| Filim News ...Latest Updates.... | |
|
+43neelakandan kannan nair bharathchandran willy dilipfan sanjeev merlin manavalan vikalan nair thambi M.R.P narendrannair Alexander roshanpeter avatar jagan ombhatia machan innachan mangalasseri safalpu thalathil dineshan mithravishnu bellari raja raja kiwi allambans thanthonni dracula smitha menon mohan vettukuzhi suku devan naayakan maadambi MANNADIYAR deathrace real hero yeldo987 mohan.thomas 47 posters |
|
Author | Message |
---|
M.R.P Active member
Posts : 227 Points : 271 Reputation : 1 Join date : 2010-04-02
| Subject: Re: Filim News ...Latest Updates.... Sat Dec 18, 2010 2:47 am | |
| നല്ല കൂട്ടുകാര്‍ [You must be registered and logged in to see this image.] ചലച്ചിത്രനടിമാര്‍ തമ്മിലുള്ള സൗന്ദര്യപ്പിണക്കങ്ങളും ശണ്ഠകളുമൊന്നും പുതുമയല്ല. ഒരേചിത്രത്തില്‍ രണ്ടുതാരങ്ങളുണ്ടെങ്കില്‍ ഒരാള്‍ കീഴടങ്ങുംവരെ പോരാടുകയെന്ന സ്വഭാവം കാണിക്കുന്നവരാണ് പല താരങ്ങളുമെന്നത് രഹസ്യമല്ല. വിജയിച്ചുനില്‍ക്കുന്ന താരറാണിമാര്‍ കൂടെ അഭിനയിക്കുന്ന നടിമാരെ പരിഗണിക്കാതിരിക്കുന്നതിനെപ്പറ്റിയുള്ള കഥകളും ഏറെ കേട്ടിട്ടുണ്ട്. എന്നാല്‍, സിനിമയില്‍ എല്ലാതാരങ്ങളും അത്തരക്കാരല്ലെന്നാണ് ജെനീലിയയും ഹന്‍സികയും തെളിയിക്കുന്നത്. ബോളിവുഡിലും തെലുങ്കിലും തമിഴിലും സാന്നിധ്യമറിയിച്ച ഈ താരങ്ങള്‍ക്കിടയില്‍ ആരാണ് വലിയതെന്ന കിടമത്സരമില്ലത്രേ. രണ്ടുപേരുടെയും സൗഹൃദം കണ്ടുപഠിക്കേണ്ടതാണെന്നാണ് സഹപ്രവര്‍ത്തകരുടെ സാക്ഷ്യം.
വിജയ് നായകനായ 'വേലായുധം' എന്ന ചിത്രത്തില്‍ ഹന്‍സികയും ജെനീലിയയും ഒന്നിച്ചഭിനയിക്കുന്നുണ്ട്. അവിടെവെച്ചാണ് താരസുന്ദരിമാരുടെ അടുപ്പം എല്ലാവര്‍ക്കും ബോധ്യമായത്. രണ്ടുപേരും നല്ല ചങ്ങാത്തത്തിലാണെന്നുമാത്രമല്ല, പരസ്പരം എല്ലാ കാര്യങ്ങളിലും സഹായിക്കുകയും ചെയ്യുന്നുണ്ടെന്നാണ് സിനിമയുടെ സെറ്റില്‍നിന്നുള്ള വര്‍ത്തമാനം.ചിത്രീകരണത്തിനിടയില്‍ ചെറിയൊരിടവേള കിട്ടിയാല്‍ മതി, ഇരുവരും സല്ലാപം തുടങ്ങുകയായി. അവരുണ്ടാക്കുന്ന കോലാഹലങ്ങള്‍ സെറ്റിനെയാകെ ഇളക്കിമറിക്കാറുമുണ്ടത്രേ.
സിനിമകളുടെ കാര്യത്തില്‍ പരസ്പരം അഭിനന്ദിക്കാനും ഈ താരങ്ങള്‍ തയ്യാറാണ്. ഈയിടെ ജെനീലിയ നായികയായ 'ഓറഞ്ച്' എന്ന തെലുങ്ക്ചിത്രം കണ്ട ഹന്‍സിക, കൂട്ടുകാരിയുടെ പ്രകടനത്തെ കലവറയില്ലാതെ പ്രശംസിക്കുകയുണ്ടായി. തിരിച്ചൊരവസരത്തിനു വേണ്ടി ജെനീലിയ കാത്തിരിക്കുകയാണെന്നാണ് കേള്‍ക്കുന്നത്. ഹന്‍സികയുടെ ആദ്യതമിഴ്ചിത്രമായ 'മാപ്പിളൈ' വരുമ്പോള്‍ത്തന്നെ, ജെനീലിയയ്ക്ക് തിരിച്ചഭിനന്ദിക്കാനുള്ള അവസരം കിട്ടുമെന്നു കരുതാം. | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Filim News ...Latest Updates.... Sat Dec 18, 2010 5:13 am | |
| ലാല്‍ച്ചിത്രത്തില്‍ നിന്ന് പിന്‍മാറിയ ആര്യ പൃഥ്വിച്ചിത്രത്തില്‍ [You must be registered and logged in to see this image.] യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ കാസനോവയില്‍ അഭിനയിക്കാന്‍ കാത്തിരിക്കുകയായിരുന്നു തമിഴ് നടന്‍ ആര്യ. ലാലിന്‍റെ ഏറ്റവും വലിയ ആരാധകനായ ആര്യ തനിക്ക് ആ സിനിമയില്‍ അവസരം ലഭിച്ചതിനെ മഹാഭാഗ്യമായാണ് കരുതിയിരുന്നത്. എന്നാല്‍ ആര്യയ്ക്ക് ഇപ്പോള്‍ ആ ഭാഗ്യം നഷ്ടമായിരിക്കുന്നു. കാസനോവയുടെ ഷോട്ടിംഗ് നീണ്ടുപോകുകയും എന്നു പൂര്‍ത്തിയാകുമെന്ന കാര്യത്തില്‍ അനിശ്ചിതാവസ്ഥ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആ സിനിമയില്‍ നിന്ന് പിന്‍മാറാന്‍ ആര്യ തീരുമാനിച്ചിരിക്കുന്നു.
എന്നാല്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറിയെങ്കിലും പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിച്ച് മലയാളത്തില്‍ അരങ്ങേറാനാണ് ആര്യ തയ്യാറെടുക്കുന്നത്. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെ. കാസനോവയ്ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ആര്യ മലയാളത്തിലെത്തുന്നത്.
രണ്ടു യുവാക്കളുടെ സാഹസികതകളും അവരുടെ പ്രണയജീവിതവുമാണ് ഈ മ്യൂസിക്കല്‍ ത്രില്ലറിലൂടെ റോഷന്‍ ആവിഷ്കരിക്കുന്നത്. റോഷന്‍റെ സ്ഥിരം തിരക്കഥാകൃത്തുക്കളായ ബോബി - സഞ്ജയ് ടീമാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ സിനിമയുടെ രചനയും നിര്‍വഹിക്കുന്നത്. എന്‍ ആര്‍ ഐ നിര്‍മ്മാണക്കമ്പനിയായ ‘1000 എ ഡി’യാണ് നിര്‍മ്മാണം. 2011 ജൂണില്‍ ചിത്രീകരണം ആരംഭിക്കും.
തമിഴില്‍ ഏറ്റവും തിരക്കേറിയ യുവതാരമാണ് ആര്യ. ബോസ് എങ്കിറ ഭാസ്കരന്‍, ചിക്കുബുക്കു എന്നിവ സൂപ്പര്‍ഹിറ്റായതോടെ ആര്യയ്ക്ക് തമിഴില്‍ പൊന്നുവിലയാണ്. മലയാളത്തിന്‍റെ ബിഗ്സ്റ്റാറും തമിഴകത്തിന്‍റെ യുവ സൂപ്പര്‍താരവും ഒന്നിക്കുന്ന മലയാള ചിത്രം പ്രേക്ഷകരും കാത്തിരിക്കുകയാണ്. | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: Filim News ...Latest Updates.... Sun Dec 19, 2010 1:19 am | |
| ചട്ടമ്പിക്കല്യാണിയുടെ പേര് മാറും [You must be registered and logged in to see this image.] ഉര്‍വശിയെ നായികയാക്കി ടിഎസ് സജി സംവിധാനം ചെയ്യുന്ന ചട്ടമ്പിക്കല്യാണിയുടെ പേര് മാറുന്നു. സിനിമയ്‌ക്കെതിരെ ശ്രീകുമാരന്‍ തമ്പി രംഗത്തെത്തിയതോടെയാണ് ടിഎസ് സജി പേരുമാറ്റാന്‍ തീരുമാനിച്ചത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷീലയെ നായികയാക്കി ശ്രീകുമാരന്‍ തമ്പി ചട്ടമ്പിക്കല്യാണിയെന്ന സിനിമ പുറത്തിറക്കിയിരുന്നു. ഈ സിനിമയുടെ റീമേക്കിനെപ്പറ്റി താന്‍ ആലോചിയ്ക്കുന്നുണ്ടെന്നും അതിനാല്‍ പേര് വിട്ടുതരാന്‍ ആവില്ലെന്ന് തമ്പി വ്യക്തമാക്കിയിരുന്നു. ഇതേ പേരില്‍ തന്നെയാണ് സജി പുതിയ സിനിമയെടുക്കുന്നതെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ശ്രീകുമാരന്‍ തമ്പിയെ വേദനിപ്പിയ്ക്കുന്നതൊന്നും താന്‍ ചെയ്യില്ലെന്നും സിനിമയ്ക്ക് പേരിടേണ്ടി വന്നപ്പോള്‍ തന്റെ മകളുടെ പേരായ കല്യാണിയ്ക്ക് മുന്നില്‍ ചട്ടമ്പിയെന്ന് കൂട്ടിച്ചേര്‍ക്കുക മാത്രമേ ചെയ്തുള്ളൂവെന്നും സജി പറഞ്ഞു.
ഒറിജിനല്‍ ചട്ടമ്പിക്കല്യാണിയുമായി ഇതിന് യാതൊരു ബന്ധവുമില്ല. തമ്പി സാര്‍ ചട്ടമ്പിക്കല്യാണിയെന്ന പേര് ഉപയോഗിക്കുന്നതില്‍ എതിര്‍പ്പ് ഉയര്‍ത്തിയ സാഹചര്യത്തില്‍ പുതിയ പേര് കണ്ടെത്തുമെന്നും ടിഎസ് സജി പറഞ്ഞു | |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: Filim News ...Latest Updates.... Sun Dec 19, 2010 3:40 am | |
| ദുബായ് ചലച്ചിത്രമേളയില്‍ 'ഇലക്ട്ര'യ്ക്ക് വന്‍ സ്വീകരണം [You must be registered and logged in to see this image.] ഗ്രീക്ക് മിത്തോളജിയെ ആസ്പദമാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'ഇലക്ട്ര' ദുബായ് ചലച്ചിത്രമേളയില്‍ പ്രേക്ഷകഹൃദയം കീഴടക്കി. ഗ്രീക്ക് മിത്തോളജിയിലെ ഇലക്ട്രയുടെ കഥയെ മധ്യതിരുവിതാംകൂറിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ ദൃശ്യാവിഷ്‌കരിച്ച ഇലക്ട്രയുടെ പ്രദര്‍ശനത്തിനൊടുവില്‍ പ്രേക്ഷകര്‍ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി. വെള്ളിയാഴ്ച ഫസ്റ്റ് ഗ്രൂപ്പ് തിയേറ്ററിലും ശനിയാഴ്ച സിനിസ്റ്റാര്‍ തീയേറ്ററിലുമായി രണ്ടുവട്ടം 'ഇലക്ട്ര' മേളയില്‍ പ്രദര്‍ശിപ്പിച്ചു.
2008-ലെ ദുബായ് ചലച്ചിത്രമേളയില്‍ ശ്യാമപ്രസാദിന്റെ 'ഒരേ കടല്‍' പ്രദര്‍ശിപ്പിച്ചിരുന്നു. സംവിധായകന്‍ ശ്യാമപ്രസാദും നിര്‍മാതാവ് വിന്ധ്യനും ചലച്ചിത്രമേളയ്‌ക്കെത്തിയിട്ടുണ്ട്. ''എന്റെ നാടകകാലം മുതല്‍ ഞാന്‍ ഗ്രീക്ക് മിത്തോളജിയിലെ കഥാപാത്രങ്ങളില്‍ ആകൃഷ്ടനായിരുന്നു. നാടകത്തിലും സിനിമയിലും ഇലക്ട്രയെന്ന കഥാപാത്രത്തെ ആവിഷ്‌കരിക്കാന്‍ വര്‍ഷങ്ങളായി ഞാന്‍ ശ്രമിക്കുന്നുണ്ട്. 'ഇലക്ട്ര'യുടെ വ്യക്തിത്വത്തിന്റെ ബഹുമുഖത്വം അഗാധമായ സര്‍ഗാത്മക വ്യാഖ്യാനത്തിനുള്ള സാധ്യത ചലച്ചിത്രകാരന്മാര്‍ക്ക് നല്‍കുന്നുണ്ട്''- ശ്യാമപ്രസാദ് പറഞ്ഞു. ഇലക്ട്രയുടെ കഥയെ മധ്യതിരുവിതാംകൂര്‍ പശ്ചാത്തലത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചത് വ്യത്യസ്തമായ അന്തരീക്ഷ സൃഷ്ടിക്ക് അവസരമൊരുക്കിയതായും ശ്യാമപ്രസാദ് പറഞ്ഞു.
''വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് മധ്യതിരുവിതാംകൂര്‍ പശ്ചാത്തലം സാര്‍ഥകമായി ഉപയോഗിച്ചിട്ടുള്ളത്. ചലച്ചിത്രത്തിന്റെ പ്രമേയത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന സദാചാരപരമായ കാര്യങ്ങളെക്കുറിച്ചും നൈതികതയെക്കുറിച്ചും പ്രേക്ഷകര്‍ അവരുടേതായ നിലപാടെടുക്കണമെന്നാണ് ഞാന്‍ കരുതുന്നത്''-ശ്യാമപ്രസാദ് പറഞ്ഞു.
അപര്‍ണസെന്നിന്റെ 'ഇതി മൃണാളിനി', കൃഷ്ണ ഡി.കെ.യും രാജ്‌നിദിമോറും ചേര്‍ന്ന് സംവിധാനം നിര്‍വഹിച്ച 'ഷോര്‍' പ്രഭു സോളമന്റെ തമിഴ്ചിത്രം 'മൈന' ആമിര്‍ ബഷീറിന്റെ 'ഹാറുദ്' അശ്വിന്‍കുമാറിന്റെ 'ഇന്‍ഷാ അള്ളാ, ഫുട്‌ബോള്‍' തുടങ്ങിയ ഇന്ത്യന്‍ സിനിമകള്‍ ഏഴാമത് ദുബായ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 41 സിനിമകളുടെ ആദ്യ പ്രദര്‍ശനം നടക്കുന്ന ചലച്ചിത്രമേള 19-ന് സമാപിക്കും. | |
|
| |
bharathchandran Active member
Posts : 170 Points : 192 Reputation : 0 Join date : 2010-03-18 Location : Kollam
| Subject: Re: Filim News ...Latest Updates.... Sun Dec 19, 2010 4:46 am | |
| thansk..mangalaseril and thanthoni... | |
|
| |
devan Active member
Posts : 279 Points : 366 Reputation : 1 Join date : 2010-01-11 Location : mavelikkara
| Subject: Re: Filim News ...Latest Updates.... Mon Dec 20, 2010 12:59 am | |
| ഞാന്‍ ഉലകനായകന്‍ അല്ല: കമല്‍ഹാസന്‍[You must be registered and logged in to see this image.] മലയാളവുമായി തനിക്കുളള ബന്ധം മറക്കാന്‍ പറ്റാത്തതാണെന്ന് നടന്‍ കമലഹാസന്‍. തന്റെ പുതിയ ചിത്രമായ മന്‍മഥന്‍ അമ്പിന്റെ പ്രചാരണാര്‍ഥം കൊച്ചിയിലെ ഗോകുലം പാര്‍ക്ക് കണ്‍വന്‍ഷന്‍ സെന്ററില്‍ നടത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം വീടിനോടുള്ളപോലെയുളള ആത്മബന്ധമാണ് മലയാളത്തിനോടുളളത്. ഇതു വെറുമൊരു ഭംഗിവാക്കല്ല. പ്രതിഭകള്‍ക്കുവേണ്ടിയുളള അന്വേഷണം , പ്രത്യേകിച്ചും മലയാളത്തിലെ ഓരോ സിനിമയെക്കുറിച്ചുളള ആലോചനാ സമയത്തും ഉണ്ടാവാറുണ്ട്.
അതിന്റെ ഫലമായാണ് മലയാളത്തിലെ മികച്ച അഭിനേതാക്കളായ കുഞ്ചനും മഞ്ജുപിളളയും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്- അദ്ദേഹം പറഞ്ഞു.
സംസാരിക്കുന്നതിനിടയില്‍ ആളുകള്‍ തന്നെ ഉലകനായകന്‍ എന്ന് വിശേഷിപ്പിക്കുന്നതിനെക്കുറിച്ചും കമല്‍ പ്രതിപാദിച്ചു.
ഉലകനായകന്‍ എന്ന് ആളുകള്‍ തന്നെയെന്തിനാണ് വിളിക്കുന്നതെന്നറിയില്ലെന്നും അതിനുമാത്രമൊന്നും താന്‍ ഇതേവരെ ചെയ്തിട്ടില്ലെന്നും കമല്‍ പറഞ്ഞു. കമലിന്റെ കാണാന്‍ ഗോകുലം പാര്‍ക്കിന് മുന്നില്‍ വന്‍ ജനക്കൂട്ടമാണ് രൂപപ്പെട്ടത്. ഇതില്‍ ഏറെയും യുവാക്കളായിരുന്നുവെന്നത് മറ്റൊരു കാര്യം.
കമലഹാസനുമൊത്ത് അഞ്ചു ചിത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചതു തനിക്ക് കിട്ടിയ സൗഭാഗ്യമാണെന്ന് സസംവിധായകന്‍ കെ.എസ്. രവികുമാര്‍ പറ ഞ്ഞു.
ഗോകുലം ഗോപാലന്‍, നിര്‍മാതാവ് ഉദയനിധി സ്റ്റാലിന്‍, അഭിനേതാക്കളായ കുഞ്ചന്‍, മഞ്ജു പിള്ള, എക്്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ എം. ചെമ്പകമൂര്‍ത്തി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ചെയര്‍മാന്‍ സാബു ചെറിയാന്‍, സിയാദ് കോക്കര്‍, ജോസ് മുണ്ടാടന്‍, പ്രവീണ്‍ എന്നിവര്‍ പരിപാടിയ്‌ക്കെത്തിയിരുന്നു. ചിത്രം ഡിസംബര്‍ 23 ന് ഗോകുലം ഫിലിംസ് കേരളത്തിലെ തിയറ്ററുകളിലെത്തിക്കും | |
|
| |
kannan nair Active member
Posts : 173 Points : 185 Reputation : 0 Join date : 2010-04-02 Age : 45 Location : guruvayoor
| Subject: Re: Filim News ...Latest Updates.... Mon Dec 20, 2010 1:00 am | |
| | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Filim News ...Latest Updates.... Mon Dec 20, 2010 4:59 am | |
| DEC 24thnu Release cheytha chila chitrnagal itha....
1. Manjil virinja Pookkal 2. Manichitrathazhu 3. Devadoothan 4. Kalippattam 5. Praja 6. Oneman Show 7. Pulivaal Kalyanam 8. Kalyanaraman 9. Nammal 10. Kangaroo 11. Palunku 12. Baba Kalyani 13. Ayal Kathayezhutukayanu 14. Aaraam thamburaan
Onnukil Blockbuster allenkil Flop.... | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Filim News ...Latest Updates.... Wed Dec 22, 2010 12:00 am | |
| | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: Filim News ...Latest Updates.... Wed Dec 22, 2010 12:05 am | |
| Ivaloru muthal thanne..thanks..Naayakan..
thilakan odu maathrame ullo ayitham..vinayante padathil abhinayicha naayikamarodu ille.... | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Filim News ...Latest Updates.... Wed Dec 22, 2010 12:16 am | |
| | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: Filim News ...Latest Updates.... Thu Dec 23, 2010 2:09 am | |
| ലക്ഷ്മി - തമിഴകത്ത് ഹരമാകുന്ന മലയാളി നായിക[You must be registered and logged in to see this image.] ഇത് ലക്ഷ്മിദേവി നായര്‍. കോളിവുഡില്‍ ഹരമായി മാറുന്ന പുതിയ നായിക. കഥയുടെയും അവതരണത്തിന്‍റെയും പുതുമ കൊണ്ട് തരംഗം സൃഷ്ടിക്കുന്ന ‘നില്‍ ഗവനി സെല്ലാതേ’ എന്ന ചിത്രത്തിലാണ് ലക്ഷ്മിയുടെ ഗംഭീര പ്രകടനം. സിനിമയും ലക്ഷ്മിയുടെ അഭിനയമികവും തമിഴകത്ത് ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു.
ആനന്ദ് ചക്രവര്‍ത്തി സംവിധാനം ചെയ്ത നില്‍ ഗവനി സെല്ലാതേ ഒരു സൈക്കോ കില്ലറിന്‍റെ കഥ പറയുന്ന ത്രില്ലര്‍ ചിത്രമാണ്. ‘വെണ്ണിലാ കബഡിക്കുഴു’വിന്‍റെ അണിയറപ്രവര്‍ത്തകരാണ് ഈ സിനിമയുടെയും പിന്നില്‍. ഇതൊരു റോഡ് മൂവിയാണ്. അഞ്ചു സുഹൃത്തുക്കള്‍ ചേര്‍ന്നുള്ള ഒരു യാത്രയ്ക്കിടെയുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന്‍റെ കാതല്‍.
പ്രിയ എന്ന കഥാപാത്രത്തെയാണ് ലക്ഷ്മിദേവി നായര്‍ അവതരിപ്പിക്കുന്നത്. പ്രാചീന ക്ഷേത്രങ്ങളെപ്പറ്റിയുള്ള ഗവേഷണത്തിനായി ലണ്ടനില്‍ നിന്നെത്തുന്ന പെണ്‍കുട്ടിയാണ് പ്രിയ. കൂട്ടുകാരുമൊത്ത് പ്രിയ വിദൂരത്തിലുള്ള ഒരു ക്ഷേത്രത്തിലേക്ക് നടത്തുന്ന യാത്രയ്ക്കിടെയാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറുന്നത്.
ചെന്നൈ കെ എം സി ആശുപത്രിയില്‍ ഡോക്ടറായ ലക്ഷ്മിദേവി നായര്‍ മോഡലിംഗിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. നില്‍ ഗവനി സെല്ലാതേ ഹിറ്റായതോടെ ഒട്ടേറെ പുതിയ പ്രൊജക്ടുകളാണ് തമിഴില്‍ ലക്ഷ്മിയെ കാത്തിരിക്കുന്നത്. തനിക്ക് മലയാളത്തില്‍ അഭിനയിക്കാനും താല്‍പ്പര്യമുണ്ടെന്ന് ലക്ഷ്മി മലയാളം വെബ്ദുനിയയോട് പറഞ്ഞു. അമല പോളിനു ശേഷം ലക്ഷ്മിദേവി നായരും തമിഴില്‍ തരംഗമായതോടെ കോളിവുഡില്‍ വീണ്ടും മലയാളി നായികമാരുടെ സുവര്‍ണകാലം ആരംഭിച്ചിരിക്കുകയാണ് | |
|
| |
kannan nair Active member
Posts : 173 Points : 185 Reputation : 0 Join date : 2010-04-02 Age : 45 Location : guruvayoor
| Subject: Re: Filim News ...Latest Updates.... Thu Dec 23, 2010 3:27 am | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Thu Dec 23, 2010 8:42 am | |
| - mangalasseri wrote:
- Ivaloru muthal thanne..thanks..Naayakan..
thilakan odu maathrame ullo ayitham..vinayante padathil abhinayicha naayikamarodu ille.... aaarkkaaa thilakanodu ayitham????? ayaaalu veruthe enthenkilumokke samsaarikkunnathallee........ | |
|
| |
Alexander Active member
Posts : 215 Points : 242 Reputation : 0 Join date : 2010-02-15 Location : Kottayam
| Subject: Re: Filim News ...Latest Updates.... Sat Dec 25, 2010 2:50 am | |
| സ്റ്റാര്‍ ആരാധകനെ കണ്ടെത്തിയ ലീഡര്‍ [You must be registered and logged in to see this image.] പ്രിയനേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ നടന്‍ സലീം കുമാറും. കരുണാകരന്റെ മരണവാര്‍ത്തയറിഞ്ഞ് പോണ്ടിച്ചേരിയിലെ ഷൂട്ടിങ് റദ്ദാക്കിയാണ് മലയാളത്തിന്റെ ചിരിയുടെ തമ്പുരാന്‍ നാട്ടിലേക്ക് മടങ്ങിയിരിക്കുന്നത്.
കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ നമ്മുടെ നേതാവ് ഇതാണെന്ന് കരുണാകരനെ ചൂണ്ടി അച്ഛന്‍ പറഞ്ഞുകൊടുത്തപ്പോള്‍ മുതലാണ് സലീമിന്റെ മനസ്സില്‍ ലീഡര്‍ കയറക്കൂടിയത്. സിനിമയിലെത്തി പ്രശസ്തനായ ശേഷം കരുണാകരനെ നേരില്‍ കാണാനും പരിചയപ്പെടാനും കഴിഞ്ഞില്ല. എന്നാല്‍ ഒപ്പമുള്ളവരെ തിരിച്ചറിയുന്ന ആശ്രിതവത്സലനായ ലീഡര്‍ ലേശം വൈകിയാണെങ്കിലും തന്റെ സ്റ്റാര്‍ ആരാധകനെ കണ്ടെത്തി.
സലീമിന്റെ പിതാവ് ഉറച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. കരുണാകരന്റെ യോഗങ്ങളിലെല്ലാം അദ്ദേഹവുമുണ്ടാകും. കൂടെ കൊച്ചു സലീമിനെയും ആ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂട്ടുമായിരുന്നു. തിരിച്ചറിവില്ലാത്ത പ്രായത്തില്‍ തന്നെ ലീഡറെ കണ്ടുവളര്‍ന്ന സലീമിന് പതുക്കെ ആ നേതാവ് ആവേശമായി മാറുകയായിരുന്നു. പിന്‍കാലത്ത് മിമിക്രി വേദിയില്‍ ലീഡറെ അതേ ഗാംഭീര്യത്തോടെ അവതരിപ്പിയ്ക്കാന്‍ സലീമിനെ സഹായിച്ചത് ഓര്‍മ്മയിലുള്ള കരുണാകരന്റെ പ്രസംഗങ്ങളായിരുന്നു. പക്ഷേ മിമിക്രിക്കാര്‍ കരുണാകരനെ മോശമായി അവതരിപ്പിച്ചിപ്പോള്‍ അവരെ എതിര്‍ക്കാനും നടന്‍ തയാറായി.
സിനിമയിലെത്തി പ്രശസ്തനായ ശേഷം സലീം കുമാറിന് ലീഡറെ നേരില്‍കാണാനും പരിചയപ്പെടാനും സാധിച്ചിരുന്നില്ല. അങ്ങനെയിരിക്കെ വാഹനാപകടത്തില്‍പ്പെട്ട് കരുണാകരന്‍ ആശുപത്രിയില്‍ കഴിയുന്ന കാലത്ത് സലീമിന് വന്നൊരു ഫോണ്‍ പ്രിയ നേതാവിന്റെയായിരുന്നു. തനിയ്ക്കിങ്ങനെയൊരു ആരാധകനുള്ള കാര്യം മറ്റുള്ളവര്‍ പറഞ്ഞാണ് അറിഞ്ഞതെന്ന് പറഞ്ഞുകൊണ്ടായിരുന്നു അന്ന് കരുണാകരന്‍ സംഭാഷണം ആരംഭിച്ചത്. പിന്നീട് ഇരുവരും ഫോണിലൂടെ ബന്ധം തുടര്‍ന്നു പോന്നു.
പോണ്ടിച്ചേരിയിലെ ലൊക്കേഷനില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിയ സലീം കുമാര്‍ വെള്ളിയാഴ്ച രാത്രിയോടെ പറവൂരിലുള്ള വീട്ടിലെത്തും. ശനിയാഴ്ച രാവിലെ തൃശൂരിലെത്തി ലീഡറെ അവസാനമായി കാണാനും അന്ത്യാഞ്്ജലി അര്‍പ്പിയ്ക്കുമാനാണ് സലീം തീരുമാനിച്ചിരിയ്ക്കുന്നത്. | |
|
| |
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: Filim News ...Latest Updates.... Mon Dec 27, 2010 10:26 am | |
| ആരാധകരെ നിലയ്ക്ക്‌നിര്‍ത്താന്‍ അജിത്ത്[You must be registered and logged in to see this image.]ആരാധകഭ്രാന്ത് മൂത്ത് പരിധിവിടുന്ന ഫാന്‍സുകാര്‍ക്കെതിരെ സൂപ്പര്‍താരം അജിത്ത് രംഗത്ത്. ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഫോട്ടോയെടുക്കണമെന്നാവശ്യപ്പെട്ട് ആരാധകര്‍ എത്തരുതെന്നും അവരുടെ കുടുംബചടങ്ങുകളിലെ ഇന്‍വിറ്റേഷനുകളില്‍ തന്റെ പേര് ഉപയോഗിക്കരുതെന്നുമാണ് അജിത്ത് വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെടുന്നത്
ലൊക്കേഷനുകളിലെത്തി ഷൂട്ടിങ് തടസ്സപ്പെടുത്തിക്കൊണ്ട് സ്‌നേഹവും ആരാധനയും പ്രകടിപ്പിയ്ക്കുന്നത് നിര്‍ത്തണമെന്നും അജിത്ത് പറയുന്നു. ഫാന്‍സിനെ മുന്‍നിര്‍ത്തി ഗുണമുണ്ടാക്കാന്‍ തനിയ്ക്ക് താത്പര്യമില്ല. അവര്‍ സ്വന്തം കുടുംബകാര്യങ്ങളില്‍ ശ്രദ്ധിയ്ക്കണം.
ശല്യം തുടര്‍ന്നാല്‍ ഫാന്‍സ് അസോസിയേഷനുകള്‍ അവസാനിപ്പിയ്ക്കുന്നതിനെപ്പറ്റി ആലോചിയ്ക്കുമെന്നും അജിത്ത് മുന്നറിയിപ്പ് നല്‍കുന്നു | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: Filim News ...Latest Updates.... Tue Dec 28, 2010 2:09 am | |
| സദ സഖാവിനെ തേടുന്നു [You must be registered and logged in to see this image.] ശുഭപ്രതീക്ഷകളോടെയാണ് അന്യന്‍ ഫെയിം സദ 2011നെ നോക്കിക്കാണുന്നത്. നടിയുടെ രണ്ട് തമിഴ് ചിത്രങ്ങള്‍ 2011 തുടക്കത്തില്‍ ത്‌നനെ തിയറ്ററുകളിലെത്തും. കന്നഡയില്‍ രവിചന്ദ്രന്‍ നായകനാവുന്ന മല്ലികാര്‍ജ്ജുന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുകയുമാണ് നടി. ഷൂട്ടിങ് പൂര്‍ത്തിയായ സദയുടെ രണ്ട് ബോളിവുഡ് സിനിമകളും വൈകാതെ തിയറ്ററുകളിലെത്തുമെന്നാണ് കരുതപ്പെടുന്നത്.
എന്നാലിതൊന്നുമല്ല തന്റെ ജീവിതത്തിലേക്കൊരു സഖാവിനെ 2011ല്‍ കണ്ടെത്താമെന്നാണ് സദയുടെപ്രതീക്ഷ. ഒറ്റയ്ക്ക് ജീവിച്ചുമടുത്തുവെന്നും ഇനിയൊരു വിവാഹമൊക്കെയാകാമെന്നുമാണ് നടിയുടെ നിലപാട്.
എന്നാല്‍ ഭാവിവരനെപ്പറ്റി സദയോട് ചോദിച്ചാലോ ഉത്തരം ലേശം കണ്‍ഫ്യൂഷനുണ്ടാക്കും. ഋത്വിക് റോഷന്റെ വ്യക്തിത്വം, ഷാരൂഖ് ഖാന്റെ കൃസൃതിത്തരം, ടോം ക്രൂസിന്റെ പൗരുഷം എന്നിങ്ങനെയൊക്കെയാണ് വരന് വേണ്ട ഗുണങ്ങളായി സദ കണ്ടെത്തിയിരിക്കുന്നത്.
ശങ്കറിന്റെ അന്യനിലൂടെ ഗ്ലാമര്‍താരമായി മാറിയ സദ മൊഹമ്മദ് സെയ്ദ് എന്ന മഹാരാഷ്ട്രക്കാരി നോവല്‍ എന്ന മലയാളത്തിലും ഭാഗ്യം പരീക്ഷിച്ചിരുന്നു | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Filim News ...Latest Updates.... Tue Dec 28, 2010 3:53 am | |
| | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Filim News ...Latest Updates.... Tue Dec 28, 2010 3:54 am | |
| | |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: Filim News ...Latest Updates.... Tue Dec 28, 2010 5:39 am | |
| thanks neelakandan and Naayakan... | |
|
| |
innachan Active member
Posts : 114 Points : 132 Reputation : 0 Join date : 2010-03-27 Age : 44 Location : thrissur
| Subject: Re: Filim News ...Latest Updates.... Tue Dec 28, 2010 6:50 am | |
| | |
|
| |
ombhatia Active member
Posts : 313 Points : 355 Reputation : 5 Join date : 2010-02-13
| Subject: Re: Filim News ...Latest Updates.... Wed Dec 29, 2010 10:53 am | |
| | |
|
| |
devan Active member
Posts : 279 Points : 366 Reputation : 1 Join date : 2010-01-11 Location : mavelikkara
| Subject: Re: Filim News ...Latest Updates.... Thu Dec 30, 2010 3:05 am | |
| കാവലാനെ ജയ സ്വന്തമാക്കും [You must be registered and logged in to see this image.] പൊങ്കലിന് തിയറ്ററുകളിലെത്തുന്ന വിജയ് ചിത്രം കാലവാന്‍ ജയ ടിവി വാങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. വിജയ് ജയലളിത പാളയത്തിലേക്ക് പോകുമെന്ന സൂചനകള്‍ക്കിടെയാണ് ഈ വാര്‍ത്ത പുറത്തുവന്നിരിയ്ക്കുന്നത്.
സാറ്റലൈറ്റ് റേറ്റ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ഇതില്‍ ഉടന്‍ തീരുമാനമാവുമെന്ന് ജയ ടിവിയുമായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു. ജനുവരി 14നാണ് വിജയ് യുടെ ഭാവി തന്നെ നിര്‍ണയിക്കപ്പെട്ടേക്കാവുന്ന കാവലാന്‍ റിലീസ് ചെയ്യുന്നത്.
വിജയ്‌യുടെ പിതാവ് ഈയിടെ ജയലളിതയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തിയത് വന്‍വാര്‍ത്തയായി മാറിയിരുന്നു. അടുത്തുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ് ജയലളിതയ്ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് വരെ ഇതിന് ശേഷം അഭ്യൂഹങ്ങള്‍ പരന്നു. ഇപ്പോള്‍ കാവലാന്‍ ജയ ടിവി വാങ്ങുമെന്ന് വ്യക്തമായതോടെ ബന്ധം കൂടുതല്‍ ശക്തമാവുന്നതിന്റെ സൂചനകളായാണ് വിലയിരുത്തപ്പെടുന്നത് | |
|
| |
avatar Active member
Posts : 149 Points : 165 Reputation : 0 Join date : 2010-04-03 Age : 94 Location : Pandora
| Subject: Re: Filim News ...Latest Updates.... Thu Dec 30, 2010 5:14 am | |
| | |
|
| |
roshanpeter Active member
Posts : 313 Points : 367 Reputation : 3 Join date : 2010-01-10 Location : Kayamkulam
| Subject: Re: Filim News ...Latest Updates.... Fri Dec 31, 2010 12:24 am | |
| കാവലാന്‍ വെറും 70 തിയറ്ററുകളില്‍ [You must be registered and logged in to see this image.] കാവലാനിലൂടെ കോളിവുഡില്‍ ശക്തമായി തിരിച്ചെത്താനൊരുങ്ങുന്ന വിജയ്‌യ്ക്ക് വീണ്ടും തിരിച്ചടി. പൊങ്കലിന് റിലീസ് തീരുമാനിച്ചിരിയ്ക്കുന്ന കാവലാന്‍ തമിഴ്‌നാട്ടില്‍ വെറും 70 തിയറ്ററുകളില്‍ മാത്രം റിലീസ് ചെയ്യുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിജയ്‌യും തിയറ്ററുടമകളും തമ്മിലുള്ള ശീതസമരമാണ് ഇതിനിടയാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാവ് ശക്തി ചിദംബരം 400 സെന്ററുകളിലെങ്കിലും കാവലാന്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ പരാതികള്‍ കേള്‍ക്കാനും പരിഹരിയ്ക്കാനും തയാറാവാത്ത വിജയ്‌യുടെ ചിത്രം റിലീസ് ചെയ്യില്ലെന്ന നിലപാടിലാണ് തമിഴ്‌നാട്ടിലെ ഭൂരിപക്ഷം തിയറ്റര്‍ ഉടമകളും. സുറ ഉണ്ടാക്കിവെച്ച നഷ്ടത്തെ ചൊല്ലിയാണ് വിജയ്‌യും തിയറ്റര്‍ ഉടമകളും തമ്മില്‍ തെറ്റിയത്.
മലയാള സിനിമകള്‍ തന്നെ 125 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുന്ന കാലത്താണ് കാവലാന്‍ നേരിടുന്ന പ്രതിസന്ധി വ്യക്തമാവുക. വിജയ് യുടെ അവസാന ചിത്രമായ വേട്ടൈക്കാരന് കേരളത്തില്‍ പോലും നൂറിന് മേല്‍ സെന്ററുകളില്‍ റിലീസ് ചെയ്തിരുന്നു.
അവസാന നിമിഷത്തില്‍ എന്തെങ്കിലും ഒത്തുതീര്‍പ്പുകള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് വിജയ് | |
|
| |
Sponsored content
| Subject: Re: Filim News ...Latest Updates.... | |
| |
|
| |
| Filim News ...Latest Updates.... | |
|