| Cinema Niroopanam ............!!!!!!!!!!!!!!!! | |
|
+43balagolapan mancheri majeed baasha pandit smitha willy machan nair roshanpeter kannan nair manzoor avatar shyam Thakara bharathchandran thambi mangalasseri M.R.P thalathil dineshan thanthonni nishpakshan bellari raja vikalan merlin mohan menon kiwi balram ombhatia narendrannair raja vettukuzhi deathrace maadambi naayakan real hero ajith_mc86 safalpu mohan.thomas MANNADIYAR suku dracula yeldo987 47 posters |
|
Author | Message |
---|
nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Fri Jul 02, 2010 4:18 am | |
| എന്നെ ഒരു മോഹന്‍ലാല്‍ ഫാന്‍ ആക്കിയെ അടങ്ങു എന്നാണെങ്കില്‍ എനിക്ക് ഒന്നും പറയാന്‍ ഇല്ല ...
പിന്നെ ദേശാഭിമാനി ന്യൂസ് പേപ്പര്‍ ഇല ആണ് ഞാന്‍ പോസ്റ്റ് ചെയ്ത സംഭവം വന്നത്...
അതില്‍ .... ഒരു ഹോട ന്യൂസ് ആയി എനിക്ക് തോന്നിയത് പോക്കിരിരാജ വിജയ ചിത്രം അല്ല എന്ന രീതിയില്‍ സൂചിപ്പിച്ചതാണ്...
അതുകൊണ്ട് അത് ...വിഷയമാക്കി ... മറിച്ച് മോഹന്‍ലാല്‍ ഇനെ കുറിച്ചാണെങ്കില്‍ അങ്ങനെ.. ഏതു നടനെ കുരിചാനെങ്കിലും അങ്ങനെ... താങ്കളെ പോലെ ഉള്ളവര്‍ ഞാന്‍ നിഷ്പക്ഷന്‍ അല്ല എന്ന് വരുത്തിയാല്‍ ദേശാഭിമാനിയില്‍ വന്നത് തെറ്റായി മാറുമോ...?
ഞാന്‍ നിഷ്പക്ഷന്‍ .... എന്നുള്ളത് എന്റെ കാര്യം..ആണ്...
ദേശാഭിമാനി ഉം മമ്മൂട്ടി ഉം ...തമ്മില്‍ ഉള്ള ബന്ധം ഞാന്‍ പരയെണ്ടാല്ലോ ... പാര്‍ട്ടി പത്രത്തില്‍ തന്നെ മംമൂട്ട്ടി പദത്തിന് എതിരെ വാര്‍ത്ത വന്നു..അതെന്താണ് സൂചിപ്പിക്കുന്നത്....?
പിന്നെ ഞാന്‍ മോഹന്‍ലാല്‍ ഇന് എതിരെ പറഞ്ഞിട്ടില്ല എന്ന് താങ്കള്‍ പറഞ്ഞു... ഞാന്‍ മോഹന്‍ലാല്‍ ഇനെ പേരെടുത്തു പറഞ്ഞിട്ടില്ലെന്കിലം ..സൂപ്പര്‍ എന്ന പേരില്‍ പലയിടത്തും വിമര്‍ശിച്ചിട്ടുണ്ട്... അത് കണ്ടു ലാല്‍ ഫാന്‍സ് താങ്കളെ പോലെ എന്നോട് വാദിക്കാന്‍ വന്നില്ല വന്നിരുന്നെങ്കില്‍ ഞാന്‍ മമ്മൂട്ടി ഫാന്‍ ആയി മാറിയേനെ ..കാരണം ..ഒരാളെ വിമര്‍ശിച്ചാല്‍ ഇവിടെ മറ്റേ ഫാന്‍ ആക്കി മാടുകയനെല്ലോ ചെയ്യുന്നത് ....
ശ്രേയ ... മമ്മൂട്ടി ഉടെ നായിക ആകുന്നു എന്നായിരുന്നു ആദ്യം കേട്ടത് ... പിന്നെ മമ്മൂട്ടി ഉം പ്രിത്വിരാജ് ഉം ഉള്ള സിനിമ ഇല മമ്മൂട്ടി ഉടെ നായികയായി ശ്രേയ വന്നാലുള്ള ഔചിത്യകുരവാകം പ്രശ്നം എന്ന് വിചാരിക്കുന്നു... അത് അല്ല എന്ന് താങ്കള്‍ പറഞ്ഞാല്‍ അത് താങ്കളുടെ അഭിപ്രായം..ഇത് എന്റെ അഭിപ്രായം.... ഒരു വിശകലനം മാത്രം.... മമ്മൂട്ടി ..സ്വന്തം പ്രായത്തിനു അനുസരിച്ചുള്ള നായികമാരെ എന്താണ് സെലക്ട് ചെയ്യാത്തത്....? ഇപ്പോള്‍ അമ്മ വേഷം ചെയ്യുന്ന ഷീല ഒക്കെ മമ്മൂട്ടി ഉടെ ഒക്കെ പ്രായതിനെക്കളും കുറവല്ലേ.. അതും പോരാഞ്ഞു...BIG B ഇല നഫീസ അലി അല്ലെ... അവര്‍ മംമൂട്ട്യേയ്ക്കളും ചെറുപ്പം ആണ് .... മമ്മൂട്ടി ഉടെ അമ്മയായി അഭിനയിച്ചിരിക്കുന്നു... രാജമാനിക്ക്യം ഇല ഉം ഇതേ അവസ്ഥ ... ഇത് കണ്ടു ഇതില്‍ എന്താണ് തെറ്റ് എന്ന് ചോദിച്ചാല്‍ തെറ്റൊന്നും ഇല്ല ... കാരണം ലോകത്തിന്റെ പല ഭാഗത്തും... ഇതേ പോലെ ൬൫ കാരന്‍ ൨൦ കാരിയെ ഒക്കെ കേട്ടുന്നുണ്ട്... പക്ഷെ ഒരു 50 കാരിക്കും 60 വയസ്സുകാരന്‍ പുത്രന്‍ ഉള്ളതായി കേട്ടിട്ടില്ല.. അത് കൊണ്ട് വിമര്‍ശിച്ചു പോയതാണ് ക്ഷേമിക്കണം ..... പിന്നെ കിളവന്മാര്‍ കൊച്ചു പെന്പില്ലെരുടെ പുറകെ നടക്കുമ്പോള്‍ നമ്മള്‍ടെ നാട്ടില്‍ എന്താണ് പറയുന്നത്...
തായ് കിളവന്‍ കൊച്ചു പെണ്ണുങ്ങളുടെ കൂടെ നടക്കുന്നു എന്ന്.. അവിടെ ആള്‍ടെ പ്രായം ആണ് മാന്ധണ്ടം...അല്ലാതെ മുടിയുടെ കറുപ്പല്ല .. അത് വിഗ് ഉം ഡൈ ഉം ഒക്കെ അടിച്ചു കരുപ്പിക്കം ... പക്ഷെ പ്രായം കുറക്കാന്‍ പറ്റില്ലെല്ലോ.. 60 വയസ്സുള്ള ചില അമ്മാവന്മാര്ടെ കോപ്രായം കണ്ടിട്ട് സഹികെട്ട് എഴുതി പോയതാണ് | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Fri Jul 02, 2010 3:21 pm | |
| "പക്ഷെ ഒരു 50 കാരിക്കും 60 വയസ്സുകാരന്‍ പുത്രന്‍ ഉള്ളതായി കേട്ടിട്ടില്ല."
താങ്കളുടെ അറിവിലായ്മ ക്ഷമിച്ചിരിക്കുന്നു. തന്നേക്കാൾ പ്രായം കുറഞ്ഞ നടിമാരെ അമ്മമാരാക്കുന്നു എന്നതാണു താങ്കൾ മമ്മൂട്ടിക്ക് മേൽ ചുമത്തുന്ന കുറ്റം എങ്കിൽ ആദ്യം താങ്കൾ കുറ്റപ്പെടുത്തേണ്ടി വരിക മഹനായ നടൻ സത്യനെയും നിത്യ ഹരിത നായകൻ പ്രേം നസീറിനെയും ആയിരിക്കും. കാരണം കവിയൂർ പൊന്നമ്മ എന്ന നടി ഇവരുടെ അമ്മയായി അഭിനയിക്കുന്ന സമയത്ത് അമ്മയുടെ പ്രായം എന്താണെന്നും മകന്റെ പ്രായം എന്താണെന്നും അറിയുന്നതാണല്ലോ..!
പിന്നെ മമ്മൂട്ടി ചെറുപ്പക്കാരികളെ നായികയാക്കുന്നതിനെ പറ്റി മറുപടി തന്നപ്പോൾ താങ്കൾ അമ്മമാരുടെ കാര്യം എടുത്തിട്ടു. അതിനു മുകളിൽ കൊടുത്ത മറുപടി വായിച്ചു കഴിയുമ്പോൾ ചില്ലപ്പോൾ താങ്കൾ പെങ്ങമ്മാരുടെയും അമ്മായിമാരുടെയുമൊക്ക കാര്യം പറയുമായിരിക്കും എന്തെങ്കിലുമൊക്കെ പറയണ്ടേ. പിന്നെ മമ്മൂട്ടി പ്രായത്തിനനുസരിച്ചുള്ള വേഷങ്ങൾ ചെയ്യുന്നില്ല എന്ന് പറയുന്ന താങ്കളോട് ഒന്നു ചോദിക്കട്ടെ ഏത് സിനിമയിലാണു മമ്മൂട്ടി പ്രായത്തിനനുസരിച്ചുള്ള വേഷം ചെയ്യാത്തത്. ഛോട്ടാ മുംബൈ പോലെയുള്ള സിനിമകളിലെ കഥാപാത്രങ്ങൾ അവതരിപ്പിക്കാത്തതാണോ മമ്മൂട്ടി ചെയ്യുന്ന തെറ്റ്. കൊച്ചു മകളുടെ പ്രായമുള്ള നടിയെ കൊണ്ട് ഇങ്ങോട്ട് പ്രേമിപ്പിക്കുന്ന വേഷങ്ങൾ ചെയ്യാത്തതാണോ മമ്മൂട്ടിയുടെ കുറ്റം. പിന്നെ പോക്കിരി രാജ പരാജയ ചിത്രമാണു എന്ന news വന്ന കാര്യം. ദേശാഭിമാനിയിൽ ഇതിനു മുൻപും പല വാർത്തകളും വന്നിട്ടുണ്ട്. അതിനെയൊക്കെ വ്യത്യസ്ത രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾ ഉള്ളവർ എതിർക്കുകയാണു ചെയ്തത്. പക്ഷെ ഈ ഒരു വാർത്ത വന്നപ്പോൾ എല്ലാവരും ഒരു പോലെ അംഗീകരിക്കുന്നു. പോക്കിരി രാജ പൊളിഞ്ഞു എന്നു പോലും അതിൽ വന്നിട്ടില്ല. ഇത്രയും ദിവസങ്ങൾ ഇത്രയും തിരക്കിൽ ഓടി കൊണ്ടിരിക്കുന്ന ഒരു പടം പൊളിഞ്ഞു എന്ന് എഴുതാൻ മാത്രം വിണ്ഡികളല്ല അതിന്റെ പത്രാധിപർ. പോക്കിരി രാജ പൊളിഞ്ഞു എന്നത് ഹോട്ട് ന്യൂസ് ആയി നിങ്ങൾക്ക് തോന്നിയത് കൊണ്ടാണല്ലോ ഇവിടെ ഇട്ടത് എന്നാണു താങ്കൾ പറയുന്നത്. ആ ലേഖനത്തിൽ അങ്ങിനെ എഴുതിയ ഭാഗം എത്ര പ്രാവശ്യം വായിച്ചിട്ടും ഞാൻ കണ്ടില്ല. ആ വരികൾ ഇവിടെ ഒന്നു കൊടുത്താൽ ഉപകാരമായിരുന്നു. കേരളത്തിലെ ഒരു മാസികകളിലും ഈ സിനിമ പരാജയമാണെന്ന് പറഞ്ഞിട്ടില്ല. ഈ ദേശാഭിമാനിയിലും പറഞ്ഞിട്ടില്ല. പടത്തിന്റെ നിലവാരത്തെ പറ്റി അഭിപ്രായ ഭിന്നതകളുണ്ടാകാം. പക്ഷെ പടം ബോക്സ് ഓഫീസിൽ കാഴ്ച്ചവെക്കുന്ന പ്രകടനം കണ്ടില്ലെന്ന് നടിക്കരുത്. [/size] | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun Jul 04, 2010 9:42 am | |
| Mammu nte kochu penpillerumothulla chuttikkali bhayanakam | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Mon Jul 05, 2010 4:12 pm | |
| | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Mon Jul 05, 2010 9:24 pm | |
| super aayittund.......... | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Tue Jul 06, 2010 11:28 pm | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed Jul 07, 2010 7:12 am | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: പല്ല് കൊഴിഞ്ഞ സിംഹങ്ങൾ.. (ഒരു നാൾ വരും) Fri Jul 09, 2010 6:12 pm | |
| കാട് മുഴുവൻ വിറപ്പിച്ച് കൊണ്ട് ഗർജ്ജനം മുഴക്കി നടക്കുന്ന സിംഹരാജൻ വയസ്സാവുന്നതോടെ അനങ്ങാൻ കഴിയാതെ അവശനായി ചത്ത് പോകുന്നതാണല്ലോ പതിവ്. അതു പോലെ തന്നെയാണു പല സിനിമാക്കാരുടെയും അവസ്ഥ. ഉപ്പുപ്പാന്റെ അപ്പൂപ്പനു ഒരു ആനയുണ്ടായിരുന്നു അതിന്റെ പുറത്തിരുന്ന തഴമ്പ് ഇപ്പോഴുമുണ്ട് എന്നൊക്കെ വീമ്പിളക്കിയതു കൊണ്ടോ, അ സ്മരണകൾ അയവിറക്കി കൊണ്ട് സ്വയം രോമാഞ്ചകഞ്ചുകമണിഞ്ഞതു കൊണ്ടോ ഒന്നും സിനിമ വിജയിക്കില്ല, അതിനു നല്ല ഒരു തിരകഥ വേണം, അത് ഭംഗിയായിട്ട് സംവിധാനം ചെയ്യാൻ അറിയുന്ന ഒരു സംവിധായകൻ വേണം, എഴുതി വെച്ചത് അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ കഴിവുള്ള നല്ല അഭിനേതാക്കൾ വേണം. അങ്ങിനെ ഒരുപാട് ഘടകങ്ങൾ ഒത്തിണങ്ങുമ്പോഴാണു ഇരു നല്ല സിനിമ പിറക്കുന്നത്. അത് പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. ആ സിനിമ സൂപ്പർ ഹിറ്റും മെഗാ ഹിറ്റുമൊക്കെ ആവുന്നത്. (ഇതൊന്നുമില്ലെങ്കിലും സിനിമ മെഗാ ഹിറ്റ് ആവും കേട്ടോ) ഒരുപാട് നാളുകളായി വരും വരുന്നു.. എന്നൊക്കെ പറഞ്ഞ് വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്ന ഒരു നാൾ വരും ദൈവസഹായത്തോട് കൂടി ഇന്ന് തിയറ്ററുകളിൽ വന്നു. ശ്രീനി- ലാൽ കൂട്ട് കെട്ട് ജനങ്ങളിൽ ഉണ്ടാക്കുന്ന പ്രതീക്ഷയുടെ ഫലമായിട്ടാണു തോന്നുന്നു, അടുത്ത കാലത്ത് ഇറങ്ങിയ മോഹൻലാൽ ചിത്രങ്ങൾക്ക് ഒന്നും തന്നെ ഇല്ലാത്ത അത്ര തിരക്ക് ഈ സിനിമക്ക്. സിനിമയുടെ കഥയും ഇതിലെ ട്വിസ്റ്റും സിനിമ ഷൂട്ടിംഗ് സമയത്ത് തന്നെ പുറത്ത് വന്നതാണു. അത് കൊണ്ട് തന്നെ കാര്യമായ ഒരു ചലനമൊന്നും തിയറ്ററിൽ ഉണ്ടായില്ല. ശ്രീനിവാസന്റെ തിരകഥ ടി കെ രാജീവ് കുമാർ സംവിധാനം ചെയ്താൽ എങ്ങനെ ഇരിക്കും എന്ന് ആശങ്കപ്പെട്ടവരോട്, വക്കാലത്ത് നാരായണൻ കുട്ടിയിൽ നിന്നും മുന്നോട്ട് പോകാൻ അദ്ദേഹത്തിനു സാധിച്ചെങ്കിലും നിരാശപ്പെടുത്തി. അല്ല, രാജീവ് കുമാറിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ശ്രീനിവാസന്റെ ഈ തിരകഥ കൊണ്ട് മഹാത്ഭുതങ്ങൾ ഒന്നും കാണിക്കാൻ അദ്ദേഹത്തിനു കഴിയുമായിരുന്നുമില്ല. പിന്നെ മോഹൻ ലാൽ. സിനിമ വിജയിക്കുന്നതും പരാജയപ്പെടുന്നതും അദ്ദേഹത്തെ സംബന്ധിച്ച് ഒരു വിഷയമേ അല്ലാത്തത് കൊണ്ട് ഒരു നാൾ വന്നാലെന്താ, എത്ര ദിവസം കളിച്ചാൽ എന്താ, പോയാൽ എന്താ, ദീപസ്തംഭം മഹാശ്ഛര്യം..!. വാരണം ആയിരം നായിക സമീറ റെഡിയെ മോഹൻലാലിന്റെ നായിക ആക്കാൻ കാണിച്ച ആ ധൈര്യത്തെ സമ്മതിക്കണം. എന്തായാലും ശ്രീനിവാസന്റെ അത്യുഗ്രൻ തിരകഥ, ലാൽ -ശ്രീനി കൂട്ടുകെട്ട്, കുടുംബ പ്രേക്ഷകരുടെ നിലയ്ക്കാത്ത പ്രവാഹം എന്നൊക്കെ പോസ്റ്ററിൽ അടിച്ച് ഒരു 75 ദിവസം ഈ സിനിമ ഓടുന്നത് നമ്മൾ കാണേണ്ടി വരും.
*എന്നാലും ദാമോദരേട്ടനോട് ഈ ചതി വേണ്ടായിരുന്നു.
** ചന്ദ്രോൽസവം,ഇവർ,കുരുക്ഷേത്ര എന്നിട്ടും പാഠം പടിക്കാത്ത അങ്ങേർക്ക് ഇതു തന്നെ കിട്ടണം..!!
***ശ്രീനിവാസനും സത്യൻ അന്തികാടിനു പഠിക്കുകയാണു എന്ന് തോന്നുന്നു. ഒരു പാട് പ്രൊഡ്യൂസർമാരെ പാഠം പടിപ്പിക്കാൻ വേണ്ടിയാവും!! | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun Jul 11, 2010 7:37 am | |
| | |
|
| |
bellari raja Active member
Posts : 213 Points : 233 Reputation : 0 Join date : 2010-03-22 Location : Thironthoram
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Nov 27, 2010 10:09 am | |
| എല്ലാം കുളമാക്കുന്ന ഈസ്റ്റുകോസ്റ്റ് വിജയന്‍ പി.കെ.ആര്‍ പിള്ള എന്ന നിര്‍മാതാവ് പൊടിപൊടിക്കുന്ന കാലം. അമൃതംഗമയഃ എന്ന പിള്ള നിര്‍മ്മിച്ച സിനിമയുടെ അന്‍പതാം ദിനാഘോഷം തിരുവന്തപുരത്ത്. മുഖ്യ അതിഥി അന്നത്തെ കേരള ഗവര്‍ണര്‍ പി. രാമചന്ദ്രന്‍. സിനിമരംഗം ആകെയുണ്ട് ചടങ്ങിന്. സഫാരി സ്യൂട്ടൊക്കെയിട്ട്, സ്റ്റേജില്‍ നിര്‍ത്താതെ തെക്കുവടക്ക് ഓടുകയാണ് പിള്ള. മൈക്കും പിള്ളയുടെ കസ്റ്റഡിയില്‍ത്തന്നെ. ഷീല്‍ഡുകള്‍ ഗവര്‍ണര്‍ കൊടുക്കുമ്പോഴും അതിന്റെ ഒരു വശത്ത് പിള്ള പിടിച്ചോളും. എന്തിനധികം പറയുന്നു. ചടങ്ങിനെ പിള്ള ചളകുളമാക്കി. ഷീല്‍ഡ്കൊടുക്കലും മറുപടി പ്രസംഗവും ഒക്കെക്കഴിഞ്ഞ് വേദിയില്‍ നിന്നെല്ലാവരും പിരിയുമ്പോള്‍ ഒരു സ്മരകം പോലെ വലിയൊരു നിലവിളക്ക് അവിടിരിക്കുന്നു. ഉദ്ഘാടകനായ ഗവര്‍ണര്‍ തിരികൊളുത്തേണ്ട വിളക്കാണത്. തിരക്കിനിടയില്‍ വിളക്ക് കൊളുത്തിക്കാന്‍ പിള്ള വിട്ടുപോയി.
കഴിഞ്ഞവാരം ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന 'മൊഹബത്ത് എന്ന സിനിമയുടെ പൂജാച്ചടങ്ങ് കണ്ടപ്പോള്‍ പിള്ളയെ ഓര്‍ത്തുപോയി. സ്വാഗതവും ക്ഷണവും വര്‍ത്തമാനവും എല്ലാം വിജയന്‍തന്നെ. കോര്‍ഡ്ലസ് മൈക്കും വിജയന്‍ വശംതന്നെ. മന്ത്രിമാരും എം. പി മാരുമൊക്കെ വന്നിരിക്കുമ്പോള്‍ അവരെ സ്റ്റേജിലേക്ക് വിളിക്കാന്‍ മറക്കുക. പാട്ടുകാരന്‍ ഹരിഹരനെ വരുത്തി നിലവിളക്കിന്റെ ഒരു തിരി കത്തിക്കുക, ചടങ്ങ് കഴിഞ്ഞു. താഴെപ്പോയി ഇനി കാപ്പികുടിക്കാം എന്ന് പ്രഖ്യാപിക്കുക. എല്ലാവരും താഴേയ്ക്കുപോകാനൊരുങ്ങുമ്പോള്‍ പോകരുത്, ഹരിഹരന്‍ രണ്ടു വാക്ക് പറയുമെന്ന് പറഞ്ഞ് പിന്നെയും ഹരിഹരനെ സ്റ്റേജില്‍ കയറ്റുക, ശ്ശൊ, ഞാന്‍ മറന്നുപോയി, മന്ത്രി ബിനോയിയെ വിളിക്കുക, പ്രോട്ടോക്കോള്‍ തെറ്റിപ്പോയേ, മന്ത്രി പ്രേമചന്ദ്രനെ വിളിക്കാന്‍ മറന്നുവെന്നു പറയുക. എന്തിനധികം പറയുന്നു, നല്ലൊരു പരിപാടിയെ ഒറ്റയ്ക്ക് കാശ്മുടക്കി ചളകുളമാക്കി. പിള്ളയെപ്പോലെ വിളക്കുമാത്രം മറന്നില്ല.
(ബ്രിട്ടീഷ് മലയാളിയില്‍ വന്നത്) [You must be registered and logged in to see this link.] | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Tue Dec 07, 2010 4:01 am | |
| | |
|
| |
bharathchandran Active member
Posts : 170 Points : 192 Reputation : 0 Join date : 2010-03-18 Location : Kollam
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Thu Dec 09, 2010 5:39 am | |
| മുഹൂര്‍ത്തം മൂന്നാവര്‍ത്തിച്ചാല്‍? [You must be registered and logged in to see this image.] അടുത്തിടെ മമ്മൂട്ടി പറഞ്ഞൊരു സ്വകാര്യമാണ്- തൃഷ്‌ണ, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ എന്നീ സിനിമകളിലെ കഥാപാത്രങ്ങള്‍ ഒന്നുകൂടി ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന്. അല്‍പ്പം നെഗറ്റീവ് ടച്ചുണ്ടെങ്കിലും തൃഷ്‌ണയിലെ കൃഷ്‌ണപ്രസാദ് എം.ടി. മനോഹരമായി മോള്‍ഡു ചെയ്‌തെടുത്ത കഥാപാത്രമായിരുന്നു. ജനം നന്നായി സ്വീകരിച്ച സിനിമയും. പത്മരാജന്റെ അരപ്പട്ടയുടെ വിഷയം കേരളത്തില്‍ ഇപ്പോഴും പ്രസക്‌തമാണ്. പത്തു വര്‍ഷം കഴിഞ്ഞ് എടുത്തിരുന്നേല്‍ വമ്പന്‍ പ്രദര്‍ശനവിജയവും നേടിയേനെ. ഇതിലെ സക്കറിയയേ മമ്മൂട്ടിക്കും പ്രേക്ഷകര്‍ക്കും ഇഷ്‌ടമാണ്. ഈ രണ്ടു സിനിമകളും കാലത്തിന്റെ മാറ്റം വരുത്തി ഇനിയും ചെയ്യാവുന്നവയുമാണ്.
ഇതിനിടയിലാണ് രസകരമായൊരു വാര്‍ത്ത വരുന്നത്- തൃഷ്‌ണ പൃഥ്വിരാജിനെ നായകനാക്കി നിര്‍മിക്കാന്‍ അണിയറയില്‍ ശ്രമം നടക്കുന്നു! നേരത്തേ പറഞ്ഞപോലെ അല്‍പ്പം നെഗറ്റീവ് ടച്ചും പൗരുഷമുള്ളതുമായ കൃഷ്‌ണദാസിനെ പൃഥ്വി അവതരിപ്പിച്ചാലും മോശമാകില്ല. മമ്മൂട്ടിക്കും പൃഥ്വിരാജിനും കൃഷ്‌ണദാസാകാന്‍ താല്‌പര്യം വന്നാല്‍ രചയിതാവും എം.ടിയും ആരുടെ പക്ഷത്ത് നില്‍ക്കും? കാണേണ്ട കാര്യമാണ്. മൃഗയ അടക്കം മമ്മൂട്ടി ചെയ്‌ത കുറെ സിനിമകളും മോഹന്‍ലാലിന്റെ ഉയരങ്ങളില്‍ ഉള്‍പ്പെടെ കുറെ സിനിമകളും റീ-മെയ്‌ക്ക് ചെയ്‌താല്‍ നന്നാവുമെന്നു വിശ്വസിക്കുന്നവര്‍ നിരവധി പേരുണ്ട്. എന്തായാലും രണ്ടാം ഭാഗത്തിന്റേം മൂന്നാം ഭാഗത്തിന്റേം ഒക്കെ കാലമാണ്. അങ്ങനെ ഈ പറഞ്ഞ സിനിമകള്‍കൂടി വീണ്ടും പാര്‍ക്കലാം. പഴയതും പുതിയതുമായുള്ള അന്തരം എങ്ങനെയുണ്ട് എന്നു കാണുകയുമാകാമല്ലോ? ചുമ്മാ ആലോചിച്ചു നോക്കണം സാര്‍. Courtesy : Mangalam....[You must be registered and logged in to see this link.] | |
|
| |
bharathchandran Active member
Posts : 170 Points : 192 Reputation : 0 Join date : 2010-03-18 Location : Kollam
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Thu Dec 09, 2010 5:44 am | |
| ബുദ്ധിമാന്റെ മകന്‍ മഹാ ബുദ്ധിമാന്‍ [You must be registered and logged in to see this image.] 'വിത്തുഗുണം പത്തു ഗുണം'- എന്നാണല്ലോ പറയാറ്. മലയാള സിനിമയില്‍ ബുദ്ധിമാനായിരുന്ന ഒരു അഭിനേതാവിനെപ്പറ്റി ചോദിച്ചാല്‍ അടുപ്പമുള്ളവര്‍ പറയും- സുകുമാരന്‍ എന്ന്. ആരോടും വഴക്കിടാതെയും പിണങ്ങാതെയും സ്വന്തം കാര്യം കാണാനും, സിനിമയില്‍നിന്നു സമ്പാദിച്ച പണം ഭാവി തലമുറയ്‌ക്കായി സൂക്ഷിക്കാനും സിനിമയില്‍നിന്നു കിട്ടേണ്ട പണം റിലീസിനു മുന്നേ മേടിച്ചെടുക്കാനുമറിയാമായിരുന്ന ആളായിരുന്നു സുകുമാരന്‍. മരിക്കുമ്പോള്‍ കിട്ടാനുണ്ടായിരുന്നത് ഷൂട്ടിംഗ് കഴിഞ്ഞിട്ടും എഡിറ്റിംഗും ഡബ്ബിംഗും തുടങ്ങാതിരുന്ന 'ശിബിരം' എന്ന സിനിമയുടേത് മാത്രമായിരുന്നു. ഇരകളും പടയണിയും നിര്‍മിച്ചെങ്കിലും കൈനഷ്‌ടം വരാതെ സൂക്ഷിച്ചു. ഒരു സിനിമയില്‍ അഭിനയിച്ചാല്‍ കിട്ടേണ്ട ബാക്കി തുകകൂടി കിട്ടാതെ, അവസാന റീല്‍ ഡബ്ബ് ചെയ്യില്ലായിരുന്നു. ഇതൊക്കെക്കൊണ്ടുതന്നെ സ്‌ഥായിയായ സുഹൃത്ത്‌ബന്ധമോ ശത്രുക്കളോ സുകുമാരനില്ലായിരുന്നു.
ഈ ബുദ്ധി കിട്ടിയത് ഇളയ മകനായ പൃഥ്വിരാജിനാണെന്ന് പറയാം. പൃഥ്വി മലയാളത്തിലെ ഏറ്റവും ചെലവേറിയ ക്ലൈമാക്‌സുള്ള സിനിമ 'ഉറുമി' നിര്‍മിക്കുകയാണല്ലോ ഇപ്പോള്‍. മലയാളത്തിലെ ആദ്യത്തെ ഗ്ലോബല്‍ സിനിമയെന്നാണ് വിശേഷണം.
ആയിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്‌റ്റുകളും നൂറ് കുതിരകളും ഒക്കെയുള്ള ഒരു യുദ്ധമാണ് ക്ലൈമാക്‌സ്. പ്രഭുദേവയും ജെനീലിയയും തബുവും ഒക്കെയുള്ള ഉറുമിയില്‍ വിക്രം ഉള്‍പ്പെടെയുള്ള കുറെ അതിഥി താരങ്ങളും ഉണ്ടത്രെ. അനവധി കോടികള്‍ മുടക്കിയെടുക്കുന്ന ഈ സിനിമ അതിന്റെ ഇരട്ടി സമ്പാദിച്ചു കൊടുക്കാം. സന്തോഷ് ശിവന്‍ സംവിധായകനായതിനാല്‍ വേള്‍ഡ് മാര്‍ക്കറ്റിംഗിന് പ്രയാസം വരില്ല. മലയാളത്തില്‍ ഇങ്ങനെ ഗ്ലോബല്‍ സിനിമകളും വരട്ടെന്നേയ്. തമിഴിനെപ്പോലെ നമ്മുടെ ഭാഷയ്‌ക്കും ലോകകമ്പോളം കിട്ടട്ടെ. | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed Dec 22, 2010 12:12 am | |
| | |
|
| |
Thakara visitor
Posts : 6 Points : 6 Reputation : 0 Join date : 2010-04-22
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed Dec 22, 2010 9:08 pm | |
| | |
|
| |
merlin Active member
Posts : 252 Points : 289 Reputation : 1 Join date : 2010-03-13 Age : 36 Location : Ernakulam
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Thu Dec 23, 2010 12:07 am | |
| | |
|
| |
nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: ശക്തമായ തിരിച്ചുവരവ് .... Wed Jan 05, 2011 1:34 pm | |
| ശക്തമായ തിരിച്ചുവരവ് .... [You must be registered and logged in to see this image.] കഴിവ് ഉണ്ടായിട്ടു കൂടി ഭാഗ്യം ഇല്ലാത്തതിന്റെ കാരണത്താല്‍ മലയാള സിനിമ യില്‍ അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കാതെ പോയ നടന്‍ ആണ് ബിജു മേനോന്‍ ...എന്നാല്‍ ബിജു മേനോന്‍ ടെ അവസാനം ഇറങ്ങിയ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമ യിലെ ജോസ് എന്ന കഥാപാത്രം , ബിജു ഇന്റെ ശക്തമായ തിരിച്ചു വരവിനു കാരണമായിരിക്കുകയാണ്... മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ഷാഫി ചിത്രം അതിന്റെ ശക്തമായ തിരക്കഥ യില്‍ക്കൂടി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാന്‍ ഇതിനകം തന്നെ സാധിച്ചിട്ടുണ്ട് ... ദിലീപ് ആണ് നായകന്‍ എങ്കില്‍ കൂടി നായക തുല്യമായ കഥാപാത്രത്തില്‍ കൂടി തന്റെ ശക്തമായ സാന്നിധ്യം അറിയിക്കാന്‍ ബിജു മേനോന്‍ ഇന് സാധിച്ചിട്ടുണ്ട്.. താന്‍ ഇധുവരെ സ്വായത്തമാക്കിയ അഭിനയ കലയിലെ അനുഭവ പരിജ്ഞാനം മുഴുവന്‍ പുറത്തെടുക്കാന്‍ ബിജു ഇവിനു ലഭിച്ചിരിക്കുന്നു ..കഥ യുടെ രസച്ചരട് പൊട്ടി പോകാതെ കഥപാതത്തെ ഭംഗിയായി അവതരിപ്പിക്കാന്‍ ബിജു ഇന് കഴിഞ്ഞിരിക്കുന്നു ... | |
|
| |
shyam Active member
Posts : 129 Points : 132 Reputation : 0 Join date : 2011-02-06
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat May 21, 2011 1:01 am | |
| സലാം സലീം കുമാര്‍.... [You must be registered and logged in to see this image.] ഒരു ഹാസ്യതാരത്തിന് ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം തേടിവന്നത് ഇന്ത്യന്‍ പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുണ്ടാവും. എന്നാല്‍ അനുകരണകലയിലൂടെ അഭിനയരംഗത്തെത്തിയ സലീമിന്റെ അഭിനയവൈഭവം നേരത്തെ തന്നെ മനസ്സിലാക്കിയ മലയാളിയെ ഇതൊട്ടും അദ്ഭുതപ്പെടുത്തുന്നുണ്ടാവില്ല.
ഹാസ്യതാരമായി തിളങ്ങുമ്പോഴും വല്ലപ്പോഴും ലഭിച്ചിരുന്ന ഗൗരവമാര്‍ന്ന വേഷങ്ങള്‍ മികച്ചതാക്കാന്‍ സലീമിന് സാധിച്ചിരുന്നു. അച്ഛനുറങ്ങാത്ത വീട്, പെരുമഴക്കാലം എന്നീ ചിത്രങ്ങളിലെ സലീമിന്റെ പ്രകടനം പ്രേക്ഷകരെ വിസ്മയിപ്പിച്ചുവെന്ന് തന്നെ പറയാം.
ലാല്‍ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയായിരുന്നു സലീമിന് തന്റെ അഭിനയമികവ് പൂര്‍ണമായും പുറത്തെടുക്കാനുള്ള ആദ്യമായി അവസരം ലഭിച്ചത്. ചിത്രത്തിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ രണ്ടാമത്തെ മികച്ചനടനുള്ള പുരസ്‌കാരം സലീം കുമാറിനു ലഭിച്ചു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിനടുത്ത് എത്തിയെങ്കിലും നേരിയ വ്യത്യാസത്തിന് സലീമീന് അന്നത് നഷ്ടമായി.
തലനാരിഴയ്ക്ക് അന്ന് കൈവിട്ട പുരസ്‌കാരമാണ് ഇത്തവണ സലിംകുമാറിനെ തേടിവന്നിരിയ്ക്കുന്നത്. സലിംകുമാറിന്റെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ വേഷമായിരുന്നു 'ആദാമിന്റെ മകന്‍ അബു'വിലേത്. ഹജ്ജിന് പോകാന്‍ വഴിയില്ലാതെ കഷ്ടപ്പെടുന്ന വൃദ്ധന്റെ വേഷം ഉജ്ജ്വലമാക്കാന്‍ സലീമിന് കഴിഞ്ഞു.
പ്രാദേശിക അവാര്‍ഡുകളില്‍ തഴഞ്ഞ ആദാമിന്റെ മകന്‍ എന്ന ചിത്രം ദേശീയ അവാര്‍ഡിന് പരിഗണിച്ചത് ദൈവനിയോഗമാണെന്ന് സലീം പറയുന്നു. ഈ കഥാപാത്രം തന്റെ മാത്രം മികവല്ലെന്നും പറയുന്നതിലൂടെ സലീം എളിമയുടെ പുതിയ ഉയരങ്ങള്‍ താണ്ടുകയാണ്. | |
|
| |
nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed May 25, 2011 12:36 am | |
| അവാര്‍ഡ് വിവാദത്തിന് പിന്നിലെന്ത്? [You must be registered and logged in to see this image.] പ്രാഞ്ചിയേട്ടനെ അവതരിപ്പിച്ച മമ്മൂട്ടിയാണോ ആദാമിന്റെ മകന്‍ അബുവിനെ അവതരിപ്പിച്ച സലീം കുമാറാണോ മുന്നില്‍ നില്‍ക്കുന്നത്. ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് വിവാദം ഇതാണ്.
പ്രാഞ്ചിയേട്ടന്റെ സംവിധായകന്‍ രഞ്ജിത്താണ് ഇക്കാര്യത്തില്‍ ആദ്യവെടി പൊട്ടിച്ചത്. ഏത് അളവുകോല്‍ വെച്ചു നോക്കിയാലും മമ്മൂട്ടി തന്നെയാണ് മുന്നിലെന്ന് രഞ്ജിത്ത് പറയുന്നു. ജൂറി കമ്മിറ്റി മാത്രം കണ്ട അബുവിന്റെ അഭിനയം രഞ്ജിത്ത് എങ്ങനെ വിലയിരുത്തിയെന്ന സംശയം അപ്പോഴും ബാക്കിയാവുകയാണ്.
എന്തായാലും രഞ്ജിത്തിന് ചുട്ടമറുപടി തന്നെ സലീം കുമാര്‍ നല്‍കി. ജൂറിയില്‍ വിശ്വാസമില്ലായിരുന്നെങ്കില്‍ രഞ്ജിത്ത് സിനിമ പിന്‍വലിയ്ക്കണമായിരുന്നുവെന്നും എപ്പോഴും അവാര്‍ഡ് കിട്ടണമെന്ന് വാശിപാടില്ലെന്നുമായിരുന്നു സലീമിന്റെ കമന്റ്. മികച്ച നടനെക്കുറിച്ചുള്ള മുന്‍വിധികളാണ് ഇതിലൂടെ ഇല്ലാതായത്. മിമിക്രിക്കാര്‍ കോപ്രായക്കാരല്ലെന്ന് ഇതിലൂടെ തെളിഞ്ഞിരിയ്ക്കുന്നു. ഒരുപടി കടന്ന് ജൂറി അംഗം ജെപി ദത്ത എടുക്കുന്നത് പോലൊരു ഷോട്ട് എടുക്കാന്‍ രഞ്ജിത്തിന് കഴിയുമോയെന്ന് വരെ സലീം വെല്ലുവിളിച്ചു.
അവാര്‍ഡ് കിട്ടാത്തതും കിട്ടിയതുമൊന്നുമല്ല ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നിലെന്നും ചലച്ചിത്രരംഗത്ത് സംസാരമുണ്ട്. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം കോമഡി കോമ്പിനേഷന്‍ ചെയ്യുന്ന താരങ്ങള്‍ തമ്മില്‍ ഒരു വേര്‍തിരിവുണ്ടായിട്ടുണ്ടത്രേ. കോമ്പിനേഷന്‍ ശരിയാവാത്ത താരങ്ങള്‍ ഇപ്പോള്‍ ഇരുചേരികളിലായി നില്‍ക്കുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം മിക്ക സിനിമകളിലും ക്ലിക്കായ താരത്തിന്റെ വരവോടെ കോമഡിരംഗത്ത് ചിലരുടെ ഡിമാന്റ് ഇടിഞ്ഞിരുന്നു. ഇതോടെ ചിലര്‍ ലാല്‍ ക്യാമ്പിലേക്ക് നീങ്ങി. താരങ്ങള്‍ ആരൊക്കെയാണെന്ന് ആര്‍ക്കും ഊഹിയ്ക്കാവുന്നതേയുള്ളൂ. ഇപ്പോഴത്തെ വിവാദത്തിന്റെ ചൂട് കൂട്ടാന്‍ ഇതും കാരണമായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
എന്തായാലും ആദാമിന്റെ മകന്‍ അബു വിതരണത്തിനെടുക്കാന്‍ മമ്മൂട്ടിയുടെ പ്ലേഹൗസ് ശ്രമിയ്ക്കുന്നത് ശുഭകരമായൊരു വാര്‍ത്ത തന്നെയാണ്. വിവാദം അലിയിച്ചുകളയാന്‍ ഒരുപക്ഷേ ഇതിന് കഴിഞ്ഞേക്കും. courtesy : [You must be registered and logged in to see this link.] and oneindia.com ( malayalam ) | |
|
| |
avatar Active member
Posts : 149 Points : 165 Reputation : 0 Join date : 2010-04-03 Age : 94 Location : Pandora
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed Sep 21, 2011 1:59 pm | |
| ദൈവം തെറ്റെന്നു ധരിച്ച ശരി, ഈ പ്രണയം [You must be registered and logged in to see this image.]തിരനോട്ടം/ അഡ്വ. സി.വി. മനുവില്‍സണ്‍
വാസ്‌തവത്തില്‍ ദൈവത്തിനു പോലും മനസിലാക്കാന്‍ പറ്റാതെ പോയ ഒരു വികാരമാണ് പ്രണയം. ഏദന്‍ തോട്ടത്തില്‍ നിന്നും അവന്‍ അവരെ പുറത്താക്കിയത് പ്രണയിച്ചു പോയി എന്ന കുറ്റത്തിനാണ്. പ്രണയ കുറ്റം ചെയ്‌തവരെ വീണ്ടും അതെ കുറ്റം ചെയ്യാന്‍ ഭൂമിയിലേക്ക് പറഞ്ഞു വിട്ട ദൈവം, സ്‌ത്രീയെ ശപിച്ചു, പ്രണയത്തിന്റെ ഉല്‌പന്നമായ സന്താനങ്ങളെ നൊന്തു പ്രസവിക്കട്ടെ എന്ന്. പുരുഷനും സ്‌ത്രീയും ചേര്‍ന്നാല്‍ ഉണ്ണി അല്ലാതെ മറ്റൊന്നും പിറക്കില്ല എന്ന വിശ്വാസത്തിലാകണം ദൈവം അങ്ങനെ ചെയ്‌തത്. എന്നാല്‍ ഈ ഓണ കാലത്ത് ഇറങ്ങ്‌ങ്ങിയ ബ്ലെസ്സിയുടെ പ്രണയം എന്ന മലയാള ചലച്ചിത്രം ദൈവത്തിന്റെ പോലും ഈ കുരുത്തം കേട്ട വിശ്വാസത്തിനെ മാറ്റി മറിക്കുന്നു. കേവല രതിക്കും അപ്പുറം മറ്റെന്തൊക്കെയോ കൂടിയാണ് പ്രണയമെന്നു എല്ലാവര്‍ക്കുമൊപ്പം ദൈവവും പിന്നെ ഞാനും തിരിച്ചറിയുന്നു.
എന്റെ കുപ്പായത്തിന്റെ മൂന്നാമത്തെ കുടുക്കിനു പിന്നിലുള്ള പിടച്ച്‌ചിലിന്റെ പേരാണ് പ്രണയം എന്ന് റഷ്യന്‍ കവി പാടിയതും , പ്രണയ ത്തിലൂടെ ബ്ലെസി പറയാന്‍ ശ്രമിച്ചതും ഒന്ന് തന്നെയാണോ? പുതിയ കാഴ്‌ച വിരുന്നായി പ്രണയം തീയറ്ററുകളില്‍ എത്തുമ്പോള്‍, പ്രണയം എന്ന നിഗൂഡതയുടെ, ഇനിയും വ്യാഖ്യാനിക്ക പെട്ടിട്ടില്ലാത്ത്‌ത ചില പുതിയ തലങ്ങളിലേക്ക് എത്തപെട്ട അനുഭവം അത് പ്രേക്ഷകന് സമ്മാനിക്കുന്നു. സാമ്പ്രദായികവും യാഥാസ്‌ഥിതികവും ആയ പ്രണയ സങ്കല്‍പ്പങ്ങള്‍ക്ക് ബദല്‍ ആയി പുതിയ പ്രണയ മാതൃക ഇവിടെ ഉടലെടുക്കുന്നു എന്ന് പറഞ്ഞാല്‍ പോലും തെറ്റില്ല. തടസങ്ങളെ തട്ടി തെറിപ്പിച്ചു നേടി എടുക്കാനുള്ളതോ, അല്ലെങ്കില്‍ വിധിയുടെ ക്രൂരതക്കു അടിപ്പെട്ടു മനസ്സില്ലാ മനസോടെ ത്യജിക്കാന്‍ ഉള്ളതോ ആണ് പ്രണയം എന്ന പഴഞ്ചൊല്ലുകള്‍ക്കു പകരമായി, സ്‌നേഹത്തോടെ വിട്ടു കൊടുക്കാവുന്നതും, നിസ്വാര്‍ഥമായി പങ്കു വക്കവുന്നതും ആണ് പ്രണയം എന്ന പുതിയ ചിന്തക്ക് ബ്ലെസ്സിയുടെ ഈ പ്രണയം നാന്ദി കുറിക്കുന്നു.
പ്രണയിച്ചു വിവാഹം കഴിച്ച രണ്ടു പേര്‍ , അച്ചുത മേനോനും (അനുപം ഖേര്‍ ) ഗ്രേസ്സും (ജയപ്രദ). പ്രണയിച്ചു കൊതി തീര്‍ന്നില്ലെങ്കിലും വിധി അവരെ വിവാഹ മോചനത്തിലൂടെ രണ്ടാക്കുന്നു. ഗ്രെസ്സുമായുള്ള വിവാഹ ബന്ധത്തില്‍ ജനിച്ച മകന്‍ സുരേഷുമായി (അനൂപ് മേനോന്‍ ) അച്യുതമേനോന്‍ നാട് വിട്ടു പോകുന്നുണ്ടെങ്കിലും, അയാള്‍ ശേഷക്കാലം അവിവാഹിതനായി തന്നെ തുടരാന്‍ തീരുമാനിക്കുന്നു. വിവാഹ മോചിതയായ ഗ്രെസിനെ, മാത്യുസ് (മോഹന്‍ ലാല്‍ ) എന്ന ഫിലോസഫി പ്രൊഫസര്‍ പിന്നീട് വിവാഹം കഴിക്കുന്നു. രണ്ടാം വട്ടവും കുടുംബിനി ആകുന്ന ഗ്രെസിനു മത്യുസില്‍ നിന്നും അശ്വതി എന്ന പെണ്‍കുഞ്ഞു (ധന്യ മേരി വര്‍ഗീസ് ) ജനിക്കുന്നു. കാലം മൂവരെയും, ഒരു നാള്‍ , വൃദ്ധരാക്കുന്നു. ഇവിടെ നിന്നാണ് ഈ ചിത്രം തുടങ്ങുന്നത്.
എന്തിനോ വേണ്ടി വിദേശത്ത് പണിയെടുക്കുന്ന മേനോന്റെ മകന്‍ സുരേഷിന്, നാട്ടില്‍ ഏതോ ഒരു നഗരത്തിലുള്ള ഫ്‌ലാറ്റില്‍ , മരുമകള്‍ക്കും പേരക്കുട്ടികള്‍ക്കും ഒപ്പം താമസിക്കാന്‍ എത്തുന്ന മേനോന്‍ , ഒരു പ്രശ്‌നകാരന്‍ കുട്ടിയെ പോലെ (പ്രോബ്ലം ചൈല്‍ഡ് ) കഴിഞ്ഞു വരുന്ന സമയത്ത് ആണ്, വര്‍ഷങ്ങള്‍ക്കു ശേഷം അയാള്‍ ഗ്രെസിനെ കാണുന്നത് . അതും, അതെ ഫ്‌ലാറ്റിലെ, ലിഫ്‌റിനു ഉള്ളില്‍ വച്ച്. അപ്രതീക്ഷിതവും ഹൃദയ ഭേദകവും ആയ ഈ കൂടി കാഴ്‌ച, അച്യുതമേനോനെ രണ്ടാമത്തെ ഹൃദയ ആഘാതതിലേക്ക് നയിക്കുന്നു. അക കണ്ണുകള്‍ കൊണ്ട് തിരിച്ചറിഞ്ഞിട്ട് എന്നോണം, ഗ്രേസിന്റെ സമയോചിതമായ ഇട പെടല്‍ കൊണ്ട് , മേനോന്‍ മരണത്തിനെ അതി ജീവിക്കുന്നു. ഗ്രേസിന്റെ ഭര്‍ത്താവു മാത്യുസ്, പക്ഷാഘാതത്തെ തുടര്‍ന്ന് ഒരു വശം, പൂര്‍ണമായും, തളര്‍ന്നു കിടക്കുകയാണ്. ഇരുവരും, മകളോട് ഒത്തു താമസിക്കാന്‍ തിരുമാനിച് എത്തുന്നത് മേനോന്‍ താമസിക്കുന്ന അതെ നഗരത്തിലെ, അതെ ഫ്‌ലാറ്റില്‍ . കാലം ഒരുക്കിയ ഈ അപ്രതീക്ഷിത കൂടി ചേരല്‍ , മൂവരുടെയും തുടര്‍ ജീവിതത്തില്‍ ഉണ്ടാക്കുന്ന ചലനങ്ങള്‍ ആണ്, പ്രണയം എന്ന ചലച്ചിത്രത്തിന്റെ ഇതിവൃത്തം.
പ്രണയം, അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ , വെറും കൈ കോര്‍ത് പിടിക്കല്‍ അല്ല; മറിച്ചു വിശുദ്ധവും ഗംഭീരവും ആയ ഒരു ധാരണയാണ്. ഇതൊരു തിരിച്ചറിവാണ്. രതി എന്ന വികാരത്തിനും അപ്പുറം, മറൊന്നും ഇല്ല പ്രണയത്തില്‍ എന്ന് അടിയുറച്ചു വിശ്വസിക്കുന്നവരുടെ ലോകത്തില്‍ അപൂര്‍വമായി മാത്രം ലഭിക്കുന്ന ഒരു തരം വെളിപാട്. ഈ വെളി പാടിനെ തൊട്ടറിയാന്‍ ആകുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റം സവിശേഷത.
വാര്‍ദ്ധക്യത്തിന്റെ പശ്‌ചാത്തലത്തില്‍ ആണ് , ഈ ചിത്രം ഒരുങ്ങിയിട്ടുള്ളത്ത്. നഷ്‌ട പെട്ട് പോയ ഇന്നലെകളുടെ അയവിറക്കല്‍ ആയി മാത്രം എല്ലാവരും കാണാന്‍ ആഗ്രഹിക്കുന്ന വാര്‍ദ്ധക്യത്തിന്റെ പശ്‌ചാത്തലം, കറ തീര്‍ന്ന പ്രണയത്തിനും അരങ്ങാക്കാന്‍ ആകും എന്ന്, പരീക്ഷനത്മകം എങ്കിലും, ബ്ലെസ്സി ഈ ചിത്രതിലൂടെ പറയാന്‍ ശ്രമിക്കുന്നു. വാര്‍ദ്ധക്യം, പക്ഷെ, ഒരിക്കലും നമ്മുടെ സിനിമക്ക് പുതുമയും തനിമയും അവകാശപ്പെടാവുന്ന വിഷയം അല്ല. വാര്‍ദ്ധക്യത്തിന്റെ പശ്‌ചാത്തലത്തില്‍ ഒട്ടനവധി ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. ഒരു ചെറു പുഞ്ചിരി, മിന്നാ മിനുങ്ങിന്റെ നുറുങ്ങു വെട്ടം, ഡാനി, തീര്‍ത്ഥാടനം, കരുണം, എന്നിങ്ങനെ വാര്‍ധക്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാ പെട്ട ചിത്രങ്ങള്‍ ഒട്ടനവധി. എന്നാല്‍ അതില്‍ നിന്നെല്ലാം ഈ ചിത്രത്തെ വ്യത്യസ്‌ഥമാക്കുന്നത് , പ്രണയത്തിന് നാം പൊതുവേ കാണാത്ത അഥവാ മനസിലാകാന്‍ ശ്രമിക്കാത്ത നിര്‍വചനം നല്‍കാന്‍ ശ്രമിക്കുന്നതിലൂടെ ആണ്. | |
|
| |
avatar Active member
Posts : 149 Points : 165 Reputation : 0 Join date : 2010-04-03 Age : 94 Location : Pandora
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed Sep 21, 2011 2:00 pm | |
| [You must be registered and logged in to see this image.]നിസ്വര്‍ദ്‌തം ആണ് പ്രണയം എന്ന് നാം വെറുതെ പുലയാട്ട് പറയാറുണ്ടെങ്കിലും, നമ്മുക്ക് അറിയാവുന്ന നമ്മള്‍ ആരും പ്രണയത്തിന്റെ കാര്യത്തില്‍ നിസ്വര്‍ദ്‌തര്‍ ആയിട്ടില്ല, ഒരിക്കലും. പ്രണയം എന്നും നമ്മുടെ സ്വാര്‍ദ്‌തത ആണ്. അത് അങ്ങനെ തന്നെ ആകണം എന്ന്, യാതൊരു ഉളിപ്പും ഇല്ലാതെ ഓരോരുത്തരും മന്ത്രം പോലെ ഉരുവിടാറും ഉണ്ട് . സ്വാര്‍ദ്‌തം അല്ലാത്ത പ്രണയം പാശ്‌ചാത്യ മാതൃകയില്‍ ഉള്ള, വെറും ലൈംഗിഗ അരാജകത്വം എന്ന് കമ്യുണിസ്‌റ്റ്കാര്‍ അല്ലാത്തവര്‍ പോലും ആക്ഷേപിക്കാര്‍ ഉണ്ട്. പറഞ്ഞു വരുന്നത്, പ്രണയത്തിന്റെ കാര്യത്തില്‍ , എനിക്കറിയാവുന്ന എല്ലാവരും സ്വര്‍ഥരാണ്.
പ്രണയം എന്നും നമ്മുക്കൊരു സ്വകാര്യത മാത്രം ആണ്. പങ്കുവയ്‌ക്കപ്പെടാന്‍ ആഗ്രഹിക്കാത്ത ഒരു വെറും, വെറും സ്വകാര്യത. വാസ്‌തവത്തില്‍, ഈ വിശ്വാസം ആണ് ബ്ലെസിയുടെ പ്രണയം കണ്ടിറങ്ങുമ്പോള്‍ തകര്‍ക്കപെടുന്നത്. അത് വഴി, വെറും സ്വകാര്യതക്കും അപ്പുറം മറെന്തോ ചിലത് കൂടിയാണ് പ്രണയം എന്ന തിരിച്ചറിവ് ഈ ചിത്രം നല്‍കുന്നു. അത് കൊണ്ട്, ഈ സിനിമയെ, ഒരല്‍പം ചങ്കിടിപ്പോടെ എങ്കിലും, എനിക്കിഷ്‌ടമായി. ഈ അഭിപ്രായം തികച്ചും സ്വകാര്യമാണ്. അതിനര്‍ത്ഥം തെറ്റ് കുറ്റങ്ങള്‍ ലവലേശം ഇല്ലാത്ത, ലക്ഷണം ഒത്ത ഒരു സിനിമയാണ് പ്രണയം എന്നല്ല. ചൂണ്ടി കാണിക്ക പെടേണ്ട ഒട്ടനവധി പിഴവുകള്‍ ഒറ്റ നോട്ടത്തില്‍ തന്നെ കണ്ടെത്താന്‍ ആകും എങ്കിലും, ഒരു പുതിയ കാഴ്‌ചാനുഭവം ആയി, ഒരു തിരിച്ചറിവായി, ഉണര്‍വായി, എളുപ്പത്തില്‍ സ്വീകരിക്കാന്‍ മടി തോന്നുന്ന ഒരു വേറിട്ട ചിന്താ ശകലം ആയി, ബ്ലെസിയുടെ പ്രണയം ഓണ കച്ചവടത്തിന് ഇടയിലും അതിന്റെ ശക്‌തമായ സാന്നിധ്യം അറിയിക്കുന്നു.
മനോഹരമായ തിരക്കഥയാണ് പ്രണയത്തിന്റെത്. ഒരു പക്ഷെ ബ്ലെസി എന്ന സംവിധായകനെ അപ്രസക്‌തനാകി കലയും വിധം മികച്ച രീതിയില്‍ ഈ ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നു. സംഭാഷണ രചനയും അവസരോചിതം. തിരകഥകൃത്ത് എന്ന നിലയില്‍ ബ്ലെസി കൂടുതല്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. പ്രണയത്തെ, മഴയോടും, കടലിനോടും, സമന്വയിപ്പിച്ച ക്യാമറ മാന്‍ സനീഷ് കുറുപ്, സംവിധായകന്റെ മനസ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. മേക്കപ്പില്‍ ലിജു, വസ്‌ത്രാലങ്കരത്തില്‍ ശങ്കര്‍ സമീര്‍ , ആര്‍ട്ടില്‍ പ്രശാന്ത് മാധവ് , തുടങ്ങിയവര്‍ തങ്ങളുടെ ജോലി ഭംഗിയായി നിര്‍വഹിച്ചു. ചിത്ര സംയോജകാന് ഏറെ ചെയ്യാനുള്ള ചിത്രത്തില്‍, രാജ മുഹമ്മദ് എഡിറ്റിംഗ് നന്നായി ചെയ്‌തു. ഓ. എന്‍ വി. രചിച്ചു എം . ജയചന്ദ്രന്‍ ഈണം നല്‍കിയ ഗാനങ്ങള്‍ക്ക് തുടര്‍കേള്‍വികളില്‍ ഇന്‌ബം ഏറുന്നു.
ബ്ലെസ്സി വച്ച് നീട്ടിയ നായക കഥാപാത്രത്തെ ഉപേക്ഷിച് സഹനടനെ തിരഞ്ഞെടുത്ത മോഹന്‍ലാലിന്‍റെ കരങ്ങളില്‍ മാത്യുസ് ഭദ്രം. പക്ഷെ നായകന്‍റെ വേഷം അനുപം ഖേരിനു ഉള്‍ കൊള്‌ലാവുന്നതിനും ഏറെ അപ്പുറത്താണ് എന്ന് പറയാന്‍ തോന്നുന്നു. മോഹന്‍ ലാലിന്‍റെ കഥാപാത്രം അഭിനയ സാധ്യത പാത്ര സൃഷ്‌ടിയില്‍ തന്നെ ഒളിച്ചിരിപ്പുള്ളതാണ്. അഭിനയിക്കാന്‍ അറിയാവുന്ന ഒരു നടന്, അതും, സൂപര്‍ താരം എങ്കിലും,മോഹന്‍ ലാലിനെ പോലെ നല്ല നടന്‍ കൂടിയായ ഒരാള്‍ക്ക് അനായാസം വിജയിപ്പിക്കാന്‍ കഴിയുന്നത്ര അഭിനയ സാധ്യതയുള്ള ഒരു കഥാപാത്രം. എന്നാല്‍ അച്ചുത മേനോന്‍ ഏതൊരു അഭിനേതാവും ഭയക്കുന്ന ഒരു കെണിയാണ്. പക്ഷാഘാതത്തെ തുടര്‍ന്ന് കിടക്കയില്‍ വിശ്രമിക്കുന്ന മത്യുസിന്റെ അവസ്‌ഥയല്ല ജീവിതത്തില്‍ തന്നെ അഭിനയിക്കാന്‍ മറന്നു പോയ അച്ചുത മേനോന്റെത്. വളരെ റിസ്‌ക് ഏറിയ ഈ കഥാ പത്രം നിരസിച്ചു മറ്യുസിനെ തിരഞ്ഞെടുത്തത് വഴി മോഹന്‍ലാല്‍ താനൊരു ബുദ്ധിമാന്‍ ആണെന്ന് കൂടി തെളിയിക്കുന്നു.അനുപം ഖേരിനു അച്ചുതാനോ മേനോനോ ആകാന്‍ ആയില്ല. അനുപം ഖേരിനു സംഭവിച്ച ഈ പരാജയമാണ്, വാസ്‌തവത്തില്‍ മോഹന്‍ലാലിനു ലഭിച്ച അംഗീകാരം. ജയപ്രദ തന്റെ വേഷം മനോഹരമാക്കി. അനൂപ് മേനോന്‍ , കൊച്ചു വായില്‍ വലിയ വര്‍ത്താനം പറയുന്ന യുത്ത് ഫെസ്‌റിവല്‍ നാടക വേദിയിലെ സ്‌കൂള്‍ കുട്ടിയെ അനുസ്‌മരിപ്പിച്ചു. അപാരമായ അനായാസത തനിക്കുണ്ടെന്ന് ആരെയൊക്കെയോ കഷ്‌ട പെട്ട് ബോധ്യ പെടുത്താന്‍ ശ്രമിക്കുന്നത് പോലെ. ധന്യ മേരി ചെറുതെങ്കിലും വേഷം നന്നാകി. ഇക്കാലത്തെ പ്രണയം സുരേഷിന്റെ മകളിലൂടെയും അവളുടെ കുസൃതി കാമുകനില്‍ കൂടിയും ചിത്രത്തില്‍ കാട്ടുന്നുണ്ട്. ജെനരെഷന്‍ ഗാപ് എന്ന ക്ലീഷേയെക്കാള്‍ ഉപരി മനോഹരമായി അത് ചിത്രത്തില്‍ ടാഗ് ചെയ്‌തിട്ടുണ്ട്.
ചിത്രത്തിന്റെ ആശയത്തിന്, പോള്‍ ക്ലോക്‌സ് സംവിധാനം ചെയ്‌ത ഇന്നോസേന്റ്‌സ് എന്ന ആസ്‌ത്രേലിയന്‍ ചിത്രവുമായി സാമ്യങ്ങള്‍ ഏറെ ഉണ്ടെങ്കിലും തനതെന്നു അഭിമാന പൂര്‍വ്വം പറയാവുന്ന രീതിയില്‍ ബ്ലെസ്സി അതിനെ കൈകാര്യം ചെയ്‌തിട്ടുണ്ട്. പ്രണയം എനിക്ക് ഇഷ്‌ടപ്പെട്ടു. ചിത്രത്തിന്റെ ക്‌ളൈമാക്‌സ്, നിലവിലുള്ള പ്രണയ നിര്‍വചനങ്ങളില്‍ നിന്നും പ്രണയത്തെ വേര്‍തിരിക്കാന്‍ ഉതകുന്നതാണ്. കേവല രതിക്കും അപ്പുറം മറ്റെന്തൊക്കെയോ കൂടിയാണ് പ്രണയമെന്ന ഒരു തോന്നല്‍ പോലും മനസിനു ഇമ്പം ഏകുന്നു , പ്രത്യേകിച്ച് മനസിന് പോലും വാര്‍ധക്യം പിടിച്ചു, മരിച്ചു ജീവിക്കുന്ന ഞങ്ങള്‍ കുറെ നഗര ജീവികള്‍ക്ക്. source : [You must be registered and logged in to see this link.] | |
|
| |
manzoor New Member
Posts : 63 Points : 77 Reputation : 1 Join date : 2010-12-11 Age : 47 Location : Eerattupetta
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Fri Sep 23, 2011 9:16 pm | |
| വശ്യതയാര്‍ന്ന ആ സ്മിതം മായുന്നില്ല![You must be registered and logged in to see this image.] ഏഴടി ഉയരമുണ്ടായിരുന്നില്ല. 200 കിലോ ശരീര ഭാരമുണ്ടായിരുന്നില്ല. ഇന്നത്തെ ചില മാദക(?) നടിമാരെപ്പോലെ കാട്ടാവുന്നതെല്ലാം കാട്ടി അഭിനയിച്ചിരുന്നുമില്ല. എങ്കിലും അവള്‍ സിനിമാലോകത്തിന്‍റെ മനസില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍, ഹിന്ദിയില്‍ പോലും ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ച സാക്ഷാല്‍ സില്‍ക്ക് സ്മിത!
ആ കണ്ണുകളില്‍ മയങ്ങി തിയേറ്ററിലെത്തിയിരുന്നവരാണ് പ്രേക്ഷകര്‍. ഒരു സൂപ്പര്‍താരത്തിനും സൃഷ്ടിക്കാനാവാത്ത തരംഗം സൃഷ്ടിച്ച്, എന്നും വെള്ളിവെളിച്ചത്തില്‍ നിന്നു. സില്‍ക്കിന്‍റെ ഒരു ഗാനരംഗമുണ്ടെങ്കില്‍ പടം സൂപ്പര്‍ഹിറ്റെന്ന് ഏവരും പറഞ്ഞ കാലം. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളില്‍ പോലും സില്‍ക്ക് സ്മിത സ്ഥിര സാന്നിധ്യമായത് അങ്ങനെയാണ്. ഒടുവില്‍ 15 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു സെപ്റ്റംബര്‍ 23ന് സില്‍ക്ക് സ്മിത സ്വയം ജീവിതത്തിന് വിരാമമിട്ടു.
അഴകൊത്ത ഉടലായിരുന്നു സില്‍ക്ക് സ്മിത എന്ന വിജയലക്‍ഷ്മിയുടേത്. കാമം കത്തുന്ന കണ്ണുകളും വികാരം ത്രസിക്കുന്ന ചുണ്ടുകളും. സ്മിതയുടെ പൊക്കില്‍ച്ചുഴിയോളം ഭംഗിയാര്‍ന്ന ഒന്ന് അതിനു മുമ്പോ ശേഷമോ ഇന്ത്യന്‍ സിനിമാസ്ക്രീനില്‍ നിറഞ്ഞിട്ടില്ല. ഒതുങ്ങിയ അരക്കെട്ടും തുള്ളിത്തുളുമ്പുന്ന മാറും. ശരീരഭംഗിയേക്കാളുപരി, അനുഗ്രഹീതയായ ഒരു അഭിനേത്രിയുമായിരുന്നു സ്മിത.
എന്നാല്‍ സ്മിതയുടെ അഭിനയശേഷി ചൂഷണം ചെയ്ത സിനിമകള്‍ കുറവായിരുന്നു. അവളുടെ ശരീരത്തിന്‍റെ വടിവുകളിലാണ് പലപ്പോഴും ക്യാമറയുടെ ദാഹിക്കുന്ന കണ്ണുകള്‍ പരതി നടന്നത്. അവളുടെ ശരീരത്തിന്‍റെ ചടുല ചലനങ്ങള്‍ക്കായിരുന്നു ബോക്സോഫീസില്‍ പണം കിലുങ്ങിയത്. ഒരു സ്ഫടികമോ, അഥര്‍വമോ, തുമ്പോളിക്കടപ്പുറമോ അല്ലാതെ അഭിനയ ചാരുതയുടെ തീവെട്ടങ്ങള്‍ പകര്‍ന്ന കഥാപാത്രങ്ങള്‍ മലയാളത്തില്‍ പോലും സ്മിതയ്ക്ക് ലഭിച്ചത് അപൂര്‍വ്വം.
1960 ഡിസംബര്‍ രണ്ടിന് ആന്ധ്രാപ്രദേശിലെ ഏലൂരില്‍ ജനിച്ച വിജയലക്‍ഷ്മി 1979ല്‍ വണ്ടിച്ചക്രം എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാലോകത്ത് അരങ്ങേറി. സ്മിത എന്ന് അപ്പോഴേക്കും പേര് മാറ്റിയിരുന്നു വിജയലക്ഷ്മി. വണ്ടിച്ചക്രത്തിലെ കഥാപാത്രത്തിന്‍റെ പേര് സില്‍ക്ക് എന്നായിരുന്നു. സില്‍ക്ക് സ്മിത അങ്ങനെ പിറവിയെടുത്തു.
പിന്നീട് ഒരു അശ്വമേധമായിരുന്നു. ഇരുനൂറിലധികം ചിത്രങ്ങളിലൂടെ തെന്നിന്ത്യയുടെ ഹോട്ട് മുഖമായി സില്‍ക്ക് സ്മിത മാറി. മൂന്നാം പിറ, മൂന്നു മുഖം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇണയെത്തേടി എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ സില്‍ക്ക് ‘ലയന’ത്തിലൂടെ യുവാക്കളുടെ ഹരമായി മാറി.
ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടും സാമ്പത്തിക പരാധീനത സില്‍ക്ക് സ്മിതയെ പിന്തുടര്‍ന്നു. സിനിമ നിര്‍മ്മിക്കാനിറങ്ങി കൈപൊള്ളുകയും ചെയ്തു. കാമം മയങ്ങിയ കണ്ണുകളുള്ള സ്മിതയുടെ ഉള്ളില്‍ ഒരു സങ്കടക്കടല്‍ അലതല്ലുന്നുണ്ടായിരുന്നു. ആരും അത് കണ്ടില്ല. മദ്യത്തിനും വിഷാദരോഗത്തിനും അടിമയായ സ്മിത ഒടുവില്‍ തന്‍റെ ജീവിതം ഒരു ചില്ലുപാത്രം പോലെ വലിച്ചെറിയുകയായിരുന്നു.
തങ്കത്താമരയാണ് സില്‍ക്ക് സ്മിതയുടെ അവസാനചിത്രം. ഒരിക്കലും വാടാത്ത ഒരു തങ്കത്താമരയായി പ്രേക്ഷകമനസില്‍ ജീവിക്കുകയാണ് സ്മിത ഇപ്പോഴും. | |
|
| |
manzoor New Member
Posts : 63 Points : 77 Reputation : 1 Join date : 2010-12-11 Age : 47 Location : Eerattupetta
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Fri Sep 23, 2011 9:20 pm | |
| ആസിഫ് അലിയുടേത് പ്രൊഫഷണലിസമാണോ?[You must be registered and logged in to see this image.] ‘പ്രൊഫഷണല്‍ ആവുക’ എന്നാല്‍ എന്താണ് അര്‍ത്ഥം. ചെയ്യുന്ന ജോലിയോട് നൂറുശതമാനവും ആത്മാര്‍ത്ഥത പുലര്‍ത്തുക, പെര്‍ഫെക്ട് റിസള്‍ട്ടിനായി കഠിനമായി അധ്വാനിക്കുക എന്നൊക്കെയല്ലേ? മാത്രമല്ല, ഒരാള്‍ ഉയരങ്ങളിലേക്കുപോകുന്തോറും കൂടുതല്‍ വിനയാന്വിതനാകേണ്ടതുണ്ട് എന്ന കാര്യവും ഏവരും ഓര്‍മ്മിക്കേണ്ടതുതന്നെയല്ലേ? എന്നാല്‍ ചില യുവ സിനിമാതാരങ്ങള്‍ ഇതെല്ലാം മറന്നുപോകുന്നു അല്ലെങ്കില്‍, ‘പ്രൊഫഷണല്‍ ആവുക’ എന്നതിന് അവര്‍ മറ്റെന്തോ വ്യാഖ്യാനം മനസില്‍ ഉറപ്പിച്ചുവച്ചിരിക്കുന്നു എന്ന് തോന്നുന്നു.
‘പൃഥ്വിരാജ് അഹങ്കാരിയാണ്’ എന്ന വിമര്‍ശനം വ്യാപകമാണ്. അത് അദ്ദേഹം നല്‍കുന്ന അഭിമുഖങ്ങളുടെയും നടത്തുന്ന പ്രസ്താവനകളുടെയും അടിസ്ഥാനത്തിലാണ്. ചില വെട്ടിത്തുറന്നുപറച്ചിലുകള്‍, പ്രഖ്യാപനങ്ങളൊക്കെ ആ രീതിയില്‍ പൃഥ്വിയെ വിലയിരുത്തുന്നതിന് കാരണമായി. പൃഥ്വിയെക്കുറിച്ച് അങ്ങനെയുള്ള വിമര്‍ശനങ്ങള്‍ ഇപ്പോള്‍ സാധാരണയാണ്. അത് ആരും അത്ര കാര്യമാക്കുന്നുമില്ല.
എന്നാല്‍, അടുത്തിടെ തരംഗമായി മാറിയ ആസിഫ് അലിയെക്കുറിച്ചാണ് പുതിയ കഥ. ആസിഫ് ഓരോ ചിത്രം കഴിയുന്തോറും അഹങ്കാരിയായി മാറുന്നു എന്നാണ് ആക്ഷേപം. ഇരുപതും മുപ്പതും വര്‍ഷങ്ങള്‍ അനുഭവസമ്പത്തുള്ള സംവിധായകരോടുപോലും ആസിഫിന്‍റെ പെരുമാറ്റം അസഹനീയമാണത്രെ. ‘പ്രൊഫഷണലിസം’ പ്രകടിപ്പിക്കുന്നതിന്‍റെ ഭാഗമായി സംവിധായകരെ പരസ്യമായി ഇന്‍സള്‍ട്ട് ചെയ്യാന്‍ പോലും ഈ താരം തയ്യാറാകുന്നു എന്നാണ് പരാതി. | |
|
| |
manzoor New Member
Posts : 63 Points : 77 Reputation : 1 Join date : 2010-12-11 Age : 47 Location : Eerattupetta
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Fri Sep 23, 2011 9:21 pm | |
| [You must be registered and logged in to see this image.] ടി കെ രാജീവ്കുമാറിനെ ആസിഫ് അലി ഒഴിവാക്കിയ വിധം ടി കെ രാജീവ്കുമാര്‍ എന്ന സംവിധായകനെ ആസിഫ് അലി ‘ഡീല്‍’ ചെയ്ത വിധമാണ് ഇപ്പോള്‍ മലയാള സിനിമാലോകത്ത് ചര്‍ച്ചാവിഷയമായിരിക്കുന്നത്. തന്‍റെ പുതിയ സിനിമയായ ‘തത്സമയം ഒരു പെണ്‍കുട്ടി’ക്കുവേണ്ടി രാജീവ് കുമാര്‍ യുവതാരത്തെ വിളിച്ചത്രെ. എന്നാല്‍ ഒട്ടേറെ തവണ രാജീവ് വിളിച്ചിട്ടും ആസിഫ് ഫോണ്‍ എടുത്തില്ല. ഈ വിവരം അറിഞ്ഞ് മറ്റൊരു പ്രമുഖ സംവിധായകനായ ജി എസ് വിജയന്‍ ആസിഫിനെ വിളിച്ചു.
എന്നാല്‍ ആസിഫിന്‍റെ മറുപടി ജി എസ് വിജയനെ അമ്പരപ്പിച്ചു. “അയാള്‍ ഡേറ്റിനുവേണ്ടിയാവും വിളിക്കുന്നത്. ഞാന്‍ ഇപ്പോള്‍ തിരക്കിലാണ്. അയാള്‍ക്ക് കൊടുക്കാന്‍ എന്‍റെ പക്കല്‍ ഡേറ്റില്ല” - ഇതായിരുന്നുവത്രെ ആസിഫിന്‍റെ മറുപടി. എന്തായാലും രാജീവ് കുമാറിനെ ഒന്നുതിരിച്ചുവിളിക്കാന്‍ ജി എസ് വിജയന്‍ ആവശ്യപ്പെട്ടപ്പോള്‍ ‘അയാള്‍ ഇങ്ങോട്ടു വിളിക്കട്ടെ’ എന്ന് ആവശ്യപ്പെട്ടു.
ഇതറിഞ്ഞ് രാജീവ്കുമാര്‍ വീണ്ടും ആസിഫ് അലിയെ വിളിച്ചു. “ആദ്യം തിരക്കഥ കൊണ്ട് വരൂ. ഞാന്‍ വായിച്ച് ഇഷ്ടപ്പെട്ടാല്‍ ഡേറ്റ് തരാം” - എന്ന് രാജീവ്കുമാറിനോട് ആസിഫ് അലി തുറന്നുപറഞ്ഞു.
എന്തായാലും ആസിഫിന്‍റെ പെരുമാറ്റത്തില്‍ വേദന തോന്നിയ രാജീവ്കുമാര്‍ ഇപ്പോള്‍ തന്‍റെ ചിത്രത്തിലേക്ക് ഉണ്ണി മുകുന്ദനെ കാസ്റ്റ് ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.
കമലഹാസനെ നായകനാക്കി ചാണക്യന്‍, മോഹന്‍ലാലിനെ നായകനാക്കി പവിത്രം, മമ്മൂട്ടിയെ നായകനാക്കി മഹാനഗരം, ജയറാമിനെ നായകനാക്കി ശേഷം, ഗോവിന്ദയെ നായകനാക്കി ഹിന്ദിച്ചിത്രം ചല്‍ ചലാ ചല്‍, ഭരതന്‍ - പത്മരാജന്‍ ക്ലാസിക്കായ രതിനിര്‍വേദത്തിന്‍റേ റീമേക്ക് എന്നിവയൊരുക്കിയ ടി കെ രാജീവ്കുമാറിനാണ് ആസിഫില്‍ നിന്നും ഈ അനുഭവം ഉണ്ടായത് എന്നത് ദുഃഖകരമാണ്. ഇങ്ങനെയൊരു പെരുമാറ്റം ആസിഫ് നടത്തിയിട്ടുണ്ടെങ്കില്‍, ഇനിയെങ്കിലും അത്തരം തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകുന്നത് അത്യാവശ്യമാണ്. അത് ആസിഫ് തിരിച്ചറിയുമെന്നാണ് പ്രതീക്ഷ. | |
|
| |
nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed Oct 05, 2011 5:00 am | |
|
Last edited by nishpakshan on Wed Oct 05, 2011 5:03 am; edited 1 time in total | |
|
| |
Sponsored content
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! | |
| |
|
| |
| Cinema Niroopanam ............!!!!!!!!!!!!!!!! | |
|