ഏറ്റവും കൂടുതല്‍ ഏകദിനം കളിച്ച ക്രിക്കറ്റ് ടീമെന്ന റെക്കോഡ് ടീം ഇന്ത്യയ്ക്ക് സ്വന്തം. ഓസ്ട്രേലിയയുടെ 741 ഏകദിനമെന്ന റെക്കോഡാണ് കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്കെതിരെ നടന്ന മത്സരത്തോടെ ഇന്ത്യ മറികടന്നത്.
ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരത്തില്‍ സിംബാബ്വെയോട് പരാജയപ്പെട്ടെങ്കിലും ഏഴ് വിക്കറ്റിന് ശ്രീലങ്കയെ പരാജയപ്പെടുത്തിയത് ഇന്ത്യയുടെ റെക്കോഡിന് മാറ്റുകൂട്ടി. 742 ഏകദിന മത്സരങ്ങളാണ് ഇന്ത്യ ഇതുവരെ കളിച്ചിട്ടുള്ളത്.
ഏറ്റവും കൂടുതല്‍ ഏകദിനം കളിച്ചിട്ടുള്ള ടീമുകളില്‍ പാകിസ്ഥാന് മൂന്നാം സ്ഥാനത്താണ്. 715 ഏകദിനങ്ങളിലാണ് പാക് ടീം കളിച്ചിട്ടുള്ളത്. പാകിസ്ഥാന് പിന്നാലെ വെസ്റ്റിന്‍ഡീസ് (636) ശ്രീലങ്ക (599) ന്യൂസിലാന്‍ഡ്(584) എന്നീ ടീമുകളുണ്ട്.
1974 ജൂലൈ പതിമൂന്നിന് ലീഡ്സില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ഇന്ത്യയുടെ ആദ്യ ഏകദിന മത്സരം. ഇതില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെടുകയും ചെയ്തിരുന്നു.