| Filim News ...Latest Updates.... | |
|
+41mangalasseri nair achayan narendrannair thambi thalathil dineshan saivar meeshamadhavan thanthonni manzoor vikalan baasha kiwi avatar balagolapan MANNADIYAR willy thankan sanjeev vettukuzhi dilipfan neelakandan Alexander manikandan machan bharathchandran shyam innachan mohan smitha menon suku appukuttan devan manavalan kannan nair M.R.P mancheri majeed nishpakshan roshanpeter naayakan 45 posters |
|
Author | Message |
---|
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Sat Sep 17, 2011 2:24 am | |
| ee news shariyaaano??????
shyamaprasadinte next film dileep movie aanennu kelkkunnund...
| |
|
| |
avatar Active member
Posts : 149 Points : 165 Reputation : 0 Join date : 2010-04-03 Age : 94 Location : Pandora
| Subject: Re: Filim News ...Latest Updates.... Wed Sep 21, 2011 1:44 pm | |
| ചട്ടക്കാരിയായി നിത്യാ മേനോന്‍ [You must be registered and logged in to see this image.] നീലത്താമരയിലായിരുന്നു തുടക്കം. പിന്നെ വന്നത് രതിനിര്‍വേദം... രണ്ടും നേടിയത് മികച്ച പ്രദര്‍ശന വിജയം. ഇപ്പോള്‍ അണിയറയില്‍ ഒരുപിടി ചിത്രങ്ങള്‍.. ഏറ്റവും ഒടുവിലായി ഇതാ ചട്ടക്കാരിയും! അതെ കെ.എസ്. സേതുമാധവന്‍ നിര്‍മിച്ച് ലക്ഷ്‌മി നായികയായി മലയാളത്തില്‍ വിപ്ലവം കുറിച്ച ചട്ടക്കാരി വീണ്ടും വരികയാണ്. 70കളില്‍ ആംഗ്ലോ ഇന്ത്യന്‍ കുടുംബത്തിന്റെ കഥ പറഞ്ഞ് മലയാളിയെ ത്രസിപ്പിച്ച സമാനതകളില്ലാത്ത സൂപ്പര്‍ഹിറ്റ് ചിത്രം. ചിത്രം റീമേക്ക് ചെയ്യുമ്പോള്‍ ഏറ്റവും വെല്ലുവിളി നായികയെ കണ്ടെത്തുക തന്നെ ആയിരിക്കം.
ഗ്ലാമര്‍ പ്രദര്‍ശനത്തിന് അതിര്‍വരമ്പുകള്‍ നിശ്‌ചയിക്കാത്ത നിരവധി നായികമാരെ ലഭിക്കുമെങ്കിലും സൗന്ദര്യവും അഭിനയ ശേഷിയും ഒത്തിണങ്ങിയ നായികയെ കണ്ടെത്തുക എന്നതാണ് വെല്ലുവിളി. സംവിധായകനും നിര്‍മാതാവും നിരവധി നായികമാരെ ചട്ടക്കാരിയായ സങ്കല്‍പ്പിച്ചെങ്കിലും ഒടുവില്‍ നറുക്ക് വീണത് നമ്മുടെ നിത്യാ മേനോനാണ്. മോഹന്‍ലാല്‍ നായകനായ ആകാശഗോപുരത്തിലൂടെ മലയാളത്തിലെത്തി ഇപ്പോള്‍ തെന്നിന്ത്യയിലെ തന്നെ തിരക്കുള്ള നായികയായി മാറിയ നിത്യാ മേനോന്‍. [You must be registered and logged in to see this image.] മോഹന്‍ അവതരിപ്പിച്ച നായക കഥാപാത്രത്തിന് റീമേക്കില്‍ ജീവന്‍ നല്‍കുന്നത് ഉണ്ണി മുകുന്ദനാണ്. നന്ദനത്തിന്റെ തമിഴ് റീമേക്കായ സീഡനില്‍ പൃഥ്വിരാജിന്റെ റോള്‍ കൈകാര്യം ചെയ്‌ത നടനാണ്. അടുത്തിടെ ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെ ഉണ്ണി മുകുന്ദന്‍ മലയാളത്തിലും എത്തിയിരുന്നു. ചട്ടക്കാരി സംവിധാനം ചെയ്‌ത കെ.എസ്. സേതുമാധവന്റെ മകന്‍ സന്തോഷ് സേതുമാധവനാണ് റീമേക്ക് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രിസ്‌മസിന് ചിത്രം റിലീസ് ചെയ്യാനാണ് നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്. എന്തായാലും പുതുതലമുറയ്‌ക്ക് ഹരം പകരുന്ന രംഗങ്ങള്‍ക്ക് ഏറെ സാധ്യതയുള്ള ചട്ടക്കാരിയും ബോക്‌സ് ഓഫീസില്‍ നിറഞ്ഞോടുമെന്നു പ്രതീക്ഷിക്കാം. source : [You must be registered and logged in to see this link.] | |
|
| |
avatar Active member
Posts : 149 Points : 165 Reputation : 0 Join date : 2010-04-03 Age : 94 Location : Pandora
| Subject: Re: Filim News ...Latest Updates.... Wed Sep 21, 2011 1:53 pm | |
| സല്ലു വെഡ്‌സ് മല്ലു! ക്രോണിക് ബാച്ച്‌ലര്‍ വീഴുമോ? [You must be registered and logged in to see this image.] ബോളിവുഡിലെ മനസില്‍മാന്‍ സല്‍മാനും മലയാളവുമായി എന്തു ബന്ധം? മലയാളി സംവിധായകന്‍ സിദ്ധിഖിന്റെ 'ബോഡിഗാര്‍ഡി'ല്‍ നായകനായി അഭിനയിച്ചതും മലയാളി നടി അസിന്റെ നായകനായി അഭിനയിച്ചതും മാത്രമാകും സല്‍മാനും മലയാളവും തമ്മിലുള്ള ബന്ധം. എന്നാല്‍ ഇപ്പോള്‍ സല്ലു പറയുന്നതു കേട്ടിലെ. വധുവായി ഒരു മല്ലു മതിയെന്ന്. അതും സിദ്ധിഖ് കണ്ടുപിടിച്ചു കൊടുക്കണമെന്ന്.
ഉടനെ ഒരു പെണ്ണു കെട്ടണമെന്ന് സല്ലുവിന് പൂതിയിളകിയിരിക്കുകയാണെന്നാണ് ബോളിവുഡിലെ സംസാരം. അപ്പോഴാണ് വധുവായി മല്ലുവിനെ കിട്ടിയാല്‍ കൊള്ളാമെന്ന് ഒരു തോന്നലുണ്ടായത്. കയ്യോടെ സിദ്ധിഖിനോട് ആവശ്യപ്പെടുകയും ചെയ്‌തു. ബോഡിഗാര്‍ഡിന്റെ ഹിന്ദി പതിപ്പിന് ശേഷം സല്‍മാനും സിദ്ധിഖും നല്ല അടുപ്പത്തിലാണ്. സല്‍മാന്‍ വളരെ നല്ല വ്യക്‌തിയാണെന്ന് സിദ്ധിഖും സാക്ഷ്യപ്പെടുത്തിയിരുന്നു.
തനിക്ക് വലിയ നഗരത്തില്‍ നിന്നുള്ളൊരു പെണ്‍കുട്ടിയെ ഭാര്യയായി വേണ്ടെന്ന് സല്‍മാന്‍ നേരത്തെ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. തെക്കേ ഇന്ത്യയാണ് സല്ലുവിന്റെ നോട്ടം. പറ്റിയാല്‍ മലയാളി. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവുള്ളവളാകണം. ഒരാഴ്‌ച... പരമാവധി സമയം ഒരു മാസം... ഇത്രയും സമയത്തിനുള്ളില്‍ വിവാഹം നടക്കണം എന്നൊക്കെയാണ് സല്ലു ഇപ്പോള്‍ പറയുന്നത്. നേരത്തേ റെഡിയെന്ന ചിത്രത്തില്‍ മലയാളി താരം അസിനൊപ്പം അഭിനയിച്ചപ്പോള്‍ അസിനെപ്പോലെയൊരു പെണ്‍കുട്ടി വേണമന്ന് സല്ലു പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഇരുവരും പ്രണത്തിലാണെന്നുവരെ ഗോസിപ്പുകളുണ്ടായി.
എന്നാല്‍ ഒരു ക്രോണിക് ബാച്ച്‌ലറുടെ ജല്‍പ്പനമെന്ന മട്ടില്‍ അസിന്‍ ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടിയിരുന്നില്ല. ഇതോടെ ഗോസിപ്പുകള്‍ താനേ കെട്ടടങ്ങിയിരുന്നു. അതിനിടെ മറ്റൊരു വാര്‍ത്തയും ഇപ്പോള്‍ കേള്‍ക്കുന്നുണ്ട്. മലയാളത്തില്‍ സിദ്ധിഖ് സംവിധാനം ചെയ്‌ത ക്രോണിക് ബാച്ച്‌റര്‍ അദ്ദേഹം ഹിന്ദിയില്‍ റീമേക്ക് ചെയ്യാനൊരുങ്ങുകയാണെന്നാണ് വാര്‍ത്തകള്‍ വരുന്നത്. ക്രോണിക് ബാച്ച്‌ലറുടെ റോളാകുമ്പോള്‍ ബോളിവുഡില്‍ സല്‍മാന്‍ അല്ലാതെ മറ്റാര്‍ക്കാണ് അതിന് യോഗ്യത.
മലയാളത്തില്‍ മമ്മൂട്ടി ചെയ്‌ത റോളാകും ഹിന്ദിയില്‍ സല്ലു ചെയ്യുന്നതെന്നാണ് അഭ്യൂഹങ്ങള്‍. മുകേഷിന്റെയും രംഭയുടെയും ഇന്ദ്രജയുടെയും റോളുകള്‍ സംബന്ധിച്ച് വാര്‍ത്തകളൊന്നും വന്നിട്ടില്ല. ബോഡിഗാര്‍ഡിന്റെ ഹിന്ദി പതിപ്പിന് ലഭിക്കുന്ന സ്വീകരണമാണ് ക്രോണിക് ബാച്ച്‌ലറെയും ഹിന്ദി പറയിപ്പിക്കാന്‍ സിദ്ധിഖിനെ പ്രേരിപ്പച്ചതെന്നാണ് സൂചന. മല്ലു പ്രണയത്തില്‍ കഴിയുന്ന സല്ലു സമ്മതിച്ചെങ്കില്‍ അതിലും അത്ഭുമില്ല. | |
|
| |
dilipfan Active member
Posts : 221 Points : 266 Reputation : 0 Join date : 2010-02-04 Location : thrissur
| Subject: Re: Filim News ...Latest Updates.... Wed Sep 21, 2011 2:38 pm | |
| ബാഡ്മിന്റണില്‍ അരക്കൈ നോക്കാന്‍ ശാലിനി [You must be registered and logged in to see this image.]നടന്‍ അജിത്തുമായുള്ള വിവാഹത്തോടെ അഭിനയം നിര്‍ത്തിയ മലയാളികളുടെ പ്രിയതാരം ശാലിനി സ്‌പോര്‍ട്‌സില്‍ ഒരുകൈനോക്കാനിറങ്ങുന്നു. ബാഡ്മിന്റണില്‍ കഴിവുതെളിയിക്കാനാണ് ശാലിനിയുടെ പരിപാടി.
ചെറുപ്പത്തില്‍ ബാഡ്മിന്റണില്‍ താല്‍പര്യമുണ്ടായിരുന്ന ശാലിനി ഇപ്പോള്‍ ടൂര്‍ണമെന്റുകളില്‍ കളിച്ചുതുടങ്ങിയിട്ടുണ്ട്. സെപ്റ്റംബര്‍ ആദ്യം ശിവകാശിയില്‍ നടന്ന അന്തര്‍ജില്ലാ ബാഡ്മിന്റണ്‍ മത്സരത്തില്‍ ശാലിനി പങ്കെടുത്തിട്ടുണ്ട്.
ശാലിനിയ്ക്ക് ബാഡ്മിന്റണില്‍ ഭാവിയുണ്ടെന്ന് മനസ്സിലാക്കിയ അജിത്ത് എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്. അജിത്തും അഭിനയത്തിനപ്പുറത്ത് കാര്‍റേസ് പോലുള്ള ക്രേസുകള്‍ കൊണ്ടുനടക്കുന്ന വ്യക്തിയാണ്.
80കളില്‍ മലയാളി കുടംബങ്ങളുടെ വാല്‍സല്യഭാജനമായിരുന്നു സ്മാര്‍ട്ടായ കുഞ്ഞു ശാലിനി. പിന്നീട് വളര്‍ന്നതിന്‌ശേഷം 1997ല്‍ ഫാസിലിന്റെ 'അനിയത്തിപ്രാവിലൂടെ' രണ്ടാം വരവ് നടത്തിയപ്പോഴും പ്രേക്ഷകര്‍ ശാലിനിയെ പഴയ അതേ സ്‌നേഹത്തോടെ സ്വീകരിച്ചു | |
|
| |
kiwi Active member
Posts : 201 Points : 224 Reputation : 0 Join date : 2010-04-02 Age : 36 Location : Moovattupuzha
| Subject: Re: Filim News ...Latest Updates.... Thu Sep 22, 2011 3:35 am | |
| ഹാപ്പി ഹസ്ബന്റ്‌സ് 2- ജയറാം പുറത്ത്; പകരം ആസിഫ് [You must be registered and logged in to see this image.] കഴിഞ്ഞ വര്‍ഷത്തെ തട്ടുപൊളിപ്പന്‍ കോമഡി ഹിറ്റ് ഹാപ്പി ഹസ്ബന്റിന് രണ്ടാംഭാഗമൊരുക്കുന്ന കാര്യം സംവിധായകന്‍ സജി സുരേന്ദ്രന്‍ സ്ഥിരീകരിച്ചുകഴിഞ്ഞു.
ഹാപ്പി ഹസ്ബന്റ്‌സില്‍ ഭര്‍ത്താക്കന്മാരുടെ തരികിടകള്‍ക്ക് വേദിയായത് മലേഷ്യയായിരുന്നെങ്കില്‍ രണ്ടാം ഭാഗത്തില്‍ ഗോവയിലേക്കാണ് ഭാര്യമാരെ വട്ടംകറക്കുന്ന ഭര്‍ത്താക്കന്മാരുടെ പോക്ക്. ഹസ്ബന്റ്‌സ് ഇന്‍ ഗോവ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിലെ മറ്റൊരു പ്രധാന വിശേഷം ഈ സിനിമയില്‍ ജയറാമില്ലെന്നതാണ്. ആദ്യഭാഗത്തില്‍ നായകനായ ജയറാമിന് പകരം മോളിവുഡിലെ പുതിയ യൂത്ത് ഐക്കണായ ആസിഫ് അലിയാണ് ചിത്രത്തിലേക്കെത്തുന്നത്. ഭാമ, ഭാവന, സംവൃത എന്നിവരായിരിക്കും സിനിമയിലെ നായികമാര്‍.
2012 ജനുവരിയില്‍ ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് കൃഷ്ണ പൂജപ്പുരയാണ്. ബോളിവുഡിലെ പ്രമുഖ നിര്‍മാണ കമ്പനിയായ യുടിവിയാണ് ഹസ്ഹന്‍ഡ്‌സ് ഇന്‍ ഗോവയ്ക്ക് വേണ്ടി പണംമുടക്കുന്നത്.
ആദ്യഭാഗം പോലെ തീര്‍ത്തും രസകരമായൊരു അന്തരീഷത്തിലാണ് ഹസ്ബന്‍ഡ് ഇന്‍ ഗോവയും ഒരുങ്ങുന്നത്. തീര്‍ത്തും വിരസമായ ദാമ്പത്യ ജീവിതത്തില്‍ നിന്ന് ഒരു ബ്രേക്കെടുത്ത് മൂന്ന് ഭര്‍ത്താക്കന്മാര്‍ (ജയസൂര്യ, ഇന്ദ്രജിത്ത്, ആസിഫ്) എന്നിവര്‍ ഗോവയിലേക്ക് തിരിയ്ക്കുന്നു. യാത്രയ്ക്കിടെ ഇവര്‍ വിവാഹമോചനത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന ഒരാളെ പരിചയപ്പെടുന്നു. ബിജു മേനോനാണ് ഈ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. ഇതിനിടെ മൂന്ന് പേരുടെയും ഭാര്യമാര്‍ ഗോവയിലേക്കെത്തുന്നതോടെ ഹസ്ബന്‍ഡുമാരുടെ ഗോവന്‍ യാത്ര കൂടുതല്‍ കുഴപ്പത്തിലേക്ക് ചെന്നുചാടുകയാണ്.
ജയസൂര്യയെ നായകനാക്കി കുഞ്ഞളിയന്‍ എന്നൊരു സിനിമയൊരുക്കുന്നതിന്റെ തിരക്കിലാണ് കൃഷ്ണ പൂജപ്പുരയും സജി സുരേന്ദ്രനും. പൊള്ളാച്ചിയില്‍ ചിത്രീകരിയ്ക്കുന്ന കുഞ്ഞളിയന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാവും ഹസ്ബന്റ്‌സ് ഇന്‍ ഗോവ തുടങ്ങുക. | |
|
| |
nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: Filim News ...Latest Updates.... Thu Sep 22, 2011 2:18 pm | |
| | |
|
| |
nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: Filim News ...Latest Updates.... Thu Sep 22, 2011 2:20 pm | |
| | |
|
| |
nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: Filim News ...Latest Updates.... Thu Sep 22, 2011 2:20 pm | |
| | |
|
| |
nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: Filim News ...Latest Updates.... Thu Sep 22, 2011 2:21 pm | |
| | |
|
| |
nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: Filim News ...Latest Updates.... Thu Sep 22, 2011 2:22 pm | |
| | |
|
| |
baasha Active member
Posts : 107 Points : 117 Reputation : 0 Join date : 2011-01-19 Location : Salem
| Subject: Re: Filim News ...Latest Updates.... Fri Sep 23, 2011 2:54 pm | |
| റിഹേഴ്‌സലിന്റെ പേരില്‍ [You must be registered and logged in to see this image.] ഉലകനായകന്‍ കമലഹാസന്റെ വമ്പന്‍ചിത്രമായ 'വിശ്വരൂപ'ത്തില്‍നിന്ന് നടി അനുഷ്‌ക പിന്മാറിയതെന്തുകൊണ്ട്? സിനിമയ്ക്ക്‌വേണ്ടത്ര ദിവസങ്ങള്‍ മാറ്റിവെക്കാന്‍ പ്രയാസമായതുകൊണ്ട് താരം ഒഴിവായെന്നാണ് അണിയറക്കാര്‍ നല്‍കിയ വിശദീകരണം. എന്നാല്‍, അതു പുറത്തുപറയുന്ന കാരണമാണെന്നും നായികയുടെ പിന്മാറ്റത്തിനു പിന്നില്‍ മറ്റെന്തോ ഉണ്ടെന്നും കുറേ നാളുകളായി കോളിവുഡില്‍ അടക്കിപ്പിടിച്ച വര്‍ത്തമാനങ്ങളുണ്ടായിരുന്നു. റിഹേഴ്‌സലിന്റെ പേരിലാണ് അനുഷ്‌ക സിനിമയ്ക്കു പുറത്തായതെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
എല്ലാ സിനിമകളുടെയും ചിത്രീകരണം തുടങ്ങുംമുമ്പേ റിഹേഴ്‌സല്‍ ചെയ്യുന്നത് കമലഹാസന്റെ പതിവാണ്. അതുപ്രകാരം 'വിശ്വരൂപ'ത്തിന്റെ റിഹേഴ്‌സലിനെത്താന്‍ അനുഷ്‌കയോട് നിര്‍ദേശിച്ചപ്പോള്‍ അവര്‍ അതിനു തയ്യാറായില്ലത്രെ. ഒട്ടേറെ സിനിമകളുടെ തിരക്കിനിടയിലാണ് അനുഷ്‌ക 'വിശ്വരൂപ' ത്തിനുവേണ്ടി കുറച്ചുദിവസങ്ങള്‍ മാറ്റിവെച്ചത്. വടക്കും തെക്കുമുള്ള ഒട്ടേറെ നായികമാരെ പരിഗണിച്ചശേഷമാണ് അനുഷ്‌കയെ നായികയാക്കാന്‍ തീരുമാനിച്ചത്.
തിരക്കുകളേറെയുണ്ടെങ്കിലും കമലഹാസന്റെ കൂടെ അഭിനയിക്കുകയെന്ന മോഹം സഫലമാകുന്നതിന്റെ സന്തോഷത്തിലാണ് അനുഷ്‌ക 'വിശ്വരൂപ'ത്തില്‍ നായികയാവാന്‍ തയ്യാറായത്. എന്നാല്‍, റിഹേഴ്‌സലിന് വരണമെന്ന നിര്‍ദേശമുണ്ടായപ്പോള്‍, അതിനുകൂടി നീക്കിവെക്കാന്‍ സമയമില്ലെന്ന നിലപാടിലായി താരം. താന്‍ നേരിട്ട് സെറ്റിലെത്തി അഭിനയിച്ചുകൊള്ളാമെന്നും റിഹേഴ്‌സലില്‍നിന്ന് ഒഴിവാക്കണമെന്നും അനുഷ്‌ക അഭ്യര്‍ഥിച്ചു. എന്നാല്‍, വിട്ടുവീഴ്ച ചെയ്യാന്‍ കമല്‍ ഒരുക്കമായിരുന്നില്ല.
അങ്ങനെ അനുഷ്‌ക 'വിശ്വരൂപ'ത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടപ്പോള്‍ പകരം അവസരം കിട്ടിയത് സമീറാറെഡ്ഢിക്കാണ്. നേരത്തേ പരിഗണനാപ്പട്ടികയിലുണ്ടായിരുന്ന പേരാണ് സമീറയുടേത്. അവരെ നായികയായി തിരഞ്ഞെടുത്തെന്ന വാര്‍ത്തകള്‍ വന്നശേഷമാണ് അത് തിരുത്തിക്കൊണ്ട് അന്ന് അനുഷ്‌കയുടെ പേര് ഉറപ്പിച്ചത്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലൊരുക്കുന്ന 'വിശ്വരൂപം' പൂര്‍ത്തിയാകുന്നതിനിടയില്‍ ഇനി ഇത്തരത്തില്‍ എത്ര മാറ്റങ്ങളുണ്ടാകുമെന്നാണ് സിനിമാലോകത്തെ ചോദ്യം. | |
|
| |
vikalan Active member
Posts : 155 Points : 167 Reputation : 0 Join date : 2010-03-23
| Subject: Re: Filim News ...Latest Updates.... Fri Sep 23, 2011 7:19 pm | |
| ഫെഫ്‌ക: ഉണ്ണികൃഷ്‌ണനും സിബി മലയിലും രാജിവച്ചു
കൊച്ചി: മലയാള സിനിമാ സംവിധയകരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും സംഘടനയായ ഫെഫ്‌കയുടെ ഭാരവാഹികള്‍ രാജിവച്ചു. പ്രസിഡന്റ് സ്‌ഥാനത്തുനിന്നും സിബി മലയിലും ജനറല്‍ സെക്രട്ടറി സ്‌ഥാനത്തുനിന്ന് ബി.ഉണ്ണികൃഷ്‌ണനുമാണ് രാജിവച്ചത്. | |
|
| |
manzoor New Member
Posts : 63 Points : 77 Reputation : 1 Join date : 2010-12-11 Age : 47 Location : Eerattupetta
| Subject: Re: Filim News ...Latest Updates.... Fri Sep 23, 2011 9:13 pm | |
| ‘അമ്മ അറിയാന്‍’ കാണാനില്ല![You must be registered and logged in to see this image.] ജോണ്‍ ഏബ്രഹാമിന്‍റെ വിഖ്യാത ചിത്രം “അമ്മ അറിയാന്‍” എവിടെയെങ്കിലും കാണുകയാണെങ്കില്‍ ഉടന്‍ ബന്ധപ്പെടുക’ എന്നൊരു പരസ്യം പ്രത്യക്ഷപ്പെട്ടേക്കാന്‍ സാധ്യത. അമ്മ അറിയാന്‍ എന്ന സിനിമയുടെ നെഗറ്റീവ് കാണാനില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സിനിമയിലെ എണ്ണപ്പെട്ട ക്ലാസിക്കുകളില്‍ ഒന്നായ അമ്മ അറിയാന്‍ ഇനി അവശേഷിക്കുന്നത് ഒരു ഡി വി ഡി കോപ്പി മാത്രമാണെന്നും സൂചനയുണ്ട്.
ബ്ലാക്ക് ആന്‍റ് വൈറ്റില്‍ ചിത്രീകരിച്ച ഈ സിനിമയുടെ പിക്ചര്‍ നെഗറ്റീവും സൌണ്ട് നെഗറ്റീവും തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നിന്ന് നഷ്ടപ്പെട്ടതായാണ് വിവരം. സിനിമ റിലീസായി 25 വര്‍ഷം തികയുന്ന ഈ അവസരത്തില്‍ ജോണ്‍ ഏബ്രഹാമിന്‍റെ സുഹൃത്തുക്കളുടെ കൈയില്‍ ആകെയുള്ളത് ഈ സിനിമയുടെ ഒരു ഡി വി ഡി കോപ്പി മാത്രമാണ്. അതിനാകട്ടെ വേണ്ടത്ര ക്ലാരിറ്റിയുമില്ല.
ഈ സിനിമയുടെ നല്ല കോപ്പി ആരുടെയെങ്കിലും കൈവശം ഒരുപക്ഷേ കണ്ടെന്നിരിക്കും. പക്ഷേ അതേക്കുറിച്ച് ജോണിന്‍റെ സുഹൃത്തുക്കള്‍ക്കോ ചിത്രാഞ്ജലി അധികൃതര്‍ക്കോ അറിവില്ല.
“അമ്മ അറിയാന്‍ എന്ന ചിത്രത്തിന്‍റെ നെഗറ്റീവ് 60 എം എം പ്രിന്‍റ് എടുക്കണമെന്ന ആവശ്യമുന്നയിച്ച് ആരോ ചെന്നൈയിലെ എ വി എം സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയതാണ്” - ചിത്രാഞ്ജലിയിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എന്നാല്‍ എ വി എമ്മില്‍ ഈ സിനിമയുടെ നെഗറ്റീവ് ഉണ്ടോ എന്ന കാര്യത്തില്‍ കൃത്യമായ ഒരു ഉത്തരം ആരും നല്‍കുന്നില്ല.
“ഇത് വളരെ നിര്‍ഭാഗ്യകരമായ ഒരു അവസ്ഥയാണ്. നെഗറ്റീവ് സൂക്ഷിക്കാനുള്ള സൌകര്യം ഇല്ലായിരുന്നു എങ്കില്‍ ചിത്രാഞ്ജലി അധികൃതര്‍ ചെയ്യേണ്ടിയിരുന്നത് അത് ആര്‍ക്കൈവ്സിന് കൈമാറുക എന്നതായിരുന്നു. ലോകത്ത് എവിടെയെങ്കിലും അമ്മയറിയാന്‍ എന്ന ചിത്രത്തിന്‍റെ നെഗറ്റീവ് ഉണ്ടെങ്കില്‍ ദയവുചെയ്ത് എന്നെ അറിയിക്കുക. എന്തുവില നല്‍കിയും അത് പൂനെ ആര്‍ക്കൈവ്സിലേക്ക് വാങ്ങാന്‍ തയ്യാറാണ്” - നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യ(എന്‍ എഫ് എ ഐ)യുടെ ഡയറക്ടര്‍ പി കെ നായര്‍ പറയുന്നു.
‘അമ്മ അറിയാനി’ന്‍റെ ഒരു 35 എം എം പ്രിന്‍റ് എന്‍ എഫ് എ ഐയുടെ പക്കലുണ്ട്. ഇതില്‍ നിന്ന് ചിത്രത്തിന്‍റെ ഡിജിറ്റല്‍ പ്രിന്‍റ് സൃഷ്ടിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
ഒരു നക്സല്‍ നേതാവിന്‍റെ മരണം അദ്ദേഹത്തിന്‍റെ അമ്മയെ അറിയിക്കാനായി സുഹൃത്തുക്കള്‍ അദ്ദേഹത്തിന്‍റെ നാട്ടിലേക്ക് നടത്തുന്ന യാത്രയാണ് ‘അമ്മ അറിയാന്‍’ പ്രമേയമാക്കിയിരിക്കുന്നത്. സിനിമ റിലീസായതുമുതല്‍ അമ്മ അറിയാനെപ്പറ്റി ആരംഭിച്ച ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. സിനിമാപ്രേമികളും ജോണ്‍ സ്നേഹികളും ‘അമ്മ അറിയാന്‍’ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നതിന്‍റെ തിരക്കിലാണ്.
വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ(1972), അഗ്രഹാരത്തില്‍ കഴുതൈ(1977), ചെറിയാച്ചന്‍റെ ക്രൂരകൃത്യങ്ങള്‍(1979), അമ്മ അറിയാന്‍(1986) എന്നിവയാണ് ജോണ്‍ ഏബ്രഹാം സംവിധാനം ചെയ്ത സിനിമകള്‍. | |
|
| |
devan Active member
Posts : 279 Points : 366 Reputation : 1 Join date : 2010-01-11 Location : mavelikkara
| Subject: Re: Filim News ...Latest Updates.... Fri Sep 23, 2011 11:16 pm | |
| അനുരാഗ് കശ്യപിന്റെ 'അയ്യ' പൃഥ്വിയെ തുണയ്ക്കുമോ [You must be registered and logged in to see this image.] റ്റവും പുതിയ റിലീസായ തേജാഭായിയും വേണ്ടത്ര ഏശിയില്ല. 'യങ് സൂപ്പര്‍ സ്റ്റാര്‍' പൃഥ്വിരാജ് ഇനി ബോളിവുഡില്‍ ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നു. പ്രമേയ വൈവിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ട അനുരാഗ് കശ്യപിന്റെ ചിത്രത്തില്‍ നായകവേഷം ചെയ്യാനുള്ള സുവര്‍ണാവസരമാണ് പൃഥ്വിക്ക് ലഭിച്ചിരിക്കുന്നത്. 'അയ്യ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു തമിഴ് ചിത്രകാരന്റെ വേഷമാണ് പൃഥ്വരാജിന്. നായികയായ മറാത്തി റാണി പെണ്‍കുട്ടിയായി റാണി മുഖര്‍ജിയും.
ഒക്‌ടോബറില്‍ ചിത്രീകരണം തുടങ്ങുന്ന 'അയ്യ'യുടെ തിരക്കഥയും നിര്‍മ്മാണവും അനുരാഗ് കശ്യപ് തന്നെയാണ് . ദി സ്‌മെല്‍, റസ്റ്റോറന്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രശസ്ത മറാത്തി സംവിധായകന്‍ സച്ചിന്‍ കുന്ദല്‍ക്കറാണ് 'അയ്യ' സംവിധാനം ചെയ്യുന്നത്.
ബോളിവുഡിന് ഹിറ്റ് സംവിധായകരേയും ഛായാഗ്രാഹകരേയും സമ്മാനിച്ച മലയാള സിനിമയില്‍ നിന്ന് നടന്മാരില്‍ ആര്‍ക്കും ഇതുവരെ ഹിന്ദി സിനിമ വന്‍ ബ്രേക്ക് നല്‍കിയിട്ടില്ല. അസിന്‍ നേടിയെടുത്ത ബോളിവുഡ് മേല്‍വിലാസം പൃഥ്വിക്കും നേടാന്‍ കഴിയുമോ. ഉത്തരം അയ്യ തരും.
തേജാഭായിയും മാണിക്യക്കല്ലും പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും പൃഥ്വിരാജിനെ സംബന്ധിച്ച് മലയാളത്തിലും ചില നല്ല സിനിമകളാണ് റിലീസിന് തയാറെടുക്കുന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധേയം രഞ്ജിത്തുമായി കൈകോര്‍ക്കുന്ന ഇന്ത്യന്‍ റുപ്പിയാണ്. പിന്നാലെ ഷൂട്ടിങ് പുരോഗമിക്കുന്ന മാസ്‌റ്റേഴ്‌സെത്തും. തിരക്കഥാരചന പുരോഗമിക്കുന്ന മല്ലു സിങ്, അരിവാള്‍ ചുറ്റിക നക്ഷത്രം മലയാളത്തിലും പൃഥ്വിക്ക് 2012 നല്ല വര്‍ഷമാകാനുള്ള സാധ്യത തന്നെ | |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: Filim News ...Latest Updates.... Sat Sep 24, 2011 12:43 am | |
| 'ആദാമിന്റെ മകന്‍ അബു' ഓസ്‌കറിന് ;ഉറുമി രണ്ടാമത്[You must be registered and logged in to see this image.] ന്യൂഡല്‍ഹി: സലിം കുമാറിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ആദാമിന്റെ മകന്‍ അബു ഓസ്‌കറിന്. ഇന്ത്യയല്‍ നിന്നുളള 2011 ലെ എന്‍ട്രിയാണ് ഈ സിനിമ. സലിം അഹമ്മദ് സംവിധാനം ചെയ്‌ത സിനിമയില്‍ സറീന വഹാബ് , മുകേഷ് , നെടുമുടി വേണു, കലാഭവന്‍ മണി , സുരാജ് വെഞ്ഞാറമ്മൂട് എന്നിവരാണ് മറ്റു താരങ്ങള്‍. വിദേശ ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലാണ് ആദാമിന്റെ മകന്‍ അബു പരിഗണിക്കപ്പെടുക.
ഈ വര്‍ഷം ജൂണിലാണ് സിനിമ റിലീസ് ചെയ്‌തത് . മികച്ച സിനിമ, മികച്ച ഛായാഗ്രഹണം, പശ്‌ചാത്തല സംഗീതം എന്നിവയ്‌ക്കുളള ദേശീയ അവാര്‍ഡുകള്‍ 'അബു'വിന് ലഭിച്ചിരുന്നു.
മികച്ച നടന്‍, മികച്ച സിനിമ, പശ്‌ചാത്തല സംഗീതം , തിരക്കഥ എന്നീ വിഭാഗങ്ങളില്‍ സംസ്‌ഥാന അവാര്‍ഡും ഈ സിനിമക്കു ലഭിച്ചിട്ടുണ്ട് .
14 അംഗ ജഡ്ജിംഗ് കമ്മിറ്റിക്കു മുന്നില്‍ 16 ചിത്രങ്ങളാണ് ഉണ്ടായിരുന്നത് . മലയാളത്തില്‍ നിന്ന് ഉറുമിയും പരിഗണിക്കപ്പെട്ടിരുന്നു. യന്തിരനെയും, ഹിന്ദി ചിത്രങ്ങളെയും പിന്നിലാക്കി ഉറുമി രണ്ടാമതെത്തി. | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Filim News ...Latest Updates.... Sat Sep 24, 2011 6:13 pm | |
| ഈ അടുത്തകാലത്ത്: ഇന്ദ്രജിത്ത് പ്രധാന റോളില്‍ [You must be registered and logged in to see this image.] കോക്ക്‌ടെയില്‍' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ മാറ്റത്തിന്റെ തുടക്കം കുറിച്ച അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഈ അടുത്തകാലത്ത്'.ദുരൂഹത നിറഞ്ഞ സമൂഹത്തിന്റെ ഇന്നത്തെ പശ്ചാത്തലത്തില്‍ സാധാരണക്കാരന്റെ ജീവിതവും സാധാരണമല്ലെന്ന് പറയാനാണ് ചിത്രം ശ്രമിക്കുന്നത്.നഗരത്തില ആക്രിസാധനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന വിഷ്ണുവിന്റെ ജീവിതം കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ടു പോകുന്നത്.
ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്താണ്. അനൂപ് മേനോന്‍, നിഷാന്‍, മുരളി ഗോപി, തനുശ്രീ ഘോഷ്, മൈഥിലി, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ബൈജു, മണികണ്ഠന്‍, ദിനേശ്, മോഹന്‍, കലാഭവന്‍ ഹനീഷ്, ലെന, അനിത, ശാന്തകുമാരി, കെ.പി.എ.സി. ലളിത തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.
മുരളി ഗോപി ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നു. രാഗം മൂവീസിന്റെ ബാനറില്‍ രാജി വല്ലത്ത് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷഹനാദ് ജലീല്‍ ആണ്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകരുന്നത് ഗോപി സുന്ദറാണ്.സെഞ്ച്വറി റിലീസാണ് സിനിമ തീയറ്ററിലെത്തിക്കുത്. | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Filim News ...Latest Updates.... Sat Sep 24, 2011 6:17 pm | |
| ആദാമിന്റെ മകന്‍ അബു ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രി
ചെന്നൈ: ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ 'ആദാമിന്റെ മകന്‍ അബു' ഓസ്‌കര്‍ മത്സരവേദിയിലേക്ക്. ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യന്‍ എന്‍ട്രി തീരുമാനിക്കാന്‍ ചെന്നൈ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറില്‍ ചേര്‍ന്ന ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അവാര്‍ഡ് കമ്മിറ്റിയാണ് സലിം അഹമ്മദിന്റെ 'ആദാമിന്റെ മകന്‍ അബു'വിനെ ഇന്ത്യന്‍ എന്‍ട്രിയായി തിരഞ്ഞെടുത്തത്. 16 ചിത്രങ്ങള്‍ പരിശോധിച്ചതിനുശേഷമായിരുന്നു പത്തംഗ ജൂറിയുടെ വിലയിരുത്തല്‍.
ഇവയില്‍ ആദാമിന്റെ മകന്‍ അബുവിനുപുറമെ ഉറുമി, ഹിന്ദിയില്‍നിന്നുള്ള 'നോ വണ്‍ കില്‍ഡ് ജെസിക്ക' എന്നീ ചിത്രങ്ങളും അവസാനഘട്ടത്തില്‍ ജൂറിയുടെ പരിഗണനയ്ക്കുണ്ടായിരുന്നു. സലിംകുമാറിന്റെ അഭിനയമികവ്, കഥ, മികച്ച സംവിധാനം അതിലുപരി കാലഘട്ടത്തിന് അനുസൃതമായ സന്ദേശം തുടങ്ങിയ ഘടകങ്ങളെല്ലാം കണക്കിലെടുത്താണ് ആദാമിന്റെ മകന്‍ അബുവിനെ തിരഞ്ഞെടുത്തതെന്ന് പ്രശസ്ത തമിഴ് സംവിധായകനും ജൂറി കമ്മിറ്റി അംഗവുമായ ബി. ലെനിന്‍ പറഞ്ഞു. തമിഴില്‍നിന്ന് 'ദൈവതിരുമകള്‍', 'കോ', 'മുരല്‍', 'യന്തിരന്‍' തുടങ്ങിയ ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്. | |
|
| |
willy Active member
Posts : 160 Points : 176 Reputation : 0 Join date : 2010-03-16 Location : pathanamthitta
| Subject: Re: Filim News ...Latest Updates.... Sun Sep 25, 2011 8:36 pm | |
| കലവൂരിന്റെ പുതിയ സിനിമ ഫാദേഴ്‌സ് ഡേ
നമ്മള്‍ , ഇഷ്ടം, ഗോള്‍, ആഗതന്‍ തുടങ്ങി മികച്ച തിരക്കഥകള്‍ രചിച്ച കലവൂര്‍ രവികുമാര്‍, ഇവിടെ ഒരു പുഴയുണ്ടായിരുന്നു എന്ന ഒരു ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. കലവൂരിന്റെ രണ്ടാമത്തെ ചിത്രം ഒരുങ്ങുന്നു. ഫാദേഴ്‌സ് ഡേ എന്നു പേരിട്ടിരിക്കുന്ന പുതിയചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കൊച്ചിയിലെ ബി.ടി.എച്ച് സരോവരം ഹോട്ടലില്‍ നടന്നു.
പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കികൊണ്ട് ചിത്രീകരിക്കുന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, തയ്യാറാക്കുന്നത് സംവിധായകന്‍ കലവൂര്‍ രവികുമാര്‍ തന്നെയാണ്. കമല്‍, സിബിമലയില്‍ തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിച്ച ലവൂരിന്റെ ആദ്യ സിനിമ കുട്ടികള്‍ക്ക് പ്രാധാന്യം നല്കിയ പ്രമേയമായിരുന്നു. നന്മ പ്രമോട്ട് ചെയ്യുന്ന ആ ചിത്രം പ്രകൃതിയിലേക്ക് തുറക്കേണ്ട സമൂഹത്തിന്റെ കാഴ്ചയെക്കുറിച്ചും പ്രതിപാദിച്ചിരുന്നെങ്കിലും ബോക്‌സോഫീസില്‍ പരാജയപ്പെടുകയായിരുന്നു.
ആഗതനുശേഷം പുതിയ തിരക്കഥകള്‍ ഒന്നും എഴുതാതിരുന്ന കലവൂര്‍ സ്വന്തം സിനിമയുടെ പണിപ്പുരയിലായിരുന്നു. ലാല്‍, രേവതി, എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ശങ്കര്‍, ജഗതി ശ്രീകുമാര്‍, ഇടവേള ബാബു, വിജയ്‌മേനോന്‍, സുരേഷ്‌കൃഷ്ണ, കെ.പി.എ.സി.ലളിത തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
ഭരത് ക്രിയേഷന്‍സിന്റെ ബാനറില്‍ ജെ.ഭരത് സാമുവല്‍ നിര്‍മ്മിക്കുന്ന ഫാദേഴ്‌സ്‌ഡേയുടെ ക്യാമറ എസ്.ജി. രാമനാണ് നിര്‍വ്വഹിക്കുന്നത്. ഒ.എന്‍.വി, ശ്രീരേഖ എന്നിവരുടെ വരികള്‍ക്ക് എം.ജി.ശ്രീകുമാര്‍ സംഗീതം നല്കുന്നു. എഡിറ്റിംഗ് കെ.ശ്രീനിവാസ്, ചമയം സിനു, വസ്ത്രാലങ്കാരംസുനില്‍ റഹ്മാന്‍, ഒക്ടോബര്‍ ആദ്യവാരം ചിത്രീകരണം തുടങ്ങും. | |
|
| |
sanjeev Active member
Posts : 204 Points : 256 Reputation : 0 Join date : 2010-02-09
| Subject: Re: Filim News ...Latest Updates.... Wed Sep 28, 2011 7:24 pm | |
| പ്രഭ സമ്മതിച്ചു; യേശുദാസ് വെളുത്തു![You must be registered and logged in to see this image.] പ്രായം എഴുപത് കടന്നാലും ഒരൊറ്റ മുടി പോലും കറുക്കാതെ സൂക്ഷിച്ച യേശുദാസിനെയാണ് നമുക്ക് പരിചയം. പ്രായാധിക്യത്തില്‍ സ്വരമൊന്ന് ഇടറിയാലും മുടി കറുക്കരുതെന്ന് ദൃഢപ്രതിജ്ഞ എടുത്ത ആളാണ് യേശുദാസ്. ഭാര്യ പ്രഭയുടെ നിര്‍ബന്ധപ്രകാരം ആയിരുന്നു ഇത്. എന്തായാലും താനിനി മുടി ഡൈ ചെയ്യാനില്ല എന്നാണ് യേശുദാസ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. വെളുത്ത താടിയുള്ള ‘ദാസപ്പൂപ്പന്‍’ ആകാന്‍ തയ്യാറെടുക്കുന്ന യേശുദാസിന് പ്രഭ പിന്തുണയും നല്‍കിയിട്ടുണ്ട്.
“താടിയും മുടിയും ഡൈ ചെയ്‌ത് കറുപ്പിക്കാന്‍ ഇനി ഞാന്‍ ആളല്ല! ചായം തേച്ച് പ്രായം മറയ്ക്കേണ്ടതില്ലെന്ന് മുമ്പ് തോന്നിയിരുന്നു. ഭാര്യയും മക്കളും അത് സമ്മതിച്ചില്ല. ഇതു പോലുള്ള കാര്യങ്ങളില്‍ അവര്‍ക്കും അഭിപ്രായം പറയാമല്ലോ. എന്നാലിപ്പോള്‍ ഭാര്യ സമ്മതിച്ചു. ഇനി മുടി കറുപ്പിക്കില്ല” - യേശുദാസ് പറയുന്നു.
വെളുത്ത ജുബ്ബയും വെളുത്ത മുണ്ടും എന്ന തന്റെ പ്രിയപ്പെട്ട വേഷം എന്തായാലും യേശുദാസ് ഉപേക്ഷിക്കില്ല. പതിറ്റാണ്ടുകളായി ‘വെള്ള’യാണ് ഗാനഗന്ധര്‍വന്റെ ‘ബ്രാന്‍ഡ്’. ഗന്ധര്‍വന്റെ വെള്ള ഭ്രമം അതേപടി അനുകരിക്കുന്ന ആരാധകരും ഗായകരും ഇല്ലാതില്ല. ഗായകന്‍ മാര്‍ക്കോസ് വെളുപ്പിന്റെ കാര്യത്തില്‍ യേശുദാസിനെ അതു പോലെ അനുകരിക്കുന്നയാളാണ്. കാഞ്ഞങ്ങാട് രാമചന്ദ്രനും അങ്ങിനെ തന്നെ.
എന്തിനാണ് യേശുദാസിനെ അനുകരിക്കുന്നത് എന്ന് മാര്‍ക്കോസിനോട് ഈയിടയ്ക്ക് ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടയില്‍ ആരോ ചോദിച്ചിരുന്നു. “അതെന്താ അനുകരിക്കാന്‍ പാടില്ലാത്തത്ര വൃത്തികെട്ട മനുഷ്യനാണോ ദാസേട്ടന്‍?” എന്ന് മാര്‍ക്കോസ് മറുചോദ്യം ചോദിച്ച് അഭിമുഖകാരനെ ഒന്നിരുത്തുകയും ചെയ്തു.
എന്താണ് വെള്ളയോട് ഇത്ര ഭ്രമമെന്ന് യേശുദാസിനോടും ആളുകള്‍ ചോദിക്കാറുണ്ട്. “വെളുത്ത നിറമുള്ളതാകുമ്പോള്‍ ഒരെണ്ണം മതി. നിറമുളളതാണെങ്കില്‍ മാറിമാറിയിടാന്‍ ഒന്നിലധികം വേണം. അതിനുള്ള ശേഷി പണ്ട് എനിക്കില്ലായിരുന്നു. അതു കൊണ്ടാണ് വെള്ള തിരഞ്ഞെടുത്തത്. പിന്നീട് അതൊരു ശീലമായി” എന്നാണ് ഗാനഗന്ധര്‍വന്‍ അതിന് മറുപടി പറയാറ്.
എന്തായാലും യേശുദാസിനെ അനുകരിച്ച് ആരാധകരും താടിയും മുടിയും വെളുപ്പിക്കുമോ എന്ന് കണ്ടുതന്നെ അറിയണം! | |
|
| |
nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: Filim News ...Latest Updates.... Wed Oct 05, 2011 5:04 am | |
| | |
|
| |
nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: Filim News ...Latest Updates.... Wed Oct 05, 2011 5:05 am | |
| | |
|
| |
nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: Filim News ...Latest Updates.... Wed Oct 05, 2011 5:06 am | |
| | |
|
| |
nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: Filim News ...Latest Updates.... Wed Oct 05, 2011 5:08 am | |
| | |
|
| |
nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: Filim News ...Latest Updates.... Wed Oct 05, 2011 5:17 am | |
| | |
|
| |
meeshamadhavan New Member
Posts : 54 Points : 56 Reputation : 0 Join date : 2011-02-06 Location : angamali
| Subject: Re: Filim News ...Latest Updates.... Fri Oct 14, 2011 5:39 am | |
| ശ്യാമപ്രസാദിന്റെ അരികെയില്‍ സംവൃത [You must be registered and logged in to see this image.]ശ്യാമപ്രസാദിന്റെ പുതിയ ചിത്രമായ അരികെയില്‍ സംവൃത സുനില്‍ നായികയാവുന്നു. ദിലീപിനെ നായകനാക്കി ശ്യാമപ്രസാദ് ചെയ്യുന്ന പ്രൊജക്ടാണിത്. സംവൃതയ്‌ക്കൊപ്പം തന്നെ മംമ്തയും ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു വേഷത്തില്‍ എത്തുന്നുണ്ട്.
സംവൃത തന്നെയാണ് അരികെയില്‍ അഭിനയിക്കുന്നകാര്യം വെളിപ്പെടുത്തിയത്. ദിലീപും സംവൃതയും മംമ്തയും അവതരിപ്പിക്കുന്ന വേഷങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. അഗ്നിസാക്ഷി, അകലെ, ഒരേ കടല്‍, ഇലക്ട്ര തുടങ്ങിയ ചിത്രങ്ങളിലൂടെ ഗൗരവമുള്ള പ്രമേയങ്ങള്‍ അവതരിപ്പിച്ച ശ്യാമപ്രസാദിന്റെ റൊമാന്റിക് കോമഡിയാണ് അരികെ.
ശ്യാമപ്രസാദ് ചിത്രത്തിന്റെ ഭാഗമാവുകയെന്നത് കരിയറിലെ വലിയ നേട്ടങ്ങളില്‍ ഒന്നായികാണുന്നുവെന്നും താനതിന്റെ ത്രില്ലിലാണെന്നും സംവൃത പറയുന്നു. ഇതാദ്യമായിട്ടാണ് ശ്യാപ്രസാദിന്റെ ചിത്രത്തില്‍ സംവൃത അഭിനയിക്കുന്നത്.
ഇപ്പോള്‍ ആസിഫ് അലി നായകനാകുന്ന അസുരവിത്ത് എന്ന ചിത്രമാണ് സംവൃത നായികയായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. മമ്മൂട്ടി-സുരേഷ് ഗോപി എന്നിവര്‍ അഭിനയിക്കുന്ന കിങ് ആന്റ് കമ്മീഷണറിലും സംവൃത നല്ലൊരു റോള്‍ കൈകാര്യം ചെയ്യുന്നുണ്ട്. | |
|
| |
Sponsored content
| Subject: Re: Filim News ...Latest Updates.... | |
| |
|
| |
| Filim News ...Latest Updates.... | |
|