ലണ്ടന്ദക്ഷിണാഫ്രിക്കയിലെ സൂപ്പര്‍ ഫ്ളോപ്പ് താരങ്ങളില്‍ നമ്പര്‍ വണ്‍ ആയി മാറി
ആരാധകരുടെ കൂക്കുവിളി ഏറ്റുവാങ്ങിയ ഇംഗ്ലണ്ട് സ്ട്രൈക്കര്‍ വെയ്ന്‍
റൂണിക്ക് സഹതാരം മൈക്കിള്‍ ഓവന്‍റെ പിന്തുണ. ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ്
ക്ലബ് മാഞ്ചെസ്റ്റര്‍ യുനൈറ്റഡിലും റൂണിയുടെ സ്ട്രൈക്കിങ് പാര്‍ട്ട്ണറാണ്
ഇംഗ്ലിഷ് താരമായ ഓവന്‍. ദക്ഷിണാഫ്രിക്കന്‍ മണ്ണിനെ ഇളക്കിമറിക്കുന്ന
പ്രകടനമികവ് പുറത്തെടുക്കുന്ന താരമാകുമെന്ന പ്രതീക്ഷകളും പേറിയാണ് റൂണി
ആഫ്രിക്കയില്‍ വിമാനമിറങ്ങിയത്.
എന്നാല്‍, ഗ്രൂപ്പ്, പ്രീ ക്വാര്‍ട്ടര്‍ തലങ്ങളിലെ നാല്
മത്സരങ്ങളിലൊന്നിലും ഒരു തവണ പോലും പന്ത് വലയിലെത്തിക്കാനാകാതെ
തലകുനിച്ചു മടങ്ങുകയായിരുന്നു റൂണി.
റൂണി ലോകോത്തര താരമാണ്, രണ്ട് മൂന്ന് ആഴ്ചത്തെ വിശ്രമത്തിനു ശേഷം പതിവ്
ഫോമില്‍ തിരിച്ചെത്താന്‍ റൂണിക്കു കഴിയും. മോശം പ്രകടനം പുറത്തെടുത്ത
നിരവധി താരങ്ങളുണ്ടായിട്ടും വിമര്‍ശകരെല്ലാം റൂണിയെ മാത്രം ലക്ഷ്യം
വയ്ക്കുന്നത് തെറ്റാണെന്നും ഓവന്‍. ഇരുപത്തിനാലുകാരനായ റൂണിക്ക് ലോകകപ്പ്
പോലുള്ള വേദികളില്‍ തിളങ്ങാന്‍ ഇനിയും അവസരമുണ്ടെന്നും ഓവന്‍.
ലോകകപ്പ് ടീമില്‍ പരുക്കിനെത്തുടര്‍ന്ന് ഇടംപിടിക്കാനായില്ലെങ്കിലും,
എപ്പോള്‍ വിളിവന്നാലും ടീമിനൊപ്പം ചേരാന്‍ തയാറാണെന്നും ഓവന്‍
അറിയിച്ചു. ഇംഗ്ലണ്ട് ടീം ജര്‍മനിയോട് തോറ്റ് പ്രീ ക്വാര്‍ട്ടറില്‍
പുറത്താകുന്നത് കാണേണ്ടിവന്നത് ഏറെ ദുഃഖകരമെന്നും മുന്‍ ന്യൂകാസില്‍
യുനൈറ്റഡ് താരം