സാവോപോളോ: ബ്രസീലിയന്‍ കോച്ച് ദുംഗയുടെ ലോകകപ്പ് പരിശീലന പദ്ധതികള്‍ക്കു
താരങ്ങളുടെ പിന്തുണ. ടീമിനെയും പരിശീലനത്തെയും സംബന്ധിച്ച വിവരങ്ങള്‍
പുറത്തുവിടാത്ത ദുംഗയുടെ നിലപാടിനെആരാധകരും മാധ്യമങ്ങളും വിമര്‍ശിച്ച
പശ്ചാത്തിലത്തിലാണ് താരങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
ടീമിന്റെയും
കേളീശൈലിയുടെയും കാര്യത്തില്‍ ദുംഗയ്ക്ക് വ്യത്യസ്തമായ
കാഴ്ച്ചപ്പാടാണുള്ളതെന്നു മിഡ്ഫീല്‍ഡര്‍മാരായ ഗില്‍ബര്‍ട്ടോ സില്‍വയും
ക്ലെബേഴ്‌സനും പറയുന്നു. മുന്‍ കോച്ച് ലൂയി ഫിലിപ്പ് സ്‌കൊളാരിയുടെയും
ദുംഗയുടെയും പരിശീലനരീതികള്‍ വ്യത്യസ്തമാണ്. ഏറ്റവും മികച്ച ടീമിനെ
കണ്ടെത്താനാണ് കോച്ച് ശ്രമിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കോച്ചിങ്
ക്യാമ്പുകളില്‍ മാധ്യമ നിരോധനമെന്ന ആരോപണം ഗില്‍ബര്‍ട്ടോ നിഷേധിച്ചു.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും പ്രതിബന്ധമുള്ളതായി
തോന്നുന്നില്ല. പത്രക്കാരെല്ലാം മറ്റൊരു ടീമിനൊപ്പമാണെന്നേയുള്ളു.
മിഡ്ഫീല്‍ഡര്‍മാരുടെ കാര്യത്തിലുണ്ടായ വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ല.
ആരു കളിച്ചാലും കളിച്ചില്ലെങ്കിലും ലക്ഷ്യമാണു പ്രധാനമെന്നും
ഗില്‍ബര്‍ട്ടോ. റൊണള്‍ഡീഞ്ഞോയുടെയും സാന്റോസ് ഗാന്‍സോയുടെയും അഭാവം
ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, ബ്രസീലിനു മികച്ച 23
കളിക്കാരുണ്ടെന്നായിരുന്നു ക്ലെബേഴ്‌സന്റെ മറുപടി.