ധാംബുള്ളഫുട്ബോള് ലോകകപ്പ് ജ്വരം മൂര്‍ധന്യത്തിലായാലും കുറവു തീരെയില്ല ഇന്ത്യ
- പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിന്‍റെ ആവേശത്തിന്. ഏഷ്യാ കപ്പ്
ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്നലെ ഫലം നിര്‍ണയിക്കാന്‍ അവസാന ഓവറും
ഹര്‍ഭജന്‍ സിങ്ങിന്‍റെ സിക്സും വരെ കാത്തിരിക്കേണ്ടി വ ന്ന മത്സരത്തില്‍
മൂന്നു വിക്കറ്റ് ജയം ഇന്ത്യയ്ക്ക്.സ്കോര്‍: പാക്കിസ്ഥാന്‍ - 267/10
(49.3), ഇന്ത്യ- 271/7 (49.5)
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനു വേണ്ടി സല്‍മാന്‍ ബട്ട് 74 റണ്‍സോടെ
ടോപ് സ്കോററായി. ഇമ്രാന്‍ ഫര്‍ഹതുമൊത്ത് (24) ബട്ട് ഓപ്പണിങ്
വിക്കറ്റില്‍ 71 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തി. പേസര്‍മാര്‍ ബ്രേക്ക്
ത്രൂ നല്‍കാന്‍ പരാജയപ്പെട്ടപ്പോള്‍ ഫര്‍ഹതിനെ പുറത്താക്കിയത് ഹര്‍ഭജന്‍
സിങ്. സ്ലിപ്പില്‍ വീരേന്ദര്‍ സേവാഗിന്‍റെ ഉഗ്രനൊരു ക്യാച്ച്.
പിന്നീടെത്തിയ ഷൊയ്ബ് മാലിക്കും (39) ക്യാപ്റ്റന്‍ ഷാഹിദ്
അഫ്രീദിയുമടക്കമുള്ള താരങ്ങള്‍ മികച്ച തുടക്കം പാഴാക്കിയതോടെ 43 ഓവറില്‍
ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 ലായി പാക്കിസ്ഥാന്‍.എന്നാല്‍ ഏഴാമനായെത്തിയ
കമ്രാന്‍ അക്മല്‍ 51 റണ്‍സ് നേടി പാക്കിസ്ഥാന്‍ സ്കോര്‍ 260 കടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഗൗതം ഗംഭീര്‍ (83) ടോപ്
സ്കോററായി. ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും (56) സുരേഷ് റെയ്നയും
(34) ഇന്ത്യയെ ലക്ഷ്യത്തോടടുപ്പിച്ചു. ഷൊയ്ബ് അക്തറിനെയും അവസാന ഓവറില്‍
മുഹമ്മദ് ആമിറിനെയും സിക്സറിന് പറത്തിയ ഹര്‍ഭജന്‍ (15) ഇന്ത്യയ്ക്ക് ജയം
സമ്മാനിച്ചു. ഇന്ത്യയും ശ്രീലങ്കയും ഒമ്പത് പോയിന്‍റോടെ ലീഡ്
ചെയ്യുന്നു. തോല്‍വിയോടെ പാക്കിസ്ഥാന്‍ പുറത്ത്.