| IPL 20 - 20 Official thread-- News.. | |
|
|
|
Author | Message |
---|
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: IPL ratings hold firm at 4.6 Sun Apr 18, 2010 7:54 am | |
| he ratings of Indian Premier League (IPL) 3.0 continue to hold firm as the event moves towards the climax stage.
The average TVR of the last 43 matches is 4.6 compared with 4.7 and 4.1 in the first and second seasons respectively, according to Tam data.
The 10 matches played from 4 April-10 April managed an average TVR of 4.3. Three matches crossed a TVR of five, including the contest between Mumbai Indians and Chennai Super Kings on 6 April that fetched a TVR of 5.58.
The event has managed a cummulative reach of 135 million compared with 97 million in the first season and 117 million in the second season. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: IPL will survive Wed Apr 28, 2010 12:44 am | |
|
സമീപകാലത്തുണ്ടായ വിവാദങ്ങളെയെല്ലാം അതിജീവിച്ച് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അതിശക്തമായി തിരിച്ചുവരുമെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ലളിത് മോഡിയ്ക്കെതിരായ ആരോപണങ്ങളെക്കുറിച്ച് ഒന്നും പറയാനില്ലെന്നും ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ധോണി പറഞ്ഞു. കഴിഞ്ഞ മൂന്ന് സീസണിലും മോഡി ഐ പി എല്ലിന്‍റെ ഭാഗമായിരുന്നു. ഇപ്പോള്‍ ചില ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ബി സി സി ഐ അധികൃതര്‍ തന്നെ അത് കൈകാര്യം ചെയ്തോളും. എല്ലാം നല്ലരീതിയില്‍ കലാശിക്കുമെന്ന് പ്രതീക്ഷിക്കാം.
അടുത്ത ഐ പി എല്ലിന് ഇനിയും ഒരുവര്‍ഷം ബാക്കിയുണ്ട്. ഐ പി എല്‍ എന്നത് ഒരു ബ്രാന്‍ഡാണ്. അതുകൊണ്ട് തന്നെ സ്വന്തം നിലയില്‍ വിവാദങ്ങളെ അതിജീവിക്കാന്‍ ഐ പി എല്ലിനാവുമെന്നും ധോണി പറഞ്ഞു. ഐ പി എല്ലില്‍ ഉയര്‍ന്ന ഒത്തുകളി വിവാദത്തെക്കുറിച്ചും ധോണി പ്രതികരിച്ചു.
ഒരു ക്രിക്കറ്റ് കളിക്കാരന് കരിയറില്‍ നേരിടേണ്ടി വരുന്ന ഏറ്റവും മോശം ആക്ഷേപമാണ് ഒത്തുകളി ആരോപണം. ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ മാതൃകാപരമായി ശിക്ഷിക്കണം. ക്രിക്കറ്റ് സംശുദ്ധമായിരിക്കണമെന്നും ധോണി പറഞ്ഞു. വാസ്തു നോക്കുന്നത് നല്ലതാണെന്നായിരുന്നു ഫൈനലിനു മുന്‍പ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉടമ എന്‍ ശ്രീനിവാസന്‍ വാസ്തു നോക്കിയതിനെക്കുറിച്ച് ധോണിയുടെ പ്രതികരണം.
എല്ലാ ടീമുകളും ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഭൂരിഭാഗം ക്രിക്കറ്റര്‍മാരും അന്ധവിശ്വാസികളുമാണ്. ധര്‍മശാലയില്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ കാണാന്‍ പോയ അനുഭവം ഒരിക്കലും മറക്കാനാവില്ല. ലാമയുടെ അനുഗ്രഹം കൊണ്ടാണ് ഞങ്ങള്‍ കിരീടം നേടിയതെന്ന് വിശ്വസിയ്ക്കുന്നു. ഐ പി എല്‍ കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി പൂര്‍ണശ്രദ്ധ വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന ട്വന്‍റി-20 ലോകകപ്പിലാണ്. ഐ പി എല്ലില്‍ കളിച്ച് തളര്‍ന്നാണ് ഇന്ത്യന്‍ താരങ്ങള്‍ ലോകകപ്പിനെത്തുന്നതെന്ന ആരോപണത്തെക്കുറിച്ച് ധോണി പ്രതികരിച്ചില്ല.
വെസ്റ്റിന്‍ഡീസില്‍ കളിക്കാനിറങ്ങിയശേഷം ആരാധകര്‍ക്ക് തന്നെ ഐ പി എല്‍ ഗുണം ചെയ്തോ ദോഷം ചെയ്തോ എന്ന് തീരുമാനിക്കട്ടെ എന്ന് ധോണി പറഞ്ഞു. ടൂര്‍ണമെന്‍റ് തുടങ്ങുന്നതിനു മുന്‍പേ യുവരാജ് സിംഗ് ഫോമിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. എപ്പോഴും വെല്ലുവിളി ആഗ്രഹിക്കുന്ന കളിക്കാരനാണ് യുവി. വലിയ ടൂര്‍ണമെന്‍റുകളിലെ താരം കൂടിയാണ് അദ്ദേഹം. ഐ പി എല്ലില്‍ മിന്നുന്ന ഫോമിലായിരുന്ന മുരളി വിജയ്‌യുടെ പ്രകടനവും പ്രതീക്ഷ നല്‍കുന്നതാണ്.
സേവഗിന്‍റെ അഭാവം തീര്‍ച്ചയായും വലിയ നഷ്ടമാണ്. വിജയ് സേവാഗിന്‍റെ നഷ്ടം നികത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. രാജസ്ഥാന്‍ റോയല്‍സിനെതിരെ മുരളി വിജയ് നേടിയ സെഞ്ച്വറിയാണ് ഐ പി എല്ലിലെ ഏറ്റവും മികച്ച ഇന്നിംഗ്സെന്നും ധോണി പറഞ്ഞു. തനിക്ക് ഐ പി എല്‍ നിശാപാര്‍ട്ടികളില്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ പങ്കെടുക്കാറില്ലായിരുന്നുവെന്നും ധോണി വ്യക്തമാക്കി. അതു പോലെ എല്ലാവര്‍ക്കും മംഗൂസ് ബാറ്റ് വെച്ച് ബാറ്റ് ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. ഐ പി എല്ലിനേക്കാള്‍ വിലകൂടിയത് ട്വന്‍റി-20 ലോകകിരീടം തന്നെയാണെന്നും ധോണി പറഞ്ഞു
| |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ഐ പി എല്‍ അവാര്‍ഡുകള്‍ Wed Apr 28, 2010 12:49 am | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ഞാന്‍ ഇപ്പോഴും ഐപിഎല്‍ കമ്മീഷണര്‍: മോഡി Wed Apr 28, 2010 6:09 pm | |
| ബാംഗ്ലൂര്‍: താന്‍ ഇപ്പോഴും ഐപിഎല്‍ കമ്മീഷണര്‍ തന്നെയാണെന്ന് ക്രമക്കേടുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ ലളിത് മോഡി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്.
ഞാന്‍ ഇപ്പോഴും ഐപിഎല്‍ കമ്മീഷണര്‍ തന്നെയാണ് ഇപ്പോഴുള്ളത് വെറും സസ്‌പെന്‍ഷന്‍ മാത്രം- ഇങ്ങനെയാണ് മോഡിയുടെ ട്വീറ്റ്. സസ്‌പെന്‍ഷന് പിന്നാലെ മോഡിയുടെ പ്രതികരണമറിയാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ അദ്ദേഹം സംസാരിക്കാന്‍ തയ്യാറായിരുന്നില്ല.
എന്നാല്‍ ചൊവ്വാഴ്ച കാലത്ത് ട്വിറ്ററിലൂടെ അദ്ദേഹം പ്രതികരിച്ചു. തന്നെ പിന്തുണച്ചവര്‍ക്കെല്ലാം അദ്ദേഹം നന്ദിപ്രകാശിപ്പിയ്ക്കുകയും ചെയ്തിട്ടുണ്ട്. വിവാദങ്ങള്‍ക്കിടയില്‍ വിശ്രമിക്കാന്‍ കിട്ടിയ സമയമെന്നാണ് അദ്ദേഹം സസ്‌പെന്‍ഷനെ വിശേഷിപ്പിച്ചിരിക്കുന്നത് | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: The Show Must Go on Wed Apr 28, 2010 8:48 pm | |
| [size=18]
ലളിത് മോഡി ഇല്ലെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഒന്നും സംഭവിക്കില്ലെന്ന് ബി സി സി ഐ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രത്നാകര്‍ ഷെട്ടി. ഐ പി എല്ലിന്‍റെ വിജയം മോഡിയുടെ മാത്രം വിജയമല്ലെന്നും ഷെട്ടി പറഞ്ഞു. ക്രിക്കറ്റിന് ഇന്ത്യയില്‍ അതിന്‍റേതായ മൂല്യമുണ്ട്. അതിനാല്‍ മോഡിയില്ലെങ്കിലും ഐ പി എല്‍ മുന്നോട്ടു പോകുമെന്ന് ഷെട്ടി പറഞ്ഞു. മോഡിയ്ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാനായി ഐ പി എല്‍ ഭരണസമിതി ചുമതലപ്പെടുത്തിയ വ്യക്തികൂടിയാണ് ഷെട്ടി. അടുത്ത വര്‍ഷത്തെ ഐ പി എല്‍ ഇത്തവണത്തേതിലും ആകര്‍ഷകമായിരിക്കും. ഫ്രാഞ്ചൈസി കരാറുകള്‍ റദ്ദാക്കേണ്ട സാഹചര്യം ഇപ്പോഴില്ല. ഐ പി എല്‍ നോക്കി നടത്താനായി പ്രഫഷണല്‍ സംഘത്തെ ബി സി സി ഐ നിയോഗിക്കും. ഐ പി എല്ലുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ബി സി സി ഐയുടെയും ഇന്ത്യന്‍ ക്രിക്കറ്റിന്‍റെയും പ്രതിച്ഛായ മോശമാക്കി. ഇത് നേരയാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഐ പി എല്ലുമായി ബന്ധപ്പെട്ട് കാണാതായ രേഖകള്‍ ഹാജരാക്കാന്‍ ലളിത് മോഡിയോട് രേഖാമൂലം ആവശ്യപ്പെടും. ബി സി സി ഐയുടെ സ്വത്തുക്കള്‍ സംബന്ധിച്ച രേഖകള്‍ കൈവശം വെയ്ക്കാന്‍ മോഡിയ്ക്ക് അധികാരമില്ല. മോഡിയെ നീക്കിയതുകൊണ്ട് ഐ പി എല്ലിന്‍റെ ബ്രാന്‍ഡ് മൂല്യം ഇടിയുമെന്ന് കരുതുന്നില്ല. മോഡിയ്ക്കെതിരെ നടപടിയെടുക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമില്ലെന്നും ഷെട്ടി പറഞ്ഞു
| |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Mody Not ready for legal fight Wed Apr 28, 2010 8:50 pm | |
|
[size=12]ഐ പി എല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സസ്പെന്‍ഡ് ചെയ്തതിനെതിരെ ലളിത് മോഡി സുപ്രിം കോടതിയെ സമീപിച്ചേക്കില്ലെന്ന് സൂചന. ഇന്ന് ന്യൂഡല്‍ഹിയിലെത്തി പ്രമുഖ അഭിഭാഷകരുമായി മോഡി ചര്‍ച്ച നടത്തിയിരുന്നു. ബി സി സി ഐ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് മോഡിയോട് ആവശ്യപ്പെട്ടിരുന്നത്.
ഇതിനു മുന്നോടിയായി അദ്ദേഹം മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയുമായി ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹത്തിന്‍റെ ഉപദേശപ്രകാരമാണ് മോഡി നിയമനടപടിയില്‍ നിന്ന് പിന്‍മാറിയതെന്നും സൂചനയുണ്ട്. ഇന്ന് ന്യൂഡല്‍ഹിയില്‍ വിമാനമിറങ്ങിയ മോഡിയെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞെങ്കിലും എന്തെങ്കിലും പറയാന്‍ അദ്ദേഹം തയ്യാറായില്ല.
ഒന്നുമില്ല...ഒന്നുമില്ല എന്ന് പറഞ്ഞൊഴിയുകയായിരുന്നു അദ്ദേഹം. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ തുടര്‍ന്നപ്പോള്‍ ക്ഷുഭിതനായ മോഡി എന്നെ തടയാതെ എന്‍റെ കാറിനടുത്തേക്ക് പോകാന്‍ സമ്മതിക്കു. എന്തിനാണ് എന്നെ തടയുന്നത്, നിങ്ങള്‍ക്ക് കുറച്ചു കൂടി മാന്യതയോടെ പെരുമാറിക്കൂടെ എന്ന് ചോദിച്ച് മുന്നോട്ട് പോയി
[/size] | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: മോഡിയ്ക്ക് വധഭീഷണി Fri Apr 30, 2010 11:26 pm | |
| ഐ പി എല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോഡിയ്ക്ക് അധോലോകത്തില്‍ നിന്ന് വധഭീഷണി. അധോലോക നായകനായ ദാവൂദ് ഇബ്രാഹിമിന്‍റെ സംഘത്തില്‍ നിന്നാണ് മോഡിയെ വധിക്കുമെന്ന ഭീഷണീ ലഭിച്ചിരിക്കുന്നതെന്ന് മുംബൈ പൊലീസ് പറഞ്ഞു. ഐ പി എല്ലിന്‍റെ മുന്നാം സീസണ്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ മോഡിയ്ക്ക് അധോലോകത്തില്‍ നിന്ന് വധഭീഷണി ഉണ്ടായിരുന്നു.
മുംബൈയിലോ ബാംഗ്ലൂരിലോ വെച്ച് മോഡിയെ ഇല്ലാതാക്കുമെന്നായിരുന്നു ഭീഷണി. വധഭീഷണിയ്ക്കുള്ള കാരണം വെളിപ്പെടുത്താന്‍ മുംബൈ പൊലീസ് തയ്യാറായില്ല. ഐ പി എല്‍ ചെയര്‍മാനെന്ന നിലയ്ക്ക് മോഡിയ്ക്ക് അതീവ സുരക്ഷ ഉണ്ടായിരുന്നു. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനം നഷ്ടമായതോടെ മോഡിയ്ക്ക് ഔദ്യോഗിക സൂരക്ഷ ഒരുക്കേണ്ട ചുമതലയില്ലെങ്കിലും അദ്ദേഹം എപ്പോള്‍ മുംബൈ സന്ദര്‍ശിക്കുകയാണെങ്കിലും പ്രത്യേക സുരക്ഷ ഒരുക്കുമെന്ന് മുംബൈ പൊലീസ് പറഞ്ഞു.
മോഡിയെ വധിക്കാനുളള പദ്ധതിയുടെ ഭാഗമായി ദാവൂദിന്‍റേ സംഘാഗം വര്‍ളിയിലുള്ള മോഡിയുടെ ഓഫീസിന് സമീപം സന്ദര്‍ശനം നടത്തിയിരുന്നതായും പൊലീസ് വെളിപ്പെടുത്തി. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ മോഡിയ്ക്ക് ഐ പി എല്‍ ചെയര്‍മാന്‍ സ്ഥാനം നഷ്ടമായിരുന്നു. | |
|
| |
Sponsored content
| Subject: Re: IPL 20 - 20 Official thread-- News.. | |
| |
|
| |
| IPL 20 - 20 Official thread-- News.. | |
|