| Filim News ...Latest Updates.... | |
|
+43neelakandan kannan nair bharathchandran willy dilipfan sanjeev merlin manavalan vikalan nair thambi M.R.P narendrannair Alexander roshanpeter avatar jagan ombhatia machan innachan mangalasseri safalpu thalathil dineshan mithravishnu bellari raja raja kiwi allambans thanthonni dracula smitha menon mohan vettukuzhi suku devan naayakan maadambi MANNADIYAR deathrace real hero yeldo987 mohan.thomas 47 posters |
|
Author | Message |
---|
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: Filim News ...Latest Updates.... Tue Nov 23, 2010 9:30 am | |
| Vaidooryam kandu madutha oru kadhayaalum ennu karuthunnu.Pinne pattalam backdrop oru new pitchinu saadhyatha orukunnu.Kandariyam | |
|
| |
thambi Active member
Posts : 244 Points : 270 Reputation : 1 Join date : 2010-01-17 Location : kothamangalam
| Subject: Re: Filim News ...Latest Updates.... Wed Nov 24, 2010 8:09 am | |
|
നവ്യാ നായര്‍ക്ക് ആണ്‍കുഞ്ഞ് [You must be registered and logged in to see this image.] നടി നവ്യാ നായര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ തിങ്കളാഴ്ചയായിരുന്നു നവ്യയുടെ പ്രസവം, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ചങ്ങനാശേരി സ്വദേശി സന്തോഷ് നാരായണനുമായുള്ള വിവാഹത്തിന് പിന്നാലെ നവ്യ മുംബൈയിലേയ്ക്ക് താമസം മാറ്റിയിരുന്നു.
നാലുമാസം ഗര്‍ഭിണിയായിരിക്കെയാണ് നവ്യ സദ്ഗമയ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. മലയാളത്തില്‍ നവ്യ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം സദ്ഗമയ ആണ്.
പിന്നീട് നവ്യ അഭിനയത്തിന് ഇടവേള നല്‍കുകയായിരുന്നു. അമ്മയായതിന് ശേഷവും അഭിനയജീവിതം തുടരുമോയെന്ന കാര്യം നവ്യ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. | |
|
| |
vikalan Active member
Posts : 155 Points : 167 Reputation : 0 Join date : 2010-03-23
| Subject: Re: Filim News ...Latest Updates.... Wed Nov 24, 2010 8:21 am | |
| കിടപ്പറരംഗം മാറ്റിയാല്‍ അഭിനയിക്കാമെന്ന് ആഷ് [You must be registered and logged in to see this image.] ബോളിവുഡിലെ ശ്രദ്ധേയ സംവിധായകന്‍ മഥൂര്‍ ഭണ്ഡാര്‍ക്കറുടെ ഡ്രീം പ്രൊജക്ടായ ഹീറോയിനില്‍ അഭിനയിക്കാന്‍ ഐശ്വര്യ റായ് സമ്മതം മൂളിയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഒരു പ്രധാന ഉപാധി മുന്നോട്ടുവച്ചുകൊണ്ടാണത്രേ ഐശ്വര്യ ചിത്രത്തില്‍ അഭിനയിക്കാമെന്ന് പറഞ്ഞിരിക്കുന്നത്.
കാര്യം മറ്റൊന്നുമല്ല കൂടുതല്‍ സെക്‌സിയായ ലവ് മേക്കിങ് സീനുകളില്‍ തനിക്ക് അഭിനയിക്കാന്‍ കഴിയില്ലെന്നാണ് ഐശ്വര്യ പറയുന്നത്്. ചിത്രത്തിലെ ഏതാനും കിടപ്പറ രംഗങ്ങളില്‍ മാറ്റംവരുത്തണമെന്നും താരം ആവശ്യപ്പെട്ടിട്ടുണ്ടത്രേ.
നേരത്തെ ചിത്രത്തിലേക്ക് കരീന കപൂറിനെ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ചിത്രത്തിലെ കഥാപാത്രത്തിന് യഥാര്‍ത്ഥ ജീവിതവുമായി സാമ്യമുള്ളതും തീവ്രമായ ലൗ മേക്കിംഗ്' സീനുകളും കാരണം കരീന മടിച്ചുമടിച്ചുനില്‍ക്കുകയായിരുന്നു.
ഇക്കാരണത്തില്‍ സമയം കുറേ നഷ്ടപ്പെട്ടതിനാലും ചിത്രം വേഗത്തില്‍ തീര്‍ക്കുവാന്‍ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടതിനാലും നായികയെ മാറ്റുവാന്‍ മഥൂര്‍ തീരുമാനിക്കുകയായിരുന്നുവത്രേ. ഈ സമയത്ത് ഒരു അനുഗ്രഹം പോലെയാണ് ഐശ്വര്യ റോള്‍ ചെയ്യാമെന്ന സമ്മതം മൂളിയത്.
പക്ഷേ ഇത് കരീനയുടെ കാര്യം പോലെതന്നെയായിരിക്കുകയാണ് ഇപ്പോള്‍, ചിത്രത്തിന്റെ ഹൈലൈറ്റായ കിടപ്പറ സീനുകളില്‍ കത്തിവയ്ക്കാനാണ് ഐശ്വര്യയും ആവശ്യപ്പെട്ടിരിക്കുന്നത്. ഇനിയിപ്പോള്‍ അറിയാനുള്ളത് ഏറെ സൂക്ഷ്മതയോടെ ചിത്രമൊരുക്കുന്ന മഥൂര്‍ സീനുകളില്‍ മാറ്റംവരുമോയെന്നാണ്.
ചിത്രത്തിലെ ഏറ്റവും പ്രധാനമായ തീപാറുന്ന ലൗ മേക്കിംഗ് സീനുകളില്‍ മാറ്റംവരുത്തുവാന്‍ മഥൂര്‍ തീരുമാനിക്കുകയില്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. അതിനാല്‍ ഐശ്വര്യയ്ക്കുപുറമെ മറ്റ്താരങ്ങളെയും അന്വേഷിക്കുന്നതായി സംസാരമുണ്ട്.
ചിത്രത്തിലേക്ക് ആഷിനെയും മറ്റുതാരങ്ങളെയും തേടിയെന്ന വാര്‍ത്ത ശരിയല്ലെന്ന് മഥൂര്‍ പറഞ്ഞതായും വാര്‍ത്തകളുണ്ട് | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Filim News ...Latest Updates.... Wed Nov 24, 2010 11:51 pm | |
| പ്രിയന്‍- ലാല്‍ ടീം വീണ്ടും [You must be registered and logged in to see this image.] ഏഴു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം വീണ്ടുമൊരു മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ചിത്രത്തിന് അരങ്ങൊരുങ്ങുന്നു. മലയാളത്തില്‍ ഇനിയൊരു ചിത്രമെടുക്കുന്നുണ്ടെങ്കില്‍ അതു സീരിയസ് ചിത്രമായിരിക്കും എന്നു മുന്‍പ് പ്രിയന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പുന:സമാഗമത്തിലും ഇരുവരും ഹാസ്യ ചിത്രമായിരിക്കും ഒരുക്കുന്നതെന്നാണ് സൂചന. മാര്‍ച്ചില്‍ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് പ്രിയന്‍ കടക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. ചിത്രം, കിലുക്കം, വന്ദനം, മിന്നാരം തുടങ്ങിയ ഹിറ്റ് സിനിമകളുടെ ഗാനത്തില്‍പ്പെടുത്താവുന്ന ഒരു ചിത്രമായിരിക്കും പുതിയതെന്നാണ് സൂചനകള്‍. സെവന്‍ ആര്‍ട്‌സ് വിജയകുമാറാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. പ്രിയദര്‍ശന്‍ തന്നെയാണ് കഥയും തിരക്കഥയും രചിക്കുന്നത്.
2004-ല്‍ ദിലീപിനെ നായകനാക്കി വെട്ടം എന്ന ചിത്രമാണ് പ്രിയന്‍ അവസാനമായി മലയാളത്തില്‍ ഒരുക്കിയത്. 2003 ല്‍ പുറത്തിറങ്ങിയ കിളിച്ചുണ്ടന്‍ മാമ്പഴം ആയിരുന്നു മോഹന്‍ലാലും പ്രിയനും ഒന്നിച്ച അവസാന ചിത്രം. താന്‍ ഒടുവില്‍ ചെയ്‌ത രണ്ടു ചിത്രങ്ങളും പരാജയപ്പെട്ടതോടെ പ്രിയന്‍ ഹിന്ദിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. താന്‍ ഇനി മലയാളത്തില്‍ കോമഡി ചിത്രം ചെയ്യില്ലെന്നും ചെയ്‌താല്‍ അത് സീരിയസ് സബ്‌ജക്‌ട് ആയിരിക്കുമെന്നും അന്ന് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.
എന്നാല്‍ മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്നത് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ പഴയകാല സിനിമകളുടെ ഗണത്തില്‍പ്പെടുന്ന ചിത്രമാണെന്ന തിരിച്ചറിവിലാണ് ഇപ്പോള്‍ ഹാസ്യചിത്രം ഒരുക്കുന്നത്. ഹിന്ദിയില്‍ താന്‍ ഏറ്റെടുത്ത ചിത്രങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് പ്രിയന്‍ ഇപ്പോള്‍. ഇപ്പോള്‍ ചിത്രീകരണം നടന്നുവരുന്ന ഹിന്ദി ചിത്രമായ തേസില്‍ ഒരു പ്രധാന കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നുണ്ട്. ഇതിന്റെ ചിത്രീകരണം ജനുവരിയില്‍ അവസാനിക്കും | |
|
| |
mohan Royal Fighter
Posts : 731 Points : 858 Reputation : 2 Join date : 2010-01-12
| Subject: കാവലാന്റെ റിലീസിന് സ്റ്റേ Thu Nov 25, 2010 7:06 am | |
| [You must be registered and logged in to see this image.] വിജയ് അസിന്‍ ടീം ഒന്നിയ്ക്കുന്ന കാവലാന്റെ റിലീസ് മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കാവലാന്റെ നിര്‍മാതാവ് റൊമേഷ് ബാബുവിനെതിരെ സിംഗപ്പൂരിലെ തന്ത്ര കമ്പനി പ്രൊപ്പൈറ്റര്‍ ശരവണന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
അഞ്ച് കോടി രൂപയ്ക്ക് കാവലാന്റെ ഓവര്‍സീസ് അവകാശം തനിയ്ക്ക് തരാമെന്ന് നിര്‍മാതാവ് വാഗ്ദാനം ചെയ്തിരുന്നതായി ശരവണ്‍ പറയുന്നു. ഇതിന്റെ പേരില്‍ ഒന്നരക്കോടി രൂപയുടെ അഡ്വാന്‍സും നിര്‍മാതാവ് കൈപ്പറ്റി.
എന്നാലിപ്പോള്‍ സിനിമ പാരഡൈസ് എന്ന കമ്പനിയ്ക്ക് കാവലാന്റെ ഓവര്‍സീസ് മറിച്ചുകൊടുക്കാന്‍ തീരുമാനിച്ചിരിയ്ക്കുകയാണ്. ഇതേപ്പറ്റി ചോദിച്ചപ്പോള്‍ പഴയ കരാര്‍ റദ്ദാക്കുമെന്ന ഭീഷണിയാണ് റൊമേഷിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ശരവണ്‍ ആരോപിയ്ക്കുന്നു
ഹര്‍ജി പരിഗണിച്ച കോടതി കാവലാന്റെ റിലീസ് അടുത്ത ആറാഴ്ചത്തേക്ക് തടയാനും നിര്‍മാതാവിനും നോട്ടീസ് അയക്കാനും ഉത്തരവിടുകയായിരുന്നു. സിദ്ദിഖ് സംവിധാനം ചെയ്യുന്ന കാവലാന്‍ ക്രിസ്മസിനാണ് റിലീസ് തീരുമാനിച്ചിരിയ്ക്കുന്നത് | |
|
| |
M.R.P Active member
Posts : 227 Points : 271 Reputation : 1 Join date : 2010-04-02
| Subject: ശില്‍പയ്ക്ക് സമ്മാനം; ബുര്‍ജ് ഖലീഫയില്‍ ഫ്ലാറ്റ് Thu Nov 25, 2010 7:12 am | |
| [You must be registered and logged in to see this image.] ബോളിവുഡ് താരം ശില്‍പാ ഷെട്ടിയ്ക്ക് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടത്തില്‍ ഫ്ലാറ്റ്. ഒന്നാം വിവാവഹവാര്‍ഷികത്തോടനുബുന്ധിച്ച് ഭര്‍ത്താവ് രാജ് കുന്ദ്രയാണ് ശില്‍പയ്ക്ക് ആരും മോഹിക്കുന്ന സമ്മാനം നല്‍കിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന് പേരുകേട്ട ദുബയിലെ ബുര്‍ജി ഖലീഫയിലാണ് ശില്‍പയുടെ ഫ്ലാറ്റ്. 160 നിലകളുള്ള ബുര്‍ജ് ഖലീഫയുടെ പത്തൊന്‍പതാം നിലയിലാണ് രാജ് കുന്ദ്ര വാങ്ങിയ ഫ്ലാറ്റ്.
828 മീറ്റര്‍ ഉയരമുള്ള ബുര്‍്ജ് ഖലീഫ കെട്ടിടം 95 കി.മീ.ദൂരെ നിന്നുപോലും കാണാനാവും. തിങ്കളാഴ്ച ദുബായിലാണ് ഇരുവരും വിവാഹ വാര്‍ഷികം ആഘോഷിച്ചത്.
ബുര്‍ജ് ഖാലിഫയിലെ ആഡംബര ഫ്ലാറ്റിലായിരുന്നു ആഘോഷം. അടുത്ത സുഹൃത്തുക്കള്‍ക്കായി വിരുന്നും ഒരുക്കിയിരുന്നു.
ബാങ്കോക്കില്‍ ഒരു ഷാമ്പു പരസ്യത്തില്‍ അഭിനയിക്കാനായി പോകും മുമ്പ് വീടിന്റെ ഇന്റീരിയര്‍ സ്വയം ഡിസൈന്‍ ചെയ്യാനാണ് ശില്‍പ്പയുടെ തീരുമാനം. | |
|
| |
manavalan Active member
Posts : 175 Points : 203 Reputation : 1 Join date : 2010-01-31 Location : perinthalmanna
| Subject: അംബികയും ക്യാമറയ്ക്ക് പിന്നിലേക്ക് Thu Nov 25, 2010 7:14 am | |
| [You must be registered and logged in to see this image.] മുന്‍കാല നടിമാര്‍ മേക്കപ്പഴിച്ച് ക്യാമറയുടെ പിന്നിലേക്ക് പോകുന്ന ട്രെന്‍ഡ് ശക്തിപ്പെടുകയാണ്. സുഹാസിനി, രേവതി എന്നിവര്‍ക്ക് പിന്നാലെ നടിമാരായ രോഹിണിയും അംബികയുമാണ് സംവിധാനരംഗത്ത് ഭാഗ്യം പരീക്ഷിയ്ക്കാനൊരുങ്ങുന്നത്.
എണ്‍പതുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന അംബിക സംവിധായികയാവുന്ന സിനിമയുടെ കടലാസ് ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. തന്റെ ആദ്യ സിനിമയുടെ ചിത്രീകരണം വൈകാതെ തുടങ്ങുമെന്ന് നടി പറയുന്നു. അംബികയുടെ സഹോദരന്‍ സുരേഷ് നായര്‍ കഥയും തിരക്കഥയും രചിയ്ക്കുന്ന ചിത്രത്തിന്റെ സംഭാഷണം നടി തന്നെയാണ് കൈകാര്യം ചെയ്യുന്നത്.
നര്‍മ്മത്തിന്റെ അകമ്പടിയോടെ ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് അംബികയുടെ മനസ്സിലുള്ളത്. കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട് നിര്‍മിയ്ക്കുന്ന ചിത്രത്തിലെ പ്രധാനതാരങ്ങളെല്ലാം പുതുമുഖങ്ങളായിരിക്കും. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബര്‍ രണ്ടാം വാരത്തില്‍ ആരംഭിയ്ക്കും | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: വിനയന്‍ ചിത്രങ്ങള്‍ സെന്‍സര്‍ ചെയ്യാം: ഹൈക്കോടതി Thu Nov 25, 2010 6:27 pm | |
| [You must be registered and logged in to see this image.] കൊച്ചി: നിര്‍മാതാക്കളുടെ സംഘടനയുടെ അംഗീകാരമില്ലാതെതന്നെ സംവിധായകന്‍ വിനയന്റെ പുതിയ രണ്ട് ചിത്രങ്ങള്‍ സെന്‍സര്‍ ചെയ്യാന്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കി.
രഘുവിന്റെ സ്വന്തം റസിയ', ആലിബാവയും നാല്പതു കള്ളന്‍മാരും പിന്നെയൊരു കള്ളിയും' എന്നീ ചിത്രങ്ങളുടെ സെന്‍സറിംഗ് നടത്താനാണ് കോടതി ഉത്തരവിട്ടത്.
നിര്‍മാതാക്കളുടെ സംഘടന നിയമിക്കുന്ന സമിതി അംഗീകാരം നല്‍കുന്ന ചിത്രങ്ങള്‍ മാത്രമെ സെന്‍സര്‍ ചെയ്യുകയുള്ളൂവെന്നതാണ് ഇപ്പോഴത്തെ കീഴ്‌വഴക്കം. ജസ്റ്റീസ് ആന്റണി ഡൊമനികിന്റെ ബെഞ്ചിന്റെതാണ് ഉത്തരവ്. | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: തമന്നയ്ക്ക് പകരം അമല പോള്‍ Thu Nov 25, 2010 6:41 pm | |
| [You must be registered and logged in to see this image.] തമിഴകത്ത് മറ്റൊരു മലയാളി പെണ്‍കൊടി കൂടി വെന്നിക്കൊടി പാറിയ്ക്കാനൊരുങ്ങുന്നു. കോളിവുഡിലെ പുതിയ സെന്‍സേഷനായ അമല പോളാണ് തമിഴകത്ത് തരംഗമാവുന്നത്.
മൈനയിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം വമ്പന്‍ ഓഫറുകളാണ് ഈ നടിയെ തേടിയെത്തുന്നത്. വിക്രമിന്റെ നായികയാവാന്‍ ഓഫര്‍ വന്നതിന് പിന്നാലെ ലിംഗുസ്വാമി ചിത്രത്തിലേക്കാണ് അമല കരാര്‍ ചെയ്യപ്പെട്ടിരിയ്ക്കുന്നത്.
ആര്യയുടെ നായികയായി തമന്ന ചെയ്യാനിരുന്ന റോളിലേക്കാണ് അമലയെത്തുന്നത്. ഒരു പക്ഷേ ഇനിയുള്ള നാളുകള്‍ ഈ മലയാളി പെണ്ണിന്റേതാവാം | |
|
| |
Alexander Active member
Posts : 215 Points : 242 Reputation : 0 Join date : 2010-02-15 Location : Kottayam
| Subject: മമ്മൂട്ടിയുടെ പെരുമാളോ ലാലിന്റെ മഹാദേവനോ?! Thu Nov 25, 2010 6:57 pm | |
| [You must be registered and logged in to see this image.]മമ്മൂട്ടിയുടെ പെരുമാളോ ലാലിന്റെ മഹാദേവനോ?! സൂപ്പര്‍ സ്റ്റാറുകളില്‍ ആരാണ് ഇത്തവണത്തെ ക്രിസ്മസിന് പച്ചതൊടുക എന്ന് കാണാന്‍ കാത്തിരിക്കുകയാണ് മലയാളികള്‍. ഈ ക്രിസ്മസിന് മലയാളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത് നാല് സിനിമകളാണ്. ക്രിസ്തുമസിന് ഒരിക്കല്‍ കൂടി വമ്പന്‍ താരങ്ങളുടെ പോരാട്ടത്തിന് മോളിവുഡ് വേദിയാകുകയാണ്. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ കാണ്ടഹാര്‍ ആണ് ആദ്യം പ്രദര്‍ശനത്തിന് എത്തുന്നത്. അമിതാഭ് ബച്ചനും ലാലും തകര്‍ത്ത് അഭിനയിച്ചിരിക്കുന്ന കാണ്ടഹാര്‍ ഡിസംബര്‍ പതിനേഴിന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ അവസാനഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. സുനില്‍ സി നായരും മോഹന്‍ലാലും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഗണേഷ് വെങ്കിട്ടരാമന്‍, സുമലത, പാര്‍വ്വതി ഓമനക്കുട്ടന്‍, കാവേരി ഝാ, അനന്യ, ലാല്‍, കെപിഎസി ലളിത, അനൂപ് ചന്ദ്രന്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെ ത്തുന്നു. വയലാര്‍ ശരത് ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് ഷമീര്‍ ടാണ്ടന്‍ ഈണം നല്‍കിയിരിക്കുന്നു. ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടി.
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആഗസ്റ്റ് 15 ചിത്രവും ക്രിസ്തുമസ് ആഘോഷത്തിന് എത്തുന്നു. 1988-ലെ ആഗസ്റ്റ് 1ല്‍ ആരാധകരെ ആവേശം കൊള്ളിച്ച പൊലീസുകാരന്റെ വേഷം തന്നെയാണ് ഷാജി കൈലാസിന്റെ പുതിയ ചിത്രമായ ആഗസ്റ്റ് 15ലും മമ്മൂട്ടിക്ക്. എസ് എന്‍ സ്വാമിയാണ് ചിത്രത്തിന്‍റെ തിരക്കഥ. മുഖ്യമന്ത്രിക്കു നേരെയുണ്ടാകുന്ന വധശ്രമത്തിലെ കുറ്റവാളിയെ കണ്ടെത്താനാണ് ഇത്തവണ ക്രൈംബ്രാഞ്ച് ഡി എസ് പി പെരുമാള്‍ എത്തുന്നത്. മുഖ്യമന്ത്രിയായി നെടുമുടി വേണുവാണ് അഭിനയിക്കുന്നത്. സുനിത പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എം മണി ഈ സിനിമ നിര്‍മ്മിക്കുന്നു. എന്തായാലും പെരുമാളിനെ സ്വാമി വീണ്ടും കളത്തിലിറക്കുമ്പോള്‍ മറ്റൊരു മെഗാഹിറ്റ് പിറക്കുമെന്ന് പ്രതീക്ഷിക്കാം [You must be registered and logged in to see this image.] മറ്റ് ചിത്രങ്ങള്‍, ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത് ദിലീപ് നായകനാകുന്ന മേരിക്കുണ്ടൊരു കുഞ്ഞാട്, ലാല്‍ സംവിധാനം ചെയ്ത ടൂര്‍ണമെന്റ് എന്നിവയാണ്. ഈ രണ്ട് ചിത്രങ്ങളും ഡിസംബര്‍ 24, ഡിസംബര്‍ 25 തീയതികളിലും പ്രദര്‍ശനത്തിനു എത്തും.
ചിരിയുടെ വസന്തമൊരുക്കിയ സിനിമയായിരുന്നു കല്യാണരാമന്‍ എന്ന സിനിമയ്ക്ക് ശേഷം ഷാഫി - ദിലീപ് - ബെന്നി വീണ്ടും ഒന്നിക്കുകയാണ് കുഞ്ഞാടില്‍. ജഗതി, സലിംകുമാര്‍, ഇന്നസെന്‍റ്, സുരാജ് വെഞ്ഞാറമ്മൂട്, നാരായണകുട്ടി തുടങ്ങിയവര്‍ അഭിനയിക്കുന്നു. എട്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമടങ്ങുന്ന സംഘത്തിന്റെ യാത്രക്കിടയിലുണ്ടാവുന്ന അപ്രതീക്ഷിതസംഭവങ്ങളാണ് ലാല്‍ ചിത്രമായ ടൂര്‍ണമെന്റില്‍ രസകരമായി പറയുന്നത്. ഇവരില്‍ ആണ്‍കുട്ടികള്‍ എല്ലാവരും നവാഗതര്‍ ആയിരിക്കും. നായിക രൂപ മഞ്ജരിയാണ്. | |
|
| |
devan Active member
Posts : 279 Points : 366 Reputation : 1 Join date : 2010-01-11 Location : mavelikkara
| Subject: Re: Filim News ...Latest Updates.... Fri Nov 26, 2010 1:39 am | |
| കമലിനോട് എനിക്ക് പിണക്കമായിരുന്നു: നവ്യ മനസു തുറക്കുന്നു[You must be registered and logged in to see this image.] മലയാളസിനിമയില്‍ താരാധിപത്യമുണ്ടോ? കലാകാരന്മാര്‍ക്കിവിടെ വിലക്കുണ്ടോ? സിനിമാപ്രവര്‍ത്തകര്‍ തിലകനോടു കാട്ടിയതു നീതിയാണോ? ഇതേക്കുറിച്ചെല്ലാം പ്രതികരിക്കുകയാണ് നടി നവ്യാനായര്‍. ദൂരദര്‍ശനിലെ 'തുറന്ന മനസോടെ' എന്ന പ്രോഗ്രാമില്‍ മംഗളം ദിനപത്രം അസോസിയേറ്റ് എഡിറ്റര്‍ ആര്‍. അജിത്‌കുമാറുമാര്‍ നവ്യയുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാംഭാഗം
? നവ്യ പ്രണയിച്ചിട്ടുണ്ടോ.
പ്രണയം തോന്നിയിട്ടുണ്ട്. പക്ഷേ കല്യാണത്തിലേക്കെത്തുന്ന പ്രണയം ഉണ്ടായിട്ടില്ല.
? ഭര്‍ത്താവിനോട് ഇതു പറഞ്ഞിട്ടുണ്ടോ.
ഇതൊന്നുമല്ലല്ലോ ഞങ്ങള്‍ തുറന്നു സംസാരിച്ചത്.
? ഇനി സിനിമയില്‍ എന്തായിത്തീരണമെന്നാണ് ആഗ്രഹം.
ഞാനതൊന്നും ചിന്തിച്ചിട്ടില്ല. തല്‍ക്കാലം ഒരു കുട്ടിയുടെ അമ്മയാകാന്‍ തീരുമാനിച്ചിട്ടുണ്ട്.
? മാതൃകാ സംവിധായകന്‍ ആരാണ്.
ഏതൊരു സംവിധായകന്റെയും എല്ലാ സിനിമയും മികച്ചതാവണമെന്നില്ല. എല്ലാ സംവിധായകര്‍ക്കും നല്ല ചിത്രങ്ങളുമുണ്ട്, മോശം ചിത്രങ്ങളുമുണ്ട്. കൂടുതല്‍ നല്ല ചിത്രങ്ങളെടുത്തവര്‍ നല്ല സംവിധായകരാണ്.
? കമല്‍ എന്ന സംവിധായകനുമായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ.
ഗ്രാമഫോണ്‍ ചെയ്‌ത സമയത്തു പിണക്കം ഉണ്ടായിരുന്നു. അതിലെ എന്റെ കഥാപാത്രം വിചാരിച്ചതുപോലെ നല്ലതായില്ലെന്നു ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. അല്ലാതെ യാതൊരു വഴക്കും ഉണ്ടായിട്ടില്ല. അദ്ദേഹം നല്ല ഒരു സംവിധായകന്‍ ആണ്. എനിക്ക് ഇഷ്‌ടമുള്ള സംവിധായകനുമാണ്. എന്റെ കല്യാണത്തിന് അദ്ദേഹം വന്നിരുന്നു. | |
|
| |
devan Active member
Posts : 279 Points : 366 Reputation : 1 Join date : 2010-01-11 Location : mavelikkara
| Subject: Re: Filim News ...Latest Updates.... Fri Nov 26, 2010 1:40 am | |
| ? നവ്യ മാര്‍ക്‌സിസ്‌റ്റാണോ.
കമ്മ്യൂണിസ്‌റ്റുപാര്‍ട്ടിയോടു ചായ്‌വുണ്ട്. ആ പ്രസ്‌ഥാനം വളരെ ഇഷ്‌ടമാണ്. ഞാന്‍ ആരാധിക്കുന്ന പല വ്യക്‌തികളും അതിലുണ്ട്. ഇ.എം.എസിനെയും നായനാരെയും ഇഷ്‌ടമാണ്. കമ്യൂണിസ്‌റ്റല്ലാത്ത രാജീവ്‌ഗാന്ധിയെയും എനിക്കു വളരെ ഇഷ്‌ടമാണ്.
? അമ്മാവന്‍ കെ. മധുവിന്റെ സഹായം സിനിമയില്‍ ലഭിച്ചിട്ടുണ്ടോ.
അമ്മാവന്റെ രണ്ടു ചിത്രങ്ങളില്‍ അഭിനയിച്ചു. പക്ഷേ 'നാദിയ കൊല്ലപ്പെട്ട രാത്രി'യില്‍ വിളിക്കാത്തതില്‍ വിഷമമുണ്ട്. അദ്ദേഹത്തിനും അതില്‍ വിഷമമുണ്ടായെന്നു പറഞ്ഞു. പക്ഷേ എന്റെ കല്യാണസമയമായപ്പോഴേക്കും അഭിപ്രായവ്യത്യാസം മാറി. ഒരുകാര്യം പറയാതിരിക്കാന്‍ വയ്യ. ഞാന്‍ സിനിമയില്‍ വന്നപ്പോള്‍ കെ. മധുവിന്റെ അനന്തിരവള്‍സ്‌ഥാനം ഗുണംചെയ്‌തു.
? കോളജില്‍ പഠിച്ചപ്പോള്‍ രാഷ്‌ട്രീയത്തില്‍ താല്‍പ്പര്യം ഉണ്ടായിരുന്നോ.
ഇല്ല. പക്ഷേ സ്‌കൂളില്‍ ലീഡര്‍ ആയിരുന്നു. അത്യാവശ്യം നന്നായി പ്രസംഗിക്കുമായിരുന്നു അന്ന്. എസ്.എഫ്. ഐയോട് അനുഭാവം പുലര്‍ത്തിയിരുന്നു. അച്‌ഛന്‍ സ്വതന്ത്ര സ്‌ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പിനു നിന്നു ജയിച്ചിട്ടുണ്ട്. അച്‌ഛനാണ് എനിക്കു പ്രസംഗം എഴുതിത്തന്നിരുന്നത്.
? മലയാളത്തില്‍ നായികാപ്രാധാന്യമുള്ള സിനിമകള്‍ കുറവാണ്. അതു നായകമേധാവിത്വമല്ലേ കാണിക്കുന്നത്.
നായികാപ്രാധാന്യമുള്ള സിനിമകള്‍ കുറയുന്നതു നായകമേധാവിത്വം മൂലമല്ല. അത്തരം സിനിമകള്‍ക്കു വിതരണക്കാരെ കിട്ടാന്‍ പ്രയാസമാണ്. എന്റെ അഭിപ്രായം നല്ല സിനിമകള്‍ വരണമെന്നാണ്. പണ്ടൊക്കെ ഒരേ സിനിമയില്‍ ഷീലാമ്മയും ശാരദാമ്മയും ജയഭാരതിയും കാണും. ഒരു സിനിമയില്‍ ഷീലാമ്മയ്‌ക്കാണു മേജര്‍ റോളെങ്കില്‍ അടുത്തതില്‍ ജയഭാരതിക്കായിരിക്കും. അതിനടുത്തതില്‍ ശാരദാമ്മയ്‌ക്കും. അന്നു കോമ്പറ്റീഷന്‍ ഇല്ല.
? കിട്ടുന്ന കഥാപാത്രത്തിനു പ്രാധാന്യം കുറഞ്ഞുപോയാല്‍ പ്രശ്‌നമില്ലേ.
കഥ വ്യക്‌തമായിട്ടു പറഞ്ഞിട്ടായിരിക്കണം വിളിക്കുന്നത്. എന്റെയൊരു എളിയ അഭിപ്രായം പറഞ്ഞാല്‍ നായികാപ്രാധാന്യമുള്ള ചിത്രങ്ങളില്‍ അഭിനയിക്കാന്‍ നായകന്മാരെ കിട്ടാറില്ല. അങ്ങനെയാവാതെ നല്ലൊരു നായകന്‍കൂടി അഭിനയിക്കുകയാണെങ്കില്‍ അത്തരം സിനിമയ്‌ക്കു വാലിഡിറ്റി കൂടും. അപ്പോള്‍ ജനങ്ങള്‍ സിനിമ മാത്രമേ നോക്കൂ. | |
|
| |
devan Active member
Posts : 279 Points : 366 Reputation : 1 Join date : 2010-01-11 Location : mavelikkara
| Subject: Re: Filim News ...Latest Updates.... Fri Nov 26, 2010 1:41 am | |
| ? മലയാളസിനിമയില്‍ നായകന്മാരുടെ താരാധിപത്യം ഉണ്ടോ.
നല്ല സിനിമകള്‍ ഇവിടെ വിജയിക്കും. ആര് അഭിനയിച്ചാലും മോശം സിനിമ വിജയിക്കില്ല. നായകന്മാരുടെ സിനിമകളും ഓടാതിരിക്കാറുണ്ട്.
? പക്ഷേ നായികമാരും റിസ്‌കെടുക്കാന്‍ തയാറാകുന്നില്ല. മമ്മി ആന്‍ഡ് മീയിലെ റോളിനുവേണ്ടി സംവിധായകന്‍ നടിമാരെ സമീപിച്ചപ്പോള്‍ എല്ലാവരും ഒഴിഞ്ഞുമാറിയെന്നാണു പറഞ്ഞത്.
അവര്‍ക്ക് ആ കഥാപാത്രം ചെയ്യാന്‍ ധൈര്യമില്ലാഞ്ഞിട്ടാണ്. ആ സിനിമ പിടിച്ചുനിര്‍ത്തുന്നത് ആ കഥാപാത്രമാണ്. ഉര്‍വശിച്ചേച്ചി മാത്രമേ അത് ഏറ്റെടുക്കാന്‍ തയാറായുള്ളൂ. എന്നുപറഞ്ഞാല്‍ ഷീ ഈസ് ബ്രില്ല്യന്റ്. ആ സിനിമയിലെ ഉര്‍വശിയുടെ അഭിനയത്തെ അഭിനന്ദിക്കണം.
? നയന്‍താര ഉള്‍പ്പെടെയുള്ള നടിമാര്‍ മറ്റു ഭാഷകളിലേക്കു പോകുന്നതിനെപ്പറ്റി എന്തു പറയുന്നു.
വലിയ അഭിനേത്രി എന്ന നിലയില്‍ ആയിരുന്നില്ല നയന്‍താര പോയത്. ആ കുട്ടി മറ്റുഭാഷകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു തെറ്റല്ല. നമ്മുടെ നാട്ടില്‍ വളര്‍ന്ന കുട്ടിയല്ലല്ലോ അത്. യഥാര്‍ത്ഥത്തില്‍ ആരും മലയാളം ഉപേക്ഷിച്ചു പോകുന്നില്ല. നല്ല സിനിമ ലഭിക്കുന്നിടത്ത് അഭിനയിക്കും. അത്രേയുള്ളൂ.
? കലാകാരന്മാരും കലാകാരികളും പൂര്‍ണ സ്വതന്ത്രരല്ലേ.
എല്ലാവരെയുംപോലുള്ള സ്വാതന്ത്ര്യം അവര്‍ക്കും ഉണ്ട്.
? പല കാരണങ്ങളുടെയും പേരില്‍ കലാകാരന്മാര്‍ക്കു വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നുണ്ടല്ലോ.
വിലക്കുകള്‍ സംഘടനകള്‍ വന്നതിനുശേഷമാണ്. സംഘടനകള്‍ നമ്മുടെ നന്മയ്‌ക്കുവേണ്ടിയാണ്. ഭൂരിപക്ഷതീരുമാനം അനുസരിക്കേണ്ടിവരും .
? ഭൂരിപക്ഷം നീതിക്കും ധര്‍മ്മത്തിനും വേണ്ടിയല്ലേ.
അതേ. നീതിക്കും നന്മയ്‌ക്കുംവേണ്ടിയാണ്. ഓരോ വ്യക്‌തിയും ചിന്തിക്കേണ്ട കാര്യമാണത്. ഞാന്‍ നന്മയ്‌ക്കുവേണ്ടിയാണു നില്‍ക്കുന്നത്.
? തിലകനു നീതി നിഷേധിക്കുകയല്ലേ ചെയ്യുന്നത്.
തിലകനെ ഒഴിവാക്കുന്നതു ശരിയല്ല. ആ പ്രശ്‌നം പരസ്യമാക്കാതെ തീര്‍ക്കേണ്ടതായിരുന്നു. ആരെയും നിഷേധിക്കാന്‍ പാടില്ല. എനിക്കതിനെപ്പറ്റി കൂടുതല്‍ അറിയില്ല. | |
|
| |
devan Active member
Posts : 279 Points : 366 Reputation : 1 Join date : 2010-01-11 Location : mavelikkara
| Subject: Re: Filim News ...Latest Updates.... Fri Nov 26, 2010 1:41 am | |
| ? താരങ്ങള്‍ പ്രതിഫലം കുറച്ചോ.
മറ്റു താരങ്ങളുടെ പ്രതിഫലം അറിയില്ല.
? അമിതപ്രതിഫലം പ്രതിസന്ധിക്കു കാരണമാണോ.
അല്ല. കൂടുതല്‍ പ്രതിഫലം നല്‍കാന്‍ തയാറാകുന്ന നിര്‍മ്മാതാക്കളുണ്ട്. താരങ്ങള്‍ ചെറുസിനിമകളിലും അഭിനയിക്കാന്‍ തയാറാകണം. പണ്ടു കച്ചവടമായിരുന്നില്ല സിനിമയും നാടകവും. കലാമൂല്യത്തിനായിരുന്നു പ്രാധാന്യം. നല്ല സിനിമയ്‌ക്കു കൂട്ടായ ശ്രമം വേണം.
? കഴിഞ്ഞ വര്‍ഷം നാലോ അഞ്ചോ സിനിമയൊഴിച്ച് ബാക്കിയെല്ലാം ഗള്‍ഫില്‍നിന്നു വന്ന ഒറ്റച്ചിത്ര നിര്‍മ്മാതാക്കളുടേതാണ്. അവരുടെ അജ്‌ഞതയെ ചൂഷണം ചെയ്‌തായിരുന്നു ഈ ധാരാളിത്തം...
അറിയാത്ത ബിസിനസ് ചെയ്യാന്‍ ശ്രമിക്കരുത്.
? നവ്യാനായരെ ആരെങ്കിലും പറ്റിച്ചിട്ടുണ്ടോ.
പ്രതിഫലം തരാതിരുന്നിട്ടുണ്ട്. ഇല്ലാഞ്ഞിട്ടാണു തരാതിരുന്നത്. നല്ല സിനിമയില്‍ പ്രതിഫലം വാങ്ങാതെയും ഞാന്‍ അഭിനയിച്ചിട്ടുണ്ട്.
? നായികയെ തീരുമാനിക്കുന്നതു നായകന്മാരാണെന്നു പറയുന്നതു ശരിയാണോ.
ചില സിനിമയില്‍ നായകന്‍ നായികയെ തീരുമാനിക്കാറുണ്ട്. നായകനു താല്‍പ്പര്യമില്ലാത്ത നായികയെ വിളിക്കാറില്ല.
? അച്‌ഛന്റെ പ്രായമുള്ള നായകന്മാര്‍ക്കൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം
സംവിധായകര്‍ക്കു കുഴപ്പമില്ലാത്തതിനാല്‍ എനിക്കും കുഴപ്പമില്ല. അച്‌ഛന്റെ പ്രായമുള്ള നായകന്മാര്‍ക്കൊപ്പം അഭിനയിച്ചതില്‍ സങ്കടമില്ല. എന്നാല്‍ നല്ല കഥാപാത്രം ലഭിച്ചില്ലെങ്കില്‍ സങ്കടം ഉണ്ടാകാറുണ്ട്.
? അമ്പതു വയസു കഴിഞ്ഞവര്‍ ഡാന്‍സ് ചെയ്യുകയൊക്കെയാകുമ്പോള്‍ മലയാളസിനിമ ഉയര്‍ച്ചയിലേക്കു വരുമെന്നാണോ വിശ്വസിക്കുന്നത്.
ഡാന്‍സ് ചെയ്യാന്‍ പറ്റുന്നവര്‍ ഡാന്‍സ് ചെയ്യും. നിങ്ങളൊക്കെത്തന്നെയല്ലേ പോയി കാണുന്നത്. കാണാതിരിക്കുമ്പോള്‍ നിര്‍ത്തും. നായകന്മാര്‍ക്കൊന്നും ഡാന്‍സ് കളിക്കാന്‍ വലിയ താല്‍പ്പര്യമുള്ളതായി എനിക്കു തോന്നുന്നില്ല.
? മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് എന്താണഭിപ്രായം.
രണ്ടുപേരും വല്യ കുഴപ്പക്കാര്‍ ആയിത്തോന്നിയിട്ടില്ല. രണ്ടുപേരും രണ്ടു വ്യക്‌തികള്‍തന്നെ. മമ്മൂട്ടി അഹങ്കാരിയാണണെന്നു തോന്നിയിട്ടില്ല.
? മമ്മൂട്ടി വളരെ ഓപ്പണ്‍ ആണെന്നും മോഹന്‍ലാല്‍ അങ്ങനെയല്ലെന്നും പറയുന്നതു ശരിയാണോ.
മോഹന്‍ലാല്‍ അങ്ങനെയാണെന്നു തോന്നുന്നില്ല. എല്ലാക്കാര്യങ്ങളും ഓപ്പണായിട്ടു പറയാന്‍ ആര്‍ക്കും പറ്റത്തില്ല. മോഹന്‍ലാലില്‍ ലാളിത്യം തോന്നാറുണ്ട്.
? നടക്കാത്ത ഒരു കഥാപാത്രം മനസില്‍ ഉണ്ടോ.
അങ്ങനെയൊന്നുമില്ല.
? ആഗ്രഹം എന്താണ്.
നാഷണല്‍ അവാര്‍ഡ്. Courtesy : Mangalam [You must be registered and logged in to see this link.] | |
|
| |
innachan Active member
Posts : 114 Points : 132 Reputation : 0 Join date : 2010-03-27 Age : 44 Location : thrissur
| Subject: Re: Filim News ...Latest Updates.... Fri Nov 26, 2010 7:25 am | |
| വാവ കരഞ്ഞു; ഒപ്പം നവ്യാനായരും കരഞ്ഞു[You must be registered and logged in to see this image.] ‘പിറന്നുവീണയുടന്‍ എന്റെ വാവ കരഞ്ഞപ്പോള്‍ ഞാനും കരഞ്ഞുപോയി’ എന്ന് സിനിമാതാരം നവ്യാനായര്‍. തിങ്കളാഴ്ച പിറന്ന തന്റെ കണ്‍മണിയെ പറ്റി പറയുമ്പോഴാണ് നവ്യ താന്‍ കരഞ്ഞുപോയ കഥ പറഞ്ഞത്. സന്തോഷക്കണ്ണീര്‍ അണിയാന്‍ നവ്യക്ക് ഒന്നിലേറെ കാരണങ്ങളുണ്ട്. കൃഷ്ണഭഗവാന്റെ ജന്മ നക്ഷത്രമായ രോഹിണിയാണ് നവ്യയുടെ കുഞ്ഞിന്റെയും നക്ഷത്രം. കുട്ടിക്ക് എന്ത് പേരിട്ടാലും അതില്‍ ‘കൃഷ്ണന്‍’ എന്നോ കൃഷ്ണന്റെ പര്യായപദങ്ങളിലൊന്നോ ഉണ്ടാകുമെന്നും നവ്യ പറയുന്നു. അമ്മയും കുഞ്ഞും ഇപ്പോള്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ സുഖമായി കഴിയുന്നു.
“പ്രസവത്തോടനുബന്ധിച്ച് മൂന്ന് മാസം മുമ്പ് തന്നെ ഞാന്‍ സന്തോഷേട്ടനുമൊത്ത് ആലപ്പുഴയിലെ വീട്ടിലെത്തി. ഡോക്‌ടര്‍മാര്‍ പറഞ്ഞ തീയതിക്കും ഒന്നുരണ്ടു ദിവസം മുമ്പേ ആശുപത്രിയില്‍ വരേണ്ടിവന്നു. തിങ്കളാഴ്ചയായിരുന്നു പ്രസവം. കുഞ്ഞിന് അച്ഛന്റെ ഛായയാണെന്നാണ് എനിക്ക് തോന്നുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് അനുഭവിക്കുമ്പോള്‍ അതിനെ വിശേഷിപ്പിക്കുവാന്‍ വാക്കുകളില്ല. അമ്മയാവുക എന്ന സാഫല്യമറിഞ്ഞപ്പോള്‍ അത് എത്ര വലിയ അനുഭവമാണെന്ന് എനിക്ക് ബോധ്യപ്പെട്ടു.”
“ജീവിതത്തിന് പുതിയൊരര്‍ത്ഥം കൂടി ഉണ്ടായിരിക്കുന്നു. ജനിച്ചു വീണശേഷം വാവ കരഞ്ഞപ്പോള്‍ ഞാനും കരഞ്ഞു. മോന്‍ പിറന്ന ഉടന്‍ അച്ഛന്‍ എല്ലാവര്‍ക്കും എസ്.എം.എസ് അയച്ചു. അപ്പോള്‍ മുതല്‍ ഫോണിലൂടെ ആശംസകളുടെ പ്രവാഹമാണ്. ചലച്ചിത്രരംഗത്തെ ഉറ്റചങ്ങാതിമാര്‍ എല്ലാവരും വിളിച്ചു. തിരുവനന്തപുരത്തുള്ളവര്‍ നേരില്‍ സന്ദര്‍ശിക്കുന്നുമുണ്ട്. ഇപ്പോളാര്‍ക്കും വാവയെ വന്നുകാണാം. നൂലകെട്ടിനുശേഷമേ, അവന്റെ ഫോട്ടോയെടുക്കാന്‍ ഞങ്ങള്‍ അനുവദിക്കൂ” - നവ്യ പറയുന്നു
3.200 കിലോഗ്രാം തൂക്കമുണ്ട് കുട്ടിക്ക്. ‘ക്യൂട്ട്’ ആണ് കുഞ്ഞെന്ന് അച്ഛന്‍ സന്തോഷ് കമന്റ് പാസാക്കുന്നു.
ഇഷ്‌ടം, മഴത്തുള്ളിക്കിലുക്കം എന്നീ സിനിമകളില്‍ അഭിനയിച്ചതിന് ശേഷമാണ് ‘നന്ദന’ത്തിലെ കൃഷ്ണഭക്തയായ ‘ബാലാമണി’യെ നവ്യ അവതരിപ്പിച്ചത്. വിവാഹത്തിന് ശേഷം നവ്യ അഭിനയം നിര്‍ത്തിയെങ്കിലും ഇപ്പോഴും നവ്യയെ പറ്റി ഓര്‍ക്കുമ്പോള്‍ മലയാളികളുടെ മനസിലേക്കോടി വരിക ‘ബാലാമണി’ എന്ന നാടന്‍ പെണ്‍കുട്ടി തന്നെ. ബാലാമണിയെ പോലെ തന്നെ ജീവിതത്തിലും കൃഷ്ണഭക്തയായ നവ്യക്ക് രോഹിണി നക്ഷത്രത്തില്‍ തന്നെ മകന്‍ പിറന്നത് ഈശ്വരകടാക്ഷമാണെന്ന് ബന്ധുക്കളും ആരാധകരും പറയുന്നു. | |
|
| |
machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| Subject: Re: Filim News ...Latest Updates.... Sat Nov 27, 2010 2:03 am | |
| ജയറാമിന് നായിക ജയരാജിന്‍റെ ഭാര്യ![You must be registered and logged in to see this image.] വലിയ തിരിച്ചടികള്‍ കരിയറിലുണ്ടായ ഒരു കാലമുണ്ടായിരുന്നു ജയറാമിന്. തൊടുന്നതെല്ലാം പിഴയ്ക്കുന്ന കാലം. ‘വെറുതെ ഒരു ഭാര്യ’ എന്ന മെഗാഹിറ്റ് സിനിമയാണ് ജയറാമിന്‍റെ കഷ്ടകാലം മാറ്റിയത്. ഇപ്പോള്‍ വളരെ ശ്രദ്ധിച്ച്, നല്ല തിരക്കഥകള്‍ തെരഞ്ഞെടുത്ത് അഭിനയിക്കുകയാണ് കുടുംബങ്ങളുടെ പ്രിയതാരം. സജി സുരേന്ദ്രനെപ്പോലെ കോമഡിച്ചിത്രങ്ങള്‍ ഒരുക്കുന്നവര്‍ക്കും ജയരാജിനെപ്പോലെ ഏതുതരം സിനിമകളും വഴങ്ങുന്നവര്‍ക്കും ഒരുപോലെ ഡേറ്റ് നല്‍കുകയാണ് ജയറാം.
ജയരാജ് സംവിധാനം ചെയ്യുന്ന ‘പകര്‍ന്നാട്ടം’ എന്ന പുതിയ ചിത്രത്തില്‍ ജയറാമാണ് നായകന്‍. നായികയാരെന്നോ? സംവിധായകന്‍റെ ഭാര്യ തന്നെ. അതേ, ജയരാജിന്‍റെ ഭാര്യ സബിതാ ജയരാജാണ് പകര്‍ന്നാട്ടത്തില്‍ ജയറാമിന്‍റെ നായികയാകുന്നത്. ഇത്രയും കാലം വസ്ത്രാലങ്കാരത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചില ചിത്രങ്ങളില്‍ മുഖം കാണിക്കുകയും മാത്രം ചെയ്തിട്ടുള്ള സബിത ആദ്യമായാണ് ഒരു ചിത്രത്തില്‍ നായികയാകുന്നത്.
ഏറെ പ്രത്യേകതകളുള്ള സിനിമയാണ് പകര്‍ന്നാട്ടം. ‘എന്‍ഡോസള്‍ഫാന്‍’ ദുരന്തത്തിനെതിരെ പ്രതികരിക്കുന്ന ചിത്രമായിരിക്കും ഇത്. സാമൂഹ്യതിന്‍മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന തോമസ് എന്ന രാഷ്ട്രീയക്കാരനായാണ് ജയറാം ഈ സിനിമയില്‍ അഭിനയിക്കുന്നത്. സി പി ഉദയഭാനു തിരക്കഥ രചിക്കുന്ന പകര്‍ന്നാട്ടം എന്‍ഡോസാള്‍ഫാന്‍ മൂലം ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസമാണ് വിഷയമാക്കുന്നത്.
ജയരാജിന്‍റെ മുപ്പത്തിനാലാമത്തെ ചിത്രമാണിത്. സന്ദേശം, പൌരന്‍, സമസ്തകേരളം പി ഒ തുടങ്ങിയ സിനിമകളിലാണ് ജയറാം രാഷ്ട്രീയക്കാരനായി മുമ്പ് അഭിനയിച്ചിട്ടുള്ളത്[You must be registered and logged in to see this link.] | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Filim News ...Latest Updates.... Sat Nov 27, 2010 9:49 am | |
| കിങ് ഖാന്‍ ലിയനാഡോയുടെ റോളില്‍[You must be registered and logged in to see this image.] ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖും ഹിറ്റ്‌മേക്കര്‍ വിശാല്‍ഭരദ്വാജും ഒന്നിയ്ക്കുന്നു. ബോളിവുഡിന്റെ ഈ സൂപ്പറുകള്‍ നോട്ടമിട്ടിരിക്കുന്നത് ഒരു ഹോളിവുഡ് സുപ്പര്‍ഹിറ്റ് ചിത്രം റീമേക്ക് ചെയ്യുന്നതിനാണ്.
ലോകസിനിമയിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നായ ടൈറ്റാനിക്കിലെ നായകന്‍ ലിയനാഡോ ഡി കാപ്രിയോ അഭിനയിച്ച് മഹത്തരമാക്കിയ ദി ഡിപ്പാര്‍ട്ടഡ് ബോളിവുഡിന്റെ വെള്ളിത്തിരയിലെത്തിക്കാനാണ് ഇവര്‍ പദ്ധതിയിടുന്നത്.
മാര്‍ട്ടിന്‍ സ്‌കോര്‍സസെയാണ് ദി ഡിപ്പാര്‍ട്ടഡ് സംവിധാനം ചെയ്തത്. ലിയനാഡോ ഡി കാപ്രിയോ, മാറ്റ് ഡാമണ്‍, ജാക് നിക്കോള്‍സണ്‍, മാര്‍ക്ക് വെല്‍ബര്‍ഗ് തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ച ചിത്രം നാല് അക്കാഡമി അവാര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു.
ലിയനാഡോ അവതരിപ്പിച്ച റോള്‍ ഷാരൂഖാനാണ് ചെയ്യുക. ഷാരൂഖും വിശാലും ചേര്‍ന്നാവും ചിത്രം നിര്‍മ്മിക്കുന്നതും. പൊലീസ് മാഫിയാ പോരാട്ടങ്ങളുടെ കഥപറഞ്ഞ ചിത്രത്തിന്റെ റീമേക്ക് അവകാശത്തിനായി ഇവര്‍ ചര്‍ച്ചകളാരംഭിച്ചുകഴിഞ്ഞു.
എന്നാലും ഇപ്പോള്‍ ഡോണ്‍ 2', റാ വണ്‍' എന്നിവയുടെ തിരക്കുകളിലായ ഷാരൂഖും സാത്ത് ഖുണ്‍ മാഫി'ന്റെ തിരക്കുകളിലായ വിശാലും ഒരുമിച്ചുള്ള പ്രോജക്ട് 2011 പകുതിക്കുശേഷമേ ആരംഭിക്കൂവെന്നാണ് അറിയുന്നത്. | |
|
| |
bellari raja Active member
Posts : 213 Points : 233 Reputation : 0 Join date : 2010-03-22 Location : Thironthoram
| Subject: Re: Filim News ...Latest Updates.... Sat Nov 27, 2010 10:20 am | |
| ലാല്‍ചിത്രമൊരുക്കാന്‍ അമല്‍ നീരദ്![You must be registered and logged in to see this image.] മലയാളത്തിലെ സ്റ്റൈലിഷ് ചിത്രങ്ങളുടെ സംവിധായകനാണ് അമല്‍ നീരദ്. എന്നാല്‍ സംവിധായകനാകും മുമ്പ് അമല്‍ ബോളിവുഡ് ഡയറക്ടര്‍ രാം ഗോപാല്‍ വര്‍മയുടെ ചിത്രങ്ങളുടെ ക്യാമറാമാന്‍ ആയിരുന്നു എന്നത് അറിയാമല്ലോ. മലയാളത്തിലേക്ക് അമല്‍ നീരദ് രംഗപ്രവേശം ചെയ്തതും ക്യാമറാമാനായാണ് - രഞ്ജിത് സംവിധാനം ചെയ്ത ബ്ലാക്കിലൂടെ.
‘അന്‍വറി’നു ശേഷം മലയാളത്തില്‍ ഈ സംവിധായകന് വന്‍ ഡിമാന്‍ഡാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ധനുഷ്കോടിയില്‍ അമല്‍ നീരദ് വീണ്ടും ഒരു സിനിമയുടെ ക്യാമറാമാനായി. ലാല്‍ സംവിധാനം ചെയ്യുന്ന ‘ടൂര്‍ണമെന്‍റ്’ എന്ന ചിത്രത്തിനാണ് അമല്‍ നീരദ് ക്യാമറ ചലിപ്പിച്ചത്.
യഥാര്‍ത്ഥത്തില്‍ ഒരു പ്രതിസന്ധി ഘട്ടത്തില്‍ ലാലിനെ സഹായിക്കാനെത്തുകയായിരുന്നു അമല്‍ നീരദ്. ടൂര്‍ണമെന്‍റിന്‍റെ ക്യാമറാമാന്‍ വേണുവാണ്. ധനുഷ്കോടിയില്‍ ഗാനചിത്രീകരണത്തിനായുള്ള എല്ലാ ഏര്‍പ്പാടുകളും പൂര്‍ത്തിയായപ്പോഴാണ് വേണുവിന് ഷൂട്ടിംഗില്‍ പങ്കെടുക്കാന്‍ കഴിയാത്ത ഒരു സാഹചര്യമുണ്ടായത്. ഇതോടെ, വേണുവിന്‍റെ സമ്മതത്തോടെ ആ ഗാനരംഗം ചിത്രീകരിക്കാന്‍ അമല്‍ നീരദിനെ ക്ഷണിക്കുകയായിരുന്നു.
മൂന്നു ദിവസം കൊണ്ടാണ് അമല്‍ നീരദ് ആ ഗാനരംഗം ചിത്രീകരിച്ചത്. ടൂര്‍ണമെന്‍റിലെ ഏറ്റവും കളര്‍ഫുളായ സീക്വന്‍സായിരിക്കും അതെന്നാണ് സംവിധായകന്‍ നല്‍കുന്ന ഉറപ്പ്. ഈ ഗാനരംഗത്തോടെ ടൂര്‍ണമെന്‍റിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഡിസംബര്‍ 23ന് ക്രിസ്മസ് റിലീസായാണ് ടൂര്‍ണമെന്‍റ് പ്രദര്‍ശനത്തിനെത്തുന്നത്. ഫഹദ് ഫാസില്‍, രൂപ മഞ്ജരി എന്നിവരും ഒട്ടേറെ പുതുമുഖങ്ങളുമാണ് ടൂര്‍ണമെന്‍റിലെ പ്രധാന അഭിനേതാക്കള്‍ | |
|
| |
mohan Royal Fighter
Posts : 731 Points : 858 Reputation : 2 Join date : 2010-01-12
| Subject: Re: Filim News ...Latest Updates.... Sun Nov 28, 2010 1:04 am | |
| അമല്‍ നീരദ് നഷ്ടമുണ്ടാക്കിയെന്ന് നിര്‍മ്മാതാവ് [You must be registered and logged in to see this image.] പൃഥ്വിരാജ് ചിത്രമായ അന്‍വറിന്റെ സംവിധായകന്‍ അമല്‍ നീരദിനെതിരെ ചിത്രത്തിന്റെ നിര്‍മ്മാതാവ് രാജ് സക്കറിയ രംഗത്ത്.
വലിയ പ്രതീക്ഷകളുമായി മലയാളത്തില്‍ റിലീസ് ആയ ചിത്രം വേണ്ടത്ര വിജയം നേടാതെയാണ് തീയേറ്ററുകള്‍ വിട്ടത്. അതിനാല്‍ത്തന്നെ തമിഴ് ഡബ്ബിംഗ് ചെയ്ത് ചിത്രം തമിഴ്‌നാട്ടില്‍ പുറത്തിറക്കാന്‍ നിര്‍മ്മാതാവ് ആലോചിക്കുകയായിരുന്നു.
നിലവില്‍ ഒന്നരക്കോടി രൂപ ചിത്രം നഷ്ടമുണ്ടാക്കിയത് മനസിലാക്കി മുഖ്യകഥാപാത്രങ്ങളായ പൃഥ്വിരാജും തമിഴ്‌നടന്‍ പ്രകാശ്‌രാജും പ്രതിഫലമില്ലാതെ തമിഴ് ഡെബ്ബ് ജോലികള്‍ക്ക് സഹകരിച്ചതായും രാജ് സക്കറിയ പറയുന്നു.
എന്നാല്‍ സംവിധായകനായ അമല്‍നീരദ് ഇതിനുവേണ്ടി അനുകൂലമായ നിലപാടല്ലത്രേ സ്വീകരിച്ചിരിക്കുന്നത്. കൂടാതെ 10 ലക്ഷം രൂപ കൂടുതല്‍ ചോദിക്കുകയും ചെയ്തു. നഷ്ടമുണ്ടാക്കിയ ചിത്രത്തിനുവേണ്ടി സംവിധായകന്‍ വീണ്ടും പണം ആവശ്യപ്പെട്ടതാണത്രേ നിര്‍മ്മാതാവിനെ ചൊടിപ്പിച്ചിരിക്കുന്നത്.
52 ദിവസംകൊണ്ട് മൂന്നു കോടി ചെലവഴിച്ച് ചിത്രം പൂര്‍ത്തിയാക്കാന്‍ വാക്കുതന്ന സംവിധായകന്‍ അഞ്ചര കോടി ചെലവാക്കി 78 ദിവസമെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയതെന്നും രാജ് സക്കറിയ ആരോപിക്കുന്നു.
ഇതിനുകാരണമായത് അമല്‍ നീരദിന്റെ പ്രവര്‍ത്തനങ്ങളാണെന്നും നിര്‍മ്മാതാവ് സൂചിപ്പിക്കുന്നു. വളരെ വൈകി ഷൂട്ടിന് എത്തുകയും നേരത്തെ പാക്ക് അപ്പ് ചെയ്യുകയും ചെയ്ത അമലിന്റെ രീതിയാണെത്രേ പണച്ചെലവ് ഏറിയതിന് കാരണം.
അതുപോലെ സെറ്റില്‍വച്ച് തന്നോടും മറ്റുള്ളവരോടും സംവിധായകന്‍ അപമര്യാദയായി പെരുമാറിയതായും രാജ് പറയുന്നു. ഈ പ്രവര്‍ത്തിയെത്തുടര്‍ന്ന് സംവിധായകന്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും നായകനെയും മറ്റുള്ളവരെയും സംവിധായകന്റെ പ്രവൃത്തി ആശ്ചര്യപ്പെടുത്തിയതായി നിര്‍മ്മാതാവ് ആരോപിക്കുന്നു.
അമല്‍നീരദിന്റെ പ്രവൃത്തിയില്‍ തൃപ്തനല്ലാത്ത നിര്‍മ്മാതാവ് സൗത്ത് ഇന്ത്യന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി നല്‍കാനൊരുങ്ങുകയാണ്. | |
|
| |
mohan Royal Fighter
Posts : 731 Points : 858 Reputation : 2 Join date : 2010-01-12
| Subject: Re: Filim News ...Latest Updates.... Sun Nov 28, 2010 1:16 am | |
| മലയാളികളെ പുകഴ്ത്തിയ ആര്യയെ അറസ്റ്റുചെയ്യണം! [You must be registered and logged in to see this image.] മലയാളികളെ പുകഴ്ത്തുകയും തമിഴരെ പുച്ഛിക്കുകയും ചെയ്ത നടന്‍ ആര്യയെ അറസ്റ്റുചെയ്യണമെന്ന് തമിഴ്നാട് ഹൈക്കോടതി വക്കീലന്മാരുടെ സംഘടന ആവശ്യപ്പെട്ടു. ആര്യയ്ക്കെതിരെ പ്ലക്കാര്‍ഡുകളേന്തി അവര്‍ ചെന്നൈ ഹൈക്കോടതിക്ക് മുമ്പില്‍ പ്രതിഷേധറാലിയും നടത്തി. കേരളത്തില്‍ നടന്ന ഒരു അവാര്‍ഡ് ദാനച്ചടങ്ങിനിടെ, തമിഴര്‍ക്ക് വലിയ ആസ്വാദനനിലവാരമൊന്നും ഇല്ലെന്നും എന്നാല്‍ മലയാളികളാവട്ടെ ആസ്വാദനനിലവാരത്തില്‍ ഏറെ മുന്നിലാണെന്നും ആര്യ ആര്യ പറഞ്ഞതാണ് വിവാദമായിരിക്കുന്നത്. വലിയ മലയാളി സദസിനെ കണ്ടതോടെ, തന്നെ വളര്‍ത്തി വലുതാക്കിയ തമിഴിന്‍റെ നെഞ്ചില്‍ ആര്യ ചവിട്ടിയെന്നാണ് വിമര്‍ശനം.
“ഒരു മലയാളി എന്നതില്‍ എനിക്ക് എറെ അഭിമാനം ഉണ്ട്. പൊതുവെ, ആസ്വാദനനിലവാരത്തില്‍ ഏറെ മുന്നിലാണ് മലയാളികള്‍. മലയാളികള്‍ക്ക് വേണ്ടത് ക്ലാസിക് സിനിമകളും മികച്ച അഭിനയവുമാണ്. എന്നാല്‍ തമിഴരുടെ ആസ്വാദനനിലവാരം അങ്ങിനെയല്ല. ശരാശരി അഭിനയത്തിനും ലക്ഷങ്ങളും കോടികളുമാണ് തമിഴില്‍ ലഭിക്കുക. മലയാളത്തില്‍ തിളങ്ങണമെങ്കില്‍ പ്രതിഭ വേണം” എന്നിങ്ങനെ കത്തിക്കയറിയ ആര്യയിപ്പോള്‍ പുലിവാല് പിടിച്ചിരിക്കുകയാണ്.
‘തമിഴ് സിനിമയില്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്, അവിടെനിന്ന് മലയാളം സിനിമയ്ക്ക് ഊര്‍ജ്ജം ലഭിക്കും’ എന്ന് മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ രഞ്ജിത്ത് അടക്കം അഭിപ്രായപ്പെടുമ്പോള്‍ ആര്യ നടത്തിയ പ്രസ്താവന സദസിനെ കയ്യിലെടുക്കാന്‍ വേണ്ടിയുള്ളതായിരുന്നു എന്നും ആരോപണമുണ്ട്.
തമിഴ് സിനിമയെയും തമിഴരെയും ആര്യ അപമാനിച്ചിരിക്കുകയാണെന്ന് ഫെഫ്സി പ്രസിഡന്‍റ് വിസി ഗുഹാനാഥന്‍ ഈയടുത്ത ദിവസം പറഞ്ഞിരുന്നു. എന്നാല്‍, തമിഴ് താരസംഘടനയായ നടികര്‍ സംഘം ആര്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴര്‍ക്ക് എതിരാണ് ആര്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും സത്യത്തില്‍ തമിഴ് നിര്‍മാതാക്കളോടും സംവിധായകരോടും സാങ്കേതിക വിദഗ്‌ദരോടും ഏറെ സൌഹൃദപരമായി പെരുമാറുന്ന വ്യക്തിയാണ് ആര്യയെന്നും നടികര്‍ സംഘം ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂരാണ് ജംഷദ് എന്ന് യഥാര്‍ത്ഥ പേരുള്ള ആര്യയുടെ നാട്. ‘അറിന്തും അറിയാമലും’ (അറിഞ്ഞും അറിയാതെയും) എന്ന സിനിമയിലൂടെ തുടക്കം കുറിച്ച ഈ മുപ്പതുകാരന്‍ ഇപ്പോള്‍ തമിഴ് സിനിമയുടെ അവിഭാജ്യ ഘടകമാണ്. അടുത്തിടെ ആര്യ അഭിനയിച്ച എല്ലാ ചിത്രങ്ങളും വന്‍ ഹിറ്റുകളായിരുന്നു. നയന്‍താര നായികയായി അഭിനയിച്ച ‘ബോസ് എങ്കിറ ഭാസ്കരന്‍’ എന്ന സിനിമയുടെ നിര്‍മാതാവും കൂടിയാണ് ആര്യ. ഇപ്പോള്‍ ‘ചിക്ക് പുക്ക്’, ‘അവന്‍ ഇവന്‍’ എന്നീ സിനിമകളില്‍ അഭിനയിച്ച് വരുന്നു.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, ‘വൃത്തികെട്ട തമിഴത്തി’ എന്ന് ഒരു ടിവി ഷോയ്ക്കിടെ ജയറാം പറഞ്ഞതില്‍ ഷുഭിതരായ തമിഴ് സംഘടനകള്‍ നടന്‍ ജയറാമിന്‍റെ വീട് ആക്രമിച്ചത് ഓര്‍മിക്കുമല്ലോ. അങ്ങിനെയുള്ള അക്രമസംഭവങ്ങള്‍ ആര്യയുടെ കാര്യത്തില്‍ ഉണ്ടാകാതിരിക്കാന്‍ അധികൃതര്‍ നടപടികള്‍ എടുത്തിട്ടുണ്ട് എന്നറിയുന്നു | |
|
| |
mohan Royal Fighter
Posts : 731 Points : 858 Reputation : 2 Join date : 2010-01-12
| Subject: Re: Filim News ...Latest Updates.... Sun Nov 28, 2010 1:45 am | |
| അല്ലു അര്‍ജുന്‍ വിവാഹിതനാകുന്നു [You must be registered and logged in to see this image.] യുവാക്കളുടെ ഹരമായ തെലുങ്ക് നടന്‍ അല്ലു അര്‍ജ്ജുന്‍ വിവാഹിതനാകുന്നു. ബിസിനസ്സുകാരനായ കെ.സി ശേഖര്‍ റെഡ്ഡിയുടെ മകള്‍ സ്‌നേഹ റെഡ്ഡിയാണ് പ്രതിശ്രുത വധു. നവംബര്‍ 26ന് ഹൈദരബാദിലെ ജൂബിലി ഹില്‍സിലുള്ള വധുഗൃഹത്തില്‍ വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നു. അര്‍ജുന്റെ അമ്മാവനും സൂപ്പര്‍താരവും പ്രജാരാജ്യം നേതാവുമായ ചിരംഞ്ജീവിയാണ് ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.
അടുത്ത ബന്ധുക്കളും ചില രാഷ്ട്രീയ നേതാക്കളും ഏതാനും താരങ്ങളും മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. അടുത്ത ഫിബ്രവരിയിലായിരിക്കും വിവാഹം. നിശ്ചയച്ചടങ്ങുകളില്‍ അല്ലു അര്‍ജുനും സ്‌നേഹയും അണിഞ്ഞ വേഷങ്ങളാണ് എങ്ങും ചര്‍ച്ചാവിഷയം. 50 ലക്ഷം രൂപയാണ് ചിലവിട്ടത്. സ്‌നേഹ അണിഞ്ഞ സാരിയുടെ വില മാത്രം ഒരു ലക്ഷമായി. ആന്ധ്രയിലൊട്ടാകെ നിരവധി എഞ്ചിനീയറിങ് കോളജുകള്‍ സ്വന്തമായുള്ള വ്യക്തിയാണ് സ്‌നേഹ റെഡ്ഡിയുടെ അച്ഛന്‍. കോണ്‍ഗ്രസ് നേതാക്കളായ കേശവ റാവു, ഡി ശ്രീനിവാസ്, ജനറെഡ്ഡി, താരങ്ങളായ രാമനായ്ഡു, രവി തേജ, ശ്രിയ, നാഗ ചൈതന്യ തുടങ്ങിയവരും നിശ്ചയചടങ്ങുകളില്‍ പങ്കെടുത്തു courtesy : Mathrubhumi .....[You must be registered and logged in to see this link.] | |
|
| |
machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| Subject: Re: Filim News ...Latest Updates.... Sun Nov 28, 2010 2:34 pm | |
| കമല്‍ഹാസന്‍ പരസ്യത്തിനായി ചായമിടുന്നു[You must be registered and logged in to see this image.] നടന്‍ കമലഹാസന്‍ ആദ്യമായി പരസ്യചിത്രത്തില്‍ അഭിനയിക്കുന്നു. നമ്മുടെ മറ്റു താരങ്ങളെപ്പോലെ സോപ്പ്, സോപ്പു പൊടി, മദ്യം, ജ്വല്ലറി തുടങ്ങി എന്തിനെങ്കിലും വേണ്ടി പരസ്യചിത്രത്തിലഭിനയിച്ച് പണം നേടാനാണ് കമല്‍ തുനിയുന്നതെന്നാണ് ചിന്തിച്ചുവരുന്നതെങ്കില്‍ തെറ്റി. എയ്ഡ്‌സ് ബോധവല്‍ക്കരണപരിപാടിയ്ക്കുവേണ്ടിയാണ് കമല്‍ എത്തുന്നത്.
അഞ്ചു പതിറ്റാണ്ടിലധികമായ സിനിമാജീവിതത്തിനിടെ ഒരു പരസ്യചിത്രത്തിനുവേണ്ടി പോലും 'ഉലകനായകന്‍' കമലഹാസന്‍ ചായം തേച്ചിട്ടില്ല.
തമിഴ്‌നാട് സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി (ടാന്‍സാക്‌സ്)യുടെ എയ്ഡ്‌സ് ബോധവല്‍കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പരസ്യത്തിലാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്.
പരസ്യങ്ങളില്‍നിന്നുണ്ടാകുന്ന വരുമാനം മഹത്തായകാര്യങ്ങള്‍ക്കു ഉതകുമെങ്കില്‍ അത്തരം പരസ്യങ്ങളില്‍ അഭിനയിക്കാന്‍ തയാറാണെന്നാണു കമലഹാസന്‍ പറയുന്നത്.
പ്രമുഖരായ പല നടീനടന്‍മാരും പരസ്യങ്ങളില്‍നിന്നു വരുമാനം കണ്ടെത്തിയപ്പോഴും ബ്രാന്‍ഡുകളുടെ വക്താക്കളായപ്പോഴും കമലഹാസന്‍ അകന്നുനില്‍ക്കുകയായിരുന്നു.
തനിക്കു പങ്കാളിത്തമില്ലാത്ത ഒരു ഉല്‍പന്നത്തിന്റെയും പരസ്യങ്ങളില്‍ അഭിനയിക്കുകയോ പ്രചാരം നല്‍കുകയോ വേണ്ടെന്നായിരുന്നു നയമെന്നു ടാന്‍സാക്‌സ് സംഘടിപ്പിച്ച മാധ്യമ സംവാദത്തില്‍ കമലഹാസന്‍ പറഞ്ഞു.
എയ്ഡ്‌സ് ബാധിതരായ കുട്ടികളുമായി സമയം ചെലവഴിച്ച കമലഹാസന്‍ തന്റെ അനുഭവങ്ങള്‍ എഫ്.എം. റേഡിയോയിലൂടെ പങ്കുവച്ചു. എയ്ഡ്‌സ് ബാധിതരായ കുട്ടികള്‍ക്കായുള്ള ധനശേഖരണാര്‍ഥമാണു പരിപാടി സംഘടിപ്പിച്ചത്.
പരസ്യത്തില്‍നിന്നുള്ള വരുമാനം ഈ കുട്ടികള്‍ക്കു സഹായകമാകുമെങ്കില്‍ അഭിനയിക്കാന്‍ തയാറാണ്. പ്രതിഫലമായി ലഭിക്കുന്ന പണംപോലും അവര്‍ക്കായി നല്‍കാന്‍ തയാറാണെന്നും കമലഹാസന്‍ പറഞ്ഞു. | |
|
| |
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: Filim News ...Latest Updates.... Mon Nov 29, 2010 4:02 am | |
| പൃഥ്വി-ഇന്ദ്രന്‍ ടീമിന്റെ 'സിറ്റി ഓഫ് ഗോഡ്'
പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'സിറ്റി ഓഫ് ഗോഡ്' കൊച്ചിയില്‍ ആരംഭിച്ചു. മേരിമാതാ ക്രിയേഷന്‍സിന്റെ ബാനറില്‍ അനിത അനില്‍ മാത്യു നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ബാബു ജനാര്‍ദനന്‍ എഴുതുന്നു.ജഗദീഷ്, രാജീവ് പിള്ള, അനില്‍ മുരളി, അരുണ്‍ നാരായണന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, ശ്രീഹരി, കിഷോര്‍ സതി, മനോജ്പിള്ള, നന്ദുലാല്‍, സുമേഷ് തമ്പി, രാജേഷ് ഹൈബ്ബാര്‍, റിമ കല്ലിങ്ങല്‍, ശ്വേത മേനോന്‍, പാര്‍വതി, രോഹിണി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഈണം പകരുന്നത് പ്രശാന്ത്പിള്ളയാണ്. ഛായാഗ്രഹണം- സുജിത് വാസുദേവ്. | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Filim News ...Latest Updates.... Tue Nov 30, 2010 5:33 am | |
| ദേഷ്യം പൃഥ്വിയോട്, തെറി നിര്‍മ്മാതാവിന്! [You must be registered and logged in to see this image.] ബിഗ് സ്റ്റാര്‍ പൃഥ്വിരാജിന്‍റെ ‘അന്‍വര്‍’ കടലാസില്‍ മാത്രമാണ് ഹിറ്റായതെന്ന് നിര്‍മ്മാതാവ്. ഈ സിനിമയുടെ സംവിധായകന്‍ അമല്‍ നീരദ് മൂലം വന്‍ നഷ്ടമാണ് തനിക്കുണ്ടായിരിക്കുന്നതെന്നും നിര്‍മ്മാതാവ് പറയുന്നു. ഷൂട്ടിംഗ് സമയത്ത് പൃഥ്വിരാജിനോടുള്ള ദേഷ്യം സംവിധായകന്‍ തന്നോടു തീര്‍ത്തിരുന്നു എന്നും അന്‍വറിന്‍റെ നിര്‍മ്മാതാവായ രാജ് സഖറിയ പറയുന്നു. മലയാളത്തിലെ ഒരു മധ്യാഹ്‌നപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അമല്‍ നീരദ് മൂലം താന്‍ അനുഭവിച്ച ദുരിതങ്ങള്‍ നിര്‍മ്മാതാവ് തുറന്നടിക്കുന്നത്.
മൂന്നുകോടിക്ക് സിനിമ പൂര്‍ത്തിയാക്കാമെന്നാണ് അമല്‍ നീരദ് ഉറപ്പു തന്നിരുന്നതെന്നും എന്നാല്‍ ചിത്രം പൂര്‍ത്തിയായപ്പോള്‍ ചെലവ് അഞ്ചരക്കോടിയിലെത്തിയിരുന്നെന്നും രാജ് സഖറിയ പറയുന്നു. രാവിലെ 11 മണി മുതല്‍ വൈകുന്നേരം ആറുവരെ മാത്രമേ ഷൂട്ട് ചെയ്യുള്ളൂ. ഷൂട്ടിംഗിനിടയില്‍ പൃഥ്വി എന്തെങ്കിലും സജഷന്‍ പറഞ്ഞാല്‍ അമല്‍ നീരദ് മനസില്ലാ മനസോടെ അത് അംഗീകരിക്കും. തുടര്‍ന്ന് എന്നെയും സെറ്റിലുള്ള മറ്റുള്ളവരെയും തെറിവിളിക്കും. അതിനുശേഷം ‘പൃഥ്വിയോടുള്ള ദേഷ്യം കൊണ്ടാണ് തെറി വിളിച്ചത്, ക്ഷമിക്കണം’ എന്ന് പറയും. ഇവിടെയുള്ള ക്യാമറകള്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്യാതെ ക്യാമറകള്‍ മുംബൈയില്‍ നിന്ന് വരുത്തും. 52 ദിവസം കൊണ്ട് തീര്‍ക്കാമെന്ന് ഏറ്റ പടം തീര്‍ന്നത് 78 ദിവസം കൊണ്ടാണ് - രാജ് സഖറിയ പറയുന്നു.
അന്‍വര്‍ ലാഭമാണെന്ന് ടി വി ഷോകളിലും മറ്റും ആവര്‍ത്തിച്ചുപറയുന്നവര്‍ അറിയാനായി ചിത്രത്തിന്‍റെ യഥാര്‍ത്ഥ ബോക്സോഫീസ് അവസ്ഥ നിര്‍മ്മാതാവ് വെളിപ്പെടുത്തുന്നു. ‘ഒന്നരക്കോടി രൂപയാണ് അന്‍വര്‍ നഷ്ടമുണ്ടാക്കിയത്. എന്‍റെ നഷ്ടം മനസിലാക്കിയ പൃഥ്വിരാജും പ്രകാശ്‌രാജും പ്രതിഫലം വാങ്ങാതെ ഡബ് ചെയ്തു. പ്രതിഫലമായി 20 ലക്ഷം രൂപ മതിയെന്നാണ് അമല്‍ നീരദ് പറഞ്ഞിരുനത്. എന്നാല്‍ സിനിമ തീര്‍ന്നപ്പോള്‍ 40 ലക്ഷം വേണമെന്ന് പറഞ്ഞു. പൃഥ്വിരാജിന് 40 ലക്ഷം കൊടുക്കാമെങ്കില്‍ തനിക്കും തരണമെന്നാണ് അമലിന്‍റെ വാദം. അതു സമ്മതിച്ചില്ലെങ്കില്‍ പടം ഉപേക്ഷിച്ചുപോകുമെന്ന് ഭീഷണിപ്പെടുത്തി’ - രാജ് സഖറിയ പറയുന്നു.
നഷ്ടത്തിന്‍റെ കാഠിന്യം കുറയ്ക്കാനായി ‘അന്‍വര്‍’ തമിഴില്‍ ഡബ്ബ് ചെയ്ത് പ്രദര്‍ശിപ്പിക്കുകയാണ് രാജ് സഖറിയയുടെ ലക്‍ഷ്യം. എന്നാല്‍ അതിനും അമല്‍ നീരദ് തടസം നില്‍ക്കുകയാണത്രെ. തന്‍റെ പ്രതിഫലമായി 10 ലക്ഷം രൂപകൂടി നല്‍കാതെ സിനിമയുടെ പ്രിന്‍റ് നല്‍കാന്‍ പാടില്ലെന്ന് ചെന്നൈ ജെമിനി സ്റ്റുഡിയോയില്‍ പരാതി നല്‍കിയിരിക്കുകയാണ് അമല്‍. ആദ്യം പ്രതിഫലമായി ഉറപ്പിച്ച 20 ലക്ഷം കൂടാതെ 15 ലക്ഷം രൂപ കൂടി താന്‍ അമലിന് നല്‍കിയിരുന്നു എന്നും അതുകൂടാതെയാണ് വീണ്ടും പണം ആവശ്യപ്പെടുന്നതെന്നും നിര്‍മ്മാതാവ് വെളിപ്പെടുത്തുന്നു | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Filim News ...Latest Updates.... Tue Nov 30, 2010 5:36 am | |
| ഹിന്ദിമാഷ് വിനയചന്ദ്രന്‍റെ ‘ഗജകേസരിയോഗം’ വീണ്ടും! [You must be registered and logged in to see this image.] അയ്യപ്പന്‍ നായര്‍ എന്ന ആനക്കാരനെ ഹിന്ദി പഠിപ്പിക്കാന്‍ എത്തിയതാണ് വിനയചന്ദ്രന്‍. ആനപ്പാപ്പാന്‍ എന്തിനു ഹിന്ദി പഠിക്കണം എന്ന ചോദ്യം ‘ഗജകേസരിയോഗം’ എന്ന സൂപ്പര്‍ഹിറ്റ് സിനിമ കണ്ടിട്ടുള്ളവര്‍ ചോദിക്കില്ല. ആ ആന സര്‍ക്കസ് കമ്പനിയില്‍ നിന്നുള്ള ഒരാനയായിരുന്നു. അതിന് ഹിന്ദി മാത്രമേ മനസിലാകൂ. അതൊന്നുമറിയാതെ ആനയെ സ്വന്തമാക്കിയ പാവം അയ്യപ്പന്‍ നായര്‍ക്ക് വയസുകാലത്ത് ഹിന്ദി പഠിക്കാതെ രക്ഷയില്ലെന്നുവന്നു.
പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ‘ഗജകേസരിയോഗം’ 1990ല്‍ ആണ് റിലീസായത്. കലൂര്‍ ഡെന്നിസ് തിരക്കഥയെഴുതിയ ആ ചിത്രത്തില്‍ ഹിന്ദിമാഷ് വിനയചന്ദ്രനായി മുകേഷും ആനക്കാരന്‍ അയ്യപ്പന്‍ നായരായി ഇന്നസെന്‍റും വേഷമിട്ടു. സുനിതയായിരുന്നു നായിക. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ഗജകേസരിയോഗത്തിന് രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു.
തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ച കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ആരായിരിക്കും ചിത്രത്തിന്‍റെ സംവിധായകനെന്ന് കലൂര്‍ ഡെന്നിസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ‘വീണ്ടും ഗജകേസരിയോഗം’ എന്ന് ചിത്രത്തിന് പേരിട്ടതായി സൂചനയുണ്ട്. ഇന്നസെന്‍റ്, മുകേഷ്, ജഗദീഷ്, മാമുക്കോയ, സിദ്ദിഖ്, കുഞ്ചന്‍, സുകുമാരി, കെ പി എ സി ലളിത തുടങ്ങിയവര്‍ ഗജകേസരിയോഗത്തിന്‍റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുമെന്നാണ് സൂചന.
ഇപ്പോള്‍ ‘എഗൈന്‍ കാസര്‍കോഡ് കാദര്‍ഭായി’ എന്ന സിനിമയുടെ തിരക്കഥ രചിച്ചുവരികയാണ് കലൂര്‍ ഡെന്നിസ്. ‘വീണ്ടും ഗജകേസരിയോഗം’ അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുമെന്നാണ് സൂചന. അതിനിടെ ജോഷി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിനും കലൂര്‍ ഡെന്നിസ് തിരക്കഥയെഴുതുന്നതായി സൂചനയുണ്ട് | |
|
| |
Sponsored content
| Subject: Re: Filim News ...Latest Updates.... | |
| |
|
| |
| Filim News ...Latest Updates.... | |
|