതിനു മെസിക്ക്
തടസമായി. യുവാന്‍ റോമന്‍ റിക്വല്‍മിയെ തഴഞ്ഞു ടീമിന്‍റെ മധ്യനിരയില്‍
പരീക്ഷണം നടത്തിയ മറഡോണ, മെസി- ഹിഗ്വെയ്ന്‍ കൂട്ടുകെട്ടു
വിജയിക്കുമെന്നാണു കരുതിയത്. പക്ഷെ, എഴുപത്തെട്ടാം മിനിറ്റില്‍
കോച്ചുതന്നെ ഹിഗ്വെയ്നെ പുറത്തേക്കുവിളിച്ച് മിലിറ്റോയെ പകരക്കാരനായി
ഇറക്കുന്നതു കണ്ടു. ഒരുഗോള്‍ജയം അര്‍ജന്‍റീനയുടെ പ്രശസ്തിക്കും കഴിവിനും
ചേര്‍ന്നതല്ലെന്നു തോന്നിയായിരിക്കണം ഇത്.
ഇന്നലെ മൂന്നാം കളിയില്‍ കരുത്തരായ ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട്
അമേരിക്ക സമനില നേടി. ഇംഗ്ലിഷ് ഗോളി റോബര്‍ട്ട് ഗ്രീനിന്‍റെ
പിഴവുകൊണ്ടാണു സമനില ഗോള്‍ വഴങ്ങേണ്ടിവന്നതെങ്കിലും സ്റ്റീവന്‍
ജെറാര്‍ഡ്- വെയ്ന്‍ റൂണി, ഹെസ്കി, ഫ്രാങ്ക് ലംപാര്‍ഡ് തുടങ്ങിയ
താരനിരയുമായി ഇറങ്ങിയ ഇംഗ്ലിഷ് ടീം ഗോളടിക്കാത്തതിന് ഗ്രീനിന്‍റെ പിഴവു
മാത്രം മതിയായ കാരണമാവുന്നില്ല. റൂണി-ഹെസ്കി കൂട്ടുകെട്ടില്‍ വരും
നാളുകളില്‍ വിജയം വരിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് കോച്ച് ഫാബിയോ
കാപ്പെലോ