| thilakan.........................news | |
|
+30appukuttan velayudhan manikandan saivar shyam narendrannair perumal bellari raja Alexander nishpakshan kannan nair menon kiwi willy machan smitha M.R.P thalathil dineshan mohan.thomas avatar real hero suku naayakan mangalasseri MANNADIYAR dracula mohan vettukuzhi yeldo987 thanthonni 34 posters |
|
Author | Message |
---|
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Mon Jan 17, 2011 3:54 pm | |
| ingerude oru padathinte poster kandaarunnu....
ACHAN ennoo APPOOPPAN ennooo..........
enthaayi.....
valla vivaravum undo???? | |
|
| |
thalathil dineshan Active member
Posts : 189 Points : 205 Reputation : 0 Join date : 2010-05-02 Age : 50 Location : Mumbai
| Subject: Re: thilakan.........................news Tue Jan 18, 2011 1:24 am | |
| Abhinaya shehsi ulla oru nadane abhinayikkan sammathikkatha kure pramanimaar..ivareyokke enthaanaavo vilikkendathu | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Tue Jan 18, 2011 4:14 pm | |
| PRAMAANIyennoo NAATTURAJAVennoo enthu venelum vilichoo........
abhinayikkaaanulla kazhivu aaarude melum enthum vilichu parayaanulla licence aaayi kaaanaathirunnaaal ayaalkku kollaaam... | |
|
| |
Alexander Active member
Posts : 215 Points : 242 Reputation : 0 Join date : 2010-02-15 Location : Kottayam
| Subject: Re: thilakan.........................news Tue Jan 18, 2011 10:10 pm | |
| ee paavathinu enthokkeyo preshnagla okke undu...illatha kaaryangal palathum sankalppikkukayaanu... adhathinte prayathe nammal bahumanikkendathaanu... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Sat Jan 29, 2011 11:17 am | |
| VINAYANum AYAALum aaaanu malayaala cinema ennu ayaalu karuthunu... | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 35 Location : moovattupuzha
| Subject: Re: thilakan.........................news Sat Jan 29, 2011 1:47 pm | |
| Vinayan te adutha cinema varunnundennu ketallo..enthaayennu ..arinjo..? | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Sat Jan 29, 2011 4:36 pm | |
| shooting nadakkunnennu thonnunnu............
RAGHUVINTE SWANTHAM RASIYA ennaanu name....
story kettappo orma vannathu PRANAYANILAAVU aaanu.... | |
|
| |
kannan nair Active member
Posts : 173 Points : 185 Reputation : 0 Join date : 2010-04-02 Age : 45 Location : guruvayoor
| Subject: Re: thilakan.........................news Sun Jan 30, 2011 1:48 am | |
| Reghuvinte swantham rasiya adichu maattal aanenu..ee forum il thanne evideyo vaayichay=thaayi oorkkunnu... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Mon Jan 31, 2011 1:29 am | |
| adichu maattalonnumaayirikkilla.....
ayaaalde thanne PRANAYANILAAVU veendum name change cheythennu thonnunnu.......
athil work cheytha oru artist paranjathu PRANAYA NILAVU, WAR & LOVE okke pakarthiyittundennaanu...
shooting ellaam kazhinjathre... dubbing nadakkanoonnaanu kettathu.. | |
|
| |
machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| Subject: Re: thilakan.........................news Mon Jan 31, 2011 11:23 am | |
| ee kakshi adichu maattal nte oru usthad thanne alle... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Mon Jan 31, 2011 6:45 pm | |
| swantham padam thanne copy adikkunnu.... | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: thilakan.........................news Mon Jan 31, 2011 11:53 pm | |
| Aaryu Vinayano...?
Addhahthe padam cheyyan ivide ulla chila abhinava thaara raajakkanmaar sammathikkunnilla ennullathalle sathyam../? | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Tue Feb 01, 2011 12:37 am | |
| athukondaaano caappy adikkunne???? | |
|
| |
nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: thilakan.........................news Tue Feb 01, 2011 1:44 am | |
| ഓസ്കാര്‍ കിട്ടുന്ന റോള്‍ ആണെങ്കിലും ഇനി സിനിമ യിലെക്കില്ല -- തിലകന് [You must be registered and logged in to see this image.] ഓസ്കാര്‍ കിട്ടുന്ന വേഷമാണെങ്കില്‍ കൂടി മാപ്പ് പറഞ്ഞിട്ട് സിനിമ യിലേക്ക് വരാന്‍ തയ്യാറല്ലെന്ന് നടന് തിലകന് വ്യക്തമാക്കി. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ മാപ്പ് പറയേണ്ടതുള്ളു..അന്നും ഇന്നും സിനിമ യോട് പ്രതിപത്തി ഇല്ല .നാടകം ആണ് സാഹിത്യത്തില്‍ ഏറ്റവും മൂര്‍ച്ചയുള്ള ആയുധം .നാടകത്തില്‍ സജീവമാകുമ്പോള്‍.തനിക്കു സന്തോഷം തിരിച്ചു കിട്ടുന്നു..തിരുനക്കര മൈതാനത് ദര്‍ശന പുസ്തക മേളയോട് അനുബന്ധിച്ചുള്ള സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തിലകന് .ദര്‍ശന നാടകോല്സവതിലെ മികച്ച നാടകങ്ങള്‍ക്കുള്ള പുരസ്ക്കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു..ദര്‍ശന യുടെ ഡയറക്ടര്‍ ആയ ഫാ.തോമസ് പുതുശ്ശേരി തിലകനെ പൊന്നാട അണിയിച്ചു ആദരിച്ചു . നിരവധി നാടകങ്ങള്‍ക്ക് രംഗപടം സംവിധാനം ചെയ്തിട്ടുള്ള അര്ടിസ്റ്റ് സുജാതന്‍ ഇ തിലകന് പൊന്നാട അണിയിച്ചു ആദരിച്ചു. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Wed Feb 02, 2011 12:51 am | |
| hahahaaa..............
OSCAAARoo??????????
ingerude bhraaanthu ithuvare maaariyillee??????? | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: thilakan.........................news Fri Mar 04, 2011 4:19 pm | |
| ഷമ്മി തിലകനോട് ആര്‍ക്കാണ് വിരോധം? [You must be registered and logged in to see this image.] തിലകന് എന്ന നടനോട് 'അമ്മ' സംഘടനയും ഫെഫ്കയുമൊക്കെ രോഷം കൊള്ളുന്നത് മനസിലാക്കാം. സൂപ്പര്‍ താരങ്ങളോട് തിലകനുള്ള പുച്ഛം പലപ്പോഴും നമ്മള് കണ്ടതും കേട്ടതുമാണ്. അതുപോലെ ഫെഫ്കയുടെ തലപ്പത്തുള്ള സംവിധായകരോടുംതിലകന് പെരുമാറുന്നതെങ്ങനെയെന്ന് നമുക്കറിയാം. അവരില്‍ പലരും തിലകനെവച്ച് പണ്ടൊന്നാന്തരം ചിത്രങ്ങള്‍ ഒരുക്കിയവരാണെങ്കിലും നേരില്‍ കണ്ടാല്‍ ഇന്ന് കടിച്ചുകീറും, എന്നതാണവസ്ഥ. കാര്യങ്ങള്‍ ഇങ്ങനെയായതിനാല്‍ സൂപ്പര്‍താര ചിത്രങ്ങളില്‍നിന്നും ഫെഫ്കക്കാരുടെ ചിത്രങ്ങളില്‍നിന്നും തിലകന് മാറ്റിനിര്‍ത്തപ്പെടുക സ്വാഭാവികം. ഇങ്ങനെ മാറ്റിനിര്‍ത്തിയാലും തിലകന് ഒന്നു രണ്ട് വേഷങ്ങളെങ്കിലും വര്‍ഷംതോറും ലഭിക്കാന്‍ വിനയനും അലിഅക്ബറുമൊക്കെ സഹായിക്കും. അവര്‍ തിലകന് മസ്റ്റായും വേഷങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പ്. പക്ഷേ തിലകനും മുഖ്യധാരാ സിനിമാക്കാരും തമ്മിലുള്ള അകല്ച്ചയ്ക്കിടെ ബലിയാടായിപ്പോയ ഒരു പാവത്താനുണ്ട്, ആരെന്നോ? ഷമ്മി തിലകന്.
മലയാളത്തിലിന്ന് നടക്കുന്ന ഒരു ചിത്രത്തിലും ഷമ്മിയില്ല. നമ്മുടെ സിനിമയില്‍ ഇത്രമാത്രം അവഗണിക്കപ്പെടേണ്ട നടനൊന്നുമല്ല ഷമ്മി തിലകന്. നല്ല പ്രകടനം. നല്ല ശബ്ദം. നല്ല ശബ്ദനിയന്ത്രണം. ഷമ്മി അഭിനയിച്ച വേഷങ്ങളൊക്കെ അതു തെളിയിച്ചതാണ്. പ്രത്യേകിച്ച് പ്രതിനായകവേഷങ്ങളില്‍. അമ്മ സംഘടനയ്ക്കുവേണ്ടി ദിലീപ് നിര്‍മിച്ച 'ട്വന്റി ട്വന്റി'യില്‍വരെ നാം അതു കണ്ടതാണ്. എന്നിട്ടുമെന്തോ ഷമ്മിക്കിപ്പോള് വേഷമില്ല. തിലകനോടുള്ള ദേഷ്യം ഷമ്മിയോടാണോ പലരും തീര്‍ക്കുന്നത് എന്നു തോന്നും ഈ അവഗണന കണ്ടാല്‍. മിക്ക സിനിമകളും പ്രതികാരത്തിന്റെ കഥപറയുന്നവയാണ്. അതിന് കണ്ടെത്തുന്ന വഴികളാണ് മിക്ക ചിത്രങ്ങളുടെയും പ്രമേയം. ആ കഥകള്‍ മെനയുന്ന സിനിമാക്കാര് തിലകനോട് പ്രതികാരം ചെയ്യുന്നത് മകനെ അവഗണിച്ചാവുന്നതില് ഒരു കാവ്യനീതിയുമില്ല. [You must be registered and logged in to see this link.] | |
|
| |
bellari raja Active member
Posts : 213 Points : 233 Reputation : 0 Join date : 2010-03-22 Location : Thironthoram
| Subject: Re: thilakan.........................news Tue Mar 29, 2011 4:55 pm | |
| ദേഹാസ്വസ്ഥ്യം:തിലകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു [You must be registered and logged in to see this image.] തിരുവനന്തപുരം: നാടകം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നടന് തിലകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചിറയിന്‍കീഴ് ശാര്‍ക്കര ദേവീക്ഷേത്രത്തില്‍വച്ചാണ് തിലകന് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. ഉടന്‍ തന്നെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്കുശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. | |
|
| |
perumal New Member
Posts : 69 Points : 71 Reputation : 0 Join date : 2011-01-02 Location : Malappuram
| Subject: Re: thilakan.........................news Wed Apr 20, 2011 2:48 am | |
| വിനയന്റെ സിനിമയില്‍ ഇനിയും അഭിനയിക്കും -തിലകന് [You must be registered and logged in to see this image.]കൊച്ചി: വിനയന്റെ സിനിമയില്‍ അഭിനയിച്ചതിനാണ് ഫെഫ്ക തന്നെ വിലക്കിയതെന്നും തുടര്‍ന്നും വിനയന് സിനിമകളില്‍ അഭിനയിക്കുമെന്നും നടന് തിലകന്. വിനയന് സംവിധാനം ചെയ്ത 'രഘുവിന്റെ സ്വന്തം റസിയ' എന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ റിലീസ് ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു തിലകന്. വിനയന് ചിത്രത്തില്‍ അഭിനയിച്ചാല്‍ വീണ്ടും വിലക്കുമോ എന്നറിയണം. ആരോഗ്യപ്രശ്നങ്ങള്‍ പരിഗണിച്ച് വിലക്ക് നീക്കിയെന്നാണ് ഫെഫ്ക പറയുന്നത്.
ഇപ്പോഴാണോ ഫെഫ്ക തന്റെ ആരോഗ്യനിലയെക്കുറിച്ച് അറിയുന്നതെന്നും തിലകന് ചോദിച്ചു. ഹോട്ടല്‍ റിനൈസന്സില് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വയലാര്‍ രവി, കാനം രാജേന്ദ്രന് നല്‍കിയാണ് ഓഡിയോ സിഡി പ്രകാശനം ചെയ്തത്. സംഗീതപ്രതിഭ രവീന്ദ്രന് മാസ്റ്ററുടെ മകന് സാജന് മാധവാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ആര്.കെ.ദാമോദരനും വിനയനും ചേര്‍ന്നാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. സംവിധായകന് വിനയന്, നായിക മേഘ്ന, നായകന് മുരളീകൃഷ്ണന് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: thilakan.........................news Thu Apr 21, 2011 3:25 pm | |
| തിലകന് സഞ്ചരിച്ച കാര്‍ ഇടിച്ച് രണ്ട് മരണം [You must be registered and logged in to see this image.] നടന് തിലകന് സഞ്ചരിച്ച കാര്‍ ഓട്ടോയുമായി കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. വണ്ടൂര്‍ മുണ്ടിയേംകാവില് ഫിറോസ് ഖാന്റെ മക്കളായ ഫര്സീന്, ഫാത്തിമ എന്നിവരാണ് മരിച്ചത്. ഫിറോസ് ഖാനെയും ഭാര്യയെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെത്തുടര്‍ന്ന് തിലകന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. അദ്ദേഹത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫിറോസും കുടുംബവും ബന്ധുവീട്ടിലേക്കുള്ള യാത്രയിലായിരുന്നു. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Thu Apr 21, 2011 7:33 pm | |
| | |
|
| |
narendrannair Active member
Posts : 237 Points : 278 Reputation : 1 Join date : 2010-01-31 Age : 43 Location : cochin
| Subject: Re: thilakan.........................news Sun Apr 24, 2011 5:13 pm | |
| നടന് തിലകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
പാണ്ടിക്കാട്: നടന് തിലകനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. കഴിഞ്ഞ വ്യാഴാഴ്ച പാണ്ടിക്കാട് ഹൈസ്കൂളില്പ്പടിയില് തിലകന് ഓടിച്ച കാര്‍ ഓട്ടോയില്‍ ഇടിച്ചു രണ്ടു പിഞ്ചു സഹോദരങ്ങള്‍ മരിച്ച കേസിലാണ് അദ്ദേഹം ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ പാണ്ടിക്കാട് സി.ഐ: എം.ഐ. ഷാജിക്കു മുമ്പാകെ ഹാജരായത്.
പെരിന്തല്‍മണ്ണ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാകാമെന്ന ഉറപ്പിന്മേലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മക്കളായ ഷമ്മി തിലകന്, ഷാജി തിലകന് എന്നിവരുടെ ജാമ്യത്തിലാണു തിലകനെ വിട്ടയച്ചത്. അഡ്വ. കെ.ടി. ഉമ്മര്‍ തിലകനോടൊപ്പം ഹാജരായി. അശ്രദ്ധയോടെ അമിത വേഗതയില്‍ വാഹനം ഓടിച്ച് മനുഷ്യജീവന് അപകടപ്പെടുത്തിയതിനാണു തിലകനെതിരേ കേസെടുത്തത്. തിലകന് പിന്നീട് നിലമ്പൂരിലെ ഷൂട്ടിംഗ് ലൊക്കെഷനിലേക്കു പോയി | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: thilakan.........................news Wed May 25, 2011 4:47 pm | |
| ഇന്ത്യന്‍ റുപ്പിയിലൂടെ വീണ്ടും തിലകന് [You must be registered and logged in to see this image.] ഫെഫ്കയുടെ വിലക്ക് നീങ്ങിയ തിലകന് വീണ്ടും മുഖ്യധാരയിലേക്ക്. രഞ്ജിത്തിന്റെ ചിത്രത്തിലൂടെയാണ് തിലകന് വീണ്ടും സജീവമാകുന്നത്. രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഇന്ത്യന്‍ റുപ്പീ എന്ന ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു വേഷത്തിലൂടെയാണ് തിലകന് വീണ്ടും പ്രമുഖ സംവിധായകരിലൊരാളുടെ ചിത്രത്തില്‍ വീണ്ടുമെത്തുന്നത്. വിലക്ക് നിലനിന്നിരുന്ന കാലത്ത് വിനയന് ചിത്രങ്ങളായിരുന്നു തിലകന്റെ പ്രധാന തട്ടകം.
പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ സുരേഷ് ഗോപിയും ഒരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രഞ്ജിത്ത് ചിത്രത്തില്‍ തിലകനും സുരേഷ്ഗോപിയും ഒരുമിച്ച് ആദ്യമായിട്ടാണ്. നേരത്തെ രഞ്ജിത്ത് രചന നിര്‍വഹിച്ച സമ്മര്‍ ഇന്‍ ബത് ലഹേം എന്ന ചിത്രത്തില്‍ സുരേഷ് ഗോപി നായകനായിട്ടുണ്ട്.
ചിത്രത്തില്‍ മാധവ മേനോന് എന്ന ശക്തമായ കഥാപാത്രത്തെയാണ് തിലകന് നല്‍കിയിരിക്കുന്നത്. റിമ കല്ലിങ്കല്‍, റോമ എന്നിവരാണ് നായികമാര്‍. ടിനി ടോം, ഇന്നസെന്റ്, മാമുക്കോയ, കല്പന, ബാബുരാജ് എന്നിവരും അഭിനേതാക്കളായുണ്ട്.ഇന്ത്യന്‍ റുപ്പീ നിര്‍മിക്കുന്നത് പൃഥിയുടെ ഉടമസ്ഥയിലുള്ള ആഗസ്റ്റ് സിനിമയും രഞ്ജിത്തിന്റെ ക്യാപ്പിറ്റോള്‍ തിയറ്ററും ചേര്‍ന്നാണ്. courtesy : [You must be registered and logged in to see this link.] | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: thilakan.........................news Fri Sep 09, 2011 2:13 pm | |
| അന്ന് തീര്‍ന്നതാണ് എന്റെ ഓണാഘോഷം: തിലക [You must be registered and logged in to see this image.] ജീവിതം ഒരു അപാരസാഗരമാണ്. തിരമാലകള്‍ ആഞ്ഞടിക്കും, പാടും, തേങ്ങിക്കരയും. തീരത്ത് ഭയന്ന് നില്‍ക്കരുത്. ആഴത്തിലേയ്ക്ക് എടുത്ത് ചാടുക. പൊങ്ങിവന്നില്ലെന്ന് വരാം. വന്നാല്‍, കൈയില്‍ മുത്തുണ്ടായിരിക്കും. - മലയാളത്തിലെ മഹാനടന് സംസാരിച്ച് തുടങ്ങുകയാണ്. മേല്‍പ്പറഞ്ഞ വാക്യങ്ങള്‍ 'തീ’ എന്ന നാടകത്തിന് വേണ്ടി തിലകനെഴുതിയതാണ്.
ഓണത്തെപ്പറ്റി ഒരു അഭിമുഖം മലയാളം വെബ്ദുനിയയ്ക്ക് തരണമെന്ന് വിളിച്ചുപറഞ്ഞപ്പോള്‍ 'എനിക്ക് ഓണാഘോഷങ്ങളൊന്നുമില്ല' എന്നാണ് തിലകന് പറഞ്ഞത്. 15 മിനിറ്റിനുള്ളില്‍ തീര്‍ത്തേക്കാം എന്ന് പറഞ്ഞപ്പോഴാണ് സമ്മതിച്ചത്. എന്നാല്‍ രണ്ടരമണിക്കൂറിലധികം ഞങ്ങളോട് സംസാരിച്ചിരിക്കാന്‍ അദ്ദേഹം തയാറായി. അനുഭവങ്ങളുടെ തീയും തിരതള്ളലും തിലകന് ഞങ്ങളുമായി പങ്ക് വയ്ക്കുകയായിരുന്നു.
ഓണം ആഘോഷിക്കാത്തതിന്റെ കാരണങ്ങളെക്കുറിച്ച് തിലകന് സംസാരിക്കുന്നു:
ഓണം എനിക്ക് ആഘോഷമല്ല. ഇത് ഞാന്‍ പലയിടത്തും പറഞ്ഞിട്ടുള്ളതാണ്. പണ്ട് ആഘോഷിക്കുമായിരുന്നു. അന്ന് ഓണക്കാലത്ത് വീട്ടിലെല്ലാവരും ഒത്തുചേരുന്ന സമയമാണ്. ആ ഒത്തുചേരല്‍ ഒരു രസമാണ്. ഇത്തരം ഒത്തുചേരലിന് ഹിന്ദിയില്‍ മെഹ്ഫില്‍ എന്നാണ് പറയുക. ഓണത്തിന്റെ ദിവസം അച്ഛന് മദ്യപിയ്ക്കും. ഞാനാണ് അച്ഛനുവേണ്ടി മദ്യം വാങ്ങിക്കൊണ്ട് വന്നിരുന്നത്. ഒരു കുപ്പി എനിക്കും തരും. അച്ഛനാണ് എന്നെ മദ്യം സേവിയ്ക്കാന്‍ പഠിപ്പിച്ചത്.
എനിക്ക് 19 വയസുള്ളപ്പോഴത്തെ കാര്യമാണ്. കോളജില്‍ നിന്ന് എന്നെ പുറത്താക്കി. കാരണമൊക്കെ മുമ്പ് പലയിടത്തും എഴുതിയിട്ടുണ്ട്. കോളജില്‍ നിന്ന് പുറത്തായതോടെ വീട്ടില്‍ ഞാന്‍ ഒറ്റപ്പെട്ടതുപോലെ. അമ്മ പലപ്പോഴും കുത്തുവാക്കുകള്‍ പറയും. അച്ഛനും ദേഷ്യമുണ്ട്, പഠിക്കാന്‍ വിട്ടിട്ട് പഠിക്കാതെ വന്നിരിക്കുകയല്ലേ.
എനിക്കും ഒറ്റപ്പെടല്‍ അസഹ്യമായിത്തോന്നി. അങ്ങനെയാണ് ഹിന്ദി പഠിക്കാന്‍ ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ ചേരുന്നത്. രണ്ട് വര്‍ഷത്തെ കോഴ്സാണ്. കോഴ്സ് കഴിയാറായി. ഇതു വരെ ഫീസടച്ചത് വീട്ടില്‍ നിന്ന് ചെറിയ തുകകള്‍ മോഷ്ടിച്ചാണ്. ഇനി അവസാന പരീക്ഷയാണ്. അറുപത് രൂപ ഫീസടച്ചെങ്കിലേ പരീക്ഷ എഴുതാന്‍ പറ്റൂ. എനിക്ക് എന്ത് ചെയ്യണമെന്നറിയില്ല. വീട്ടില്‍ ചോദിക്കാന്‍ പറ്റില്ല. മോഷ്ടിക്കാനും പറ്റില്ല. 60 രൂപ അന്നൊരു വലിയ തുകയാണ്. അത് മോഷ്ടിക്കുക എന്ന് പറഞ്ഞാല്‍, മനസ്സനുവദിക്കുന്നില്ല | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: thilakan.........................news Fri Sep 09, 2011 2:15 pm | |
| [You must be registered and logged in to see this image.] അച്ഛന്റെ ഒരു സുഹൃത്തിനോട് പണം ചോദിച്ചു. ഞാന്‍ ചോദിച്ചാല്‍ അഞ്ച് പൈസ കൊടുത്തുപോകരുതെന്ന് അച്ഛന് പറഞ്ഞിട്ടുണ്ടത്രെ. രക്ഷയില്ല. ഫീസടയ്ക്കേണ്ട സമയം കഴിഞ്ഞു. ആകെ നിരാശനായി തിരിച്ചുപോകുമ്പോള്‍ വഴിയിലൊരുവീട്ടില്‍ നിന്ന് പാട്ട് കേട്ടു. ഞാന്‍ അവിടെ കയറി. നാടകത്തിന്റെ റിഹേഴ്സലാണ്.
അതിലെ നായകന്റെ അഭിനയം തീരെ ശരിയാകുന്നില്ല. അയാളെ മാറ്റണമെന്ന് റിഹേഴ്സല്‍ ക്യാമ്പില്‍ അഭിപ്രായം ഉയര്‍ന്നു. റിഹേഴ്സലിന് വേണ്ടി പെട്രോള്‍മാക്സ് കൊടുത്ത ആളായതുകൊണ്ട് മാറ്റാന്‍ ബുദ്ധിമുട്ടുണ്ട്. അതിന്റെ പേരില്‍ തര്‍ക്കമായി. പെട്രോള്‍ മാക്സ് ഞങ്ങള്‍ നല്‍കാമെന്ന് നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. നായകനെ മാറ്റി, ഞാന്‍ നായകനായി. റിഹേഴ്സല്‍ ക്യാമ്പിലെ എന്റെ അഭിനയം കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. അന്നുവരെ അത്തരമൊരു അഭിനയം അവര്‍ കണ്ടിരുന്നില്ല.
നാടകം നാട്ടില്‍ പലയിടത്തും കളിച്ചു. ഞാന്‍ കുറേശ്ശെ അറിയപ്പെടാന്‍ തുടങ്ങി. പലനാടക സമിതിക്ക് വേണ്ടിയും ഞാന്‍ നാടകം കളിച്ചു. ഞാന്‍ പ്രഫഷണല്‍ നടനായി മാറി. ഞാന്‍ നാടകം കളിക്കുന്നത് വീട്ടിലാര്‍ക്കും ഇഷ്ടമല്ല. അമ്മയ്ക്കാണ് ഏറ്റവും ദേഷ്യം. അങ്ങനെയിരിക്കെ നാട്ടില്‍ എന്റെ ഒരു നാടകം വന്നു. ചങ്ങനാശേരിക്കാരായ സഹോദരിമാരായിരുന്നു അതിലെ നായികമാര്‍. നാടകം കണ്ടിട്ട് നാട്ടിലെ ചില സ്ത്രീകള്‍ അമ്മയോട് പറഞ്ഞു - ‘കൂടെ അഭിനിയിച്ച പെണ്ണ് ഇവിടുത്തെ കുഞ്ഞിന് നന്നായി ചേരും’.
നാടകം കഴിഞ്ഞ് ഞാന്‍ വീട്ടില്‍ വന്നു. അമ്മയെന്നോട് ഒന്നും മിണ്ടിയില്ല. ചോറുണ്ണാനിരുന്നു. ചോറിന് നല്ല അയലക്കറിയും. അമ്മ നന്നായി മീന്‍കറി വയ്ക്കും. പക്ഷെ എനിക്ക് തന്ന മീന്‍കറിയ്ക്ക് ഉപ്പ് പോര. ‘ഇതെന്താ ഉപ്പില്ലാത്തത്?’ എന്ന് ഞാന്‍ ചോദിച്ചു. അമ്മ അത്രയും നേരം അടക്കിവച്ചിരുന്ന ദേഷ്യം മുഴുവന്‍ പുറത്തെടുത്തു. പാകത്തിന് ഉപ്പിട്ട് ഉണ്ടാക്കണമെങ്കില്‍ ചങ്ങനാശേരിയിലോട്ട് ചെല്ല്, അവിടുത്തെ പെണ്ണുങ്ങള് തരുമെന്നൊരു പറച്ചില്. ഞാന്‍ ചോറും കറിയുമെല്ലാം വലിച്ചൊരേറും കൊടുത്ത് മുറിയില്‍ വന്ന് കിടന്നു.
ആ കിടപ്പ് അങ്ങനെ മൂന്നാല് ദിവസം തുടര്‍ന്നു. ഇതിനോടകം വീട്ടില്‍ നിന്ന് എനിക്ക് ഭക്ഷണമേ കിട്ടിയില്ല. ഞാന്‍ വിശന്ന് വലഞ്ഞു. വിശപ്പ് അസഹ്യമായി. ഞങ്ങള്‍ക്കന്ന് കപ്പകൃഷിയുണ്ട്. ഞാന്‍ എഴുന്നേറ്റ് തൊടിയില്‍ ചെന്ന് കപ്പ ഒടിച്ച് ഒരു സഞ്ചിയിലാക്കി. നേരെ പഴയ റിഹേഴ്സല്‍ ക്യാമ്പിലേയ്ക്ക് നടന്നു. അവിടെ ഒരു മറിയച്ചേടത്തി ഉണ്ട്. ഞാന്‍ സ്കൂളില്‍ പോകുന്ന കാലത്ത് അവരുടെ കൈയില്‍ നിന്നും വെള്ളം വാങ്ങിക്കുടിച്ചിട്ടുണ്ട്. എന്നോട് അവര്‍ക്ക് വലിയ സ്നേഹമാണ്. കപ്പ വേവിച്ച് തരാന്‍ ഞാന്‍ മറിയച്ചേടത്തിയോട് പറഞ്ഞു. കപ്പയെന്തിനാ, നീ വന്ന് ചോറ് കഴിക്ക് എന്നവര്‍ പറഞ്ഞു. ചോറ് കൊണ്ട് വയ്ക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ഈ അസ്വസ്ഥതകള്‍ക്കിടെയാണ് അത്തവണ ഓണം വരുന്നത്. ഓണദിവസം നാടകത്തിന്റെ റിഹേഴ്സല്‍ ക്യാമ്പില്‍ നിന്നും ഞാന്‍ വീട്ടിലെത്തി. ആരും എന്നോട് മിണ്ടാറില്ല. എനിക്ക് വേണ്ടി ആരും ചോറ് വയ്ക്കാറില്ല. എന്താണെന്ന് ചോദിച്ചാല്‍ ‘അരിയിടുമ്പോള്‍ വീട്ടിലുള്ളവര്‍ക്ക് മാത്രമേ ചോറുള്ളൂ’ എന്ന് അമ്മ മറുപടി പറയും. ആ സ്ഥിതിയാണ്.
എന്തായാലും ഓണമല്ലേ എനിക്ക് ചോറ് തരുമെന്ന് കരുതി ഉണ്ണാന്‍ തയാറായി, ഞാന്‍ മുറിയിലിരിക്കുകയാണ്. ആരെങ്കിലും വന്ന് വിളിക്കുമെന്നെനിക്ക് പ്രതീക്ഷയുണ്ട്. ആരും വന്നില്ല. എല്ലാവരും ഓണമുണ്ട് തുടങ്ങിയോ എന്നെനിക്ക് സംശയം തോന്നി. ഞാന്‍ ഊണുമുറിയിലേയ്ക്ക് വന്നു. എല്ലാവരും ഉണ്ണാനിരിയ്ക്കുകയാണ്. എനിക്ക് മാത്രം ഇല ഇട്ടിട്ടില്ല. ഇനി എന്നെ കാണാത്തതുകൊണ്ടായിരിക്കുമോ എന്ന് വിചാരിച്ച് എല്ലാവരുടെയും മുന്നിലൂടെ എന്നെ എക്സിബിറ്റ് ചെയ്തു. എല്ലാവരും ഉണ്ടുകഴിഞ്ഞു. എന്നെ വിളിച്ചില്ല. എന്റെ അവസ്ഥയെന്താണ്? ഞാന്‍ ആരാണ്? ഞാന്‍ എന്റെ മുറിയിലെ കട്ടിലില്‍ കണ്ണുമടച്ച് കിടന്നു.
ഇത്തവണ ഓണം ഉണ്ണണമെന്ന് എനിക്കൊരു വാശി തോന്നി. ഞാന്‍ പൈസയ്ക്ക് വേണ്ടി അവിടെയെല്ലാം തപ്പി. കിട്ടിയില്ല. എഴുന്നേറ്റ് അമ്മയുടെ മുറിയില്‍ പോയി. അവിടെയും തിരഞ്ഞു. ഒടുവില്‍ അമ്മയുടെ തലയിണയുടെ അടിയില്‍ നിന്ന് ഒരു മാല കിട്ടി. ഞാന്‍ അതുമെടുത്ത് പുറത്തേയ്ക്ക് നടന്നു. നേരെ നാടകത്തിന്റെ റിഹേഴ്സല്‍ ക്യാമ്പിലെത്തി. അവിടെയും ഓണമുണ്ണാതെ കുറെപ്പേരുണ്ട്. അവരെയെല്ലാം വിളിച്ച് ഞാന്‍ നടന്നു. മാല 90 രൂപയ്ക്ക് ഒരിടത്ത് വിറ്റു. നേരെ കള്ളുഷാപ്പില്‍ പോയി കള്ളും കുടിച്ച് ഓണസദ്യ ഉണ്ടു.
ഞാന്‍ വീട്ടിലെത്തി. എന്നെ കാത്ത് അമ്മ നില്പുണ്ട്. അമ്മയുടെ മുഖം ദേഷ്യമോ സങ്കടമോ എന്നറിയാത്ത വിധത്തില്‍ വിങ്ങി നില്‍ക്കുകയാണ്. ഞാന്‍ ലഘുവായി പറഞ്ഞു - ഓ! ഒരു മാലയെടുത്ത് വിറ്റതിനാണോ ഇത്ര ദേഷ്യം. നാടകം കളിച്ച് കാശ് കിട്ടുമ്പോള്‍ ഞാനൊന്ന് വാങ്ങിത്തരാം.
അമ്മ ഒന്നും മിണ്ടിയില്ല. അമ്മയുടെ മറുപടി കാക്കാതെ ഞാന്‍ അകത്തേയ്ക്ക് നടന്നു. നടക്കുമ്പോള്‍ പിന്നില്‍ നിന്ന് അമ്മയുടെ ശബ്ദം - ഒരു മാല നിനക്ക് വാങ്ങിത്തരാന്‍ പറ്റിയേക്കും. നിന്റെ അച്ഛന് എന്റെ കഴുത്തില്‍ കെട്ടിയ താലി നിനക്ക് വാങ്ങിത്തരാന്‍ പറ്റുമോ?
ആ ചോദ്യം ഒരു വെള്ളിടി പോലെ എന്റെ ഹൃദയത്തില്‍ തറച്ചു. അന്ന് തീര്‍ന്നതാണ് എന്റെ ഓണാഘോഷം courtesy : [You must be registered and logged in to see this link.] ( malayalam ) | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Sun Sep 11, 2011 10:08 am | |
| | |
|
| |
Sponsored content
| Subject: Re: thilakan.........................news | |
| |
|
| |
| thilakan.........................news | |
|