malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
Filim News ...Latest Updates.... - Page 8 I_vote_lcapFilim News ...Latest Updates.... - Page 8 I_voting_barFilim News ...Latest Updates.... - Page 8 I_vote_rcap 
yeldo987
Filim News ...Latest Updates.... - Page 8 I_vote_lcapFilim News ...Latest Updates.... - Page 8 I_voting_barFilim News ...Latest Updates.... - Page 8 I_vote_rcap 
real hero
Filim News ...Latest Updates.... - Page 8 I_vote_lcapFilim News ...Latest Updates.... - Page 8 I_voting_barFilim News ...Latest Updates.... - Page 8 I_vote_rcap 
allambans
Filim News ...Latest Updates.... - Page 8 I_vote_lcapFilim News ...Latest Updates.... - Page 8 I_voting_barFilim News ...Latest Updates.... - Page 8 I_vote_rcap 
mohan.thomas
Filim News ...Latest Updates.... - Page 8 I_vote_lcapFilim News ...Latest Updates.... - Page 8 I_voting_barFilim News ...Latest Updates.... - Page 8 I_vote_rcap 
ajith_mc86
Filim News ...Latest Updates.... - Page 8 I_vote_lcapFilim News ...Latest Updates.... - Page 8 I_voting_barFilim News ...Latest Updates.... - Page 8 I_vote_rcap 
deathrace
Filim News ...Latest Updates.... - Page 8 I_vote_lcapFilim News ...Latest Updates.... - Page 8 I_voting_barFilim News ...Latest Updates.... - Page 8 I_vote_rcap 
dracula
Filim News ...Latest Updates.... - Page 8 I_vote_lcapFilim News ...Latest Updates.... - Page 8 I_voting_barFilim News ...Latest Updates.... - Page 8 I_vote_rcap 
maadambi
Filim News ...Latest Updates.... - Page 8 I_vote_lcapFilim News ...Latest Updates.... - Page 8 I_voting_barFilim News ...Latest Updates.... - Page 8 I_vote_rcap 
mohan
Filim News ...Latest Updates.... - Page 8 I_vote_lcapFilim News ...Latest Updates.... - Page 8 I_voting_barFilim News ...Latest Updates.... - Page 8 I_vote_rcap 
Search
 
Display results as :
 
Rechercher Advanced Search
Clicks
Filim News ...Latest Updates.... - Page 8 Image
Powered by website-hit-counters.com .
flag
Filim News ...Latest Updates.... - Page 8 Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 Filim News ...Latest Updates....

Go down 
+41
mangalasseri
nair
achayan
narendrannair
thambi
thalathil dineshan
saivar
meeshamadhavan
thanthonni
manzoor
vikalan
baasha
kiwi
avatar
balagolapan
MANNADIYAR
willy
thankan
sanjeev
vettukuzhi
dilipfan
neelakandan
Alexander
manikandan
machan
bharathchandran
shyam
innachan
mohan
smitha
menon
suku
appukuttan
devan
manavalan
kannan nair
M.R.P
mancheri majeed
nishpakshan
roshanpeter
naayakan
45 posters
Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9  Next
AuthorMessage
naayakan
Moderator
Moderator
naayakan

Posts : 536
Points : 594
Reputation : 0
Join date : 2010-04-02

Filim News ...Latest Updates.... - Page 8 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 8 EmptyFri Dec 23, 2011 6:31 am

[You must be registered and logged in to see this image.]
Back to top Go down
naayakan
Moderator
Moderator
naayakan

Posts : 536
Points : 594
Reputation : 0
Join date : 2010-04-02

Filim News ...Latest Updates.... - Page 8 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 8 EmptyFri Dec 23, 2011 6:32 am

[You must be registered and logged in to see this image.]
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Filim News ...Latest Updates.... - Page 8 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 8 EmptyFri Dec 23, 2011 9:20 am

naayakan wrote:
[You must be registered and logged in to see this image.]

look okke kalipp...

kayyiliruppum...
Back to top Go down
narendrannair
Active member
Active member
narendrannair

Posts : 237
Points : 278
Reputation : 1
Join date : 2010-01-31
Age : 43
Location : cochin

Filim News ...Latest Updates.... - Page 8 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 8 EmptyThu Dec 29, 2011 12:47 am

മംമ്തയ്ക്ക് മിന്ന്‌കെട്ട്‌

[You must be registered and logged in to see this image.]

നടി മംമ്ത മോഹന്‍ദാസ് ബുധനാഴ്ച വിവാഹിതയായി. ബഹ്‌റൈനില്‍ സ്‌കൂളില്‍ ഒരുമിച്ചു പഠിച്ച പ്രജിത്താണ് മംമ്തയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.. കോഴിക്കോട് വച്ചായിരുന്നു വിവാഹം

ബഹ്‌റൈന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒട്ടേറെ ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയാണ് പ്രജിത്ത്. 11-11-11 എന്ന അപൂര്‍വദിനത്തിലായിരുന്നു മംമ്തയുടെ വിവാഹനിശ്ചയം. പ്രജിത്തിന്റെ അമ്മയുടെ സ്വദേശമായ മൂവാറ്റുപുഴ കുന്നയ്ക്കാലിലെ വീട്ടിലായിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്.

തനിയ്ക്കും പ്രജിത്തിനുമിടിയില്‍ പ്രണയം മൊട്ടിട്ടത് സമീപകാലത്താണെന്ന് മംമ്ത വെളിപ്പെടുത്തിയിരുന്നു. 2002ല്‍ തനിയ്ക്ക് പതിനഞ്ച് വയസ്സുള്ളപ്പോഴാണ് പ്രജിത്തിനെ ആദ്യം കാണുന്നത്. പ്രജിത്തിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഈ കണ്ടുമുട്ടല്‍.

പിന്നീട് പ്രജിത്തിന്റെ ഇരട്ട സഹോദരി പ്രസീതയുടെ വിവാഹസമയത്താണ് തങ്ങള്‍ ശരിയ്ക്കും പരിചയപ്പെട്ടു. തമ്മില്‍ ഒരു ഹലോ പറഞ്ഞതുപോലും ആ സമയത്താണ്. എന്നാല്‍ തങ്ങള്‍ക്കിടയില്‍ പ്രണയം തുടങ്ങിയത് കഴിഞ്ഞ ജനുവരിയിലാണ്.

ഞങ്ങള്‍ കുടുംബ സുഹൃത്തുക്കളായിരുന്നു. അതുവരെ പരസ്പരം അറിയാമായിരുന്നു, അത്രമാത്രമേയുള്ളൂവെന്നാണ് പ്രണയത്തെ പറ്റി മംമ്ത പറയുന്നത്. വിവാഹം കഴിഞ്ഞാലും താന്‍ അഭിനയം തുടരുമെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്
Back to top Go down
thanthonni
Active member
Active member
thanthonni

Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 44
Location : thalasseri

Filim News ...Latest Updates.... - Page 8 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 8 EmptyMon Jan 02, 2012 8:18 am

ദുല്‍ഖറിന് ആശംസകളുമായി താരങ്ങള്‍

[You must be registered and logged in to see this image.]

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന് വിവാഹമംഗങ്ങളുമായി താരങ്ങളെത്തി. ചെന്നൈയില്‍ വ്യാഴാഴ്ച വിവാഹിതനായ ദുല്‍ഖറിനും വധു അമാല്‍സൂഫിയയ്ക്കും ആശംസകളുമായി സിനിമയിലേയും രാഷ്ട്രീയത്തിലേയും സാഹിത്യത്തിലേയും പ്രമുഖരുടെ പടയാണ് റമദ റിസോര്‍ട്ടിലെത്തിയത്. അതിഥികളെ സ്വീകരിയ്ക്കാനും വേദിയിലേക്ക് ആനയിക്കാനുമായി മമ്മൂട്ടിയും ഭാര്യയും സുല്‍ഫിത്തും മുന്നില്‍ത്തനെയു ണ്ടായിരുന്നു.മകള്‍ സുറുമിയും മരുമകന്‍ ഡോ.രെഹാന്‍ സെയ്ദും സത്ക്കാരവേദിയില്‍ സജീവമായുണ്ടായിരുന്നു.

കേന്ദ്രമന്ത്രിമാരായ എ.കെ.ആന്റണി, വയലാര്‍രവി, കെ.വി.തോമസ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, എം.കെ.മുനീര്‍, വി.കെ.ഇബ്രാഹംകുഞ്ഞ്, ആര്യാടന്‍ മുഹമ്മദ്, കെ.ബാബു, എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്,എം.ബി.രാജേഷ്, ആന്‍േറാ ആന്റണി, പി.ജെ.കുര്യന്‍, പി.കെ.ബിജു, പി.രാജീവ്,

എം.ടി.വാസുദേവന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, സി.പി.എം. സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍, വി.എം. സുധീരന്‍, , മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, കൈലാഷ്, ബാബു ആന്റണി, അനൂപ് മേനോന്‍,ഉണ്ണി മുകുന്ദന്‍, സൈജുകുറുപ്പ്, ക്യാപ്റ്റന്‍ രാജു, കുഞ്ചന്‍, സുരേഷ് കൃഷ്ണ, അനൂപ് ചന്ദ്രന്‍, കാവ്യാമാധവന്‍, ഭാമ, ഭാവന,സംവൃതസുനില്‍, കെ.പി.എ.സി.ലളിത, പ്രിയദര്‍ശന്‍, ലിസി,

ജഗതിശ്രീകുമാര്‍, ജയറാം, പാര്‍വതി, ദിലീപ്, ലാല്‍, മുകേഷ്, റഹ്മാന്‍, മനോജ്. കെ.ജയന്‍, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ജയസൂര്യ, ലാലു അലക്‌സ്, മാമുക്കോയ എന്നിങ്ങനെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.
Back to top Go down
bellari raja
Active member
Active member
bellari raja

Posts : 213
Points : 233
Reputation : 0
Join date : 2010-03-22
Location : Thironthoram

Filim News ...Latest Updates.... - Page 8 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 8 EmptyTue Jan 03, 2012 2:56 am

'പ്രതീക്ഷയോടെ' ശോഭന ജോര്‍ജ് സിനിമയില്‍

[You must be registered and logged in to see this image.]

ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ ശോഭന ജോര്‍ജ് സിനിമാലോകത്തേക്ക്. ശോഭന ജോര്‍ജ് തന്നെ കഥയും തിരക്കഥയുമെഴുതി നിര്‍മിയ്ക്കുന്ന ചിത്രത്തിന് പ്രതീക്ഷയോടെ എന്നാണ് പേരിട്ടിരിയ്ക്കുന്നത്.

ചെങ്ങന്നൂര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ പ്രമേയം ബാലവേലയാണെന്ന് ശോഭന പറയുന്നു. മുകേഷ്, ശ്വേത മേനോന്‍, മാസ്റ്റര്‍ ധനജ്ഞയ്, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രന്‍സ്, ബിജുക്കുട്ടന്‍, കുളപ്പുള്ളി ഷീല എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. പുതുമുഖമായ മാനസിയാണ് നായിക.

സ്ത്രീകഥാപാത്രങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയൊരുക്കുന്ന സിനിമയുടെ അണിയറയിലും സ്ത്രീകള്‍ തന്നെയാണ് നിര്‍മിയ്ക്കുന്നത്. ചിത്രാഞ്ജലിയുടെ സഹകരണത്തോടെ നിര്‍മിയ്ക്കുന്ന സിനിമയുടെ സംവിധയിക സ്‌നോബയാണ്. ശോഭനയുടെ പ്രധാനതട്ടകമായ ചെങ്ങന്നൂരായിരിക്കും സിനിമയുടെ ലൊക്കേഷന്‍.
Back to top Go down
mohan
Royal Fighter
Royal Fighter
mohan

Posts : 731
Points : 858
Reputation : 2
Join date : 2010-01-12

Filim News ...Latest Updates.... - Page 8 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 8 EmptyThu Jan 05, 2012 1:40 am

രഞ്ജിത്തിന്റെ 'ലീല'യാവാന്‍ ആന്‍ അഗസ്റ്റിന്‍

[You must be registered and logged in to see this image.]

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആര്‍ ഉണ്ണി എഴുതിയ ലീല എന്ന കഥയെ ആധാരമാക്കി രഞ്ജിത്ത് നിര്‍മ്മിയ്ക്കുന്ന ചിത്രത്തില്‍ നിന്ന് മംമ്ത പിന്‍മാറിയതായി റിപ്പോര്‍ട്ട്.

വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ മംമ്തയ്ക്ക് താത്പര്യമില്ല. അതിനാലാണ് ശക്തമായ കഥാപാത്രമായിട്ടും ലീലയെ കൈവിട്ടുകളയാന്‍ മംമ്ത തയ്യാറായത്.

മംമ്തയുടെ ഈ തീരുമാനം ആന്‍ അഗസ്റ്റിന് ഗുണം ചെയ്തിരിക്കുകയാണ്. മംമ്തയ്ക്ക് പകരം ലീലയായി വേഷമിടാനുള്ള അവസരം ആനിന് കൈവന്നിരിയ്ക്കുകയാണ്.

എല്‍സമ്മയ്ക്ക് ശേഷം ആന്‍ അവതരിപ്പിയ്ക്കുന്ന ശക്തമായ കഥാപാത്രമായിരിക്കും ലീല. കുട്ടിയപ്പനും ലീലയുമാണ് മുഖ്യ കഥാപാത്രങ്ങളായി വരുന്നത്.

ഇതില്‍ കുട്ടിയപ്പനെ അവതരിപ്പിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണനാണ്. ചിത്രത്തില്‍ പൃഥ്വിരാജ് അതിഥിതാരമായെത്തുന്നു. തിലകനും നെടുമുടി വേണുവുമാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്‍.
Back to top Go down
mohan
Royal Fighter
Royal Fighter
mohan

Posts : 731
Points : 858
Reputation : 2
Join date : 2010-01-12

Filim News ...Latest Updates.... - Page 8 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 8 EmptyThu Jan 05, 2012 1:43 am

ജഗതി ഇംഗ്ലീഷ് ചിത്രത്തിലേയ്ക്ക്

[You must be registered and logged in to see this image.]

മലയാളികള്‍ എന്നും ഓര്‍മ്മയില്‍ സൂക്ഷിയ്ക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച നടനാണ് ജഗതി ശ്രീകുമാര്‍. ഇപ്പോള്‍ ഒരു ഒരു ഇംഗ്ലീഷ് സിനിമയില്‍ നായകനാവാനൊരുങ്ങുകയാണ് ജഗതി.

മലയാളിയായ ദേവിപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ജഗതി നായകനാവുന്നത്. ദേവിപ്രസാദ് ഒരുക്കിയ ലൈറ്റ് എന്ന ചിത്രം തീയേറ്ററുകളിലെത്തിയതിന് ശേഷമായിരിക്കും ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുക. ഒരു ഫാന്റസി ചിത്രമായിരിക്കും ഇതെന്നാണ് സൂചന.

ഒരു ദളിത് വൃദ്ധന്റെ കഥ പറയുന്ന ലൈറ്റ് ജനുവരി 17നാണ് തീയേറ്ററുകളിലെത്തുക.1946-55 കാലഘട്ടത്തിലാണ് കഥ നടക്കുന്നത്.

ജഗതി നായകനാവുന്ന തന്റെ പുതിയ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സംവിധായകന്‍ തയ്യാറായിട്ടില്ല. എന്തായാലും ജഗതിയുടെ നായക വേഷം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുമെന്ന് കരുതാം
Back to top Go down
menon
Active member
Active member
menon

Posts : 200
Points : 219
Reputation : 0
Join date : 2010-04-02

Filim News ...Latest Updates.... - Page 8 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 8 EmptyFri Jan 06, 2012 9:56 pm

നിര്‍മ്മാണവും സംവിധാനവും ലാല്‍ ജോസ്, താരങ്ങള്‍ ഫഹദ് ഫാസിലും അമലാ പോളും!

[You must be registered and logged in to see this image.]

ലാല്‍ ജോസ് ‘സ്പാനിഷ് മസാല’ പൂര്‍ത്തിയാക്കി. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും. ലാല്‍ ജോസിന്‍റെ അടുത്ത പ്രൊജക്ട് ഏതാണെന്നതിനെക്കുറിച്ച് സിനിമാലോകത്ത് ഇപ്പൊഴേ ചര്‍ച്ച സജീവമാണ്.

ശ്രീനിവാസന്‍റെ തിരക്കഥയില്‍ ലാലു ഒരു ചിത്രം ചെയ്യുന്നു എന്ന് നേരത്തേ കേട്ടിരുന്നു. എന്നാല്‍ പ്രൊജക്ട് ഉടന്‍ ഉണ്ടാകില്ല. ജയിംസ് ആല്‍ബര്‍ട്ട് എഴുതുന്ന ‘ഏഴു സുന്ദരരാത്രികള്‍’ ആണ് ലാല്‍ ജോസിന്‍റെ അടുത്ത ചിത്രമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ആ സിനിമയും ഇപ്പോള്‍ ചിത്രീകരണം ആരംഭിക്കുന്നില്ല. പിന്നെ ഏത് സിനിമ? ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റെ തിരക്കഥയില്‍ മോഹന്‍ലാല്‍ - പൃഥ്വിരാജ് ഒന്നിക്കുന്ന ‘കസിന്‍സ്’?. ആ പ്രൊജക്ട് നടക്കുമോ എന്നുതന്നെ സംശയമാണ്.

ഇത്തരം സംശയങ്ങള്‍ക്കിടെ ലാല്‍ ജോസിന്‍റെ അടുത്ത ചിത്രത്തേക്കുറിച്ചുള്ള അവ്യക്തത നീങ്ങുകയാണ്. ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റെ രചനയിലാണ് ലാല്‍ ജോസ് അടുത്ത ചിത്രം ഒരുക്കുന്നത്. സിനിമയ്ക്ക് പേര് ഇട്ടിട്ടില്ല. ഫഹദ് ഫാസിലും അമല പോളും ജോഡിയാകും.

ശ്രീനിവാസന്‍, സംവൃത സുനില്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരും ഈ ചിത്രത്തിലുണ്ടാകും. മറ്റൊരു വിശേഷം ഈ സിനിമ ലാല്‍ ജോസ് തന്നെയാണ് നിര്‍മ്മിക്കുന്നത് എന്നതാണ്. സമീര്‍ താഹിര്‍ ആയിരിക്കും ക്യാമറ.

ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കാനാണ് ലാല്‍ ജോസ് ആലോചിക്കുന്നത്. ഒറ്റ ഷെഡ്യൂളില്‍ തീരുന്ന ഒരു ലോ ബജറ്റ് പ്രണയചിത്രമായിരിക്കും ഇതെന്നാണ് അറിയാന്‍ കഴിയുന്നത്.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Filim News ...Latest Updates.... - Page 8 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 8 EmptySat Jan 07, 2012 8:42 am

menon wrote:

AMALA PAUL......... cheers cheers
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Filim News ...Latest Updates.... - Page 8 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 8 EmptySat Jan 07, 2012 8:44 am

mohan wrote:
രഞ്ജിത്തിന്റെ 'ലീല'യാവാന്‍ ആന്‍ അഗസ്റ്റിന്‍

[You must be registered and logged in to see this image.]

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആര്‍ ഉണ്ണി എഴുതിയ ലീല എന്ന കഥയെ ആധാരമാക്കി രഞ്ജിത്ത് നിര്‍മ്മിയ്ക്കുന്ന ചിത്രത്തില്‍ നിന്ന് മംമ്ത പിന്‍മാറിയതായി റിപ്പോര്‍ട്ട്.

വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ മംമ്തയ്ക്ക് താത്പര്യമില്ല. അതിനാലാണ് ശക്തമായ കഥാപാത്രമായിട്ടും ലീലയെ കൈവിട്ടുകളയാന്‍ മംമ്ത തയ്യാറായത്.

മംമ്തയുടെ ഈ തീരുമാനം ആന്‍ അഗസ്റ്റിന് ഗുണം ചെയ്തിരിക്കുകയാണ്. മംമ്തയ്ക്ക് പകരം ലീലയായി വേഷമിടാനുള്ള അവസരം ആനിന് കൈവന്നിരിയ്ക്കുകയാണ്.

എല്‍സമ്മയ്ക്ക് ശേഷം ആന്‍ അവതരിപ്പിയ്ക്കുന്ന ശക്തമായ കഥാപാത്രമായിരിക്കും ലീല. കുട്ടിയപ്പനും ലീലയുമാണ് മുഖ്യ കഥാപാത്രങ്ങളായി വരുന്നത്.

ഇതില്‍ കുട്ടിയപ്പനെ അവതരിപ്പിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണനാണ്. ചിത്രത്തില്‍ പൃഥ്വിരാജ് അതിഥിതാരമായെത്തുന്നു. തിലകനും നെടുമുടി വേണുവുമാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്‍.

aaanakkombinte ideyilokke vachu............. Bomb Bomb
Back to top Go down
velayudhan
New Member
New Member
velayudhan

Posts : 30
Points : 30
Reputation : 0
Join date : 2011-11-06

Filim News ...Latest Updates.... - Page 8 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 8 EmptySat Jan 07, 2012 11:34 pm

സംവൃതയും സുമംഗലിയാകുന്നു

[You must be registered and logged in to see this image.]

സംവൃതാ സുനിലും നമ്രമുഖിയായി വലതു കാല്‍വച്ച്‌ കതിര്‍മണ്ഡപത്തിലേക്ക്‌ പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ്‌. കാലിഫോര്‍ണിയയില്‍ എഞ്ചിനീയറായി ജോലി നോക്കുന്ന കോഴിക്കോട്‌ സ്വദേശി അഖില്‍ ആണ്‌ സംവൃതയുടെ കഴുത്തില്‍ മിന്നുകെട്ടി സ്വന്തമാക്കുക. ദുബായില്‍ ഏഷ്യാനെറ്റ്‌ ഫിലിം അവാര്‍ഡ്‌ ഷോയ്‌ക്കെത്തിയപ്പോഴാണ്‌ സംവൃത മാധ്യമങ്ങളോട്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. ''വിവാഹം ഉടനുണ്ടാകും, പക്ഷേ തീയതി നിശ്‌ചയിച്ചിട്ടില്ല. വിവാഹശേഷം അഭിനയം തുടരണമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല. ഭര്‍ത്താവിന്റെ പിന്തുണയുണ്ടെങ്കില്‍ അഭിനയരംഗത്തു തുടരും.'' സംവൃത പറയുന്നു.

ലാല്‍ ജോസ്‌ സംവിധാനം ചെയ്‌ത 'രസികനി' ലൂടെ ദിലീപിന്റെ നായികയായി മലയാള സിനിമയിലേക്ക്‌ കടന്നു വന്ന സംവൃത ഇമേജ്‌ നോക്കാതെ നിരവധി വ്യത്യസ്‌ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അച്‌ഛനുറങ്ങാത്ത വീട്‌, പുണ്യം അഹം , നോട്ടം തുടങ്ങിയ ചിത്രങ്ങളില്‍ വ്യത്യസ്‌തമായ ക്യാരക്‌ടര്‍ റോളുകള്‍ക്കാണ്‌ സംവൃത ജീവന്‍ പകര്‍ന്നത്‌. ഒപ്പം ചോക്‌ളേറ്റ്‌ , തിരക്കഥ, കോക്ക്‌ടെയില്‍, സ്വപ്‌നസഞ്ചാരി, റോബിന്‍ ഹുഡ്‌, വാസ്‌തവം , മാണിക്യക്കല്ല്‌ തുടങ്ങി നിരവധി വാണിജ്യവിജയം നേടിയ ചിത്രങ്ങളിലും കാമ്പുള്ള നായികാ വേഷങ്ങള്‍ ചെയ്‌തു. ശ്യാമപ്രസാദ്‌ സംവിധാനം ചെയ്‌ത 'അരികെ', ഷാജി കൈലാസിന്റെ 'കിംഗ്‌ ആന്റ്‌ കമ്മീഷണര്‍' എന്നിവയാണ്‌ സംവൃത അഭിനയിച്ച ഇനി പുറത്തു വരാനുള്ള ചിത്രങ്ങള്‍.

പൃഥ്വിരാജും സംവൃതയും പ്രണയത്തിലാണെന്ന്‌ പറഞ്ഞ്‌ നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇരുവരും നിരവധി ചിത്രങ്ങളില്‍ ജോഡി ചേര്‍ന്നതും ഈ ഗോ സിപ്പുകള്‍ക്ക്‌ ശക്‌തി പകര്‍ന്നു. പൃഥ്വിയുടെ വിവാഹത്തോടെ അത്തരം ഗോ സിപ്പുകള്‍ക്ക്‌ അന്ത്യമായി. സംവൃത യുവനായകന്‍ ആസിഫ്‌ അലിയുടെ നായികയായഭിനയിച്ച 'അസുരവിത്ത്‌' ഇപ്പോള്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്‌. സംവൃത തന്റെ കരിയറില്‍ തിരക്കുകള്‍ക്ക്‌ നടുവില്‍ നില്‌ക്കുമ്പോഴാണ്‌ ഈ വിവാഹ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്‌.
Back to top Go down
thambi
Active member
Active member
thambi

Posts : 244
Points : 270
Reputation : 1
Join date : 2010-01-17
Location : kothamangalam

Filim News ...Latest Updates.... - Page 8 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 8 EmptySun Jan 08, 2012 5:29 am

രവിയുടെ വില്ലനായി അഗസ്റ്റിന്‍

[You must be registered and logged in to see this image.]

മരണത്തിന്റെ തണുത്ത മുറിയില്‍ നിന്ന് പതുക്കെപതുക്കെ പുറത്തുകടന്ന അഗസ്റ്റിന്‍ ഇപ്പോള്‍ ആത്മവിശ്വാസത്തിന്റെ ചൂടുള്ള കരുത്തിലാണ്. അയത്‌നലളിതവും അനിതരസാധാരണവുമായ അഭിനയ പാടവംകൊണ്ട് പ്രേക്ഷകന്റെ ഹൃദയത്തില്‍ തൊട്ട അപൂര്‍വ്വം നടന്‍മാരിലൊരാളാണ് അഗസറ്റിന്‍.

സൂപ്പര്‍ താരമായില്ലെങ്കിലും സൂപ്പര്‍ അഭിനയംകൊണ്ട് ചെറിയ വേഷങ്ങള്‍ പോലും തിളക്കമുള്ളതാക്കിയ പ്രതിഭ. കോഴിക്കോട്ടുകാരനെന്ന നിലയില്‍ അഭിമാനിക്കുന്ന അഗസ്‌റിന്റെ ഏറ്റവും വലിയ ഒരു ശക്തി രഞ്ജിത്തുമായും മറ്റ് നിരവധി സിനിമക്കാരുമായുള്ള അടിയുറച്ച സൗഹൃദമാണ്.

സുരേഷ്‌ഗോപിയെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന രക്ഷയില്‍ വില്ലന്റെ വേഷത്തിലെത്തുന്ന അഗസ്റ്റിനിനി അഭിനയ സപര്യയുടെ പുതിയ കാഴ്ചകള്‍ക്ക് തുടക്കമിടും.ഈ വില്ലന്‍ വേഷത്തിലേക്ക് അഗസ്റ്റിനെ കണ്ടെത്താന്‍ മേജറെ സഹായിച്ചത് ഇന്‍ഡ്യന്‍ റുപ്പിയിലെ പാട്ടുസീനില്‍ രണ്ട് ഷോട്ടുകളില്‍ മാത്രം പ്രത്യക്ഷപ്പെട്ട അഗസ്‌റിന്റെ ഇരുത്തം വന്ന
ഭാവപ്രകടനമാണ്.

ഇന്‍ഡ്യന്‍ റുപ്പി കണ്ടവരെയെല്ലാം സെക്കന്റുകള്‍ മാത്രം ജീവനുള്ള ആ ഷോട്ടുകള്‍ ഏറെ ആകര്‍ഷിച്ചിരിക്കുന്നു. ആ കഥാപാത്രത്തെ ആര്‍ക്കാണ് ഇത്രയും ഉജ്ജ്വലമാക്കാനാവുക എന്നിടത്താണ് അഗസ്റ്റിന്‍ ഒരു സംഭവമാവുന്നത്. സദയം എന്ന ചിത്രത്തിലൂടെയാണ് അഗസ്റ്റിന്‍ മുഖ്യധാരയിന്‍ ശ്രദ്ധിക്കപ്പെടുന്നത്.

പിന്നീട് മലയാളത്തിലെ ഏറ്റവും പ്രശസ്തരായവരുടേയും ഹിറ്റ് ചിത്രങ്ങളുടേയും ഭാഗമാവാന്‍ ചുരുങ്ങിയകാലംകൊണ്ട് അഗസ്റ്റിനു സാധിച്ചു. ഐ. വി. ശശി, ടി. ദാമോദരന്‍, ഷാജി കൈലാസ്, രഞ്ജിത്, രണ്‍ജി പണിക്കര്‍, ശ്രീനിവാസന്‍ എന്നിവരുടെ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് മലയാളസിനിമയിലെ അനിഷേധ്യ സാന്ന്യദ്ധ്യമാവാന്‍ അഗസ്റ്റിനു കഴിഞ്ഞിട്ടുണ്ട്.

അപ്രതീക്ഷിതമായുണ്ടായ സ്‌ട്രോക്കാണ് ഈ നടനെ തളര്‍ത്തിയത്. ആരോഗ്യമുള്ളെടത്തോളം അഭിനയിക്കാന്‍ അവസരങ്ങള്‍ ലഭിക്കാതിരിക്കില്ല എന്ന ആത്മവിശ്വാസത്തിനാണ് ഈ വീഴ്ച കത്തിവെച്ചത്. ഒരു പക്ഷേ അഗസ്റ്റിന്റെ ജീവിതത്തില്‍ സംഭവിച്ച ഈ ദുരന്തമാണ് ആന്‍ അഗസ്റ്റിനെ ക്യാമറക്കു മുമ്പിലെത്തിച്ചത്. മീഡിയ പഠനവുമായ് വ്യാപരിച്ചിരുന്ന ആന്‍ ലാല്‍ ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ മലയാളസിനിമയില്‍ തന്റെ സാന്നിദ്ധ്യം ഉറപ്പിക്കുകയായിരുന്നു.

ആത്മവിശ്വാസത്തോടെയുള്ള മകളുടെ ചുവടുവെയ്പും തിരിച്ചുവരാനുള്ള അഗസ്റ്റിന്റെ തയ്യാറെടുപ്പിനു കരുത്തുപകര്‍ന്നു. സൗഹൃദത്തിന്റെ ചൂടും ചൂരും ചെറുപ്പം മുതലേ കൊണ്ടുനടക്കുന്ന അഗസ്റ്റിനും അഭിനയത്തിന്റെ നാള്‍വഴികളിലേക്ക്
നടന്നുകയറിയത് കോഴിക്കോടിന്റെ നാടക തട്ടകങ്ങളില്‍ നിന്നു തന്നെ.

തിരിച്ചുവരവിനു കളമൊരുക്കിയത് വി. എം. വിനുവിന്റെ പെണ്‍പട്ടണം, പ്രിയനന്ദനന്റെ ഭക്തജനങ്ങളുടെ ശ്രദ്ധക്ക്, രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പി എന്നിവയാണ്.

റിലീസിംഗിന് ഒരുങ്ങുന്ന ജോയ് മാത്യുവിന്റെ ഷട്ടര്‍, ഷാജികൈലാസിന്റെ കിംഗ് ആന്‍ഡ് കമ്മീഷണര്‍, എന്നതിനപ്പുറം മേജര്‍ രവിയുടെ രക്ഷയിലൂടെയാവും അഭിനയത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് അഗസ്റ്റിന്‍ പ്രവേശിയ്ക്കുക.

രഞ്ജിത്തിന്റെ പുതിയചിത്രമായ ലീലയില്‍ ലീലയെ അവതരിപ്പിക്കുന്നത് ആന്‍ അഗസ്റ്റിനാണ്. അപ്പനും മകളും ഇനിയും
മലയാളസിനിമയില്‍ വേറിട്ടകഥാപാത്രങ്ങളുടെ മേല്‍വിലാസങ്ങള്‍ തീര്‍ക്കുമെന്ന് പ്രതീക്ഷിക്കാം.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Filim News ...Latest Updates.... - Page 8 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 8 EmptyMon Jan 09, 2012 9:28 am

minor ravii..... Very Happy Very Happy:D
Back to top Go down
sanjeev
Active member
Active member
sanjeev

Posts : 204
Points : 256
Reputation : 0
Join date : 2010-02-09

Filim News ...Latest Updates.... - Page 8 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 8 EmptyTue Jan 10, 2012 3:20 am

നടി ധന്യ മേരി വര്‍ഗ്ഗീസ് വിവാഹിതയായി

[You must be registered and logged in to see this image.]

പ്രശസ്ത നടി ധന്യമേരി വര്‍ഗീസ് വിവാഹിതയായി. തിരുവനന്തപുരം പാളയം എല്‍.എം.എസ് പള്ളിയില്‍ നടന്ന വിവാഹചടങ്ങില്‍ നര്‍ത്തകനും നടനുമായ ജോണ്‍ ആണ് ധന്യയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

കൂത്താട്ടുകുളം ഇടയാര്‍ വര്‍ഗീസിന്റെയും ഷീബയുടെയും മകളായ ധന്യ മേരി മധുപാല്‍ സംവിധാനം ചെയ്ത തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് നായികയായത്. പിന്നീട് വൈരം, ദ്രോണ തുടങ്ങിയ ചിത്രങ്ങളില്‍ ധന്യ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 2006ല്‍ 'തിരുടി എന്ന ചിത്രത്തിലൂടെയാണ് ധന്യ വെള്ളിത്തിരയില്‍ അരങ്ങേറിയത്. അതിന് മുമ്പ് മോഡലിങിലും ധന്യ സജീവമായിരുന്നു.

എംബിഎ ബിരുദധാരിയായ ജോണ്‍ കണ്ണിമറ്റം ജേക്കബ് സാംസണിന്റെയും ലളിതയുടെയും മകനാണ്. അമൃത ടെലിവിഷന്‍ ചാനലിലെ സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയനായത്.
ടൂര്‍ണമെന്റ്' എന്ന സിനിമയില്‍ നാല് യുവനായകന്മാരില്‍ ഒരാളായിരുന്നു ജോണ്‍.

സ്വന്തമായ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയും ജോണ്‍ നടത്തുന്നുണ്ട്. വിവാഹം കഴിഞ്ഞാല്‍ അഭിനയത്തേക്കാള്‍ പ്രാധാന്യം കുടുംബത്തിനാണെന്നും അതിനാല്‍ അഭിനയം നിര്‍ത്തുകയാണെന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Filim News ...Latest Updates.... - Page 8 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 8 EmptyTue Jan 10, 2012 8:57 am

ithu njaaanottum pratheekshichilla...
Back to top Go down
pandit
Active member
Active member
pandit

Posts : 127
Points : 136
Reputation : 0
Join date : 2011-11-08
Location : Kozhikkode

Filim News ...Latest Updates.... - Page 8 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 8 EmptyTue Jan 10, 2012 9:34 pm

സുരേഷ് ഉണ്ണിത്താന്റെ മകന്‍ സംവിധാനരംഗത്തേക്ക്

[You must be registered and logged in to see this image.]

പ്രശസ്ത സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്റെ മകന്‍ അഭിരാം സംവിധാനരംഗത്തേക്കു കടന്നു വരുന്നു. യുവാക്കളുടെ കൂട്ടായ്മയില്‍ പിറക്കുന്ന 'യക്ഷി ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ്' ആണ് പ്രഥമ സംരംഭം. ഇംഗ്‌ളണ്ടില്‍ നിന്നും ചലച്ചിത്ര പഠനത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് അഭിരാം ആത്മവിശ്വാസത്തോടെ സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. ചിത്രത്തിന്റെ രചനയും അഭിരാം നിര്‍വ്വഹിക്കുന്നു.

സിനിമരംഗത്തെ പ്രമുഖരും ബന്ധുക്കളും സന്നിഹിതരായിരുന്ന തിരുവനന്തപുരം ക്‌ളബിലാണ് പൂജ നടന്നത്. മധു, കെ. മധു, രാമചന്ദ്രബാബു, കല്ലിയൂര്‍ ശശി, ഉര്‍വ്വശി, അംബിക, ജി.എസ് വിജയന്‍ എന്നിവര്‍ ദീപം തെളിയിച്ചു.

സാങ്കേതികമായ് ഏറെ മികവു പുലര്‍ത്തുന്ന രീതിയിലായിരിക്കും യക്ഷിയെ അണിയിച്ചൊരുക്കുക. രിഫ്എക്‌സ് ഡി 21 ക്യാമറ പോലുള്ള അത്യാധുനിക സാങ്കേതികത ചിത്രത്തിന് മിഴിവേകും. ദീപക് വേണുഗോപാല്‍, അവന്തിക മോഹന്‍, പാര്‍വ്വതി നായര്‍, മനോജ്, മധുസൂദനന്‍, അഖില്‍, ലിഖിയ, വിജയരാഘവന്‍, അംബിക തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലഭിനയിക്കുന്നു.

ദേവദാസിന്റെ വരികള്‍ക്ക് എം.ടി. പ്രദീപ് കുമാര്‍ ഈണം നല്കും.ക്യാമറ ജമിന്‍ ജോം അയ്യനേത്ത്, കലബോബന്‍, എഡിറ്റിംഗ്കാര്‍ത്തിക് യോഗേഷ്, ചമയം പട്ടണം റഷീദ്, വസ്ത്രാലങ്കാരം ഭക്തന്‍ മങ്ങാട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വി.വി. അശോക്, സീപ്പെര്‍ മൂവിസിന്റെ ബാനറില്‍ മധുസൂദനന്‍ മാവേലിക്കരയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Back to top Go down
naayakan
Moderator
Moderator
naayakan

Posts : 536
Points : 594
Reputation : 0
Join date : 2010-04-02

Filim News ...Latest Updates.... - Page 8 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 8 EmptyWed Jan 11, 2012 2:21 am

ഡ്രാക്കുളയില്‍ അനുഷ്‌ക നായിക

[You must be registered and logged in to see this image.]

ബ്രാം സ്‌റ്റോക്കറിന്റെ ഡ്രാക്കുള എന്ന നോവലിനെ ആധാരമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്‌ 'ഡ്രാക്കുള 2012'. ഡ്രാക്കുള മലയാളവും പറയുന്ന ഈ 3ഡി ചിത്രത്തില്‍ പ്രമുഖ തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടിയാണ്‌ നായികയാവുന്നത്‌. 'അരുന്ധതി' എന്ന തെലുങ്ക്‌ ഹൊറര്‍ ചിത്രത്തിലെ അനുഷ്‌കയുടെ അഭിനയം കണ്ട്‌ ഇഷ്‌ടപ്പെട്ടിട്ടാണത്രെ വിനയന്‍ തന്റെ ഡ്രാക്കുളയിലെ നായികയായി അനുഷ്‌കയെത്തന്നെ തീരുമാനിച്ചത്‌.

'ഡ്രാക്കുള 2012' ലെ നായികാ വേഷത്തിനുള്ള ഓഫറുമായി വിനയന്‍ അനുഷ്‌കയെ സമീപിച്ചപ്പോള്‍ അനുഷ്‌ക പൂര്‍ണ്ണ സമ്മതം മൂളുകയായിരുന്നു. എന്നാലിപ്പോള്‍ തമിഴിലും തെലുങ്കിലുമായി അര ഡസനിലധികം ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു വരുന്നതിനാല്‍ 'ഡ്രാക്കുള'യ്‌ക്കു വേണ്ടി എന്നു മുതല്‍ അഭിനയിച്ചു തുടങ്ങാനാവുമെന്ന കാര്യം തീരുമാനമായിട്ടില്ല. സാങ്കേതികവിദ്യയുടെ അനന്തസാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി തികഞ്ഞ ടെക്‌നിക്കല്‍ പെര്‍ഫക്ഷനോടെ നിര്‍മ്മിക്കുന്ന ചിത്രമായിരിക്കും 'ഡ്രാക്കുള 2012' എന്നറിയുന്നു. നായികാ സ്‌ഥാനത്ത്‌ തെന്നിന്ത്യയുടെ രോമാഞ്ചമായ അനുഷ്‌കയായതു കൊണ്ടു തന്നെ 'ഡ്രാക്കുള 2012' മലയാളത്തിനൊപ്പം തമിഴ്‌ , തെലുങ്ക്‌ , കന്നഡ എന്നീ ഭാഷകളിലും പുറത്തിറക്കാനാണ്‌ വിനയന്റെ പദ്ധതി.

ചിത്രത്തിലെ മറ്റു താരങ്ങളെയും സാങ്കേതിക വിദഗ്‌ദ്ധരേയും തീരുമാനിച്ചു വരുന്നു. 2012 ആദ്യം തന്നെ ഷൂട്ടിംഗ്‌ തുടങ്ങാനാണ്‌ സംവിധായകന്റെ പദ്ധതിയെന്നറിയുന്നു. താമസംവിനാ ഷൂട്ടിംഗും മറ്റ്‌ അണിയറ ജോലികളും പൂര്‍ത്തിയാക്കി 'ഡ്രാക്കുള' യെ 2012 ല്‍ തന്നെ തിയേറ്ററുകളിലെത്തിക്കാനാണ്‌ നീക്കം.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Filim News ...Latest Updates.... - Page 8 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 8 EmptyWed Jan 11, 2012 8:48 am

paaavam anushka..

aval ithokke ariyunnundo aavo????

vinayan saarinte oro leelaavilaasangale...!!!!!
Back to top Go down
vikalan
Active member
Active member
vikalan

Posts : 155
Points : 167
Reputation : 0
Join date : 2010-03-23

Filim News ...Latest Updates.... - Page 8 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 8 EmptyWed Jan 11, 2012 8:55 am

kandariyaathaval kondariyum..
Back to top Go down
perumal
New Member
New Member
perumal

Posts : 69
Points : 71
Reputation : 0
Join date : 2011-01-02
Location : Malappuram

Filim News ...Latest Updates.... - Page 8 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 8 EmptyThu Jan 12, 2012 11:12 pm

ലാലില്ലാത്ത ലീലയുമായി രഞ്ജിത്ത്

[You must be registered and logged in to see this image.]

ഇന്ത്യന്‍ റുപ്പിയ്ക്കുശേഷം രഞ്ജിത് തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ലീല ഒരു അവിരാമ നാടകം എന്ന് പേരിട്ടു. മലയാള ചെറുകഥാരംഗത്ത് പ്രശംസ്തനായ ആര്‍. ഉണ്ണിയുടെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന ലീല എന്ന കഥയാണ് പുതിയ രഞ്ജിത് ചിത്രത്തിനാധാരം.

കുട്ടിയപ്പന്‍ എന്ന ഒറ്റയാനെ പോലെ മദിച്ചുനടക്കുന്ന പ്‌ളാന്ററുടെ വിചിത്രവും അസ്വാഭാവികവുമായ സ്വഭാവവിശേഷങ്ങളിലൂടെ കാഴ്ചയുടെ പുതിയമാനം തേടുകയാണ് ഈ രഞ്ജിത് സിനിമ. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, വയനാട് എന്നീ സ്ഥലങ്ങളിലായിരിക്കും പ്രധാന ലൊക്കേഷനുകള്‍.യാത്ര സിനിമയുടെ ഒരു പ്രധാനഭാഗമായിരിക്കും.

രഞ്ജിതിന്റെ അസോസിയേറ്റ് ഡയറക്ടറും ഉറുമിയുടെ തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണനാണ് പ്രധാന കഥാപാത്രമായ കുട്ടിയപ്പനെ അവതരപ്പിക്കുക. ലീലയുടെ വേഷത്തില്‍ ആന്‍ അഗസ്റ്റിനുമെത്തും. നേരത്തെ മംമ്തയെ ആയിരുന്നു നായിക വേഷത്തിന് ഉറപ്പിച്ചിരുന്നതെങ്കിലും ലീല നീണ്ടുപോയതും മമ്തയുടെ വിവാഹം കഴിഞ്ഞതും മാറ്റത്തിനിടയാക്കി. നെടുമുടി വേണു, തിലകന്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ ചിത്രത്തിന്റെ ഭാഗമാവും.

ഫെബ്രുവരി ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ലീല ഒരു അവിരാമ നാടകം ക്യാപ്പിറ്റോള്‍ തിയറ്റര്‍ നിര്‍മ്മിക്കും. മോഹന്‍ലാല്‍ ഈ ചിത്രത്തിന്റെ ഭാഗമാവുമെന്ന് നേരത്തേ കേട്ടിരുന്നു. രഞ്ജിത്-മോഹന്‍ലാല്‍ ശീതസമരത്തിന് തീര്‍പ്പുകല്‍പ്പിക്കാന്‍ ലീല നിമിത്തമാകുമെന്ന് കരുതിയവര്‍ക്കു തെറ്റി
Back to top Go down
Alexander
Active member
Active member
Alexander

Posts : 215
Points : 242
Reputation : 0
Join date : 2010-02-15
Location : Kottayam

Filim News ...Latest Updates.... - Page 8 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 8 EmptyTue Jan 17, 2012 1:02 am

ഗണേഷ് കുമാറിന്റെ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാവുമോ

[You must be registered and logged in to see this image.]

മന്ത്രി ഗണേഷ് കുമാര്‍ കാര്യങ്ങള്‍ പറയുക മാത്രമല്ല അതുനടപ്പാക്കുന്ന കാര്യത്തിലും മുന്നിലാണെന്ന് തെളിയിച്ചുകൊണ്ടിരിക്കയാണ്. സിനിമ തിയറ്ററുകളുടെ കാര്യക്ഷമതയനുസരിച്ച് തരംതിരിച്ച് ഗ്രേഡിംഗ് സമ്പ്രദായം തുടങ്ങികഴിഞ്ഞു.

പരിശോധനക്ക് വഴങ്ങാത്ത തിയറ്ററുകള്‍ അടച്ചുപൂട്ടുമെന്നും മന്ത്രി പറഞ്ഞു. കാശുകൊടുത്ത് സിനിമ കാണാന്‍വരുന്നവര്‍ക്ക് മിനിമം സൌകര്യങ്ങള്‍ അനുവദിച്ചുകിട്ടണമെന്നുള്ള നിലപാട് തിയറ്റര്‍ ഉടമകളുടെ ഒരുവിഭാഗം അംഗീകരിക്കാത്തത് ദുരുദ്ദേശപരമാണ്.

മാര്‍ച്ച് മുതല്‍ കെല്‍ട്രോണിന്റെ ആഭിമുഖ്യത്തില്‍ തിയറ്ററുകളില്‍ ടിക്കറ്റ് മെഷീന്‍ നടപ്പിലാക്കാന്‍ പോകുന്നു. ഇതിന്റെ ചെലവിലേക്ക് 25 പൈസ ടിക്കറ്റൊന്നിന് കെല്‍ട്രോണ്‍ ഈടാക്കും. 3 രൂപ ക്ഷേമനിധിയിലേക്കും അതിനുപുറമെ സര്‍വീസ് ചാര്‍ജ്ജും തിയറ്ററുകാര്‍ നല്‍കേണ്ടിവരും.

പ്രീപെയ്ഡ് കാര്‍ഡ് നിലവില്‍വരുന്നതോടെ 1000 രൂപയുടെ സിനിമ കാര്‍ഡ് എടുത്താല്‍ ഏതു തിയറ്ററില്‍നിന്നും സിനിമ കാണാനുള്ള സംവിധാനവുമുണ്ടാകും. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ടച്ച്‌സ്‌ക്രീന്‍ കിയോസ്‌കള്‍ സ്ഥാപിക്കുകയും ക്രെഡിറ്റ് കാര്‍ഡ് മുഖേനെ ടിക്കറ്റ് ബുക്കിംഗ് സംവിധാനവും നടപ്പിലാക്കും.
Back to top Go down
Alexander
Active member
Active member
Alexander

Posts : 215
Points : 242
Reputation : 0
Join date : 2010-02-15
Location : Kottayam

Filim News ...Latest Updates.... - Page 8 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 8 EmptyTue Jan 17, 2012 1:03 am

തിയറ്ററുടമകള്‍ മുഖം തിരിയ്ക്കുന്നു

പ്രേക്ഷകരുടെ സൗകര്യം കണക്കിലെടുത്താണ് ഇത്തരം കാര്യങ്ങള്‍ ഒരുക്കുന്നതെങ്കില്‍ നിര്‍മ്മാതാക്കള്‍ക്കുമുണ്ട് ചില സൗകര്യങ്ങള്‍ എസ്എംഎസ് വഴി സിനിമയുടെ കളക്ഷന്‍ നിലവാരം ലഭ്യമാക്കികൊണ്ടായിരിക്കും ഇത്.

തിയറ്ററുകളുടെ ഗുണനിലവാരപരിശോധനക്ക് തടസ്സം സൃഷ്ടിച്ചുകൊണ്ട് നില്‍ക്കുന്ന ഉടമകള്‍ക്ക് പുതിയപരിഷ്‌ക്കാരങ്ങളോട് യോജിക്കാതെ മുന്നോട്ടുപോവുക ഇനിപ്രയാസമാകും. അതാത് പ്രദേശത്തെ റവന്യൂ അതോറിറ്റികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തിയറ്റര്‍ സൗകര്യങ്ങള്‍ പരിശോധിക്കുന്നത്.

നല്ല പെര്‍ഫെക്ഷനോടും ശുചിത്വമാര്‍ന്ന സാഹചര്യങ്ങളിലും സിനിമകാണാനുള്ള പ്രേക്ഷകന്റെ അവകാശം നടപ്പില്‍വരുത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങളോട് നല്ലരീതിയില്‍ സഹകരിക്കുന്ന തിയറ്ററുടമകളും ഉണ്ട് എന്നത് ആശ്വാസകരമാണ്.

തിയറ്ററുകള്‍പൊളിച്ച് ഷോപ്പിംഗ് മാളുകള്‍ നിര്‍മ്മിക്കുന്ന ഏര്‍പ്പാട് ഒരുവശത്ത് ഇപ്പോഴും തകൃതിയായ് നടക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യവുമാണ്. പുതിയവര്‍ഷം ഏതുരീതിയിലുള്ള സമരങ്ങളാണ് മലയാളസിനിമയുടെ വയറ്റത്തടിക്കുക എന്നുപറയാന്‍ വയ്യ. കൊട്ടകകള്‍ നന്നാകുമ്പോള്‍ നിര്‍മ്മിക്കപ്പെടുന്ന സിനിമകളും മിനിമം നിലവാരം കൈവരിച്ചാല്‍ പ്രേക്ഷകന്‍ ചിലവഴിക്കുന്ന കാശിനും സമയത്തിനും ഒരര്‍ത്ഥമുണ്ടാകും.
Back to top Go down
suku
Moderator
Moderator
suku

Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 35
Location : moovattupuzha

Filim News ...Latest Updates.... - Page 8 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 8 EmptyTue Jan 17, 2012 5:28 am

ഉണ്ണിമുകുന്ദന്റെ അച്‌ഛനായി ജയസൂര്യ

[You must be registered and logged in to see this image.]

മലയാള സിനിമാ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ വ്യത്യസ്‌ത വേഷവുമായി ജയസൂര്യ എത്തുന്നു. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'പാതിരാമണലി'ല്‍ ജയസൂര്യ ഉണ്ണിമുകുന്ദന്റെ അച്‌ഛനായി വേഷമിടുന്നു.

'പാതിരാമണലി'ലെ കേന്ദ്ര കഥാപാത്രങ്ങള്‍ ഒരു അച്‌ഛനും മകനുമാണ്‌. ഈ രണ്ട്‌ റോളിലേക്കും ജയസൂര്യയെയാണ്‌ ആദ്യം തീരുമാനിച്ചിരുന്നത്‌. ജയസൂര്യയെ വച്ച്‌ അച്‌ഛന്‍ കഥാപാത്രത്തിന്റെ ചിത്രീകരണം ഏറെക്കുറെ കഴിഞ്ഞിരുന്നു. എന്നാല്‍, ചിത്രീകരണം പൂര്‍ത്തിയാകും മുന്‍പേ കാലിന്റെ അസ്‌ഥിക്ക്‌ പൊട്ടലേറ്റ്‌ ജയസൂര്യ ആശുപത്രിയിലായി. അതോടെ ഷൂട്ടിംഗും മുടങ്ങി.

ഇപ്പോള്‍ 'പാതിരാമണലി'ന്റെ സെക്കന്റ്‌ ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്‌ എം. പത്മകുമാര്‍. രണ്ടാം ഘട്ടത്തില്‍ ജയസൂര്യയുടെ വേഷത്തിന്റെ കാര്യത്തില്‍ ചെറിയൊരു മാറ്റമുണ്ടായി. അച്‌ഛന്‍ വേഷത്തില്‍ ജയസൂര്യ തന്നെയാണെങ്കിലും മകന്റെ വേഷം ചെയ്യാന്‍ പോകുന്നത്‌ ഉണ്ണി മുകുന്ദനാണ്‌. ബാബു ജനാര്‍ദ്ദനന്റേതാണ്‌ സ്‌ക്രിപ്‌റ്റ്. ആനന്ദ്‌ കുമാറാണ്‌ നിര്‍മ്മാതാവ്‌.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Filim News ...Latest Updates.... - Page 8 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 8 EmptyWed Jan 18, 2012 9:05 am

annan pala hairtyle-lum kolathilumonnum vannittum clutch pidikkanillallaa.....
Back to top Go down
Sponsored content

Filim News ...Latest Updates.... - Page 8 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 8 Empty

Back to top Go down
 
Filim News ...Latest Updates....
Back to top 
Page 8 of 9Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9  Next
 Similar topics
-
» Filim News ...Latest Updates....
» film news latest updates....
» Tamil Film News --- LATEST UPDATES

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: