| Vakkukal...Vaachakangal...... | |
|
+52baasha vikalan devan nair manavalan meeshamadhavan appukuttan bharathchandran thankan kiwi neelakandan shyam perumal machan manzoor kannan nair mancheri majeed roshanpeter narendrannair manikandan nishpakshan avatar dilipfan prakashan thanthonni thalathil dineshan mangalasseri allambans vettukuzhi menon thambi naayakan willy M.R.P raja safalpu yeldo987 bellari raja dracula ombhatia merlin smitha mohan Alexander suku real hero MANNADIYAR rangerover maadambi ajith_mc86 mohan.thomas deathrace 56 posters |
|
Author | Message |
---|
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Sat Oct 29, 2011 11:05 pm | |
| - nishpakshan wrote:
- കുടുംബം സഹായിക്കുന്നില്ല: ഭാനുപ്രിയ
[You must be registered and logged in to see this image.]
ഇടവേളയ്ക്ക് ശേഷം നടിയും നര്‍ത്തകിയുമായ ഭാനുപ്രിയ വീണ്ടും സിനിമകളില്‍ സജീവമാകാനൊരുങ്ങുന്നു. വിവാഹശേഷം അമേരിക്കയിലായിരുന്നു താരം നാട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ്.
എട്ടുവയസ്സുകാരിയായ മകള്‍ അഭിനയയുമായിട്ടാണ് ഭാനുപ്രിയ തിരിച്ചെത്തിയിരിക്കുന്നത്. അമേരിക്കയിലും നൃത്തവും മറ്റുമായി തിരക്കിലായിരുന്ന ഭാനുപ്രിയയ്ക്ക് ചെന്നൈയില്‍ ഒരു നൃത്തവിദ്യാലയം തുടങ്ങാനും പദ്ധതിയുണ്ട്. മകളെ നൃത്തം പഠിപ്പിക്കുന്നുണ്ടെന്നും ഭാനുപ്രിയ പറഞ്ഞു.
പക്ഷേ ഇതിനെല്ലാം പണം വേണ്ടതിനാല്‍ അതിനായി അഭിനയം പുനരാരംഭിക്കുകയാണെന്ന് താരം പറയുന്നു. എഴുപതുകളുടെ അവസാനത്തില്‍ അഭിനയം തുടങ്ങിയ താന്‍ സമ്പാദിച്ചതെല്ലാം കുടുംബത്തിന് നല്‍കിയതാണെന്നും എന്നാല്‍ കുടുംബക്കാരാരും തന്നെ സഹായിക്കാന്‍ ഇപ്പോള്‍ തയ്യാറല്ലെന്നും അവര്‍ പറഞ്ഞു.
ഇനിയെല്ലാം ആദ്യം മുതല്‍ തുടങ്ങണം. സിനിമകളില്‍ നിന്നും ഓഫറുകള്‍ വന്നാല്‍ ഞാന്‍ സ്വീകരിക്കും. എന്നെപ്പോലെ തൊഴിലിനോട് ആത്മര്ത്ഥത കാണിച്ചവര്‍ക്ക് ഒരു തിരിച്ചുവരവ് എളുപ്പമായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.
വിവിധ ദക്ഷിണേന്ത്യന്‍ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ ഭാനുപ്രിയ അഭിനയിച്ചിരുന്നു. മലയാളത്തില്‍ ഏറെ നല്ല കഥാപാത്രങ്ങളെ ഭാനുപ്രിയ അവതരിപ്പിച്ചിട്ടുണ്ട്. നേരത്തേ മലയാളചിത്രത്തിലൂടെയാണ് ഭാനുപ്രിയ തിരിച്ചുവരവ് നടത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ammaaayi aaayillee....!!!!!!!!!!!!! | |
|
| |
appukuttan New Member
Posts : 65 Points : 75 Reputation : 0 Join date : 2010-04-03 Age : 41 Location : thrissur
| Subject: Re: Vakkukal...Vaachakangal...... Sun Oct 30, 2011 12:19 am | |
| ammayi maar de oru kaaryam...veettilengaanum irunnu koode... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Sun Oct 30, 2011 6:09 pm | |
| annu kaaanaanokke kollaaarunnu...
ippo enganaano entho...!!!!!!!!!! | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: Vakkukal...Vaachakangal...... Sun Oct 30, 2011 10:44 pm | |
| ippam aakeppade oru ammayi look aayittundu | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Mon Oct 31, 2011 12:35 am | |
| ennaaalum ethra age kaaanum??!!!!!! | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: Vakkukal...Vaachakangal...... Mon Oct 31, 2011 5:38 am | |
| kuranjathu oru 50 nu aduthaanu praayam... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Mon Oct 31, 2011 7:19 pm | |
| pinne ammooommayaakkaaam...!!!!!!!!!!!!! | |
|
| |
mancheri majeed New Member
Posts : 63 Points : 71 Reputation : 0 Join date : 2010-04-02 Location : Malappuram
| Subject: Re: Vakkukal...Vaachakangal...... Tue Nov 01, 2011 5:42 am | |
| താരങ്ങള്‍ അറിയപ്പെടുന്ന രീതി മാറണം: രേവതി [You must be registered and logged in to see this image.]ഇപ്പോള്‍ മലയാള സിനിമയില്‍ ശക്തരായ എഴുത്തുകാരില്ലെന്ന് നടിയും സംവിധായികയുമായ രേവതി. 1980കളിലും 90കളിലും മലയാള സിനിമ എഴുത്തിന്റെ ശക്തിയിലായിരുന്നു നിലനിന്നത്. അതുകൊണ്ടുതന്നെ ഒട്ടേറെ നല്ല സിനിമകളും ഉണ്ടായി- രേവതി പറയുന്നു.
ഫാദേഴ്സ് ഡേ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനായി കണ്ണൂരിലെത്തിയ രേവതി കണ്ണൂര്‍ പ്രസ്ക്ലബ്ബില്‍ മീറ്റ് ദി ആര്‍ടിസ്റ്റ് പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് മലയാള ചലച്ചിത്രത്തിലെ കഥാ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിച്ചത്.
സിനിമയില്‍ കഥകളും എഴുത്തുകാരുമാണ് ഒന്നാമതായി വരേണ്ടതെന്നും താരങ്ങള്‍ അറിയപ്പെടുന്ന രീതി മാറണമെന്നും രേവതി അഭിപ്രായപ്പെട്ടു. എണ്‍പതുകളിലെ മലയാള സിനിമയുടെ ഡയറക്ടറി പരിശോധിച്ചാല്‍ എഴുത്തുകാരുടെ പേരുകളാണ് ഒന്നാമതായി കണ്ടിരുന്നത്. ഇപ്പോള്‍ താരങ്ങളാണ് മുന്നില്‍.
സിനിമയില്‍ കഥയാണ് പ്രധാനമാകേണ്ടത്. അത് തിരിച്ചുപിടിക്കണം. നല്ല എഴുത്തുകാരെ ആദരിക്കാന്‍ മലയാളി എവിടെയോ മറന്നു. ആ മാറ്റമാണ് ഇന്ന് കാണുന്നത്- താരം പറഞ്ഞു.
സംവിധായിക എന്ന നിലയില്‍ തുടരാന്‍ കഴിയാത്തത് തന്റെ തന്നെ അലസത കൊണ്ടാണെന്നും രേവതി പറഞ്ഞു. സ്ത്രീകള്‍ക്ക് പലരംഗങ്ങളിലും അനുകൂലമല്ലാത്ത അവസ്ഥയാണ് കേരളത്തിലുള്ളതെന്നും അതായിരിക്കണം കൂടുതല്‍ സ്ത്രീകള്‍ സിനിമയുമായി ബന്ധപ്പെട്ട മേഖലകളിലേയ്ക്ക് വരാത്തതെന്നും അവര്‍ പറഞ്ഞു.
രേവതിക്കൊപ്പം സംവിധായകന് കലവൂര്‍ രവികുമാറും മുഖാമുഖത്തില്‍ പങ്കെടുത്തു. ഫാദേഴ്സ് ഡേയില്‍ രേവതി അവതരിപ്പിക്കുന്ന സീതാലക്ഷ്മി എന്ന കഥാപാത്രത്തിന്റെ വൈകാരിക മുഹൂര്‍ത്തങ്ങളെ അവതരിപ്പിക്കാന്‍ കടലിന്റെ പശ്ചാത്തലം നന്നായി ഉപയോഗിച്ചിട്ടുണ്ടെന്ന് സംവിധായകന് കലവൂര്‍ രവികുമാര്‍ പറഞ്ഞു.
നമ്മുടെ പ്രേക്ഷകര്‍ ഒരിക്കലും സംവിധായകര്‍ കൊടുക്കുന്ന എന്തും സ്വീകരിക്കുന്നവരല്ല. അവരെ പറ്റിക്കാനും കഴിയില്ല. എന്റെ കാഴ്ചപ്പാടിനെക്കാളും എത്രയോ ഉയരത്തിലാണ് പ്രേക്ഷകരുടെ കാഴ്ചപ്പാട് എന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍- അദ്ദേഹം പറഞ്ഞു. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Tue Nov 01, 2011 7:16 pm | |
| budhi jeeevi chamayuvaaano entho..... | |
|
| |
thankan Active member
Posts : 188 Points : 219 Reputation : 2 Join date : 2010-01-15 Location : trivandrum
| Subject: Re: Vakkukal...Vaachakangal...... Wed Nov 02, 2011 3:17 am | |
| zരജനിച്ചിത്രം എന്നെത്തേടിവരും: അസിന്[You must be registered and logged in to see this image.]മലയാളത്തിലെ അസിന്റെ അരങ്ങേറ്റ ചിത്രം കണ്ടാല്‍ ആരും പറയില്ല ഈ പെണ്‍കുട്ടി തെന്നിന്ത്യ കടന്ന് ബോളിവുഡിലും താരപദവി സ്വന്തമാക്കുമെന്ന്. മലയാളം വിട്ട് തമിഴകത്തെത്തിയതോടെ അസിന്റെ രാശിമാറുകയായിരുന്നു. പിന്നീടങ്ങോട്ട് പ്രശസ്തിയും താരപദവിയും അവസാനം ബോളിവുഡില്‍ പ്രമുഖനടന്മാരുടെ നായികാ പദവിയും.
ഇപ്പോള്‍ ബോളിവുഡില്‍ കൈനിറയെ ചിത്രങ്ങളുണ്ട് അസിന്, എന്നാലും ഇപ്പോഴും ഒരു നഷ്ടം തന്നെ അലട്ടുന്നുണ്ടെന്നാണ് അസിന് പറയുന്നത്, മറ്റൊന്നുമല്ല ഇന്ത്യമുഴവന് സൂപ്പര്‍താരമെന്ന് വിളിക്കുന്ന സാക്ഷാല്‍ രജനീകാന്തിനൊപ്പം അഭിനയിച്ചില്ലെന്നതുതന്നെ.
ഒരു അഭിമുഖത്തിലാണ് അസിന് തന്റെ ഈ നഷ്ടബോധത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. രജനി സാറിന്റെ ചിത്രം മിസ് ചെയ്തതില്‍ ഞാന്‍ ശരിയ്ക്കും സങ്കടപ്പെടുകയാണ്. ഇദ്ദേഹം ഇന്ത്യന്‍ സിനിയിലെ ഐതിഹാസിക നടന്മാരില് ഒരാളാണ്.
സിനിമയുമായി ബന്ധപ്പെട്ട പലപരിപാടികള്ക്കിടയിലും ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അങ്ങനെയുള്ള കൂടിക്കാഴ്ചകളിലെല്ലാം അഭിനയത്തിന്റെ കാര്യത്തില്‍ ഒരുപാട് പ്രോത്സാഹനങ്ങള്‍ തന്നിട്ടുമുണ്ട്. അധികം വൈകാതെ രജനിയ്ക്കൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടുമെന്നാണ് എന്റെ പ്രതീക്ഷ- അസിന് പറയുന്നു | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Thu Nov 03, 2011 2:18 am | |
|
ഇപ്പോള്‍ ബോളിവുഡില്‍ കൈനിറയെ ചിത്രങ്ങളുണ്ട് അസിന്,,,,,,,,,,,,,,,
aaaarkkariyaaam!!!!!!!!!!!
| |
|
| |
manavalan Active member
Posts : 175 Points : 203 Reputation : 1 Join date : 2010-01-31 Location : perinthalmanna
| Subject: Re: Vakkukal...Vaachakangal...... Thu Nov 03, 2011 6:04 pm | |
| bollywood il sathyam paranjaal asin parajayam aayirunnu | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Thu Nov 03, 2011 6:49 pm | |
| ennuthanne parayaam.....
GHAJINI maathre ullennaa thonnunne... | |
|
| |
mohan Royal Fighter
Posts : 731 Points : 858 Reputation : 2 Join date : 2010-01-12
| Subject: Re: Vakkukal...Vaachakangal...... Fri Nov 04, 2011 8:56 am | |
| alla..mod...matte salman te koode abhinayicha reddy yum valya kuzhappamillayirunnello..alle...
orennam maathramalle ullu parajayapettathu.....
pinne bollywood alle....kidannu koduthillenkil.....valya paadaanu pidichu nilakkan | |
|
| |
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: Vakkukal...Vaachakangal...... Fri Nov 04, 2011 6:43 pm | |
| ഗണേഷ് ഭീഷണിപ്പെടുത്തുന്നു: തിയേറ്ററുകാര്‍ [You must be registered and logged in to see this image.] കോഴിക്കോട്: മന്ത്രി കെബി ഗണേഷ് കുമാറിന്റെ നീക്കങ്ങളാണ് സിനിമാ രംഗത്ത് ഇപ്പോഴുണ്ടായ പ്രതിസന്ധികള്‍ക്ക് കാരണമെന്ന് റിലീസിങ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്.
മലയാള സിനിമയുടെ രക്ഷയ്ക്കായാണ് മന്ത്രി ഗണേഷ് കുമാറിന് സിനിമയുടെ ചുമതല നല്‍കിയതെങ്കിലും ഫലത്തിലത് ദോഷമായിരിക്കയാണെന്നും ഫെഡറേഷന് നേതാക്കള്‍ കുറ്റപ്പെടുത്തി. ചില സിനിമകള്‍ പ്രദര്‍ശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗണേഷ്കുമാര് തിയറ്റര്‍ ഉടമകള്‍ക്ക് എസ്എംഎസ് അയച്ച് ഭീഷണിപ്പെടുത്തുകയാണ്.
തിയറ്ററുകള്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്തുവാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന മന്ത്രി ആദ്യം ഗ്രേഡിങ് നടത്തേണ്ടത് മലയാള സിനിമയിലെ താരങ്ങള്‍ക്കിടയിലാണ്. മലയാള സിനിമയുടെ പ്രതിസന്ധിക്ക് പ്രധാന കാരണം സൂപ്പര്‍താരങ്ങളുടെ വന്‍ പ്രതിഫലമാണ്-ഫെഡറേഷന് അംഗങ്ങള്‍ പറഞ്ഞു.
മുംബൈ ലോബിയുമായി ചേര്‍ന്ന് സംസ്ഥാനത്ത് മള്‍ട്ടിപ്ളസ് തിയറ്ററുകള്‍ വ്യാപിപ്പിക്കുവാനുള്ള ഗണേഷ് കുമാറിന്റെ അജന്‍ഡയാണ് പ്രതിസന്ധിക്കു കാരണമെന്നാണ് ഫെഡറേഷന് ആരോപിക്കുന്നത്.
സംസ്ഥാനത്തു മള്‍ട്ടിപ്ളസ് തിയറ്ററുകള്‍ തുടങ്ങുവാന്‍ അറുപതോളം വിദേശ മലയാളികള്‍ ഒരുങ്ങി നില്‍ക്കുകയാണെന്ന മന്ത്രി ഗണേഷ്കുമാറിന്റെ പ്രസ്താവന ഇതിന്റെ തെളിവാണെന്ന് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ലിബര്‍ട്ടി ബഷീറും ജനറല്‍ സെക്രട്ടറി എം.സി. ബോബിയും പറഞ്ഞു.
മള്‍ട്ടിപ്ളസ് തിയറ്ററുകളില്‍ 150 രൂപ മുതല്‍ 250 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ഇത് സിനിമാസ്വാദകരോടുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്തെ തിയറ്ററുകളില്‍ ഗ്രേഡിങ് ഏര്‍പ്പെടുത്താന്‍ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയതിലൂടെ കേരളത്തിലെ നൂറ്റന്പതോളം വരുന്ന നോണ്‍ എസി തിയറ്ററുകള്‍ അടച്ചുപൂട്ടിക്കുവാനുള്ള നീക്കമാണ് മന്ത്രി നടത്തുന്നത്. പകരം മള്‍ട്ടിപ്ലസ് വരുന്നതോടെ നിലവില്‍ 25 മുതല്‍ 60 രൂപ വരെയുള്ള ടിക്കറ്റിന് റിലീസിങ് സിനിമകള്‍ കാണുവാനുള്ള പ്രേക്ഷകര്‍ക്കുള്ള അവസരമാണ് നഷ്ടമാകുക- ഫെഡറേഷന് അംഗങ്ങള്‍ ആരോപിക്കുന്നു. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Sat Nov 05, 2011 1:23 am | |
| enthkoppenkilum undaaakkatte | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Sat Nov 05, 2011 1:23 am | |
| - mohan wrote:
- alla..mod...matte salman te koode abhinayicha reddy yum valya kuzhappamillayirunnello..alle...
orennam maathramalle ullu parajayapettathu.....
pinne bollywood alle....kidannu koduthillenkil.....valya paadaanu pidichu nilakkan enikku thonnunnu, athu VEDAM-nte remake aaanennu........... corrtect aryilla.... | |
|
| |
thalathil dineshan Active member
Posts : 189 Points : 205 Reputation : 0 Join date : 2010-05-02 Age : 50 Location : Mumbai
| Subject: Re: Vakkukal...Vaachakangal...... Sat Nov 05, 2011 7:32 pm | |
| ഏയ്ഞ്ചല്‍ ജോണ്‍ എന്റെ പിഴ: നിത്യ മേനോന് [You must be registered and logged in to see this image.]മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ അബദ്ധങ്ങളിലൊന്നായാണ് ഏയ്ഞ്ചല്‍ ജോണ്‍ എന്ന ചിത്രം വിലയിരുത്തപ്പെടുന്നത്. കാമ്പില്ലാത്ത കഥയും അതിലും പരിതാപകരമായ അവതരണവുമൊക്കെയായപ്പോള് ചിത്രം ബോക്സ് ഓഫീസില്‍ വന്‍പരാജയമായി മാറി.
നായകകഥാപാത്രമല്ലാതിരുന്നിട്ട് കൂടി സിനിമയില്‍ അഭിനയിച്ചതിന് മോഹന്ലാലുംഏറെ പഴികേള്‍ക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതൊ ഏയ്ഞ്ചല്‍ ജോണിലെ അഭിനയം അബദ്ധമായിപ്പോയെന്ന് നടി നിത്യ മേനോനും കുമ്പസാരിയ്ക്കുന്നു. ആ സിനിമയില്‍ അഭിനയിക്കാനുള്ള തീരുമാനം തെറ്റായിപ്പോയെന്നാണ് നിത്യ പറയുന്നത്. ചിത്രത്തില്‍ ശാന്തനു ഭാഗ്യരാജിന്റെ നായികയായിട്ടായിരുന്നു നിത്യ അഭിനയിച്ചത്. .
ആ സിനിമ ഒരബദ്ധമായിരുന്നു. പലപ്പോഴും കഥ കേള്‍ക്കുമ്പോള്‍ നല്ലൊരു പ്രൊജക്ടാണെന്ന് നമുക്ക് തോന്നും. എന്നാല്‍ ഷൂട്ടിങ് തീരുമ്പോള്‍ അത് മറ്റൊരു വിധത്തിലായിട്ടുണ്ടാവും. ഇതില്‍ നമുക്ക് കാര്യമായൊന്നും ചെയ്യാനാവില്ല-നിത്യ പറഞ്ഞു.
ടികെ രാജീവ് കുമാറിന്റെ തത്സമയം ഒരു പെണ്‍കുട്ടിയുടെ ലൊക്കേഷനിലാണ് നിത്യ ഇപ്പോള്‍. ഇടയക്ക് നിര്‍മാതാക്കളെ കാണാന്‍ കൂട്ടാക്കിയില്ലെന്നാരോപിച്ചൊരു വിവാദവും നിത്യയ്ക്കെതിരെ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടിയ്ക്കെതിരെ പ്രഖ്യാപിച്ച വിലക്ക് ഇപ്പോഴും നിലനില്‍ക്കുകയാണ്. | |
|
| |
devan Active member
Posts : 279 Points : 366 Reputation : 1 Join date : 2010-01-11 Location : mavelikkara
| Subject: Re: Vakkukal...Vaachakangal...... Sun Nov 06, 2011 4:39 am | |
| ആരും മമ്മുക്കയുടെയും ലാലേട്ടന്റെയും പേര് കളയരുത്! [You must be registered and logged in to see this image.] മലയാള സിനിമയില്‍ ഇന്ന് അനൂപ് മേനോന് സ്വന്തമായ ഒരിടമുണ്ട്. നടനാണ്, തിരക്കഥാകൃത്താണ്. സെന്‍സിബിളായ സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന മനുഷ്യന്. പ്രകൃതവും പെരുമാറ്റവും കണ്ടാല്‍ അല്‍പ്പം ജാഡയുണ്ടെന്നൊക്കെ തോന്നുമെങ്കിലും ആള് സ്റ്റഫുള്ള കലാകാരന് തന്നെ. അടുത്തറിഞ്ഞവര്‍ ഒരിക്കലും നഷ്ടപ്പെടുത്താനാഗ്രഹിക്കാത്ത സൌഹൃദം.
ഇന്നലെ കുരുത്ത തകരകളായ ചിലര്‍ മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ വന്മരങ്ങളോട് തങ്ങളെ സ്വയം താരതമ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് കാണാറുണ്ട്. അത്തരക്കാരനല്ല അനൂപ് മേനോന്. അദ്ദേഹം മലയാളസിനിമയില്‍ ഏറ്റവും ബഹുമാനിക്കുന്ന നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും.
“മലയാള സിനിമയിലെ അവസാന സൂപ്പര്‍സ്റ്റാറുകളാണ് മമ്മൂട്ടിയും മോഹന്‍ലാലും. 30 കൊല്ലത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് അവരുടെ സൂപ്പര്‍സ്റ്റാര്‍ പദവി. ഇന്നത്തെ യുവനിരയില്‍ ആരെങ്കിലും ഇത്രയും ലാസ്റ്റ് ചെയ്യുമെന്ന് തോന്നുന്നില്ല. ഇവരുടെ പ്രതിഭയുടെ ഏഴയലത്തുപോലും വരാത്ത ചിലര്‍, അവര്‍ക്ക് മമ്മുക്കയും ലാലേട്ടനും വഴിമുടക്കികളാകുന്നു എന്നാരോപിക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. ഞാന്‍ ഉള്‍പ്പടെയുള്ള യുവനടന്മാര് ശ്രദ്ധിക്കേണ്ടത് ഈ മഹാപ്രതിഭകളുടെ പേരിന് കളങ്കമുണ്ടാക്കാതിരിക്കാനാണ്. ‘മമ്മൂട്ടിയും ലാലും വാണ മലയാള സിനിമയില്‍ നിന്നുതന്നെയാണോ ഇയാളും വരുന്നത്!’ എന്ന് മറ്റുള്ളവര്‍ ആശ്ചര്യം കൂറാന്‍ ഇടയാക്കുംവിധം അഭിനയിക്കാതിരിക്കുക എന്നതാണ് പ്രധാനം” - ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അനൂപ് മേനോന് ഇക്കാര്യം പറയുന്നത്.
“എനിക്ക് സഹിക്കാന്‍ കഴിയാത്ത ഒരു കാര്യം ഫാന്‍സ് അസോസിയേഷനുകളാണ്. ഇന്നലെ വന്ന ഒരു നടന്. അയാളുടെ സിനിമ ആകെ നാലുദിവസമാണ് ഓടിയത്. പക്ഷേ തിയേറ്ററിന് മുമ്പില്‍ വമ്പന്‍ കട്ടൌട്ടും ഫാന്‍സ് അസോസിയേഷന്റെ ബോര്‍ഡും. മമ്മുക്കയ്ക്കും ലാലേട്ടനും ഫാന്‍സ് അസോസിയേഷന് ഉണ്ടായത് ഒരുപാട് നല്ല സിനിമകള്‍ മലയാളത്തിന് സമര്‍പ്പിച്ചതിന് ശേഷമാണ്. പക്ഷേ, വന്ന പിറ്റേന്ന് സ്വന്തം ഫാന്‍സ് അസോസിയേഷന് ഉണ്ടാക്കി അതിന് പാറശ്ശാല യൂണിറ്റ്, കൈനകരി യൂണിറ്റ് എന്നൊക്കെ പറഞ്ഞ് വേഷം കെട്ടുന്നത് കാണുമ്പോള്‍ ചിരിയാണ് വരുന്നത്” - അനൂപ് മേനോന് പറയുന്നു. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Sun Nov 06, 2011 10:17 pm | |
| ivanithiri budhijeevi linil aanennu thonnunuu... | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: Vakkukal...Vaachakangal...... Sun Nov 06, 2011 10:22 pm | |
| athe....pranayam il ivante abhinayam...ivan valya thenga aanennaanu paranjathu///...entho enikkishtapettilla....enthaayaalum nalla cinemakale ivan snehikkunundu ivan....athrakkangu talented aanennum thonunnilla | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Mon Nov 07, 2011 3:35 pm | |
| PAKAL NAKSHATHRANGALudee script ivantethaanu.... | |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: Vakkukal...Vaachakangal...... Wed Nov 09, 2011 6:29 pm | |
| വിമര്‍ശകര്‍ക്ക് മുന്നില്‍ തലകുനിയ്ക്കില്ല: അസിന് [You must be registered and logged in to see this image.]ബോളിവുഡ് സുന്ദരി അസിന് തോട്ടുങ്കല്‍ ഒരിക്കലും വിമര്‍ശനങ്ങളില്‍ നിന്ന് ഒളിച്ചോടാറില്ല. തനിയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കെതിരെ എന്നും ശക്തമായി രംഗത്തു വന്നിരുന്നു അവര്‍. റെഡി എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് ഉയര്‍ന്നു വന്ന ആരോപണങ്ങളില്‍ താന്‍ തളര്‍ന്നില്ലെന്ന് അസിന് പറയുന്നു
ആരോപണങ്ങളെ കുറിച്ചോര്‍ത്ത് ഞാന്‍ വിഷമിക്കാറില്ല. അഭിനന്ദനങ്ങള്‍ കേട്ട് അഹങ്കരിക്കാറില്ല. അതുപോലെ തന്നെ വിമര്‍ശകര്‍ക്ക് മുന്നില്‍ തലകുനിയ്ക്കാറുമില്ല. ഞാന്‍ എന്റെ ജോലിയില്‍ മാത്രം ശ്രദ്ധിക്കുന്നു-അസിന് പറയുന്നു.
പ്രേക്ഷകര്‍ തന്നില്‍ നിന്ന് ചിലത് പ്രതീക്ഷിയ്ക്കുന്നു. അവരെ നിരാശരാക്കാതിരിയ്ക്കുക എന്നത് തന്റെ കടമയാണ്. ഒരു ജോലിയില്‍ ഏര്‍പ്പെടുമ്പോള്‍ 100 ശതമാനം ആത്മാര്‍ഥതയോടെ അത് പൂര്‍ത്തിയാക്കാന്‍ താന്‍ ശ്രദ്ധിക്കാറുണ്ട്. അങ്ങനെ ചെയ്താല്‍ പിന്നീട് നിരാശപ്പെടേണ്ടി വരില്ലെന്നും അസിന്. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Thu Nov 10, 2011 9:41 pm | |
| orikkalum thala KUNIKKARUTHu......
| |
|
| |
M.R.P Active member
Posts : 227 Points : 271 Reputation : 1 Join date : 2010-04-02
| Subject: Re: Vakkukal...Vaachakangal...... Fri Nov 11, 2011 8:48 am | |
| kuninjaal adipoli aayirikkum.... | |
|
| |
Sponsored content
| Subject: Re: Vakkukal...Vaachakangal...... | |
| |
|
| |
| Vakkukal...Vaachakangal...... | |
|