malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
Filim News ...Latest Updates.... - Page 7 I_vote_lcapFilim News ...Latest Updates.... - Page 7 I_voting_barFilim News ...Latest Updates.... - Page 7 I_vote_rcap 
yeldo987
Filim News ...Latest Updates.... - Page 7 I_vote_lcapFilim News ...Latest Updates.... - Page 7 I_voting_barFilim News ...Latest Updates.... - Page 7 I_vote_rcap 
real hero
Filim News ...Latest Updates.... - Page 7 I_vote_lcapFilim News ...Latest Updates.... - Page 7 I_voting_barFilim News ...Latest Updates.... - Page 7 I_vote_rcap 
allambans
Filim News ...Latest Updates.... - Page 7 I_vote_lcapFilim News ...Latest Updates.... - Page 7 I_voting_barFilim News ...Latest Updates.... - Page 7 I_vote_rcap 
mohan.thomas
Filim News ...Latest Updates.... - Page 7 I_vote_lcapFilim News ...Latest Updates.... - Page 7 I_voting_barFilim News ...Latest Updates.... - Page 7 I_vote_rcap 
ajith_mc86
Filim News ...Latest Updates.... - Page 7 I_vote_lcapFilim News ...Latest Updates.... - Page 7 I_voting_barFilim News ...Latest Updates.... - Page 7 I_vote_rcap 
deathrace
Filim News ...Latest Updates.... - Page 7 I_vote_lcapFilim News ...Latest Updates.... - Page 7 I_voting_barFilim News ...Latest Updates.... - Page 7 I_vote_rcap 
dracula
Filim News ...Latest Updates.... - Page 7 I_vote_lcapFilim News ...Latest Updates.... - Page 7 I_voting_barFilim News ...Latest Updates.... - Page 7 I_vote_rcap 
maadambi
Filim News ...Latest Updates.... - Page 7 I_vote_lcapFilim News ...Latest Updates.... - Page 7 I_voting_barFilim News ...Latest Updates.... - Page 7 I_vote_rcap 
mohan
Filim News ...Latest Updates.... - Page 7 I_vote_lcapFilim News ...Latest Updates.... - Page 7 I_voting_barFilim News ...Latest Updates.... - Page 7 I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Filim News ...Latest Updates.... - Page 7 Image
Powered by website-hit-counters.com .
flag
Filim News ...Latest Updates.... - Page 7 Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 Filim News ...Latest Updates....

Go down 
+41
mangalasseri
nair
achayan
narendrannair
thambi
thalathil dineshan
saivar
meeshamadhavan
thanthonni
manzoor
vikalan
baasha
kiwi
avatar
balagolapan
MANNADIYAR
willy
thankan
sanjeev
vettukuzhi
dilipfan
neelakandan
Alexander
manikandan
machan
bharathchandran
shyam
innachan
mohan
smitha
menon
suku
appukuttan
devan
manavalan
kannan nair
M.R.P
mancheri majeed
nishpakshan
roshanpeter
naayakan
45 posters
Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9  Next
AuthorMessage
achayan
New Member
New Member
achayan


Posts : 56
Points : 62
Reputation : 0
Join date : 2011-02-06
Location : thoduphauz

Filim News ...Latest Updates.... - Page 7 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 7 EmptySun Dec 04, 2011 10:36 pm

ജയറാമിന് നായികയാകാന്‍ സ്നേഹയില്ല!

[You must be registered and logged in to see this image.]


ജയറാം ചിത്രമായ തിരുവമ്പാടി തമ്പാനില്‍ ഹരി പ്രിയ നായികയാകും. നേരത്തെ നായികയായി നിശ്ചയിച്ചിരുന്നത് സ്നേഹയായിരുന്നു. എന്നാല്‍ വിവാഹത്തിരക്കുകളെ തുടര്‍ന്ന് സ്നേഹ ചിത്രത്തിലെ നായികാവേഷത്തില്‍ നിന്ന് പിന്‍‌മാറുകയായിരുന്നു.

സംഗീതസംവിധായകന്‍ രവീന്ദ്രന്‍ മാഷിന്റെ മകന്‍ രാജന്‍ മാധവ് ആദ്യമായി സംവിധാനം ചെയ്ത മുരണ്‍ എന്ന ചിത്രത്തിലെ നായികയാണ് ഹരിപ്രിയ. ശിക്കാറിന് ശേഷം എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തിരുവമ്പാടി തമ്പാന്‍. എസ് സുരേഷ് ബാബു തിരക്കഥയെഴുതുന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, കലാഭവന്‍ മണി തുടങ്ങിയവരും വേഷമിടുന്നു. മനോജ് പിള്ളയാണ് ക്യാമറ ചലിപ്പിക്കുന്നത്

ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് യുവനടന്‍ പ്രസന്നയും സ്നേഹയും വിവാഹിതരാകാന്‍ തീരുമാനിച്ചത്. കഴിഞ്ഞമാസമാണ് ഇരുവരും വിവാഹക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്
Back to top Go down
achayan
New Member
New Member
achayan


Posts : 56
Points : 62
Reputation : 0
Join date : 2011-02-06
Location : thoduphauz

Filim News ...Latest Updates.... - Page 7 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 7 EmptySun Dec 04, 2011 10:41 pm

മാധവ് രാം‌ദാസിന്റെ ചിത്രത്തില്‍ കാവ്യാ മാധവന്‍ നായിക

[You must be registered and logged in to see this image.]

അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് മേല്‍‌വിലാസം. മലയാളികള്‍ കണ്ടുവന്ന സിനിമാവ്യാകരണങ്ങളെ അപ്പാടെ തെറ്റിക്കുന്ന ഒരു വ്യത്യസ്ത ത്രില്ലറായിരുന്നു മേല്‍‌വിലാസം. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള നാടകം സിനിമയാക്കിയത് മാധവ് രാം‌ദാസ് ആണ്. ഒരു കോടതി മുറിക്കുള്ളിലെ കഥ പറഞ്ഞ് പ്രേക്ഷകരെ വിസ്മയിപ്പിച്ച മാധവ് രാം‌ദാസ് അടുത്ത ചിത്രത്തിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുന്നു. ചിത്രത്തില്‍ നായികയായിയെത്തുന്നത് മലയാളിയുടെ പ്രിയ നടി കാവ്യാ മാധവനാണ്.

നായികാ കഥാപാത്രത്തിന് ഏറെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് മാധവ് രാം‌ദാസ് പുതിയ ചിത്രം ഒരുക്കുന്നത്. അതുകൊണ്ട് തന്നെ കാവ്യയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേതെന്നാണ് കരുതുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല.

ഒരിടവേളയ്ക്ക് ശേഷം കാവ്യ മികച്ച തിരിച്ചുവരവാണ് നടത്തിയത്. അഭിനയസാധ്യതകള്‍ ഏറെയുള്ള വേഷങ്ങള്‍ കാവ്യയെ തേടിയെത്തുന്നു. ഗദ്ദാമ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും നേടാനായി. മമ്മൂ‍ട്ടിയുടെ വെനീസിലെ വ്യാപാരി, ദിലീപിന്റെ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്നിവയാണ് കാവ്യ നായികയായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. മാധവ് രാം‌ദാസിന്റേതിന് പുറമെ സുധി അമ്പലപ്പാട് , അനില്‍ എന്നീ സംവിധായകര്‍ ഒരുക്കുന്ന ചിത്രങ്ങളാണ് കാവ്യ അടുത്ത വര്‍ഷം അഭിനയിക്കുക. സുധി അമ്പലപ്പാട് ബ്രേക്കിംഗ് ന്യൂസ് എന്ന ചിത്രമാണ് കാവ്യയെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്നത്
Back to top Go down
dilipfan
Active member
Active member
dilipfan


Posts : 221
Points : 266
Reputation : 0
Join date : 2010-02-04
Location : thrissur

Filim News ...Latest Updates.... - Page 7 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 7 EmptyMon Dec 05, 2011 4:20 am

sneha kollamelloda achaya....
Back to top Go down
dilipfan
Active member
Active member
dilipfan


Posts : 221
Points : 266
Reputation : 0
Join date : 2010-02-04
Location : thrissur

Filim News ...Latest Updates.... - Page 7 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 7 EmptyMon Dec 05, 2011 4:31 am

തമിഴകം കീഴടക്കാന്‍ മലയാളി സുന്ദരി

[You must be registered and logged in to see this image.]


മലയാളത്തില്‍ നിന്ന് അനേകം നായികമാര്‍ തമിഴകത്തെത്തി പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. നയന്‍താര, അസിന്‍, ഭാവന, തുടങ്ങിയവര്‍ മലയാളത്തിലേതിനേക്കാള്‍ കൂടുതല്‍ തിളങ്ങിയത് തമിഴകത്താണ്.

ഇവരുടെ നിരയിലേയ്ക്ക് ഒരു മലയാളി സുന്ദരി കൂടി. തമിഴ്മക്കളുടെ പ്രിയങ്കരിയാവാന്‍ ഒരുങ്ങുകയാണ് ഇനിയ. അടുത്തിടെ റിലീസായ വാഗൈ സോട വാ എന്ന ചിത്രത്തിലെ പ്രകടനമാണ് ഇനിയയെ തമിഴകത്ത് ശ്രദ്ധേയയാക്കി മാറ്റിയത്.

ഇനിയയെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ഒരു തമിഴ് പെണ്‍കുട്ടിയാണെന്നേ തോന്നൂ. ഇതും ഈ നടിയുടെ വിജയത്തിന് കാരണമാണ്. വാഗൈ സോട വാ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം തന്നെ തേടി നിരവധി കഥാപാത്രങ്ങളെത്തുമ്പോഴും വളരെ സൂക്ഷിച്ചാണ് ഇനിയ ഓരോ ചുവടും മുന്നോട്ടു വയ്ക്കുന്നത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നതിനോടാണ് ഈ നടിയ്ക്ക് താത്പര്യം.

മൗനഗുരുവാണ് ഇനിയയുടേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. അരുള്‍നിധിയാണ് ചിത്രത്തിലെ നായകന്‍. നഗരജീവിതത്തിന്റെ ദൂഷ്യവശങ്ങള്‍ വെളിപ്പെടുത്തുന്ന ചിത്രത്തില്‍ തന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഈ തിരുവനന്തപുരംകാരി പെണ്‍കൊടി.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Filim News ...Latest Updates.... - Page 7 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 7 EmptyMon Dec 05, 2011 9:26 am

ival TVMkaaaariyaanennu thonnunnu

kollaaaam
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Filim News ...Latest Updates.... - Page 7 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 7 EmptyMon Dec 05, 2011 9:30 am

dilipfan wrote:
sneha kollamelloda achaya....


vittukalanjekku


kalyaaanam aaayi
Back to top Go down
pandit
Active member
Active member
pandit


Posts : 127
Points : 136
Reputation : 0
Join date : 2011-11-08
Location : Kozhikkode

Filim News ...Latest Updates.... - Page 7 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 7 EmptyTue Dec 06, 2011 12:27 am

orupaadu oodiya vandiyaanu ..engine pani okke kazhinju venam.... ini oodikkan... njammakku athe parayanullu...
Back to top Go down
mangalasseri
Active member
Active member
mangalasseri


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

Filim News ...Latest Updates.... - Page 7 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 7 EmptyTue Dec 06, 2011 5:10 am

പവനായി ശവമാകാതെ തിരിച്ചുവരുന്നു


[You must be registered and logged in to see this image.]


മദ്രാസ് പട്ടണത്തെ കിടുകിടാ വിറപ്പിച്ച അനന്തന്‍ നമ്പ്യാരെന്ന അധോലോകനായകന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത പവനായിയെ ഓര്‍മ്മയില്ലേ? ലുക്ക് മിസ്റ്റര്‍, ഐ ആം നോട്ട് എ അലവലാതി. ഐ ആം പവനായി. എ റിയല്‍ പ്രൊഫഷണല്‍- മലപ്പുറം കത്തി മുതല്‍ അള്‍ട്ര മോഡേണ്‍ മെഷീന്‍ ഗണ്‍ വരെ ആയുധശേഖരത്തിലുള്ള പവനായിയെ പ്രേക്ഷകര്‍ മറന്നിട്ടുണ്ടാവില്ല.

തമിഴ്‌നാട് സിഐഡികളായ ദാസനും വിജയനും അതിസാഹസികമായി കൊലപ്പെടുത്തിയപ്പോള്‍ പവനായി ശവമായെന്നൊരു ശൈലി പോലും മലയാളത്തില്‍ രൂപം കൊണ്ടു. ദാസനും വിജയനും കാരണം മാനം പോയ ആ പാവം പ്രൊഫഷണല്‍ കില്ലറെ മടക്കിക്കൊണ്ടു വരാനുള്ള ശ്രമത്തിലാണ് മലയാളത്തിന്റെ സ്വന്തം ക്യാപ്റ്റന്‍ രാജു.

'പവനായി 916' എന്നു പേരിട്ട ചിത്രത്തിന്റെ തിരക്കഥയെല്ലാം പൂര്‍ത്തിയായെന്ന് പറയുന്നത് ക്യാപ്റ്റന്‍ തന്നെയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിയ്ക്കാന്‍ കഴിയുമെന്നാണ് നടന്റെ പ്രതീക്ഷ. ഒരു പ്രമുഖ മലയാള പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ക്യാപ്റ്റന്‍ ഇക്കാര്യം അറിയിച്ചിരിയ്ക്കുന്നത്. ഈ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

എം ടി തിരക്കഥയെഴുതി ഹരിഹരന്‍ സംവിധാനംചെയ്യുന്ന 'രണ്ടാമൂഴത്തില്‍ തനിയ്‌ക്കൊരു ഗംഭീര വേഷം ലഭിയ്ക്കുമെന്നൊരു ശുഭപ്രതീക്ഷയും ക്യാപ്റ്റനുണ്ട്.
Back to top Go down
dilipfan
Active member
Active member
dilipfan


Posts : 221
Points : 266
Reputation : 0
Join date : 2010-02-04
Location : thrissur

Filim News ...Latest Updates.... - Page 7 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 7 EmptyWed Dec 07, 2011 6:29 am

ബാബുരാജിനെ തേടി കോമഡി റോളുകളുടെ പ്രളയം

[You must be registered and logged in to see this image.]


ഒരു കഥാപാത്രം ക്ലിക്ക് ആയാല്‍ അതിന്റെ ചുവട് പിടിച്ച് ഒട്ടേറെ കഥാപാത്രങ്ങള്‍ സൃഷ്ടിക്കുന്ന പ്രവണത ഇപ്പോഴും മലയാളസിനിമാ രംഗത്തുള്ളവര്‍ മറന്നിട്ടില്ലെന്ന് വേണം കരുതാന്‍. 18 വര്‍ഷമായി വില്ലന്‍ വേഷം മാത്രം അണിഞ്ഞിരുന്ന ബാബുരാജ് ഇപ്പോള്‍ തന്നെ തേടി കോമഡി റോളുകളുടെ പ്രവാഹമാണെന്ന് പറയുന്നു.

എന്നാല്‍ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സാള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെ തനിയ്ക്ക് ലഭിച്ച നല്ല ഇമേജ് കളഞ്ഞു കുളിയ്ക്കാന്‍ ഈ നടന് താത്പര്യമില്ല. അതുകൊണ്ടു തന്നെ ഓരോ ചുവടും ശ്രദ്ധിച്ചു മാത്രം.

എകെ സാജന്റെ അസുരവിത്താണ് ഇനി ബാബുരാജിന്റെതായി പുറത്തിറങ്ങാനിരിയ്ക്കുന്ന ചിത്രം. അതില്‍ താന്‍ അവതരിപ്പിച്ച പുരോഹിത വേഷം ശ്രദ്ധിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് നടന്‍.

വില്ലന്‍ വേഷങ്ങള്‍ പാടെ ഉപേക്ഷിച്ച് സലിം കുമാറിനെ പോലെ ജഗതി ശ്രീകുമാറിനെ പോലെ ഒരു കോമഡി നടന്‍ ആവാന്‍ ബാബുരാജ് ആഗ്രഹിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നാണ് നടന്റെ ഉത്തരം. അതിനുള്ള കാരണവും ബാബുരാജ് വിശദീകരിക്കുന്നു
Back to top Go down
dilipfan
Active member
Active member
dilipfan


Posts : 221
Points : 266
Reputation : 0
Join date : 2010-02-04
Location : thrissur

Filim News ...Latest Updates.... - Page 7 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 7 EmptyWed Dec 07, 2011 6:32 am

ജഗതിയാവാനില്ല: ബാബുരാജ്

[You must be registered and logged in to see this image.]


സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ ബാബുവിന്റെ പാചകം പ്രേക്ഷകര്‍ക്ക് നന്നായി രുചിച്ചു. അതിനാല്‍ ഈ നടനെ തേടി ഇപ്പോള്‍ വില്ലന്‍ റോളുകളെത്തുന്നതേയില്ല. പകരം കൈനിറയെ ഹാസ്യ വേഷങ്ങളാണ് ബാബുവിനെ കാത്തിരിക്കുന്നത്. എങ്കിലും ഒരു ജഗതിയോ സലിം കുമാറോ ആവാന്‍ താനില്ലെന്ന് ബാബു.

കോമഡി വഴങ്ങുമെങ്കിലും ഒരു സലിം കുമാറോ ജഗതി ശ്രീകുമാറോ ആവാന്‍ ഞാനില്ല. അവര്‍ ചെയ്യുന്നതു പോലുള്ള ഹാസ്യ കഥാപാതങ്ങള്‍ ചെയ്ത് വിജയിപ്പിക്കാന്‍ എനിയ്ക്കാവില്ലെന്ന് അറിയാം. ഒരു കഥാപാത്രം എനിയ്ക്ക് ചെയ്യാന്‍ കഴിയും എന്ന് പൂര്‍ണ്ണ വിശ്വാസമുണ്ടെങ്കില്‍ മാത്രമേ ഏറ്റെടുക്കൂ എന്ന് ബാബുരാജ് പറയുന്നു.

ഏറ്റെടുക്കുന്ന കഥാപാത്രങ്ങളോട് നീതിപുലര്‍ത്തണം എന്ന് വിശ്വസിക്കുന്നത് കൊണ്ട് തന്നെ തേടി വരുന്ന എല്ലാ ഹാസ്യ കഥാപാത്രങ്ങളോടും ബാബു യെസ് പറയുന്നില്ല. വ്യത്യസ്തങ്ങളായ വേഷങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് വളരെ ശ്രദ്ധിച്ച് മുന്നോട്ട് പോവാനാണ് തന്റെ ശ്രമമെന്ന് നടന്‍ പറയുന്നു. സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ ബാബുവിനെ പോലെ നിരവധി നല്ല കഥാപാത്രങ്ങള്‍ ഈ നടനെ തേടിയെത്തട്ടെയെന്ന് ആശംസിയ്ക്കാം.
Back to top Go down
menon
Active member
Active member
menon


Posts : 200
Points : 219
Reputation : 0
Join date : 2010-04-02

Filim News ...Latest Updates.... - Page 7 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 7 EmptyWed Dec 07, 2011 6:39 pm

സൂര്യ മുംബൈ പോലീസില്‍

[You must be registered and logged in to see this image.]

ഡേറ്റ്‌ പ്രശ്‌നം മൂലം 'മുംബൈ പോലീസി'ല്‍ നിന്ന്‌ പൃഥ്വി പുറത്തായതോടെ ആ സ്‌ഥാനത്ത്‌ ശക്‌തനായ ഒരു പുതുമുഖ നായക നടനെ കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലായിരുന്നു സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്‌. എന്നാല്‍, പകരക്കാരനെ അന്വേഷിച്ചുളള റോഷന്റെ അന്വേഷണം തമിഴിലെ യംഗ്‌ സൂപ്പര്‍ സ്‌റ്റാര്‍ സൂര്യയിലെത്തി നില്‍ക്കുകയാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

'മുംബൈ പോലീസി'ലൂടെ സൂര്യയെ മലയാളത്തില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണത്രെ റോഷന്‍. സൂര്യയ്‌ക്കാണെങ്കില്‍ കേരളത്തിലും നിറയെ ആരാധകരുണ്ട്‌. അതുകൊണ്ടുതന്നെ ഒരു പുതുമുഖത്തെ നായകനാക്കുന്നതില്‍ നിന്നും വ്യത്യസ്‌തമായി സിനിമയ്‌ക്ക് മിനിമം ഗ്യാരണ്ടി ഉറപ്പാക്കാം. തമിഴില്‍ കൈയ്യടി നേടിയ നിരവധി പോലീസ്‌ കഥാപാത്രങ്ങള്‍ ചെയ്‌തുള്ള പരിചയവും സൂര്യയ്‌ക്കുണ്ട്‌.

സൂര്യക്ക്‌ പൃഥ്വിയെക്കാളും പ്രായം കൂടുതലാണെങ്കിലും ചെറുപ്പത്തിന്റെ ഗ്ലാമര്‍ ഒട്ടും കുറവല്ല. 'മുബൈ പോലീസി'ലെ നായക കഥാപാത്രം ചെറുപ്പത്തിന്റെ ചോരത്തിളപ്പുള്ള ഒരു പോലീസ്‌ ഓഫീസറുടേതാണ്‌. അതു കൊണ്ടു തന്നെ ഈ കഥാപാത്രത്തിന്‌ സൂര്യ അനുയോജ്യനായിരിക്കും.

മലയാളത്തില്‍ ഒരു മികച്ച പ്രൊജക്‌ടിന്റെ ഭാഗമാകണമെന്ന ആഗ്രഹം ഏറെക്കാലമായി മനസ്സില്‍ സൂക്ഷിക്കുന്ന നടനാണ്‌ സൂര്യ. 'മുംബൈ പോലീസി'ലൂടെ സൂര്യയുടെ ആ ചിരകാല മോഹം സാക്ഷാത്‌കരിക്കപ്പെടും. സൂര്യയെ മലയാളത്തില്‍ അവതരിപ്പിക്കുന്നതിലൂടെ തനിക്ക്‌ പൃഥ്വിയോട്‌ മധുരതരമായി പ്രതികാരം ചെയ്യാം എന്നായിരിക്കും റോഷന്റെ കണക്കുകൂട്ടല്‍
Back to top Go down
menon
Active member
Active member
menon


Posts : 200
Points : 219
Reputation : 0
Join date : 2010-04-02

Filim News ...Latest Updates.... - Page 7 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 7 EmptyWed Dec 07, 2011 6:42 pm

ഗാനഗന്ധര്‍വന്‌ എന്തുപറ്റി?

[You must be registered and logged in to see this image.]


ഇത്രയും നാള്‍ മ്യൂസിക്‌ റിയാലിറ്റി ഷോകളെ കുറ്റം പറഞ്ഞ്‌ നടന്നിരുന്ന നമ്മുടെ പ്രിയ ഗായകന്‍ യേശുദാസ്‌ ഒരു പ്രമുഖ ചാനലിന്റെ മ്യൂസിക്‌ റിയാലിറ്റി ഷോയില്‍ സെലിബ്രിറ്റി ഗസ്‌റ്റായി വന്നതില്‍ ആര്‍ക്കും ആശയക്കുഴപ്പം തോന്നിയേക്കാം. പാട്ടുകാരന്‍ ഭിക്ഷ യാചിക്കും പോലെ എസ്‌.എം.എസ്‌ യാചിക്കരുത്‌, പാട്ടുകാരന്‌ ആത്മാഭിമാനം വേണം, പാട്ടുപാടുന്നവര്‍ തുള്ളരുത്‌ എന്നെല്ലാം ചാനലുകളിലെ റിയാലിറ്റി ഷോകളെയും അതില്‍ പങ്കെടുക്കുന്നവരെയും വിമര്‍ശിച്ചു നടന്നിരുന്ന നമ്മുടെ പ്രിയ ഗായകന്‍ എങ്ങനെ അവരുടെ വലയില്‍ വീണു എന്ന്‌ അന്വേഷിക്കുമ്പോഴാണ്‌ എല്ലാം പണത്തിന്റെ 'പവറല്ലേ' എന്ന തോന്നല്‍ ശക്‌തമാവുന്നത്‌.

ഗായകന്റെ ആലാപനത്തിന്റെ അന്‍പതാം വര്‍ഷത്തിന്റെ ആഘോഷമുള്‍പ്പടെ എല്ലാം കൂടി ഒരു വന്‍ തുക കൊടുത്ത്‌ ചാനല്‍ വിലയ്‌ക്കു വാങ്ങുകയായിരുന്നത്രെ. മ്യൂസിക്‌ റിയാലിറ്റി ഷോയുടെ അഞ്ചാം ഗ്രാന്‍ഡ്‌ ഫിനാലെ നടക്കുമ്പോള്‍ ഗായകനെ രാത്രി പന്ത്രണ്ടു മണി വരെ വേദിയില്‍ ഇരുത്തുന്നതിലും ചാനലിന്‌ സാധിച്ചു. ജൂറിമാര്‍ വിധി പറയും മുന്‍പേ ഒരു ഫൈനലിസ്‌റ്റിനെ പുകഴ്‌ത്തിക്കൊണ്ട്‌ എഴുന്നേറ്റ്‌ നിന്ന്‌ കൈയ്യടിച്ച ഗായകന്‍ എസ്‌.എം.എസില്‍ പിന്നിലായിരുന്ന ഗായികയെ മുന്നിലെത്തിക്കുകയും ചെയ്‌തു!

മാറിയുടുക്കാന്‍ വസ്‌ത്രമില്ലാതിരുന്നതിനാല്‍ വെള്ള നിറം ഉപയോഗിച്ചതും, ചെമ്പൈയുടെ കാര്‍ഷെഡില്‍ ഉറങ്ങിയതും, ഡ്രൈവറായ സുഹൃത്തു നല്‌കിയ പതിനാറു രൂപയും കൊണ്ട്‌ മദ്രാസിനു പോയതുമൊക്കെ നാഴികയ്‌ക്ക് നാല്‌പതുവട്ടം ക്യാമറകള്‍ക്കു മുന്നിലും പത്രക്കാരോടുമെല്ലാം ഗായകന്‍ പറയാറുണ്ട്‌. എന്നാലിന്ന്‌ യേശുദാസ്‌ ഏറ്റവും മികച്ച ഗായകന്‍ മാത്രമല്ല മികച്ച ബിസിനസുകാരന്‍ കൂടിയാണ്‌ എന്നാണോ ഈ അണിയറക്കഥകള്‍ വ്യക്‌തമാക്കുന്നത്‌?
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Filim News ...Latest Updates.... - Page 7 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 7 EmptyThu Dec 08, 2011 1:46 pm

menon wrote:
സൂര്യ മുംബൈ പോലീസില്‍

[You must be registered and logged in to see this image.]

ഡേറ്റ്‌ പ്രശ്‌നം മൂലം 'മുംബൈ പോലീസി'ല്‍ നിന്ന്‌ പൃഥ്വി പുറത്തായതോടെ ആ സ്‌ഥാനത്ത്‌ ശക്‌തനായ ഒരു പുതുമുഖ നായക നടനെ കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലായിരുന്നു സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്‌. എന്നാല്‍, പകരക്കാരനെ അന്വേഷിച്ചുളള റോഷന്റെ അന്വേഷണം തമിഴിലെ യംഗ്‌ സൂപ്പര്‍ സ്‌റ്റാര്‍ സൂര്യയിലെത്തി നില്‍ക്കുകയാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

'മുംബൈ പോലീസി'ലൂടെ സൂര്യയെ മലയാളത്തില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണത്രെ റോഷന്‍. സൂര്യയ്‌ക്കാണെങ്കില്‍ കേരളത്തിലും നിറയെ ആരാധകരുണ്ട്‌. അതുകൊണ്ടുതന്നെ ഒരു പുതുമുഖത്തെ നായകനാക്കുന്നതില്‍ നിന്നും വ്യത്യസ്‌തമായി സിനിമയ്‌ക്ക് മിനിമം ഗ്യാരണ്ടി ഉറപ്പാക്കാം. തമിഴില്‍ കൈയ്യടി നേടിയ നിരവധി പോലീസ്‌ കഥാപാത്രങ്ങള്‍ ചെയ്‌തുള്ള പരിചയവും സൂര്യയ്‌ക്കുണ്ട്‌.

സൂര്യക്ക്‌ പൃഥ്വിയെക്കാളും പ്രായം കൂടുതലാണെങ്കിലും ചെറുപ്പത്തിന്റെ ഗ്ലാമര്‍ ഒട്ടും കുറവല്ല. 'മുബൈ പോലീസി'ലെ നായക കഥാപാത്രം ചെറുപ്പത്തിന്റെ ചോരത്തിളപ്പുള്ള ഒരു പോലീസ്‌ ഓഫീസറുടേതാണ്‌. അതു കൊണ്ടു തന്നെ ഈ കഥാപാത്രത്തിന്‌ സൂര്യ അനുയോജ്യനായിരിക്കും.

മലയാളത്തില്‍ ഒരു മികച്ച പ്രൊജക്‌ടിന്റെ ഭാഗമാകണമെന്ന ആഗ്രഹം ഏറെക്കാലമായി മനസ്സില്‍ സൂക്ഷിക്കുന്ന നടനാണ്‌ സൂര്യ. 'മുംബൈ പോലീസി'ലൂടെ സൂര്യയുടെ ആ ചിരകാല മോഹം സാക്ഷാത്‌കരിക്കപ്പെടും. സൂര്യയെ മലയാളത്തില്‍ അവതരിപ്പിക്കുന്നതിലൂടെ തനിക്ക്‌ പൃഥ്വിയോട്‌ മധുരതരമായി പ്രതികാരം ചെയ്യാം എന്നായിരിക്കും റോഷന്റെ കണക്കുകൂട്ടല്‍


hm..........

ippo varum


vadakkottu nokkiyirunnnaaal mathi roshan
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Filim News ...Latest Updates.... - Page 7 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 7 EmptyThu Dec 08, 2011 1:48 pm

mangalasseri wrote:
പവനായി ശവമാകാതെ തിരിച്ചുവരുന്നു


[You must be registered and logged in to see this image.]


മദ്രാസ് പട്ടണത്തെ കിടുകിടാ വിറപ്പിച്ച അനന്തന്‍ നമ്പ്യാരെന്ന അധോലോകനായകന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത പവനായിയെ ഓര്‍മ്മയില്ലേ? ലുക്ക് മിസ്റ്റര്‍, ഐ ആം നോട്ട് എ അലവലാതി. ഐ ആം പവനായി. എ റിയല്‍ പ്രൊഫഷണല്‍- മലപ്പുറം കത്തി മുതല്‍ അള്‍ട്ര മോഡേണ്‍ മെഷീന്‍ ഗണ്‍ വരെ ആയുധശേഖരത്തിലുള്ള പവനായിയെ പ്രേക്ഷകര്‍ മറന്നിട്ടുണ്ടാവില്ല.

തമിഴ്‌നാട് സിഐഡികളായ ദാസനും വിജയനും അതിസാഹസികമായി കൊലപ്പെടുത്തിയപ്പോള്‍ പവനായി ശവമായെന്നൊരു ശൈലി പോലും മലയാളത്തില്‍ രൂപം കൊണ്ടു. ദാസനും വിജയനും കാരണം മാനം പോയ ആ പാവം പ്രൊഫഷണല്‍ കില്ലറെ മടക്കിക്കൊണ്ടു വരാനുള്ള ശ്രമത്തിലാണ് മലയാളത്തിന്റെ സ്വന്തം ക്യാപ്റ്റന്‍ രാജു.

'പവനായി 916' എന്നു പേരിട്ട ചിത്രത്തിന്റെ തിരക്കഥയെല്ലാം പൂര്‍ത്തിയായെന്ന് പറയുന്നത് ക്യാപ്റ്റന്‍ തന്നെയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിയ്ക്കാന്‍ കഴിയുമെന്നാണ് നടന്റെ പ്രതീക്ഷ. ഒരു പ്രമുഖ മലയാള പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ക്യാപ്റ്റന്‍ ഇക്കാര്യം അറിയിച്ചിരിയ്ക്കുന്നത്. ഈ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

എം ടി തിരക്കഥയെഴുതി ഹരിഹരന്‍ സംവിധാനംചെയ്യുന്ന 'രണ്ടാമൂഴത്തില്‍ തനിയ്‌ക്കൊരു ഗംഭീര വേഷം ലഭിയ്ക്കുമെന്നൊരു ശുഭപ്രതീക്ഷയും ക്യാപ്റ്റനുണ്ട്.


another crap(angine aaavaane vazhiyullu)
Back to top Go down
thambi
Active member
Active member
thambi


Posts : 244
Points : 270
Reputation : 1
Join date : 2010-01-17
Location : kothamangalam

Filim News ...Latest Updates.... - Page 7 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 7 EmptyMon Dec 12, 2011 2:46 am

മുല്ലപ്പെരിയാര്‍: മേജര്‍ രവി കായലില്‍ ചാടുന്നു!!

[You must be registered and logged in to see this image.]

പട്ടാള പടങ്ങളെടുത്ത് ജനത്തെ ഞെട്ടിച്ച സംവിധായകന്‍ മേജര്‍ രവി കൊച്ചിയിലെ വെണ്ടുരുത്തി പാലത്തിന് മുകളില്‍ നിന്ന് ചാടാനൊരുങ്ങുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അധികാരികളുടെ കണ്ണുതുറിപ്പിയ്ക്കുകയെന്ന ഉദ്ദേശത്തോടെയാണ് മേജര്‍ ഈ സാഹസത്തിനൊരുങ്ങുന്നത്.

അണ പൊട്ടിയാലുള്ള വെള്ളപ്പാച്ചിലില്‍ നിന്ന് രക്ഷപ്പെടാന്‍ പരിശീലിയ്ക്കുക മാത്രമാണ് മലയാളിയുടെ മുന്നിലുള്ള പോംവഴിയെന്ന് വെളിവാക്കാനും കൂടിയാണ് സംവിധായകന്‍ അപകടം പതിയിരിക്കുന്ന കൃത്യത്തിന് തുനിയുന്നത്.

മുന്‍ പട്ടാളക്കാരന്‍ എന്ന നിലയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പൊതുജനത്തിന് മാതൃകയും ധൈര്യവും നല്‍കാന്‍ അടിയൊഴുക്കുള്ള കായലിലേക്ക് ചാടിയുള്ള ഷോ കൊണ്ട് കഴിയുമെന്നും അദ്ദേഹം കരുതുന്നു.
മൂന്നോ നാലോ ഡമ്മികള്‍ കായലിലേക്കിട്ട് പുറകെ ചാടി അവയെ വീണ്ടെടുക്കുക എന്നതാണ് പ്രതീകാത്മക രക്ഷപ്പെടുത്തലിലെ പ്രധാന ഐറ്റം.കായലിലേക്ക് ചാടിയ ശേഷം ഒരു കിലോമീറ്റര്‍ നീന്തുമെന്നും സംവിധായകന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കായല്‍ച്ചാട്ടത്തിന് സിനിമ മേഖലയില്‍ ഉള്ളവരുടെ തല്‍സമയ സാന്നിധ്യവും പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയുടെ തിയതി ഒരാഴ്ചക്കകം പൊതു ജനങ്ങളോട് പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം ഇക്കാര്യം പ്രഖ്യാപിച്ച് പ്രസിദ്ധീകരിച്ച പോസ്റ്റിനു ഫേസ് ബുക്കില്‍ ഒട്ടേറെപ്പേര്‍ പിന്തുണയുമായി എത്തിയിട്ടുണ്ട്.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Filim News ...Latest Updates.... - Page 7 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 7 EmptyMon Dec 12, 2011 7:10 pm

appo sathyamaayittum ingerkku VATTAAANO????????????
Back to top Go down
sanjeev
Active member
Active member
sanjeev


Posts : 204
Points : 256
Reputation : 0
Join date : 2010-02-09

Filim News ...Latest Updates.... - Page 7 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 7 EmptyTue Dec 13, 2011 6:26 am

മണിരത്നം ചിത്രത്തില്‍ ലാല്‍!

[You must be registered and logged in to see this image.]


മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടനും സംവിധായകനുമായ ലാല്‍ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മണിരത്നത്തിന്‍റെ ‘പൂക്കടൈ’ എന്ന ലവ് സ്റ്റോറിയിലാണ് ലാല്‍ അഭിനയിക്കുന്നത്.

തമിഴ് നടന്‍ കാര്‍ത്തിക്കിന്‍റെ മകന്‍ ഗൌതം, പഴയകാലനായിക രാധയുടെ മകള്‍ തുളസി എന്നിവരാണ് ‘പൂക്കടൈ’യിലെ ജോഡി. തുളസിയുടെ പിതാവിന്‍റെ വേഷത്തിലാണ് ലാല്‍ എത്തുന്നതെന്നാണ് സൂചന. അല്‍പ്പം വില്ലത്തരം കലര്‍ന്ന കഥാപാത്രമാണത്രെ ഇത്.

ലാല്‍ ഇപ്പോള്‍ ‘കോബ്ര’ എന്ന ഇനിമയുടെ സംവിധാനത്തിരക്കിലാണ്. ഇതിനിടയില്‍ മണിരത്നം ചിത്രത്തില്‍ അഭിനയിക്കാന്‍ സമയം കിട്ടുമോ എന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ മണിരത്നം പ്രൊജക്ടിന്‍റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ വൈകും എന്നതിനാല്‍ ലാലിന് ഈ പ്രൊജക്ടിന്‍റെ ഭാഗമാകാനുള്ള ഭാഗ്യം ലഭിക്കുകയായിരുന്നു.

തമിഴകത്തിന് അപരിചിതനല്ല ലാല്‍. ചണ്ടക്കോഴി, ദീപാവലി, ഓരം ‌പോ തുടങ്ങിയ സിനിമകളിലൂടെ തമിഴ് സിനിമയില്‍ ശക്തമായ സാന്നിധ്യം ലാല്‍ അറിയിച്ചിട്ടുണ്ട്. എന്തായാലും മണിരത്നം പ്രൊജക്ടിലൂടെ ലാല്‍ തെന്നിന്ത്യ മുഴുവന്‍ അംഗീകാരം ലഭിക്കുന്ന നടനായി മാറുമെന്ന് പ്രതീക്ഷിക്കാം.
Back to top Go down
vettukuzhi
Active member
Active member
vettukuzhi


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

Filim News ...Latest Updates.... - Page 7 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 7 EmptyWed Dec 14, 2011 5:06 pm

അഴീക്കോടിന്‌ കൈതപ്രത്തിന്റെ സംഗീതസാന്ത്വനം

[You must be registered and logged in to see this image.]


തൃശൂര്‍: രോഗശയ്യയില്‍ കഴിയുന്ന ഡോ. സുകുമാര്‍ അഴീക്കോടിനു കവിയും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സംഗീതസാന്ത്വനം. ഇന്നലെ ഉച്ചകഴിഞ്ഞ്‌ തൃശൂര്‍ അമല ആശുപത്രിയില്‍ അഴീക്കോടിനെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണു കൈതപ്രം സംഗീതാമൃതം പകര്‍ന്നത്‌.

വേദനയനുഭവിക്കുന്ന രോഗികള്‍ക്കു മ്യൂസിക്‌ തെറാപ്പി പരീക്ഷിച്ചു വിജയംവരിച്ച കൈതപ്രത്തിനൊപ്പമുള്ള നിമിഷങ്ങള്‍ ഉന്മേഷംപകര്‍ന്നതായി അഴീക്കോട്‌ പറഞ്ഞു. ഇന്നലെ ഉച്ചതിരിഞ്ഞ്‌ രണ്ടരയോടെയാണു കൈതപ്രം അഴീക്കോടിനെ സന്ദര്‍ശിച്ചത്‌.

സിനിമാപ്പാട്ടുകളും ശാസ്‌ത്രീയ സംഗീതവുമായി ഒരുമണിക്കൂറോളം അദ്ദേഹം ആശുപത്രി കിടയ്‌ക്കക്കരുകില്‍ ചെലവഴിച്ചു. കളിവീടുറങ്ങിയല്ലോ, ഏകാന്ത പഥികന്‍ ഞാന്‍, കരുണ ചെയ്‌വാനെന്തു താമസം... തുടങ്ങി ആറോളം ഗാനങ്ങളാണ്‌ ആലപിച്ചത്‌. പാട്ടുകള്‍ ഏറെ ആസ്വദിച്ചതായി അഴീക്കോട്‌ പറഞ്ഞു. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കൈതപ്രത്തോട്‌ അഴീക്കോടിന്റെ അഭ്യര്‍ഥന, വീണ്ടും വരണം.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ അമല ആശുപത്രിയില്‍ എത്തി ഡോ. സുകുമാര്‍ അഴീക്കോടിനെ സന്ദര്‍ശിച്ചു. അഴീക്കോടിന്റെ രോഗവിവരത്തെക്കുറിച്ച്‌ അദ്ദേഹം ഡോക്‌ടര്‍മാരോട്‌ ആരാഞ്ഞു. മഹാരാഷ്‌ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍, മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍, മേധാപട്‌കര്‍, മുന്‍മന്ത്രി തോമസ്‌ ഐസക്‌, കോണ്‍ഗ്രസ്‌ എസ്‌ നേതാവ്‌ കടന്നപ്പള്ളി രാമചന്ദ്രന്‍, ആര്‍ച്ചു ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, ജേക്കബ്‌ തുങ്കുഴി, എഴുത്തുകാരായ കെ.എല്‍. മോഹനവര്‍മ്മ, ചെമ്മനംചാക്കോ, എ.സി. ജോസ്‌ എം.പി., നാടകരചയിതാവ്‌ സി.എല്‍. ജോസ്‌, ഡോ. സി.കെ. രാമചന്ദ്രന്‍ തുടങ്ങിയവരും ഇന്നലെ അഴീക്കോടിനെ സന്ദര്‍ശിച്ചു. അഴീക്കോടിന്റെ അരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി ആശുപത്രിയധികൃതര്‍ അറിയിച്ചു
Back to top Go down
thalathil dineshan
Active member
Active member
thalathil dineshan


Posts : 189
Points : 205
Reputation : 0
Join date : 2010-05-02
Age : 50
Location : Mumbai

Filim News ...Latest Updates.... - Page 7 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 7 EmptyThu Dec 15, 2011 1:39 am

അഴീക്കോട്-അമ്മ കേസും ഒത്തുതീര്‍പ്പാകുന്നു

[You must be registered and logged in to see this image.]


തൃശ്ശൂര്‍: നടന്‍ മോഹന്‍ലാലിനെതിരെ നല്‍കിയ കേസ് ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് പിന്‍വലിച്ചതിന് പിന്നാലെ അദ്ദേഹവും താരസംഘടനയായ അമ്മയും തമ്മിലുള്ള കേസും ഒത്തുതീര്‍പ്പാകുന്നു. അമ്മയുടെ ഭാരവാഹിയും സിനിമ മന്ത്രിയുമായി കെബി ഗണേഷ് കുമാര്‍ ചൊവ്വാഴ്ച ആശുപത്രിയിലെത്തി അഴീക്കോടിനെ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.

അമ്മയുടെ അടിയന്തരയോഗം ചേര്‍ന്ന് കേസ് രാജിയാകുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന. കാരിക്കേച്ചര്‍ കലാകാരനായ ജയരാജ് വാര്യരുമായി മന്ത്രി ഗണേഷ്‌കുമാര്‍ ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. തുടര്‍ന്ന് 'അമ്മ'യുടെ സെക്രട്ടറി ഇടവേള ബാബുവുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ബാബു ജയരാജ് വാര്യരെ വിളിച്ച് ഇക്കാര്യം സംസാരിച്ചു.

തിലകനും അമ്മയും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെട്ട അഴീക്കോട് സംഘടനയിലെ പ്രവര്‍ത്തകരെ ആക്ഷേപിക്കുന്നുവെന്ന് പരാതിപ്പെട്ടാണ് സംഘടനയുടെ സെക്രട്ടറി ഇടവേള ബാബു കേസ് കൊടുത്തത്.

തിരുവനന്തപുരം കോടതിയിലാണ് കേസ്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് ഇടവേള ബാബു കോടതിയില്‍ ഹാജരായിരുന്നു. അഴീക്കോട് മോഹന്‍ലാലിനെതിരെ കൊടുത്ത കേസ് കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ സംസാരിച്ചതിന് പിന്നാലെ ഒത്തുതീര്‍പ്പായിരുന്നു.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Filim News ...Latest Updates.... - Page 7 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 7 EmptyThu Dec 15, 2011 9:05 am

ingine parasparam samsaaarikkumbo ellaa prashnangalum theeerumo?




athu kollaallo
Back to top Go down
neelakandan
Active member
Active member
neelakandan


Posts : 138
Points : 147
Reputation : 0
Join date : 2010-04-03
Age : 44
Location : Tvm...

Filim News ...Latest Updates.... - Page 7 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 7 EmptySat Dec 17, 2011 10:16 pm

നടി ശ്രുതിയ്ക്ക് വിവാഹമോചനം

[You must be registered and logged in to see this image.]

വെള്ളിത്തിരയിലെ ഒരു താരദാമ്പത്യത്തിന് കൂടി വിരാമം. മൂന്ന് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കന്നഡ സംവിധായകന്‍ എസ്. മഹേന്ദറും തെന്നിന്ത്യന്‍ നടി ശ്രുതിയുമാണ് വിവാഹമോചിതരായത്. ബാംഗ്ലൂര്‍ കുടുംബകോടതി വിധിപ്രകാരം പത്ത് വയസ്സുള്ള മകള്‍ ഗൗരി ശ്രുതിയുടെ സംരക്ഷണയില്‍ കഴിയും.

കര്‍ണാടക വനിതാ ശിശുക്ഷേമ വകുപ്പ് ചെയര്‍പഴ്‌സണ്‍കൂടിയായ ശ്രുതിയ്ക്കും മകള്‍ക്കും താമസിയ്ക്കാന്‍ ബാംഗ്ലൂര്‍ നഗരത്തില്‍ 2,000 ചതുരശ്ര അടിയില്‍ കുറയാത്ത വീട് നല്‍കണമെന്ന് മഹേന്ദര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മലയാളടക്കമുള്ള വിവിധ തെന്നിന്ത്യന്‍ ഭാഷകളിലായി 130 സിനിമകളില്‍ നായികാവേഷത്തില്‍ തിളങ്ങിയ ശ്രുതിയും കന്നടയിലെ ഭാരതിരാജ എന്ന വിശേഷണമുള്ള മഹേന്ദറും 1998ലാണ് വിവാഹിതരായത്. വെള്ളിത്തിരയില്‍ പതിവായി സംഭവിയ്ക്കാറുള്ള പ്രണയത്തിനൊടുവില്‍ പുരി ജഗനാഥ ക്ഷേത്രത്തില്‍വെച്ചാണ് ഇവരൊന്നായത്.

ആറ് വര്‍ഷത്തിന് ശേഷം ഇവരുടെ ദാമ്പത്യത്തില്‍ വിള്ളലുകള്‍ വീണു. 2009 ജൂണില്‍ ഇരുവരും ചേര്‍ന്ന് കുടുംബകോടതിയില്‍ വിവാഹ മോചനം തേടി ഹര്‍ജി ഫയല്‍ ചെയ്തപ്പോള്‍ കര്‍ണാടകയില്‍ അത് വലിയ ചര്‍ച്ചയായി മാറി. മകളുടെ സംരക്ഷണത്തെച്ചൊല്ലി നിയമനടപടികള്‍ നീണ്ടതാണ് ദമ്പതിമാരുടെ വിവാഹമോചനം വൈകിച്ചത്.

സിനിമയ്ക്ക് പുറമെ കര്‍ണാടക രാഷ്ട്രീയത്തിലും ഇവര്‍ സജീവമാണ്. കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയത്തിലെത്തിയ മഹേന്ദര്‍ 2001ലെ തിരഞ്ഞെടുപ്പില്‍ മൈസൂരിലെ കൊല്ലഗല്‍ നിയമസഭാമണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പിന്നീട്, ദമ്പതിമാര്‍ ബിജെപിയിലേക്ക് കളംമാറിച്ചവുട്ടി. തിരഞ്ഞെടുപ്പ് വേദികളില്‍ ബിജെപിയുടെ തിളങ്ങുന്ന മുഖമായി മാറിയ ശ്രുതിയെ സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് ചെയര്‍പഴ്‌സണ്‍ പദത്തില്‍ അവരോധിയ്ക്കാന്‍ പാര്‍ട്ടിയ്ക്ക് അധികമാലോചിയ്ക്കേണ്ടി വന്നില്ല.

'ഒരാള്‍ മാത്രം' എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായും ജയറാമിന്റെ നായികയായി 'കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍' എന്ന ചിത്രത്തിലുടെയും മലയാളി പ്രേക്ഷകര്‍ക്ക് ശ്രുതി പരിചിതയായിരുന്നു
Back to top Go down
nishpakshan
Active member
Active member
nishpakshan


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

Filim News ...Latest Updates.... - Page 7 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 7 EmptyWed Dec 21, 2011 3:49 am

മലയാള സിനിമയില്‍ അമല നല്ല കുട്ടി

[You must be registered and logged in to see this image.]

അന്യഭാഷാ ചിത്രങ്ങളില്‍ പരിധിയില്ലാതെ ശരീരപ്രദര്‍ശനം നടത്തുന്ന ചില നടിമാര്‍ മലയാളത്തിലെത്തിയാല്‍ പിന്നെ നല്ല കുട്ടികളാണ്.

മലയാളത്തില്‍ നായികാ പ്രാധാന്യമുള്ള വേഷങ്ങള്‍ കിട്ടിയാല്‍ മാത്രമേ തങ്ങള്‍ അഭിനയിക്കൂ എന്നാണ് ഇവരില്‍ പലരുടേയും നിലപാട്. മലയാളി പ്രേക്ഷകര്‍ ഗ്ലാമര്‍ നായികമാരെ അംഗീകരിയ്ക്കുവാന്‍ മടിയ്ക്കുന്നതാണ് ഇതിന് കാരണം.

തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ ഗ്ലാമര്‍ പ്രദര്‍ശനത്തിന് മടി കാണിയ്ക്കാത്ത പ്രിയാമണി മലയാളത്തില്‍ ഗ്ലാമറസ് റോളുകള്‍ ചെയ്യാന്‍ തനിയ്ക്ക് താത്പര്യമില്ലെന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു.

മലയാള സിനിമ തനിയ്ക്ക് നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ചുവെന്നും അവിടെ നിന്ന് ഇനി നായികാ പ്രാധാന്യമുള്ള വേഷം ലഭിച്ചാല്‍ മാത്രമേ അഭിനയിക്കൂവെന്നായിരുന്നു പ്രിയയുടെ പ്രതികരണം.

മൈനപ്പെണ്ണ് അമല പോളും പ്രിയാമണിയുടെ പാത പിന്തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ്. തമിഴിലും തെലുങ്കിലും താന്‍ ഗ്ലാമര്‍ പ്രദര്‍ശനത്തിന് തയ്യാറാണെങ്കിലും മലയാളത്തില്‍ ശരീരപ്രദര്‍ശനം നടത്താനില്ലെന്നാണത്രേ അമലയുടെ നയം.

മലയാളത്തില്‍ വളരെ ശക്തമായ ഒരു നായികാ കഥാപാത്രത്തെ അവതരിപ്പിക്കണമെന്നാണ് എന്റെ മോഹം. അതുകൊണ്ടു തന്നെ മലയാളത്തില്‍ ഒരു സിനിമ തിരഞ്ഞെടുക്കുന്നതിന് മുന്‍പ് ഞാന്‍ രണ്ടു വട്ടം ആലോചിയ്ക്കും. എന്നാല്‍ തമിഴിലും തെലുങ്കിലും ഗ്ലാമര്‍ റോളുകള്‍ ചെയ്യാന്‍ എനിയ്ക്ക് മടിയില്ല-അമല പറയുന്നു.
Back to top Go down
smitha
Active member
Active member
smitha


Posts : 207
Points : 250
Reputation : 0
Join date : 2010-03-11
Location : Aluva

Filim News ...Latest Updates.... - Page 7 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 7 EmptyWed Dec 21, 2011 4:02 am

ചാണ്ടിയും ലാലും കളത്തിലിറങ്ങുന്നു


[You must be registered and logged in to see this image.]


കൊച്ചി: കലൂര്‍‌സ്റ്റേഡിയം തീപാറുന്നൊരു ക്രിക്കറ്റ് മത്സരത്തിനായി ഒരുങ്ങുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്‌ല ടീമും നടന്‍ മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ടൂമുമാണ് ഡിസംബര്‍ 27ന് ഇവിടെ ഏറ്റുമുട്ടുന്നത്.

ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് ഈ സൗഹൃദമത്സരം സംഘടിപ്പിക്കുന്നത്. മോഹന്‍ലാല്‍ ക്യാപ്ടനായുള്ള കേരള സ്‌ട്രൈക്കേഴ്‌സില്‍ നടിമാരുള്‍പ്പടെ അണിനിരക്കും.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കേരള ലെജന്റ്‌സില്‍ മന്ത്രിമാരും പ്രതിപക്ഷത്തെ നേതാക്കളും വാണിജ്യപ്രമുഖരും മാധ്യമപ്രവര്‍ത്തകരും കലാകാരന്മാരുമുണ്ടാകും.

ചലച്ചിത്രതാരങ്ങളുടെ സംഘടനയായ 'അമ്മ'യും കേരള ക്രിക്കറ്റ് അസോസിയേഷനുമാണ് ഗ്രാന്‍ഡ് കേരള ടി ട്വന്റി സെലിബ്രിറ്റി ക്രിക്കറ്റ് ഹംഗാമ 2011 സംഘടിപ്പിക്കുന്നത്.

മത്സരങ്ങള്‍ വീക്ഷിക്കാന്‍ 100, 200, 500, 1000 എന്നീ നിരക്കുകളില്‍ പ്രവേശന ടിക്കറ്റുകള്‍ സൗത്ത്ഇന്ത്യന്‍ ബാങ്കിന്റെ ശാഖകളിലൂടെ ഉടന്‍ തന്നെ വിതരണം ആരംഭിക്കും.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Filim News ...Latest Updates.... - Page 7 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 7 EmptyWed Dec 21, 2011 8:43 am

nishpakshan wrote:
മലയാള സിനിമയില്‍ അമല നല്ല കുട്ടി

[You must be registered and logged in to see this image.]

അന്യഭാഷാ ചിത്രങ്ങളില്‍ പരിധിയില്ലാതെ ശരീരപ്രദര്‍ശനം നടത്തുന്ന ചില നടിമാര്‍ മലയാളത്തിലെത്തിയാല്‍ പിന്നെ നല്ല കുട്ടികളാണ്.

മലയാളത്തില്‍ നായികാ പ്രാധാന്യമുള്ള വേഷങ്ങള്‍ കിട്ടിയാല്‍ മാത്രമേ തങ്ങള്‍ അഭിനയിക്കൂ എന്നാണ് ഇവരില്‍ പലരുടേയും നിലപാട്. മലയാളി പ്രേക്ഷകര്‍ ഗ്ലാമര്‍ നായികമാരെ അംഗീകരിയ്ക്കുവാന്‍ മടിയ്ക്കുന്നതാണ് ഇതിന് കാരണം.

തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ ഗ്ലാമര്‍ പ്രദര്‍ശനത്തിന് മടി കാണിയ്ക്കാത്ത പ്രിയാമണി മലയാളത്തില്‍ ഗ്ലാമറസ് റോളുകള്‍ ചെയ്യാന്‍ തനിയ്ക്ക് താത്പര്യമില്ലെന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു.

മലയാള സിനിമ തനിയ്ക്ക് നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ചുവെന്നും അവിടെ നിന്ന് ഇനി നായികാ പ്രാധാന്യമുള്ള വേഷം ലഭിച്ചാല്‍ മാത്രമേ അഭിനയിക്കൂവെന്നായിരുന്നു പ്രിയയുടെ പ്രതികരണം.

മൈനപ്പെണ്ണ് അമല പോളും പ്രിയാമണിയുടെ പാത പിന്തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ്. തമിഴിലും തെലുങ്കിലും താന്‍ ഗ്ലാമര്‍ പ്രദര്‍ശനത്തിന് തയ്യാറാണെങ്കിലും മലയാളത്തില്‍ ശരീരപ്രദര്‍ശനം നടത്താനില്ലെന്നാണത്രേ അമലയുടെ നയം.

മലയാളത്തില്‍ വളരെ ശക്തമായ ഒരു നായികാ കഥാപാത്രത്തെ അവതരിപ്പിക്കണമെന്നാണ് എന്റെ മോഹം. അതുകൊണ്ടു തന്നെ മലയാളത്തില്‍ ഒരു സിനിമ തിരഞ്ഞെടുക്കുന്നതിന് മുന്‍പ് ഞാന്‍ രണ്ടു വട്ടം ആലോചിയ്ക്കും. എന്നാല്‍ തമിഴിലും തെലുങ്കിലും ഗ്ലാമര്‍ റോളുകള്‍ ചെയ്യാന്‍ എനിയ്ക്ക് മടിയില്ല-അമല പറയുന്നു.

ahankaaramundennu parayukayeeeyilla..
Back to top Go down
baasha
Active member
Active member
baasha


Posts : 107
Points : 117
Reputation : 0
Join date : 2011-01-19
Location : Salem

Filim News ...Latest Updates.... - Page 7 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 7 EmptyFri Dec 23, 2011 3:25 am

smitha wrote:
ചാണ്ടിയും ലാലും കളത്തിലിറങ്ങുന്നു


[You must be registered and logged in to see this image.]


കൊച്ചി: കലൂര്‍‌സ്റ്റേഡിയം തീപാറുന്നൊരു ക്രിക്കറ്റ് മത്സരത്തിനായി ഒരുങ്ങുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്‌ല ടീമും നടന്‍ മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ടൂമുമാണ് ഡിസംബര്‍ 27ന് ഇവിടെ ഏറ്റുമുട്ടുന്നത്.

ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് ഈ സൗഹൃദമത്സരം സംഘടിപ്പിക്കുന്നത്. മോഹന്‍ലാല്‍ ക്യാപ്ടനായുള്ള കേരള സ്‌ട്രൈക്കേഴ്‌സില്‍ നടിമാരുള്‍പ്പടെ അണിനിരക്കും.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കേരള ലെജന്റ്‌സില്‍ മന്ത്രിമാരും പ്രതിപക്ഷത്തെ നേതാക്കളും വാണിജ്യപ്രമുഖരും മാധ്യമപ്രവര്‍ത്തകരും കലാകാരന്മാരുമുണ്ടാകും.

ചലച്ചിത്രതാരങ്ങളുടെ സംഘടനയായ 'അമ്മ'യും കേരള ക്രിക്കറ്റ് അസോസിയേഷനുമാണ് ഗ്രാന്‍ഡ് കേരള ടി ട്വന്റി സെലിബ്രിറ്റി ക്രിക്കറ്റ് ഹംഗാമ 2011 സംഘടിപ്പിക്കുന്നത്.

മത്സരങ്ങള്‍ വീക്ഷിക്കാന്‍ 100, 200, 500, 1000 എന്നീ നിരക്കുകളില്‍ പ്രവേശന ടിക്കറ്റുകള്‍ സൗത്ത്ഇന്ത്യന്‍ ബാങ്കിന്റെ ശാഖകളിലൂടെ ഉടന്‍ തന്നെ വിതരണം ആരംഭിക്കും.


nannayirikkum...
Back to top Go down
Sponsored content





Filim News ...Latest Updates.... - Page 7 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 7 Empty

Back to top Go down
 
Filim News ...Latest Updates....
Back to top 
Page 7 of 9Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9  Next
 Similar topics
-
» Filim News ...Latest Updates....
» film news latest updates....
» Tamil Film News --- LATEST UPDATES

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: