| Filim News ...Latest Updates.... | |
|
+43neelakandan kannan nair bharathchandran willy dilipfan sanjeev merlin manavalan vikalan nair thambi M.R.P narendrannair Alexander roshanpeter avatar jagan ombhatia machan innachan mangalasseri safalpu thalathil dineshan mithravishnu bellari raja raja kiwi allambans thanthonni dracula smitha menon mohan vettukuzhi suku devan naayakan maadambi MANNADIYAR deathrace real hero yeldo987 mohan.thomas 47 posters |
|
Author | Message |
---|
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: Filim News ...Latest Updates.... Wed Jan 26, 2011 12:54 am | |
| ട്രാഫിക്കില്‍ റഹ്‌മാന്‍ അവതരിപ്പിച്ചത് മമ്മൂട്ടിയെ? [You must be registered and logged in to see this image.] ‘ട്രാഫിക്’ എന്ന സിനിമ കണ്ടവര്‍ റഹ്‌മാന്‍ അവതരിപ്പിച്ച സിദ്ധാര്‍ത്ഥ് ശങ്കര്‍ എന്ന സൂപ്പര്‍സ്റ്റാറിനെ മറക്കാനിടയില്ല. ആ കഥാപാത്രത്തെ അതിഗംഭീരമാക്കി റഹ്‌മാന്‍ വന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഈഗോയും ധാര്‍ഷ്ട്യവും താന്‍പോരിമയുമുള്ള സിദ്ധാര്‍ത്ഥ് ശങ്കര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ റഹ്‌മാന് ആരെങ്കിലും റോള്‍ മോഡലായുണ്ടായിരുന്നോ? ആ കഥാപാത്രത്തിന് മമ്മൂട്ടിയുടെ ഛായയുണ്ടെന്ന സംസാരം മലയാള സിനിമാലോകത്ത് വ്യാപകമാണ്.
എന്നാല്‍ റഹ്‌മാന്‍ ഈ വിലയിരുത്തലിനോട് ബുദ്ധിപരമായാണ് പ്രതികരിക്കുന്നത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താന്‍ മമ്മൂട്ടിയെ മോഡലാക്കിയെന്നോ ഇല്ലെന്നോ റഹ്‌മാന്‍ പറയുന്നില്ല. “ആ കഥാപാത്രത്തിനുവേണ്ടി ഞാന്‍ ഒരു സ്റ്റൈല്‍ ഉപയോഗിച്ചിട്ടുണ്ട്. അത് താരരീതിയാണ്. അത്തരം സ്റ്റൈല്‍ മമ്മുക്കയ്ക്കും ഉണ്ട്.” - റഹ്‌മാന്‍ ഒരു അഭിമുഖത്തില്‍ പറയുന്നു.
സിദ്ധാര്‍ത്ഥ് ശങ്കറിന് തന്‍റെ മകളുടെ ജീവന്‍ രക്ഷിക്കാന്‍ മരണാസന്നനായ ഒരു യുവാവിന്‍റെ ഹൃദയം ആവശ്യമായി വരുന്നു. എന്നാല്‍ ആ യുവാവിന്‍റെ മാതാപിതാക്കള്‍ അത് അനുവദിക്കുന്നില്ല. “എന്‍റെ മകളുടെ കാര്യമാണെന്ന് പറഞ്ഞില്ലേ?” എന്ന സിദ്ധാര്‍ത്ഥ് ശങ്കറിന്‍റെ ചോദ്യത്തില്‍ തന്നെ സൂപ്പര്‍താരത്തിന്‍റെ അഹന്ത വ്യക്തമാകുന്നു. താന്‍ മറ്റുള്ളവരില്‍ നിന്നും ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്ന ആരോ ആണെന്ന ഭാവം. താരജാഡയെന്ന് അതിനെ വിശേഷിപ്പിക്കാമോ? റഹ്‌മാന്‍ പറയുന്നത് കേള്‍ക്കുക:
“അമിതാഭ് ബച്ചനും അമീര്‍ഖാനും ഷാരുഖ് ഖാനും സെറ്റില്‍ വരുന്നത് റഹ്‌മാനോ മോഹന്‍ലാലോ സെറ്റില്‍ വരുന്നതു പോലെയല്ല. അതിനെ സ്റ്റൈല്‍ എന്നോ ജാഡയെന്നോ വിളിക്കാം.”
അടുത്തിടെ ‘തിരക്കഥ’ എന്ന ചിത്രത്തില്‍ അനൂപ് മേനോനും ഒരു സൂപ്പര്‍താരമായി അഭിനയിച്ചിരുന്നു. ആ കഥാപാത്രത്തിന് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും രീതികള്‍ ഇടകലര്‍ത്തിയുള്ള അഭിനയമാണ് അനൂപ് പരീക്ഷിച്ചതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട് | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: Filim News ...Latest Updates.... Wed Jan 26, 2011 1:03 am | |
| കിംഗും കമ്മീഷണറും - വരാന്‍ പോകുന്നത് ആറ്റംബോംബ്! [You must be registered and logged in to see this image.] ഷാജി കൈലാസും രണ്‍ജി പണിക്കരും ഒത്തുചേരുന്ന ഒരു സിനിമയില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് എന്തൊക്കെയാണ്? കോമഡിയും സെന്‍റിമെന്‍റ്സും ഇഴചേരുന്ന ഒരു കുടുംബചിത്രം എന്തായാലും ഈ കൂട്ടുകെട്ടില്‍ നിന്ന് ആരും പ്രതീക്ഷിക്കില്ല. കഴിഞ്ഞ 15 വര്‍ഷം ഇരുവരും ചേര്‍ന്ന് സിനിമ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഇനി ഒന്നിക്കുമ്പോള്‍ അത് ഒരു സാധാരണ ചിത്രമായാല്‍ മതിയോ? പോരാ, എന്നുമാത്രമല്ല - “ഒരു ആറ്റംബോംബായിരിക്കും അത്” എന്ന് ഷാജി കൈലാസിന്‍റെ വാക്കുകള്‍.
“നമ്മുടെ കളക്ടറെ തന്നെ വീണ്ടും അവതരിപ്പിക്കാം” എന്ന രണ്‍ജി പണിക്കരുടെ ഉറപ്പാണ് ഷാജി കൈലാസിന് ആവേശമായത്. “15 വര്‍ഷം ഞങ്ങളൊന്നിച്ച് ഒരു സിനിമയും നടന്നില്ല. ഒരുമിച്ച് സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. രണ്‍ജിയുടെ തിരക്കുകള്‍ കാരണമാണ് നടക്കാതെ പോയത്. ഇനി ഒരു സിനിമ വരുന്നത് ആറ്റം ബോംബ് പോലെ ആയിരിക്കണം” - ഷാജി പറയുന്നു.
കിംഗ് ആന്‍റ് ദി കമ്മീഷണര്‍! ഷാജിയും രണ്‍ജിയും ഒത്തുചേരുകയാണ്. മമ്മൂട്ടിയും സുരേഷ്ഗോപിയും നായകന്‍മാരാകുന്നു. മമ്മൂട്ടി - ജില്ലാ കളക്ടര്‍ തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സ്. സുരേഷ്ഗോപി - സിറ്റി പൊലീസ് കമ്മീഷണര്‍ ഭരത്ചന്ദ്രന്‍ ഐ പി എസ്. ഇരുവരും തമ്മിലുള്ള ബന്ധത്തിന് രണ്‍ജി പണിക്കര്‍ ഒരു നിര്‍വചനം നല്‍കുന്നു - “പരസ്പരം കണ്ടാല്‍ കടിച്ചുകീറുന്ന സൌഹൃദം.” [You must be registered and logged in to see this image.] “ഇന്ത്യയുടെ സോള്‍... ആത്‌മാവ്, അത് എന്താണെന്ന് തിരിച്ചറിയാനുള്ള സെന്‍സുണ്ടാവണം” - എന്നതിനേക്കാള്‍ ആവേശമുണര്‍ത്തുന്ന ഡയലോഗുകളുമായി ജോസഫ് അലക്സ് സ്ക്രീനില്‍ നിറയും. “ഓര്‍മ്മയുണ്ടോ ഈ മുഖം” - എന്ന പരിചയപ്പെടുത്തല്‍ ഇത്തവണ ഭരത്ചന്ദ്രന്‍ നടത്തില്ല. തീ പാറുന്ന ഡയലോഗുകളാല്‍ പരസ്പരം ആക്രമിച്ച് ഭരത്ചന്ദ്രനും ജോസഫ് അലക്സും ഏറ്റുമുട്ടുമ്പോള്‍ ബോക്സോഫീസില്‍ വീണ്ടും ഷാജി കൈലാസിന്‍റെ കാലം ഉദിക്കുമെന്ന് പ്രതീക്ഷിക്കാം.
ഡല്‍ഹി, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന കിംഗ് ആന്‍റ് ദി കമ്മീഷണര്‍ മമ്മൂട്ടിയുടെ പ്ലേ ഹൌസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത് | |
|
| |
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: Filim News ...Latest Updates.... Wed Jan 26, 2011 7:47 am | |
| മംമ്തക്കു പകരം റോമ [You must be registered and logged in to see this image.] വിജയന്റെ രണ്ടാമത്തെ ചിത്രമായ മൊഹബത്തില്‍ മംമത മോഹന്‍ദാസിന് പകരം റോമ. ചിത്രത്തില്‍ മംമ്ത അവതരിപ്പിയ്ക്കാനിരുന്ന ഗസ്റ്റ് റോളാണ് റോമയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്. തിരക്ക് മൂലം അഭിനയിക്കാന്‍ കഴിയില്ലെന്ന് മംമ്ത അറിയിച്ചതോടെയാണ് സംവിധായകന്‍ റോമയെ തിരഞ്ഞെടുത്തത്.
ഗായകന്‍ ഹരിഹരനുമൊത്ത് ഒരു ഗാനരംഗത്തിലാണ് റോമ അഭിനയിച്ചത്. വയലാര്‍ ശരത്ചന്ദ്ര വര്‍മയുടെ ഗാനങ്ങള്‍ക്ക് എന്‍ ബാലകൃഷ്ണനാണ് ഈണം പകര്‍ന്നിരിയ്ക്കുന്നത്.
മുസ്ലീം പശ്ചാത്തലത്തില്‍ ഒരുക്കുന്ന മൊഹ്ബത്തില്‍ മീര ജാസ്മിനാണ് നായിക | |
|
| |
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: Filim News ...Latest Updates.... Wed Jan 26, 2011 8:11 am | |
| രജനിയ്‌ക്കൊപ്പം ത്രിഷ [You must be registered and logged in to see this image.] മന്നന്‍ രജനീകാന്തിന്റെ നായികയാവാനുള്ള ത്രിഷയുടെ മോഹം സഫലമാവുന്നു. യന്തിരന് ശേഷം തിയറ്ററുകളിലെത്തുന്ന രജനിയുടെ ആനിമേഷന്‍ ചിത്രമായ റാണയിലാണ് ത്രിഷ രജനിയ്‌ക്കൊപ്പമെത്തുന്നത്.
രജനിയുടെ മകള്‍ സൗന്ദര്യ രജനീകാന്ത് നിര്‍മിയ്ക്കുന്ന 3ഡി ആനിമേഷന്‍ സിനിമയില്‍ ചില രംഗങ്ങള്‍ യഥാര്‍ഥമായി ചിത്രീകരിച്ചവയാണ്. ഈ രംഗങ്ങളിലാണ് രജനിയ്‌ക്കൊപ്പം ത്രിഷ പ്രത്യക്ഷപ്പെടുന്നത്.
സുല്‍ത്താന്‍ ദ വാരിയര്‍ എന്ന ചിത്രത്തിന്റെ പേര് ആദ്യം ഹാര എന്നും പിന്നീട് റാണ എന്നും മാറ്റുകയായിരുന്നു. അനിമേഷന്‍ സിനിമയിലെ യഥാര്‍ഥദൃശ്യങ്ങള്‍ സംവിധാനം ചെയ്യുന്നത് കെ എസ് രവികുമാറാണ്.
പ്രകാശ്രാജ്, വിജയലക്ഷ്മി, രാഹുല്‍ദേവ് എന്നിവരും റാണയിലുണ്ട്. യന്തിരന് ശേഷം എആര്‍ റഹ്മാന്‍ വീണ്ടുമൊരു രജനി ചിത്രത്തിന് സംഗീതമൊരുക്കുന്ന പ്രത്യേകതയും റാണയ്ക്ക് സ്വന്തം. ഇംഗ്ലീഷിന് പുറമെ വിവിധ ഇന്ത്യന്‍ ഭാഷകളിലും നിര്‍മിയ്ക്കുന്ന റാണയുടെ ഗ്ലോബല്‍ റിലീസ് അടുത്തു തന്നെ ഉണ്ടാവും. | |
|
| |
manikandan New Member
Posts : 85 Points : 87 Reputation : 0 Join date : 2010-03-29 Age : 37 Location : Wayanad<----->Ernakulam
| Subject: Re: Filim News ...Latest Updates.... Wed Jan 26, 2011 11:54 pm | |
| പത്മ: ഒഴിവാക്കപ്പെട്ടവരില്‍ മമ്മൂട്ടിയും? [You must be registered and logged in to see this image.] ഇത്തവണത്തെ പത്മ പുരസ്‌കാരങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരില്‍ നടന്‍ മമ്മൂട്ടിയുടെ പേരും. ചില ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.
103 പേരാണ് ഇത്തവണത്തെ പത്മ പുരസ്‌കാരത്തിനായി നിര്‍ദ്ദേശിയ്ക്കപ്പെട്ടിരുന്നത്. ഇതില്‍ കലാ വിഭാഗത്തിലാണ് മമ്മൂട്ടിയ്ക്ക് നാമനിര്‍ദ്ദേശം നലഭിച്ചിരുന്നത്.. പത്മശ്രീ പുരസ്‌കാരം നേരത്തെ നേടിയിട്ടുള്ള മമ്മൂട്ടിയ്ക്ക് ഇത്തവണ ഏത് പത്മ പുരസ്‌കാരത്തിനാണ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതെന്ന കാര്യം വ്യക്തമല്ല. പ്രശസ്ത നാടോടി ഗായകന്‍, അന്‍വര്‍ ഖാന്‍, നാടക സംവിധായകന്‍ എംകെ റെയ്‌ന, തമിഴ് നടിയും നിര്‍മാതാവുമായ ജയമാല രാമചന്ദ്രന്‍, വയലിനിസ്റ്റ് എല്‍എസ് സുബ്രഹ്മണ്യം, ചിത്രകാരന്‍ ജിതിന്‍ ദാസ് എന്നിവര്‍ക്കൊപ്പമാണ് മമ്മൂട്ടിയുടെ പേരും ഉള്‍പ്പെട്ടിരുന്നത്.
ചലച്ചിത്ര വിഭാഗത്തില്‍ ഭാനു അത്തയ്യ, സംഗീത സംവിധായകന്‍ ബാപ്പി ലഹാരി, സംവിധായകന്‍ സുഭാഷ് ഗയ്, മധൂര്‍ ഭ്ണ്ഡാകര്‍, പ്രിയങ്കാ ചോപ്ര എന്നിവരാണ് പുറത്തായവരില്‍ പ്രമുഖര്‍
അതേ സമയം മലയാളത്തില്‍ നിന്ന് നടന്‍ ജയറാമിനും സംവിധായകന്‍ ഷാജി എം കരുണിനും ഇത്തവണ പത്മ ശ്രീ പുരസ്‌കാരം ലഭിച്ചിരുന്നു Courtesy : Oneindia.com[You must be registered and logged in to see this link.] | |
|
| |
nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: Filim News ...Latest Updates.... Thu Jan 27, 2011 8:50 am | |
| മമ്മൂക്കക്ക് ..ഒരു തവണ പദ്മശ്രീ ലഭിച്ചിട്ടുള്ളതിനാല്‍ പദ്മഭുഷനിനായിരിക്കും സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത് ... എന്തായാലും മമ്മൂക്ക അത് അര്‍ഹിക്കുന്നു എന്നുള്ളത് സത്യം ആണ് ... തുടര്‍ന്ന് വരുന്ന വര്‍ഷങ്ങളില്‍ ആ ബഹുമതി അദ്ദേഹത്തെ തേടി എത്തട്ടെ എന്ന് ആശംസിക്കുന്നു .... ഇന്ത്യന്‍ സിനിമയ്ക്കു വളരെയേറെ സംഭാവനകള്‍ നല്‍കിയ 2 legends ആണ് ലാലേട്ടനും മമ്മൂക്കയും അവര്‍ക്ക് 2 പേര്‍ക്കും വൈകാതെ തന്നെ ഈ ബഹുമതികള്‍ തേടി വരാന്‍ മലയാളികള്‍ കാത്തിരിക്കുന്നു.... | |
|
| |
nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: Filim News ...Latest Updates.... Thu Jan 27, 2011 8:59 am | |
| ട്രാഫിക് എന്നാ സിനിമ യില്‍ റഹ്മാന്‍ അവതരിപ്പിച്ച കഥാപാത്രം ഇന് മമ്മൂക്കയുമായി സാദ്രശ്യം തോനുന്നത് സ്വാഭാവികം ആണ് ..പക്ഷെ മലയാള സിനിമ യില്‍ തന്നെ ഏറ്റവും കൂടുതല്‍ ബഹുമാനിക്കപെടുന്ന നടന്‍ ആണ് മമ്മൂക്ക ..ഗോസിപ്പുകള്‍ കേള്‍പ്പിക്കാതെ സ്വന്തം തൊഴിലിനോട് 100 % നീതി പുലര്‍ത്തി ... ഇപ്പോഴും ചെറുപ്പക്കാരെ കാട്ടിലും professional ആയി സിനിമ യെ സമീപിക്കുന്ന അദ്ദേഹത്തെ സ്നേഹിക്കാനെ മലയാളികള്‍ ക്ക് അറിയുകയുള്ളു ....ഓരോ വര്‍ഷവും അദ്ദേഹം വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിക്കുന്നു ... ചില ആളുകള്‍ സ്വഭാവം അല്‍പ്പം serious ആയിരിക്കും ... ആള്‍ക്കാരുമായി ഇടപെടുമ്പോള്‍ ..അങ്ങനെ ആകാം ...അത് ഒരു അഹങ്കാരമായി വ്യാഖ്യാനം ചെയ്യുന്നത് ശെരിയായ നടപടി ആണെന്ന് തോനുന്നില്ല.. | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: Filim News ...Latest Updates.... Fri Jan 28, 2011 12:16 am | |
| ബ്ലെസ്സിക്കൊപ്പം ആര്? മോഹന്‍ലാലോ പൃഥ്വിരാജോ? [You must be registered and logged in to see this image.]സമാന്തര സിനിമയ്ക്കും മുഖ്യധാരാ സിനിമയ്ക്കുമിടയില്‍ തന്റേതായ ഇടം കണ്ടെത്തി ഒരുപിടി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള സംവിധാന പ്രതിഭയായ ബ്ലെസ്സിയുടെ അടുത്ത പ്രൊജക്റ്റ് മോഹന്‍ലാലിനെ വച്ചായിരിക്കും എന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, പൃഥിരാജിനെ വച്ച് ബ്ലെസ്സി ഒരു പടം ചെയ്യാന്‍ പോകുകയാണെന്നാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്. കടുത്ത പ്രതിസന്ധി നേരിടുന്ന മോഹന്‍ലാലിനെ രക്ഷിച്ചെടുക്കാനായി ലാലിന്റെ സുഹൃദ്‌വലയം ബ്ലെസ്സിയെ സമീപിച്ചുവെന്നും അങ്ങിനെയാണ് ബ്ലെസ്സി ‘ലാല്‍ ചിത്രം’ പ്രഖ്യാപിച്ചത് എന്നുമായിരുന്നു വാര്‍ത്ത. എന്നാലിപ്പോള്‍ ബ്ലെസ്സി ‘പൃഥി ചിത്രം’ പ്രഖ്യാപിച്ചതോടെ ആരായിരിക്കും ബ്ലെസ്സിയുടെ അടുത്ത നായകനെന്ന ചോദ്യം ഉയരുകയാണ്.
യുവ നോവലിസ്റ്റ് ബെന്യാമിന്‍ എഴുതിയ ‘ആടുജീവിതം’ എന്ന നോവലാണ് ബ്ലെസ്സി സിനിമയാക്കുന്നത്. തൊണ്ണൂറുകളുടെ ആദ്യപാദത്തില്‍ ആലപ്പുഴയിലെ ഒരു ഗ്രാമത്തില്‍ നിന്ന് ഗള്‍ഫെന്ന സ്വര്‍ഗം സ്വപ്നം കണ്ട് സൗദി അറേബ്യയിലേക്കു പറന്ന നജീബ് മുഹമ്മദ് എന്ന ചെറുപ്പക്കാരന്റെ ദുരിതങ്ങളും കഷ്ടപ്പാടുകളുമാണ് ബെന്യാമിന്റെ ആടുജീവിതത്തിന്റെ ഇതിവൃത്തം. മലയാളത്തിലെ ഒരു പ്രമുഖ ദിനപ്പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് തന്റെ ജീവിതകഥ സിനിമയാകുന്ന കാര്യം നജീബ് വെളിപ്പെടുത്തിയത്.
“ഇക്കഴിഞ്ഞ ദിവസം സംവിധായകന്‍ ബ്ലെസിയെന്നെ വിളിച്ചു. എന്തെങ്കിലും സഹായിക്കാമെന്ന് വാഗ്ദത്തം ചെയ്തു. അതു മതി, ആ നല്ല വാക്ക്. പൃഥ്വിരാജ് എന്നെ അവതരിപ്പിക്കാന്‍ 20 കിലോ കുറയ്ക്കാന്‍ പട്ടിണി കിടക്കാന്‍ പോകുന്നു. എന്റെ കഥ സിനിമയിലൂടെയും പ്രശസ്തമാവാന്‍ പോകുന്നു. ഞാനിന്നും കഷ്ടപ്പാടിലും ദുരിതത്തിലും പുലരുന്നു...” - ഇപ്പോള്‍ ബഹ്‌റൈനില്‍ യുഎസ് നേവി ക്യാംപില്‍ പെപ്സിയുടെയും കൊക്കകോളയുടെയും കാലിപ്പാട്ട പെറുക്കുന്ന നജീബ് പറയുന്നു.
മികച്ച സംവിധായകരെ അണിനിരത്തി, ഇക്കൊല്ലം, താരകിരീടം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് മോഹന്‍ലാല്‍. വമ്പന്‍ പ്രൊജക്‌ടുകളും കൌതുകമുണര്‍ത്തുന്ന കോമ്പിനേഷനുകളും ലാല്‍ ഈ വര്‍ഷം പരീക്ഷിക്കുന്നുണ്ട്. ക്രിസ്ത്യന്‍ ബ്രദേഴ്സ്, കാസനോവ, ചൈനാ ടൌണ്‍, എന്നിവയ്ക്കൊപ്പം സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, ലാല്‍ ജോസ് എന്നിവരുടെ സിനിമകളും ഈ വര്‍ഷം മോഹന്‍ലാലിന്‍റേതായി റിലീസാകും. അവയ്ക്കൊപ്പം ബ്ലെസിയുടെ സിനിമയും ഉണ്ടായിരിക്കും എന്നാണ് കരുതപ്പെട്ടിരുന്നത്. ഈയവസ്ഥയില്‍ ബ്ലെസ്സി ചെയ്യാന്‍ പോകുന്നത് ആടുജീവിതമാണെന്ന വാര്‍ത്ത മോഹന്‍ലാല്‍ ആരാധകരെ നിരാശപ്പെടുത്തിയേക്കും.
മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ച ‘പോക്കിരിരാജ’ ഒഴികെ, വിജയചിത്രങ്ങളൊന്നും അടുത്തകാലത്ത് അവകാശപ്പെടാനില്ലെങ്കിലും പൃഥ്വിരാജ് വലിയ തിരക്കിലാണ്. പൃഥ്വിരാജ് നായകനായ ‘അര്‍ജ്ജുന്‍ സാക്ഷി’, ‘വീട്ടിലേക്കുള്ള വഴി’ തുടങ്ങിയ സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഒപ്പം സന്തോഷ് ശിവന്റെ ‘ഉറുമി’, ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘സിറ്റി ഓഫ് ഗോഡ്’, എം മോഹനന്റെ ‘മാണിക്യക്കല്ല്’, ലാല്‍ ജോസിന്റെ ‘കസിന്‍സ്’ എന്നീ സിനിമകളില്‍ പൃഥ്വിരാജ് കരാറായിട്ടുമുണ്ട്. ഈയവസ്ഥയില്‍ പൃഥ്വിരാജിന് ‘ആടുജീവിത’ത്തില്‍ ജോയിന്‍ ചെയ്യാനോ 20 കിലോ കുറയ്ക്കാനോ കഴിയുമോ എന്ന് കണ്ടുതന്നെ അറിയണം | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: Filim News ...Latest Updates.... Fri Jan 28, 2011 12:26 am | |
| അഭിഷേകിന്റെ നായികയായി അസിന്‍ [You must be registered and logged in to see this image.] ലണ്ടന്‍ ഡ്രീംസ് പരാജയപ്പെട്ടതോടെ ബോളിവുഡില്‍ തിരക്കു കുറഞ്ഞ അസിനെ തേടി വീണ്ടും അവസരങ്ങള്‍. ഷാരൂഖിന്റെ നായികയാവുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ബോളിവുഡിലെ മറ്റൊരു സൂപ്പര്‍താരമായ അഭിഷേക് ബച്ചന്‍ ചിത്രത്തിലേക്കാണ് അസിന് ഓഫര്‍ ലഭിച്ചിരിയ്ക്കുന്നത്.
വിപുല്‍ ഷാ ഒരുക്കുന്ന ചിത്രത്തില്‍ അഭിയുടെ നായികയാവാന്‍ ഭാര്യ ഐശ്വര്യ വിസമ്മതിച്ചുവെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ സിനിമയുടെ അണിയറക്കാര്‍ ഒരിയ്ക്കലും ആഷിനെ സമീപിച്ചിരുന്നില്ല. പകരം കത്രീനയെയാണ് അവര്‍ പരിഗണിച്ചത്. എന്നാല്‍ ക്യാറ്റ്‌സിന്റെ ഡേറ്റ് ക്ലാഷ് അസിന്റെ ഭാഗ്യമായി മാറുകയായിരുന്നു.
ഗജിനിയുടെ സൂപ്പര്‍വിജയത്തിന് ശേഷം വിപുല്‍ ഷാ ഒരുക്കിയ ലണ്ടന്‍ ഡ്രീംസില്‍ സല്‍മാന്റെ നായികയായെങ്കിലും ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്ന് തരിപ്പണമായിരുന്നു. ഇതിന് ശേഷം സല്‍മാന്‍ നായികയായി തന്നെ റെഡി എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് അസിന്‍ ബോളിവുഡിലേക്ക് തിരിച്ചുവന്നത് | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: Filim News ...Latest Updates.... Fri Jan 28, 2011 2:12 am | |
| Thanks..daa..nella...Asin te cleavage photo manoharam... | |
|
| |
kannan nair Active member
Posts : 173 Points : 185 Reputation : 0 Join date : 2010-04-02 Age : 45 Location : guruvayoor
| Subject: Re: Filim News ...Latest Updates.... Sun Jan 30, 2011 1:12 am | |
| കാവ്യ കേരള സോപ്‌സ് ബ്രാന്‍ഡ് അംബാസഡര്‍ [You must be registered and logged in to see this image.] പൊതുമേഖലാ സ്ഥാപനമായ കേരള സോപ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായി നടി കാവ്യാ മാധവന്‍. പ്രതിഫലം വാങ്ങാതെയാണ് കാവ്യ ഇതിനു സമ്മതിച്ചിരിയ്ക്കുന്നത്.
കേരള സോപ്‌സിന്റെ രണ്ടാംഘട്ട നവീകരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവേളയിലാണ് വ്യവസായ മന്ത്രി എളമരം കരീമാണ് ഇക്കാര്യം അറിയിച്ചത്. കൈത്തറി വ്യവസായത്തെ സഹായിക്കാന്‍ പ്രതിഫലം വാങ്ങാതെയാണ് മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസഡറായത്. കാവ്യയും ഈ രംഗത്തെത്തിയത് സന്തോഷകരമാണ്.
കാവ്യയ്ക്ക് ഫെബ്രുവരിയില്‍ കോഴിക്കോട് ഹൃദ്യമായ സ്വീകരണം നല്‍കുമെന്നും മന്ത്രി പറഞ്ഞു | |
|
| |
kannan nair Active member
Posts : 173 Points : 185 Reputation : 0 Join date : 2010-04-02 Age : 45 Location : guruvayoor
| Subject: Re: Filim News ...Latest Updates.... Sun Jan 30, 2011 1:35 am | |
| തമിഴിലും തെലുങ്കിലും ഹിന്ദിയിലും ‘ട്രാഫിക്’ [You must be registered and logged in to see this image.] ട്രാഫിക് തരംഗം അന്യഭാഷാ സിനിമക്കാരെയും വശീകരിച്ചിരിക്കുന്നു. മലയാളത്തില്‍ വന്‍ വിജയമായി മാറിയ സിനിമ മൂന്നു ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്കാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. എന്നാല്‍ മറ്റുഭാഷകളില്‍ സിനിമ സംവിധാനം ചെയ്യുന്നത് രാജേഷ് പിള്ളയായിരിക്കില്ല.
മലയാള സിനിമാ ബോക്സോഫീസില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ട്രാഫിക്കിന്‍റെ സ്ഥാനം. അവധി ദിവസങ്ങളില്‍ ട്രാഫിക് കളിക്കുന്ന തിയേറ്ററുകളില്‍ ജനസമുദ്രമാണ്. ഈ സിനിമയുടെ വിജയത്തോടെ തിരക്കഥാകൃത്തുക്കളായ ബോബി - സഞ്ജയ് ടീമിന് തിരക്കേറി. ഇവര്‍ തിരക്കഥയെഴുതുന്ന അഞ്ചോളം സിനിമകളുടെ ജോലികള്‍ വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ നിന്ന് വന്‍ തുകയാണ് റീമേക്ക് റൈറ്റായി ഓഫറുകള്‍ വരുന്നത്. ഏറ്റവും വലിയ തുക തരുന്ന വലിയ കമ്പനികള്‍ക്ക് കഥയുടെ അവകാശം വില്‍ക്കാനാണ് ട്രാഫിക്കിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്.
അതേസമയം, ചിത്രത്തിന്‍റെ തമിഴ് റീമേക്ക് സംബന്ധിച്ച് ഏകദേശം ധാരണയായതായി സൂചനയുണ്ട്. ശ്രീനിവാസന്‍ മലയാളത്തില്‍ അവതരിപ്പിച്ച സുദേവന്‍ എന്ന ട്രാഫിക് പൊലീസുകാരനെ തമിഴില്‍ സത്യരാജ് അവതരിപ്പിക്കുമെന്നും കേള്‍ക്കുന്നു | |
|
| |
sanjeev Active member
Posts : 204 Points : 256 Reputation : 0 Join date : 2010-02-09
| Subject: Re: Filim News ...Latest Updates.... Sun Jan 30, 2011 2:35 pm | |
| സമൂഹവിവാഹത്തിലൂടെ ഒന്നാകാന്‍ നവനീതും രവിയും [You must be registered and logged in to see this image.] കൗറിന് സമൂഹവിവാഹത്തിലൂടെ പ്രണയസാക്ഷാത്കാരം മമ്മൂട്ടിയുടെ നായികയായി ലവ് ഇന്‍ സിങ്കപ്പൂര്‍ എന്ന ചിത്രത്തില്‍ നവനീത് കൗര്‍ അഭിനയിച്ചിട്ടുണ്ട്.
മഹാരാഷ്ട്രത്തിലെ ബഡ്‌നെറയില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ രവി റാണയാണ് നവനീതിന്റെ വരന്‍. 2835 വധൂവരന്മാര്‍ ഒരേ സമയം വിവാഹിതരാകുന്ന വന്‍ സമൂഹവിവാഹത്തിലാണ് രവിയും നവനീതും വിവാഹിതരാകുന്നത്. അമരാവതിയില്‍ ഫെബ്രുവരി 2നാണ് സമൂഹവിവാഹം നടക്കുക.
മലയാളം കൂടാതെ ഹിന്ദി, തെലുങ്ക്, പഞ്ചാബി തുടങ്ങിയ ഭാഷകളിലായി 35 സിനിമകളില്‍ നവനീത് അഭിനയിച്ചിട്ടുണ്ട്. യോഗ ഗുരു ബാബാ രാംദേവിന്റെ ശിഷ്യരാണ് നവനീതും രവിയും. മുംബൈയില്‍ സംഘടിപ്പിച്ച ഒറു യോഗ ക്യാമ്പിലാണ് ഇരുവരും ആദ്യമായി കണ്ടത്.
ആദ്യ ദര്‍ശനത്തില്‍തന്നെ നവനീത് രവി റാണയുടെ മനസില്‍ ഇടം നേടുകയായിരുന്നു. ഇതൊരു പ്രണയ വിവാഹമല്ലെന്നാണ് രവി റാണ പറയുന്നത്. ബാബയാണ് തങ്ങളുടെ വിവാഹത്തിനു മുന്‍കൈയെടുത്തതെന്നും ഇരുവീട്ടുകാരെയും ഇതിനായി നിര്‍ബന്ധിച്ചതെന്നുമാണ് രവി പറയുന്നത്.
വിവാഹത്തെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് സമൂഹ വിവാഹമെന്ന ആശയം വന്നതെന്നാണ് രവി പറയുന്നത്. നൂറുകണക്കിനു കര്‍ഷക ആത്മഹത്യകളിലൂടെ തകര്‍ന്ന വിഭര്‍ഭ മേഖലയിലെ അമരാവതിയിലാണ് സമൂഹവിവാഹം നടക്കുന്നത്.
വിവാഹത്തിനു പണം കണ്ടെത്താനാവാത്ത വധൂവരന്മാരുടെ കുടുംബങ്ങള്‍ക്കൊരു കൈത്താങ്ങാകാനാണ് സമൂഹവിവാഹം സംഘടിപ്പിച്ചത്. രവി റാണയാണ് സമൂഹവിവാഹത്തിന്റെ സംഘാടകന്‍. വിവാഹം ലളിതമായി നടത്താന്‍ മറ്റുള്ളവര്‍ക്കൊരു പ്രേരണയാകണമെന്ന ലക്ഷ്യത്തോടെയാണ് സമൂഹവിവാഹത്തില്‍ മംഗല്യംചാര്‍ത്താന്‍ തങ്ങള്‍ തീരുമാനിച്ചതെന്നാണ് രവി റാണയും നവനീതും പറയുന്നത്.
900 ബുദ്ധമത വിശ്വാസികള്‍, 600 ഗോത്രവര്‍ഗവിഭാഗക്കാര്‍, 350 മുസ്ലിംകള്‍, 150 വികലാംഗര്‍, 54 അന്ധര്‍ എന്നിവരാണ് ഈ സമൂഹവിവാഹത്തിലൂടെ പുതിയ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നത്.
രണ്ടു ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന ഈ വിവാഹമാമാങ്കത്തിനു 5.5 കോടി രൂപയാണ് ചെലവ്. അഞ്ചു ലക്ഷം വിവാഹ കാര്‍ഡുകളാണ് ഇതിനായി വിതരണം ചെയ്തിരിക്കുന്നത്. ഭാരത് സ്വാഭിമാന്‍, യുവ സ്വാഭിമാന്‍, പതഞ്ചലി യോഗ പീഠ ട്രസ്റ്റ് എന്നിവര്‍ സംയുക്തമായാണ് ഇതിന്റെ ചെലവു വഹിക്കുന്നത്. ഇതോടൊപ്പം മഹാരാഷ്ട്ര സര്‍ക്കാരിന്റെ സഹകരണവുമുണ്ട്.
അമിതാബ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, പ്രിയങ്കാ ചോപ്ര, കങ്കണാ റണൗത്ത്, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങളും മഹാരാഷ്ര്ട മുഖ്യമന്ത്രി പ്രഥ്വിരാജ് ചവാന്റെ നേതൃത്വത്തില്‍ സംസ്ഥാന മന്ത്രിമാരും പ്രമുഖ രാഷ്ര്ടീയ നേതാക്കളും ഈ സമൂഹവിവാഹത്തില്‍ പങ്കെടുക്കുമെന്നാണ് രവി റാണ പറയുന്നത് | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Mon Jan 31, 2011 1:31 am | |
| | |
|
| |
machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| Subject: Re: Filim News ...Latest Updates.... Mon Jan 31, 2011 11:16 am | |
| | |
|
| |
dilipfan Active member
Posts : 221 Points : 266 Reputation : 0 Join date : 2010-02-04 Location : thrissur
| Subject: Re: Filim News ...Latest Updates.... Tue Feb 01, 2011 12:48 am | |
| മുകേഷിന്റെ നായികയായി മംമ്ത [You must be registered and logged in to see this image.] മോഹന്‍ദാസ് എന്ന യുവനടി മലയാളചലച്ചിത്രത്തിന് ഇന്ന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഘടകമാണ്. ആദ്യചില ചിത്രങ്ങളിലൂടെ തരംഗമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും, മംമ്ത ഇപ്പോള്‍ സ്വന്തം കഴിവ് തെളിയിച്ചുകഴിഞ്ഞു.
മാത്രമല്ല ഇമേജ് ഭയന്ന് ചില റോളുകള്‍ ചെയ്യാതിരിക്കുകയെന്ന മണ്ടത്തരവും ഈ നടിക്കില്ല. അതുകൊണ്ടുതന്നെ പ്രമുഖ സംവിധായകരുടെയെല്ലാം ചിത്രങ്ങളില്‍ മംമ്തയ്ക്ക് കാര്യമായ റോളുണ്ട്.
മോഹന്‍ കുപ്ലേരി സംവിധാനം ചെയ്യുന്ന ഗൃഹനാഥന്‍ എന്ന ചിത്രത്തിലും മംമ്തയാണ് നായിക. ചിത്രത്തില്‍ മുകേഷാണ് മംമ്തയുടെ നായകന്‍. ഗുരുപൂര്‍ണിമയുടെ ബാനറില്‍ നെയ്ത്തലത്ത് സുചിത്രയാണ് ചിത്രം നിര്‍്മ്മിക്കുന്നത്. മണി ഷൊര്‍ണ്ണൂര്‍ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടനാണ്.
സിദ്ദിഖ്, ജഗതി, സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ, ഇന്ദ്രന്‍സ്, കല്‍പ്പന, ബിന്ദുപണിക്കര്‍ എന്നിവരും ഈ ചിത്രത്തിലുണ്ട്.കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് കാഞ്ഞങ്ങാട് രാമചന്ദ്രനാണ് സംഗീതം പകരുന്നത്. ------- [You must be registered and logged in to see this link.] | |
|
| |
Sponsored content
| Subject: Re: Filim News ...Latest Updates.... | |
| |
|
| |
| Filim News ...Latest Updates.... | |
|