| Filim News ...Latest Updates.... | |
|
+41mangalasseri nair achayan narendrannair thambi thalathil dineshan saivar meeshamadhavan thanthonni manzoor vikalan baasha kiwi avatar balagolapan MANNADIYAR willy thankan sanjeev vettukuzhi dilipfan neelakandan Alexander manikandan machan bharathchandran shyam innachan mohan smitha menon suku appukuttan devan manavalan kannan nair M.R.P mancheri majeed nishpakshan roshanpeter naayakan 45 posters |
|
Author | Message |
---|
manikandan New Member
Posts : 85 Points : 87 Reputation : 0 Join date : 2010-03-29 Age : 37 Location : Wayanad<----->Ernakulam
| Subject: Re: Filim News ...Latest Updates.... Mon May 02, 2011 2:52 pm | |
| ഗദ്ദാമയ്ക്ക് ഗള്‍ഫില്‍ വിലക്ക് [You must be registered and logged in to see this image.] കാവ്യ മാധവനെ കേന്ദ്ര കഥാപാത്രമാക്കി കമല്‍ ഒരുക്കിയ ഗദ്ദാമയ്ക്ക് ഗള്‍ഫില്‍ വിലക്ക്. ഗള്‍ഫിലെ വീട്ടുവേലക്കായി വരുന്ന ഗദ്ദാമമാരുടെ ജീവിതം പ്രമേയമാക്കിയ ചിത്രത്തിലെ ചിലരംഗങ്ങള്‍ അറബ് ജീവിതത്തെ ഇകഴ്ത്തിക്കാട്ടുന്നുവെന്ന കാരണത്തിലാണ് വിലക്ക്.
അബുദാബിയിലെ സെന്‍സര്‍ ബോര്‍ഡാണ് ചിത്രത്തിന് ആദ്യം വിലക്ക് പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഒമാന്‍, ബഹ്‌റിന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളും വിലക്കി. ചിത്രം കേരളത്തില്‍ റിലീസ് ചെയ്തതിന് മൂന്നാഴ്ചയ്ക്ക് ശേഷമാണ് നിയമപരമായ വിദേശപ്രദര്‍ശന അനുമതിയ്ക്കായി നിര്‍മാതാക്കള്‍ യുഎഇ സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചത്.
ചിത്രം കണ്ട സെന്‍സര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ അറബ് സാമൂഹിക ജീവിതത്തെ ഇകഴ്ത്തിക്കാട്ടുന്ന രീതിയിലാണ് സിനിമ ചിത്രീകരിച്ചതെന്ന് കണ്ടെത്തിയത്. സൗദി അറേബ്യ പോലെയുള്ള ഒരു മുസ്ലീം രാജ്യത്തെ മോശമായും അറബികളെ ക്രൂരന്മാരായും ചിത്രീകരിച്ചു എന്നുവെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍. പ്രദര്‍ശന വിലക്കിലൂടെ ഗദ്ദാമയുടെ നിര്‍മതാക്കള്‍ക്ക് ഒന്നരക്കോടിയോളം രൂപ നഷ്ടം വരുത്തുമെന്നാണ് കരുതപ്പെടുന്നത്. [You must be registered and logged in to see this link.] ( malayalam ) | |
|
| |
manavalan Active member
Posts : 175 Points : 203 Reputation : 1 Join date : 2010-01-31 Location : perinthalmanna
| Subject: Re: Filim News ...Latest Updates.... Mon May 09, 2011 1:06 am | |
| സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡ്: ജോണ്‍സണും മേനകയും പിന്മാറി തിരുവനന്തപുരം: സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതിയില്‍ നിന്ന് രണ്ട് ജൂറി അംഗങ്ങള്‍ പിന്മാറി. സംവിധായകന്‍ ജോണ്‍സണും നടി മേനകയുമാണ് പിന്മാറിയത്. ഇവര്‍ക്കുപകരം സാവിത്രി രാജീവനും കാവാലം ശ്രീകുമാറും അവാര്‍ഡ് നിര്‍ണയ സമിതിയില്‍ അംഗങ്ങളാകും. മേനകയും ജോണ്‍സണും പിന്മാറിയതിന്റെ കാരണം വ്യക്‌തമല്ലെങ്കിലും സ്‌ക്രീനിംഗ് തീയതി സംബന്ധിച്ച ആശയക്കുഴപ്പം മൂലമാണു ഇരുവരും പിന്മാറിയതാണെന്നാണു പ്രാഥമിക സൂചന.
ഈ മാസം 10 മുതല്‍ 22വരെയാക്കി സ്‌ക്രീനിങ് തിയതി പുനര്‍നിശ്‌ചയിക്കുകയായിരുന്നു. എന്നാല്‍, ഈ തീയതികളില്‍ ഷൂട്ടിംഗിന്റെയും മറ്റും തിരക്കിലാണ് ഇരുവരും. ഏതായാലും, 2010ലെ സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം വൈകാന്‍ സാധ്യതയുണ്ടെന്ന സൂചനകളാണു ലഭിക്കുന്നത് courtesy : [You must be registered and logged in to see this link.] | |
|
| |
manavalan Active member
Posts : 175 Points : 203 Reputation : 1 Join date : 2010-01-31 Location : perinthalmanna
| Subject: Re: Filim News ...Latest Updates.... Mon May 09, 2011 1:17 am | |
| പൃഥ്വിയുടെ കല്യാണം പ്രിയാമണിയ്ക്ക് ആശ്വാസം [You must be registered and logged in to see this image.] നടന്‍ പൃഥ്വിരാജ് ആരുമറിയാതെ വിവാഹം കഴിച്ചുവെന്ന് പറഞ്ഞ് കോലാഹലമുണ്ടാക്കിയവര്‍ ചില്ലറയല്ല. കല്യാണക്കാര്യത്തില്‍ പൃഥ്വി കള്ളക്കളി കളിച്ചെന്നും പ്രേക്ഷകരെയും മാധ്യമങ്ങളെയും കബളിപ്പിച്ചെന്നും വേണ്ട എന്തെന്ന് പ്രശ്‌നങ്ങളാണ് പലരും ഉയര്‍ത്തിക്കാട്ടിയത്.
എന്നാല്‍ സിനിമാലോകം പൃഥ്വിയുടെ വിവാഹക്കാര്യം വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. വിവാഹശേഷം പൃഥ്വിയും കുടുംബവും ഒരുക്കിയ വിരുന്നില്‍ പങ്കെടുത്ത് എല്ലാവരും ആ സന്തോഷം അറിയിക്കുകയും ചെയ്തു.ചലച്ചിത്രലോകത്ത് പൃഥ്വിയ്ക്ക് നടിമാരും നടന്മാരുമായി നല്ല കുറേ സുഹൃത്തുകളുമുണ്ട്. അതിലൊരാളാണ് നടി പ്രിയാമണി. രണ്ടുപേരും പലചിത്രങ്ങളിലും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഇത്രയും തവണതന്നെ ഇവര്‍ ഗോസിപ്പ് കോളങ്ങളിലെ താരങ്ങളുമായിട്ടുണ്ട്. ഒന്നോ രണ്ടോ വട്ടമല്ല പ്രിയാമണിയും പൃഥ്വിയും പ്രണയത്തിലാണെന്ന് ഗോസിപ്പ് വന്നത്. രണ്ടുപേരും ഇക്കാര്യംപലവട്ടം നിഷേധിക്കുകയും ചെയ്തിരുന്നു.
എന്തായാലും ഇപ്പോഴെങ്കിലും പൃഥ്വിരാജ് വിവാഹം ചെയ്തതിനാല്‍ പൃഥ്വിയുടെ പേരിലുള്ള ഗോസിപ്പില്‍ നിന്നും താന്‍ രക്ഷപ്പെട്ടല്ലോയെന്ന ആശ്വാസത്തിലാണ് പ്രിയാമണി. ചലച്ചിത്രലോകത്തെ അവിവാഹിതരായ പുരുഷന്മാര്‍ വിവാഹം ചെയ്യുന്നത് നടിമാരെ സംബന്ധിച്ചിടത്തോളം നല്ലതാണെന്നും അവരെക്കുറിച്ചുണ്ടാകുന്ന ഗോസിപ്പുകള്‍ ഒരുപരിധിവരെ ഇതുകൊണ്ട് ഇല്ലാതാകുമെന്നും പ്രിയ പറയുന്നു.
പൃഥ്വിയുമായി ബന്ധപ്പെട്ടുവന്ന വാര്‍ത്തകള്‍ ഞാന്‍ പലവട്ടം നിഷേധിച്ചിട്ടുണ്ട്. ഇപ്പോള്‍ അതെല്ലാം സത്യമാണെന്ന് തെളിഞ്ഞു. എന്നും എപ്പോഴും ഞാന്‍ കരിയറില്‍ മാത്രമാണ് ശ്രദ്ധയൂന്നുന്നത്- താരം പറയുന്നു.
ഹോ ഗോസിപ്പ് ശല്യം ഒഴിഞ്ഞല്ലോയെന്ന് സമാധാനിക്കുന്നതിനൊപ്പംതന്നെ പ്രിയാമണി പൃഥ്വിയ്ക്ക് സൗഭാഗ്യങ്ങള്‍ നിറഞ്ഞ ഒരു വിവാഹജീവിതം ആശംസിക്കുകയും ചെയ്തിട്ടുണ്ട്. courtesy : [You must be registered and logged in to see this link.] ( malayalam ) | |
|
| |
Alexander Active member
Posts : 215 Points : 242 Reputation : 0 Join date : 2010-02-15 Location : Kottayam
| Subject: Re: Filim News ...Latest Updates.... Fri May 13, 2011 11:01 am | |
| പ്രണയമുണ്ട് പക്ഷേ വിവാഹം ഇപ്പോഴില്ല ശ്വേത [You must be registered and logged in to see this image.] വിവാഹവാര്‍ത്ത സത്യമല്ലെന്ന് നടി ശ്വേത മേനോന്‍. എ്ന്നാല്‍ പ്രണയമുണ്ടെന്നകാര്യം ശ്വേത സമ്മതിച്ചു. വിവാഹവാര്‍ത്തകളെത്തുടര്‍ന്ന് വിവരങ്ങളറിയാന്‍ സമീപിച്ച ഒരു മാധ്യമത്തോടെയാണ് ശ്വേത വിവാഹം ഇപ്പോഴില്ലെന്ന കാര്യം വ്യക്തമാക്കിയത്.
എന്നാല്‍ മുംബൈയിലെ മാധ്യമപ്രവര്‍ത്തകനായ ശ്രീവത്സന്‍ മേനോനും താനുമായി പ്രണയത്തിലാണെന്നകാര്യം ശ്വേത സമ്മിച്ചു. ശ്വേതയുടെ വിവാഹം മെയ് 18ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇത് നിഷേധിക്കുന്ന ശ്വേത ചോദിക്കുന്നത് താന്‍ നാട്ടില്‍ തിരിച്ചെത്തുക ജൂണ്‍ 2ന് മാത്രമാണ് പിന്നെയങ്ങനെ 18ന് കല്യാണം നടത്തുമെന്നാണ്. ഒരു സ്‌റ്റേജ്‌ഷോയ്ക്കായി ഇപ്പോള്‍ അ്‌മേരിക്കയിലാണ് താരമുള്ളത്.
പ്രണയത്തിലാണെങ്കിലും ഉടന്‍ വിവാഹിതരാവാന്‍ തങ്ങള്‍ക്ക് പദ്ധതിയൊന്നുമില്ലെന്നും ശ്വേത വ്യക്തമാക്കിയിട്ടുണ്ട്. തന്റെ പ്രണയത്തിന്റെ കാര്യം താന്‍ ഒളിച്ചുവെച്ചിട്ടില്ലെന്നും ശ്വേത പറയുന്നു.
പ്രശസ്ത കവി വള്ളത്തോള്‍ നാരായണമേനോന്റെ കൊച്ചുമകനാണ് ശ്രീവല്‍സന്‍ മേനോന്‍. മുംബൈയില്‍ ഒരു മാഗസിനില്‍ ജോലിചെയ്യുകയാണ് ഇദ്ദേഹം.courtesy : [You must be registered and logged in to see this link.] | |
|
| |
Alexander Active member
Posts : 215 Points : 242 Reputation : 0 Join date : 2010-02-15 Location : Kottayam
| Subject: Re: Filim News ...Latest Updates.... Fri May 13, 2011 11:17 am | |
| ഗദ്ദാമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി [You must be registered and logged in to see this image.] പ്രവാസി വനിതകളുടെ ജീവിത സമരത്തിന്റെ കഥപറഞ്ഞ ഗദ്ദാമ എന്ന ചിത്രത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ചിത്രത്തിലൂടെ അറബികളെ ക്രൂരന്മാരായി ചിത്രീകരിക്കുന്നുവെന്നും ഇത് ഗള്‍ഫില്‍ മലയാളികള്‍ക്ക് ലഭിക്കുന്ന ബഹുമാനം കുറയാന്‍ കാരണമാകുമെന്നും കാണിക്കുന്നും അതിനാല്‍ ചിത്രം നിരോധിക്കണമെന്നുമാണ് ഹരര്‍ജിയിലുള്ളത്.
അബുദാബി മലയാളി സമാജം കലാവിഭാഗത്തിന്റെ മുന്‍ സെക്രട്ടറിയായിരുന്ന അബ്ദുട്ടി കൈതമുക്ക് ആണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പിന്നീട് തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹംതന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ചിത്രത്തിന്റെ സംവിധായകന്‍ കമല്‍ അസത്യങ്ങളും അര്‍ധസത്യങ്ങളും മാത്രമാണ് ചിത്രത്തില്‍ പറയുന്നതെന്നും അതിനാല്‍ അദ്ദേഹം മാപ്പുപറയണമന്നും അബ്ദുട്ടി ആവശ്യപ്പെട്ടു.
ഗദ്ദാമ ഇറങ്ങിയപ്പോള്‍ തന്നെ അതിലെ സന്ദേശത്തിന്റെ അപകടം എനിക്ക് മനസിലായിരുന്നു. ഉടനെ തന്നെ പ്രവാസി വകുപ്പിന് ഞാന്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍, ഒന്നരമാസം മുമ്പ് നല്‍കിയ പരാതിയില്‍ ഇതുവരെ പ്രവാസി വകുപ്പ് ഒരു നടപടിയും എടുത്തില്ല. തുടര്‍ന്നാണ് കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.
ഗദ്ദാമ ഗള്‍ഫില്‍ മലയാളികളുടെ സാമൂഹ്യസാംസ്‌കാരികസാഹിത്യ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. അറബിയുടെ ഷൂ പോളിഷ് ചെയ്യുന്ന മലയാളി ചിത്രീകരണം തീര്‍ത്തും കെട്ടിച്ചമച്ചതാണ്. മലയാളികളുടെ ഗള്‍ഫിലെ തൊഴില്‍ സാധ്യതകളേയും നിലനില്‍പ്പിനേയും തന്നെ പ്രതികൂലമായി ബാധിക്കാനും ഈ സിനിമ കാരണമാകും-അദ്ദേഹം പറഞ്ഞു.
ഈ സിനിമയുടെ സിഡികള്‍ പുറത്തിറക്കുന്നത് നിരോധിക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. സംവിധായകന്‍ കമലും നിര്‍മ്മാതാവും അറബികളോട് മാപ്പ് ചോദിക്കണം. ഒപ്പം തന്നെ, ഗള്‍ഫില്‍ ജോലിയെടുക്കുന്ന മലയാളി യുവാക്കളോടും കമല്‍ ക്ഷമ ചോദിക്കണം. ഈ ആവശ്യങ്ങള്‍ക്കായാണ് ഞാന്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്- അബ്ദു വ്യക്തമാക്കി.
ഗള്‍ഫ് നാടുകളില്‍ വീട്ടുജോലിക്കായി വരുന്ന ഗദ്ദാമമാരുടെ ജീവിതം ഹൃദയാവിഷ്‌കാരിയായി ചിത്രീകരിച്ച കമലിന്റെ ഗദ്ദാമയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചിട്ടുണ്ട്. സൗദി അറേബ്യ പോലെയുള്ള ഒരു മുസ്ലീം രാജ്യത്തെ മോശമായും അറബികളെ ക്രൂരന്മാരായും ചിത്രീകരിച്ചു എന്ന് കുറ്റം ആരോപിച്ചാണ് നിരോധനം പ്രഖ്യാപിച്ചത്.
പ്രവാസി മലയാളിയും എഴുത്തുകാരനുമായ കെ യു ഇഖ്ബാലില്‍ എഴുതിയ ഒരു ഫീച്ചറിനെ അധികരിച്ചാണ് കമല്‍ തന്റെ ഗദ്ദാമ തയ്യാറാക്കിയത്.courtesy : [You must be registered and logged in to see this link.] | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: Re: Filim News ...Latest Updates.... Fri May 20, 2011 6:52 am | |
| മീരാ ജാസ്മിന്‍ അഭിനയം നിര്‍ത്തുന്നു? [You must be registered and logged in to see this image.] കുറഞ്ഞൊരു കാലം കൊണ്ടു തന്നെ തെന്നിന്ത്യന്‍ സിനിമാലോകം കീഴടക്കിയ നടി മീരാ ജാസ്മിന്‍ അഭിനയ ജീവിതത്തിന് വിരാമമിടുന്നു. അഭിനയത്തിനോട് വിടപറയുന്ന കാര്യം സൂചിപ്പിച്ചത് മീര തന്നെയാണ്.
മലയാളമുള്‍പ്പെടെ എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ച മീര അടുത്തിടെ താരസംഘടനയായ അമ്മ സംഘടിപ്പിച്ച സ്റ്റേജ് ഷോയുമായി സഹകരിച്ചിരുന്നില്ല. ഇതുമായി അമ്മ മീരയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയിലാണ് സിനിമ വിടുന്ന കാര്യം നടി സൂചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ തമിഴിലും മലയാളത്തിലുമായി മീരയുടേതായി ഇറങ്ങിയ എല്ലാ ചിത്രങ്ങളും വമ്പന്‍ പരാജയം നേരിട്ടിരുന്നു. മിന്നാമിന്നിക്കൂട്ടം, കല്‍ക്കട്ട ന്യൂസ്, പാട്ടിന്റെ പാലാഴി, ഒരേ കടല്‍ ഏറ്റവുമൊടുവില്‍ മൊഹബത്തും വന്‍ പരാജയമായി. ഇതില്‍ ഒരേ കടല്‍ മാത്രമാണ് മീരയ്ക്ക് അല്‍പമെങ്കിലും ആശ്വാസമായത്. ചിത്രത്തിലെ അഭിനയം ദേശീയപുരസ്‌കാര ജേത്രിയ്ക്ക് നിരൂപകപ്രശംസ നേടിക്കൊടുത്തിരുന്നു.
മീരയ്ക്ക് ലഭിയ്ക്കുന്ന പ്രതിഫലമായ 35 ലക്ഷം രൂപ പോലും സിനിമകളില്‍ പലതിനും കളക്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. തമിഴിലും സ്ഥിതി വ്യത്യസ്തമല്ല. പടങ്ങള്‍ എട്ടുനിലയില്‍ പൊട്ടിയതോടെ മീരയെ സിനിമയില്‍ നായികയാക്കാനും നിര്‍മാതാക്കളും സംവിധായകരും മടിയ്ക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിനിമയോട് വിടപറയാന്‍ താരം ആലോചിയ്ക്കുന്നത്.
മാന്‍ഡലിന്‍ വിദഗ്ധന്‍ രാജേഷിനെ വിവാഹം ചെയ്ത കുടുംബിനിയായി ഒതുങ്ങിക്കൂടാനാണ് മീരയുടെ താത്പര്യമെന്നും സൂചനകളുണ്ട്. | |
|
| |
shyam Active member
Posts : 129 Points : 132 Reputation : 0 Join date : 2011-02-06
| Subject: Re: Filim News ...Latest Updates.... Sat May 21, 2011 1:09 am | |
| സലീംകുമാറിന് വേണ്ടി ട്വിറ്ററില്‍ പടയോട്ടം! [You must be registered and logged in to see this image.]അമിതാഭ് ബച്ചനോ മറ്റേതെങ്കിലും ഹിന്ദി നടന്മാര്‍ക്കോ ദേശീയ അവാര്‍ഡ് ലഭിക്കുമ്പോള്‍ വാപൊളിക്കുന്ന ദേശീയ മാധ്യമങ്ങള്‍ സലീംകുമാറിനെ തഴഞ്ഞെങ്കിലും ട്വിറ്ററിലെ മലയാളിക്കൂട്ടം വിട്ടുകൊടുത്തില്ല. സലീംകുമാറിന് ദേശീയ അവാര്‍ഡ് വന്നു എന്ന വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ട്വിറ്ററിന്റെ ഇന്ത്യയിലെ ട്രെന്‍ഡുകളില്‍ ഒന്നാക്കി സലിംകുമാറിനെ മലയാളികള്‍ മാറ്റി. സലീംകുമാറിനൊപ്പം തമിഴ് നടന്‍ ധനുഷിനും മികച്ച നടനുള്ള ദേശീയ ലഭിച്ചിരുന്നു എങ്കിലും ട്വിറ്ററില്‍ മലയാളികള്‍ പ്രകടിപ്പിച്ച ഒത്തൊരുമ തമിഴര്‍ കാണിച്ചില്ല. ഫലം, ധനുഷിന് വ്യാഴാഴ്ച ട്വിറ്ററില്‍ ഇന്ത്യയിലെ ട്രെന്‍ഡാവാനും കഴിഞ്ഞില്ല.
സലീംകുമാറിനെ അഭിനന്ദിച്ചും ‘കൊളോണിയല്‍ മീഡിയ’ എന്ന് ദേശീയ മാധ്യമങ്ങളെ വിമര്‍ശിച്ചും ‘ഹാഷ് സലീംകുമാര്‍’ എന്ന് ഇട്ടുകൊണ്ട് മലയാളികള്‍ നടത്തിയ ട്വീറ്റ് പടയോട്ടത്തിലാണ് സലീംകുമാര്‍ ഇന്ത്യയില്‍ ട്രെന്‍ഡ് ചെയ്യാന്‍ തുടങ്ങിയത്. പോരാത്തതിന് വിവിധ സിനിമകളില്‍ സലീംകുമാര്‍ പറയുന്ന ഡയലോഗുകളും മലയാളികള്‍ ട്വീറ്റ് ചെയ്യാന്‍ തുടങ്ങി. വെള്ളിയാഴ്ച രാവിലെ വരെ ഈ പടയോട്ടം തുടര്‍ന്നു. വെള്ളിയാഴ്ച രാവിലെയാണ് സലീംകുമാര്‍ ട്വിറ്ററിന്റെ ഇന്ത്യാ ട്രെന്‍ഡില്‍ നിന്ന് പോയത്.
മലയാളികള്‍ ട്വീറ്റിയ സലീംകുമാര്‍ ഡയലോഗുകളില്‍ ചിലതിതാ:
അയാം ദി സോറി അളിയാ.. അയാം ദി സോറി നമ്മളൊക്കെ വല്ല ചൊറിയോ, ചിരങ്ങോ ഒക്കെ വന്നിട്ടാവും ചാവുക അവന്റെയൊക്കെ ആത്മാവ് ഇപ്പൊ സ്വര്‍ഗത്തില്‍ കിടന്നു അര്‍മാദിക്കുകയാവും ശിവ ലിങ്ങ ഭഗവാനെ....എന്റെ ഉണ്ണികളേ കാത്തോളനെ! ഇല വന്നു മുള്ളില്‍ വീണാലും മുള്ള് വന്നു ഇലയില്‍ വേനലും മുള്ളിന കേടു . മുന ഓടിയും ആഹാ.. പിന്നെ! അച്ഛനെ കാണണം, അച്ഛനെ കാണണം എന്ന് ഞാന്‍ കരയുമ്പൊ പള്ളീലച്ചനെ കാണിച്ചുതരുമായിരുന്നു എന്റെ പൊന്നമ്മച്ചി! പാട്ടു പാടണ നടിയാണെന്നു വച്ച് വല്ലാണ്ടു ആളാവല്ലേ മോളേ! ഫീഗരനാണവന്‍ കൊടും ഫീഗരന്‍! അതുശരി നിന്റെ സാര്‍ ആണല്ലേ? നിനക്ക് അങ്ങിനെ തന്നെ വേണം!
ഇതെഴുതുമ്പോള്‍ കനിമൊഴി, തീഹാര്‍ ജയില്‍, ജാക്ക് സ്പാരോ തുടങ്ങിയ വാക്കുകളാണ് ട്വിറ്ററിന്റെ ഇന്ത്യാ ട്രെന്‍ഡില്‍ ഉള്ളത് | |
|
| |
shyam Active member
Posts : 129 Points : 132 Reputation : 0 Join date : 2011-02-06
| Subject: Re: Filim News ...Latest Updates.... Sat May 21, 2011 1:29 am | |
| ഹിജഡയായി വിനീത് ബോളിവുഡില്‍ [You must be registered and logged in to see this image.] നടന്‍ വിനീത് ഹിജഡയുടെ വേഷത്തില്‍ അഭിനയിക്കുന്നു. ക്വീന്‍സ് ഡെസ്റ്റിനി ഓഫ് ഡാന്‍സ് എന്ന ഹിന്ദി ചിത്രത്തിലാണ് വിനീത് ഹിജഡയെ അവതരിപ്പിക്കുന്നത്.
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സീമ ബിശ്വാസും ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു. അര്‍ച്ചനാ ഗുപ്തയാണ് നായിക. ഡേവിഡ് ആസ്കിന്‍സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയ്പൂര്‍, മുംബൈ എന്നിവടങ്ങളിലായി ചിത്രം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു.
പ്രിയദര്‍ശന്‍ ഒരുക്കിയ ഫൂല്‍ഫൂലയ്യ (മണിച്ചിത്രത്താഴിന്റെ റീമേക്ക്) ആണ് വിനീത് ആദ്യമായി അഭിനയിച്ച ഹിന്ദി ചിത്രം. നര്‍ത്തകനായ രാമനാഥന്റെ വേഷത്തിലാണ് വിനീത് ഈ ചിത്രത്തില്‍ അഭിനയിച്ചത് | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: Filim News ...Latest Updates.... Wed May 25, 2011 12:54 am | |
| നസീറിന്റെ കൊച്ചുമകന്‍ സിനിമയിലേക്ക് [You must be registered and logged in to see this image.] മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയതാരം പ്രേംനസീറിന്റെ ചെറുമകന്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു. 1993ലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഉപ്പുകണ്ടം ബ്രദേഴ്‌സിന്റെ രണ്ടാം ഭാഗത്തില്‍ പ്രധാന വേഷമിട്ടാണ് നസീറിന്റെ മകനും നടനുമായ ഷാനവാസിന്റെ മകന്‍ സിനിമാലോകത്തേക്ക് ചുവടുവെയ്ക്കുന്നത്.
തമിഴിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ശ്രീകാന്ത് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രംകൂടിയാണ് ഉപ്പുകണ്ടം ബ്രദേഴ്‌സ്-ബാക്ക് ഇന്‍ ആക്ഷന്‍. പിതാവ് ഷാനവാസിന് സിനിമയില്‍ അധികം തിളങ്ങാനായില്ലെങ്കിലും തനിയ്ക്കത് സാധിയ്ക്കുമെന്ന വിശ്വാസത്തിലാണ് ഷമീര്‍. എന്നാല്‍ മുത്തച്ഛന്റെ
ജൂനിയര്‍ നസീര്‍ എന്ന പേരും ഷമീറിന് ഇനിടെ സ്വന്തമായി കഴിഞ്ഞു. സ്‌കൂള്‍ പഠനത്തിനു ശേഷം ചെന്നൈയിലേക്കു പോയ ഷമീര്‍ പിന്നീട് മലേഷ്യയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കി. കൊച്ചിയില്‍ കുറച്ചുനാള്‍ ജോലി നോക്കിയ ഷമീര്‍ ന്യൂസിലന്‍ഡില്‍ ഉപരിപഠനത്തിനു പോകുന്നതിന്റെ ഇടവേളയിലാണ് സിനിമയില്‍ ഒരു കൈനോക്കുന്നത്. കുറെക്കാലം കേരളത്തിന് പുറത്തായതിനാല്‍ മലയാളം പറയാന്‍ ലേശം ബുദ്ധിമുട്ടുണ്ടെന്ന് ഷമീര്‍ പറയുന്നു.
സംവിധായകന്‍ ടിഎസ് സുരേഷ് ബാബുവാണ് ജൂനിയര്‍ നസീറിനെ മലയാളത്തിന് പരിചയപ്പെടുത്തുന്നത്. ഷൂട്ടിങ്ങിന്റെ ആദ്യ രണ്ടു നാള്‍ മകന് ഉപദേശങ്ങളുമായി ഷാനവാസ് തിരുവനന്തപുരത്തെ ലൊക്കേഷനില്‍ ഉണ്ടായിരുന്നു.
കരിയറില്‍ മറ്റാര്‍ക്കും സ്വന്തമാക്കാനാവത്ത നേട്ടങ്ങള്‍ സ്വന്തമാക്കിയ നടനാണ് പ്രേംനസീര്‍. എഴുനൂറിലധികം സിനിമകള്‍. അതില്‍ ഷീല-നസീര്‍ ജോഡികള്‍ 107 സിനിമയില്‍. ഒരു വര്‍ഷം (1979) 39 സിനിമകളില്‍ നായകന്‍. നിത്യഹരിതതാരത്തിന്റെ നേട്ടങ്ങളെല്ലാം ഇന്നും ഗിന്നസ്ബുക്കില്‍ തകര്‍ക്കപ്പെടാതെ നിലനില്‍ക്കുന്നു. courtesy : [You must be registered and logged in to see this link.] | |
|
| |
dilipfan Active member
Posts : 221 Points : 266 Reputation : 0 Join date : 2010-02-04 Location : thrissur
| Subject: Re: Filim News ...Latest Updates.... Wed May 25, 2011 1:18 am | |
| പഞ്ചാബി ഹൌസ് വീണ്ടും, നിര്‍മ്മാണം വൈശാഖ് [You must be registered and logged in to see this image.]ദിലീപിന്‍റെ മെഗാഹിറ്റ് സിനിമയായ ‘പഞ്ചാബി ഹൌസ്’ രണ്ടാം ഭാഗം ഉടന്‍ പ്രതീക്ഷിക്കാം. നവാഗതനായ സജിത് രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രം വൈശാഖ് രാജന്‍ നിര്‍മ്മിക്കുന്നു. റാഫി മെക്കാര്‍ട്ടിനാണ് തിരക്കഥയെഴുതുന്നത്. മേരിക്കുണ്ടൊരു കുഞ്ഞാട്, സീനിയേഴ്സ് എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം വൈശാഖ് മൂവീസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘പഞ്ചാബി ഹൌസ് - 2’.
പഞ്ചാബി ഹൌസിന്‍റെ സംവിധായകരായ റാഫി - മെക്കാര്‍ട്ടിന്‍ ഈ സിനിമയുടെ രണ്ടാം ഭാഗത്തിനായി രണ്ടു കഥകളാണ് ദിലീപിനോട് പറഞ്ഞത്. അതിലൊന്ന് ദിലീപ് നിശ്ചയിക്കുകയായിരുന്നു.
1998 സെപ്റ്റംബര്‍ നാലിന് റിലീസായ പഞ്ചാബി ഹൌസ് മലയാളത്തിലെ ചിരിച്ചിത്രങ്ങളുടെ രാജാവാണ്. ഊമയായി ദിലീപ് നടത്തിയ പ്രകടനങ്ങളും ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ ടീമിന്‍റെ കോമഡിയും സുരേഷ് പീറ്റേഴ്സിന്‍റെ ഗാനങ്ങളുമായിരുന്നു ആ സിനിമയുടെ ഹൈലൈറ്റ്.
ഹരികൃഷ്ണന്‍സ്, സമ്മര്‍ ഇന്‍ ബേത്‌ലഹേം എന്നീ സിനിമകള്‍ക്ക് ശേഷം 1998ല്‍ സംഭവിച്ച മൂന്നാമത്തെ മെഗാഹിറ്റായിരുന്നു പഞ്ചാബി ഹൌസ്. 200 ദിവസത്തിലേറെ പ്രദര്‍ശിപ്പിച്ച സിനിമയ്ക്ക് പത്തുകോടിയിലേറെയാണ് ഗ്രോസ് കളക്ഷന്‍ ലഭിച്ചത്. എന്തായാലും പഞ്ചാബി ഹൌസിന്‍റെ രണ്ടാം ഭാഗം എത്തുമ്പോള്‍ പൊട്ടിച്ചിരികള്‍ക്കിടയിലും, കൊച്ചിന്‍ ഹനീഫയുടെ അസാന്നിധ്യം പ്രേക്ഷകരെ വേദനിപ്പിക്കുക തന്നെ ചെയ്യും.
പഞ്ചാബി ഹൌസ് രണ്ടാം ഭാഗത്തിന് ശേഷം ഉദയനാണ് താരത്തിന്‍റെ രണ്ടാം ഭാഗത്തിനും വൈശാഖ് മൂവീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന ഈ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കില്ലെന്നാണ് ആദ്യ സൂചന courtesy : [You must be registered and logged in to see this link.] | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: Filim News ...Latest Updates.... Wed May 25, 2011 4:52 pm | |
| സോണിയയുടെ കാത്തിരിപ്പ് സഫലം [You must be registered and logged in to see this image.] തുടര്‍ച്ചയായി മുടങ്ങിയ മോളിവുഡ് പ്രവേശനം ഒടുവില്‍ സോണിയ അഗര്‍വാളിന് യാഥാര്‍ത്ഥ്യമാകുന്നു. മുകേഷിന്റെ നായികയായാണ് മലയാളത്തിലേക്ക് സോണിയയുടെ വരവ്. മോഹന്‍ കുപ്ലേരിയാണ് ചിത്രത്തിന്റെ സംവിധാനം. നായികാ പ്രധാന്യമുള്ള ചിത്രമാണിതെന്നും സൂചനയുണ്ട്. ഇതോടെ മികച്ച കഥാപാത്രത്തിനായുള്ള സോണിയയുടെ കാത്തിരിപ്പാണ് സഫലമാകുന്നത്. മുന്‍പ് രണ്ടു മലയാള ചിത്രങ്ങളില്‍ ഐറ്റം നമ്പരിലേക്ക് ക്ഷണം ലഭിച്ചെങ്കിലും സോണിയ നിരാകരിക്കുകയായിരുന്നു.
ുരേഷ് ഗോപിയുടെ കന്യാകുമാരി എക്‌സ്പ്രസില്‍ നായികയായും മമ്മൂട്ടിയുടെ ഡബിള്‍സില്‍ ഐറ്റം നമ്പര്‍ ചെയ്യാനായിരുന്നു സോണിയയ്‌ക്ക് ക്ഷണം. ഇതുരണ്ടും സോണിയ നിരസിച്ചിരുന്നു. ഡബിള്‍സില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ താത്‌പര്യമുണ്ടെങ്കിലും പ്രാധാന്യമില്ലാത്ത വേഷം വേണ്ടെന്ന നിലപാടിലായിരുന്നു സോണിയ. കന്യാകുമാരി എക്‌സ്പ്രസും ഡബിള്‍സും ബോക്‌സ് ഓഫീസില്‍ തകര്‍ന്നു തരിപ്പണമാവുകയായിരുന്നു.
തമിഴ് സംവിധായകന്‍ ശെല്‍വരാഘവനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിനു ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ സോണിയ തമിഴില്‍ ശ്രദ്ധേമായ ചിത്രങ്ങള്‍ ചെയ്‌തിരുന്നു. തടികുറച്ച സോണിയ വെള്ളിത്തിരയില്‍ തനിയ്‌ക്കിനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിക്കാനുള്ള പുറപ്പാടിലാണ്. തമിഴില്‍ രമേഷ് സംവിധാനം ചെയ്യുന്ന മാതാ പിതാ ഗുരു എന്ന ചിത്രത്തില്‍ സോണിയ കരാര്‍ ആയിട്ടുണ്ട്. പുതുമുഖമാണ് സോണിയയ്‌ക്ക് ജോഡിയായി എത്തുന്നത്. ബാലപീഡനം വിഷയമാക്കുന്ന ചിത്രത്തില്‍ ഇന്‍വെസ്‌റ്റിഗേറ്റിംഗ് ഓഫീസര്‍, ദേവത, ക്രൂരയായ സ്‌ത്രീ എന്നീ മൂന്ന് വ്യത്യസ്‌തമായ വേഷങ്ങളിലാണ് സോണിയ അഭിനയിക്കുന്നത്. courtesy : [You must be registered and logged in to see this link.] | |
|
| |
sanjeev Active member
Posts : 204 Points : 256 Reputation : 0 Join date : 2010-02-09
| Subject: Re: Filim News ...Latest Updates.... Wed May 25, 2011 10:17 pm | |
| ‘ഇന്ത്യന്‍ റുപ്പീ’യില്‍ നിന്ന് സലിംകുമാര്‍ പുറത്താകും? [You must be registered and logged in to see this image.] ദേശീയ - സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതോടെ പതിവുപോലെ വിവാദവും തുടങ്ങി. സലിംകുമാറിനേക്കാള്‍ അവാര്‍ഡു നേടാന്‍ യോഗ്യന്‍ മമ്മൂട്ടിയാണെന്ന പ്രസ്താവനയുമായി സംവിധായകന്‍ രഞ്ജിത്താണ് വിവാദത്തിന് തുടക്കമിട്ടത്. കെ ജി ജോര്‍ജ് ജൂറി അധ്യക്ഷനായിരുന്നെങ്കില്‍ പ്രാഞ്ചിയേട്ടന് അവാര്‍ഡ് നല്‍കുമായിരുന്നു എന്നും രഞ്ജിത് പറഞ്ഞു. ‘ഭിക്ഷ കിട്ടാത്തതിന് ഭിക്ഷക്കാരന്‍ വീട്ടുകാരെ ചീത്ത പറയുന്നതുപോലെ’യാണ് രഞ്ജിത്തിന്‍റെ പരാമര്‍ശങ്ങളെന്ന് തിരിച്ചടിച്ച് സലിംകുമാറും കളത്തിലിറങ്ങിയതോടെ വിവാദം കൊഴുത്തു.
എന്തായാലും സിനിമാലോകത്ത് മറ്റൊരു ചര്‍ച്ച നടക്കുകയാണ്. സലിംകുമാര്‍ ഇനി രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ അഭിനയിക്കുമോ? ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ‘ഇന്ത്യന്‍ റുപ്പീ’ എന്ന ചിത്രത്തില്‍ സലിംകുമാറിന് ഒരു വേഷം രഞ്ജിത് കരുതിവച്ചിട്ടുണ്ടായിരുന്നു. പുതിയ സാഹചര്യത്തില്‍ ഇന്ത്യന്‍ റുപ്പീയില്‍ നിന്ന് സലിംകുമാര്‍ ഒഴിവാക്കപ്പെടുമെന്നാണ് സൂചന.
സലിംകുമാറിന്‍റെ അഭിനയത്തെക്കുറിച്ച് അത്ര നല്ല അഭിപ്രായമില്ലാത്ത രഞ്ജിത്താണ് പക്ഷേ സലിമിന് വളരെ മികച്ച ഒരു വേഷം നല്‍കിയതെന്നത് കൌതുകമുള്ള കാര്യമാണ്. രഞ്ജിത് ഒരുക്കിയ കേരളാ കഫെ ‘സിനിമാക്കൂട്ട’ത്തിലെ ‘ബ്രിഡ്ജ്’ എന്ന ഹ്രസ്വചിത്രത്തില്‍ നായകന്‍ സലിംകുമാറായിരുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ആ ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും സലിമിന് പ്രശംസ നേടിക്കൊടുക്കുകയും ചെയ്തു.
രഞ്ജിത് സംവിധാനം ചെയ്ത ‘പ്രജാപതി’ എന്ന ചിത്രത്തില്‍ ഒരു സൂപ്പര്‍സ്റ്റാറിന്‍റെ വേഷത്തില്‍ സലിംകുമാര്‍ അഭിനയിച്ചതും ഓര്‍ക്കേണ്ടതാണ്. എന്തായാലും ഇനിയൊരു രഞ്ജിത് ചിത്രത്തില്‍ സലിമിന് ഇടം കിട്ടുമോ? കാത്തിരുന്നു കാണാം courtesy : [You must be registered and logged in to see this link.] | |
|
| |
thankan Active member
Posts : 188 Points : 219 Reputation : 2 Join date : 2010-01-15 Location : trivandrum
| Subject: Re: Filim News ...Latest Updates.... Sat Jun 04, 2011 6:21 pm | |
| ജയസൂര്യയുടെ ശങ്കരനും മോഹനനും [You must be registered and logged in to see this image.] സംവിധായകന്‍ ടിവി ചന്ദ്രന്‍ ആദ്യ കൊമേഴ്‌സ്യല്‍ സംരംഭമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചന്ദ്രനും മോഹനും തിയറ്ററുകളിലേക്ക്. ജൂണ്‍ പത്തിന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യ ഇരുപതോളം ഗെറ്റപ്പുകളിലാണ് എത്തുന്നത്.
സ്‌കൂള്‍ അധ്യാപകനായ ശങ്കരന്‍, ഫാഷന്‍ ഫോട്ടോഗ്രാഫറായ മോഹനന്‍. 15 വയസ്സിന്വ്യത്യാസമുള്ള ജേഷ്ഠാനുജന്‍മാരായ ഇവരുടെ കഥയാണ് ടി.വി.ചന്ദ്രന്റെ പുതിയ സിനിമ പറയുന്നത്. വിവാഹപിറ്റേന്ന് പാമ്പ്കടിച്ച് മരിച്ചു പോയ ശങ്കരന് ഭാര്യയോടുള്ള ഇഷ്ടക്കൂടുതല്‍ കാരണം അനുജന്‍ മോഹനനെ തേടിവരികയാണ് , സ്വീപ്പറായി, അധ്യാപകനായി, കറവക്കാരനും, തെങ്ങുകയറ്റക്കാരനുമായ് അങ്ങനെ പലരൂപത്തില്‍. ഇഷ്ടപ്പെട്ടപെണ്ണിനെ വിവാഹം ചെയ്തുവെങ്കിലും ബന്ധം വേര്‍പെടുത്തേണ്ടി വന്നമോഹനകൃഷ്ണന് ഒരു കുഞ്ഞുണ്ട്. മരിച്ചുപോയ ചേട്ടന്റെ ഓര്‍മ്മകള്‍ മോഹനകൃഷ്ണന്റെ ജീവിതം മാറ്റിമറിയ്ക്കുകയാണ്.
ജയസൂര്യ ഡബിള്‍ റോളില്‍ വേഷമിടുന്ന ചിത്രത്തില്‍ ജ്യേഷ്ഠാനുജന്‍മാര്‍ തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ് കഥ വളരുന്നത്. ഒരു മുഴുനീള വിനോദചിത്രമെന്ന് വിശേഷിപ്പിക്കുന്ന ഈ ചിത്രത്തില്‍ അദ്ദേഹത്തിന്റെ
പ്രകാശ് മൂവിടോണ്‍ ആന്റ് രാഗം മൂവീസിന്റെ ബാനറില്‍ പ്രേം പ്രകാശുംരാജുമല്യത്തും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ജയസൂര്യ, സുധീഷ്,ജഗതി ശ്രീകുമാര്‍, ശിവജി ഗുരുവായൂര്‍, കോഴിക്കോട് നാരായണന്‍ നായര്‍, മീര നന്ദന്‍, റിമ കല്ലിങ്കല്‍ പ്രേം പ്രകാശ്, സുരഭിലക്ഷ്മി എന്നിവര്‍ പ്രധാനങ്ങളിലെത്തുന്നു courtesy : [You must be registered and logged in to see this link.] | |
|
| |
thankan Active member
Posts : 188 Points : 219 Reputation : 2 Join date : 2010-01-15 Location : trivandrum
| Subject: Re: Filim News ...Latest Updates.... Sat Jun 04, 2011 6:24 pm | |
| ദിവ്യ ഉണ്ണിയുടെ സഹോദരി സിനിമയിലേയ്ക്ക് [You must be registered and logged in to see this image.] യുവജനോത്സവവേദിയില്‍ നിന്നും അഭിനയവൈഭവവുമായി വെള്ളിത്തിരയിലെത്തിയ ദിവ്യ ഉണ്ണിയെ ഓര്‍ക്കുന്നില്ലേ. പ്രണയവര്‍ണങ്ങള്‍, കല്യാണസൗഗന്ധികം, മറവത്തൂര്‍ കനവ് തുടങ്ങിയ ചിത്രങ്ങളിലൂടെ നല്ല നായികയെന്ന പേര് നേടിയ ദിവ്യ വിവാഹശേഷം അഭിനയത്തോട് വിടപറയുകയായിരുന്നു.
ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍പ്പോയി അവിടെ നൃത്തവിദ്യാലയം നടത്തുകയാണ് ദിവ്യ. ഇപ്പോള്‍ അഭിനയിക്കുന്നില്ലെങ്കിലും ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ ഈ താരം ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടവളാണ്.
ദിവ്യയുടെ അഭിനയപാരമ്പര്യവുമായി മറ്റൊരാള്‍ വെള്ളിത്തിരയിലേയ്‌ക്കെത്തുകയാണ്, ദിവ്യയുടെ അനിയത്തി വിദ്യ ഉണ്ണി. കുഞ്ചാക്കോ ബോബനെ നായകനാക്കി കെ ബിജു ഒരുക്കുന്ന ഡോക്ടര്‍ ലൗ എന്ന ചിത്രത്തിലൂടെയാണ് വിദ്യ അരങ്ങേറ്റം കുറിയ്ക്കുന്നത്.
ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു വേഷമാണ് വിദ്യയുടേത്. ഭാവനയാണ് ചിത്രത്തില്‍ നായിക. ഒരു കോളെജ് വിദ്യാര്‍ഥിനിയുടെ വേഷത്തിലാണ് വിദ്യ അഭിനയിക്കുന്നത്.
മഞ്ജുവാര്യര്‍ നായികയെന്ന രീതിയില്‍ പേരെടുത്തു നില്‍ക്കുന്ന കാലത്തുതന്നെയാണ് ദിവ്യ ഉണ്ണിയും രംഗത്തുണ്ടായിരുന്നത്. ഒട്ടേറെ നല്ല കഥാപാത്രങ്ങളെ ഇരുവരും മലയാളത്തിന് സമ്മാനിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ രംഗത്തുള്ള നല്ല നായികമാരുടെ കൂട്ടത്തിലേയ്ക്കായിരിക്കും വിദ്യയും എത്തുന്നതെന്ന് പ്രതീക്ഷിക്കാം. courtesy : [You must be registered and logged in to see this link.] | |
|
| |
appukuttan New Member
Posts : 65 Points : 75 Reputation : 0 Join date : 2010-04-03 Age : 41 Location : thrissur
| Subject: Re: Filim News ...Latest Updates.... Fri Aug 19, 2011 12:56 pm | |
| നയന്‍സിന്റെ വഴിയേ ധന്യയും ഹിന്ദുമതത്തിലേക്ക്[You must be registered and logged in to see this image.] പ്രണയത്തിന്റെ വഴിയില്‍ നയന്‍താരയ്ക്ക് പിന്നാലെ നടി ധന്യ മേരി വര്‍ഗ്ഗീസും മതം മാറാനൊരുങ്ങുന്നു. പ്രഭുദേവയുമായുള്ള വിവാഹത്തിന് മുന്നോടിയായി ക്രിസ്തുമതവിശ്വാസിയായിരുന്ന നയന്‍താര കഴിഞ്ഞദിവസം ഹിന്ദു മതം സ്വീകരിച്ചിരുന്നു.
ചെന്നൈയിലെ ആര്യസമാജത്തില്‍ വച്ചാണ് ഡയാനകുര്യനെന്ന നയന്‍താര ഹിന്ദുമതം സ്വീകരിച്ചത്. നയന്‍സിന്റെ ഈ പ്രവൃത്തിക്കെതിരെ ചില ക്രൈസ്തവസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.
ഇതിന്റെയെല്ലാം അലയൊലികള്‍ അടങ്ങുംമുമ്പെയാണ് നടി ധന്യമേരി മതംമാറ്റക്കാര്യവും പുറത്തുവന്നിരിയ്ക്കുന്നത്. മധുപാല്‍ സംവിധാനം ചെയ്ത തലപ്പാവിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ ധന്യയുടെ മതംമാറ്റത്തിന് പിന്നിലും പ്രണയം തന്നെയാണ് കാര്യം.
സംവിധായകനായ അനൂപ് അരവിന്ദാണ് ധന്യയുടെ മനംകവര്‍ന്ന ആ ഭാഗ്യവാന്‍. ഇവരുടെ വിവാഹം ഉടനുണ്ടാവുമെന്നും അതിന് മുമ്പായി ക്രൈസ്തവിശ്വാസിയായ ധന്യ ഉടന്‍ ഹിന്ദുമതം സ്വീകരിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അനൂപ് സംവിധാനം ചെയ്ത പ്രകൃതിയിലെ നായിക ധന്യയായിരുന്നു. ഇതിന്റെ ഷൂട്ടിങിനിടയിലാണ് ഇവര്‍ക്കിടയില്‍ പ്രണയം മൊട്ടിട്ടതെന്ന് കരുതപ്പെടുന്നു.
ആദ്യചിത്രമായ തലപ്പാവിലൂടെ തന്നെ അഭിനയമികവ് തെളിയിച്ച ധന്യ ചെറിയകാലയളവില്‍ ഒരുപിടി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു. റെഡ് ചില്ലീസ്, കേരള കഫേ, നായകന്‍, കരയിലേക്ക് ഒരു കടല്‍ ദൂരം എന്നിവയാണ് ധന്യയുടെ പ്രധാന സിനിമകള്‍.courtesy : [You must be registered and logged in to see this link.] | |
|
| |
willy Active member
Posts : 160 Points : 176 Reputation : 0 Join date : 2010-03-16 Location : pathanamthitta
| Subject: Re: Filim News ...Latest Updates.... Wed Sep 07, 2011 2:45 pm | |
| അച്ഛന്റെ ചട്ടക്കാരി മകന്‍ റീമേക് ചെയ്യുന്നു [You must be registered and logged in to see this image.]ഇത് റീമേക്കുകളുടെ കാലമാണ്, പഴയകാലത്തെ ഹിറ്റ് ചിത്രങ്ങളില്‍ പലതും പൊടിതട്ടിയെടുത്ത് മുഖംമിനുക്കി തിരികെക്കൊണ്ടുവരുകയാണ് സംവിധായകര്‍. നീലത്താമര ഉണ്ടാക്കിയ ഈ തരംഗം രതിനിര്‍വേദവും കടന്ന് രാജാവിന്റെ മകനിലേയ്ക്ക് എത്തുകയാണ്.
ഒപ്പം മറ്റൊരു പഴയകാല ഹിറ്റുകൂടി റീമേക്ക് ചെയ്യപ്പെടുയാണ്, ചട്ടക്കാരി. 1970ല്‍ പുറത്തിറങ്ങിയ കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് മുഖംമിനുക്കിയെത്താന്‍ പോകുന്നത്. ചിത്രത്തില്‍ നടി ലക്ഷ്മിയായിരുന്നു ജൂലിയെന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്.
ചട്ടക്കാരിയുടെ പുതിയ പതിപ്പ് കെഎസ് സേതുമാധവന്റെ മകന്‍ സന്തോഷ് സേതുമാധവനാണ് ഒരുക്കുന്നത്. ചിത്രത്തില്‍ പാലേരിമാണിക്യത്തിലൂടെയെത്തി നായികനിരയിലേയ്ക്കുയര്‍ന്ന മൈഥിലിയായിരിക്കും ജൂലിയാവുകയെന്നാണ് റിപ്പോര്‍ട്ട്.
പമ്മന്റെ കഥയാണ് ചട്ടക്കാരിയെന്ന ചിത്രത്തിന്റെ ആധാരം, തോപ്പില്‍ ഭാസിയായിരുന്നു ഇതിന് തിരക്കഥാരൂപം നല്‍കിയത്. ഒരു ആംഗ്ലോഇന്ത്യന്‍ പെണ്‍കുട്ടിയും ഒരു ഹിന്ദു യുവാവും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് ചട്ടക്കാരിയിലെ പ്രമേയം.
ചിത്രത്തിന്റെ റീമേക്ക് രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് നിര്‍മ്മിക്കുക. എം ജയചന്ദ്രനാണ് സംഗീതം കൈകാര്യം ചെയ്യുന്നത്. മറ്റു കഥാപാത്രങ്ങള്‍ക്കായി താരനിര്‍ണയം നടന്നുവരുകയാണ്. courtesy : [You must be registered and logged in to see this link.] ( malayalam ) [You must be registered and logged in to see this link.] | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Sun Sep 11, 2011 10:14 am | |
| - appukuttan wrote:
- നയന്‍സിന്റെ വഴിയേ ധന്യയും ഹിന്ദുമതത്തിലേക്ക്
[You must be registered and logged in to see this image.]
പ്രണയത്തിന്റെ വഴിയില്‍ നയന്‍താരയ്ക്ക് പിന്നാലെ നടി ധന്യ മേരി വര്‍ഗ്ഗീസും മതം മാറാനൊരുങ്ങുന്നു. പ്രഭുദേവയുമായുള്ള വിവാഹത്തിന് മുന്നോടിയായി ക്രിസ്തുമതവിശ്വാസിയായിരുന്ന നയന്‍താര കഴിഞ്ഞദിവസം ഹിന്ദു മതം സ്വീകരിച്ചിരുന്നു.
ചെന്നൈയിലെ ആര്യസമാജത്തില്‍ വച്ചാണ് ഡയാനകുര്യനെന്ന നയന്‍താര ഹിന്ദുമതം സ്വീകരിച്ചത്. നയന്‍സിന്റെ ഈ പ്രവൃത്തിക്കെതിരെ ചില ക്രൈസ്തവസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.
ഇതിന്റെയെല്ലാം അലയൊലികള്‍ അടങ്ങുംമുമ്പെയാണ് നടി ധന്യമേരി മതംമാറ്റക്കാര്യവും പുറത്തുവന്നിരിയ്ക്കുന്നത്. മധുപാല്‍ സംവിധാനം ചെയ്ത തലപ്പാവിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ ധന്യയുടെ മതംമാറ്റത്തിന് പിന്നിലും പ്രണയം തന്നെയാണ് കാര്യം.
സംവിധായകനായ അനൂപ് അരവിന്ദാണ് ധന്യയുടെ മനംകവര്‍ന്ന ആ ഭാഗ്യവാന്‍. ഇവരുടെ വിവാഹം ഉടനുണ്ടാവുമെന്നും അതിന് മുമ്പായി ക്രൈസ്തവിശ്വാസിയായ ധന്യ ഉടന്‍ ഹിന്ദുമതം സ്വീകരിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അനൂപ് സംവിധാനം ചെയ്ത പ്രകൃതിയിലെ നായിക ധന്യയായിരുന്നു. ഇതിന്റെ ഷൂട്ടിങിനിടയിലാണ് ഇവര്‍ക്കിടയില്‍ പ്രണയം മൊട്ടിട്ടതെന്ന് കരുതപ്പെടുന്നു.
ആദ്യചിത്രമായ തലപ്പാവിലൂടെ തന്നെ അഭിനയമികവ് തെളിയിച്ച ധന്യ ചെറിയകാലയളവില്‍ ഒരുപിടി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു. റെഡ് ചില്ലീസ്, കേരള കഫേ, നായകന്‍, കരയിലേക്ക് ഒരു കടല്‍ ദൂരം എന്നിവയാണ് ധന്യയുടെ പ്രധാന സിനിമകള്‍.
courtesy : [You must be registered and logged in to see this link.] VEDI VAZHIPAAADUM UNDO AAAVO??????? | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Sun Sep 11, 2011 10:16 am | |
| - willy wrote:
- അച്ഛന്റെ ചട്ടക്കാരി മകന്‍ റീമേക് ചെയ്യുന്നു
[You must be registered and logged in to see this image.]
ഇത് റീമേക്കുകളുടെ കാലമാണ്, പഴയകാലത്തെ ഹിറ്റ് ചിത്രങ്ങളില്‍ പലതും പൊടിതട്ടിയെടുത്ത് മുഖംമിനുക്കി തിരികെക്കൊണ്ടുവരുകയാണ് സംവിധായകര്‍. നീലത്താമര ഉണ്ടാക്കിയ ഈ തരംഗം രതിനിര്‍വേദവും കടന്ന് രാജാവിന്റെ മകനിലേയ്ക്ക് എത്തുകയാണ്.
ഒപ്പം മറ്റൊരു പഴയകാല ഹിറ്റുകൂടി റീമേക്ക് ചെയ്യപ്പെടുയാണ്, ചട്ടക്കാരി. 1970ല്‍ പുറത്തിറങ്ങിയ കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് മുഖംമിനുക്കിയെത്താന്‍ പോകുന്നത്. ചിത്രത്തില്‍ നടി ലക്ഷ്മിയായിരുന്നു ജൂലിയെന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്.
ചട്ടക്കാരിയുടെ പുതിയ പതിപ്പ് കെഎസ് സേതുമാധവന്റെ മകന്‍ സന്തോഷ് സേതുമാധവനാണ് ഒരുക്കുന്നത്. ചിത്രത്തില്‍ പാലേരിമാണിക്യത്തിലൂടെയെത്തി നായികനിരയിലേയ്ക്കുയര്‍ന്ന മൈഥിലിയായിരിക്കും ജൂലിയാവുകയെന്നാണ് റിപ്പോര്‍ട്ട്.
പമ്മന്റെ കഥയാണ് ചട്ടക്കാരിയെന്ന ചിത്രത്തിന്റെ ആധാരം, തോപ്പില്‍ ഭാസിയായിരുന്നു ഇതിന് തിരക്കഥാരൂപം നല്‍കിയത്. ഒരു ആംഗ്ലോഇന്ത്യന്‍ പെണ്‍കുട്ടിയും ഒരു ഹിന്ദു യുവാവും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് ചട്ടക്കാരിയിലെ പ്രമേയം.
ചിത്രത്തിന്റെ റീമേക്ക് രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് നിര്‍മ്മിക്കുക. എം ജയചന്ദ്രനാണ് സംഗീതം കൈകാര്യം ചെയ്യുന്നത്. മറ്റു കഥാപാത്രങ്ങള്‍ക്കായി താരനിര്‍ണയം നടന്നുവരുകയാണ്.
courtesy : [You must be registered and logged in to see this link.] ( malayalam ) [You must be registered and logged in to see this link.] "ചിത്രത്തിന്റെ റീമേക്ക് രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് നിര്‍മ്മിക്കുക" VALARE NALLA KAAARYAM............... INGERKKU VERE PANIYONNUMILLEE...!!!!!!!!!!!!!!!! | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Filim News ...Latest Updates.... Mon Sep 12, 2011 2:44 am | |
| cash kurachu poyi kazhiyumbol nilkkum..... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Mon Sep 12, 2011 8:23 pm | |
| ithinu valya chilavonnumillalloo............ | |
|
| |
balagolapan New Member
Posts : 36 Points : 38 Reputation : 0 Join date : 2011-02-06
| Subject: Re: Filim News ...Latest Updates.... Mon Sep 12, 2011 11:18 pm | |
| ബ്ലസിയുടെ പ്രണയം മോഹന്‍ സിത്താരയുടെ കഥ? [You must be registered and logged in to see this image.]ബ്ലസി സംവിധാനം ചെയ്ത് മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രദ എന്നിവര്‍ തകര്‍ത്ത് അഭിനയിച്ച പ്രണയം എന്ന ചിത്രം കണ്ടിറങ്ങിയ ഒരാള്‍ക്ക് തന്റെ കണ്ണീരിനെ നിയന്ത്രിയ്ക്കാനായില്ല. അത് മറ്റാരുമായിരുന്നില്ല, പ്രശസ്ത സംഗീത സംവിധായകന്‍ മോഹന്‍ സിത്താരയായിരുന്നു. തന്റെ യഥാര്‍ഥ ജീവിതം വെള്ളിത്തിരയില്‍ കണ്ടതാണ് സിത്താരയെ കരയിപ്പിച്ചത്.
ചിത്രത്തില്‍ അനുപം ഖേര്‍ അവതരിപ്പിച്ച കഥാപാത്രത്തിന് തന്റെ ജീവിതവുമായി സാമ്യമുണ്ടെന്ന് സിത്താര പറയുന്നു. 1980ല്‍ താന്‍ ഒരു പെണ്‍കുട്ടിയെ കല്യാണം കഴിച്ചു. സംഗീതമായിരുന്നു ഞങ്ങളെ തമ്മില്‍ അടുപ്പിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ക്ക് ശേഷം അപ്പോള്‍ ഗര്‍ഭിണിയായിരുന്ന ആ പെണ്‍കുട്ടിയെ പിതാവ് തന്റെയടുക്കല്‍ നിന്ന് ബലമായി പിടിച്ചെടുത്തുവെന്ന് സിത്താര പറയുന്നു. പിന്നീട് തന്റെ പിതാവ് തന്നെ നിര്‍ബന്ധിച്ച് അബോര്‍ഷന് വിധേയമാക്കിയെന്ന് പെണ്‍കുട്ടി തന്നെ അറിയിച്ചുവെന്നും സിത്താര പറഞ്ഞു.
പിന്നീട് ഞാന്‍ സിനിമയിലെത്തി പ്രശസ്തനായതിന് ശേഷവും ഞങ്ങള്‍ തമ്മില്‍ ഫോണ്‍ വഴി ബന്ധപ്പെട്ടിരുന്നു-ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സിത്താര പറഞ്ഞു. പ്രണയം കണ്ടതിന് ശേഷം താന്‍ ആ പെണ്‍കുട്ടിയെ വിളിച്ചിരുന്നുവെന്നും സിത്താര വെളിപ്പെടുത്തി. ഇത് നമ്മുടെ കഥയാണെന്നും ഒരിക്കലും മിസ്സാക്കരുതെന്നുമാണ് സിത്താര പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടതത്രേ. courtesy : [You must be registered and logged in to see this link.] | |
|
| |
balagolapan New Member
Posts : 36 Points : 38 Reputation : 0 Join date : 2011-02-06
| Subject: Re: Filim News ...Latest Updates.... Mon Sep 12, 2011 11:21 pm | |
| ബ്ലസി തട്ടിയെടുത്തത് സിത്താരയുടെ സ്വപ്ന സിനിമ [You must be registered and logged in to see this image.] ബ്ലസി പ്രണയം എന്ന ചിത്രം ഒരുക്കുന്നതിന് മുന്‍പ് തന്നെ സംഗീത സംവിധായകന്‍ മോഹന്‍ സിത്താര ഈ കഥ എഴുതി പൂര്‍ത്തിയാക്കിയിരുന്നത്രേ. തന്റെ ജീവിതത്തില്‍ യഥാര്‍ഥത്തില്‍ സംഭവിച്ച ഒരു കാര്യം വെള്ളിത്തിരയിലെത്തിയ്ക്കുക എന്ന തന്റെ സ്വപ്‌നമാണ് പ്രണയത്തിലൂടെ ബ്ലസി തട്ടിത്തെറിപ്പിച്ചതെന്ന്് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിത്താര പറഞ്ഞു.
ബ്ലസിയും ഞാനും സുഹൃത്തുക്കളാണ്. ഞങ്ങള്‍ തമ്മിലുള്ള നല്ല ബന്ധം തകര്‍ക്കാന്‍ ആഗ്രഹിയ്ക്കുന്നില്ല. ഞാന്‍ നിര്‍ഭാഗ്യവാനാണെന്ന് മാത്രമേ പറയാനുള്ളൂ. ഇതിന്റെ പേരില്‍ പരാതിപ്പെടാനില്ല. പ്രണയം കണ്ടിറങ്ങിയ ഞാന്‍ ബ്ലസിയെ വിളിച്ച് അഭിനന്ദിച്ചു-ഇതെക്കുറിച്ച് സിത്താരയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥയുമായി സിത്താര പല നിര്‍മ്മാതാക്കളേയും മുന്‍പ് സമീപിച്ചിരുന്നത്രേ. തന്റെ ജീവിതത്തിലെ ഒരേട് സിനിമയാക്കാനുള്ള അവസാന വട്ട ഒരുക്കങ്ങള്‍ വരെ പൂര്‍ത്തിയാക്കിയിരുന്നു സിത്താരയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഇതെക്കുറിച്ച് ബ്ലസിയുടെ പ്രതികരണം ഇങ്ങനെ-മോഹന്‍ സിത്താരയ്ക്ക് പ്രണയത്തിലേതിന് സമാനമായ ഒരു അനുഭവം ഉണ്ടായിരുന്നുവെന്ന കാര്യം എനിയ്ക്കറിയാമായിരുന്നു. എന്നാല്‍ സിത്താരയുടെ തിരക്കഥ ഞാന്‍ കണ്ടിട്ടില്ല. മാത്രമല്ല രണ്ട് തിരക്കഥയും തമ്മില്‍ സമാനതകളുണ്ടാകാന്‍ വഴിയില്ല.
തിരക്കഥ തന്റേത് തന്നെയാണെന്ന് ബ്ലസി ഉറപ്പിച്ച് പറയുന്നു. മുന്‍പ് മമ്മൂട്ടിയുള്‍പ്പെടെ പല നടന്‍മാരുമായും താന്‍ ഇതിന്റെ തിരക്കഥ ചര്‍ച്ച ചെയ്തിരുന്നുവെന്നും ബ്ലസി അവകാശപ്പെടുന്നു. courtesy : [You must be registered and logged in to see this link.] | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Thu Sep 15, 2011 2:40 am | |
| neelmizhippeeeliyil...... neermani thulumbii..................... | |
|
| |
smitha Active member
Posts : 207 Points : 250 Reputation : 0 Join date : 2010-03-11 Location : Aluva
| Subject: Re: Filim News ...Latest Updates.... Thu Sep 15, 2011 2:11 pm | |
| വ്യാജ പതിപ്പിനെതിരെ നിര്‍മ്മാതാക്കള്‍ [You must be registered and logged in to see this image.] വ്യാജ സിഡികള്‍ക്കെതിരെ നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തെത്തി. പുതിയ ചിത്രങ്ങള്‍ വരെ ഇന്റര്‍നെറ്റില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന സ്ഥിതിവിശേഷമാണുള്ളതെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി സാബു ചെറിയാന്‍ പറഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ സാള്‍ട്ട് ആന്റ് പെപ്പര്‍, രതിനിര്‍വേദം എന്നീ ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഇത്തരം വ്യാജന്‍മാര്‍ മലയാള സിനിമയെ തകര്‍ക്കും.
സിനിമയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ കൈക്കൊള്ളണമെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ ആവശ്യപ്പെട്ടു. ഇത് ജാമ്യമില്ലാ കുറ്റമാക്കി മാറ്റണമെന്നും കുറ്റവാളികളില്‍ നിന്ന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടു.
അടുത്തിടെ പൃഥ്വിരാജ് നിര്‍മ്മിച്ച ഉറുമി എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടുവെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് ടൊറന്റ്‌സ് എന്ന സെര്‍ച്ച് എഞ്ചിനിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് മലയാളം സിനിമകളുടെ വ്യാജ പതിപ്പ് സൈറ്റില്‍ പ്രത്യക്ഷപ്പെടുന്നുവെന്നറിയിച്ച് കത്തയച്ചുവെന്ന് സൈബര്‍ പോലീസ് പറഞ്ഞു. വ്യാജ സിനിമകളുടെ ഉറവിടം കണ്ടുപിടിയ്ക്കാന്‍ സൈബര്‍ പോലീസിന് പ്രത്യേക പരിശീലനം നല്‍കുമെന്നും ഇവര്‍ അറിയിച്ചു. courtesy : [You must be registered and logged in to see this link.] | |
|
| |
thankan Active member
Posts : 188 Points : 219 Reputation : 2 Join date : 2010-01-15 Location : trivandrum
| Subject: Re: Filim News ...Latest Updates.... Fri Sep 16, 2011 3:23 am | |
| മമ്മൂട്ടിയുടെ നായികയായി അസിന്‍ മലയാളത്തില്‍ [You must be registered and logged in to see this image.] മലയാളത്തില്‍ അസിന്‍ ഒരു ചിത്രത്തിലേ അഭിനയിച്ചിട്ടുള്ളൂ. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’ എന്ന ചിത്രത്തില്‍. അസിന്‍റെ അരങ്ങേറ്റ ചിത്രമായിരുന്നു അത്. ആദ്യ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍റെ നായികയായി(നായിക എന്നു പറയാനാവില്ല. ആ ചിത്രത്തില്‍ സംയുക്തയ്ക്കായിരുന്നു പ്രാധാന്യം) അഭിനയിച്ച അസിന്‍ പിന്നീട് ആമിര്‍ ഖാന്‍റെ വരെ നായികയായി. തമിഴകവും കടന്ന് ഹിന്ദിയിലെ മിന്നുന്ന താരമായി നില്‍ക്കുന്നു.
ഏറെക്കാലമായി അസിനെ മലയാളത്തിലേക്ക് കൊണ്ടുവരാന്‍ മലയാളി സംവിധായകര്‍ ശ്രമിക്കുകയാണ്. എന്നാല്‍ നല്ല പ്രൊജക്ടുകള്‍ അല്ലാത്തതിനാല്‍ അസിന്‍ ‘നോ’ പറയുന്നു. അല്ലെങ്കില്‍ ഡേറ്റ് പ്രശ്നം കാരണം ഒഴിയുന്നു. ‘നല്ല കഥ ലഭിച്ചെങ്കില്‍ മാത്രമേ അസിനെ ഞാന്‍ മലയാളത്തിലേക്ക് ക്ഷണിക്കൂ’ എന്ന് മോഹന്‍ലാല്‍ പോലും പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ, അസിന്‍ മലയാളത്തിലേക്ക് എത്തുവാന്‍ സാഹചര്യം ഒരുങ്ങുകയാണ്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അസിനെ അഭിനയിപ്പിക്കാന്‍ ശ്രമം നടക്കുന്നത്. അസിനോട് കഥ പറയുകയും ആദ്യവട്ട ചര്‍ച്ച അവസാനിക്കുകയും ചെയ്തു. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രത്തിലേക്കാണ് അസിന്‍ നായികയായി എത്തുന്നതെന്നാണ് സൂചന.
‘ഇലക്ട്ര’യ്ക്ക് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് വിന്ധ്യനാണ്. ശ്യാമപ്രസാദിന്‍റെ സിനിമ വിന്ധ്യന്‍ നിര്‍മ്മിക്കുന്നത് ഇത് മൂന്നാം തവണയാണ്.
ചിത്രത്തിന് തിരക്കഥയെഴുതുന്നതും ശ്യാമപ്രസാദ് തന്നെയാണ്. ഏറെ പ്രത്യേകതകളുള്ള ഒരു കഥാപാത്രത്തെയാണ് ശ്യാം ഈ ചിത്രത്തില്‍ മമ്മൂട്ടിക്കുവേണ്ടി തയ്യാറാക്കുന്നത്. ഒരു ക്രൈമിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ഈ സിനിമയുടേതെന്ന് സൂചനയുണ്ട്.
മമ്മൂട്ടിയും ശ്യാമപ്രസാദും 2007ല്‍ ‘ഒരേ കടല്‍’ എന്ന സിനിമയ്ക്ക് വേണ്ടി ഒന്നിച്ചിരുന്നു. വീണ്ടും മമ്മൂട്ടിയും ശ്യാമും ഒന്നിക്കുമ്പോള്‍ ആ ടീമില്‍ അസിന്‍ കൂടി എത്തുന്നത് സിനിമാപ്രേമികള്‍ക്ക് ആഹ്ലാദം നല്‍കുന്ന വാര്‍ത്തയാണ് | |
|
| |
Sponsored content
| Subject: Re: Filim News ...Latest Updates.... | |
| |
|
| |
| Filim News ...Latest Updates.... | |
|