| Filim News ...Latest Updates.... | |
|
+43neelakandan kannan nair bharathchandran willy dilipfan sanjeev merlin manavalan vikalan nair thambi M.R.P narendrannair Alexander roshanpeter avatar jagan ombhatia machan innachan mangalasseri safalpu thalathil dineshan mithravishnu bellari raja raja kiwi allambans thanthonni dracula smitha menon mohan vettukuzhi suku devan naayakan maadambi MANNADIYAR deathrace real hero yeldo987 mohan.thomas 47 posters |
|
Author | Message |
---|
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: Filim News ...Latest Updates.... Tue Dec 07, 2010 1:51 am | |
| രഞ്ജിത് - മമ്മൂട്ടി ചിത്രം “രാവ് മായുമ്പോള്‍” [You must be registered and logged in to see this image.] പ്രാഞ്ചിയേട്ടന് ആന്റ് ദി സെയിന്റ് എന്ന സൂപ്പര്‍ഹിറ്റിനു ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഹിറ്റ്മേക്കര് രഞ്ജിത്തും വീണ്ടും ഒന്നിക്കുകയാണ്. അതേ, രഞ്ജിത് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. ചിത്രത്തിന് പേര് - രാവ് മായുമ്പോള്‍. സംവിധാനം പക്ഷേ രഞ്ജിത്തല്ല. ഒട്ടേറെ നല്ല ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ജി എസ് വിജയനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.
കാപിറ്റോള്‍ തിയേറ്ററിന്റെ ബാനറില്‍ രഞ്ജിത് തന്നെയാണ് രാവ് മായുമ്പോള്‍ നിര്‍മ്മിക്കുന്നത്. അതിമനോഹരമായ കഥയാണ് ഈ സിനിമയ്ക്കായി രഞ്ജിത് എഴുതിയിട്ടുള്ളതെന്നാണ് സിനിമാലോകത്തെ അഭിപ്രായം. വര്‍ഷങ്ങള്‍ക്കു മുമ്പ് ‘രാവ് മായുന്നു’ എന്ന പേരില്‍ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം രഞ്ജിത് പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ ആ പദ്ധതി നടക്കാതെ പോയി. ഒരു ചിത്രകാരന്റെ ജീവിതമായിരുന്നു ആ സിനിമയിലൂടെ രഞ്ജിത് പറയാന്‍ ഉദ്ദേശിച്ചത്. രേവതിയായിരുന്നു ആ ചിത്രത്തിലെ നായികാസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്.
വര്‍ഷങ്ങള്‍ക്കു ശേഷം രാവ് മായുമ്പോള്‍ എന്ന പേരില്‍ ഒരുങ്ങുന്നത് അതേ പ്രമേയമാണെന്നാണ് സൂചന. രേവതി ഈ പ്രൊജക്ടിന്റെയും ഭാഗമാണെന്ന് അറിയുന്നു. മീരാ ജാസ്മിന് നായികയായേക്കുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട്.
ഏറെക്കാലത്തിനു ശേഷം മറ്റൊരു സംവിധായകന് രഞ്ജിത് തിരക്കഥ രചിക്കുന്നു എന്നതും പ്രത്യേകതയാണ്. സംവിധായകനായതിനു ശേഷം നസ്രാണി, അമ്മക്കിളിക്കൂട് എന്നീ ചിത്രങ്ങള്‍ മാത്രമാണ് മറ്റ് സംവിധായകര്‍ക്കായി രഞ്ജിത് തിരക്കഥ രചിച്ചവ.
ജി എസ് വിജയന്റെ ആദ്യ ചിത്രമായ ചരിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്. പിന്നീട് ആനവാല് മോതിരം, ചെപ്പടിവിദ്യ, ഘോഷയാത്ര, സാഫല്യം, കവര്‍സ്റ്റോറി എന്നീ സിനിമകള്‍ വിജയന് സംവിധാനം ചെയ്തു. കവര്‍സ്റ്റോറി പുറത്തിറങ്ങിയ ശേഷം 10 വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജി എസ് വിജയന് വീണ്ടും സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത് | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Filim News ...Latest Updates.... Thu Dec 09, 2010 12:15 am | |
| | |
|
| |
merlin Active member
Posts : 252 Points : 289 Reputation : 1 Join date : 2010-03-13 Age : 36 Location : Ernakulam
| Subject: Re: Filim News ...Latest Updates.... Thu Dec 09, 2010 1:33 am | |
| ഐശ്വര്യ സെയ്ഫ് അലിഖാന്റെ നായികയാവുന്നു [You must be registered and logged in to see this image.] ബോളിവുഡില്‍ തീര്‍ത്തും പുതുമയേറിയ ഒരു താരസംഗമത്തിന് വഴിയൊരുങ്ങുന്നു. വിശാല്‍ ഭരദ്വാജാണ് പുതുമ നിലനിര്‍ത്താനായി പുതു ജോഡികളെ നായികാ നായകന്മാരാക്കുന്നത്. താരങ്ങള്‍ മറ്റാരുമല്ല സാക്ഷാല്‍ ഐശ്വര്യ റായിയും നടന് സെയ്ഫ് അലി ഖാനും.
ഇരുവരും ഇതാദ്യമായാണ് നായികാ നായകന്മാരായി അഭിനയിക്കുന്നത്. ദീര്‍ഘകാലമായി ഇരുവരും ബോളിവുഡില്‍ സജീവമാണെങ്കിലും രണ്ടുപേരെയും ഒരുമിപ്പിക്കാന്‍ ഇതേവരെ ശ്രമങ്ങള്‍ നടന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇതിന് സാധിച്ചതിന്റെ സന്തോഷത്തിലാണത്രേ വിശാല്‍.
വിശാലിന്റെ മുന്‍ ചിത്രമായ ഓംകാര'യില്‍ അഭിനയിച്ച് പരിചയമുള്ള സെയ്ഫിന് അദ്ദേഹത്തോടെ യെസ് പറയാന്‍ കൂടുതല്‍ അലോചിക്കേണ്ടിവന്നിട്ടുണ്ടാകില്ല. കാരണം ഓംകാരയിലെ അഭിനയത്തിന് പ്രേക്ഷകരില്‍നിന്നും നിരൂപകരില്‍നിന്നും മികച്ച പ്രതികരണമാണ് സെയ്ഫിന് ലഭിച്ചത്.
മുന്നേട്ടം ഒരിക്കല്‍ക്കൂടി സ്വന്തമാക്കാനാണ് വിശാലും സെയ്ഫും ഒരുങ്ങുന്നത്. അതുപോലെതന്നെ ഐശ്വര്യയുടെ ഒരു ആരാധകന്‍കൂടിയായ വിശാല്‍ കഴിഞ്ഞകുറേ വര്‍ഷങ്ങളായി ഐശ്വര്യയുടെ ഡേറ്റിനായി കാത്തിരിക്കുകയായിരുന്നു.
അടുത്തിടെ ജുഹുവിലെ ബച്ചന്‍സ് ബംഗ്ലാവിലെത്തിയ വിശാല്‍ സ്ക്രിപ്റ്റ് കാണിച്ച് ഐശ്വര്യയുടെ സമ്മതം നേടിയെന്നാണ് വാര്‍ത്തകള്‍ | |
|
| |
merlin Active member
Posts : 252 Points : 289 Reputation : 1 Join date : 2010-03-13 Age : 36 Location : Ernakulam
| Subject: Re: Filim News ...Latest Updates.... Thu Dec 09, 2010 1:34 am | |
| മന്മഥന് അമ്പിനെതിരെ ഹിന്ദു സംഘടനകള്‍ [You must be registered and logged in to see this image.] കമല്ഹാസന്-മാധവന് ടീം ഒന്നിയ്ക്കുന്ന മന്മഥന് അമ്പിനെതിരെ പ്രതിഷേധം. ചിത്രത്തില്‍ കമല്ഹാസന് പാടിയിരിക്കുന്ന കവിതയ്ക്കെതിരെ പ്രതിഷേധവുമായി ഹിന്ദു മക്കള്‍ കക്ഷിയാണ് രംഗത്തെത്തിയിരിക്കുന്നത്. കവിതയിലെ ചില വരികള്‍ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് ആരോപണം.
സിനിമയുടെ പ്രധാന അണിയറപ്രവര്‍ത്തകരായ കമല്ഹാസന്, സംവിധായകന് കെഎസ് രവികുമാര്‍, ത്രിഷ, നിര്‍മാതാവ് ഉദയ്നിധി സ്റ്റാലിന് എന്നിവര്‍ക്കെതിരെ ലീഗല്‍ നോട്ടീസ് സംഘടന അയച്ചിട്ടുണ്ട്. വിവാദ വരികള്‍ നീക്കം ചെയ്തില്ലെങ്കില്‍ മന്മഥന് അമ്പ് നിയമക്കുരുക്കില്‍പ്പെടുമെന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് | |
|
| |
mohan Royal Fighter
Posts : 731 Points : 858 Reputation : 2 Join date : 2010-01-12
| Subject: Re: Filim News ...Latest Updates.... Fri Dec 10, 2010 5:34 am | |
| ബോംബ് സ്ഫോടനത്തില്‍ നിന്നും റീമ രക്ഷപ്പട്ടു [You must be registered and logged in to see this image.] ചൊവ്വാഴ്ച വാരണാസിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ നിന്നും കോളിവുഡ് ഗ്ലാമര്‍ ഗേള്‍ റീമാ സെന്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം.
അനുരാഗ് കശ്യപിന്റെ പുതിയ ചിത്രമായ ദ ഗാങ്സ് ഓഫ് വസീപൂര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് റീമയും വാരണാസിയിലുണ്ടായിരുന്നു.
സ്ഫോടനം നടന്ന ദിവസം സൂര്യോദയത്തിനും സൂര്യാസ്തമനത്തിനും ഭക്തര്‍ പ്രാര്‍ഥനയ്ക്കായി ഒത്തുകൂടുന്ന ദശാശ്വമേധ ഘട്ടില്‍ പ്രാര്‍ത്ഥനയ്ക്കായി റീമയും പോകാന്‍ തീരുമാനിച്ചിരുന്നുവത്രേ. എന്നാല്‍ കാര്‍ വരാന്‍ വൈകിയത് മൂലം യാത്ര നടന്നില്ല. അങ്ങനെ സംഭവച്ചില്ലായിരുന്നുവെങ്കില് താനും സ്ഫോടനം നടക്കുമ്പോള്‍ അവിടെയുണ്ടാവുമായിരുന്നെന്ന് റീമ പറയുന്നു.
തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ സുബ്രഹ്മണ്യപുരത്തിന്റെ ഹിന്ദി റീമേക്കാണ് ദ ഗ്യാങ്സ് ഓഫ് വസീപൂര്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തില്‍ ഒരു ബംഗാളി പെണ്‍കുട്ടിയുടെ വേഷത്തിലാണ് റീമ അഭിനയിക്കുന്നത് | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Filim News ...Latest Updates.... Fri Dec 10, 2010 5:46 am | |
| നെറ്റില്‍ കുരുത്തം കെട്ടവന് തരംഗം [You must be registered and logged in to see this image.] പലപ്പോഴും ആല്‍ബങ്ങള്‍ ഫെയ്മസ് ആകുന്നത് ഞൊടിയിടകൊണ്ടാണ്. വെറുതെ തയ്യാറാക്കി യുട്യൂബ് പോലുള്ള വീഡിയോ ഷെയറിങ് സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്തിയാല്മതി. ആല്‍ബത്തിന്റെ ക്രിയേറ്ററും താരങ്ങളും എപ്പോള്‍ ഫെയ്മസ് ആയി എന്ന് ചോദിക്കേണ്ടതേയുള്ളു.
സില്‍സില ഓര്‍ക്കുന്നില്ലേ, വെറുത്തിട്ടും വെറുത്തിട്ടും മലയാളി നെറ്റില്‍ തിരയുകയും കാണുകയും ചെയ്ത ആല്‍ബം. സില്‍സില പ്രസിദ്ധമായത് ഇഷ്ടക്കേടുകൊണ്ടാണെങ്കില് ഇപ്പോഴിതാ മറ്റൊരു ആല്‍ബം നെറ്റില്‍ താരമാകുന്നു.
കുരുത്തംകെട്ടവന്, അതേ നടന് സുരാജ് വെഞ്ഞാറമൂടും, അവതാരകയും മോഡലുമായ രഞ്ജിനി ഹരിദാസും ചേര്‍ന്നഭിനയിച്ച ആല്‍ബമാണിത്. രണ്ടുപേരും തകര്‍ത്തഭിനയിക്കുന്നത് വീഡിയോയില്‍ കാണം.
പൂര്‍ണമായും ഗ്രാഫിക്സ് മാത്രമുപയോഗിച്ച് പുറത്തിറക്കുന്ന മലയാളത്തിലെ ആദ്യ ആല്‍ബമെന്ന പേരോടുകൂടിയാണ് കുരുത്തം കെട്ടവന് എത്തിയിരിക്കുന്നത്. വീഡിയോയിലെ കുരുത്തം കെട്ടവന് സുരാജ് തന്നെ .സുരാജിന്റെ റോസിക്കുട്ടി എന്ന കാമുകിയാട്ടാണ് രഞ്ജിനി അഭിനയിക്കുന്നത്.
അനൂപ് ശങ്കറാണ് കുരുത്തംകെട്ടവന് എന്ന ഗാനം ആലപിച്ചിരിക്കുന്നത്. വീഡിയോയില്‍ ആദ്യാവസാനം അനൂപിന്റെ സാന്നിധ്യമുണ്ട്. ഗാനരചനയും സംഗീതസംവിധാനവും ചെയ്തിരിക്കുന്നത് ഹരിപ്രസാദ് ആണ്.
ഫേവര്‍ ഫ്രാന്‍സിസ് ആണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. സാധാരണക്കാര്‍ക്കിടയില്‍ ആല്‍ബം ഹിറ്റാവുമോ എന്ന് അറിയാനിരിക്കുന്നതേയുള്ളു. പക്ഷേ നെറ്റ്സാവികള് ഇതില്‍ ആകൃഷ്ടരായിക്കഴിഞ്ഞുവെന്നതില് സംശയമില്ല.
പണ്ടെങ്ങാട്ടു പഠിക്കാന്‍ വിട്ടപ്പം മനയ്ക്കലെ മാവിനെ കല്ലെറിഞ്ഞില്ലേ... കുരുത്തം കെട്ടവന് എന്നിങ്ങനെയാണ് ഗാനം തുടങ്ങുന്നത്. | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Filim News ...Latest Updates.... Fri Dec 10, 2010 5:48 am | |
| | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Filim News ...Latest Updates.... Fri Dec 10, 2010 6:10 am | |
| 'ചാവേര്‍പ്പട' ഇന്നിറങ്ങും [You must be registered and logged in to see this image.] ടി.എസ്. ജസ്പാല്‍ സംവിധാനം ചെയ്യുന്ന, നാല് എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ കഥ പറയുന്ന 'ചാവേര്‍പ്പട' 10ന് റിലീസ് ചെയ്യുന്നു. എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ അമീര്‍ അലി, നന്ദന്, വിവേക്, അരുണ്‍ എന്നിവര്‍ ഒരു സോഫ്റ്റ്വേര്‍ കണ്ടുപിടിക്കുന്നതിലൂടെ കോളേജില്‍ പ്രശസ്തരാകുന്നു. ഈ കണ്ടുപിടിത്തത്തിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ ഇവരെ തീവ്രവാദികള്‍ കെണിയില്‍പ്പെടുത്തി ദുരുപയോഗം ചെയ്യാന്‍ തുടങ്ങി.
ചിത്രത്തില്‍ ഏറ്റവും നിര്‍ണായകമായ ഒരു ഘട്ടത്തില്‍ എന്‍.എസ്.ജി. കമാന്‍ഡോ വിശാല്‍ സഭാവതിയുടെ അതിസാഹസികമായ പോരാട്ടത്തിലൂടെ അവരെ രക്ഷപ്പെടുത്തുകയും തീവ്രവാദികളെ വധിക്കുകയും ചെയ്യുന്നതാണ് കഥാതന്തു.
ബാല, മണിക്കുട്ടന്, അരുണ്‍, അജിത്, സോമാനന്ദന്, സിദ്ധിഖ് തുടങ്ങിയവരാണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 'പുതിയമുഖം', 'ത്രില്ലര്‍' എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ ഭരണി കെ. ധരനാണ് 'ചാവേര്‍പ്പട'യുടെ ഛായാഗ്രഹണം. വയലാര്‍ ശരത്ചന്ദ്ര വര്‍മയുടെ വരികള്‍ക്ക് അലക്സ് പോള്‍ ഈണം നല്കിയിരിക്കുന്നു. തിരക്കഥ അനില്‍ ജി.എസ്. | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: Re: Filim News ...Latest Updates.... Sat Dec 11, 2010 1:42 am | |
| കലാഭവന്‍ മണി അവതരിപ്പിച്ചത് ‘കൂതറ’ പരിപാടി [You must be registered and logged in to see this image.]കനത്ത പ്രതിഫലം വാങ്ങി ഓസ്ത്രേലിയയിലെ മെല്‍ബണില്‍ എത്തിയ കലാഭവന്‍ മണിയും സംഘവും അവതരിപ്പിച്ചത് കാല്‍ക്കാശിന് കൊള്ളാത്ത ‘കൂതറ’ പരിപാടിയായിരുന്നുവെന്ന് പ്രവാസികളുടെ ആരോപണം. ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ഓസ്ത്രേലിയന്‍ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ 'മണികിലുക്കം 2010' എന്ന പരിപാടിക്ക് കനത്ത തുക നല്കി ടിക്കറ്റെടുത്തെത്തിയ കാണികള്‍, മണിയുടെയും സംഘത്തിന്റെയും വഷളന്‍ പ്രകടനം കണ്ട് ‘വയലന്റ്’ ആയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കൂകിവിളിച്ചും വൃത്തികെട്ട ആംഗ്യം കാണിച്ചും കാണികള്‍ പ്രതികരിച്ചു.
നവംബര്‍ 14-നാണ് ഈ പരിപാടി അരങ്ങേറിയതെത്രെ. എന്നാല്‍ പരാതി പുറത്തുവന്നത് ഈ വ്യാഴാഴ്ചയാണ്. മണികിലുക്കത്തെ പറ്റിയുള്ള ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പരിപാടി സംഘടിപ്പിച്ച കമ്മറ്റി യോഗം ചേര്‍ന്നപ്പോഴാണ് ‘ക്വാളിറ്റി’യെ പറ്റി പുറംലോകം അറിയുന്നത്. നവംബര്‍ 12, 13, 14 തിയതികളിലാണ് ഓസ്ട്രേലിയയിലെ അഡലെയ്ഡ്, ബ്രിസ്ബേന്‍, മെല്‍ബണ്‍ എന്നിവിടങ്ങളില്‍ 'മണികിലുക്കം 2010' നടന്നത്. എല്ലായിടത്തും മണിയും സംഘവും പരിപാടി കുളമാക്കി. മെല്‍ബണില്‍ എത്തിയപ്പോള്‍ ‘കൂതറ’യുമായി. മെല്‍ബണിലെ കിസ്ബ്രോ സെര്‍ബിയന്‍ ഹാളിലാണ് ‘മണികിലുക്കം’ അരങ്ങേറിയത്. കലാഭവന്‍ മണിക്കു പുറമെ നടി നിത്യാദാസ്, ജാഫര്‍ ഇടുക്കി, മനോജ് ഗിന്നസ്, ധര്മജന് ഗായകന് സോമദാസ്, ഗായിക മനീഷ എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്.
അഞ്ചര മണിക്ക് തുടങ്ങേണ്ടിയിരുന്ന പരിപാടി സമയത്തിന് ആരംഭിക്കാന്‍ കാണികള്‍ ആവശ്യപ്പെട്ടെങ്കിലും കലാഭവന്‍ മണി കലിച്ചെത്രെ. മണിയുടെ പിടിവാശിമൂലം വൈകിയാണ് തുടങ്ങിയതെന്നും പരിപാടിക്കിടയില്‍ മണി ഇടവേള അനുവദിച്ചില്ലെന്നും സംഘാടകര്‍ കുറ്റപ്പെടുത്തുന്നു. ‘കൂതറ’ പരിപാടി അവതരിപ്പിച്ച് പ്രവാസികളെ പറ്റിച്ച കലാഭവന്‍ മണിക്കും സംഘത്തിനും എതിരെ താരസംഘടനയായ അമ്മയ്ക്ക് പരാതി നല്കാന് പരിപാടി സംഘടിപ്പിച്ച കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പരിപാടിയുടെ പരാജയം ധാര്‍മികമായി കമ്മിറ്റി ഏറ്റെടുത്തുകൊണ്ട് ഇതൊരു വെല്ലുവിളിയായി സ്വീകരിച്ച് കലാമേന്മയുള്ള പരിപാടികള്‍ കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ ഭാവിയില്‍ പരിപാടികള്‍ നടത്തുവാനും കമ്മറ്റി തീരുമാനിച്ചു. ഓസ്ട്രേലിയന്‍ മലയാളികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് കമ്മറ്റി ഖേദം പ്രകടിപ്പിച്ചു.
വിദേശരാജ്യങ്ങളില്‍ പോയി സിനിമാപ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ക്ക് ഒട്ടും ഗുണമേന്മ ഉണ്ടാവാറില്ലെന്നത് ആര്‍ക്കും അറിയാവുന്ന കാര്യമാണ്. റെക്കോര്‍ഡ് പാട്ടിട്ട്, പാട്ടുപാടുന്ന രീതിയില്‍ കാണികളെ പറ്റിക്കുക, വെള്ളമടിച്ച് വെളിവില്ലാതെ സ്റ്റേജില്‍ തോന്ന്യാസം കാട്ടുക, ‘വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടെ’ന്ന രീതിയില്‍ സ്കിറ്റുകള്‍ അവതരിപ്പിക്കുക തുടങ്ങി ഒട്ടേറെ പരാതികള്‍ ഇത്തരം പരിപാടികള്‍ക്ക് എതിരെ ഉണ്ട്. എക്സ്ട്രാ നടിമാരെ പരിപാടിക്കെന്ന വ്യാജേനെ എത്തിച്ച് ‘ഇടപാടുകള്‍’ നടത്തുന്ന സ്പോണ്‍സര്‍മാരെ പറ്റിയും പലപ്പോഴായി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട് | |
|
| |
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: Filim News ...Latest Updates.... Sat Dec 11, 2010 4:01 am | |
| രജനീകാന്തിന് രണ്ടാം കല്യാണം!! [You must be registered and logged in to see this image.]രജനീകാന്ത് വീണ്ടും വിവാഹം ചെയ്യുന്നുവെന്ന് കേട്ടാല്‍ നല്ലവനായ ഈ മനുഷ്യന് അറുപത് വയസ്സാകാറായപ്പോള്‍ ഇതെന്തുപറ്റിയെന്നായിരിക്കും എല്ലാവര്ക്കും തോന്നുക. പക്ഷേ സത്യമാണ്, രജനി വീണ്ടുംവിവാഹത്തിനൊരുങ്ങുകയാണ്, പക്ഷേ വധു ഭര്യ ലത തന്നെയാണെന്നുമാത്രം.
തമാശയല്ല ലതയും രജനിയും വീണ്ടും വിവാഹത്തിനൊരുങ്ങുകയാണ്. ഒരു വിവാഹിതന് അറുപതാം വയസ്സിലെത്തുമ്പോള്‍ തമിഴ്നാട്ടില്‍ ഇത് പതിവാണ്. ഇങ്ങനെ അറുപതുകാരനായ ഭര്‍ത്താവ് ഭാര്യയെ വീണ്ടും സിംബോളിക് ആയി വിവാഹം ചെയ്യുന്നതിന് മണിവിഴയെന്നാണ് തമിഴ്നാട്ടില്‍ പറയുന്നു.
മക്കളുടെയും മരുമക്കളുടെയും പേരക്കുട്ടികളുടെയും സാന്നിധ്യത്തില്‍ ഭര്‍ത്താവും ഭാര്യയും ഒരിക്കല്‍ കൂടി വിവാഹം കഴിക്കുന്നതാണ് ഇതിലെ പ്രധാന ചടങ്ങ്. ഡിസംബര്‍ 102നാണ് രജനിക്ക് അറുപത് വയസാകുന്നത്. അന്ന് രജനീകാന്തും ലതാ രജനീകാന്തും ഒരിക്കല്‍ കൂടി വിവാഹം കഴിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മക്കളും മരുമക്കളും കൂടി സ്റ്റൈല്‍ മന്നന്റെ അറുപതാം കല്യാണം പൊടിപൊടിക്കാനുള്ള തയ്യാറെടുപ്പിലാണ്. ചെന്നൈയിലെ പോയസ് ഗാര്‍ഡനിലുള്ള വസതിയില്‍ വച്ച് ഡിസംബര്‍ പത്തിന് വെള്ളിയാഴ്ച അറുപതാം കല്യാണം നടക്കും. സിനിമാതാരങ്ങളും രാഷ്ട്രീയക്കാരും മറ്റ് വിഐപികളും ദമ്പതികളെ അനുഗ്രഹിക്കാനെത്തുമെന്നാണ് അറിയുന്നത്.
കര്‍ണാടകയില്‍ ജനിച്ചുവളര്‍ന്ന രജനീകാന്തിനെ സിനിമയിലേക്ക് കൊണ്ടുവന്നത് പ്രശസ്ത സംവിധായകന് കെ ബാലചന്ദറാണ്. 1975ല്‍ അപൂര്‍വ രാഗങ്ങള്‍ എന്ന സിനിമയിലൂടെ, കമലാഹാസന്റെ വില്ലനായി അരങ്ങേറിയ രജനീകാന്ത് ഇപ്പോള്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ താരങ്ങളില്‍ ഒരാളാണ്.
ഇന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന രജനി ജാക്കി ചാന് കഴിഞ്ഞാല്‍ ഏഷ്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്നത് താരം കൂടിയാണ്. | |
|
| |
sanjeev Active member
Posts : 204 Points : 256 Reputation : 0 Join date : 2010-02-09
| Subject: Re: Filim News ...Latest Updates.... Sun Dec 12, 2010 4:22 am | |
| താമരശ്ശേരി ഒരു തായ്ലാന്റാക്കാന് സജി സുരേന്ദ്രന്[You must be registered and logged in to see this image.] മമ്മൂട്ടി, മോഹന്‍ലാല്‍ സിനിമകള്‍ വൈകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ സംവിധായകന് സജി സുരേന്ദ്രന് യുവതാരങ്ങളെ അണിനിരക്കുന്ന പ്രൊജക്ടുമായി മുന്നോട്ട്. ഫഹദ് ഫാസില്‍, ആന്‍ അഗസ്റ്റിന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'താമരശ്ശേരി ടു തായ്ലാന്്ഡ്' എന്നൊരു ചിത്രമാണ് സജി ഒരുക്കുന്നത്.
പതിവു പോലെ കൃഷ്ണ പൂജപ്പുര തന്നെയാണ് ഈ സജി ചിത്രത്തിനും തിരക്കഥ രചിയ്ക്കുന്നത്. ഇന്നസെന്റ്, സുരാജ് വെഞ്ഞാറമ്മൂട്, നെടുമുടി വേണു, ലാലു അലക്സ്, ജഗതി, ബിജു മേനോന്, ഇന്ദ്രന്‍സ് എന്നിവരും ഈ ചിത്രത്തിലുണ്ടാവും. ഏറെ രസകരമായ ഒരു പ്ലോട്ടാണ് കൃഷ്ണ പൂജപ്പുര സിനിമയ്ക്ക് വേണ്ടി തയാറാക്കിയിരിക്കുന്നത്..കുടുംബസമേതം താമസിക്കുന്ന മൂന്നുപേരുടെ ഇടയിലേക്ക് ഒരു യുവാവും പെണ്‍കുട്ടിയും ഒളിച്ചോടിയെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ഫോര്‍ ഫ്രണ്ട്സിനേറ്റ തിരിച്ചടിയ്ക്ക് ശേഷം മമ്മൂട്ടി-ലാല്‍ പ്രൊജക്ടുകളായിരുന്നു സജിയുടെ മനസ്സിലുണ്ടായിരുന്നത്. മുഴുവന്‍ തിരക്കഥയുമായി വന്ന് തൃപ്തിപ്പെട്ടാല്‍ ഡേറ്റ് തരാമെന്നായിരുന്നു ലാല്‍ നല്‍കിയിരുന്ന വാഗ്ദാനം. ഇതിനിടെ മമ്മൂട്ടിയെ വെച്ച് പുളുവടി മത്തായി എന്നൊരു സിനിമ പ്രഖ്യാപിച്ചെങ്കിലും താരത്തിന്റെ ഡേറ്റ് ഒഴിവിലാത്തത് സംവിധായകന് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ്് സജി മറ്റുവഴികള്‍ തേടിയത്.
മണിയന് പിള്ള ഫിലിംസിന്റെ ബാനറില്‍ നടനും നിര്‍മാതാവുമായി മണിയന് പിള്ള രാജുവാണ് താമരശ്ശേരി ടു തായ്ലാന്ഡ് നിര്‍മിയ്ക്കുന്നത് | |
|
| |
sanjeev Active member
Posts : 204 Points : 256 Reputation : 0 Join date : 2010-02-09
| Subject: Re: Filim News ...Latest Updates.... Sun Dec 12, 2010 4:25 am | |
| രജനിയും കമലും കഴിഞ്ഞാല്‍ സൂര്യ![You must be registered and logged in to see this image.] തമിഴ്നാട്ടില്‍ താരസമവാക്യങ്ങള്‍ മാറിമറിയുന്നു. രജനീകാന്തിനും കമലഹാസനും പിന്നില്‍, മൂന്നാം സ്ഥാനക്കാരനായുള്ള മത്സരം വര്‍ഷങ്ങളായി തമിഴകത്ത് നടക്കുന്നു. ഇളയദളപതി വിജയ്, അള്‍ട്ടിമേറ്റ് സ്റ്റാര്‍ അജിത് എന്നിവരാണ് മൂന്നാം സ്ഥാനത്തിനായി കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരുന്നത്. ഇതില്‍ വിജയ് വിജയം വരിച്ച് നില്‍ക്കവേയാണ് വിക്രം, സൂര്യ എന്നീ താരങ്ങളുടെ ഉദയം. അടിക്കടിയുള്ള പരാജയങ്ങള്‍ വിക്രമിന്റെ താരപദവിയുടെ ശോഭ കുറച്ചു. എന്നാല്‍ വിജയ്ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് സൂര്യ മുന്നേറിയത് വളരെ പെട്ടെന്നായിരുന്നു.
രജനീകാന്തും കമലഹാസനും കഴിഞ്ഞാല്‍ തമിഴകത്തിന് ഏറ്റവും പ്രിയങ്കരനായ നായകനായി സൂര്യ മാറി. കാക്ക കാക്ക, ഗജിനി, വേല്, വാരണം ആയിരം, അയന്, ആദവന്, സിങ്കം, രക്തചരിത്രം എന്നീ സിനിമകളിലൂടെ ബോക്സോഫീസില്‍ എതിരാളിയില്ലാത്ത ശക്തിയായി സൂര്യ വളര്‍ന്നു. സൂര്യയുടെ ഡേറ്റിനായി നിര്‍മ്മാതാക്കളുടെ ക്യൂ നീളുന്നു.
ഇപ്പോഴിതാ, യന്തിരന് ശേഷം ഷങ്കര്‍ സംവിധാനം ചെയ്യുന്ന ‘മൂവര്‍’ എന്ന ചിത്രത്തിലേക്ക് സൂര്യ കരാറായിരിക്കുന്നു. ‘3 ഇഡിയറ്റ്സ്’ എന്ന ആമിര്ഖാന് ചിത്രത്തിന്റെ തമിഴ് റീമേക്കാണ് മൂവര്‍. ഹിന്ദിയില്‍ ആമിര്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ സൂര്യ അവതരിപ്പിക്കുന്നത്(സൂര്യ നായകനായ ഗജിനി ഹിന്ദിയിലെടുത്തപ്പോള്‍ നായകന് ആമിര്‍ഖാനായിരുന്നു എന്നത് ഓര്‍ക്കുക).
3 ഇഡിയറ്റ്സിന്റെ തമിഴ് പതിപ്പിലേക്ക് ആദ്യം വിജയ് ആണ് തീരുമാനിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഷങ്കറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് വിജയ് പിന്മാറി. വിജയ്ക്ക് പകരം നിലവില്‍ അതിനേക്കാള്‍ താരമൂല്യമുള്ളത് ആര്‍ക്ക് എന്ന അന്വേഷണമാണ് ഷങ്കറിനെ സൂര്യയുടെ അടുത്തെത്തിക്കുന്നത്. സൂര്യ ഓകെ പറഞ്ഞതോടെ ‘മൂവര്‍’ ആരംഭിക്കുകയായി.
സൂര്യ, ജീവ, ശ്രീകാന്ത്, സത്യരാജ്, ഇല്യാന എന്നിങ്ങനെയാണ് ഇപ്പോള്‍ മൂവര്‍ സിനിമയുടെ സ്റ്റാര്‍കാസ്റ്റ്. എന്തായാലും അടുത്ത മെഗാഹിറ്റിന് ഷങ്കര്‍ തുടക്കമിട്ടുകഴിഞ്ഞതായാണ് കോടമ്പാക്കം ഉറച്ചുവിശ്വസിക്കുന്നത്. | |
|
| |
dilipfan Active member
Posts : 221 Points : 266 Reputation : 0 Join date : 2010-02-04 Location : thrissur
| Subject: Re: Filim News ...Latest Updates.... Tue Dec 14, 2010 10:59 am | |
| ഇനി വിജയ് ജയലളിതയുടെ പീരങ്കി! [You must be registered and logged in to see this image.]തുടര്‍ച്ചയായി ഫ്ലോപ്പുകള്‍ സമ്മാനിച്ചാലും ജനപ്രീതിയില്‍ തമിഴകത്ത് രജനീകാന്ത് കഴിഞ്ഞാല്‍ ജോസഫ് വിജയ്യിനാണ് രണ്ടാം സ്ഥാനം. ഈ ജോസഫ് വിജയ് ആരെന്ന് ചിന്തിച്ച് തലപുണ്ണാക്കേണ്ട. കേരളക്കരയിലും ആരാധകരുള്ള ഇളയ ദളപതി തന്നെയാണിത്. ജനപ്രീതിയില്‍ രണ്ടാം സ്ഥാനക്കാരനായ വിജയ് ഇനി ഡിഎംകെക്കെതിരെ ജയലളിതയുടെ പ്രധാന പ്രചരണ പീരങ്കി ആയിരിക്കും എന്ന് ഏതാണ്ടുറപ്പായി. വിജയ്യുടെ അച്ഛന് ചന്ദ്രശേഖര്‍ ഇക്കഴിഞ്ഞ ദിവസം ജയലളിതയുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി.
തമിഴ് സിനിമാലോകം കരുണാനിധിയുടെയും കുടുംബത്തിന്റെയും കയ്യിലാണെന്ന് ഇതിനകം തന്നെ എല്ലാവര്ക്കും അറിവുള്ള കാര്യമാണ്. മറ്റുള്ള പ്രൊഡക്ഷന്‍ കമ്പനികളെ തകര്‍ക്കാനും ഡിഎംകെ കുടുംബത്തിനൊപ്പം നില്‍ക്കാത്ത സിനിമാതാരങ്ങളെ ഇല്ലാതാക്കാനും ഡിഎംകെ കുടുംബം ശ്രമിക്കുന്നുവെന്നും അതില്‍ തന്റെ മകന് ബലിയാടായി എന്നും ജയലളിതയോട് ചന്ദ്രശേഖരന് വെളിപ്പെടുത്തിയിരിക്കുകയാണ്.
‘ത്രീ ഇഡിയറ്റ്സ്’ എന്ന സിനിമയുടെ റീമേക്കില്‍ അമീര്‍ ഖാന് ചെയ്ത വേഷം ചെയ്യാന്‍ വിജയ് കരാര്‍ ആയതായിരുന്നു. അവസാന മിനിറ്റില്‍ സംവിധായകന് ശങ്കര്‍ റീമേക്കില്‍ നിന്ന് വിജയ്യിനെ വലിച്ചെറിഞ്ഞു. ശങ്കറിന് മുകളില്‍ ഡിഎംകെ കുടുംബത്തിന്റെ സമ്മര്‍ദ്ദം ഉണ്ടായതുകൊണ്ടാണ് ഇത് സംഭവിച്ചതെന്നും ജയലളിതയോട് ചന്ദ്രശേഖര്‍ പറഞ്ഞതായറിയുന്നു. കഥാപാത്രത്തിന് അനുസരിച്ച് മുടിവെട്ടാന്‍ വിജയ് തയ്യാറായില്ല എന്നും അതുകൊണ്ടാണ് വിജയ്യിനെ നീക്കുന്നത് എന്നുമാണ് ശങ്കര്‍ പറഞ്ഞത്.
ഇതുമല്ലാതെ, വിജയ്യുടെ പുതിയ സിനിമയായ കാവലന്റെ റിലീസുമായി ബന്ധപ്പെട്ട് ഏറെ ബുദ്ധിമുട്ടുകളാണ് സിനിമയുടെ നിര്‍മാതാവ് സി രമേഷ് ബാബു സഹിക്കേണ്ടി വരുന്നത്. ഇപ്പോഴും കാവലന് ഡിസംബര്‍ 17-ന് റിലീസ് ചെയ്യാന്‍ പറ്റുമോ എന്ന് ഉറപ്പായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിജയ്യും അച്ഛന് ചന്ദ്രശേഖറും എഐഎഡിഎംകെ അധ്യക്ഷ ജയലളിതയുടെ പക്കല്‍ സഹായം അഭ്യര്‍ത്ഥിച്ച് വന്നിരിക്കുന്നത്.
ഡിഎംകെ കുടുംബത്തിന്റെ സിനിമാ രംഗത്തും മാധ്യമ രംഗത്തുമുള്ള സ്വേച്ഛ്വാധിപത്യം പാര്‍ട്ടിയെ പടുകുഴിയില്‍ തള്ളുന്ന രീതിയില്‍ ഭീകരരൂപം ആര്‍ജ്ജിച്ചിരിക്കുകയാണ്. കരുണാനിധിയുടെ മക്കളും പേരക്കുട്ടികളും അളിയനും അമ്മാവനുമൊക്കെ സിനിമാ പ്രൊഡക്ഷന്‍ കമ്പനികള്‍ വച്ച് കോടമ്പാക്കം ഭരിക്കുമ്പോള്‍ വിജയ് തിരിച്ചടി നല്കാന് ഒരുങ്ങുകയാണ്. വിജയ്ക്കൊപ്പം അജിത്തും വിജയകാന്തും കൈകോര്‍ക്കും എന്നറിയുന്നു.
എന്തായാലും, ഒന്നുകൊണ്ടും പേടിക്കേണ്ട എന്നും എഐഎഡിഎംകെ കൂടെ ഉണ്ടാകുമെന്നും ‘അമ്മ’ വിജയ്യുടെ പിതാവിന് ഉറപ്പ് കൊടുത്തിട്ടുണ്ട്. ഡിസംബര്‍ 17-ന് കാവലന് റിലീസ് ചെയ്യുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തീയേറ്ററുകള്‍ ഏറ്റെടുത്ത് സിനിമ വന്‍വിജയമാക്കണം എന്ന് ജയലളിത ഉടനെ പ്രഖ്യാപിക്കും എന്ന് കരുതപ്പെടുന്നു. | |
|
| |
machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| Subject: Re: Filim News ...Latest Updates.... Wed Dec 15, 2010 12:38 am | |
| അസിന് തുലച്ചത് ഇല്യാന നേടി [You must be registered and logged in to see this image.]രണ്‍ബീര്‍ നായകനാവുന്ന ബര്‍ഫിയിലെ രണ്ടാം നായിക ഇല്യാന തന്നെയായിരിക്കുമെന്ന് സംവിധായകന് അനുരാഗ് ബസു പ്രഖ്യാപിച്ചു. പ്രിയങ്കാ ചോപ്രയാണ് ചിത്രത്തിലെ മറ്റൊരു നായിക.
3 ഇഡിയറ്റ്സിന്റെ റീമേക്കില്‍ നായികയാവാന്‍ ക്ഷണം കിട്ടിയതിന് പിന്നാലെയാണ് ഇല്യാനയ്ക്ക് ഈ സൂപ്പര്‍ ഓഫര്‍ ലഭിച്ചത്.
എന്നാല്‍ ഈ അസുലഭാവസരത്തിന് ഇല്യാന നന്ദി പറയേണ്ടത് ശരിയ്ക്കും തെന്നിന്ത്യയില്‍ നിന്നുള്ള മറ്റൊരു താരത്തിനോടാണ്. പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് പ്രൊജക്ടില്‍ നിന്നും പിന്മാറിയ അസിനാണ് ഇല്യാനയ്ക്ക് ബോളിവുഡിലേക്കുള്ള ടിക്കറ്റ് ഓക്കെയാക്കിയത്.
അസിനെ നായികയാക്കാനാണ് അനുരാഗ് ആദ്യം തീരുമാനിച്ചിരുന്നത്. അസിന് പിന്മാറിയതോടെ ഇല്യാനയെയും ദീപിക പദുകോണിനെയും പരിഗണിച്ചു. എന്നാല്‍ നായകന് രണ്‍ബീര്‍ ഇല്യാന മതിയെന്ന് പറഞ്ഞതോടെയാണ് ഇക്കര്യത്തില്‍ തീരുമാനമാവുകയായിരുന്നു | |
|
| |
machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| Subject: Re: Filim News ...Latest Updates.... Wed Dec 15, 2010 12:42 am | |
| വിവാഹം മഹത്തരം, പക്ഷേ ഇപ്പോഴില്ല: കത്രീന [You must be registered and logged in to see this image.] കത്രീന എന്ന് വിവാഹം ചെയ്യും, എന്നും എപ്പോഴും ആരാധകര്‍ക്ക് ചോദിക്കാനുള്ള കാര്യമിതാണ്. പലവട്ടം പൊളിഞ്ഞുവെന്ന് തോന്നിയേടത്തുനിന്നും വീണ്ടും തളിര്‍ത്ത് വന്ന കത്രീന സല്മാന് പ്രണയം ഇപ്പോല്‍ ഏതാണ്ട് നിലച്ച മട്ടാണ്.
ഇതുകൊണ്ടുതന്നെ എന്നാണ് കല്യാണം എന്ന ചോദ്യം എല്ലായിടത്തുവച്ചും കത്രീനയ്ക്ക് നേരിടേണ്ടിവരുന്നുണ്ട്. എന്തായാലും ഉടനെ ഇങ്ങനെ ഒരു ഭാര്യാപദവി അലങ്കരിക്കാന്‍ താനില്ലെന്നാണ് കത്രീന പറയുന്നത്. പക്ഷേ അത് വിവാഹത്തോട് യോജിപ്പില്ലാത്തതുകൊണ്ടൊന്നുമല്ലെന്നും കത്രീന പറയുന്നു.
വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ എനിക്ക് യാതൊരു പദ്ധതിയുമില്ല. വിവാഹമെന്നത് വളരെ മഹത്തരമായ കാര്യമാണ്. ഇത് വളരെ ആലോചിച്ച് ചെയ്യേണ്ടകാര്യമാണ്. അതുകൊണ്ടുതന്നെ അക്കാര്യം ദൈവത്തിന് വിട്ടേക്കാം- കഴിഞ്ഞ ദിവസം പുത്തന്‍ ചിത്രമായ തീസ് മാര്‍ ഖാന്' ന്റെ പ്രമോഷന് പരിപാടികള്‍ക്കായി എത്തിയ കത്രീന റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞു.
തീസ് മാര്‍ ഖാനില്‍ നായകനായി അഭിനയിക്കുന്ന അക്ഷയ്കുമാറാണെങ്കില് ചോദിക്കുന്നത് മറ്റൊരു തരത്തിലാണ്. എന്തിനാണിപ്പോള്‍ കത്രീനയെ കല്യാണം കഴിപ്പിക്കാന്‍ നോക്കുന്നത്. കത്രീന വളരെനല്ലൊരു നടിയാണ്. അവരെ വെറുതെവിടൂ കരിയര്‍ മഹത്തരമാക്കട്ടെ-ഇതാണ് അക്കിയുടെ പക്ഷം.
ബോളിവുഡില്‍ മുന്‍നിരനായികയായി വിലസുന്ന കത്രീന ഈ വര്‍ഷമാദ്യം രാജനീതി' എന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തിലൂടെ വ്യത്യസ്തമായ പ്രകടനം കാഴ്ചവച്ച് പ്രശംസ നേടിയിരുന്നു. ഇപ്പോള്‍ പുറത്തുവരാനിരിക്കുന്ന തീസ് മാര്‍ ഖാനാകട്ടെ രാജനീതിയില്നിന്നും തീര്‍ത്തും വ്യസ്തമായി കത്രീനയുടെ ഗ്ലാമറിനെ ആവോളം ഉപയോഗപ്പെടുത്തിയിരിക്കുന്ന ചിത്രമാണ്.
ഫറാഖാന് സംവിധാനം ചെയ്ത തീസ് മാര്‍ ഖാനിലെ ഷീലാ കി ജവാനി'യെന്ന ഐറ്റംനമ്പര്‍ ഇതിനോടകംതന്നെ സൂപ്പര്‍ഹിറ്റായിക്കഴിഞ്ഞു | |
|
| |
vikalan Active member
Posts : 155 Points : 167 Reputation : 0 Join date : 2010-03-23
| Subject: Re: Filim News ...Latest Updates.... Wed Dec 15, 2010 6:02 pm | |
| ഇന്ത്യന്‍ ഇതിഹാസങ്ങളെ ലക്ഷ്യമിട്ട് 'അവതാര്‍' സംവിധായകന് [You must be registered and logged in to see this image.] 'ടൈറ്റാനിക്', 'അവതാര്‍' എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളിലൂടെ ചലച്ചിത്രപ്രേക്ഷകരെ വിസ്മയത്തിലാഴ്ത്തിയ ഹോളിവുഡ് സംവിധായകന് ജയിംസ് കാമറൂണ്‍ ഇന്ത്യന്‍ ഇതിഹാസങ്ങളായ മഹാഭാരതം, രാമായണം എന്നിവയുടെ ചലച്ചിത്രാവിഷ്കാരത്തിന് ഒരുങ്ങുന്നു. 'അവതാര്‍' പരമ്പരയിലെ രണ്ടും മൂന്നും ഭാഗങ്ങളുള്ള ചിത്രീകരണത്തിനു ശേഷമാണ് ഇന്ത്യന്‍ ഇതിഹാസങ്ങളെ അഭ്രപാളികളിലെത്തിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് ജയിംസ് കാമറൂണ്‍ തുടക്കമിടുക.
ഈ ഇതിഹാസങ്ങള്‍ ചലച്ചിത്രത്തിലേക്കു പകര്‍ത്താന്‍ താത്പര്യമുള്ള ഇന്ത്യന്‍ സംവിധായകര്‍ക്ക് ത്രീഡി അടക്കമുള്ള ആധുനിക സാങ്കേതികവിദ്യയുടെ പിന്തുണ നല്‍കാനും താന്‍ തയ്യാറാണെന്ന് കാമറൂണ്‍ പറഞ്ഞു. ത്രീ ഡി ഫ്യൂഷന്‍ ക്യാമറ സംവിധാനം, വെര്‍ച്വല്‍ ക്യാമറ എന്നിങ്ങനെ തന്റെ സിനിമകള്‍ക്കായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകള്‍ ഇതിഹാസങ്ങള്‍ അഭ്രപാളികളിലെത്തിക്കുന്ന ഇന്ത്യന്‍ സംവിധായകര്‍ക്കു കൈമാറാന്‍ തനിക്കു താത്പര്യമുണ്ടെന്ന് കാമറൂണ്‍ പറയുന്നു.അനേകം വിസ്മയങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ടുള്ള രാജ്യമായ ഇന്ത്യ, ഞാന്‍ രണ്ടുതവണ സന്ദര്‍ശിച്ചിട്ടുണ്ട്. ഹരിദ്വാറില്‍ ഗംഗാസ്നാനം നടത്തിയതും അതിലൂടെ ഇന്ത്യന്‍ ആധ്യാത്മികതയില്‍ താത്പര്യം ജനിച്ചതും തന്നെ ഇതിഹാസങ്ങളിലെത്തിച്ചെന്ന് കാമറൂണ്‍ പറയുന്നു. ''അവതാര്‍ റിലീസിങ് നടന്ന ഉടനെയാണ് ഞാന്‍ ഹരിദ്വാറിലെത്തിയത്. ആധ്യാത്മികതയുടെ അനുഭവത്തിലൂടെ കടന്നുപോവുന്നതും മറ്റൊരു വ്യവസ്ഥയെ അടുത്തറിയുന്നതും ആഹ്ലാദകരമായ അനുഭവമാണ്''- കാമറൂണ്‍ പറഞ്ഞു. സന്ദര്‍ശനത്തിനിടെ പരിചയപ്പെട്ട ഇന്ത്യക്കാരും ഇതിഹാസങ്ങളിലുള്ള തന്റെ താത്പര്യം വര്‍ധിപ്പിച്ചതായി കാമറൂണ്‍ അറിയിച്ചു.
'അവതാര്‍' പരമ്പരയിലെ അടുത്ത രണ്ടു ചിത്രങ്ങളുടെ തിരക്കഥാരചനയുടെ തിരക്കിലാണ് കാമറൂണ്‍ ഇപ്പോള്‍. പരമ്പരയിലെ അടുത്ത ചിത്രം സമുദ്രത്തിനടിയിലാണ് ചിത്രീകരിക്കുക. അവതാറിന്റെ ആദ്യഭാഗത്തില്‍ ചിത്രീകരിച്ച പണ്ടോറ എന്ന ഗ്രഹത്തിലെ സമുദ്രങ്ങളാണ് രണ്ടാം ഭാഗത്തില്‍ ദൃശ്യവത്കരിക്കുക- കാമറൂണ്‍ പറഞ്ഞു. | |
|
| |
M.R.P Active member
Posts : 227 Points : 271 Reputation : 1 Join date : 2010-04-02
| Subject: Re: Filim News ...Latest Updates.... Thu Dec 16, 2010 1:11 am | |
| ചൂടന്‍ നീതു ചൂടായപ്പോള്‍ [You must be registered and logged in to see this image.]ബോളിവുഡിന്റെ ഹോട്ട് സ്റ്റാര്‍ നീതു ചന്ദ്ര ശരിയ്ക്കും കഴിഞ്ഞ ദിവസം ഹോട്ടായി. മറ്റൊന്നുമല്ല, കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ ഡയലോഗ് കേട്ടിട്ടാണ് നീതുവിന് കലി കയറിയത്. ദില്ലിയിലെ കുഴപ്പക്കാര്‍ കുടിയേറ്റക്കാരാണെന്ന ചിദംബരത്തിന്റെ പ്രസ്താവനയാണ് നടിയെ ചൊടിപ്പിച്ചതത്രേ.
ക്രിമിനലുകളാണ് കുറ്റം ചെയ്യുന്നത്, കുടിയേറ്റക്കാരല്ല, ചിദംബരത്തിന്റെ പ്രസ്തവനയോട് നീതു പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. പ്രതിഷേധമുയര്‍ന്നപ്പോള്‍ ചിദംബരം പ്രസ്താവന പിന്‍വലിച്ചതിനെയും നടി ചോദ്യം ചെയ്തു. രാഷ്ട്രീയക്കാര്‍ ഇങ്ങനെ കാലുമാറമോ എന്നാണ് നീതു ചോദിയ്ക്കുന്നത്.
അവര്‍ പ്രസ്താവനകള്‍ ഇറക്കുകയും പിന്നീട് അത് തിരുത്തുകയും ചെയ്യുന്നു. നമുക്ക് വേണ്ടത് ഒന്നിപ്പിയ്ക്കുന്ന നേതാക്കന്മാരെയാണ് അല്ലാതെ ബ്രിട്ടീഷുകാരെപ്പോലെ ഭിന്നിപ്പിയ്ക്കുന്നവരെയല്ല. കുടിയേറ്റക്കാരാണ് ദില്ലിയെ ഉയര്‍ത്തിക്കൊണ്ടുവന്നത്. അവരാണ് മെട്രോയും ഫ്ളൈഓവറുകളും നിര്‍മിച്ചത്. നഗരത്തിന്റെ അഭിമാനമായ മാളുകളും മള്‍ട്ടിപ്ലെക്സുകളും അവരുടെ സംഭാവനകളാണ്. എന്നാല്‍ ആഭ്യന്തര മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായ പ്രസ്താവന കുടിയേറ്റക്കാരെ നിരാശരാക്കുന്നതാണ്. ഇത്തരം പ്രസ്താവനകളിറക്കുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെ നിയമം നിര്‍മിയ്ക്കണം -നീതു ആവശ്യപ്പെട്ടു | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: Filim News ...Latest Updates.... Thu Dec 16, 2010 1:28 am | |
| ‘സ്ലംഡോഗ്’ സംവിധായകന് കാര്‍ത്തികയെ ഇഷ്ടമായി [You must be registered and logged in to see this image.] സ്ലംഡോഗ് മില്യണയര്‍ എന്ന ഓസ്കര് വിജയ ചിത്രത്തിന്റെ സംവിധായകന് ഡാനി ബോയ്ല്‍ ഇന്ത്യയുടെ ആരാധകനാണ്. ഇന്ത്യന്‍ സിനിമയുടെയും. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ക്യാമറാമാന് സന്തോഷ് ശിവന് ഒരു സിനിമയില്‍ നായകനായെന്നറിഞ്ഞപ്പോള് ഡാനി ബോയ്ലിന് കൌതുകം. ഒപ്പം ആ സിനിമ കാണണമെന്നൊരു ആഗ്രഹവും. ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത ‘മകരമഞ്ഞ്’ എന്ന സിനിമ അങ്ങനെയാണ് ഡാനി കാണുന്നത്.
ലെനിന് രാജേന്ദ്രന്റെ സംവിധാനം ഡാനിക്ക് ഇഷ്ടമായി. സന്തോഷ് ശിവന്റെ അഭിനയവും ഇഷ്ടമായി. എന്നാല്‍ അതിലേറെ ഡാനിയെ ആകര്‍ഷിച്ചത് നായിക കാര്‍ത്തികയുടെ പ്രകടനമാണ്. ഡാനി ബോയ്ല്‍ എന്ന ഹോളിവുഡ് അതികായന് കാര്‍ത്തികയുടെ ആരാധകനായെന്ന് പറയേണ്ടതില്ലല്ലോ. താന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലെ നായികയാവാന്‍ കാര്‍ത്തികയ്ക്ക് ഉടനെത്തി ക്ഷണം. ഇന്‍ഡോ - ബ്രിട്ടീഷ് പ്രൊഡക്ഷനായ ആ സിനിമയുടെ സ്ക്രീന്‍ ടെസ്റ്റില്‍ ഉടന്‍ ഹാജരാകണമെന്നാണ് കാര്‍ത്തികയ്ക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.
മുന്‍കാല നായിക രാധയുടെ മകളായ കാര്‍ത്തികയുടെ ആദ്യ മലയാള ചിത്രമാണ് മകരമഞ്ഞ്. രാജാരവിവര്‍മയും മോഡല്‍ അഞ്ജലി ഭായിയും തമ്മിലുള്ള അപൂര്‍വമായ ഹൃദയബന്ധത്തിന്റെ കഥയാണ് ഈ ചിത്രം. അഞ്ജലി ഭായിയായാണ് കാര്‍ത്തിക വേഷമിട്ടിരിക്കുന്നത്. ‘അയന്’ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ‘കോ’ എന്ന തമിഴ് ചിത്രത്തിലും കാര്‍ത്തികയാണ് നായിക.
എന്തായാലും ഈ മലയാളിപ്പെണ്കുട്ടി ഭാവിയില്‍ ഹോളിവുഡ് കീഴടക്കുമോ എന്നാണ് മലയാളവും തമിഴകവും ഇപ്പോള്‍ ഉറ്റുനോക്കുന്നത് | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: Filim News ...Latest Updates.... Thu Dec 16, 2010 1:31 am | |
| ഒരു ടിഷര്ട്ടിനുള്ളില് അവര്‍ - റീമയും മനുവും! [You must be registered and logged in to see this image.] ഓര്‍മ്മകള്‍ 20 വര്‍ഷം പിന്നിലേക്ക് പറക്കുന്നു. 1981ല്‍ റിലീസായ ഒരു സിനിമ - നിദ്ര. ഭരതന് സംവിധാനം ചെയ്ത ആ ചിത്രത്തില്‍ വിജയ് മേനോനും ശാന്തികൃഷ്ണയുമാണ് ജോഡി. ഒരു പാറപ്പുറത്ത് നായകനും നായികയും നില്ക്കുന്നു - അവര്‍ ഒരു ടിഷര്ട്ടിനുള്ളിലാണ്.
വര്‍ഷങ്ങള്‍ക്കിപ്പുറം, ഭരതന്റെ മകന് സിദ്ധാര്‍ത്ഥ് ഭരതന് ‘നിദ്ര’ റീമേക്ക് ചെയ്യുകയാണ്. ‘സുഹൃത്ത്’ എന്നാണ് സിനിമയുടെ പേര്. മലയാളസിനിമയുടെ പുതിയ ഹരം റീമ കല്ലിങ്കലാണ് നായിക. നായകന് ‘ടൂര്‍ണമെന്റ്’ ഫെയിം മനു. സുഹൃത്തിലും ആ പ്രശസ്തമായ രംഗം പുരാവിഷ്കരിക്കുന്നുണ്ട്. പ്രണയബദ്ധരായ റീമയും മനുവും ഒരു ടീഷര്‍ട്ടിനുള്ളില്‍, ആലിംഗനത്തിലമര്ന്ന് നിന്നു.
“ഇതിനുമുമ്പ് ഭാര്‍ഗവീനിലയം, മിത്രം എന്നീ രണ്ടു സിനിമകള്‍ ചെയ്യാന്‍ ഓഫറുകള്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും നടന്നില്ല. ആ രണ്ടു സിനിമയും നടക്കാതെ പോയത് ആദ്യം ഈ സിനിമ ചെയ്യാന്‍ വേണ്ടിയായിരിക്കും. അച്ഛന് നിദ്ര എടുക്കുമ്പോള്‍ ഞാന്‍ ജനിച്ചിട്ടില്ല. അന്ന് അധികം റീച്ചാകാതെ പോയ സിനിമയാണ്. ആ കഥ പറയാന്‍ അന്നത്തേതിലും നല്ല സന്ദര്‍ഭവും സാഹചര്യവും ഇപ്പോഴാണ്. നിദ്രയിലെ ആശയവും പ്രധാനപ്പെട്ട കുറച്ചു സീനുകളുമെടുത്ത് പുതിയ സിനിമ ചെയ്യുകയാണ് ഞാന്‍” - സിദ്ദാര്‍ത്ഥ് ഭരതന് ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.
കെ പി എ സി ലളിതയാണ് സുഹൃത്തിലെ മറ്റൊരു പ്രധാന താരം. അമ്മയെ ഡയറക്ട് ചെയ്യാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷവും സിദ്ധാര്ത്ഥിനുണ്ട്. രാജു, അശ്വതി എന്നീ കഥാപാത്രങ്ങളുടെ പ്രണയജീവിതമാണ് സുഹൃത്തിന്റെ പ്രമേയം. ജനുവരിയില്‍ ആറന്മുളയിലാണ് ചിത്രീകരണം ആരംഭിക്കുന്നത് | |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: Filim News ...Latest Updates.... Fri Dec 17, 2010 3:16 am | |
| രണ്ടാം ഭാഗപ്പെരുമഴ, ഇനി മേലേപ്പറമ്പില്‍ ആണ്‍വീട് [You must be registered and logged in to see this image.] രണ്ടാം ഭാഗങ്ങളുടെ കാലമാണല്ലോ. ഒരു സിനിമ മാത്രം സംവിധാനം ചെയ്തിട്ടുള്ളയാള്‍ പോലും തന്റെ അടുത്ത ചിത്രം ആദ്യസിനിമയുടെ രണ്ടാം ഭാഗമായാലോ എന്ന് ആലോചിക്കുന്ന കാലം എന്നും പറയേണ്ടിവരും. എന്തായാലും ഹിറ്റ് സിനിമകള്‍ക്കൊക്കെ തുടര്‍ച്ചകള്‍ ഉണ്ടാവുകയാണ്. ഏറ്റവും ഒടുവില്‍ കേള്‍ക്കുന്നത് ‘മേലേപ്പറമ്പില്‍ ആണ്‍വീട്’ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചര്‍ച്ചകള്‍ ഈയാഴ്ച ആരംഭിക്കുന്നു എന്നാണ്.
രാജസേനന്റെ സംവിധാനത്തില്‍ 1993ല്‍ പുറത്തുവന്ന ചിത്രമാണ് മേലേപ്പറമ്പില്‍ ആണ്‍വീട്. ജയറാമിനെ ജനപ്രിയനായകനാക്കി മാറ്റുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച സിനിമയാണിത്. വെറും 40 ലക്ഷം രൂപ മാത്രം മുതല്‍ മുടക്കി നിര്‍മ്മിച്ച ഈ സിനിമ കേരളത്തില്‍ നിന്നുമാത്രം രണ്ടരക്കോടി രൂപ കളക്ഷന്‍ നേടിയിരുന്നു.
‘അയലത്തെ അദ്ദേഹം’ എന്ന സിനിമ സൂപ്പര്‍ഹിറ്റായി നില്ക്കുന്ന സമയം. അടുത്തചിത്രവും ഒരു ഫാമിലി എന്റര്ടെയ്നറായിരിക്കണമെന്ന് രാജസേനനും ജയറാമും തീരുമാനിച്ചു. അങ്ങനെയിരിക്കെയാണ് ഗിരീഷ് പുത്തഞ്ചേരി ഒരു കഥ ജയറാമിനോട് പറയുന്നത്. അച്ഛന്റെ ഏകാധിപത്യം നിലനില്‍ക്കുന്ന ഒരു തറവാട്. അച്ഛനെ അനുസരിച്ചുമാത്രം കഴിയുന്ന നാല് ആണ്മക്കള്. അതില്‍ ഒരാള്‍ക്ക് മാത്രം വിദ്യാഭ്യാസമുണ്ട്. അയാള്‍ ജോലിനേടി അന്യനാട്ടില്‍ പോകുകയും അവിടെനിന്ന് അന്യഭാഷക്കാരിയായ ഒരു പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിക്കുകയും ചെയ്യുന്നു.
കഥയുടെ ത്രെഡ് കേട്ട് ആവേശത്തിലായ ജയറാം ഈ സിനിമ താന്‍ തന്നെ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിക്കുന്നു. തുടര്‍ന്ന് ഗിരീഷ് പുത്തഞ്ചേരി ഒരു നോവല്‍ രൂപത്തില്‍ ഈ കഥയെഴുതി. ജയറാമിന്റെ താല്‍പ്പര്യപ്രകാരം ഗുഡ്നൈറ്റ് മോഹനെ വിതരണവും ഏല്‍പ്പിച്ചു. എന്നാല്‍ ഗുഡ്നൈറ്റ് മോഹന്‍ ചില ഡിമാന്‍ഡുകള്‍ മുന്നോട്ടുവയ്ക്കുകയും അത് ഇഷ്ടമാകാതെ രാജസേനന് പ്രൊജക്ട് തല്ക്കാലം നിര്‍ത്തിവയ്ക്കുകയും ചെയ്തു.
അങ്ങനെയിരിക്കെയാണ് മാണി സി കാപ്പന് ഈ സിനിമ നിര്‍മ്മിക്കാന്‍ തയ്യാറായി വരുന്നത്. കഥയുടെ അവകാശം 20000 രൂപ നല്കി ഗുഡ്നൈറ്റ് മോഹനില് നിന്ന് രാജസേനന് തിരികെ വാങ്ങി. രഘുനാഥ് പലേരിയെ തിരക്കഥയെഴുതാല് ഏല്‍പ്പിച്ചു. പിന്നീടുണ്ടായത് ചരിത്രം. ജയറാം, ശോഭന, നരേന്ദ്രപ്രസാദ്, ജഗതി, വിജയരാഘവന്, ജനാര്ദ്ദനന്, മീന, വിനു ചക്രവര്‍ത്തി, ഒടുവില്‍ ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കേരളത്തിലും പൊള്ളാച്ചിയിലുമായി ചിത്രീകരണം പൂര്‍ത്തിയായി. മലയാളത്തിലെ ഏറ്റവും മികച്ച റൊമാന്റിക് കോമഡി ചിത്രമായി ‘മേലേപ്പറമ്പില്‍ ആണ്‍വീട്’ വിലയിരുത്തപ്പെടുന്നു.
മാണി സി കാപ്പന് തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും നിര്‍മ്മിക്കുന്നത്. രഘുനാഥ് പലേരി തിരക്കഥയെഴുതുന്ന ചിത്രം രാജസേനന് സംവിധാനം ചെയ്യും. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയ്ക്ക് പേരിട്ടിട്ടില്ല. ജയറാമും ശോഭനയും ഉള്‍പ്പടെ ആദ്യ ഭാഗത്തിലെ മിക്കവരും രണ്ടാം ഭാഗത്തിലുമുണ്ടാകും. നരേന്ദ്രപ്രസാദ്, മീന എന്നിവരുടെ കഥാപാത്രങ്ങളെ ഒഴിവാക്കിയുള്ള സ്ക്രിപ്റ്റിംഗാണ് രഘുനാഥ് പലേരി നിര്‍വഹിക്കുന്നത്. കണ്ഫ്യൂഷന് കോമഡി ജനുസിലുള്ള രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവും കേരളത്തിലും തമിഴ്നാട്ടിലുമായി പൂര്‍ത്തിയാക്കാനാണ് തീരുമാനം. | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Filim News ...Latest Updates.... Fri Dec 17, 2010 4:22 am | |
| | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Filim News ...Latest Updates.... Fri Dec 17, 2010 4:29 am | |
| | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Filim News ...Latest Updates.... Fri Dec 17, 2010 4:41 am | |
| | |
|
| |
willy Active member
Posts : 160 Points : 176 Reputation : 0 Join date : 2010-03-16 Location : pathanamthitta
| Subject: Re: Filim News ...Latest Updates.... Fri Dec 17, 2010 7:05 am | |
| മല്ലികയെ വേണ്ടെന്ന് ബച്ചന് [You must be registered and logged in to see this image.] ബോളിവുഡിലെ ഏറ്റവും ഹോട്ടസ്റ്റ് ഗേള്‍ മല്ലികാ ഷെരാവത്താണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ഇത്രയും ഡിമാന്റുള്ള താരത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ഇഷ്ടമില്ലാത്തവും ബോളിവുഡിലുണ്ട്. വേറാരുമല്ല, സാക്ഷാല്‍ അമിതാഭ് ബച്ചന് തന്നെയാണ് മല്ലികയില്‍ നിന്ന് മുഖം തിരിഞ്ഞ് നില്‍ക്കുന്നത്.
സംവിധായകന് കുശാന്‍ നന്ദി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് നായികയായി മല്ലിക ഷെരാവത്തിനെയാണ് തീരുമാനിച്ചിരുന്നത്. ചിത്രത്തില്‍ ബിഗ് ബി ഉണ്ടെന്നറിഞ്ഞ് മല്ലിക കണ്ണുംപൂട്ടി ഡേറ്റും കൊടുത്തു. എന്നാല്‍ മല്ലികയാണെന്ന് നായികയെന്ന് അറിഞ്ഞതോടെ പ്രൊജക്ടില്‍ നിന്നും പിന്മാറുകയാണെന്ന് ബച്ചന് സംവിധായകനെ അറിയിച്ചുവത്രേ. താനുമായി ഒന്നിയ്ക്കാനുള്ള ബിഗ് ബിയുടെ വിമുഖതയാണ് ഈ പിന്മാറ്റത്തിനെന്ന് സൂചന ലഭിച്ചതോടെ മല്ലിക ഈ സിനിമ തന്നെ ഉപേക്ഷിച്ചു. ഇപ്പോള്‍ മറ്റൊരു നടിയെ തേടുന്ന തിരക്കിലാണ് സംവിധായകന് കുശാന്‍.
തുടര്‍ച്ചയായി വിവാദങ്ങളില്‍ കുരുങ്ങുന്ന മല്ലികയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ ബിഗ് ബി കുടുംബത്തിന് അത്ര താത്പര്യമില്ലെന്നാണ് കേള്‍വി | |
|
| |
willy Active member
Posts : 160 Points : 176 Reputation : 0 Join date : 2010-03-16 Location : pathanamthitta
| Subject: Re: Filim News ...Latest Updates.... Fri Dec 17, 2010 7:07 am | |
| കോളിവുഡിലെ ഇളമുറക്കാര്‍ ഏറ്റുമുട്ടുന്നു [You must be registered and logged in to see this image.] കോളിവുഡിലെ ഇളംമുറക്കാര്‍ വീണ്ടും പോരിനിറങ്ങുകയാണ്. ദളപതിയുടെ മരുമകന് ധനുഷും ഇളയദളപതി വിജയ്യും പൊങ്കലിനാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. മലയാളം ചിത്രമായ ബോഡിഗാര്‍ഡിന്റെ റീമേക്കായ കാവലാനുമായി വിജയ് എത്തുമ്പോള്‍ ആടുംകളവുമായാണ് ധനുഷ് പൊങ്കല്‍ ആഘോഷിയ്്ക്കുന്നത്. 2005 മുതലുള്ള ഇടവിട്ട വര്‍ഷങ്ങളില്‍ ഇവരുടെ സിനിമകള്‍ തമ്മില്‍ പോരടിച്ചിട്ടുണ്ട്. ഇതില്‍ മിക്കപ്പോഴും ധനുഷിന് തന്നെയായിരുന്നു നേട്ടം.
2005 ല്‍ വിജയ്യുടെ ശിവകാശിയും ധനുഷിന്റെ അത് ഒരു കനാകാലവും' തമ്മില്‍ മത്സരിച്ചെങ്കില്‍ 2007ല്‍ വിജയുടെ അഴകിയ തമിഴ് മകനും ധനുഷിന്റെ പൊല്ലാതവനും' ഒരുമിച്ച് തിയറ്ററുകളിലെത്തി. 2009ല്‍ വിജയ്യുടെ വില്ലും ധനുഷിന്റെ പഠിക്കാത്തവനും' തമ്മിലായിരുന്നു മത്സരം. ഇപ്പോള്‍ രണ്ട് വര്‍ഷത്തിന് ശേഷം 2011ല്‍ ഇവര്‍ വീണ്ടും പോരടിയ്ക്കുകയാണ്.
ഹിറ്റ്മേക്കര് സിദ്ദിഖ് ഒരുക്കുന്ന റൊമാന്റിക്-കോമഡി് ചിത്രമായ കാവലാനില് അസിനാണ് നായിക. വെട്രി മാരന് സംവിധാനം ചെയ്യുന്ന ആടുംകളം 1970 ല്‍ മധുരയില്‍ നടന്ന ഒരു സംഭവത്തെയാണ് പ്രമേയമാക്കുന്നത്. തെന്നിന്ത്യയിലെ പുതിയ സെന്സേഷന് തപസ്സിയാണ് ചിത്രത്തിലെ നായിക | |
|
| |
Sponsored content
| Subject: Re: Filim News ...Latest Updates.... | |
| |
|
| |
| Filim News ...Latest Updates.... | |
|