malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
Filim News ...Latest Updates.... - Page 5 I_vote_lcapFilim News ...Latest Updates.... - Page 5 I_voting_barFilim News ...Latest Updates.... - Page 5 I_vote_rcap 
yeldo987
Filim News ...Latest Updates.... - Page 5 I_vote_lcapFilim News ...Latest Updates.... - Page 5 I_voting_barFilim News ...Latest Updates.... - Page 5 I_vote_rcap 
real hero
Filim News ...Latest Updates.... - Page 5 I_vote_lcapFilim News ...Latest Updates.... - Page 5 I_voting_barFilim News ...Latest Updates.... - Page 5 I_vote_rcap 
allambans
Filim News ...Latest Updates.... - Page 5 I_vote_lcapFilim News ...Latest Updates.... - Page 5 I_voting_barFilim News ...Latest Updates.... - Page 5 I_vote_rcap 
mohan.thomas
Filim News ...Latest Updates.... - Page 5 I_vote_lcapFilim News ...Latest Updates.... - Page 5 I_voting_barFilim News ...Latest Updates.... - Page 5 I_vote_rcap 
ajith_mc86
Filim News ...Latest Updates.... - Page 5 I_vote_lcapFilim News ...Latest Updates.... - Page 5 I_voting_barFilim News ...Latest Updates.... - Page 5 I_vote_rcap 
deathrace
Filim News ...Latest Updates.... - Page 5 I_vote_lcapFilim News ...Latest Updates.... - Page 5 I_voting_barFilim News ...Latest Updates.... - Page 5 I_vote_rcap 
dracula
Filim News ...Latest Updates.... - Page 5 I_vote_lcapFilim News ...Latest Updates.... - Page 5 I_voting_barFilim News ...Latest Updates.... - Page 5 I_vote_rcap 
maadambi
Filim News ...Latest Updates.... - Page 5 I_vote_lcapFilim News ...Latest Updates.... - Page 5 I_voting_barFilim News ...Latest Updates.... - Page 5 I_vote_rcap 
mohan
Filim News ...Latest Updates.... - Page 5 I_vote_lcapFilim News ...Latest Updates.... - Page 5 I_voting_barFilim News ...Latest Updates.... - Page 5 I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Filim News ...Latest Updates.... - Page 5 Image
Powered by website-hit-counters.com .
flag
Filim News ...Latest Updates.... - Page 5 Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 Filim News ...Latest Updates....

Go down 
+41
mangalasseri
nair
achayan
narendrannair
thambi
thalathil dineshan
saivar
meeshamadhavan
thanthonni
manzoor
vikalan
baasha
kiwi
avatar
balagolapan
MANNADIYAR
willy
thankan
sanjeev
vettukuzhi
dilipfan
neelakandan
Alexander
manikandan
machan
bharathchandran
shyam
innachan
mohan
smitha
menon
suku
appukuttan
devan
manavalan
kannan nair
M.R.P
mancheri majeed
nishpakshan
roshanpeter
naayakan
45 posters
Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9  Next
AuthorMessage
achayan
New Member
New Member
achayan


Posts : 56
Points : 62
Reputation : 0
Join date : 2011-02-06
Location : thoduphauz

Filim News ...Latest Updates.... - Page 5 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 5 EmptySun Oct 30, 2011 5:17 pm


നടി മനോരമയുടെ നിലഗുരുതരം


[You must be registered and logged in to see this image.]

വീട്ടിലെ കുളിമുറിയില്‍ കാല്‍വഴുതി വീണ്‌ പരുക്കേറ്റതിനേ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ്‌ ഹാസ്യനടി മനോരമയുടെ നില ഗുരുതരമായി തുടരുന്നു. ചൊവ്വാഴ്ചയാണ്‌ ഇവരെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

തലച്ചോറിന്‌ ഗുരുതരമായ പരുക്കാണുള്ളതെന്ന്‌ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സ്ഥിതി വഷളായതിനെ തുടര്‍ന്ന്‌ വെന്റിലേറ്ററിലേക്ക്‌ മാറ്റിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

കാല്‍മുട്ടിന് നടത്തിയ സര്‍ജറിയേത്തുടര്‍ന്ന് കുറച്ച് കാലം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു അവര്‍. തമിഴ് സിനിമയില്‍ ആച്ചി എന്നറിയപ്പെടുന്ന മനോരമയുടെ തിരിച്ച് വരവിന് കാത്തിരിക്കുയാണ് സിനിമാലോകം
Back to top Go down
meeshamadhavan
New Member
New Member
meeshamadhavan


Posts : 54
Points : 56
Reputation : 0
Join date : 2011-02-06
Location : angamali

Filim News ...Latest Updates.... - Page 5 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 5 EmptyWed Nov 02, 2011 5:33 pm

22 ഫീമെയില്‍ കോട്ടയത്തിന് തുടക്കം

[You must be registered and logged in to see this image.]

സാള്‍ട്ട് ആന്റ് പെപ്പര്‍ സൂപ്പര്‍ ഹിറ്റായതിന് ശേഷം ആഷിക് അബുവിന്റെ അടുത്ത ചിത്രമേതെന്ന ആകാംക്ഷയിലായിരുന്നു മോളിവുഡ് പ്രേക്ഷകര്‍. മമ്മൂട്ടിയെ നായകനാക്കി ഗ്യാങ്‌സറ്റര്‍ എന്ന ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്ന ആഷിക് ഇത് ചെയ്യാതെ ഇടുക്കി ഗോള്‍ഡ് എന്ന ചിത്രം പ്രഖ്യാപിയ്ക്കുകയും അത് തുടങ്ങിവെയ്ക്കുകയും ചെയ്തു. എന്നാലിപ്പോള്‍ ഇടുക്കി ഗോള്‍ഡും ഫ്രീസ് ചെയ്ത യുവസംവിധായകന്‍ പുതിയ സിനിമ തുടങ്ങിയിരിക്കുകയാണ്.

22 ഫീമെയില്‍ കോട്ടയം എന്ന പേരിലൊരുക്കുന്ന ചിത്രത്തിന്റെ പൂജ നവംബര്‍ ഒന്നിന് നടത്തിയാണ് ആഷിക് ഏവരെയും അമ്പരിപ്പിച്ചിരിയ്ക്കുന്നത്. ഫഹദ് ഫാസിലും റിമ കല്ലിങ്ങലും പ്രധാനകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന് അവിയല്‍ ഗ്രൂപ്പാണ് സംഗീതമൊരുക്കുന്നത്.

നായികാപ്രാധാന്യമുളള്ള റൊമാന്റിക് ത്രില്ലര്‍ ചിത്രത്തില്‍ തെരേസ എബ്രഹാമെന്ന കഥാപാത്രത്തെയാണ് റിമ അവതരിപ്പിയ്ക്കുന്നത്. 22 ഫീമെയില്‍ കോട്ടയമെന്ന പേരിനൊപ്പം നോ ബുള്‍ഷിറ്റെന്ന പ്രോവോക്കേറ്റീവ് ടാഗ് ലൈനും ചേര്‍ത്ത് സിനിമയെക്കുറിച്ച് ആകാംക്ഷയുണര്‍ത്താന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
Back to top Go down
meeshamadhavan
New Member
New Member
meeshamadhavan


Posts : 54
Points : 56
Reputation : 0
Join date : 2011-02-06
Location : angamali

Filim News ...Latest Updates.... - Page 5 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 5 EmptyWed Nov 02, 2011 5:56 pm

വിക്രം കുഞ്ഞാലിമരയ്ക്കാരാവുന്നു?

[You must be registered and logged in to see this image.]

കടലിനെ തേര്‍ത്തട്ടാക്കി ചരിത്രത്തിലിടം നേടിയ കേരളത്തിന്റെ ഇതിഹാസപുരുഷന്‍ കുഞ്ഞാലിമരയ്ക്കാരെ അഭ്രപാളികളില്‍ അവതരിപ്പിയ്ക്കാനുള്ള നിയോഗം വിക്രമിനെ തേടിയെത്തുന്നു. ആദാമിന്റെ മകന്‍ അബുവെന്ന ഒറ്റച്ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാഭൂപടത്തില്‍ സാന്നിധ്യം അടയാളപ്പെടുത്തിയ സലിം അഹമ്മദിന്റെ ചിത്രത്തിലേക്കാണ് വിക്രമിന് ക്ഷണം ലഭിച്ചിരിയ്ക്കുന്നത്.

നല്ല സിനിമകളോട് പ്രത്യേക മമത തന്നെ കാണിയ്ക്കുന്ന വിക്രമിനെ നേരില്‍കണ്ടാണ് സലിം അഹമ്മദ് പുതിയ പ്രൊജക്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയത്. കേരള ചരിത്രത്തില്‍ സവിശേഷപ്രാധാന്യമുള്ള കുഞ്ഞാലിമരയ്ക്കാരുടെ സവിശേഷതകളെപ്പറ്റി സംവിധായകന്‍ വിക്രമിന് വിവരിച്ചുകൊടുത്തുവത്രേ. 1520-1600 വരെയുള്ള കാലഘട്ടത്തില്‍ സാമൂതിരിയുടെ കപ്പല്‍സേനയുടെ അധിപനായി പോര്‍ച്ചുഗീസ് ആധിപത്യത്തിനെതിരെ പോരാടിയ വീരന്റെ ജീവിതം സിനിമയാക്കുന്നതില്‍ വിക്രം ഏറെ താത്പര്യം കാണിയ്ക്കുന്നുണ്ടെന്നാണ് സൂചന.

സാധാരണ പീരിയഡ് സിനിമകളില്‍ നിന്നും വ്യത്യസ്തമായൊരു തലത്തില്‍ കുഞ്ഞാലിമരയ്ക്കാറെ വെള്ളിത്തിരയിലെത്തിയ്ക്കാനാണ് സലിമിന്റെ ശ്രമം. വിക്രം നായകനാവുകയാണെങ്കില്‍ ഒരു ഹോളിവുഡ് സ്റ്റുഡിയോ സിനിമയുടെ നിര്‍മാണത്തിന് സന്നദ്ധ അറിയിച്ചിട്ടുണ്ടെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട വിശേഷം.

ചരിത്രത്തില്‍ വെള്ളം ചേര്‍ക്കാതെയും അമാനുഷിക പരിവേഷങ്ങളില്ലാതെയും യാഥാര്‍ഥ്യബോധത്തോടെ കുഞ്ഞാലിമരയ്ക്കാരെ അഭ്രപാളികളിലെത്തിയ്ക്കാനാണ് വിക്രമും സലിമും ആഗ്രഹിയ്ക്കുന്നത്.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Filim News ...Latest Updates.... - Page 5 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 5 EmptyWed Nov 02, 2011 8:28 pm

art movie aaano entho!!!!!!!!!!!!!!!!!
Back to top Go down
nair
Active member
Active member
nair


Posts : 111
Points : 110
Reputation : 0
Join date : 2010-04-03

Filim News ...Latest Updates.... - Page 5 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 5 EmptyFri Nov 04, 2011 6:47 pm

ഡേര്‍ട്ടി പിക്ചര്‍, സില്‍ക്കിന്റെ സഹോദരന്‍ നിയമനടപടിക്ക്

[You must be registered and logged in to see this image.]

മുംബൈ: സില്‍ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി എക്താ കപൂറും മിലന്‍ ലുധ്രിയയും ചേര്‍ന്നൊരുക്കുന്ന 'ഡേര്‍ട്ടി പിക്ചറി'നെതിരേ നടിയുടെ കുടുംബം കോടതിയിലേക്ക്.

കുടുംബത്തിന്റെ അനുമതി കൂടാതെ സിനിമയെടുത്തിരിക്കുന്നത്. മരിച്ചുപോയ നടിയെ അപമാനിക്കുന്ന രീതിയിലുള്ള ആഭാസരംഗങ്ങളാണ് ചിത്രത്തിലുള്ളത്-വക്കീല്‍ നോട്ടീസില്‍ സില്‍ക്ക് സ്മിതയുടെ സഹോദരന്‍ നാഗ വരപ്രസാദ് ആരോപിച്ചു.

ടിവിചാനലുകളില്‍ നിന്നും പത്രങ്ങളില്‍ നിന്നുമാണ് ഡേര്‍ട്ടി പിക്ചര്‍ സഹോദരിയുടെ ജീവിത കഥയാണെന്ന് മനസ്സിലാക്കിയത്. നിര്‍മാതാവോ സംവിധായകനെ കുടുംബാംഗങ്ങളുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഞങ്ങളുടെ അനുമതിയില്ലാതെ അവര്‍ എങ്ങനെ ഇത്തരത്തില്‍ ഒരു ചിത്രമെടുക്കും-മുംബൈ മിറര്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.

അവരില്‍ നിന്ന് ഇതുവരെ യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. ഉടന്‍ ഹൈദരാബാദ് ഹൈക്കോടതി വക്കീല്‍ മുഖേന അടുത്ത നോട്ടിസ് അയയ്ക്കും. റിലീസിങ് നടപടികളുമായി മുന്നോട്ടുപോവുകയാണെങ്കില്‍ സ്‌റ്റേ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും.

സാമ്പത്തിക ലാഭം ലക്ഷ്യമിട്ടല്ല നിയമനടപടിക്കൊരുങ്ങുന്നത്. ഞങ്ങളുടെ കുടുംബാംഗങ്ങളുടെ മനസ്സിനെ മുറിപ്പെടുത്തരുതെന്ന് മാത്രമേ ആവശ്യപ്പെടുന്നുള്ളൂ.

ആന്ധ്രയിലെ പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ പ്രശസ്തമായ കൊല്ലെരു തടാകത്തിനടുത്തുള്ള കോവള്ളി ഗ്രാമത്തിലാണ് വിജയലക്ഷ്മി എന്നു പേരുള്ള സില്‍ക് സ്മിത ജനിച്ചത്. വരപ്രസാദ് സ്മിതയുടെ ഒരേയൊരു സഹോദരനാണ്. നടിയുടെ ജന്മദിനമായ ഡിസംബര്‍ രണ്ടിന് സിനിമ പുറത്തിറക്കാനുള്ള തീവ്രശ്രമത്തിലാണ് ഡേര്‍ട്ടി പിക്‌ചേഴ്‌സിന്റെ അണിയറയിലുള്ളവര്‍. സിനിമയില്‍ സില്‍ക് സ്മിതയുടെ റോള്‍ കൈകാര്യം ചെയ്യുന്നത് വിദ്യാബാലനാണ്.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Filim News ...Latest Updates.... - Page 5 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 5 EmptySat Nov 05, 2011 1:25 am

che.......................................



VIDYA BALAn nallapole abhinayichennaaa kettathu.........

padam kaananamennu athiyaaya aagrahavum undaaarunnu.............


ororuthanmaaru vannu release mudakkumennaa thonnunne...
Back to top Go down
Alexander
Active member
Active member
Alexander


Posts : 215
Points : 242
Reputation : 0
Join date : 2010-02-15
Location : Kottayam

Filim News ...Latest Updates.... - Page 5 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 5 EmptySat Nov 05, 2011 4:44 pm

[You must be registered and logged in to see this image.]
Back to top Go down
devan
Active member
Active member
devan


Posts : 279
Points : 366
Reputation : 1
Join date : 2010-01-11
Location : mavelikkara

Filim News ...Latest Updates.... - Page 5 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 5 EmptySun Nov 06, 2011 4:35 am

മംമ്തയുടെ വിവാഹം അടുത്തവര്‍ഷമാദ്യം

[You must be registered and logged in to see this image.]

നവംബര്‍ 11ന് സിനിമ റിലീസ് ചെയ്യാനുള്ള തിരക്കിലാണ് ചലച്ചിത്രപ്രവര്‍ത്തകരില്‍ പലരും. എന്നാല്‍ 11-11-11 എന്ന ഹോട്ട് ഡേറ്റില്‍ ഒരു വിവാഹം നിശ്ചയം നടത്താനുള്ള ഒരുക്കത്തിലാണ് തെന്നിന്ത്യന്‍ താരവും ഗായികയുമായ മംമ്ത മോഹന്‍ദാസ്.

കൊച്ചിയില്‍ താമസമാക്കിയിരിക്കുന്ന ബാല്യകാല സുഹൃത്താണ് മംമ്തയുടെ ഭാവിവരന്‍. താരത്തിന്റെ അകന്ന ബന്ധു കൂടിയാണ് ഇദ്ദേഹം. അതേസമയം ഈ ഭാഗ്യവാനാരെന്നോ ഇദ്ദേഹത്തിന്റെ മറ്റു കാര്യങ്ങളോ പുറത്തുവിടാന്‍ മംമ്ത തയാറായിട്ടില്ല. അതിലൊരു സസ്‌പെന്‍സ് നടി ബാക്കിവയ്ക്കുകയാണ്.

അടുത്ത വര്‍ഷമാദ്യം നടക്കുമെന്ന് പ്രതീക്ഷിയ്ക്കപ്പെടുന്ന വിവാഹത്തിന് മുമ്പ് മംമ്ത ഏതാനും സിനിമകളില്‍ കൂടി അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ മമ്മൂട്ടി, ജയറാം, ശ്രീനിവാസന്‍ ചിത്രങ്ങളിലും തമിഴില്‍ അരുണ്‍ വിജയ് നായകനുമായ തടൈയറ താക്കയിലുമാണ് മംമ്ത ഇപ്പോള്‍ അഭിനയിക്കുന്നത്.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Filim News ...Latest Updates.... - Page 5 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 5 EmptySun Nov 06, 2011 10:20 pm

ithelum success aaavo?
Back to top Go down
sanjeev
Active member
Active member
sanjeev


Posts : 204
Points : 256
Reputation : 0
Join date : 2010-02-09

Filim News ...Latest Updates.... - Page 5 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 5 EmptyFri Nov 11, 2011 2:11 am

പട്ടാളക്കഥയുമായി മേജറും സുരേഷ് ഗോപിയും

[You must be registered and logged in to see this image.]


സംവിധായകന്‍ മേജര്‍ രവിയ്ക്ക് പട്ടാളക്കഥകളോടുള്ള കമ്പം അവസാനിക്കുന്നില്ല. അവസാനചിത്രമായ കാണ്ഡഹാര്‍ എട്ടുനിലയില്‍ പൊട്ടിയിട്ടും വീണ്ടുമൊരു പട്ടാളക്കഥയുമായി പരീക്ഷണത്തിനൊരുങ്ങുകയാണ് ഇദ്ദേഹം. ഇത്തവണ സൂപ്പറുകളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വിട്ട് സുരേഷ്‌ഗോപിയിലേയ്ക്ക് ചുവടുമാറ്റുകയാണ് മേജര്‍.

നേരത്തേ കാണ്ഡഹാര്‍ പൊട്ടിയപ്പോള്‍ തല്‍ക്കാലത്തേയ്ക്ക് ഇനി പട്ടാളക്കഥകളില്ലെന്ന് രവി പ്രഖ്യാപിച്ചിരുന്നു. പിന്നീട് മോഹന്‍ലാലിനെ നായകനാക്കി അമ്മയെന്നൊരു ചിത്രം ചെയ്യാന്‍ തീരുമാനിച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ നിന്നും മാറി വീണ്ടുമൊരു പട്ടാളക്കഥ ഒരുക്കുകയാണ് മേജര്‍.

രക്ഷയെന്ന് പേരിട്ടിരിക്കുന്ന പ്രൊജക്ട് ദാമര്‍ സിനിമയുടെ ബാനരില്‍ സന്തോഷ് ദാമോദരനാണ് നിര്‍മ്മിക്കുന്നത്. സുരേഷ് ഗോപി ഇതാദ്യമായിട്ടാണ് മേജര്‍ രവി ചിത്രത്തില്‍ അഭിനയിക്കുന്നത്. ഡിസംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. തിരുവനന്തപുരം തെങ്കാശിയുമാണ് പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തില്‍ രാജ്യസ്‌നേഹിയായ പട്ടാളക്കാരനായിട്ടുതന്നെയാണ് സുരേഷ് ഗോപി എത്തുന്നത്.

ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനെ കൊണ്ടുവന്നിട്ടുപോലും കാണ്ഡഹാര്‍ വിജയിക്കാതെ പോയപ്പോള്‍ മേജര്‍ രവിയ്ക്ക് ചലച്ചിത്രസംവിധാനമറിയില്ലെന്നുവരെയുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്തായാലും പുതിയ പട്ടാളക്കഥകൊണ്ട് മേജര്‍ ഈ നാണക്കേടുമാറ്റുമെന്ന് പ്രതീക്ഷിക്കാം
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Filim News ...Latest Updates.... - Page 5 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 5 EmptySat Nov 12, 2011 1:19 am

ethra kittiyaaalum MINOR RAVI padikkillennaa thonnunne...........
Back to top Go down
kannan nair
Active member
Active member
kannan nair


Posts : 173
Points : 185
Reputation : 0
Join date : 2010-04-02
Age : 45
Location : guruvayoor

Filim News ...Latest Updates.... - Page 5 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 5 EmptyMon Nov 14, 2011 7:07 am

അറബിയും വ്യാപാരിയും ക്രിസ്മസിലേക്ക്

[You must be registered and logged in to see this image.]

ലയാള സിനിമയിലെ സമസ്ത മേഖലകളെയും സമരം ബാധിച്ചതോടെ റിലീസിന് തയാറായ സൂപ്പര്‍താരങ്ങളുടേതടക്കമുള്ള സിനിമകള്‍ വന്‍ പ്രതിസന്ധിയില്‍. നവംബര്‍ 11ന് റിലീസ് പ്രഖ്യാപിച്ചിരുന്ന മമ്മൂട്ടിയുടെ വെനീസിലെ വ്യാപാരിയും ലാലിന്റെ അറബിയും ഒട്ടകവും ഇനി അടുത്തൊന്നും തിയറ്ററുകളിലെത്തില്ലെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

സമരം ഉടന്‍ തീര്‍ന്നില്ലെങ്കില്‍ ഈ രണ്ട് ചിത്രങ്ങളും ക്രിസ്മസിനെ റിലീസുണ്ടാവുകയുള്ളൂ. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സിനിമ സമരം അടുത്തൊന്നും അവസാനിയ്ക്കില്ലെന്നാണ് സൂചന. സാധാരണയായി നവംബര്‍ മൂന്നാം വാരം മുതല്‍ ക്രിസ്മസ് വരെയുള്ള കാലത്ത് വലിയ സിനിമകളൊന്നും റിലീസ് ചെയ്യാറില്ല. ശബരിമല സീസണ്‍, ക്രൈസ്തവരുടെ നോമ്പുകാലം, കുട്ടികളുടെ പരീക്ഷ തുടങ്ങിയവ കണക്കിലെടുത്താണിത്.



[You must be registered and logged in to see this image.]

വ്യാപാരിയും അറബിയും മമ്മൂട്ടിയുടേയും ലാലിന്റെയും ക്രിസ്മസ് സിനിമകളായി തിയറ്ററുകളിലെത്താനെ ഈ സാഹചര്യത്തില്‍ സാധ്യതയുള്ളൂ. കോടികള്‍ മുടക്കിയ സിനിമകള്‍ പെട്ടിയില്‍ തന്നെ വിശ്രമിയ്ക്കുന്നത് നിര്‍മാതാക്കള്‍ക്ക് കനത്ത ബാധ്യതയുണ്ടാക്കുമെന്നും വ്യക്തമായിട്ടുണ്ട്. സിനിമ റിലീസ് ചെയ്താല്‍ തന്നെ ഇനി മുടക്കുമുതല്‍ തിരിച്ചുകിട്ടാനുള്ള സാധ്യത മാത്രമാണുള്ളതെന്ന് പ്രിയന്‍ ചിത്രത്തിന്റെ നിര്‍മാതാവ് പറയുന്നു.

അതേസമയം സിനിമ നിര്‍മാണവും സ്തംഭിച്ച സാഹചര്യത്തില്‍ സൂപ്പര്‍താരങ്ങളുടെ തന്നെ കിങ് ആന്റ് കമ്മീഷണറും കാസനോവയും 2012 ജനുവരിയിലേക്ക് നീളുമെന്ന് ഏതാണ്ട് വ്യക്തമായിട്ടുണ്ട്.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Filim News ...Latest Updates.... - Page 5 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 5 EmptyMon Nov 14, 2011 7:29 pm

kanda koothara tamil padangal odikkunnenu ivanmaarkku oru kuzhappavumilla.......




Back to top Go down
kiwi
Active member
Active member
kiwi


Posts : 201
Points : 224
Reputation : 0
Join date : 2010-04-02
Age : 36
Location : Moovattupuzha

Filim News ...Latest Updates.... - Page 5 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 5 EmptyTue Nov 15, 2011 6:42 am

മാമാസിന്റെ പുതിയ ചിത്രം സിനിമ കമ്പനി

[You must be registered and logged in to see this image.]


പാപ്പി അപ്പച്ചാ എന്ന ഹിറ്റ് ചിത്രത്തിനുശേഷം മാമാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സിനിമാ കമ്പനിയുടെ പൂജ എറണാകുളം ഡ്രീംസ് ഹോട്ടലില്‍ നടന്നു. ചലച്ചിത്ര സംവിധായകന്‍ സിദ്ധിക്കാണ് ഭദ്രദീപം
കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചത്.

പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ഈ ചിത്രം പറയുന്നത് സിനിമയെ അളവറ്റ് സ്‌നേഹിച്ച നാലുചെറുപ്പക്കാരുടെ കഥയാണ്.നല്ല സുഹൃത്തുക്കളായ നാലുപേര്‍ ഊണിലും ഉറക്കത്തിലും സിനിമയാണ് അവര്‍ക്ക് വിഷയം. സിനിമ സ്വപ്നം കാണുകയും, നിരന്തരം ആസ്വദിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തുപോന്നിരുന്ന അവര്‍ക്ക് അപ്രതീക്ഷിതമായ് കടന്നുവന്ന ചില ജീവിത മുഹൂര്‍ത്തങ്ങള്‍, സ്വപ്ന സാക്ഷാത്കാരത്തിലേക്കു വഴിതുറക്കുകയാണ്.

ആകസ്മികമായ സംഭവത്തില്‍ സിനിമ സൃഷ്ടിക്കാനുള്ള പ്രേരണയില്‍ അവര്‍ മുമ്പോട്ട് നീങ്ങുന്നു. ആ യാത്രയിലെ
പ്രതിസന്ധികളും വഴിത്തിരിവുകളും അവരുടെ സ്വപ്നങ്ങളെ പൂവണിയിക്കുമോ? സൗഹൃദത്തേയും ജീവിതത്തെ തന്നെയും മാറ്റിമറിക്കുന്ന രീതിയിലേക്കുള്ള സാഹചര്യങ്ങളിലൂടെയാണ് സിനിമാകമ്പനിയുടെ പ്രമേയ പരിചരണം.

ഈ യുവതലമുറയുടെ സ്വപ്നങ്ങളും ജീവിതവും പരസ്പരം കെട്ടുപിണയുമ്പോള്‍ സിനിമാ കമ്പനിയില്‍ പുതിയ ട്വിസ്‌റുകള്‍ കൈവരുന്നു. ബെസല്‍, സഞ്ജീവ്, നിതിന്‍, സനം, ഭദ്രി, ശ്രുതി, ശിബില, അജിത, സ്വാസിക, എന്നിങ്ങനെ ഒമ്പതു പുതുമുഖങ്ങളാണ് ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്ന വര്‍ഷമായിരിക്കയാണ് രണ്ടായിരത്തിപതിനൊന്ന്. മലയാളസിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ
സംവിധായകനായ മാമാസിന്റെ ആദ്യചിത്രത്തില്‍ ദിലീപായിരുന്നു നായകന്‍.
Back to top Go down
kiwi
Active member
Active member
kiwi


Posts : 201
Points : 224
Reputation : 0
Join date : 2010-04-02
Age : 36
Location : Moovattupuzha

Filim News ...Latest Updates.... - Page 5 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 5 EmptyTue Nov 15, 2011 6:45 am

മുക്തയും വിഷ്ണുപ്രിയയും ഒന്നിയ്ക്കുന്നു

[You must be registered and logged in to see this image.]


ഷാഫി, ജോണി ആന്റണി എന്നിവരുടെ സംവിധാന സഹായിയായ് പ്രവര്‍ത്തിച്ച മനീഷ് ബാബുവിന്റെ പ്രഥമ ചിത്രം തമിഴില്‍ ഒരുങ്ങുന്നു. പുതുമുഖങ്ങള്‍ തേവൈ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിഷ്ണു പ്രിയയും ,മുക്തയുമാണ് നായികമാര്‍.

ആദിഷ്, ശിവാജി ദവ് എന്നിവരാണ് നായകര്‍. സിനിമയ്ക്കുള്ളിലെ സിനിമ പറയുന്ന ചിത്രത്തിന്റെ പ്രമേയം ഏറെ സിനിമകള്‍ക്ക് വിഷയമായതാണെങ്കിലും വ്യത്യസ്തമായ ശൈലിയിലൂടെ ഒരുക്കുന്ന പുതുമുഖങ്ങള്‍ തേവൈ പ്രേക്ഷകര്‍ക്ക് വേറിട്ട അനുഭവം പ്രധാനം ചെയ്യുമെന്നാണ് അണിയറക്കാരുടെ അവകാശവാദം.

മലയാളിയുടെ സംരംഭമായതിനാല്‍ ചിത്രത്തില്‍ നല്ല പങ്കും മലയാളികളാണ് പ്രവര്‍ത്തിക്കുന്നത്. ടെലിവിഷന്‍ രംഗത്ത് അഭിനയ മികവ് തെളിയിച്ച രാജീവ് പരമേശ്വരന്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു.

സിനിമയ്ക്കുള്ളിലെ സിനിമയുടെ ഛായാഗ്രാഹകനായ് എത്തുന്ന രാജീവ് ഹ്യൂമര്‍ സാദ്ധ്യതകളാണ് ചിത്രത്തില്‍ തേടുന്നത്. ചിത്രീകരണം പൂര്‍ത്തിയായ് കൊണ്ടിരിക്കുന്ന സിനിമ തമിഴിലെ ുതിയ ട്രെന്റുകള്‍ക്ക് പരിപാകമായ രീതിയിലാണ് നിര്‍മ്മിക്കപ്പെടുന്നത് ന്നതിനാല്‍ കൂടുതല്‍ വിജയ സാദ്ധ്യതകള്‍ നല്കുന്നുണ്ട്.

കഥ, തിരക്കഥ, ഴുതിയിരിക്കുന്നത് എസ്.എ അഭിമാനും സംഭാഷണമെഴുതുന്നത് കവിതാഭാരതിയുമാണ്.
ഛായാഗ്രഹണം രാജേഷ്, സംഗീതം അരുണ്‍ ട്വിന്‍സ്. ലാസംവിധാനം മോഹന്‍ മഹേന്ദ്ര, ക്രിസ്മസിനോടനുബന്ധിച്ച് ചിത്രം തമിഴ്‌നാട്ടിലും കേരളത്തിലും റിലീസ് ചെയ്യും.
Back to top Go down
smitha
Active member
Active member
smitha


Posts : 207
Points : 250
Reputation : 0
Join date : 2010-03-11
Location : Aluva

Filim News ...Latest Updates.... - Page 5 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 5 EmptyWed Nov 16, 2011 3:02 am

തെലുങ്കാനയും ശ്രീയയും പിന്നെ വിലക്കും

[You must be registered and logged in to see this image.]

ജനീലിയ്ക്ക് പുറമെ ടോളിവുഡില്‍ വിലക്ക് ഭീഷണി നേരിടുന്ന മറ്റു രണ്ട് നടിമാരാണ് പ്രിയാമണിയും ശ്രീയസരണും. വിലക്കുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പ്രതികരിയ്ക്കാന്‍ ഇരുവരും തയ്യാറായിട്ടില്ല.

അടുത്തിടെ ഒരു സിനിമാ ചിത്രീകരണത്തിനിടയില്‍ ശ്രിയയെ തെലുങ്കാനപ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. തെലുങ്കാനയ്ക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കണമെന്നായിരുന്നു ഇവര്‍ ശ്രിയയോട് ആവശ്യപ്പെട്ടത്. ഇക്കാര്യം നടി വെബ്‌സൈറ്റിലൂടെ പുറം ലോകത്തെ അറിയിക്കുകയും ചെയ്തിരുന്നു.

തെലുങ്കിലെത്തി പ്രേക്ഷക പ്രീതി നേടി ഉയരങ്ങള്‍ കീഴടക്കുന്ന അന്യസംസ്ഥാന നടിമാര്‍ക്ക് ഇനി കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് ഈ വാര്‍ത്തകള്‍ നല്‍കുന്ന സൂചന. വിലക്കെന്ന ആയുധം പല സംഘടനകളും പരീക്ഷിച്ച് വിജയിച്ചിട്ടുണ്ടെങ്കിലും പ്രതിഭയുള്ള നടിമാരെ കാലാകാലത്തേയ്ക്ക് അകറ്റിനിര്‍ത്താനാലവില്ലെന്നതാണ് സത്യം.

മലയാളത്തില്‍ നിത്യയും കന്നഡയില്‍ നികിതയും രമ്യയും വിലക്ക് മറികടന്ന് അഭിനയരംഗത്ത് സജീവമായിരിക്കുന്നു. താരങ്ങളെ വരുതിയിലാക്കാനുള്ള സംഘടനയുടെ തന്ത്രങ്ങള്‍ എപ്പോഴും വിലപ്പോകണമെന്നില്ല എന്ന് ഇത് അടിവരയിടുന്നു
Back to top Go down
baasha
Active member
Active member
baasha


Posts : 107
Points : 117
Reputation : 0
Join date : 2011-01-19
Location : Salem

Filim News ...Latest Updates.... - Page 5 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 5 EmptyWed Nov 16, 2011 2:18 pm

ഉസ്താദ് ഹോട്ടലില്‍ ദുല്‍ക്കറിന് നായിക നിത്യ

[You must be registered and logged in to see this image.]

അച്ഛനേയും മകനേയും നായകനാക്കി സിനിമയെടുത്തയാള്‍ എന്ന റെക്കോഡിലേക്ക് കടക്കുന്നു അന്‍വര്‍ റഷീദ്. രാജമാണിക്യത്തിലൂടെ മമ്മൂട്ടിയെ നായനാക്കി തുടങ്ങിയ അന്‍വറിന്റെ അഞ്ചാമത്തെ സിനിമയില്‍ മമ്മൂട്ടിയുടെ മകന്‍ തന്നെ നായകനാകുന്നു.

മറ്റൊരാള്‍ സംവിധാനം ചെയ്യേണ്ട സിനിമ അപ്രതീക്ഷിതമായി ചെയ്ത് സംവിധായകനായി തുടങ്ങുക. കന്നി ചിത്രം(രാജമാണിക്യം) ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തിരുത്തിക്കുറിക്കുക. ഹിറ്റ് മേക്കറായുള്ള വളര്‍ച്ചയില്‍ അന്‍വര്‍ റഷീദ് എന്ന സംവിധായകന്റെ പേരിനൊപ്പം ഹിറ്റ്‌ലിസ്റ്റില്‍ പിന്നാലെ വരുന്നു ഛോട്ട മുംബൈയും അണ്ണന്‍ തമ്പിയും. ഏറ്റവും ഒടുവിലായി കേരള കഫേയിലെ ബ്രിഡ്ജിലൂടെ അന്‍വര്‍ ഏവരേയും ഞെട്ടിക്കുകയും ചെയ്തു. പുതിയ ചിത്രത്തില്‍ സൂപ്പര്‍ താരങ്ങളെ ഒഴിവാക്കി എന്നാല്‍ ഒരു സൂപ്പറിന്റെ മകനെ തന്നെ നായകനാക്കി പരീക്ഷണത്തിന് ഒരുങ്ങുകയാണ് അന്‍വര്‍ റഷീദ്. മമ്മുക്കയുടെ മകന്‍ ദുല്‍കറിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഉസ്താദ് ഹോട്ടല്‍'.

നിരവധി അംഗീകാരങ്ങള്‍ നേടിയ മഞ്ചാടിക്കുരു, കേരള കഫേയിലെ ഹാപ്പി ജേര്‍ണി എന്നീ സിനിമകള്‍ ഒരുക്കിയ അഞ്ജലി മേനോനാണ് ഉസ്താദ് ഹോട്ടലിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. നിത്യ മേനോനാണ് ചിത്രത്തില്‍ ദുല്‍കറിന്റെ നായിക. തിലകനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ട്രാഫിക്കും ചാപ്പക്കുരിശും നിര്‍മ്മിച്ച ലിസ്റ്റര്‍ സ്റ്റീഫനാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. സ്വിറ്റ്‌സര്‍ലണ്ട്, രാജസ്ഥാന്‍, മുംബൈ, കോഴിക്കോട് എന്നിവടങ്ങളായിരിക്കും ലൊക്കേഷന്‍. വ്യത്യസ്തമായ ഒരു ത്രില്ലര്‍ ചിത്രമായ ഉസ്താദ് ഹോട്ടല്‍ മലയാളത്തില്‍ ഒരു പുതിയ പരീക്ഷണവുമാകും.

ഛായാഗ്രഹണം-ലോകനാഥന്‍, സംഗീതം-ഗോപിസുന്ദര്‍, ഗാനങ്ങള്‍-റഫീഖ് അഹമ്മദ്


[You must be registered and logged in to see this image.]

പ്രേക്ഷകരിലേക്ക് നായകനായി അവതരിക്കാന്‍ ഒരുങ്ങുന്നതിന് മുമ്പ് തന്നെയാണ് ദുല്‍കറിനെ തേടി ഈ പുതിയ പ്രോജക്ടും എത്തിയിരിക്കുന്നത്. ദുല്‍കര്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന സെക്കന്‍ഡ് ഷോയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഡിസംബറില്‍ നടക്കാനിരിക്കുന്ന ദുല്‍കറിന്റെ വിവാഹത്തിന് ശേഷമായിരിക്കും ഉസ്താദ് ഹോട്ടലിന്റെ ചിത്രീകരണ ജോലികള്‍
Back to top Go down
baasha
Active member
Active member
baasha


Posts : 107
Points : 117
Reputation : 0
Join date : 2011-01-19
Location : Salem

Filim News ...Latest Updates.... - Page 5 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 5 EmptyWed Nov 16, 2011 2:21 pm

ഐശ്വര്യറായിക്ക് പെണ്‍കുഞ്ഞ് പിറന്നു



മുംബൈ: ബോളിവുഡ് കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്ന വാര്‍ത്തയിതാ. താരസുന്ദരി ഐശ്വര്യ റായിക്ക് പെണ്‍കുഞ്ഞ് പിറന്നു. മുംബൈ സെവന്‍ ഹില്‍സ് ആസ്പത്രിയില്‍ ബുധനാഴ്ച വെളുപ്പിനായിരുന്നു കുഞ്ഞിന്റെ ജനനം. അതൊരു പെണ്‍കുട്ടിയാണ്-അഭിഷേക് ബച്ചന്‍ ട്വീറ്റ് ചെയ്തു. സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ മുത്തച്ഛനായിരിക്കുന്നു ഞാന്‍ എന്നായിരുന്നു ബിഗ് ബി ട്വിറ്ററില്‍ എഴുയിയത്. ഇതോടെ ട്വിറ്ററില്‍ സൂപ്പര്‍സ്റ്റാര്‍ കുഞ്ഞിന് നന്മകള്‍ നേര്‍ന്നുകൊണ്ടുള്ള സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു.

ഐശ്വര്യയുടെ പ്രസവത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളിലും ഊഹാപോഹങ്ങളിലും മുഴുകിക്കഴിയുകയായിരുന്നു കഴിഞ്ഞ ഏതാനും നാളുകളായി ബോളിവുഡും ഇന്ത്യയിലെ വന്‍നഗരങ്ങളും. വാതുവെപ്പു വരെ സജീവമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
Back to top Go down
baasha
Active member
Active member
baasha


Posts : 107
Points : 117
Reputation : 0
Join date : 2011-01-19
Location : Salem

Filim News ...Latest Updates.... - Page 5 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 5 EmptyWed Nov 16, 2011 2:28 pm

‘മറവത്തൂര്‍ കനവ്’ ടീം വീണ്ടും!


[You must be registered and logged in to see this image.]

ഒരു മറവത്തൂര്‍ കനവ്’ ലാല്‍ ജോസ് എന്ന സംവിധായകന്‍റെ ആദ്യചിത്രമായിരുന്നു. ശ്രീനിവാസന്‍റെ തിരക്കഥയിലൊരുക്കിയ ആ സിനിമ വന്‍ വാണിജ്യവിജയം നേടി. അതോടെ ലാല്‍ ജോസ് മലയാളത്തിന്‍റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകനുമായി മാറി. മീശമാധവന്‍, ക്ലാസ്മേറ്റ്സ്, അറബിക്കഥ, ചാന്തുപൊട്ട്, എല്‍‌സമ്മ എന്ന ആണ്‍കുട്ടി തുടങ്ങി ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച ലാല്‍ ജോസ് ഇപ്പോല്‍ ദിലീപിനെ നായകനാക്കി സ്പാനിഷ് മസാല എന്ന സിനിമയുടെ തിരക്കിലാണ്.

മറവത്തൂര്‍ കനവിന് ശേഷം ശ്രീനിവാസന്‍റെ തിരക്കഥയില്‍ ലാല്‍ ജോസ് ഒരു സിനിമയും ചെയ്തില്ല. എന്നാല്‍ ലാലു സംവിധാനം ചെയ്ത പല ചിത്രങ്ങളിലും ശ്രീനി അഭിനയിച്ചു. ഇപ്പോഴിതാ വീണ്ടും ലാല്‍ ജോസിനായി ശ്രീനിവാസന്‍ ഒരു തിരക്കഥ രചിക്കുകയാണ്.

സ്പാനിഷ് മസാലയ്ക്ക് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശ്രീനിയാണ് രചന നിര്‍വഹിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് നായകന്‍. നാട്ടിന്‍‌പുറത്തിന്‍റെ പശ്ചാത്തലത്തില്‍ നര്‍മ്മരസപ്രധാനമായ ഒരു പ്രണയകഥയായിരിക്കും ഈ സിനിമ. ശ്രീനി രചിച്ച ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’ എന്ന ചിത്രത്തില്‍ ചാക്കോച്ചന്‍ മുമ്പ് നായകനായിട്ടുണ്ട്.

ദിലീപിന് ശേഷം ലാല്‍ ജോസിന് ഏറ്റവും പ്രിയപ്പെട്ട നടനായി കുഞ്ചാക്കോ ബോബന്‍ മാറുകയാണ്. എല്‍‌സമ്മ എന്ന ആണ്‍കുട്ടിയില്‍ ചാക്കോച്ചന്‍ നായകനായെങ്കില്‍ സ്പാനിഷ് മസാലയില്‍ അദ്ദേഹം ഉപനായകനാണ്. മുമ്പ് ക്ലാസ്മേറ്റ്സില്‍ നരേന്‍ അവതരിപ്പിച്ച മുരളി എന്ന കഥാപാത്രത്തിനായി ലാല്‍ ജോസ് ആദ്യം തീരുമാനിച്ചത് കുഞ്ചാക്കോ ബോബനെയായിരുന്നു.
Back to top Go down
shyam
Active member
Active member
shyam


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

Filim News ...Latest Updates.... - Page 5 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 5 EmptyThu Nov 17, 2011 12:41 pm

മീന ജിമ്മില്‍; വെള്ളിത്തിരയിലേക്ക് മടങ്ങുന്നു

[You must be registered and logged in to see this image.]


വിവാഹത്തോടെ അഭിനയ ജീവിതത്തിന് അര്‍ദ്ധവിരാമമിട്ട മുന്‍ തെന്നിന്ത്യന്‍ താരം മീന തിരിച്ചുവരവിന് ഒരുങ്ങുന്നു. മകള്‍ നൈനികയാണ് മീനയുടെ മുഴുവന്‍ സമയവും ഇപ്പോള്‍ അപഹരിയ്ക്കുന്നത്. എന്നാലിതില്‍ മീനയ്ക്ക് തെല്ലും പരാതിയില്ല. ഒരു കുടുംബിനിയായി ഒതുങ്ങിക്കഴിയുന്ന തന്നെ തേടി ഇപ്പോഴും ഒരുപാട് ഓാഫറുകളാണ് വരുന്നതെന്ന് മീന പറയുന്നു.

എന്തായാലും അഭിനയരംഗത്തേക്ക് താന്‍ അധികം വൈകാതെ മടങ്ങുമെന്നാണ് മീന ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. മിനി സ്‌ക്രീനിലേക്കോ ബിഗ് സ്‌ക്രീനിലേക്കോ തിരിച്ചെത്തുമെന്നാണ് മീന പറയുന്നത്.

ഇതിനുള്ള വേണ്ടിയുള്ള പരിശ്രമങ്ങള്‍ നടി തുടങ്ങിക്കഴിഞ്ഞു. ജിംനേഷ്യത്തില്‍ പതിവായി പോകുന്നതിന് പുറമെ കര്‍ശനമായ ഡയറ്റും മീന പാലിയ്ക്കുന്നുണ്ട്. ഇതിലൂടെ പഴയ ശരീരവടിവ് വീണ്ടെടുക്കാമെന്നാണ് നടിയുടെ കണക്കുക്കൂട്ടല്‍.

ഏതാണ്ട് ഒരു വയസ്സാവുന്ന നൈനികയെ വളര്‍ത്തുന്നതും ുടുംബ ജീവിതവും കരിയറും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മീന.
Back to top Go down
shyam
Active member
Active member
shyam


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

Filim News ...Latest Updates.... - Page 5 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 5 EmptyThu Nov 17, 2011 1:08 pm

ജയന്റെ കോളിളക്കം രണ്ടാംഭാഗം വരുന്നു

[You must be registered and logged in to see this image.]


ജയന്‍ വിട പറഞ്ഞിട്ട് മൂന്ന് പതിറ്റാണ്ടാകുമ്പോള്‍ അദ്ദേഹത്തിന്റെ അവസാന ചിത്രമായ കോളിളക്കത്തിന്റെ രണ്ടാം ഭാഗം എത്തുകയാണ്. ജയന്റെ മരണത്തിന് ഇടയാക്കിയ കോളിളക്കത്തിലെ ഹെലികോപ്റ്റര്‍ രംഗമുള്‍പ്പെടെയുള്ളവ രണ്ടാം ഭാഗത്തില്‍ പുനര്‍ചിത്രീകരിക്കും.

ജയന്‍ മരിയ്ക്കുമ്പോള്‍ അദ്ദേഹത്തിന്റെ മൃതശരീരത്തിന് കാവല്‍ നില്‍ക്കുകയും പിന്നീട് സിനിമയില്‍ അദ്ദേഹത്തിന്റെ പകരക്കാരനാവുകയും ചെയ്ത ഭീമന്‍രഘുവാണ് കോളിളക്കം-2 എന്ന ചിത്രം വെള്ളിത്തിരയിലെത്തിയ്ക്കുന്നത്.

ജയനുമായി നല്ല അടുപ്പമുണ്ടായിരുന്നുവെങ്കിലും സിനിമാപ്രേമിയൊന്നുമായിരുന്നില്ല അന്ന് രഘു. ജയന്റെ മരണവാര്‍ത്ത അറിഞ്ഞത് മുതല്‍ വിമാനത്താവളത്തില്‍ കാത്തു നിന്ന ജനക്കൂട്ടത്തെ നിയന്തിയ്ക്കാനും സുരക്ഷയൊരുക്കാനുമുള്ള ചുമതല രഘുവിനായിരുന്നു.

ജയന്റെ മൃതദേഹം കൊല്ലത്തെ വീട്ടിലെത്തിച്ച് സംസ്‌കാരചടങ്ങും കഴിഞ്ഞശേഷമാണ് അന്ന് രഘു മടങ്ങിയത്. പഴയ കോളിളക്കത്തില്‍ അഭിനയിച്ച മധു, കെആര്‍ വിജയ എന്നിവരും പുതിയ കോളിളക്കത്തിലുണ്ടാവും.
Back to top Go down
shyam
Active member
Active member
shyam


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

Filim News ...Latest Updates.... - Page 5 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 5 EmptyThu Nov 17, 2011 1:20 pm

നടി അനുഷ്‌ക ഷെട്ടിയുടെ വസതിയില്‍ റെയ്ഡ്

[You must be registered and logged in to see this image.]


ഹൈദരാബാദ്: തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം അനുഷ്‌ക്ക ഷെട്ടിയുടെ വസതിയില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ബുധനാഴ്ച ഉച്ചയ്ക്ക് ജൂബിലി ഹില്‍സിലെ വസതിയില്‍ നടന്ന പരിശോധനയില്‍ പണവും ബാങ്ക് പാസ്ബുക്കും മറ്റനേകം രേഖകളും ആദായനികുതി ഉദ്യോഗസ്ഥര്‍ കണ്ടെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴിലും തെലുങ്കിലും ഒരുപോലെ പ്രശസ്തയായ അനുഷ്‌ക്ക ഇത് രണ്ടാംതവണയാണ് ഐടി വകുപ്പിന്റെ വലയില്‍ കപ്പെടുന്നത്. ജൂബിലി ഹില്‍സിലെ വുഡ്‌സ് അപ്പാര്‍ട്ട്‌മെന്റിലേക്ക് ഐടി വകുപ്പിന്റെ വാഹനം പോകുന്നത് കണ്ടതോടെയാണ് റെയ്ഡ് നടക്കുന്ന വിവരം പുറംംലോകമറിഞ്ഞത്.

അതേസമയം റെയ്ഡ് വാര്‍ത്തകള്‍ അനുഷ്‌ക്കയുടെ മാനേജര്‍ രഘു നിഷേധിച്ചു. അത്തരത്തിലുള്ള പരിശോധനകള്‍ ഉണ്ടായിട്ടില്ലെന്നും നടിയുടെ അയല്‍വാസിയുടെ വസതിയിലാണ് റെയ്‌ഡെന്നുമാണ് വിശദീകരണം.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Filim News ...Latest Updates.... - Page 5 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 5 EmptyFri Nov 18, 2011 12:12 am

shyam wrote:
ജയന്റെ കോളിളക്കം രണ്ടാംഭാഗം വരുന്നു

[You must be registered and logged in to see this image.]


ജയന്‍ വിട പറഞ്ഞിട്ട് മൂന്ന് പതിറ്റാണ്ടാകുമ്പോള്‍ അദ്ദേഹത്തിന്റെ അവസാന ചിത്രമായ കോളിളക്കത്തിന്റെ രണ്ടാം ഭാഗം എത്തുകയാണ്. ജയന്റെ മരണത്തിന് ഇടയാക്കിയ കോളിളക്കത്തിലെ ഹെലികോപ്റ്റര്‍ രംഗമുള്‍പ്പെടെയുള്ളവ രണ്ടാം ഭാഗത്തില്‍ പുനര്‍ചിത്രീകരിക്കും.

ജയന്‍ മരിയ്ക്കുമ്പോള്‍ അദ്ദേഹത്തിന്റെ മൃതശരീരത്തിന് കാവല്‍ നില്‍ക്കുകയും പിന്നീട് സിനിമയില്‍ അദ്ദേഹത്തിന്റെ പകരക്കാരനാവുകയും ചെയ്ത ഭീമന്‍രഘുവാണ് കോളിളക്കം-2 എന്ന ചിത്രം വെള്ളിത്തിരയിലെത്തിയ്ക്കുന്നത്.

ജയനുമായി നല്ല അടുപ്പമുണ്ടായിരുന്നുവെങ്കിലും സിനിമാപ്രേമിയൊന്നുമായിരുന്നില്ല അന്ന് രഘു. ജയന്റെ മരണവാര്‍ത്ത അറിഞ്ഞത് മുതല്‍ വിമാനത്താവളത്തില്‍ കാത്തു നിന്ന ജനക്കൂട്ടത്തെ നിയന്തിയ്ക്കാനും സുരക്ഷയൊരുക്കാനുമുള്ള ചുമതല രഘുവിനായിരുന്നു.

ജയന്റെ മൃതദേഹം കൊല്ലത്തെ വീട്ടിലെത്തിച്ച് സംസ്‌കാരചടങ്ങും കഴിഞ്ഞശേഷമാണ് അന്ന് രഘു മടങ്ങിയത്. പഴയ കോളിളക്കത്തില്‍ അഭിനയിച്ച മധു, കെആര്‍ വിജയ എന്നിവരും പുതിയ കോളിളക്കത്തിലുണ്ടാവും.
\



ithu ethu padathileyaa ee fotom?
Back to top Go down
shyam
Active member
Active member
shyam


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

Filim News ...Latest Updates.... - Page 5 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 5 EmptyMon Nov 21, 2011 8:23 pm

aarkkariyaaam...enthayaalum lakshmi sharma ...aanu nadi ennariyaam...
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Filim News ...Latest Updates.... - Page 5 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 5 EmptyTue Nov 22, 2011 2:09 am

ival ullathukondu padam vijayichaalo!!!!
Back to top Go down
Sponsored content





Filim News ...Latest Updates.... - Page 5 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 5 Empty

Back to top Go down
 
Filim News ...Latest Updates....
Back to top 
Page 5 of 9Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9  Next
 Similar topics
-
» Filim News ...Latest Updates....
» film news latest updates....
» Tamil Film News --- LATEST UPDATES

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: