| Filim News ...Latest Updates.... | |
|
+43neelakandan kannan nair bharathchandran willy dilipfan sanjeev merlin manavalan vikalan nair thambi M.R.P narendrannair Alexander roshanpeter avatar jagan ombhatia machan innachan mangalasseri safalpu thalathil dineshan mithravishnu bellari raja raja kiwi allambans thanthonni dracula smitha menon mohan vettukuzhi suku devan naayakan maadambi MANNADIYAR deathrace real hero yeldo987 mohan.thomas 47 posters |
|
Author | Message |
---|
avatar Active member
Posts : 149 Points : 165 Reputation : 0 Join date : 2010-04-03 Age : 94 Location : Pandora
| Subject: Re: Filim News ...Latest Updates.... Fri Dec 31, 2010 2:18 am | |
| | |
|
| |
machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| Subject: Re: Filim News ...Latest Updates.... Fri Dec 31, 2010 4:18 am | |
| ജയന്‍ അവതാര്‍ വീണ്ടും [You must be registered and logged in to see this image.] കാലയവനിയ്ക്ക് പിന്നില്‍ മറഞ്ഞ മലയാള സിനിമയിലെ എക്കാലത്തെയും സാഹസികന്‍ ജയന്‍ വീണ്ടും അഭ്രപാളികളില്‍. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് ജയന് വെള്ളിത്തിരയില്‍ പുനര്‍ജ്ജന്മം നല്‍കുന്നത്.
ഗ്രാഫിക്‌സിന്റെയും അനിമേഷന്റെയും മോര്‍ഫിങിന്റെയും അനന്ത സാധ്യതകളുപയോഗിച്ച് നിര്‍മ്മിയ്ക്കുന്ന 'അവതാരം' എന്ന ചിത്രത്തിലൂടെയാണ് ജയന്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമ്പോള്‍ അതൊരു ചരിത്രമാവും. ജയന്റെ സമകാലികരും ഇപ്പോഴത്തെ നടീനടന്‍മാരും സിനിമയിലുണ്ടാവുമെന്ന് അവതാരത്തിന്റെ സംവിധായകനായ വിജീഷ് മണി പറയുന്നു.
സംവിധായകന്റെ കഥയ്ക്ക് ടിഎ ഷാഹിദാണ് തിരക്കഥയും സംഭാഷണവും രചിയ്ക്കുന്നത്. കോഴിക്കോട്, മൈസൂര്‍, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിയ്ക്കുന്ന സിനിമ 2011ല്‍ തിയറ്ററുകളിലെത്തിയ്ക്കാനാണ് പ്ലാന്‍. ജയന്‍ മുഴുനീള റോളില്‍ സിനിമയിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മിമിക്രിക്കാരുടെ കണ്ണിലൂടെ മാത്രം ജയനെ കാണുന്ന ഇപ്പോഴത്തെ തലമുറയ്ക്ക് യഥാര്‍ത്ഥ ജയന്‍ എങ്ങനെയായിരുന്നുവെന്ന് പരിചയപ്പെടുത്താന്‍ അവതാരം സഹായകമാവുമെന്ന് ജയന്റെ ബന്ധുവായ കണ്ണന്‍ നായര്‍ പറയുന്നു. | |
|
| |
nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: Filim News ...Latest Updates.... Sat Jan 01, 2011 11:30 am | |
| അമല്‍ നീരദ് ചിത്രത്തില്‍ നായകന്‍ വിനായകന്‍? [You must be registered and logged in to see this image.] അമല്‍ നീരദ് ആദ്യമായി സംവിധാനം ചെയ്ത ‘ബിഗ്ബി’ ചിത്രത്തില്‍ നായകന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു. രണ്ടാമത്തെ ചിത്രമായ സാഗര്‍ എലിയാസ് ജാക്കിയില്‍ യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍. മൂന്നാമത്തെ ചിത്രം അന്‍വറില്‍ ബിഗ്സ്റ്റാര്‍ പൃഥ്വിരാജ്. അടുത്ത് ചിത്രത്തിലെ നായകന്‍ ആരായിരിക്കും? സുരേഷ് ഗോപി, ജയറാം, ദിലീപ്, കുഞ്ചാക്കോ ബോബന്‍?
എന്നാല്‍ അമലിന്‍റേത് സ്വതന്ത്രമായ ചിന്തകളാണ്. തന്‍റേതായ രീതികളും തീരുമാനങ്ങളും. മലയാള സിനിമയില്‍ ചില പ്രത്യേക സ്വഭാവഗുണമുള്ള കഥാപാത്രങ്ങളിലൂടെ വ്യത്യസ്തനായി മാറിയ വിനായകനെ നായകനാക്കി ഒരു ചിത്രം ചെയ്താലോ എന്നാണ് അമല്‍ ആലോചിക്കുന്നത്. വിനായകനും അത്തരം ഒരു സ്വപ്നത്തിലാണ്. ‘അധികം വൈകാതെ ഒരു ഹീറോ ആയി നിങ്ങള്‍ക്കുമുന്നില്‍ എത്താനാണ് ആഗ്രഹ’മെന്ന് വിനായകനും പറയുന്നു.
“ബിഗ്ബി എടുക്കുന്നതിനുമുമ്പ് ഞാന്‍ ആദ്യം ആലോചിച്ചത് വിനായകനെ നായകനാക്കിക്കൊണ്ടുള്ള ഒരു സിനിമയായിരുന്നു. അതിന്‍റെ കഥയുമായി പല പ്രൊഡക്ഷന്‍ ഓഫീസുകളിലും കയറിയിറങ്ങി. കഥ കേട്ടുകഴിഞ്ഞ്, വിനായകനാണ് നായകനെന്ന് പറഞ്ഞപ്പോള്‍ പലരും ചിരിച്ചു.” - അമല്‍ നീരദ് പറയുന്നു.
“വിനായകന്‍റെ ലുക്കിന് ഒരു പ്രത്യേകതയുണ്ട്. ഇന്‍റര്‍നാഷണല്‍ ലുക്ക് ആണത്. മഹാനഗരത്തിലെ തെരുവോരത്ത് നമ്മള്‍ കണ്ടുമുട്ടുന്ന റിയല്‍ ക്യാരക്ടറുടെ മുഖം. പാരീസിലായിരുന്നെങ്കില്‍ ഒരു പക്ഷേ, വിനായകന്‍ മേജര്‍ ഫാഷന്‍ വീക്കുകളില്‍ മോഡലായി മാറിയേനെ.” - അമല്‍ ഒരു വനിതാ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.
വിനായകനെ മലയാളത്തില്‍ മാത്രമല്ല ഹിന്ദി സിനിമയിലും അവതരിപ്പിച്ചു അമല്‍ നീരദ്. രാം ഗോപാല്‍ വര്‍മ നിര്‍മ്മിച്ച ‘ജെയിംസ്’ എന്ന ഹിന്ദിച്ചിത്രത്തില്‍. ആ ചിത്രത്തിന്‍റെ ക്യമറാമാനായിരുന്ന അമലിന്‍റെ താല്‍പ്പര്യപ്രകാരമാണ് വിനായകന്‍ ബോളിവുഡിലെത്തിയത്. എന്തായാലും ഹിന്ദി പ്രേക്ഷകര്‍ക്കും വിനായകനെ ഇഷ്ടമായി | |
|
| |
nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: Filim News ...Latest Updates.... Sat Jan 01, 2011 11:35 am | |
| അസിന്‍ ഇനി ഷാരൂഖിന്റെ നായിക [You must be registered and logged in to see this image.] അമീര്‍ ഖാന്റെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച അസിന്‍ കരിയറില്‍ മറ്റൊരു സുവര്‍ണ നേട്ടത്തില്‍. ബോളിവുഡ് അടക്കി വാഴുന്ന കിങ് ഖാന്റെ നായികയായി ഈ മലയാളി സുന്ദരി പുതിയ ഉയരങ്ങള്‍ കീഴടക്കാനൊരുങ്ങുകയാണ്. ഷാരൂഖ് ഖാന്‍ പഞ്ചാബിയായി അഭിനയിക്കുന്ന ചിത്രത്തില്‍ തമിഴ് ബ്രാഹ്‌മണ യുവതിയായ നായികയെയാണ് അസിന്‍ അവതരിപ്പിക്കുക.
ചിത്രത്തില്‍ നായികയാവാന്‍ ബോളിവുഡിലെ മുന്‍നിരക്കാരായ പ്രിയങ്കാ ചോപ്ര, കത്രീനാ കൈഫ്, ദീപികാ പദുക്കോണ്‍ എന്നിവരാണ് രംഗത്തുണ്ടായിരുന്നത്. ഇവരെയൊക്കെ കടത്തിവെട്ടിയാണ് അസിന്‍ നായിക പദവി സ്വന്തമാക്കിയത്. തെന്നിന്ത്യക്കാരി ആണെന്നതു മാത്രമല്ല അസിന് തുണയായത്. കമല്‍ഹാസന്റെ ദശാവതാരത്തില്‍ അസിന്‍ ബ്രാഹ്‌മിന്‍ പെണ്‍കുട്ടിയുടെ വേഷം അതിമനോഹരമാക്കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് അസിന് തന്നെ നറുക്ക് വീണത്.
ഇതിനു പുറമേ അസിന്റെ ക്ലീന്‍ ഇമേജും രൂപവും കഥാപാത്രത്തിന് അനുയോജ്യമായിരുന്നു. ഇപ്പോള്‍ അവസരങ്ങളുടെ കുറവുള്ള കത്രീനാ കൈഫ് ഈ വേഷത്തിനായി അവസാനം വരെ ശ്രമം നടത്തിയിരുന്നു. വിശാല്‍ ഭരദ്വാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.നേരത്തെ സെയ്‌ഫ് അലിഖാനെയും പ്രിയങ്കാ ചോപ്രയെയുമാണ് ചിത്രത്തിലേയ്‌ക്കു പരിഗണിച്ചത്. എന്നാല്‍ ചില കാരണങ്ങളാല്‍ സെയ്‌ഫ് പിന്‍മാറി. തുടര്‍ന്ന് നായകനായി ഷാരൂഖിന്റെ പേര് വരുകയായിരുന്നു.
ഷാരൂഖിന്റെ കൂടി നായികയാവുന്നതോടെ ഹിന്ദിയിലെ ഖാന്‍ത്രയങ്ങളുടെയെല്ലാം ജോഡിയാവാന്‍ മലയാളി നായികയ്‌ക്ക് കഴിയും. അമീര്‍ഖാന്റെ ജോടിയായി ഗജിനിയിലൂടെ ഹിന്ദിയില്‍ അരങ്ങേറിയ അസിന്‍ തുടര്‍ന്ന് അഭിനയിച്ചത് സല്‍മാന്റെ നായികയായി രണ്ടു ചിത്രങ്ങളിലായിരുന്നു. ലണ്ടന്‍ ഡ്രീംസും റെഡിയും. ഇതില്‍ റെഡി പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഹിന്ദിയില്‍ മറ്റു മൂന്നോളം ചിത്രങ്ങളില്‍ക്കൂടി നടി കരാറായിട്ടുണ്ട്. ഇടവേളയ്‌ക്കു ശേഷം കാവലനിലൂടെ കോളിവുഡിലേക്ക് അസിന്‍ വീണ്ടുമെത്തിയതിനിടെയാണ് ഷാരൂഖിന്റെ നായികയാകാന്‍ അവസരം ലഭിച്ചത്. നേരത്തേ വിജയ് നായകനായ പോക്കിരി എന്ന ചിത്രത്തിനു പിന്നാലെയാണ് ഹിന്ദി ഗജിനിയിലേക്ക് അസിന്‍ കരാറാകുന്നത് | |
|
| |
nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: Filim News ...Latest Updates.... Wed Jan 05, 2011 12:14 pm | |
| മീനയ്ക്ക് പെണ്‍കുഞ്ഞ് [You must be registered and logged in to see this image.] ഇന്നലെകളിലെ തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം മീനയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു. ജനുവരി ഒന്നിന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു പ്രസവം.
സിനിമയില്‍ സജീവമായി നില്‍ക്കെ 2009 ജൂലൈയിലാണ് ബാംഗ്ലൂരിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ വിദ്യാസാഗറിനെ മീന വിവാഹം ചെയ്തത്. വിവാഹശേഷം മീനയും ഭര്‍ത്താവും ബാംഗ്ലൂരിലേക്ക് താമസം മാറിയിരുന്നു.
1982ല്‍ ശിവാജി ഗണേശന്റെ നെഞ്ചങ്കല്‍ എന്ന സിനിമയിലൂടെ ബാലതാരമായി വെള്ളിത്തിരയിലെത്തിയ മീന തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെ ഒട്ടുമിക്ക മുന്‍നിര താരങ്ങളുടെയും നായിക പദവി അലങ്കരിച്ചിട്ടുണ്ട്.
ചെറിയൊരു ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്ത് സജീവമാകാനുള്ള മീനയുടെ തീരുമാനം ഇവരുടെ ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കിയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവുമായി പിണങ്ങി മീന ചെന്നൈയിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും ഇടപെട്ടാണ് ഇവര്‍ക്കിടയിലെ പിണക്കം മാറ്റിയത്.
തമിഴ് ടെലിവിഷന്‍ സീരിയലുകളിലും സിനിമയില്‍ ചെറിയ റോളുകളിലും അഭിനയിച്ചുവരികയാണ് മീന ഇപ്പോള്‍ | |
|
| |
Alexander Active member
Posts : 215 Points : 242 Reputation : 0 Join date : 2010-02-15 Location : Kottayam
| Subject: Re: Filim News ...Latest Updates.... Fri Jan 07, 2011 7:11 am | |
| സില്‍സില ഹേ സില്‍സിലയുമായി ജയസൂര്യ [You must be registered and logged in to see this image.] സില്‍സിലാ ഹേ സില്‍സിലാ മലയാളത്തിലെ ഏറ്റവും (കു) പ്രസിദ്ധമായ ആല്‍ബം ഗാനവുമായി ജയസൂര്യ വരുന്നു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ത്രീ കിങ്‌സിലാണ് ജയസൂര്യ സില്‍സിലാ ഗാനരംഗത്തില്‍ ആടിപ്പാടി തകര്‍ക്കുന്നത്. ജയസൂര്യയ്‌ക്കൊപ്പം കൂട്ടിനുള്ളത് സംവൃത സുനില്‍.
സില്‍സില ഹേ സില്‍സില, എന്റെ കൂടെ പാടു നീ... എന്നിങ്ങനെ തുടങ്ങുന്ന ഗാനം യൂ ട്യൂബിലൂടെ ലക്ഷക്കണക്കിന് പേര്‍ കണ്ടെങ്കിലും നല്ല ആല്‍ബം ഗാനമെന്ന് പേരെടുക്കാനുള്ള യോഗം സില്‍സിലായ്ക്ക് ഉണ്ടായില്ല. പാട്ടെഴുതിയവനെയും പാടിയവനെയും തെറി വിളിച്ചു കൊണ്ടാണ് ആസ്വാദകരില്‍ ഭൂരിപക്ഷവും ഈ ഗാനത്തോട് പ്രതികരിച്ചത്.
ഗാനരംഗത്തിന്റെ റെക്കാര്‍ഡിങ് സില്‍സിലായുടെ സൃഷ്ടാക്കളുടെ സാന്നിധ്യത്തില്‍ തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തലതിരിഞ്ഞ കാരണങ്ങള്‍ക്കൊണ്ടു മാത്രം നാലാളറിഞ്ഞ സില്‍സിലയുടെ തലവര മാറ്റിമറിയ്ക്കാന്‍ ജയസൂര്യയ്ക്ക് കഴിയുമെന്ന് തന്നെ നമുക്ക് കരുതാം
കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും ജയസൂര്യയും ചേര്‍ന്ന് കോമഡിയുടെ വെടിക്കെട്ട് തീര്‍ക്കുന്ന ത്രീ കിങ്‌സ് കുറുക്കുവഴിയിലൂടെ കോടീശ്വരന്‍മാരാവന്‍ ശ്രമിയ്ക്കുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത് | |
|
| |
mancheri majeed New Member
Posts : 63 Points : 71 Reputation : 0 Join date : 2010-04-02 Location : Malappuram
| Subject: Re: Filim News ...Latest Updates.... Fri Jan 07, 2011 7:35 am | |
| | |
|
| |
devan Active member
Posts : 279 Points : 366 Reputation : 1 Join date : 2010-01-11 Location : mavelikkara
| Subject: Re: Filim News ...Latest Updates.... Fri Jan 07, 2011 12:56 pm | |
| മൈ നെയിം ഈസ് ഖാന്‍ ഓസ്‌കാറിന്? [You must be registered and logged in to see this image.] നായകനായ രാജ്യാന്തര സംരംഭം 'മൈ നെയിം ഈസ് ഖാന്‍' ഓസ്‌കറിന് മത്സരിയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഹോളിവുഡ് ചിത്രങ്ങളുടെ ശ്രേണിയിലാണു മത്സരത്തിനെത്തുന്നതെന്നും സൂചനകളുണ്ട്. എന്നാലിത സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല
ഷാരുഖിന്റെ ഉറ്റസുഹൃത്തും ഒട്ടേറെ ബോളിവുഡ് ഹിറ്റുകളുടെ സ്രഷ്ടാവുമായ കരണ്‍ ജോഹറാണ് മൈ നെയിം ഈസ് ഖാന്റെ സംവിധായകന്‍. കാജോള്‍ നായികയായെത്തിയ സിനിമ യുഎസിലടക്കം വന്‍ ഹിറ്റായിരുന്നു.
ആക്ഷേപഹാസ്യത്തിന് മുന്‍തൂക്കം നല്‍കിയെടുത്ത പിപ്പ്‌ലി ലൈവ് വിദേശഭാഷാ വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നുണ്ട്. സൂപ്പര്‍താരം അമീര്‍ ഖാന്‍ നിര്‍മിച്ച പീപ്പ്‌ലി ലൈവിന്റെ സംവിധാനം നിര്‍വഹിച്ചത് അനുഷ റിസ്‌വിയാണ് | |
|
| |
manikandan New Member
Posts : 85 Points : 87 Reputation : 0 Join date : 2010-03-29 Age : 37 Location : Wayanad<----->Ernakulam
| Subject: Re: Filim News ...Latest Updates.... Sat Jan 08, 2011 8:26 am | |
| കാവലാന്റെ തലവേദന തീരുന്നില്ല [You must be registered and logged in to see this image.] സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തമിഴ്‌നാട്ടിലെ തിയറ്ററുടമകള്‍ തീരുമാനമെടുത്തതോടെ പൊങ്കല്‍ റിലീസ് പ്രഖ്യാപിച്ച കാവലാന്‍ വീണ്ടും പ്രതിസന്ധിയിലായി.
സിനിമയുടെ സെന്‍സറിങ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ തമിഴ്‌നാട് തിയറ്റേഴ്‌സ് അസോസിയേഷന്‍ വ്യാഴാഴ്ച തിരുച്ചിയില്‍ അടിയന്തര യോഗം ചേര്‍ന്ന് കാവലാനുമായി സഹകരിയ്‌ക്കേണ്ടെന്ന് തീരുമാനിച്ചത്. സുറയുടെ റിലീസിലൂടെ നേരിട്ട നഷ്ടം നികത്താതെ കാവലാന്റെ റിലീസിനെപ്പറ്റി ചോദ്യമുദിയ്ക്കുന്നില്ലെന്നും സംഘടനാവക്താക്കള്‍ വ്യക്തമാക്കി.
യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച കാവലാന്‍ നല്ല ചിത്രമെന്ന പ്രിവ്യൂ റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍. ഒത്തുതീര്‍പ്പുകള്‍ക്കായി വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും തിയറ്റര്‍ ഉടമകള്‍ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്ന സൂചനകളാണ് നല്‍കുന്നത്.
വിജയ്‌ക്കെതിരെ രാഷ്ട്രീയനീക്കങ്ങളും തമിഴകത്ത് ഉണ്ടെന്ന് സൂചനകളുണ്ട്. കാവലാന്റെ റിലീസ് തടയുന്നതിന് ഇതുംകാരണമാണെന്ന് പറയപ്പെടുന്നു. അടുത്തിടെ വിജയ്‌യുടെ പിതാവ് എഐഡിഎംകെ നേതാവ് ജയലളിതയെ കണ്ടു ചര്‍ച്ച നടത്തിയത് ഡിഎംകെ നേതൃത്വത്തില്‍ അതൃപ്തിയുണ്ടാക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു.
പ്രതിസന്ധികള്‍ പരിഹരിച്ച തിങ്കളാഴ്ചയോടെയെങ്കിലും പ്രിന്റുകള്‍ അയക്കാന്‍ സാധിച്ചാലെ പൊങ്കലിന് കാവലാന്‍ റിലീസ് ചെയ്യാന്‍ കഴിയൂ | |
|
| |
roshanpeter Active member
Posts : 313 Points : 367 Reputation : 3 Join date : 2010-01-10 Location : Kayamkulam
| Subject: Re: Filim News ...Latest Updates.... Tue Jan 11, 2011 8:35 am | |
| ദുബയിലെ വില്ല ഷാരൂഖിന്റെ ഉറക്കം കെടുത്തുന്നു[You must be registered and logged in to see this image.]കിട്ടിയ മണിമാളിക ബോളിവുഡ് താരം ഷാരൂഖ് ഖാന് നികുതിപ്രശ്‌നങ്ങളുണ്ടാക്കുന്നു. ദുബയിലെ പാം ജുമൈറിയയില്‍ ഉള്ള മണിസൗധമാണ് ഷാരൂഖിന്റെ ഉറക്കം കെടുത്തുന്നത്.
ഇതിന്റെ പേരില്‍ വരുമാനനികുതി വിഭാഗം ഷാരൂഖിന് നോട്ടീസ് അയച്ചിരിക്കുകയാണ്. 17.84 കോടി വിലവരുന്ന വില്ലയുടെ ടാക്‌സ് അടയ്ക്കാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2007 സെപ്റ്റംബര്‍ 16ന് നഖീല്‍ പബ്ലിക് ജോയിന്റ് കമ്പനി (പി.ജെ.എസ്.സി) ഷാരൂഖ് സമ്മാനിച്ചതാണ് വില്ല.
2008 2009 കാലയളവിലെ ഐ.ടി റിട്ടേണ്‍സില്‍ തന്റെ ആസ്തിയായ ഈ വില്ലയെ ഒരു സമ്മാനമായിയാണ് കാണിച്ചിരുന്നത്.
എന്നാല്‍ ഷാരൂഖിന്റെ ആസ്തികള്‍ പരിശോധിച്ച നികുതി വകുപ്പ് വില്ലയ്ക്കും ടാക്‌സ് നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കൂടാതെ യഥാര്‍ത്ഥ രേഖ നല്‍കാത്തതിന് പെനാല്‍ട്ടി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട് | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: Re: Filim News ...Latest Updates.... Tue Jan 11, 2011 6:41 pm | |
| ബാബുവിന്റെ സ്വന്തം കഥ വിനയന്‍ മോഷ്ച്ചു [You must be registered and logged in to see this image.] സംവിധാനം ചെയ്ത രഘുവിന്റെ സ്വന്തം റസിയ മോഷണമാണെന്ന് പരാതി. ഷൂട്ടിങ് പൂര്‍ത്തിയായ സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന പരാതിയുമായി പ്രശസ്ത സിനിമാപരസ്യ കലാകാരനായ സാബു സിഗ്നേച്ചറാണ് രംഗത്തെത്തിയിരിക്കുന്നത്. ഒരു സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിഗ്നേച്ചര്‍ ആരോപണവുമായി രംഗത്തെത്തിയത്.
വിനയനെതിരെ കോടതിയില്‍ ബാബു പരാതിയും നല്‍കിയിട്ടുണ്ട്. മാക്ട-ഫെഫ്ക പോരാട്ട കാലത്ത് വിനയനൊപ്പം ഉറച്ച നിന്നയാളാണ് ബാബു സിഗ്നേച്ചര്‍. അക്കാലത്ത് ഒരു സിനിമാക്കഥ താന്‍ വിനയനോട് പറഞ്ഞിരുന്നു. കഥ ഇഷ്ടപ്പെട്ട വിനയന്‍ ഇത് സിനിമായാക്കാമെന്നും വാക്കുകൊടുത്തു. എന്നാല്‍ ചിത്രീകരണം തുടങ്ങിയപ്പോള്‍ തന്റെ പേരിന് പകരം വിനയന്‍ സ്വന്തം പേരാണ് നല്‍കിയതെന്നാണ് ബാബു ആരോപിയ്ക്കുന്നു.
ബാബുക്കുട്ടന്റെ സ്വന്തം നൂര്‍ജഹാന്‍ എന്ന പേരിന് പകരം രഘുവിന്റെ സ്വന്തം റസിയ എന്ന പേരാണ് സിനിമയ്ക്ക് വിനയന്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ നിന്ന് തന്നെ കഥ മോഷ്ടിച്ചതാണെന്ന് വ്യക്തമാവുമെന്നും ബാബു സിഗ്നേച്ചര്‍ പറയുന്നു.
അതേ സമയം ബാബുവിന്റെ മറുപടി അര്‍ഹിയ്ക്കാത്തതാണെന്നാണ് വിനയന്റെ പ്രതികരണം. ഒട്ടേറെ സിനിമകള്‍ക്ക് കഥയും തിരക്കഥയും എഴുതിയ തനിയ്ക്ക് ബാബുവിന്റെ കഥ മോഷ്ടിയ്‌ക്കേണ്ട ആവശ്യമില്ല. തന്റെ പുതിയ സിനിമയില്‍ ബാബുവിനെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാന്‍ വിളിയ്ക്കാത്തതിന്റെ പ്രതികാരമായാണ് ആരോപണമമെന്നും വിനയന്‍ പറയുന്നു | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: Re: Filim News ...Latest Updates.... Tue Jan 11, 2011 6:43 pm | |
| 3 കിങ്‌സിന്റെ ഷൂട്ടിനിടെ സന്ധ്യയ്ക്ക് പരിക്ക് [You must be registered and logged in to see this image.] പ്രകാശ് സംവിധാനം ചെയ്യുന്ന ത്രീ കിങ്‌സിന്റെ ചിത്രീകരണത്തിനിടെ നടി സന്ധ്യയ്ക്ക് പരിക്ക്. സാഹസികമായ ഒരു ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം.
ചാലക്കുടിയ്ക്കടുത്ത് അതിരപ്പള്ളി വെള്ളച്ചാട്ടത്തിനടുത്തായിരുന്നു സിനിമയുടെ ലൊക്കേഷന്‍. നായകന്മാരിലൊരാളായ ഇന്ദ്രജിത്തും സന്ധ്യയും ഉള്‍പ്പെടുന്ന ബൈക്ക് ചേസായിരുന്നു ഇവിടെ ചിത്രീകരിച്ചിരുന്നത്. ബൈക്കില്‍ പോകുന്നതിനിടെ മഴ പെയ്ത് നനഞ്ഞുകിടന്ന റോഡില്‍ തെന്നി വീണാണ് അപകടമുണ്ടായത്.
ചെറിയ പരിക്കുകളോടെ ഇരുവരും രക്ഷപ്പെട്ടെങ്കിലും മറിഞ്ഞുവീണ ബൈക്കിന്റെ സൈലന്‍സറില്‍ കാല്‍തട്ടി സന്ധ്യയുടെ കാലിന് കാര്യമായി പൊള്ളലേറ്റു. രണ്ട് ദിവസത്തെ വിശ്രമമെടുക്കാന്‍ ഡോക്ടര്‍മാര്‍ സന്ധ്യയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ദ്രജിത്തിന് പുറമെ ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍ | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Filim News ...Latest Updates.... Wed Jan 12, 2011 7:40 am | |
| കണ്ടക്ടറുടെ റോളില്‍ കുഞ്ചാക്കോ ബോബന്‍ [You must be registered and logged in to see this image.] സിനിമയില്‍ ബസ് മുതലാളിമാരുടെയും കണ്ടക്ടര്‍മാരുടെയും സിനിമകള്‍ക്ക് പഞ്ഞമില്ല, മമ്മൂട്ടിയും ലാലും ദിലീപും മുകേഷുമൊക്കെ പണ്ടേക്കുപണ്ടേ കണ്ടക്ടറായി വിലസിയ താരങ്ങളാണ്. ഇവര്‍ക്കിപ്പോള്‍ ഒരു പിന്‍ഗാമി കൂടി ഉണ്ടാവുന്നു.
ഇമേജുകളെല്ലാം തകര്‍ത്തെറിഞ്ഞ് തിരിച്ചുവന്ന കുഞ്ചാക്കോ ബോബനാണ് ബസ് കണ്ടക്ടറാവുന്നത്. നവാഗത സംവിധായകന്‍ സുഗീതിന്റെ ഓര്‍ഡിനറിയിലൂടെയാണ്് കുഞ്ചാക്കോ വ്യത്യസ്തമായ റോള്‍ തേടുന്നത്. ട്രാഫിക്കിലൂടെ 2011ല്‍ തകര്‍പ്പന്‍ തുടക്കം കാഴ്ചവെച്ച കുഞ്ചാക്കോ വിജയതരംഗം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ അവതരിപ്പിയ്ക്കുന്നത്.
സംവിധായകന്‍ കമലിന്റെ ശിഷ്യനായ സുഗീത് തന്നെയാണ് ഓര്‍ഡിനറയുെട തിരക്കഥ രചിയ്ക്കുന്നത്. ചിത്രത്തില്‍ ബിജു മേനോനും ഒരു പ്രധാന കഥാപാത്രത്ത അവതരിപ്പിയ്ക്കുന്നുണ്ട്. ഹാസ്യത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ സലീം കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ ചേര്‍ന്ന് ഈ വിഭാഗം കൈകാര്യം ചെയ്യും.
ലക്ഷ്മിനാഥ് ആന്റ് മാജിക് മൂവീസിന്റെ ബാനറില്‍ രാജീവ് നായരും സുധീഷും ചേര്‍ന്നാണ് ഓര്‍ഡിനറി തിയറ്ററുകളിലിറക്കുന്നത് | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Filim News ...Latest Updates.... Wed Jan 12, 2011 8:02 am | |
| മോഹന്‍ലാലിന് വില്ലന്‍ പൃഥ്വി, സംവിധാനം - എം പത്‌മകുമാര്‍ [You must be registered and logged in to see this image.] ‘കസിന്‍സ്’ അല്ല. ചരിത്രമുഹൂര്‍ത്തം ഒരുക്കുന്നത് ലാല്‍ ജോസുമല്ല. യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലും ബിഗ് സ്റ്റാര്‍ പൃഥ്വിരാജും ആദ്യമായി ഒരുമിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് എം പദ്മകുമാറാണ്. ശിക്കാര്‍ എന്ന മെഗാഹിറ്റിന് ശേഷം പത്മകുമാര്‍ ഒരുക്കുന്ന ലാല്‍ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.
നേരത്തേ, ലാല്‍ ജോസിന്‍റെ കസിന്‍സിലൂടെ മലയാള സിനിമയുടെ സുവര്‍ണ നക്ഷത്രങ്ങള്‍ ഒന്നിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍, വളരെ പെട്ടെന്നുണ്ടായ ചില ആലോചനകള്‍ മറ്റൊരു വമ്പന്‍ പ്രൊജക്ടിന് രൂപം കൊടുത്തിരിക്കുകയാണ്. മലയാളത്തില്‍ പൃഥ്വിരാജ് ആദ്യമായി വില്ലനാകുന്നു എന്നതാണ് ഈ സിനിമയുടെ പ്രധാന പ്രത്യേകതകളിലൊന്ന്.
ശിക്കാറിന് തിരക്കഥയെഴുതിയ എസ് സുരേഷ്ബാബു തന്നെയാണ് ഈ സിനിമയ്ക്ക് തിരക്കഥ രചിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തുന്ന ഗള്‍ഫ് മലയാളിയായാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. തുടര്‍ന്ന് അയാള്‍ അവിചാരിതമായി കേരളത്തില്‍ നിന്ന് തമിഴ്നാട് വഴി മൈസൂറിലേക്ക് ഒരു യാത്ര നടത്തുന്നു. ഈ യാത്രയിലാണ് പൃഥ്വി അവതരിപ്പിക്കുന്ന വില്ലന്‍ അയാളുടെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.
വന്‍ ബജറ്റിലൊരുക്കുന്ന ഈ സിനിമയുടെ മറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ത്രില്ലടിപ്പിക്കുന്ന കഥ വായിച്ചുകേട്ട മോഹന്‍ലാലും പൃഥ്വിരാജും ആവേശത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പോക്കിരിരാജയില്‍ മമ്മൂട്ടിയുടെ അനുജന്‍ വേഷത്തിലായിരുന്നു പൃഥ്വി അഭിനയിച്ചത്. എന്നാല്‍ ഈ സിനിമയില്‍ വില്ലനാകാനുള്ള അവസരം ലഭിച്ചതാണ് പൃഥ്വിയെ സന്തോഷിപ്പിക്കുന്നത്. മോഹന്‍ലാലിനും പൃഥ്വിക്കും മത്സരിച്ചഭിനയിക്കാന്‍ സാധ്യതയേറെയുള്ള സങ്കീര്‍ണമായ ഒരു കഥയാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
എന്തായാലും മോഹന്‍ലാലിന്‍റെയും പൃഥ്വിയുടെയും ആരാധകര്‍ക്ക് സന്തോഷിക്കാം. ഒരു ഉഗ്രന്‍ ആക്ഷന്‍ ഫാമിലി ചിത്രത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട നായകന്‍മാരുടെ അഭിനയമത്സരം കാണുവാനുള്ള അവസരമാണ് അവരെ കാത്തിരിക്കുന്നത് | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Filim News ...Latest Updates.... Wed Jan 12, 2011 8:08 am | |
| മണി മാത്രമല്ല, തിലകനും ജഗദീഷും മത്സരിക്കും [You must be registered and logged in to see this image.] കേരളവും തമിഴകത്തെ അനുകരിക്കാന്‍ ഒരുങ്ങുകയാണോ? അതെയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തമിഴകത്തെ പോലെ മലയാള സിനിമാതാരങ്ങളും നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
നാല് താരങ്ങളാണ് മലയാള വെള്ളിത്തിരയില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നത്. കലാഭവന്‍ മണി, തിലകന്‍, ജഗദീഷ്, ഗണേഷ് എന്നിവരാണ് തെരഞ്ഞെടുപ്പിന് ഗ്ലാമര്‍ പകരാന്‍ തയ്യാറെടുക്കുന്നത്.
ഇവരില്‍ മുന്‍മന്ത്രി കൂടിയായ ഗണേഷ് മത്സരിക്കുമെന്ന് ഉറപ്പാണ്. കലാഭവന്‍ മണിയും ഏതാണ്ട് സീറ്റ് ഉറപ്പാക്കിക്കഴിഞ്ഞെന്നാണ് സൂചന. കലാഭവന്‍ മണി ചാലക്കുടിയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയാകുമെന്നാണ് അറിയുന്നത്. പത്മജ വേണുഗോപാലായിരിക്കും ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കരുണാകരന്റെ വേര്‍പാട് സൃഷ്ടിച്ച സഹതാപതരംഗത്തില്‍ നിന്ന് പത്മജയ്ക്ക് ലഭിക്കുന്ന ആനുകൂല്യം മറികടക്കാന്‍ മണിയുടെ സ്ഥാനാര്‍ഥിത്വം ഉപകരിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍. ചാലക്കുടിയില്‍ മണിക്കുള്ള സ്വാധീനം വോട്ടായി മാറിയാല്‍ നിഷ്‌പ്രയാസം വിജയിക്കാനാകുമെന്നും സിപിഎം കണക്കുകൂട്ടുന്നു. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മണി നിര്‍ത്തിയ രണ്ട് സ്ഥാനാര്‍ത്ഥികള്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതും സിപിഎമ്മിന് ആത്‌മവിശ്വാസം പകരുന്നുണ്ട്.
പത്തനാപുരത്താണ് ഗണേശ് ഇത്തവണയും മല്‍സരിക്കുന്നതെങ്കില്‍ തിലകനും അവിടെനിന്നു ജനവിധി തേടാനാണ് സാധ്യത. സിനിമയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ഗണേഷ് കരുക്കള്‍ നീക്കിയെന്നാണ് തിലകന്‍ ആരോപിക്കുന്നത്. അതിനാല്‍ എല്‍ഡിഎഫ് പിന്തുണച്ചില്ലെങ്കില്‍ കൂടി ഗണേഷിനെതിരെ സ്വതന്ത്രനായി മല്‍സരിക്കുമെന്നാണ് തിലകന്റെ നിലപാട്. എന്നാല്‍ രണ്ടുതവണ തുടര്‍ച്ചയായി വിജയിക്കുന്ന ഗണേഷിനെ വീഴ്‌ത്താന്‍ തിലകന് പിന്തുണ നല്‍കാന്‍ സിപിഎം- സിപിഐ കക്ഷികള്‍ തയ്യാറാകുമെന്നാണ് അറിയുന്നത്. [You must be registered and logged in to see this image.] തിരുവനന്തപുരത്തെ ഒരു മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കാനാണ് ജഗദീഷ് താല്‍പ്പര്യപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജഗദീഷ് മത്സരിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഏതായാലും മേയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലെങ്കിലും അരങ്ങേറ്റം കുറിക്കാമെന്ന പ്രതീക്ഷയിലാണ് ജഗദീഷ്.
സ്വന്തം പാര്‍ട്ടി പോലും രൂപീകരിച്ച് രാഷ്ട്രീയത്തില്‍ പയറ്റാനിറങ്ങിയ ദേവനും നിയമസഭാ സീറ്റില്‍ ഒരു കണ്ണുണ്ട്. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയെ ചെന്നുകണ്ട് കോണ്‍ഗ്രസ് അംഗത്വം നേടിയെങ്കിലും നിയമസഭാ സീറ്റ് ദേവന് ലഭിക്കുന്ന കാര്യം അത്ര എളുപ്പമല്ലെന്ന് രാഷ്ട്രീയവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. | |
|
| |
dilipfan Active member
Posts : 221 Points : 266 Reputation : 0 Join date : 2010-02-04 Location : thrissur
| Subject: Re: Filim News ...Latest Updates.... Sat Jan 15, 2011 7:34 am | |
| ട്രാഫിക്ക് പിറന്നത് വാര്‍ത്തയില്‍ നിന്ന് [You must be registered and logged in to see this image.] വിജയാരവം മുഴക്കി മുന്നേറുന്ന ട്രാഫിക്ക് സിനിമയുടെ കഥാതന്തു രൂപപ്പെട്ടത് ഒരു പത്രവാര്‍ത്തയില്‍ നിന്നാണെന്ന് സംവിധായകന്‍ രാജേഷ് പിള്ള. ചെന്നൈയിലുള്ള ദമ്പതികളുടെ ഏക മകന്‍ അപകടത്തില്‍പെട്ട് മരണം ഉറപ്പായപ്പോള്‍ മറ്റൊരു ജീവന്‍ രക്ഷിക്കാനായി അവയവം ദാനംചെയ്യാന്‍ തയ്യാറായതിനെക്കുറിച്ചുള്ള വാര്‍ത്തയാണ് ചിത്രത്തിന്റെ ഇതിവൃത്തമായത്.
തിരക്കഥാകൃത്ത് സഞ്ജയ് ആണ് വാര്‍ത്ത ശ്രദ്ധയില്‍പ്പെടുത്തിയത്. പിന്നീട് വാര്‍ത്തയില്‍നിന്ന് സിനിമയ്ക്കുള്ള ആശയം കണ്ടെത്തുകയായിരുന്നു.മാധ്യമപ്രവര്‍ത്തകര്‍ക്കായി നടത്തിയ ട്രാഫിക് സിനിമയുടെ പ്രദര്‍ശനത്തിനുശേഷം മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു രാജേഷ് പിള്ള.
ഇന്റര്‍കണക്ട് സിനിമയുടെ സാധ്യത മലയാളത്തിലും പരിചയപ്പെടുത്തുകയാണ് ചിത്രത്തിലൂടെ ചെയ്തിരിക്കുന്നത്. ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ള നടീനടന്മാരില്‍നിന്ന് വലിയ സഹകരണമാണ് ലഭിച്ചകത്.
ട്രാഫിക് എല്ലാ അര്‍ഥത്തിലും വിജയമാണെന്ന് നിര്‍മാതാവും കോട്ടയം ഉഴവൂര്‍ സ്വദേശിയുമായ ലിസ്‌റിന്‍ പറഞ്ഞു | |
|
| |
appukuttan New Member
Posts : 65 Points : 75 Reputation : 0 Join date : 2010-04-03 Age : 41 Location : thrissur
| Subject: Re: Filim News ...Latest Updates.... Sun Jan 16, 2011 1:44 pm | |
| വിജയ്‌യുടെ ചെലവില്‍ കാവലാന്‍ എത്തി [You must be registered and logged in to see this image.] ദിവസങ്ങളില്‍ മാരത്തണ്‍ ചര്‍ച്ചകളാണ് സിനിമയുടെ റിലീസിന് വേണ്ടി നടന്നത്. വിതരണക്കാരും നിര്‍മാതാക്കളും തിയറ്ററുടമകളുമെല്ലാം ചേര്‍ന്ന ചര്‍ച്ചയില്‍ ഒടുവില്‍ റിലീസിനുള്ള ഫോര്‍മുല ഉരുത്തിരിയുകയായിരുന്നു.
എന്നാല്‍ കാവലാന്റെ റിലീസിന് വ്യത്യസ്തമാക്കുന്നത് ഇതൊന്നുമല്ല, സിനിമയ്ക്ക് ലഭിച്ച പ്രതിഫലവും പോക്കറ്റില്‍ നിന്ന് പണവും ഇറക്കിയാണ് വിജയ് റിലീസിന് കളമൊരുക്കിയതെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്. വലിയൊരു തുക തന്നെ വിജയ് ഇതിന് വേണ്ടി ചെലവഴിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെ മാത്രമാണ് കാവലാന്റെ പ്രിന്റുകള്‍ ലാബില്‍ നിന്നും പുറത്തേക്ക് അയച്ചിരിയ്ക്കുന്നത്. അതിനാല്‍ ചെന്നൈയ്ക്ക് പുറത്ത് നല്ല തിയറ്ററുകള്‍ കണ്ടെത്താന്‍ കാവലാന് സാധിച്ചിട്ടില്ല. ഇന്ത്യയ്ക്ക് പുറത്ത് സിനിമ റിലീസ് ചെയ്തിട്ടില്ല. ഇത് അടുത്തയാഴ്ച നടക്കും.
ശനിയാഴ്ച വൈകിട്ടോടെ പുറത്തുവരുന്ന സിനിമയുടെ ഫസ്റ്റ് റിപ്പോര്‍ട്ടിനെ ആശ്രയിച്ചായിരിക്കും കാവലാന് കൂടുതല്‍ തിയറ്ററുകള്‍ ലഭിയ്ക്കുക.
പൊങ്കല്‍ റിലീസുകളായ കാര്‍ത്തിയുടെ സിരുതൈയും ധനുഷിന്റെ ആടുംകളവുമാണ് കാവലാന്റെ എതിരാളികള്‍. ഇതില്‍ ആടുംകളം മികച്ച സിനിമയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ സിരുതൈ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുന്നില്ലെന്നാണ് സൂചന | |
|
| |
smitha Active member
Posts : 207 Points : 250 Reputation : 0 Join date : 2010-03-11 Location : Aluva
| Subject: Re: Filim News ...Latest Updates.... Sun Jan 16, 2011 6:07 pm | |
| കമലിനെ കൊണ്ടുവരുന്നത് ഗോകുലം ഫിലിംസ് [You must be registered and logged in to see this image.]ചരിത്രം സൃഷ്ടിച്ച പഴശ്ശിരാജയ്ക്ക് ശേഷം ഗോകുലം ഫിലിംസ് നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ ഉലകനായകന്‍ കമല്‍ഹാസന്‍ നായകനാവുന്നു. കഴിഞ്ഞ വര്‍ഷം ഫോര്‍ ഫ്രണ്ട്‌സിലെ അതിഥി വേഷത്തിലൂടെ മലയാളത്തില്‍ തിരിച്ചെത്തിയ കമല്‍ ഗോകുലം ചിത്രത്തില്‍ മുഴുനീള റോളിലായിരിക്കും അഭിനയിക്കുക.
1989ല്‍ റിലീസ് ചെയ്ത ചാണക്യനാണ് കമല്‍ നായകനായെത്തിയ അവസാനമലയാള ചിത്രം. കഴിഞ്ഞ എട്ട് വര്‍ഷമായി മലയാള സിനിമ ചെയ്യുന്ന കാര്യത്തെക്കുറിച്ച് ഗോകുലം ഫിലിംസ് കമലുമായി ചര്‍ച്ച നടത്തിവരികയായിരുന്നു.
ഇതിന് മുന്നോടിയായാണ് കമല്‍-ത്രിഷ ചിത്രമായ മന്മഥന്‍ അമ്പ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയ്ക്കുന്നതില്‍ ഗോകുലം ഫിലിംസ് മുന്‍കൈയ്യെടുത്തത്.
അധികം വൈകാതെ കമലിന്റെ മലയാള ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുമെന്നാണ് ലഭിയ്ക്കുന്ന വിവരം. പഴശ്ശിരാജ പോലെ ഒരു ബിഗ് ബജറ്റ് ചിത്രം ഒരുക്കാനാണ് ഗോകുലം ഫിലിംസ് പദ്ധതിയിട്ടിരിയ്ക്കുന്നത് | |
|
| |
avatar Active member
Posts : 149 Points : 165 Reputation : 0 Join date : 2010-04-03 Age : 94 Location : Pandora
| Subject: anaaa Mon Jan 17, 2011 1:32 am | |
| വിദ്യ ബാലന്‍ കൊച്ചിയില്‍ വീടുവാങ്ങുന്നു [You must be registered and logged in to see this image.] നടി വിദ്യാബാലന്‍ കേരളത്തില്‍ വീടുവാങ്ങി. കൊച്ചിനഗരത്തിലാണ് വിദ്യ ഒരു വില്ല ബുക്ക് ചെയ്തിരിക്കുന്നത്. പള്ളിക്കരയിലുള്ള ഒരു പ്രമുഖ ബില്‍ഡേഴ്‌സിന്റെ വില്ലയ്ക്കാണ് അഡ്വാന്‍സ് നല്‍കിയിരിക്കുന്നത്.
പാലക്കാട്ടുനിന്നും മുംബൈയിലെത്തി ബോളിവുഡില്‍ തിളങ്ങിയ വിദ്യ ഇപ്പോള്‍ മലയാളചിത്രങ്ങളും ചെയ്യുകയാണ്. വന്‍താരനിരയുമായെത്തുന്ന ഉറുമിയായിരിക്കും വിദ്യയുടെ ആദ്യ മലയാളചിത്രം.
ഇതിന് പിന്നാലെ ഏതാനും മറ്റു ചിത്രങ്ങളിലും വിദ്യ കരാര്‍ നല്‍കിയിട്ടുണ്ട്. മലയാളചിത്രങ്ങളില്‍ അഭിനയിക്കാനുള്ള സൗകര്യം കണക്കിലെടുത്താന്‍ വിദ്യ കൊച്ചിയില്‍ വീട് വാങ്ങുന്നതെന്നാണ് സൂചന.
ഒട്ടേറെ വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന കോമഡിച്ചിത്രത്തില്‍ വിദ്യാബാലനാണ് നായികയെന്നാണ് വിവരം.
ഇതിനുശേഷം പൃഥ്വിരാജ് നായകനാവുന്ന ഒരു ചിത്രത്തിലും വിദ്യ നായികയാവുമെന്ന് അറിയുന്നു. ലോഹിതദാസ് മോഹന്‍ലാല്‍ പ്രോജക്ടായി ആരംഭിച്ച ചക്രം എന്ന ചിത്രത്തിലൂടെയാണ് വിദ്യ സിനിമയിലെത്തുന്നത്.
എന്നാല്‍ ഈ ചിത്രം പാതിവഴിയില്‍ മുടങ്ങിയതിനാല്‍ മലയാളചിത്രത്തില്‍ വിദ്യയെ കാണാന്‍ മലയാളികള്‍ക്കായില്ല. ഈ ചിത്രം പാതിവഴിയില്‍ മുടങ്ങിയെങ്കിലും പിന്നീട് പൃഥ്വിരാജിനെ നായകനാക്കി പുറത്തിറക്കിയിരുന്നു | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Mon Jan 17, 2011 3:39 pm | |
| | |
|
| |
merlin Active member
Posts : 252 Points : 289 Reputation : 1 Join date : 2010-03-13 Age : 36 Location : Ernakulam
| Subject: Re: Filim News ...Latest Updates.... Wed Jan 19, 2011 8:18 pm | |
| ചിരിപ്പിക്കാനെത്തുന്നു ക്കി ജോക്കേഴ്‌സ് [You must be registered and logged in to see this image.] രാജകൊട്ടാരത്തിലെ ജീവിതവും അന്തപുരകാര്യങ്ങളുമെല്ലാം പ്രമേയമാക്കി ഒരു മുഴുനീഴ കോമഡി ചിത്രം വരുന്നു. വന്‍താരനിര അണിനിരക്കുന്ന ലക്കി ജോക്കേഴ്‌സ് ആണ് കാണികളെ ചിരിപ്പിക്കാനായി എത്തുന്നത്.
വിഷ്ണുപുരം എന്ന കൊട്ടാരത്തിലെ ദാനശീലനായ രാജാവിന്റെയും രാജകുടുംബാംഗങ്ങളുടെയും കഥയാണിത്. നേപ്പാള്‍ രാജകുടുംബം ചെങ്ക്‌സ്‌കാന്റെ പടയോട്ടകാലത്ത് ഇവിടെ സൂക്ഷിക്കാന്‍ നല്‍കിയ രത്‌നകിരീടം കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടുനീങ്ങുന്നത്.
രാജകൊട്ടാരത്തില്‍ നിഗൂഡമായ അറയില്‍ സൂക്ഷിച്ചിരിക്കുന്ന കിരീടം അന്വേഷിച്ച് നേപ്പാള്‍ രാജകുടുംബാംഗങ്ങല്‍ രത്‌നകിരീടം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നു. ഇതിനിടെ ചില നിഗൂഡശക്തികളും കിരീടം കവരാന്‍ ശ്രമിക്കുന്നു ഇതിനിടെയുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിലെ പ്രതിപാദ്യം.
നടന്‍ മധുവാണ് ദാനശീലനായ രാജാവ് രാജരാജവര്‍മ്മയെ അവതരിപ്പിക്കുന്നത്. ജഗദീഷ്, ഹരിശ്രീ അശോകന്‍, ജനാര്‍ദ്ദനന്‍, അജ്മല്‍ അമീര്‍, ശ്രീലത, കൊളപ്പുള്ളി ലീല, ബാബു കൗശിക്, സീനത്ത്, നിമിഷ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
സീരിയല്‍ രംഗത്തുനിന്നും വന്‍താരനിരയാണ് ചിത്രത്തല്‍ അഭിനയിക്കുന്നത്. ഇതിനൊപ്പം തന്നെ തമിഴ് കോമഡി താരം വടിവേലു ആദ്യമായി അഭിനയിക്കുന്ന മലയാളചിത്രമെന്ന പ്രത്യേകതയും ലക്കി ജോക്കേഴ്‌സിനുണ്ട്.
കോമഡി ആര്‍ടിസ്റ്റ് സാജു കൊടിയന്‍ ആണ് ചിത്രത്തിന്റെ രചന. സുനിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുകയാണ് | |
|
| |
sanjeev Active member
Posts : 204 Points : 256 Reputation : 0 Join date : 2010-02-09
| Subject: Re: Filim News ...Latest Updates.... Wed Jan 19, 2011 8:25 pm | |
| പൃഥ്വിക്ക് ഡേറ്റില്ല, പപ്പന്‍ ജയസൂര്യയെ വിളിച്ചു! [You must be registered and logged in to see this image.] ‘മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ വേണമെങ്കില്‍ ശ്രമിച്ചോളൂ, നിങ്ങള്‍ക്ക് ഡേറ്റ് കിട്ടാം. എന്നാല്‍ പൃഥ്വിരാജിന്‍റെ ഡേറ്റിനായി അടുത്ത മൂന്നുനാലു വര്‍ഷത്തേക്ക് ശ്രമിക്കേണ്ടതില്ല’ - ഒരു യുവസംവിധായകന്‍ പറഞ്ഞ വാചകമാണ്. പൃഥ്വിയുടെ ഡേറ്റിനായി മൂന്നു ഭാഷകളിലെ നിര്‍മ്മാതാക്കള്‍ ക്യൂ നില്‍ക്കുകയാണ്. നേരത്തേ പറഞ്ഞുറപ്പിച്ച ഡേറ്റുകളില്‍ പോലും വ്യത്യാസം വരുത്തേണ്ടി വരുന്ന അവസ്ഥ.
എം പത്‌മകുമാര്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ ‘പാതിരാമണല്‍’ എന്ന സിനിമ പൃഥ്വിയെ നായകനാക്കി പ്ലാന്‍ ചെയ്തതാണ്. ബാബു ജനാര്‍ദ്ദനനായിരുന്നു തിരക്കഥ. എന്നാല്‍ തിരക്കഥയിലെ ചില പാളിച്ചകള്‍ മാറ്റുന്നതിനായി പ്രൊജക്ട് മാറ്റിവച്ചു. ഇപ്പോള്‍ സ്ക്രിപ്റ്റ് റെഡിയായി വന്നപ്പോള്‍ പൃഥ്വിക്ക് ഡേറ്റില്ല. പൃഥ്വിയെ നായകനാക്കി ഉടനൊന്നും ‘പാതിരാമണല്‍’ യാഥാര്‍ത്ഥ്യമാകില്ലെന്ന് തിരിച്ചറിഞ്ഞ പത്‌മകുമാര്‍ ആ റോളിലേക്ക് ഇപ്പോള്‍ ജയസൂര്യയെ വിളിച്ചിരിക്കുകയാണ്.
എന്നാല്‍ ബാബു ജനാര്‍ദ്ദനന്‍റെ തിരക്കഥയില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ് പൃഥ്വി ഈ പ്രൊജക്ടില്‍ സഹകരിക്കാത്തതെന്ന് വേറെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൃഥ്വിയെ നായകനാക്കി ബാബു അവസാനം രചിച്ച ‘കലണ്ടര്‍’ ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. ഇതാണ് പാതിരാമണലില്‍ നിന്ന് പൃഥ്വി പിന്‍മാറാന്‍ കാരണമെന്നായിരുന്നു വാര്‍ത്തകള്‍. പൃഥ്വിയുടെ മികച്ച സിനിമകളായ വാസ്തവം, തലപ്പാവ് എന്നീ സിനിമകളുടെ രചന നിര്‍വഹിച്ചത് ബാബു ജനാര്‍ദ്ദനനായിരുന്നു.
ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ജയസൂര്യ നായകനാകുന്ന പാതിരാമണലില്‍ നായിക റിമാ കല്ലിങ്കലാണ്. സമുദ്രക്കനി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലാഭവന്‍ മണിക്കായി നിശ്ചയിച്ച കഥാപാത്രത്തെയാണ് ഇപ്പോള്‍ സമുദ്രക്കനിക്ക് കരാറായിരിക്കുന്നത്. പത്‌മകുമാറിന്‍റെ ശിക്കാറില്‍ അബ്ദുള്ള എന്ന നക്സലൈറ്റ് നേതാവിനെ അവതരിപ്പിച്ച് കൈയടി നേടിയിരുന്നു സമുദ്രക്കനി. ധനുഷ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പാതിരാമണല്‍ മാര്‍ച്ചില്‍ ആലപ്പുഴയിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.
സ്വന്തം കുടുംബം തകര്‍ത്തവരോട് പ്രതികാരം ചെയ്യാന്‍ പാതിരാമണലിലെത്തുന്ന ചെറുപ്പക്കാരനായാണ് ജയസൂര്യ ഈ സിനിമയില്‍ അഭിനയിക്കുന്നത്. പകയുടെയും പ്രതികാരത്തിന്‍റെയും കഥ പറയുന്ന ഈ കുടുംബചിത്രത്തില്‍ ആക്ഷന് ഏറെ പ്രാധാന്യമുണ്ട് | |
|
| |
sanjeev Active member
Posts : 204 Points : 256 Reputation : 0 Join date : 2010-02-09
| Subject: Re: Filim News ...Latest Updates.... Wed Jan 19, 2011 8:39 pm | |
| നടി രംഭയ്ക്കൊരു പെണ്‍കുഞ്ഞ് പിറന്നു [You must be registered and logged in to see this image.] പ്രശസ്ത തെന്നിന്ത്യന്‍ നടി രംഭയ്ക്ക് പെണ്‍കുഞ്ഞ്. ജനുവരി 14-ന് കാനഡയിലെ ടൊറോന്റോയില്‍ വച്ചാണ് രംഭയ്ക്ക് കുഞ്ഞ് പിറന്നത്. വിവാഹത്തിന് ശേഷം ചെന്നൈ വിട്ട രംഭയിപ്പോള്‍ വ്യവസായിയായ ഭര്‍ത്താവിനൊപ്പം ടൊറൊന്റോയിലാണ് താമസിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഇന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഹരിഹരന്‍ സംവിധാനം ചെയ്ത സര്‍ഗം എന്ന സിനിമയിലൂടെയാണ് വിജയവാഡക്കാരിയായ രംഭ പ്രശസ്തയാകുന്നത്. തുടര്‍ന്ന് നൂറിലധികം സിനിമകളില്‍ രംഭ അഭിനയിച്ചു. മലയാളം കൂടാതെ, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, ഭോജ്പുരി സിനിമകളിലും രംഭ കഴിവ് തെളിയിച്ചിട്ടുണ്ട്.
കിച്ചന്‍ - ബാത്ത്‌റൂം ആക്സസറികള്‍ നിര്‍മിക്കുന്ന മാജിക്‌വുഡ്‌സ് എന്ന കമ്പനിയുടെ ഉടമയാണ് ഇന്ദ്രകുമാര്‍. തിരുപ്പതിയില്‍ വച്ച്, 2010 ഏപ്രില്‍ മാസത്തിലാണ് രംഭയുടെ കഴുത്തില്‍ ഇന്ദ്രകുമാര്‍ മിന്നുകെട്ടിയത്.
‘കബഡി കബഡി’ എന്ന സിനിമയാണ് രംഭ അഭിനയിച്ച അവസാനത്തെ മലയാള സിനിമ. ഫിലിംസ്റ്റാര്‍ എന്ന സിനിമയിലൂടെ മുപ്പത്തിനാലുകാരിയായ രംഭ അടുത്തുതന്നെ മലയാളത്തില്‍ സജീവമാകും | |
|
| |
sanjeev Active member
Posts : 204 Points : 256 Reputation : 0 Join date : 2010-02-09
| Subject: Re: Filim News ...Latest Updates.... Wed Jan 19, 2011 8:51 pm | |
| ഷാരൂഖിന് അസഭ്യവര്‍ഷം, ട്വീറ്റിംഗ് ഉപേക്ഷിച്ചു! [You must be registered and logged in to see this image.] കിംഗ് ഖാന്‍ ഷാരൂഖിന് സാമൂഹിക വെബ്സൈറ്റായ ട്വിറ്റര്‍ എന്ന പേരു കേള്‍ക്കുന്നത് തന്നെ അലര്‍ജിയായി മാറിയിരിക്കുന്നു. ട്വിറ്ററില്‍ ഷാരൂഖിനെതിരെ അപകീര്‍ത്തികരമായ കമന്റുകള്‍ ധാരാളമായി വരുന്നതാണ് ഈ ബോളിവുഡ് താരത്തെ വിഷമിപ്പിക്കുന്നത്.
ഷാരൂഖിന്റെ മകന്‍ ആര്യനാണ് ട്വിറ്ററില്‍ പിതാവിനെ കുറിച്ചുള്ള അശ്ലീല കമന്റ് ആദ്യം കണ്ടത്. ആര്യന്‍ ഇക്കാര്യം ഷാരൂഖിനെ അറിയിക്കുകയായിരുന്നു. ഈ സംഭവം നടന്നതോടെ താരം ട്വിറ്റര്‍ എന്ന മൈക്രോ ബ്ലോഗിംഗ് സൈറ്റില്‍ നിന്ന് അകന്നു തുടങ്ങിയിരുന്നു.
തന്റെ ഫാന്‍സുമായുള്ള സ്ഥിരം സംവാദവേദിയായിട്ടാണ് ഷാരൂഖ് ട്വിറ്ററിനെ കണ്ടത്. യഥാര്‍ത്ഥത്തില്‍ കരണ്‍ ജോഹറായിരുന്നു ഷാരൂഖിനെ ബ്ലോഗിംഗ് സ്പേസില്‍ എത്തിച്ചത്. എന്നാല്‍, അജ്ഞാതരായ ആളുകള്‍ നടത്തുന്ന അസഭ്യ വര്‍ഷത്തില്‍ ഷാരൂഖ് ഇപ്പോള്‍ അല്‍പ്പമൊന്ന് അന്ധാളിച്ചിരിക്കുകയാണ്.
വളര്‍ന്ന് വരുന്ന മക്കള്‍ ഇത്തരം ആക്ഷേപങ്ങള്‍ കാണുന്നത് ഷാരൂഖിനെ ട്വിറ്ററില്‍ നിന്ന് അകറ്റുന്നു. മക്കളുടെയും ജോലിക്കാരുടെയും മുന്നില്‍ മറ്റുള്ളവരുടെ ആക്ഷേപത്തിനു പാത്രമാവേണ്ടതില്ല എന്നാണ് ഷാരൂഖിന്റെ തീരുമാനം. എന്തായാലും, ഷാരൂഖും ട്വിറ്ററുമായുള്ള ബന്ധം തല്‍ക്കാലത്തേക്കെങ്കിലും അവസാനിച്ചിരിക്കുകയാണ്. | |
|
| |
narendrannair Active member
Posts : 237 Points : 278 Reputation : 1 Join date : 2010-01-31 Age : 44 Location : cochin
| Subject: Re: Filim News ...Latest Updates.... Sun Jan 23, 2011 12:21 am | |
| ആഗസ്റ്റ് 15ന് വേണ്ടി സിദ്ദിഖിന്റെ ഭീഷണി [You must be registered and logged in to see this image.] റോളുകള്‍ക്ക് വേണ്ടി എന്ത് കഷ്ടപ്പാട് സഹിയ്ക്കാനും തയാറുള്ള താരമാണ് സിദ്ദിഖ്. കോമഡി താരമായും വില്ലനായും സ്വഭാവനടനായുമൊക്കെ ഒരേ സമയം തിളങ്ങുന്ന സിദ്ദിഖിനെ പോലുള്ള നടന്മാര്‍ മലയാളത്തില്‍ കുറവാണ്.
ഏതെങ്കിലുമൊരു സിനിമയുടെ ചര്‍ച്ച തുടങ്ങിയാല്‍ ആ സിനിമയിലെ വേഷങ്ങളെപ്പറ്റി സിദ്ദിഖ് സ്വന്തമായി അന്വേഷണം നടത്താറുണ്ടത്രേ. നായക വേഷത്തിനപ്പുറം ഏതെങ്കിലും ശ്രദ്ധിയ്ക്കപ്പെടുന്ന റോളുകളുണ്ടെങ്കില്‍ അത് എങ്ങനെയെങ്കിലും സ്വന്തമാക്കാനും സിദ്ദിഖ് ശ്രമിയ്ക്കും. മറ്റുള്ളവര്‍ക്ക് വേണ്ടി നീക്കിവെച്ച വേഷമായാലും സിദ്ദിഖ് അതൊന്നും കാര്യമാക്കില്ല.
ഏറ്റമൊടുവില്‍ മമ്മൂട്ടി നായകനായ ആഗസ്റ്റ് 15ലാണ് സിദ്ദിഖ് ഇത്തരമൊരു വേഷം ഒപ്പിച്ചത്. സിനിമയുടെ ഡിസ്‌ക്കഷന്‍ തുടങ്ങിയപ്പോള്‍ തന്നെ മമ്മൂട്ടിയുടെ വേഷത്തിനൊപ്പം നില്‍ക്കുന്ന ഒരു കഥാപാത്രം സിനിമയിലുണ്ടെന്ന് സിദ്ദിഖ് മണത്തറിഞ്ഞിരുന്നു. ആ കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ സംവിധായകന്‍ ഷാജി കൈലാസ് മറ്റൊരു നടനെയാണ് കണ്ടുവെച്ചതെന്നും നടന് മനസ്സിലായി.
തനിയ്ക്ക് ആ റോള്‍ കിട്ടുകയാണെങ്കില്‍ ഗംഭീരമാക്കാന്‍ കഴിയുമെന്നൊരു വിശ്വാസം സിദ്ദിഖിനുണ്ടായി. ഷാജിയോട് സംസാരിച്ച് റോള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചെങ്കിലും മറുപടി അനുകൂലമായില്ല. ഇതുകൊണ്ടൊന്നും സിദ്ദിഖ് പിന്‍മാറിയില്ല. നേരെ നിര്‍മാതാവ് അരോമ മണിയെ കണ്ട് സിദ്ദിഖ് കാര്യം അവതരിപ്പിച്ചു. പ്രതിഫലമുള്‍പ്പെടെയുള്ള കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാണെന്നും ആഗസ്റ്റ് 15ല്‍ ഏറെ പ്രത്യേകതകള്‍ ഉള്ള കഥാപാത്രം തനിയ്ക്ക് തന്നെ വേണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു. ഇത്തിരി ഭീഷണി കൂടി കലര്‍ത്തിയുള്ള സിദ്ദിഖിന്റെ ശ്രമം ഒടുവില്‍ ഫലം കണ്ടു. അങ്ങനെ ആഗസ്റ്റ് 15ലെ ഏറെ പ്രത്യേകതകളുള്ള കഥാപാത്രം സിദ്ദിഖിന് സ്വന്തമായി.
മമ്മൂട്ടി അവതരിപ്പിയ്ക്കുന്ന പെരുമാളിനൊപ്പം നില്‍ക്കുന്ന സിദ്ദിഖിന്റെ കഥാപാത്രവും ഉഗ്രനായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നല്ല കഥാപാത്രങ്ങളോട് സിദ്ദിഖ് കാണിയ്ക്കുന്ന ആവേശം തന്നെയാണ് നടനെ ഇപ്പോഴും പ്രിയങ്കരനാക്കുന്നത്. ഇത് മറ്റുള്ളവര്‍ക്കും മാതൃകയാക്കാം! | |
|
| |
Sponsored content
| Subject: Re: Filim News ...Latest Updates.... | |
| |
|
| |
| Filim News ...Latest Updates.... | |
|