| AMMA , FEFKA, MACTA, and other film association news...... | |
|
+41baasha pandit sanjeev dilipfan neelakandan bharathchandran narendrannair kannan nair manzoor nishpakshan suku kiwi nair thanthonni Thakara innachan menon manavalan mohan M.R.P merlin vettukuzhi thalathil dineshan smitha ombhatia yeldo987 mangalasseri naayakan willy deathrace ajith_mc86 maadambi mohan.thomas balram raja Sandeep safalpu roshanpeter MANNADIYAR dracula real hero 45 posters |
|
Author | Message |
---|
dilipfan Active member
Posts : 221 Points : 266 Reputation : 0 Join date : 2010-02-04 Location : thrissur
| Subject: Re: AMMA , FEFKA, MACTA, and other film association news...... Wed Dec 07, 2011 5:45 am | |
| ആദാമിന്റെ മകനെ ഭയക്കുന്നവര്‍ ആരൊക്കെ
ഓസ്ക്കാര്‍ നോമിനേഷന് വരെ ലഭിച്ച് ശ്രദ്ധാകേന്ദ്രമായിമാറിക്കൊണ്ടിരിക്കുന്ന ആദാമിന്റെ മകന് അബു ഗോവയില്‍ മത്സരവിഭാഗത്തിലാണ് ഉള്‍പ്പെടുന്നതെന്ന സത്യം ഒരു മാസം മുമ്പേ അറിയാമെന്നിരിക്കെ രജതമയൂരം ലഭിച്ചശേഷം ഇങ്ങനെ ഒരു നിയമപ്രശ്നം ഉത്ഭവിച്ചത് ഖേദകരമാണ്.
കാഞ്ചീവരം എന്ന തന്റെ ചിത്രത്തിനും മുമ്പ് ഈ അവസ്ഥ ഉണ്ടായിരുന്നുവെന്നാണ് ചെയര്മാന് പ്രിയദര്ശന് പറയുന്നത്. ഭേദഗതി ചെയ്യാന്‍ കഴിയാത്ത അത്ര കടുപ്പമുള്ളതാണോ ഈ സാങ്കേതിക നിയമങ്ങള്‍, അല്ലെങ്കില്‍ രണ്ടു രാജ്യാന്തരമേളയില്‍ മത്സരവിഭാഗത്തില്‍ ഉള്‍പ്പെട്ടാലുള്ള പ്രശ്നമെന്താണ് എന്നും മനസ്സിലാകുന്നില്ല.
സത്യം അതാവാന്‍ തരമില്ല, അബുവിനെ ആരൊക്കെയോ ഭയക്കുന്നുണ്ട്. ഇനിയും അംഗീകാരങ്ങള്‍ വാരിക്കൂട്ടും അബു എന്ന ഭയപ്പാട്, ഒരുപാട് പേരുടെ ഉറക്കം കെടുത്തുന്നുണ്ട്. ഓസ്ക്കാറില്‍ എന്തെങ്കിലും അബു നേടിയെടുത്താല്‍ ചിലര്‍ക്കൊക്കെ ഹൃദയസ്തംഭനം വരെ സംഭവിച്ചുകൂടായ്കയില്ല അതാണ് ഇവിടുത്തെ അവസ്ഥ.
ഏതായാലും ഈ നിലപാടുകള്‍ അത്ര ശുഭകരമല്ല എന്ന് ഓര്‍ക്കുന്നത് നല്ലതാണ്. ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പതിനൊന്ന് സിനിമകളാണ് ഇപ്പോള്‍ മത്സരവിഭാഗത്തില്‍ ഉള്ളത്. ആദിമധ്യാന്തം ഡിവിഡി സെലക്ഷന് കമ്മിറ്റിക്ക് മുന്നില്‍ വന്നത് പിന്നീട് ആരോ ബോധപൂര്‍വ്വം മാറ്റി എന്നാണ് സെലക്ഷന് കമ്മിറ്റി ചെയര്മാന് പറയുന്നത്.
വമ്പന്മാരുടെ സിനിമകള്‍ തള്ളിപോയപ്പോള് അവശേഷിക്കുന്നത് രണ്ട് നവാഗതരുടെ ചിത്രങ്ങള്‍, ഇക്കാര്യം ദഹിക്കാത്തവരാണ് ഇതില്‍ കളിച്ചതെന്ന് ഉറപ്പായിരിക്കുന്നു. യോഗ്യതയുണ്ടായിട്ടും ഒരു മലയാളം ചിത്രം പോലും ഉള്‍പ്പെടുത്താതെ മലയാളി ഈ മേളയെ അതിജീവിച്ചേക്കും ഒരിക്കലും മാറാത്ത ചില നിലപാടുകള്‍പോലെ. ഇത് നാണക്കേടുതന്നെയാണ് തിരുത്താന്‍ ഇനിയും സമയമുണ്ട് | |
|
| |
innachan Active member
Posts : 114 Points : 132 Reputation : 0 Join date : 2010-03-27 Age : 44 Location : thrissur
| Subject: Re: AMMA , FEFKA, MACTA, and other film association news...... Fri Dec 09, 2011 4:43 am | |
| ജയലളിതയെ കാണാന്‍ മലയാള സിനിമാ താരങ്ങളുടെ സംഘംതിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മലയാള സിനിമാതാരങ്ങള്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കാണാനൊരുങ്ങുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ജയലളിതയോടൊപ്പം ഒരുമിച്ച് അഭിനയിച്ച സീനിയര്‍ താരങ്ങള്‍ മുഖേന സംസാരിച്ചശേഷം താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ ചെന്നൈയിലെത്തി നേരിട്ടു കാണാനാണു താരങ്ങളുടെ തീരുമാനം. മലയാളത്തിനു പുറമേ തമിഴ്ചിത്രങ്ങളിലും അഭിനയിക്കുന്ന ചെന്നൈയില്‍ താമസിക്കുന്ന ഒരു മലയാളി നടനാണു ജയലളിതയെ കാണാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സിനിമാതാരങ്ങള്‍ ഇതുവരെ പ്രതികരിക്കാന്‍ തയാറായില്ലെന്ന പരാതി പരിഹരിക്കാനാണു അമ്മയുടെ നേതൃത്വത്തില്‍ ഇത്തരത്തിലൊരു ശ്രമം. വര്‍ഷങ്ങള്‍ക്കു മുന്‍പ് ജയലളിതയോടൊപ്പം ഒരുമിച്ചഭിനയിച്ച സീനിയര്‍ താരമായ സുകുമാരിയാണു ചര്‍ച്ചകള്‍ക്കു മേല്‍നോട്ടം വഹിക്കുന്നത്. ജയലളിതയുമായി സുകുമാരി ഫോണില്‍ സംസാരിച്ചതായി സൂചനയുണ്ട്. ചെന്നൈയിലെ ജയലളിതയുടെ ഓഫീസില്‍നിന്ന് അനുകൂല സമീപനമാണ് ലഭിച്ചത്. താരസംഘടനയായ അമ്മയുടെ ഭാരവാഹികളായ ഇന്നസെന്റ്, ഇടവേള ബാബു എന്നിവരുടെ നേതൃത്വത്തില്‍ സുകുമാരിയോടൊപ്പം ചില സീനിയര്‍ താരങ്ങളും ജയലളിതയെ സന്ദര്‍ശിക്കും. തമിഴ് സിനിമാ രംഗത്തു വിവരം ലഭിച്ചാല്‍ പ്രതിഷേധം ഉയരുമെന്നതിനാല്‍ ഈ വിവരം കൂടുതല്‍ പരസ്യമാക്കേണ്ടതില്ലെന്ന നിലപാടാണ് അമ്മയുടേത്. ചെന്നൈയില്‍ താമസിക്കുന്ന ഒരു മലയാളി നടനാണു ജയലളിതയുടെ പോയസ് ഗാര്‍ഡന്‍സിലെ വസതിയുമായി ബന്ധപ്പെടുന്നത്. അദ്ദേഹം തമിഴ് ചിത്രങ്ങളിലും അഭിനയിക്കുന്നതിനാല്‍ കേരളത്തിനു വേണ്ടി ഇടപെടുന്ന വിവരം രഹസ്യമാക്കി വയ്ക്കാനാണ് അമ്മയുടെ തീരുമാനം. - സി.എസ്. സിദ്ധാര്ത്ഥന് source : [You must be registered and logged in to see this link.] | |
|
| |
saivar New Member
Posts : 45 Points : 51 Reputation : 0 Join date : 2011-02-06
| Subject: Re: AMMA , FEFKA, MACTA, and other film association news...... Tue Dec 13, 2011 2:19 am | |
| പഴിയേല്‍ക്കാന്‍ വയ്യ, പ്രിയന് ഒഴിഞ്ഞേക്കും?[You must be registered and logged in to see this image.]ഏറെ പ്രതീക്ഷകളോടെ ഏറ്റെടുത്ത ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം സംവിധായകന് പ്രിയദര്ശന് ഒഴിഞ്ഞേക്കുമന്ന് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്ത് ഇപ്പോള്‍ നടന്നുവരുന്ന ചലച്ചിത്രമേളയ്ക്ക് ശേഷം പദവി ഒഴിയാനാണ് പ്രിയന് ആലോചിയ്ക്കുന്നതെന്ന് സൂചനകളുണ്ട്. അക്കാദമിയല്‍ നടക്കുന്ന ചില തെറ്റായ കീഴ് വഴക്കങ്ങളുടെ ഉത്തരവാദിത്വം ചെയര്മാന് എന്ന നിലയില്‍ ഏല്‍ക്കേണ്ടി വരുന്നത് പ്രിയനെ അസ്വസ്ഥനാക്കുന്നുണ്ട്. ചലച്ചിത്ര മേളയോടനുബന്ധിച്ചുണ്ടായ വിവാദങ്ങളില്‍ തന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടതും ഈ സംവിധായകനെ ഏറെ നിരാശനാക്കിയിരുന്നു. അക്കാദമിയിലെ ചിലരുടെ കളികള്‍ മൂലം ആദിമധ്യാന്തം എന്ന ചിത്രം ഒഴിവാക്കപ്പെട്ട വിവാദത്തില്‍ പ്രിയന് വ്യക്തിപരമായി തന്നെ മാപ്പു പറയേണ്ടി വന്നിരുന്നു. ഇതൊക്കെയാണ് അദ്ദേഹത്തെ സ്ഥാനം ഒഴിയാന്‍ പ്രേരിപ്പിയ്ക്കുന്നത്. അദ്ദേഹത്തെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. അക്കാഡമി ഡെപ്യുട്ടി ഡയറക്ടര്‍ സ്ഥാനം ബീനാപോളിനും സജിതാ മഠത്തിലിനും ഉടന്‍ തന്ന നഷ്ടമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: AMMA , FEFKA, MACTA, and other film association news...... Wed Dec 14, 2011 9:12 am | |
| ithinonnum ivde chodikkaanum parayaaanum aaarumille?
aaaravidee............!!!!!!!!!!! | |
|
| |
thalathil dineshan Active member
Posts : 189 Points : 205 Reputation : 0 Join date : 2010-05-02 Age : 51 Location : Mumbai
| Subject: Re: AMMA , FEFKA, MACTA, and other film association news...... Wed Dec 14, 2011 11:16 pm | |
| oru nalla cinema pradarshippikkan anumathi nishedicha reethi thanne...ee festival inte sambhavana aanello... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: AMMA , FEFKA, MACTA, and other film association news...... Thu Dec 15, 2011 9:10 am | |
| open forum ellaam nalla rasamaaayirunnu
therivili illaaarunnu ennumaaathram
vere ellaam undaarunnu | |
|
| |
manikandan New Member
Posts : 85 Points : 87 Reputation : 0 Join date : 2010-03-29 Age : 37 Location : Wayanad<----->Ernakulam
| Subject: Re: AMMA , FEFKA, MACTA, and other film association news...... Sun Dec 18, 2011 1:36 am | |
| ellam kulamaakki ennu paranjaal matheyello... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: AMMA , FEFKA, MACTA, and other film association news...... Wed Dec 21, 2011 9:10 am | |
| avasaaanam manthriyude vaka oru PUNCHum.... | |
|
| |
avatar Active member
Posts : 149 Points : 165 Reputation : 0 Join date : 2010-04-03 Age : 94 Location : Pandora
| Subject: Re: AMMA , FEFKA, MACTA, and other film association news...... Fri Dec 23, 2011 5:59 am | |
| മുല്ലപ്പെരിയാറിനെ ചൊല്ലി 'അമ്മ'യില്‍ ഭിന്നത?
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിവിധമേഖലകളിലുള്ള പ്രമുഖര്‍ പ്രതിഷേധം അറിയിച്ചിട്ടും കേരളത്തിലെ ചില സിനിമാതാരങ്ങള്‍ മാത്രം മിണ്ടിയില്ല.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സിനിമാതാരങ്ങള്‍ മൗനം തുടരുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നപ്പോള്‍ വിഷയം ചര്‍ച്ച ചെയ്യാനായി ജയലളിതയെ സന്ദര്‍ശിക്കാന്‍ സിനിമാതാരങ്ങളുടെ സംഘടനയായ അമ്മ തീരുമാനിച്ചു.
എങ്കിലും മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് താരങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടായതായാണ് സൂചന. അടുത്തിടെ ഒരു സിനിമാമാസികയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുരേഷ് ഗോപി ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നത് അമ്മയിലെ ചില അംഗങ്ങളെ ചൊടിപ്പിച്ചിട്ടുണ്ടത്രേ.
തമിഴ് സിനിമയില്‍ സജീവമായിരിക്കുന്ന ചില നടന്മാരാണ് സുരേഷ് ഗോപി ഈ വിഷയത്തില്‍ പ്രതികരിയ്ക്കുന്നതിനെ എതിര്‍ക്കുന്നത്.
സുരേഷ് ഗോപി മുല്ലപ്പെരിയാറിനെതിരെ ശക്തമായി രംഗത്തു വരുന്നത് തന്നെപ്പോലെയുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഒരു നടന് താരസംഘടനയെ അറിയിച്ചു കഴിഞ്ഞു. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: AMMA , FEFKA, MACTA, and other film association news...... Fri Dec 23, 2011 9:23 am | |
| തമിഴ് സിനിമയില്‍ സജീവമായിരിക്കുന്ന ചില നടന്മാരാണ് ...
angine ippo ivde aaraa ulle??? | |
|
| |
shyam Active member
Posts : 129 Points : 132 Reputation : 0 Join date : 2011-02-06
| Subject: Re: AMMA , FEFKA, MACTA, and other film association news...... Thu Jan 05, 2012 2:57 am | |
| atharappa... narein aayirikkum.... | |
|
| |
Sponsored content
| Subject: Re: AMMA , FEFKA, MACTA, and other film association news...... | |
| |
|
| |
| AMMA , FEFKA, MACTA, and other film association news...... | |
|