| Filim News ...Latest Updates.... | |
|
+41mangalasseri nair achayan narendrannair thambi thalathil dineshan saivar meeshamadhavan thanthonni manzoor vikalan baasha kiwi avatar balagolapan MANNADIYAR willy thankan sanjeev vettukuzhi dilipfan neelakandan Alexander manikandan machan bharathchandran shyam innachan mohan smitha menon suku appukuttan devan manavalan kannan nair M.R.P mancheri majeed nishpakshan roshanpeter naayakan 45 posters |
|
Author | Message |
---|
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Filim News ...Latest Updates.... Wed Feb 02, 2011 5:30 am | |
| ലാലും ദിലീപും നേടി, നാഗാര്‍ജുനയ്ക്ക് നേടാനാകുമോ? [You must be registered and logged in to see this image.] ഗുരുവായൂര്‍ ക്ഷേത്രം സിനിമക്കാര്‍ക്ക് ഏറ്റവും വിശ്വാസമുള്ള ഒരു തീര്‍ത്ഥാടന കേന്ദ്രമാണ്. ഗുരുവായൂര്‍ പെരുമ വിളിച്ചോതുന്ന ‘നന്ദനം’ ഉള്‍പ്പടെയുള്ള എത്രയോ സിനിമകള്‍ മലയാളത്തിലുണ്ട്. അതിന്‍റെ തമിഴ് പതിപ്പ് ‘സീഡന്‍’ റിലീസിന് തയ്യാറായി നില്‍ക്കുന്നു. മലയാള സിനിമയിലെ താരങ്ങള്‍ക്കും ഗുരുവായൂര്‍ പ്രിയപ്പെട്ട ഇടമാണ്.
പടങ്ങളെല്ലാം പൊളിഞ്ഞ് ആകെ തകര്‍ന്നു നില്‍ക്കുന്ന സമയത്താണ് യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ഗുരുവായൂരിലെത്തി തുലാഭാരം നടത്തിയത്. ഫലം ഉടന്‍ തന്നെ കണ്ടു. ‘ശിക്കാര്‍’ മെഗാഹിറ്റായി മാറി.
കാര്യസ്ഥന്‍ എന്ന സിനിമയുടെ റിലീസിന് മുമ്പ് ജനപ്രിയ നായകന്‍ ദിലീപും ഗുരുവായൂരിലെത്തി തുലാഭാരം നടത്തിയിരുന്നു. കാര്യസ്ഥനും മെഗാഹിറ്റായി. ‘അര്‍ജുനന്‍ സാക്ഷി’യുടെ റിലീസിനോടനുബന്ധിച്ച് ബിഗ്സ്റ്റാര്‍ പൃഥ്വിരാജും ഗുരുവായൂര്‍ സന്ദര്‍ശിച്ചു. അര്‍ജുനന്‍ സാക്ഷിയും ബോക്സോഫീസില്‍ മികച്ച പ്രകടനം നടത്തുന്നു.
മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ ഇഷ്ടദൈവത്തെ കാണാന്‍ ഇപ്പോഴിതാ, തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുമെത്തിയിരിക്കുന്നു. ഗുരുവായൂരിലെത്തിയ നാഗാര്‍ജുന തുലാഭാരവും നടത്തി. കദളിപ്പഴം കൊണ്ടായിരുന്നു നാഗാര്‍ജുനയ്ക്ക് തുലാഭാരം. 77 കിലോ കദളിപ്പഴം വേണ്ടിവന്നു. നാഗാര്‍ജുനയുടെ പുതിയ തമിഴ് ചിത്രം ‘പയണം’ ഈ മാസം 11ന് റിലീസാവുകയാണ്.
ഇതുവരെ മലയാള സിനിമയിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികള്‍ക്കെല്ലാം പ്രിയപ്പെട്ട താരം തന്നെയാണ് നാഗാര്‍ജുന. നാഗയുടെ തമിഴ് ചിത്രങ്ങളായ ഗീതാഞ്ജലി, രക്ഷകന്‍ തുടങ്ങിയ സിനിമകള്‍ മലയാളികളും കണ്ടതാണ്. അദ്ദേഹത്തിന്‍റെ തെലുങ്ക് സിനിമകളുടെ മലയാളം ഡബ്ബിംഗുകളും ധാരാളമായി എത്താറുണ്ട്. മാത്രമല്ല, മലയാളത്തിന്‍റെ സ്വന്തം ‘സൂര്യപുത്രി’യായ അമലയാണ് നാഗാര്‍ജുനയുടെ ഭാര്യ.
മോഹന്‍ലാലിനും ദിലീപിനും പൃഥ്വിരാജിനുമൊക്കെ ലഭിച്ച വിജയം നാഗാര്‍ജുനയുടെ ‘പയണ’ത്തിനും ഉണ്ടാകട്ടെ എന്ന് ആശംസിക്കാം | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Filim News ...Latest Updates.... Wed Feb 02, 2011 6:13 am | |
| ജയന്‍ അവതരിക്കുന്നു, അവതാരത്തിലൂടെ [You must be registered and logged in to see this image.] നടന്‍ ജയന്റെ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ജയന്‍ തിരിച്ചുവരുന്നു, സിനിമയിലൂടെ. ചുരുങ്ങിയ കാലം കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ജയന്റെ പുതുഭാവങ്ങള്‍ ഇനി വെള്ളിത്തിരയില്‍ കാണാം.
അവിശ്വസനീയമായ ഈ തിരിച്ചുവരവ് സാധ്യമാക്കിയത് ആധുനിക യുഗത്തിലെ പുതുപുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്. ജയനെ പുനരവതരിപ്പിക്കുന്നതിനായി അമേരിക്കയില്‍ നിന്നുള്ള 20 സാങ്കേതികവിദഗ്ദ്ധരാണ് രാവും പകലുമില്ലാതെ അധ്വാനിച്ചിരിക്കുന്നത്. ഇതിനായി പുതിയ സോഫ്റ്റ് വെയറുകളും വിഷ്വല്‍ ഇഫക്ടുമാണ് ഉപയോഗിച്ചിരിക്കുന്നത്.
അവതാരം എന്നാണ് ഈ ജയന്‍ ചിത്രത്തിനിട്ടിരിക്കുന്ന പേര്. വിജേഷ് മണിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ജയന്‍ ചിത്രങ്ങളുടെ പ്രത്യേകതയായ സൂപ്പര്‍ ഡയലോഗുകള്‍ അവതാരത്തിലും പ്രതീക്ഷിക്കാം. കലാഭവന്‍ മണി, സുരേഷ് കൃഷ്ണ, സുമന്‍, സുധീഷ്, ഭീമന്‍ രഘു, ശ്വേത മേനോന്‍ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റ് താരങ്ങള്‍. കോഴിക്കോട്, മൈസൂര്‍ എന്നിവിടങ്ങളിലായിട്ടാണ് അവതാരത്തിന്റെ ചിത്രീകരണം നടക്കുക | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Filim News ...Latest Updates.... Wed Feb 02, 2011 6:15 am | |
| മധുവും ശാരദയും വീണ്ടും ഒന്നിക്കുന്നു [You must be registered and logged in to see this image.] മലയാള സിനിമയിലെ പ്രിയപ്പെട്ട താരജോഡികളായ മധുവും ശാരദയും വീണ്ടും ഒന്നിക്കുന്നു. ജയരാജ് സംവിധാനം ചെയ്യുന്ന നായിക എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്.
വര്‍ഷങ്ങളോളം സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയും അവസാനം സിനിമാ ലോകത്തുനിന്നുതന്നെ മാറി നില്‍ക്കേണ്ടി വരികയും ചെയ്ത പഴയകാല നായികയുടെ കഥയാണ് നായികയിലൂടെ ജയരാജ് പറയുന്നത്.
ദീദി ദാമോദരനാണ് നായികയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ജയറാം, സബിത ജയരാജ്, ജഗതി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. മകയിരം ക്രിയേഷന്‍സിന്റെ ബാനറില്‍ തോമസ് ബെഞ്ചമിനാണ് ഈ ചിത്രം നിര്‍മിക്കുന്നത്. | |
|
| |
roshanpeter Active member
Posts : 313 Points : 367 Reputation : 3 Join date : 2010-01-10 Location : Kayamkulam
| Subject: Re: Filim News ...Latest Updates.... Wed Feb 02, 2011 2:11 pm | |
| | |
|
| |
nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: Filim News ...Latest Updates.... Thu Feb 03, 2011 12:43 am | |
| പഴയകാല ജോടികള്‍ വീണ്ടും ഒന്നിക്കുന്നത് കാണാന്‍ കാത്തിരിക്കുന്നു .. | |
|
| |
mancheri majeed New Member
Posts : 63 Points : 71 Reputation : 0 Join date : 2010-04-02 Location : Malappuram
| Subject: Re: Filim News ...Latest Updates.... Thu Feb 03, 2011 9:01 am | |
| വിവാഹ ഗോസിപ്പ് മുക്തയ്ക്ക് പാരയായി [You must be registered and logged in to see this image.] താമരഭരണിയിലൂടെ പതിനഞ്ചാം വയസ്സില്‍ തമിഴില്‍ തകര്‍പ്പന്‍ അരങ്ങേറ്റം നടത്തിയ നടിയാണ് മുക്ത. കോളിവുഡില്‍ ഭാനു എന്ന പേരില്‍ അഭിനയിച്ച മുക്തയ്ക്ക് ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ജൂനിയര്‍ നയന്‍താര എന്ന ഓമനപ്പേര് നേടിയെടുക്കാനും സാധിച്ചിരുന്നു.
എന്നാല്‍ വന്നത് പോലെ തന്നെ മുക്ത തമിഴില്‍ നിന്നും അപ്രത്യക്ഷ്യമായി. കോളിവുഡിന്റെ ഗ്ലാമറില്‍ അധികനാള്‍ തിളങ്ങി നില്‍ക്കാന്‍ നടിയ്ക്ക് കഴിഞ്ഞില്ല. താമരഭരണിയെന്ന വിജയചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറാന്‍ കഴിഞ്ഞെങ്കിലും പിന്നീട് മികച്ച ഓഫറുകള്‍ തന്നെ തേടിയെത്തിയില്ലെന്ന് നടി സമ്മതിയ്ക്കുന്നു. ഇതിന്റെ കാരണത്തെക്കുറിച്ച് നടി പറയുന്നതിങ്ങനെ.
കോളിവുഡില്‍ പരന്ന ഒരു ഗോസിപ്പാണ് തന്നെ വീഴ്ത്തിയതെന്ന് നടി പറയുന്നു. കേരളത്തില്‍ വെച്ച് താന്‍ വിവാഹിതയായെന്നും അഭിനയം നിര്‍ത്തിയെന്നുമൊക്കെയായിരുന്നു ആ ഗോസിപ്പ്. ഇതാണ് അവസരങ്ങള്‍ കുറച്ചതെന്നും നടി പറയുന്നു.
എന്തായാലും ഒരിടവേളയ്ക്ക് ശേഷം മുക്ത തമിഴില്‍ തിരിച്ചെത്തുകയാണ്. എസ്എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന സട്ടപ്പടി കുറ്റ്‌റം എന്ന സിനിമയിലാണ് മുക്ത ഇപ്പോള്‍ അഭിനയിക്കുകയാണ്. ഇതിന് പുറമെ പ്രശാന്തിന്റെ പൊന്നാര്‍ ശങ്കര്‍ എന്ന ചിത്രത്തില്‍ ഒരു സ്‌പെഷ്യല്‍ ഐറ്റം നമ്പറിലും മുക്ത പ്രത്യക്ഷപ്പെടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട് | |
|
| |
M.R.P Active member
Posts : 227 Points : 271 Reputation : 1 Join date : 2010-04-02
| Subject: Re: Filim News ...Latest Updates.... Fri Feb 04, 2011 11:45 am | |
| മാന്നാര്‍ മത്തായി വീണ്ടും വരുന്നു! [You must be registered and logged in to see this image.] മലയാളികളുടെ സ്വന്തം മാന്നാര്‍ മത്തായി വീണ്ടും വരികയാണ്. അതേ, റാംജിറാവ് സ്പീക്കിംഗിന്‍റെ മൂന്നാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു. ഇന്നസെന്‍റ് മാന്നാര്‍ മത്തായിയാകുന്ന ചിത്രത്തില്‍ മുകേഷ്, സായികുമാര്‍, വിജയരാഘവന്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. വില്ലനായി ബിജു മേനോന്‍റെ സാന്നിധ്യവും ഉണ്ടാകും.
മാണി സി കാപ്പനാണ് ‘മാന്നാര്‍ മത്തായി സ്പീക്സ് എഗൈന്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ സംവിധായകന്‍. റാംജിറാവിന്‍റെ രണ്ടാംഭാഗമായ ‘മാന്നാര്‍ മത്തായി സ്പീക്കിംഗ്’ സംവിധാനം ചെയ്തത് മാണി സി കാപ്പനായിരുന്നു.
മാണി സി കാപ്പന്‍റെ ഒ കെ പ്രൊഡക്ഷന്‍സ് തന്നെയാണ് മാന്നാര്‍ മത്തായി സ്പീക്സ് എഗൈന്‍ നിര്‍മ്മിക്കുന്നത്. നായികയെ തീരുമാനിച്ചിട്ടില്ല. തിരക്കഥ അണിയറയില്‍ പൂര്‍ത്തിയായി വരുന്നു. സിദ്ദിഖോ ലാലോ അല്ല തിരക്കഥയെഴുതുന്നത് എന്നതും ശ്രദ്ധേയം.
മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനവും ഇതിനിടെ മാണി സി കാപ്പന്‍ നടത്തുന്നുണ്ട്. രാജസേനനാണ് ആ സിനിമ സംവിധാനം ചെയ്യുന്നത്. | |
|
| |
nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: Filim News ...Latest Updates.... Fri Feb 04, 2011 2:39 pm | |
| നവ്യയുടെ മകന്‍ സായികൃഷ്ണ [You must be registered and logged in to see this image.] നടി നവ്യ നായര്‍ ഉടെ മകന്..നവ്യയുടെ ഇഷ്ടദേവനായ കണ്ണന്‍ ടെ പേര്..തൃശൂര്‍ നന്ദനം ഇല നടന്ന നടന്ന നാമകരണ ചടങ്ങില്‍ ആണ് ..സായികൃഷ്ണ എന്നാ പേരിട്ടത്..നവംബര്‍ 22 ഇന് കിംസ് ആശുപത്ര്യില്‍ വെച്ചായിരുന്നു കുട്ടിയുടെ ജനനം .. അമ്മയയത്തിനു ശേഷം അഭിനയജീവിതം തുടരുമോ എന്നാ കാര്യം നവ്യ ഇത് വരെ വ്യക്തമാക്കിയിട്ടില്ല .. കഴിഞ്ഞ വര്ഷം ജനുവരി 21 നു ആയിരുന്നു ചങ്ങനാശ്ശേരി സ്വദേശി സന്തോഷ് മേനോന്‍ ഉമായുള്ള നവ്യ നായര്‍ ഉടെ വിവാഹം. സുരേഷ് ഗോപി നായകനായ സ്ധ്ഗമായ ആണ് നവ്യ നായര്‍ അവസാനം അഭിനയിച്ച ചിത്രം ... | |
|
| |
kannan nair Active member
Posts : 173 Points : 185 Reputation : 0 Join date : 2010-04-02 Age : 45 Location : guruvayoor
| Subject: Re: Filim News ...Latest Updates.... Sat Feb 05, 2011 1:01 pm | |
| മഗധീര മലയാളത്തില്‍ [You must be registered and logged in to see this image.]തെലുങ്കിലെ എക്കാലത്തെയും ബ്ലോക്ക്ബസ്റ്റര്‍ മൂവി മഗധീര മലയാളത്തിലേക്ക്. ചിരഞ്ജീവിയുടെ മകന്‍ രാം ചരണ്‍ തേജയുടെ രണ്ടാമത്തെ സിനിമയായ മഗധീര റിലീസ് ചെയ്ത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ ഡബ് ചെയ്ത് പുറത്തിറക്കുന്നത്. ധീര ദ വാരിയര്‍ എന്ന പേരില്‍ ഫെബ്രുവരി 10ന് റിലീസ് ചെയ്യുന്ന സിനിമ നൂറോളം തിയറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്.
എസ്എസ് രാജമൗലിയുടെ സംവിധാനത്തില്‍ രാംചരണും കാജല്‍ അഗര്‍വാളും അഭിനയിച്ച മഗധീരയുടെ പ്രധാന ഹൈലൈറ്റ് ഹോളിവുഡ് സിനിമകളെ വെല്ലുന്ന ഗ്രാഫിക്‌സും സ്‌പെഷ്യല്‍ ഇഫക്ട്‌സുകളമാണ്. കാജല്‍ അഗര്‍വാളിന്റെ ഗ്ലാമര്‍ രംഗങ്ങളും മഗധീരയ്ക്ക് മുതല്‍ക്കൂട്ടായി.
തെലുങ്ക് സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമെന്ന ക്രെഡിറ്റും മഗധീരയക്ക് സ്വന്തമാണ്. പുനര്‍ജന്മം പ്രമേയമാക്കിയുള്ള സിനിമയിലെ ഗാനങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. സിനിമയിലെ ഗാനരംഗത്തില്‍ സാക്ഷാല്‍ ചിരഞ്ജീവി തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. തന്റെ പഴയ ഹിറ്റ് സോങിന്റെ റീ്മിക്‌സിലാണ് ചിരഞ്ജീവി മുഖം കാണിയ്ക്കുന്നത്.
2009ല്‍ മൂന്ന് ദേശീയ പുരസ്‌കാരങ്ങളും മഗധീര സ്വന്തമാക്കിയിരുന്നു. സ്‌പെഷ്യല്‍ ഇഫക്ട്‌സ്, കൊറിയോഗ്രഫി, മികച്ച തെലുങ്ക് ചിത്രം എന്നിവയായിരുന്നു മഗധീര സ്വന്തമാക്കിയത്.
ഡബ്ബിങ് സിനിമകളിലൂടെ മലയാളത്തില്‍ തരംഗം സൃഷ്ടിച്ച അല്ലു അര്‍ജ്ജുന്റെ പാത പിന്തുടരാന്‍ അല്ലുവിന്റെ ബന്ധു കൂടിയായ രാംചരണിന് കഴിയുമോയെന്നാണ് ഇനിയറിയേണ്ടത് | |
|
| |
mancheri majeed New Member
Posts : 63 Points : 71 Reputation : 0 Join date : 2010-04-02 Location : Malappuram
| Subject: Re: Filim News ...Latest Updates.... Wed Feb 09, 2011 2:13 pm | |
| താമരശ്ശേരി ടു തായ്‌ലന്‍ഡ് ഉപേക്ഷിച്ചു? [You must be registered and logged in to see this image.]സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യാനിരുന്ന ‘താമരശ്ശേരി ടു തായ്‌ലന്‍ഡ്’ എന്ന സിനിമ ഉപേക്ഷിച്ചതായി സൂചന. സിനിമയുടെ നിര്‍മ്മാണച്ചെലവ് പ്രതീക്ഷിച്ചതിന്‍റെ ഇരട്ടിയാകുമെന്ന് മനസ്സിലാക്കി നിര്‍മ്മാതാവ് മണിയന്‍പിള്ള രാജു സിനിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവത്രെ. ഫഹദ് ഫാസില്‍(ഷാനു) ആണ് ഈ സിനിമയിലെ നായകന്‍.
താമരശ്ശേരിയില്‍ നിന്ന് ഒരുകൂട്ടം ഗ്രാമീണര്‍ തായ്‌ലന്‍ഡില്‍ എത്തപ്പെടുന്നതും അതിനിടയിലെ ഒരു പ്രണയവുമായിരുന്നു സിനിമയുടെ പ്രമേയം. കൃഷ്ണ പൂജപ്പുരയാണ് തിരക്കഥ എഴുതിയത്. എന്നാല്‍ തായ്‌ലന്‍ഡിലെ ചിത്രീകരണച്ചെലവ് കോടികള്‍ അപഹരിക്കുമെന്ന് തിരിച്ചറിഞ്ഞാണ് സിനിമ നിര്‍ത്തിവച്ചിരിക്കുന്നത്.
തായ്‌ലന്‍ഡില്‍ മുമ്പ് ചിത്രീകരണത്തിന് ചെലവ് കുറവായിരുന്നു. എന്നാല്‍ ഈയിടെയായി ഷൂട്ടിംഗ് അവിടെ പതിവായപ്പോള്‍ വാടകയും മറ്റും കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. ഇതോടെ ചെറിയ ബജറ്റില്‍ ഒരുങ്ങുന്ന മലയാള സിനിമയ്ക്ക് അവിടെ ചിത്രീകരണം നടത്തുകയെന്നത് അസാധ്യമായി മാറി.
സജി സുരേന്ദ്രന്‍റെ സിനിമകള്‍ കൂടുതലായും വിദേശങ്ങളിലാണ് ചിത്രീകരിക്കാറുള്ളത്. കഥയില്‍ അങ്ങനെയുള്ള രംഗങ്ങള്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. സിനിമയ്ക്ക് റിച്ച്‌നെസ് വരാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ന്യായീകരിക്കുന്നതെങ്കിലും അത് സിനിമയുടെ ബജറ്റ് വര്‍ദ്ധിപ്പിക്കും എന്നതില്‍ സംശയമില്ല. എന്തായാലും മണിയന്‍പിള്ള രാജു സിനിമ തുടങ്ങും മുമ്പേ വ്യക്തമായ തീരുമാനമെടുത്തിരിക്കുകയാണ്. ചിത്രത്തിന്‍റെ പേര് ‘താമരശ്ശേരി ടു ബാംഗ്ലൂര്‍’ എന്നോ മറ്റോ ആക്കിയാല്‍ ചിത്രീകരണം പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സിനിമാലോകത്തെ സംസാരം | |
|
| |
manavalan Active member
Posts : 175 Points : 203 Reputation : 1 Join date : 2010-01-31 Location : perinthalmanna
| Subject: Re: Filim News ...Latest Updates.... Thu Feb 10, 2011 3:47 am | |
| നയന്‍സ് ബന്ധുവാണെന്ന് മിത്ര കുര്യന്‍ [You must be registered and logged in to see this image.] കാവലാന്‍ പലരുടെയും തലവര മാറ്റിവരയ്ക്കുകയാണ്. പരാജയങ്ങള്‍ തുടര്‍ക്കഥയായി മാറിയ വിജയ്‌യുടെ തിരിച്ചുവരവിനാണ് കാവലാനിലൂടെ വഴിയൊരുങ്ങിയത്. മലയാളത്തില്‍ നിന്ന് തമിഴിലേക്കും ഇപ്പോള്‍ ബോളിവുഡിലേക്കും സിദ്ദിഖിന് ടിക്കറ്റ് ഉറപ്പാക്കിയതും ഈ സിനിമ തന്നെ. ഇവര്‍ മാത്രമല്ല, ബോഡിഗാര്‍ഡിലും കാവലാനിലും മികച്ച അഭിനയം കാഴ്ചവെച്ച നടി മിത്രാ കുര്യനും ചിത്രം ഭാഗ്യമാവുകയാണ്.
ബോഡിഗാര്‍ഡില്‍ നയന്‍സിനൊപ്പം നില്‍ക്കുന്ന പ്രകടനത്തിലൂടെ കൈയ്യടി നേടിയ മിത്രയെ സിദ്ദിഖ് കാവലാനിലൂടെ തമിഴിലേക്ക് കൊണ്ടുവരികയായിരുന്നു.
തമിഴില്‍ വിജയ്ക്കും അസിനുമൊപ്പം മിത്ര തിളങ്ങിയതോടെ ഈ പെരുമ്പാവൂര്‍ക്കാരിയ്ക്ക് കോളിവുഡില്‍ ഓഫറുകളുടെ പെരുമഴയാണ്. അടുത്തിടെ ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മിത്ര വെളിപ്പെടുത്തിയ രഹസ്യവും തമിഴരെ ഞെട്ടിച്ചുവത്രേ.
കോളിവുഡിന്റെ താരറാണി നയന്‍താരയുടെ ഒരകന്ന ബന്ധുവാണ് താനെന്ന രഹസ്യമാണ് മിത്ര വെളിപ്പെടുത്തിയത്. ഡയാന കുര്യനെന്നാണ് നയന്‍സിന്റെ യഥാര്‍ത്ഥ പേരെന്ന് അവരെ ഓര്‍മ്മിപ്പിയ്ക്കാന്‍ മിത്ര കുര്യന്‍ മറന്നില്ല | |
|
| |
devan Active member
Posts : 279 Points : 366 Reputation : 1 Join date : 2010-01-11 Location : mavelikkara
| Subject: Re: Filim News ...Latest Updates.... Thu Feb 10, 2011 5:48 am | |
| | |
|
| |
appukuttan New Member
Posts : 65 Points : 75 Reputation : 0 Join date : 2010-04-03 Age : 41 Location : thrissur
| Subject: Re: Filim News ...Latest Updates.... Thu Feb 10, 2011 8:40 am | |
| റേസിനൊപ്പം പയ്യന്‍സിന്റെ റേസ് [You must be registered and logged in to see this image.]തിയറ്ററുകളില്‍ ഇത് ത്രില്ലറുകളുടെ കാലം. പാസഞ്ചറിലും കോക്ക്‌ടെയിലും തുടങ്ങി ട്രാഫിക്കിലും അര്‍ജ്ജുനന്‍ സാക്ഷിയിലുമെത്തി നില്‍ക്കുന്ന ത്രില്ലര്‍ സിനിമകളുടെ ഗണത്തിലേക്ക് ഒന്നുകൂടി വരികയാണ്.
ഇന്ദ്രജിത്തും കുഞ്ചാക്കോ ബോബനും ഒന്നിയ്ക്കുന്ന റേസ് ഫെബ്രുവരി 11നാണ് തിയറ്ററുകളിലെത്തുന്നത്. കുക്കു സുരേന്ദ്രന്‍ സംവിധാനവും തിരക്കഥയും നിര്‍വഹിയ്ക്കുന്ന ചിത്രം പ്രമേയമാക്കുന്നത് ജീവിത്തിലെ അപ്രതീക്ഷിതസംഭവങ്ങളാണ്. ഇതാദ്യമായി മംമ്ത മോഹന്‍ദാസ് കുഞ്ചാക്കോയുടെ നായികയായെത്തുന്ന പ്രത്യേകതയും റേസിന് സ്വന്തം. റോബിന്‍ തിരുമലയാണ് സിനിമയുടെ സംഭാഷണം എഴുതിയിരിക്കുന്നത്.
റേസിനോട് റേസ് ചെയ്യാനെത്തുന്നതും മറ്റൊരു യുവതാരത്തിന്റെ ചിത്രമാണ്. ജയസൂര്യ നായകനാവുന്ന കോമഡി ഫ്ളിക്ക് പയ്യന്‍സാണ് റേസിനോട് മത്സരിയ്ക്കുന്നത്. 'അങ്ങാടിത്തെരു' ഫെയിം അഞ്ജലിയുടെ ആദ്യ മലയാള ചിത്രമായ സിനിമ ഉത്തരവാദിത്വങ്ങളൊന്നും ഏല്‍ക്കാതെ ചുമ്മാ നടക്കുന്ന പയ്യന്‍സിന്റെ കഥയാണ് പറയുന്നത്.
യുവസംവിധായകരില്‍ ശ്രദ്ധേയനായ ലിയോ തദേവൂസാണ് പയ്യന്‍സ് ഒരുക്കുന്നത്. മുന്‍കാല നടി രോഹിണിയും ലാലും ജയസൂര്യയുടെ മാതാപിതാക്കളായി അഭിനയിക്കുന്നത് സിനിമയുടെ മറ്റൊരു പുതുമയാണ്. പയ്യന്‍സിനോടും റേസിനോടും മത്സരിയ്ക്കാന്‍ ജയറാമിന്റെ മേക്ക്പ്പ് മാന്‍ കൂടി വരുന്നതോടെ ബോക്‌സ് ഓഫീസ് വീണ്ടും സജീവമാവും | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: Re: Filim News ...Latest Updates.... Sun Mar 06, 2011 12:06 am | |
| അനന്യ മാധവന്റെ നായിക[You must be registered and logged in to see this image.] നടിമാരായാല്‍ ഇങ്ങനെ വേണം, കണ്ണുചിമ്മിത്തുറക്കുന്നതിനുമുമ്പേ പ്രശശ്തിയുടെ വെള്ളിവെളിച്ചത്തില്‍ മുങ്ങിക്കുളിച്ച്...നടി അനന്യയെക്കുറിച്ച് ഇങ്ങനെ പറയാതിരിക്കുന്നവര്‍ ചുരുക്കമായിരിക്കും. കാരണം അത്രപെട്ടെന്നാണ് അനന്യയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നത്.
തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഒരേസമയം അവസരങ്ങള്‍ ലഭിക്കുക അതും നടിയായി അരങ്ങേറ്റം കുറിച്ചതിന് തൊട്ടുപിന്നാലെ. പല നടിമാര്‍ക്കും അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ മികവ് പറയാനുണ്ടാകുമെങ്കിലും അവര്‍ക്കെല്ലാം അത് കാത്തിരുന്നുകിട്ടിയ ഭാഗ്യമാണ്.
എന്നാല്‍ അനന്യയുടേത് അനന്യപോലും തിരിച്ചറിയുന്നതിന് മുമ്പേ എല്ലാം സംഭവിച്ചുകഴിഞ്ഞിരിക്കുകയാണ്. മലയാളത്തില്‍ കൈ നിറയെ ചിത്രങ്ങള്‍, അഭിനയിച്ചവയില്‍ നല്ല നടിയെന്ന് പേരെടുത്തു. തമിഴിലാണെങ്കില്‍ നാടോടികള്‍, ശീടന്‍ തുടങ്ങിയ പുതിയ ചിത്രങ്ങള്‍.
ഇതിനിടെയാണ് അനന്യയുടെ ബോളിവുഡ് പ്രവേശം. രാംഗോപാല്‍ വര്‍മ്മയുടെ സഹസംവിധായകനായിരുന്ന എ മേനോനാണ് അനന്യയ്ക്ക് ബോളിവുഡിലേയ്ക്ക് വഴി തുറന്നത്. ചിത്രത്തില്‍ മാധവനാണ് നായകനാകുന്നത്.
തനു വെഡ്‌സ് മനു എന്ന ചിത്രത്തിന് ശേഷം മാധവന്റേതായി ബോളിവുഡില്‍ ഇറങ്ങുന്ന ചിത്രമാണിത്. തീര്‍ത്തും വ്യത്യസ്തമായ ഒരു കോമേഴ്‌സ്യല്‍ ത്രില്ലറായിരിക്കും മാധവന്‍-അനന്യ ജോഡികളുടെ ഈ ചിത്രമെന്നാണ് സൂചന.
മാധവനൊപ്പം എ മേനോന്റെ ചിത്രത്തില്‍ അഭിനയിക്കുന്നകാര്യം അനന്യ വെളിപ്പെടുത്തിക്കഴിഞ്ഞു. തിരക്കഥ മനോഹരമാണെന്നും മാധവനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താനെന്നും അനന്യ പറയുന്നുcourtesy : oneindia.com | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Filim News ...Latest Updates.... Tue Mar 15, 2011 5:49 am | |
| സിദ്ദിക്കിന്റെ നേട്ടം[You must be registered and logged in to see this image.] നമ്മുടെ സംവിധായകര്‍ക്കൊക്കെ മാതൃകയാക്കാവുന്നൊരാളുണ്ട്; സിദ്ദിഖ്. പണ്ട് ലാലിനൊപ്പം ചേര്‍ന്ന് ഇരട്ട സംവിധായകനായും പിന്നെ സ്വതന്ത്രനായും സിദ്ദിഖ് ചെയ്‌ത ചിത്രങ്ങളുടെ എണ്ണം മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം ചേര്‍ന്ന് പതിനഞ്ചോളമേ വരൂ. അതും പത്തിരുപത് വര്‍ഷത്തെ കാലയളവുകൊണ്ട്. ചിത്രങ്ങളുടെ എണ്ണം കുറഞ്ഞാലെന്താ ചെയ്‌തതിലേറെയും വിജയിപ്പിക്കാനായതിനാല്‍ സക്‌സസ്‌ഫുള്‍ ഡയറക്‌ടര്‍ എന്ന വിളിപ്പേരുണ്ട് കക്ഷിക്ക്. സ്വന്തമായി സബ്‌ജക്‌ട് കണ്ടെത്തി അതിന്മേല്‍ അടയിരുന്ന് ദീര്‍ഘനാള്‍ എടുത്ത് തിരക്കഥ എഴുതി സ്വയം സംവിധാനം ചെയ്യുന്നു എന്നതാണ് സിദ്ദിഖിന്റെ പ്രധാന നേട്ടം.
ഇങ്ങനെ സ്വന്തമായി കഥയെഴുതുന്നതുകൊണ്ട് സിദ്ദിഖിനുണ്ടായ പ്രധാന നേട്ടമെന്താണെന്നറിയുമോ? അവ അന്യഭാഷയില്‍ വില്‍ക്കാം. നാളിതുവരെ സിദ്ദിഖ് മലയാളത്തിലെടുത്ത സകലമാന സിനിമകളും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ ചലച്ചിത്രങ്ങളായിട്ടുണ്ട്. കഥയുടെ റൈറ്റ് വിറ്റവകയില്‍ സിദ്ദിഖിനുണ്ടായ നേട്ടം മറ്റ് പല സംവിധായകര്‍ക്കും സ്വപ്‌നംകൂടി കാണാന്‍ കഴിയാത്തത്രയാണ്. ഏറ്റവും ഒടുവില്‍ കക്ഷി ചെയ്‌ത 'ബോഡിഗാര്‍ഡ്' അദ്ദേഹംതന്നെ തമിഴില്‍ 'കാവലന്‍' എന്ന പേരില്‍ സംവിധാനം ചെയ്‌തുകഴിഞ്ഞു. ഇനിയത് തെലുങ്കിലും ഹിന്ദിയിലും സ്വയം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ്. ഹിന്ദിയില്‍ നായകനാകുന്നത് സാക്ഷാല്‍ സല്‍മാന്‍ഖാന്‍. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ബോഡിഗാര്‍ഡിന്റെ റൈറ്റ് വിറ്റവകയിലും അതു സംവിധാനം ചെയ്യുന്ന വകയിലും സിദ്ദിക്കിന് കിട്ടുന്ന പ്രതിഫലമെത്രയെന്നോ? കോടികള്‍. മലയാളത്തിലെ ഒരു ഹിറ്റ് സംവിധായകന് മാക്‌സിമം കിട്ടുക ലക്ഷങ്ങളാണ്. അതൊരു വന്‍നേട്ടം തന്നെയല്ലേ. മാതൃകയാക്കാന്‍ പറ്റിയ ആളല്ലേ കക്ഷി.courtesy : [You must be registered and logged in to see this link.] | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Filim News ...Latest Updates.... Wed Mar 30, 2011 2:45 am | |
| ഇന്ത്യന്‍ സുന്ദരിമാര്‍ ഹോളിവുഡ്ഡില്‍ [You must be registered and logged in to see this image.]ഹൈദരാബാദ്: ഹോളിവുഡ്ഡില്‍ മാറ്റുരയ്ക്കാന്‍ ദക്ഷിണേന്ത്യന്‍ നായികസുന്ദരിമാര്‍. ശ്രീയാ ശരണും വിമലാ രാമനും സിന്ധുമേനോനും ശ്വേതാ ഭരദ്വാജും ഉടനെ ഹോളിവുഡ് ചിത്രങ്ങളില്‍ അഭിനയിക്കാനായി വിദേശത്തേക്കുപോവും. വിശ്വസുന്ദരിയായിരുന്ന ഇന്ത്യന്‍ നായികനടി ഐശ്വര്യാറായി ഉള്‍പ്പെടെയുള്ള നടികള്‍ ഹോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ച് ഭാഗ്യംപരീക്ഷിച്ചതാണ്.
[You must be registered and logged in to see this image.][/img]
എന്നാല്‍ ഇവയ്‌ക്കൊന്നും ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല. 'കുക്കിങ് വിത്ത് സ്റ്റെല്ല' എന്ന ഹോളിവുഡ് ചിത്രത്തിനുശേഷം ശ്രീയാ ശരണ്‍, ദീപാമേത്തയുടെ 'മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍' (പാതിരാത്രിയുടെ മക്കള്‍) എന്ന സല്‍മാന്‍ റുഷ്ദിയുടെ കൃതിയെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ അഭിനയിക്കുന്ന ത്രില്ലിലാണ്. ഈ പുസ്തകം പലതവണ താന്‍ വായിച്ചുകഴിഞ്ഞെന്ന് ശ്രീയാ പറയുന്നു.
[You must be registered and logged in to see this image.]
സിന്ധുമേനോനും വിമലാരാമനും ശ്വേതയ്ക്കും ഹോളിവുഡ് നടീനടന്മാരുമായി പൊരുതിനില്‍ക്കാന്‍ അഭിനയത്തിന്റെ മികച്ച മുഹൂര്‍ത്തങ്ങള്‍ അവതരിപ്പിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. അതിഭാവുകത്വത്തേയും ഗ്ലാമറിനേയും മറികടന്ന് റിയലിസ്റ്റിക്കായ പ്രകടനമാണ് ഹോളിവുഡ് ചിത്രങ്ങളില്‍ വേണ്ടത്. ഹോളിവുഡ്ഡില്‍ വിമലയ്ക്കും സിന്ധുമേനോനും കിട്ടിയത് ഇന്ത്യന്‍ പെണ്‍കുട്ടികളുടെ റോളാണെങ്കില്‍ ശ്വേതയ്ക്ക് ലഭിച്ചത് ഒരു ഫ്രഞ്ച് സുന്ദരിയുടെ റോളാണ്. തെലുങ്ക്, തമിഴ്, മലയാളം ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട വിമലാരാമന് ഹോളിവുഡ്ഡ് ചിത്രം ഒരു സ്വപ്നസാക്ഷാത്കാരമാണ്.
'ഡാം 999, എന്ന ചിത്രത്തില്‍ കരുണരസം പ്രകടിപ്പിക്കുന്ന നായികയുടെ റോളാണ് തനിക്കെന്ന് വിമല പറഞ്ഞു. ഓണ്‍ലൈന്‍ ഡബിങ്ങില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും ഇംഗ്ലീഷ് കലര്‍ന്ന ഡയലോഗ് പ്രശ്‌നമായിരുന്നില്ലെന്ന് വിമല പറഞ്ഞു. ഒരു ഇന്ത്യന്‍പെണ്‍കുട്ടിയുടെ റോളായതിനാല്‍ കൂടുതല്‍ ബോള്‍ഡ് സീനുകളൊന്നും തനിക്കില്ലായിരുന്നെന്നും വിമല പറയുന്നു. സിന്ധുമേനോന്‍ രണ്ട് ഹോളിവുഡ് സിനിമകളില്‍ അഭിനയിക്കുന്നു. ഇതിലൊന്നില്‍ അമേരിക്കയിലെത്തുന്ന ഒരു ഇന്ത്യന്‍പെണ്‍കുട്ടിയായിട്ടാണ് സിന്ധു അഭിനയിക്കുന്നത്.
[You must be registered and logged in to see this image.]
ഹോളിവുഡ് സിനിമകള്‍ കൂടാതെ സിന്ധുമേനോന്‍ തമിഴിലും തെലുങ്കിലും തിരക്കിലാണ്. സിന്ധുവിന്റെ 'ഈരം' നന്നായി ഓടി. തെലുങ്ക് ചിത്രം 'സുഭദ്ര' ഉടനെ റിലീസ് ചെയ്യും. എന്നാല്‍ ശ്വേതയുടെ 'ഇന്ദുമതി' എന്ന തെലുങ്കുചിത്രവും 'മിഷന്‍ ഇസ്താന്‍ബുളും' (ഹിന്ദി) നന്നായി ഓടിയില്ല. ശ്വേത തന്റെ പുതിയ ഹോളിവുഡ് ചിത്രത്തെക്കുറിച്ച് സന്തോഷവതിയാണ്. ഇത് ഇന്‍റര്‍ നാഷണല്‍ സര്‍ക്യൂട്ടിലേക്കുള്ള ചിത്രമാ [img] | |
|
| |
smitha Active member
Posts : 207 Points : 250 Reputation : 0 Join date : 2010-03-11 Location : Aluva
| Subject: Re: Filim News ...Latest Updates.... Tue Apr 05, 2011 2:03 am | |
| ചലച്ചിത്ര അക്കാദമി ചെയര്‍മാനാകാന്‍ ജഗദീഷ് [You must be registered and logged in to see this image.]തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ലെങ്കിലും മറ്റ് ചില വാഗ്ദാനങ്ങള്‍ നടന്‍ ജഗദീഷിന് കോണ്‍ഗ്രസ് നല്‍കിയിട്ടുള്ളതായി സൂചന. യു ഡി എഫ് അധികാരത്തിലെത്തിയാല്‍ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി ജഗദീഷിനെ നിയമിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് ജഗദീഷിന് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നറിയുന്നു.
ജഗദീഷിന് ഈ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുമെന്നായിരുന്നു നേരത്തേ ലഭിച്ച റിപ്പോര്‍ട്ടുകള്‍. സ്ഥാനാര്‍ത്ഥിയാകാനുള്ള ആഗ്രഹം ജഗദീഷ് തുറന്നുപറയുകയും ചെയ്തിരുന്നു. തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കണമെന്നായിരുന്നു ജഗദീഷിന്‍റെ ആഗ്രഹം. എന്നാല്‍ കോണ്‍ഗ്രസിലെ വമ്പന്‍മാരെ മറികടന്ന് സീറ്റ് ജഗദീഷിന് നല്‍കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
സീറ്റ് കിട്ടിയില്ലെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും പ്രചരണത്തിനിറങ്ങുമെന്നായിരുന്നു ജഗദീഷിന്‍റെ അടുത്ത തീരുമാനം. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ കൂടുതല്‍ സന്തോഷിപ്പിച്ചിരിക്കുകയാണ്. അധികാരത്തിലെത്തിയാല്‍ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്ന ഒന്നാമത്തെ പേര് ജഗദീഷിന്‍റേതാണെന്നാണ് സൂചന.
നടന്‍ മുകേഷിനെ എല്‍ ഡി എഫ് സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനാക്കിയതുപോലെ ജനകീയമായ ഒരു നടപടിയായിരിക്കും ജഗദീഷിനെ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തു കൊണ്ടുവരുന്നതെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ഇനി അഥവാ അധികാരം ലഭിച്ചില്ലെങ്കില്‍ അടുത്തുവരുന്ന മറ്റ് തെരഞ്ഞെടുപ്പുകളില്‍ ജഗദീഷ് എന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രതീക്ഷിക്കാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സൂചന | |
|
| |
mohan Royal Fighter
Posts : 731 Points : 858 Reputation : 2 Join date : 2010-01-12
| Subject: Re: Filim News ...Latest Updates.... Sat Apr 09, 2011 11:22 pm | |
| ഉര്‍വശി വീണ്ടും പ്രധാന വേഷത്തില്‍ കഥയിലെ നായിക [You must be registered and logged in to see this image.] ഉര്‍വശിയെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ദിലീപ് സംവിധാനം ചെയ്യുന്ന 'കഥയിലെ നായിക' ചിത്രീകരണം തിരുവനന്തപുരത്ത് തുടരുന്നു. മമ്മി ആന്‍ഡ് മി, സകുടുംബം ശ്യാമള, മഹാരാജ ടാക്കീസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം ഉര്‍വശി വീണ്ടും നായികാപ്രാധാന്യമുള്ള ശക്‌തമായ കഥാപാത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയാണ്. സുരാജ് വെഞ്ഞാറമൂട്, പ്രജോദ്, സായ്‌കുമാര്‍, കോട്ടയം നസീര്‍, റോമ, കെ.പി.എ.സി. ലളിത, സുകുമാരി, അംബികാമോഹന്‍ തുടങ്ങിയവരാണ് കഥയിലെ നായികയോടൊപ്പം പ്രത്യക്ഷപ്പെടുന്ന പ്രമുഖ താരങ്ങള്‍.
മുനിസിപ്പാലിറ്റിയില്‍ സെക്കന്‍ഡ് ഗ്രേഡ് ഓവര്‍സീര്‍ നന്ദിനിയാണ് ഉര്‍വശി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നന്ദിനിയുടെ അച്‌ഛന്‍ അറിയപ്പെടുന്ന നാടകനടനായിരുന്നു. പക്ഷേ ഏറെ കടബാദ്ധ്യതയുണ്ടാക്കിവെച്ചാണ് അച്‌ഛന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞത്. അന്നു മുതല്‍ കുടുംബഭാരം ഏറ്റെടുത്ത് ജീവിതപോരാട്ടം തുടങ്ങിയതാണ്. ചെയ്യാത്ത ജോലികളില്ല. രാപകല്‍ കഷ്‌ടപ്പെട്ട് മുന്നേറിയ നന്ദിനിക്ക് ഒടുവില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചു. ജീവിതം കൂടുതല്‍ സുരക്ഷിതമാവുമെന്ന് കരുതിയെങ്കിലും കണക്കുകൂട്ടലുകള്‍ തെറ്റി. മാസംതോറും എണ്ണിച്ചുട്ട് കിട്ടുന്ന അപ്പംപോലെ നിശ്‌ചിത ശമ്പളം ഒന്നിനും പരിഹാരമായില്ല. ജീവിതം ഒന്ന് കരയ്‌ക്കടുപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് അനിയന്‍ രംഗത്തേക്ക് കടന്നുവരുന്നത്.
ശിവശങ്കരന്‍ എന്ന ശിവ, ചാനലിലെ അവതാരകനാണ്. അനിയന്റെ സഹായത്തോടെ കുടുംബഭാരം ലഘൂകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് അച്‌ഛന്റെ പാത പിന്‍തുടര്‍ന്ന്, നടനാകാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായിട്ട് നന്ദിനി അറിയുന്നത്. കലയെന്ന് കേട്ടാല്‍ കലിതുള്ളുന്ന നന്ദിനിക്ക് അനിയന്റെ ഈ പോക്ക് ഇഷ്‌ടമായില്ല. ഇതിനെത്തുടര്‍ന്ന് രണ്ടു പേരും അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങി. ഇതിനിടയിലാണ് മേനോന്റെ മകള്‍ അര്‍ച്ചന ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ ജീവിത മുഹൂര്‍ത്തങ്ങളാണ് വളരെ രസകരമായി 'കഥയിലെ നായിക'യില്‍ ദിലീപ് ദൃശ്യവത്‌ക്കരിക്കുന്നത്.
ഉര്‍വശി നന്ദിനിയായി ഉജ്‌ജ്വല കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ശിവയായി പ്രജോദും അര്‍ച്ചനയായി റോമയും പ്രത്യക്ഷപ്പെടുന്നു. തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം സിനോജ് നെടുങ്ങോലം എഴുതുന്നു. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സാദത്ത് ആണ്. ഗാനരചന- ഷിബു ചക്രവര്‍ത്തി, സംഗീതം- തേജ് മെര്‍വിന്‍, കല- സജിത്ത് മുണ്ടനാട്, മേക്കപ്പ്- ജയചന്ദ്രന്‍, വസ്‌ത്രാലങ്കാരം- വേലായുധന്‍ കീഴില്ലം, സ്‌റ്റില്‍സ്- പരസ്യകല- കോളിന്‍ ലിയോഫില്‍, എഡിറ്റിംഗ്- പി.ടി. ശ്രീജിത്ത്, അസോസിയേറ്റ് ഡയറക്‌ടര്‍- എ.ആര്‍. ബിനുരാജ്, നൃത്തം- രാജേഷ് മാസ്‌റ്റര്‍, സംഘട്ടനം- ശിവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വിജയ് ജി.എസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- നോബി, ശ്യാം | |
|
| |
innachan Active member
Posts : 114 Points : 132 Reputation : 0 Join date : 2010-03-27 Age : 44 Location : thrissur
| Subject: Re: Filim News ...Latest Updates.... Tue Apr 19, 2011 9:10 pm | |
| അരുണ്* വെഞ്ഞാറമൂട് വാഹനാപകടത്തില്* മരിച്ചു [You must be registered and logged in to see this image.] തിരുവനന്തപുരം: നടന്* സുരാജ് വെഞ്ഞാറമൂടിന്റെ ബന്ധുവും മിമിക്രി താരവുമായ അരുണ്* വെഞ്ഞാറമൂട് (2 വാഹനാപകടത്തില്* മരിച്ചു. അരുണും സുഹൃത്തും സഞ്ചരിച്ച ബൈക്കില്* മീന്* ലോറി ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആള്*ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് തിരുവനന്തപുരം വെഞ്ഞാറമൂടിലായിരുന്നു അപകടം | |
|
| |
innachan Active member
Posts : 114 Points : 132 Reputation : 0 Join date : 2010-03-27 Age : 44 Location : thrissur
| Subject: Re: Filim News ...Latest Updates.... Tue Apr 19, 2011 9:28 pm | |
| | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Filim News ...Latest Updates.... Tue Apr 26, 2011 7:47 pm | |
| പുത്തന്‍പടങ്ങളെല്ലാം വിരല്‍ത്തുമ്പില്‍
തിയറ്ററില്‍ പോയി ഇടി കൊണ്ട് കാശുകൊടുത്ത് മൂട്ടകടിയും സഹിച്ച് സിനിമ കാണേണ്ട വല്ല ആവശ്യവുമുണ്ടോ? പ്രേക്ഷകരുടെ ചിന്ത ഇപ്പോള്‍ ഇതാണ്. പഴയപോലെ വഴിവക്കിലെ വ്യാജ സിഡി കള്‍ തിരഞ്ഞ് ജനം ഇപ്പോള്‍ നടക്കുന്നില്ല. ഒരു നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ പുത്തന്‍ പടങ്ങളെല്ലാം എല്ലാം വിരല്‍ത്തുമ്പിലുണ്ട്.
ഒരാള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്താല്‍ പ്രിന്റെ ചൂടപ്പം പോലെയാണ് കൈമാറുന്നത്. പെന്‍ഡ്രൈവുകളാണ് ഇവിടെ വില്ലന്‍മാരായെത്തുന്നത്. പെന്‍ഡ്രൈവ് പ്ലെയറുകള്‍ വ്യാപകമായതിനാല്‍ ജനത്തിന് കമ്പ്യൂട്ടറുകള്‍ അന്വേഷിച്ചു പോകേണ്ട ഗതികേടും ഇന്നില്ല.
ഡബിള്‍സ്, ഉറുമി, ആഗസ്റ്റ് 15, മേക്കപ്പ് മാന്‍, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, റേസ്, കുടുംബശ്രീ ട്രാവല്‍സ്, ബെസ്റ്റ് ആക്ടര്‍ എന്നിങ്ങനെ ഈ വര്‍ഷമിറങ്ങിയ ഒട്ടു മിക്ക ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ സുലഭമാണ്. പണ്ടേപ്പോലെ ഇരുട്ടുമൂടിയ ക്യാമറ പ്രിന്റുകളൊന്നുമല്ല നെറ്റില്‍ ഡൗണ്‍ലോഡിന് കിട്ടുന്നതെന്ന് വേറൊരു സത്യം. നല്ല വ്യക്തതയുള്ള ചിത്രവും ശബ്ദവുമുള്ള പ്രിന്റുകളാണ് ഡൗണ്‍ലോഡിങിന് കിട്ടുന്നത്. ഇത്തരം പ്രിന്റുകള്‍ ലഭിയ്ക്കുന്നവര്‍ പിന്നീട് ഒറിജിനല്‍ സിഡി ഇറങ്ങുമ്പോള്‍ വാങ്ങാന്‍ താത്പര്യവും കാണിയ്ക്കാറില്ല.
വ്യാജസിഡിയ്‌ക്കെതിരെ പൊരുതിയ മലയാള സിനിമ ഇനി പൊരുതേണ്ടത് നെറ്റിലെ വീഡിയോ പൈറസിയ്‌ക്കെതിരെയാണന്ന് വ്യക്തമായി കഴിഞ്ഞു. ഇന്റര്‍നെറ്റിലെ ഒരു ഡസനോളം സൈറ്റുകളില്‍ മലയാള സിനിമകള്‍ ഡൗണ്‍ലോഡിങിന് കിട്ടുന്നതായാണ് പൊലീസിന്റെ കണ്ടെത്തില്‍. എന്നാല്‍ യഥാര്‍ഥത്തില്‍ ഇതിലുമേറെയാണ് മൂവി ഡൗണ്‍ലോഡിങ് സൈറ്റുകളുടെ എണ്ണം. കോടികള്‍ മുടക്കി നിര്‍മ്മിച്ച 'ഉറുമി എട്ടു സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് പൊലീസ് ഇടപെട്ട് നീക്കിയതിനു പിന്നാലെ ഏറ്റവുമൊടുവില്‍, ഓസ്‌ട്രേലിയ കേന്ദ്രമായുള്ള മറ്റൊരു സൈറ്റിലും 'ഉറുമി പ്രത്യക്ഷപ്പെട്ടതായി കണ്ടെത്തി. ഇങ്ങനെ നെറ്റിലെ വീഡിയോ പൈറസ് വന്‍വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന കാര്യത്തില്‍ സംശയമില്ല. | |
|
| |
shyam Active member
Posts : 129 Points : 132 Reputation : 0 Join date : 2011-02-06
| Subject: Re: Filim News ...Latest Updates.... Thu Apr 28, 2011 1:27 am | |
| 'ട്രാഫിക്' 111-ാം ദിവസം ആഘോഷിച്ചു [You must be registered and logged in to see this image.] കൊച്ചി: 'ട്രാഫിക്' എന്ന സിനിമയുടെ 111-ാം ദിവസം ആഘോഷിച്ചു. ഹോട്ടല്‍ ഗോകുലം പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ കമലഹാസന്‍ മുഖ്യാതിഥിയായിരുന്നു. 'ട്രാഫിക്' തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ റഹ്മാന്‍ അവതരിപ്പിച്ച വേഷം അഭിനയിക്കുന്നത് കമലാണ്.
സംവിധായകരായ ലാല്‍ ജോസ്, സിബി മലയില്‍, ബി. ഉണ്ണികൃഷ്ണന്‍, ഷാജി അസീസ്, മാര്‍ട്ടിന്‍ പ്രക്കാട്ട്, ദീപന്‍, തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം, നിര്‍മാതാക്കളായ ലിബര്‍ട്ടി ബഷീര്‍, എവര്‍ഷൈന്‍ മണി, നൗഷാദ്, താരങ്ങളായ സംവൃത സുനില്‍, മീരാ നന്ദന്‍, സരയൂ തുടങ്ങിയവരും ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു.
ട്രാഫിക്കിന്റെ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പുതിയ ചിത്രമായ 'ചാപ്പാ കുരിശി'നും ചടങ്ങില്‍ തുടക്കമായി. ആര്‍. ഉണ്ണി തിരക്കഥയെഴുതുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് 'ബിഗ്ബി'യുടെ ഛായാഗ്രാഹകനായിരുന്ന സാമിര്‍ താഹിറാണ്. courtesy : [You must be registered and logged in to see this link.] | |
|
| |
bharathchandran Active member
Posts : 170 Points : 192 Reputation : 0 Join date : 2010-03-18 Location : Kollam
| Subject: Re: Filim News ...Latest Updates.... Fri Apr 29, 2011 2:18 am | |
| സിനിമാ മോഷണം ഇനി സൈബര്‍ കുറ്റകൃത്യം കൊച്ചി: ഇന്റര്‍നെറ്റ് വഴിയും സി.ഡികളിലൂടെയുമുള്ള സിനിമാ മോഷണം കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന സൈബര്‍ കുറ്റകൃത്യമായി പരിഗണിക്കാന്‍ തീരുമാനം. ഇന്റര്‍നെറ്റിലൂടെ സിനിമ ഡൗണ്‍ലോഡ് ചെയ്‌തു കാണുന്നവരെയും കേസില്‍ പ്രതികളാക്കും.
ചലച്ചിത്ര രംഗത്തെ ഗുരുതര പ്രതിസന്ധിയിലാക്കിയ സിനിമാ മോഷണം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന ആന്റി പൈറസി സെല്ലിന്റെ യോഗത്തില്‍ തീരുമാനമായി. കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകള്‍ വഴിയുള്ള മോഷണം കണ്ടെത്തുന്നതിനും തടയുന്നതിനുമായി സാങ്കേതിക വിദഗ്‌ധരും പോലീസുമുള്‍പ്പെട്ട സമിതി രൂപീകരിച്ചു.
ആന്റി പൈറസി സെല്‍ നോഡല്‍ ഓഫീസര്‍ ഡി.ഐ.ജി: എസ്. ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ സിനിമാ വിതരണ കമ്പനി പ്രതിനിധികള്‍, സാങ്കേതിക വിദഗ്‌ധര്‍, സൈബര്‍ സെല്‍ ഉദ്യോഗസ്‌ഥര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, സംവിധായകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു courtesy : [You must be registered and logged in to see this link.] | |
|
| |
machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| Subject: Re: Filim News ...Latest Updates.... Sat Apr 30, 2011 4:50 am | |
| നെറ്റില്‍ സിനിമ കണ്ടാലും അഴിയെണ്ണണം! [/i]
[You must be registered and logged in to see this image.]
[/i] പൃഥ്വിരാജ് - സന്തോഷ് ശിവന്‍ ടീമിന്റെ ഏറ്റവും പുതിയ സിനിമയായ ഉറുമി വിവിധ സൈറ്റുകള്‍ വഴി നെറ്റ് ഉപയോക്താക്കളില്‍ എത്തിയ സംഭവം പുതിയ വഴിത്തിരിവിലെത്തുന്നു. ഇന്റര്‍നെറ്റ് വഴിയും സിഡികളിലൂടെയുമുള്ള സിനിമാ മോഷണം കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന സൈബര്‍ കുറ്റകൃത്യമായി പരിഗണിക്കാനാണ് സംസ്ഥാന പൊലീസിന്റെ തീരുമാനം. ഒപ്പം, ഇന്റര്‍നെറ്റിലൂടെ സിനിമ കാണുന്നവരെയും കേസില്‍ പ്രതികളാക്കും എന്നാണ് പൊലീസ് പറയുന്നത്.
വിവരസാങ്കേതികവിദ്യയുടെ നൂതന മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പുതിയ മലയാള സിനിമകളുടെ അനധികൃത വിതരണം തടയുന്നതിനായി സാങ്കേതിക വിദഗ്‌ധരും പോലീസും ഉള്‍പ്പെട്ട സമിതി കൊച്ചിയില്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ആന്റി പൈറസി സെല്‍ നോഡല്‍ ഓഫീസര്‍ ഡിഐജി എസ് ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ ചേര്‍ന്ന യോഗത്തില്‍ സിനിമാ വിതരണ കമ്പനി പ്രതിനിധികള്‍, സാങ്കേതിക വിദഗ്‌ധര്‍, സൈബര്‍ സെല്‍ ഉദ്യോഗസ്‌ഥര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, സംവിധായകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉറുമിയെന്ന സിനിമ ഒരുപിടി സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പുതിയ മലയാള സിനിമകള്‍ ഇന്റര്‍നെറ്റിലെ ഒരു ഡസനോളം സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുന്നതായി പൊലീസിന്റെ സൈബര്‍ സെല്‍ കണ്ടെത്തി. ഏറ്റവും പുതിയ ചിത്രമായ 'ഉറുമി എട്ടു സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഓഗസ്റ്റ് 15, ട്രാഫിക്, മേക്കപ്പ്‌മാന്‍, ക്രിസ്ത്യന്‍ ബ്രദേഴ്സ്, കുടുംബശ്രീ ട്രാവല്‍സ്, ബെസ്റ്റ് ആക്‌ടര്‍, റേയ്സ് തുടങ്ങി പുതിയ ചിത്രങ്ങളെല്ലാം നെറ്റില്‍ സുലഭമാണ്.
എന്തായാലും, നെറ്റില്‍ സിനിമ കാണുന്നവരെയും അഴിക്കുള്ളിലാക്കും എന്ന ആന്റി പൈറസി സെല്ലിന്റെ പുതിയ തീരുമാനം കുറച്ച് കടന്നുപോയി എന്നാണ് നെറ്റ് ഉപയോക്താക്കളുടെ അഭിപ്രായം. ഏതൊക്കെ സിനിമകള്‍ അനധികൃതം, ഏതൊക്കെ നിയമാനുസൃതം എന്നൊന്നും സാധാരണക്കാര്‍ക്ക് അറിയാന്‍ വഴിയില്ല. ഈയവസ്ഥയില്‍ നെറ്റില്‍ സിനിമ കാണുന്നവരെയും പ്രതികളാക്കും എന്ന് പറയുന്നതിന് എന്ത് അടിസ്ഥാനമാണ് ഉള്ളതെന്ന് അവര്‍ ചോദിക്കുന്നു.
‘കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ പ്രതിയാക്കുന്ന’ പഴയ ഏര്‍പ്പാട് തന്നെയാണ് ഇതെന്ന് പലര്‍ക്കും അഭിപ്രായമുണ്ട്. പുതിയ സിനിമകള്‍ ചോരുന്നതെങ്ങിനെ എന്ന് കണ്ടെത്തിയാല്‍ പ്രശ്നം തീരില്ലേ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. മില്‍മ പാലിന്റെ ഡ്യൂപ്ലിക്കേറ്റ് വാങ്ങി ചായ ഉണ്ടാക്കുന്നവരെ ‘ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി’ എന്നും പറഞ്ഞ് അറസ്റ്റ് ചെയ്യുമോ എന്നാണ് ഇവരുടെ ചോദ്യം. ആന്റി പൈറസി സെല്‍ കുറച്ചുകൂടി യുക്തിസഹമായ തീരുമാനം എടുക്കുമെന്നാണ് നെറ്റ് ഉപയോക്താക്കളുടെ പ്രതീക്ഷ [/i] | |
|
| |
machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| Subject: Re: Filim News ...Latest Updates.... Sat Apr 30, 2011 4:52 am | |
| കെ ബാലചന്ദറിന് ദാദാസാഹിബ് ഫാല്‍ക്കേ അവാര്‍ഡ് [You must be registered and logged in to see this image.] പ്രമുഖ തമിഴ് സംവിധായകന്‍ കെ ബാലചന്ദറിന് (80) ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ്. നിര്‍മാതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ഇന്ത്യന്‍ സിനിമയ്‌ക്ക് നല്‍കിയ സംഭാവന പരിഗണിച്ചാണ് അവാര്‍ഡ്. 10 ലക്ഷം രൂപയും സ്വര്‍ണകമലവും അടങ്ങുന്നതാണ് പുരസ്കാരം.
തഞ്ചാവൂരില്‍ 1930ല്‍ ജനിച്ച ബാലചന്ദര്‍ നാടകങ്ങളിലൂടെയാണ് കലാരംഗത്ത് സജീവമാകുന്നത്. നീര്‍ക്കുമിഴി ആണ് ആദ്യ ചിത്രം. തമിഴിനു പുറമേ തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ബാലചന്ദര്‍ സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്.
രജനികാന്ത്, പ്രകാശ് രാജ് തുടങ്ങി ഒട്ടേറെ പ്രമുഖ നടന്‍മാര്‍ വെള്ളിത്തിരയിലെത്തിയത് ബാലചന്ദറിന്റെ ചിത്രങ്ങളിലൂടെയാണ്. കമലഹാസന്‍ ശ്രദ്ധേയമാകുന്നതും ബാലചന്ദറിന്റെ ചിത്രത്തിലൂടെ തന്നെ.
അപൂര്‍വ്വരാഗങ്ങള്‍, തണ്ണീര്‍ തണ്ണീര്‍, അച്ചമില്ലെ അച്ചമില്ലെ, രുദ്രവീണ, ഒരു വീട് ഇരു വാസല്‍ തുടങ്ങിയ സിനിമകളിലൂടെ ദേശീയ അവാര്‍ഡുകള്‍ പലതവണ അദ്ദേഹത്തെ തേടിയെത്തി. 1987ല്‍ പത്മശ്രീ ബഹുമതി നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1973ല്‍ തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി ബഹുമതിയും നേടി | |
|
| |
Sponsored content
| Subject: Re: Filim News ...Latest Updates.... | |
| |
|
| |
| Filim News ...Latest Updates.... | |
|