പാരിസ്
പിന്മാറുമെന്ന സാമുവല്‍ എറ്റൂ വിന്‍റെ ഭീഷണികളൊന്നും കാമറൂണ്‍ കോച്ച് പോള്‍ ലെ ഗുവെന്‍ വകവച്ചില്ല. ലോകകപ്പ് പോരാട്ടങ്ങള്‍ക്കുള്ള അന്തിമ ടീമില്‍ എറ്റൂവിനെ ഉള്‍പ്പെടുത്തി രാജ്യം അര്‍പ്പിച്ച വിശ്വാസം കാക്കണമെന്ന് കോച്ച് എറ്റൂവിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
എറ്റൂ ക്ലബുകള്‍ക്കായി നേട്ടങ്ങള്‍ കൊയ്തെങ്കിലും രാജ്യത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നു കാമറൂണ്‍ ഇതിഹാസ താരം റോജര്‍ മില്ല അഭിപ്രായപ്പെട്ടിരുന്നു. ഈ പരമാര്‍ശമാണ് ലോകകപ്പില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് രണ്ടാമത് ആലോചിക്കേണ്ടിവരുമെന്ന് എറ്റൂ പറയാന്‍ കാരണം. കാമറൂണിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ള താരമാണ് എറ്റൂ.നേരത്തേ, സ്ട്രൈക്കര്‍ ജാക്വസ് സുവ പരുക്കേറ്റ് പുറത്തായിരുന്നു.
ആഴ്സനലിന്‍റെ അലക്സ് സോങ്, ടോട്ടനം താരങ്ങള്‍ ബെനോയ്റ്റ് അസൗ, സെബാസ്റ്റ്യന്‍ ബസോങ് എന്നിവര്‍ ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചിട്ടുണ്ട്.
മെക്സിക്കോ, നൈജീരി യ എന്നീ രാജ്യങ്ങളുടെ അന്തിമ ടീമിനെയും പ്രഖ്യാപിച്ചു. ബാഴ്സ ലോണയുടെ യുവ മിഡ്ഫീല്‍ഡര്‍ ജൊനാഥന്‍ ഡോസ് സാന്‍റോസി നെ ഒഴിവാ ക്കിയത് മെക്സിക്കന്‍ 23 അംഗ ടീം പ്രഖ്യാപന വേളയി ല്‍ ശ്രദ്ധേയമായി. ജൊനാഥന്‍റെ സഹോദരന്‍ ജിയോവാനി ടീമില്‍ ഇടം കണ്ടെത്തി.
അറ്റാക്കിങ് കൂട്ടുകെട്ട് ഇകെ ഉച്ചെയുടെയും വിക്റ്റര്‍ അനിച്ചബ യെയും ഒഴിവാക്കി പ്രഖ്യാപിച്ച നൈജീരിയന്‍ ടീം ആരാധകരെ ഞെട്ടിച്ചു. ഉച്ചെ കാല്‍മുട്ടിനേറ്റ പരുക്കില്‍ നിന്ന് മുക്തനാകാ ത്തതാണ് ഒഴിവാക്കലിന്‍റെ കാര ണം. എന്നാല്‍ ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് ക്ലബ് എവര്‍ട്ടണു വേണ്ടി കളിക്കുന്ന അനിച്ചബയെ ഒഴിവാ ക്കിയതിന് പ്രത്യേക കാരണമൊ ന്നുമില്ല.